Thursday, August 6, 2015

ഇസ്‌ലാം ക്രൈസ്തവ സംവാദം. CD1 of 4.


ഇസ്‌ലാമിനെ വിമര്‍ശിച്ചും പരിഹസിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ചില മിഷനറി സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായപ്പോള്‍ അവരുടെ കള്ളത്തരങ്ങള്‍ പൊളിച്ചു കളയുക എന്ന ലക്ഷ്യത്തോടെ ഈ വിനീതനും കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ്‌ റഫീഖ്, അബ്ദുല്‍ റഊഫ്, കണ്ണൂര്‍ സ്വദേശിയായ സജ്ജാദ് എന്നിവരും ചേര്‍ന്ന് ഫാ. ജോണ്‍സന്‍ തേക്കടയില്‍ എന്ന പുരോഹിതനുമായി ചര്‍ച്ച നടത്തുകയും ഇവാഞ്ചലിക്കല്‍ ചര്ച്ച് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ലെറ്റര്‍പാഡ്ല്‍ വ്യവസ്ഥ എഴുതി തയ്യാറാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത സഭകളുടെ പ്രതിനിധികള്‍ ഒന്നിച്ചാണ് ഇസ്ലാമിനെതിരായി സംവാദത്തിനു വന്നത്. 2013 ഫെബ്രുവരി 13,14 തീയതികളില്‍ നിലമ്പൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റൊറിയത്തില്‍ വെച്ച് നടന്ന സംവാദത്തില്‍ ഇസ്‌ലാം വിമര്‍ശകര്‍ എല്ലാ അര്‍ത്ഥത്തിലും പരാജയം നുണഞ്ഞു, സത്യം ജയിച്ചു, അല്‍ ഹമ്ദുലില്ലാഹ്. ക്രൈസ്തവ പക്ഷം ഇത് വരെയും സംവാദത്തിന്റെ വീഡിയോ പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല എന്നത് തന്നെ അവരുടെ പരാജയത്തിന്റെ വ്യക്തമായ തെളിവാണ്. പ്രസ്തുത പ്രോഗ്രാമിന്റെ ഒന്നാം ഭാഗം കാണുക.

No comments:

Post a Comment