സായി കിരണ്‍ എന്ന യുക്തിവാദി സുഹൃത്ത് എഫ് ബിയില്‍ പോസ്റ്റ് ചെയ്ത ഏഴ് ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ ഫ്രണ്ട് അബ്ദുല്‍ റഹ്മാന്‍ ഹമീദ് അല്‍ ജവാബിനു പോസ്റ്റ് ചെയ്തിരുന്നു.പ്രസ്തുത ചോദ്യങ്ങള്‍ക്കുള്ള മറുപടികളാണ് ഈ ത്രെഡ് മുതല്‍ ആരംഭിക്കുന്നത്. കൃത്യമായ ഉത്തരം കിട്ടിയാല്‍ കൂട്ടത്തോടെ മതം മാറാം എന്നു പറഞ്ഞ വാക്കുകള്‍ വെറും വീരസ്യം അല്ലെങ്കില്‍ ഈ ഉത്തരങ്ങള്‍ നിങ്ങളെ സ്വതന്ത്രമാക്കും, ഇന്‍ ഷാ അല്ലാഹ്.
സായി കിരണിന്റെ ഒന്നാം ചോദ്യം:
" ഡയോനിസസ്, ഒസിരിസ്, റ്റൈ ഷേ, വെസ്ത, സൈപ്പ്, ഐറിസ്, ഓഹ്യാമത്സുമി, ഇയോസ്, സിരോന, പിലുമ്നസ് - ലോകത്തുള്ള ആയിരക്കണക്കിന് ദൈവങ്ങളിൽ വെറും 10 ദൈവങ്ങളാണിത്. ഇവയൊക്കെ പഠിച്ചു താരതമ്യം ചെയ്ത് തന്റെ ദൈവമാണ് ശരിയെന്ന് നിങ്ങളെങ്ങനെ തീരുമാനത്തിലെത്തി ?"

ഈ ചോദ്യത്തില്‍ വാസ്തവത്തില്‍ മുസ്ലിംകളുടെ പ്രതികരണം അര്‍ഹിക്കുന്നേയില്ല. ഏതെങ്കിലും സൂപര്‍ മാര്‍ക്കറ്റില്‍ നിരത്തി വെച്ചിട്ടുള്ള പാവക്കൂട്ടത്തില്‍ നിന്ന് മികച്ച ഒന്ന് തപ്പിയെടുക്കുന്ന പോലെയുള്ള ഒരു തിരഞ്ഞെടുപ്പിലൂടെയല്ല മുസ്ലിംകള്‍ അല്ലാഹുവിനെ കണ്ടെത്തുന്നത്. സായിയുടെ ചോദ്യം യഥാര്‍ഥത്തില്‍ ഗോത്ര ദൈവങ്ങളില്‍ വിശ്വസിക്കുന്നവരെയാണ് സംബോധന ചെയ്യുന്നത്, ഇസ്‌ലാം മുസ്ലിം ദൈവത്തെ പഠിപ്പിക്കുന്നില്ല, മാനവരാശിയുടെ മൊത്തം ദൈവത്തെ, അഖിലാണ്ഡത്തിന്റെ മുഴുവന്‍ സൃഷ്ടി കര്‍ത്താവിനെ പരിചയപ്പെടുത്തുന്നു. ഇനി ഈ വീഡിയോ കാണുക
No comments:
Post a Comment