Saturday, August 1, 2015

ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം ഒന്ന്‍

മിശിഹ ദാവീദിന്റെ സന്തതിയായിരിക്കുമെന്ന യഹൂദരുടെ വിശ്വാസത്തിന്റെ പുലര്ച്ചയാണ് യേശുവിന്റെ ജനനം എന്ന് കാണിക്കാനാണ് മത്തായി സുവിശേഷവും ലൂക്കോസ് സുവിശേഷവും യേശുവിന്റെ വംശാവലി ചേര്ത്തിട്ടുള്ളത്. ഇവര്ഉദ്ധരിച്ചിട്ടുള്ള വംശാവലികള്തമ്മിലുള്ള അന്തരവും അവയുടെ അസാംഗത്യവും ബൈബി­ള്പണ്ഡിതന്മാര്പലവുരു ചൂണ്ടിക്കാട്ടിയിട്ടുള്ളതത്രേ. പല തരത്തി­ലുള്ള പ്രശ്നങ്ങള് ഒരൊറ്റ ഉദാഹരണത്തില്മാത്രമുണ്ട്.


1. മത്തായിയോ ലൂക്കൊസോ യേശുവിന്റെ വംശാവലി ഉദ്ധരിച്ചിട്ടില്ല.


 യേശുവിന്റെത് കന്യകാജനനമാണ്; ഭൌതിക അര്ത്ഥത്തിലുള്ള പിതാവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. അപ്പോള്പ്പിന്നെ അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി” (മത്തായി 1:1) ഉദ്ധരിക്കുമ്പോള്മാതാവിന്റെ വംശാവലി ആയിരുന്നു ചേര്ക്കേണ്ടത്. എന്നാല്മത്തായിയും ലൂക്കോസും യേശുവിന്റെ വളര്ത്തച്ചനായിരുന്ന യോസേഫിന്റെ പരമ്പരയാണ് ഉദ്ധരിക്കുന്നത്. അയാളാകട്ടെ, മറിയ മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചിട്ടേയില്ല (മത്തായി 1:25). a. “....എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്തായി 1:15,16) b. “യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു; യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി.....” (ലൂക്കോസ് 3:23,24) സുവിശേഷങ്ങള്തമ്മില്ത്തമ്മില്പുലര്ത്തുന്ന വൈരുധ്യങ്ങളെ അവഗണിച്ചാല്തന്നെയും ജനം പിതാവെന്നു ധരിച്ച ഒരാളുടെവംശാവലി എങ്ങനെ യേശുവിന്റെ വംശാവലിയാകും? റവ. .സി. ക്ലയ്ട്ടന്എഴുതുന്നു: അവന്യോസേഫിന്റെ പുത്രനല്ലയോ? എന്ന് ജനങ്ങള്ഹാസ്യമായി പറഞ്ഞപ്പോള്അവന്അതിനെ നിരാകരിച്ചില്ല. ലൂക്കോസ് സുവിശേഷത്തില്പോലും അവന്റെ മാതാപിതാക്കന്മാരെ കുറിച്ച് നാം പലപ്പോഴും വായിക്കുന്നു; എന്നു മാത്രമല്ല, മത്തായിയിലും ലൂക്കോസിലും പറയപ്പെടുന്ന വംശാവലികളില്സാരമായ വ്യത്യാസം ഉണ്ടെങ്കിലും രണ്ടിലും യേശു യോസേഫ് മുഖാന്തരം ദാവീദിന്റെ സന്തതിയാണെന്നു കാണിച്ചിരിക്കുന്നു. പൌലോസിന്റെ ലേഖനങ്ങള്വായിച്ചു നോക്കിയാല്മറിയ കന്യക ആയിരിക്കുമ്പോഴാണ് യേശുവിനെ പ്രസവിച്ചതെന്നു യാതൊന്നും പൌലോസ് പറഞ്ഞു കാണുന്നില്ല. ഇതെല്ലം നോക്കുമ്പോള്കന്യകയില്ജാതനായതിനെ യേശുവും അവന്റെ അപോസ്തലന്മാരും അത്ര കാര്യമായി ഗണിച്ചിരുന്നില്ലെന്നു പറയാവുന്നതാണ്.” (ബൈബിള്നിഘണ്ടു, പേജ് 466,467). ആനുഷംഗികമായി ചേര്ത്തു വായിക്കേണ്ട കാര്യം യേശു കന്യകയില്ജനിച്ചിരിക്കുന്നു എന്ന കാര്യം പരിശുദ്ധ ഖുര്ആന്കാര്യമായി തന്നെ ഗണിച്ചിരിക്കുന്നു എന്നതാണ്; 25 തവണ യേശുവിന്റെ പേര് പറഞ്ഞിരിക്കുന്ന ഖുര്ആനില്‍ 23 തവണ അവന്മറിയയുടെ പുത്രനാണെന്ന് കാണിച്ചിരിക്കുന്നു. ലൂക്കോസ് ഉദ്ധരിച്ചത് പോലെ യോസേഫിന്റെ മകനായിരുന്നു യേശു എന്ന ജനങ്ങളുടെ തെറ്റിദ്ധാരണ (മത്തായി 13:55, ലൂക്കോസ് 3:23, യോഹന്നാന്‍ 6:42) അകറ്റുന്നതിലും ഇതുവഴി ഖുര്ആന്സവിശേഷമായ പ്രാധാന്യം നല്കിയിരിക്കുന്നു. സുവിശേഷ കര്ത്താക്കളാകട്ടെ, യോസേഫിന്റെ വംശാവലി പ്രസിദ്ധീകരിക്കുക വഴി അവന്ജാരസന്തതിയാണ് എന്ന ജൂതന്മാരുടെ ആരോപണത്തെ പിന്താങ്ങുകയാണ് ചെയ്തിട്ടുള്ളത്. സുവിശേഷ കര്ത്താക്കള്ദൈവ പ്രചോധിതരാണ് എന്ന ക്രൈസ്തവ സങ്കല്പം വെറും മിഥ്യയാണെന്നു സ്പഷ്ടം. (തുടരും...)

No comments:

Post a Comment