ഒരു പൊതുചടങ്ങില്‍ വെച്ച് മുസ്ലീം ലീഗ് മന്ത്രി അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താതിരുന്നപ്പോള്‍ നടന്‍ മമ്മൂട്ടി പരസ്യമായി വിമര്‍ശിച്ചതോടെ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പുതിയൊരു വിവാദം കൂടി. മന്ത്രി ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുകയാണെന്നും മതഭരണം നിലനില്‍ക്കുന്ന അഫ്ഗാനിലേക്കോ പാക്കിസ്ഥാനിലേക്കോ പോകാന്‍ അബ്ദുറബ്ബിന് ടിക്കറ്റ് നല്‍കാമെന്നുമാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍ പറഞ്ഞത്. മാതൃഭൂമിയുടെ ഒരു ലേഖകന്‍ മുസ്ലിംകള്‍ക്ക് വിളക്കും വെളിച്ചവും എന്താണെന്ന് വരെ പഠിപ്പിക്കാന്‍ ഒരുങ്ങി; ടിയാന്‍ ഖുര്‍ആന്‍ ഉദ്ധരിച്ചാണ് തന്‍റെ കസര്‍ത്ത് തുടരുന്നത്.
"ഇസ്ലാമിന്റെ ഈറ്റില്ലമാണ് സുഊദി അറേബ്യ. അവിടെ നിന്ന് കേരളത്തില്‍ വരുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും നിലവിളക്ക് കൊളുത്തുന്നതില്‍ വിമുഖത കാണിക്കാറില്ല. ഏറ്റവുമൊടുവില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സി.ഇ.ഒ അബ്ദുല്ലത്വീഫ് അല്‍ മുല്ല നിലവിളക്ക് കൊളുത്തിയിരുന്നു.
കേരള ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത ഇറാനിയന്‍ സംവിധായകന്‍ മക്മല്‍ ബഫും ചലച്ചിത്ര ഉത്സവ ചടങ്ങില്‍ നിലവിളക്ക് കൊളുത്തിയിരുന്നു. സുഊദി അറേബ്യയിലെയും ഇറാനിലെയും മുസ്ലിം മതവിശ്വാസികള്ക്ക് നിഷിദ്ധമല്ലാത്ത ഒരു കാര്യം ഇസ്ലാമിന്റെ പേരില്‍ കേരളത്തിലെ മുസ്ലിം ലീഗ് മന്ത്രിമാര്‍ കുറ്റമായി കാണുന്നതിന് പിന്നില്‍ മറ്റെന്തോ ആണ്. അത് കണ്ടെത്തേണ്ടിയിരിക്കുന്നു'' എന്നാണു കേസരിയില്‍ മുരളി പാറപ്പുറം എഴുതിയത് (അഞ്ചാംമന്ത്രിയില്‍ നിന്നും അഞ്ചാം പത്തിയിലേക്ക്).
ഇത്തരമൊരു പശ്ചാത്തലത്തില്‍ നിലവിളക്ക് തെളിക്കുന്നത് സംബന്ധിച്ചുള്ള ഇസ്‌ലാമിക നിലപാട് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment