Wednesday, August 19, 2015

നീതി മനുഷ്യര്‍ക്ക്‌ മാത്രമോ? സായി കിരണിനു മറുപടി ഭാഗം രണ്ട്

മനുഷ്യരും മനുഷ്യേതരരും തമ്മിലുള്ള അടിസ്ഥാന അന്തരങ്ങളെ ആസ്പദമാക്കിയാണ് മതങ്ങള്‍ ദൈവ സങ്കല്പങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ത്. പരലോകം ഒരു യാഥാര്‍ഥ്യം ആണെന്നും അവിടെ മാത്രമേ വാസ്തവാത്തില്‍ നീതി പുലരുകയുള്ളൂ എന്നും മതവിശ്വസികള്‍ പറയുന്നു. ഈ വിശ്വാസത്തെ ഖണ്ഡിക്കുന്നതിനാണ് സായി കിരണ്‍ അടുത്ത ചോദ്യാവസരം ഉപയോഗിച്ചിട്ടുള്ളത്. ചോദ്യം ഉദ്ധരിക്കുന്നു:
  
      വാദം 2 :- '' ഈ ലോകത്ത് നിലനിൽക്കുന്ന അനീതികൾക്ക് മറുപടി ലഭിക്കണ്ടേ ?'' - 
നമ്മുടെ ഓരോ ചലനത്തിലും മൃതിയടയുന്ന ബാക്ടീരിയകൾക്ക് എവിടെ നിന്ന് നീതി ലഭിക്കും? ജൈവലോകത്ത് ഓരോ ജീവിയും പരസ്പരം ആക്രമിച്ചു നശിപ്പിച്ചാണ് നിലനിന്നു പോരുന്നത് എന്നിരിക്കെ എനിക്ക് മാത്രം നീതിയില്ല എന്ന് പറയുന്നത് തന്നെ അനീതിയല്ലേ ? അങ്ങനെയൊരു ക്രമമുണ്ടാക്കിയവന്റെ സൃഷ്ടി നീതിയുക്തമല്ലാതിരിക്കുമ്പോൾ ഗോത്രഫാൻസുകാർക്ക് നീതിയെ കുറിച്ച് പറയാൻ അർഹതയുണ്ടോ ?

       ഭൂമിയിലുല്ലതുല്‍പ്പാടെ എല്ലാ പ്രാപഞ്ചിക വസ്തുക്കളും സംവിധാനവും മനുഷ്യന് വേണ്ടിയാണ് സൃഷ്ട്ടിക്കപ്പെട്ടിട്ടുള്ളത്. അവയെ ഉപയോഗിക്കാന്‍ മനുഷ്യന് അവന്‍ അനുവാദം നല്കിയിരീക്കുന്നു. സ്വതന്ത്രമായി വിഹാരിക്കാനും ഏതു പ്രാപഞ്ചിക സംവിധാനവും തനിക്കായി പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ധൈഷണിക മേലാളത്വവും നല്‍കിയിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് അനുവദിച്ച ഈ അവസരങ്ങള്‍ക്ക് നിങ്ങള്‍ നന്ദി ചെയ്യണമെന്നും അവന്‍ കല്‍പ്പിച്ചിരിക്കുന്നു. ഈ കല്‍പ്പന മൃഗങ്ങള്‍ക്കില്ല, അതിനാല്‍ അവക്ക് അവനെ ആരാധിക്കണം എന്ന നിയമം പാലിക്കേണ്ട ബാധ്യതയോ അത് ലംഘിക്കപ്പെടുമോ എന്ന ഭയമോ ഇല്ല. അതിനാല്‍ പരലോക നീതി എന്നത് അവരുടെ കാര്യത്തില്‍ സംഗതമേയല്ല.
ഈ ചോദ്യത്തിന്റെ മറുപടി കേള്‍ക്കുക

No comments:

Post a Comment