Showing posts with label മറ്റുള്ളവ. Show all posts
Showing posts with label മറ്റുള്ളവ. Show all posts

Tuesday, March 17, 2020

കൊറോണ പ്രവചനം: അവരെന്തു കൊണ്ടു പ്രവാചകൻമാരല്ല?


കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി വാട്സപ്പിലൂടെ അനേകം സഹോദരങ്ങൾ എഴുതിയുന്നയിച്ച ചോദ്യമാണിത്. 2020ൽ കൊറോണ വരുമെന്നു പല നോവലിസ്റ്റുകളും പ്രവചിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവരൊന്നും എന്തുകൊണ്ടു നബിമാരല്ല?!

വിഷയത്തിലേക്കു വരുന്നതിനു മുമ്പ് ചോദ്യത്തിന്നാധാരമായ 'പ്രവചനങ്ങൾ'(?) ഉദ്ധരിക്കാം. അമേരിക്കൻ എഴുത്തുകാരി സിൽവിയ ബ്രൗൺ ആണ് കൊറോണ എന്ന അസുഖത്തിന്റെ വരവ് പ്രവചിച്ചിരുന്ന ഒരാൾ. ഒരു സ്വയം പ്രഖ്യാപിത സൈക്കിക്ക് സിൽവിയ ബ്രൗൺ. 2008 ൽ എഴുതിയ End of Days: Predictions and Prophecies about the End of the World എന്ന പുസ്തകത്തിലാണ് കൊറോണയെ സൂചിപ്പിക്കുന്ന വാക്കുകൾ ഉള്ളത്.

"In around 2020 a severe pneumonia-like illness will spread throughout the globe, attacking the lungs and bronchial tubes resisting all known treatments. Almost more baffling than the illness itself will be the fact that it will suddenly vanish as quickly as it arrives, attack again ten years later and then disappear completely."

"2020നോടടുത്തു ന്യൂമോണിയ പോലെയുള്ള ഒരു മാരക രോഗം ലോകമെമ്പാടും വ്യാപിക്കുകയും ശ്വാസകോശങ്ങളെയും ശ്വാസകോശ നാളികളെയും ആക്രമിക്കുകയും അറിയപ്പെടുന്ന എല്ലാ ചികിത്സകളെയും പ്രതിരോധിക്കുകയും ചെയ്യും. അസുഖത്തേക്കാൾ ഏറെ അമ്പരപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്: അത് വളരെ പെട്ടെന്ന് എത്തുന്ന പോലെ അതിശീഘ്രം അപ്രത്യക്ഷമാവുകയും ചെയ്യും, പത്ത് വർഷത്തിന് ശേഷം വീണ്ടും ആക്രമിക്കുകയും വീണ്ടും പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും!!"

സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു നോവൽ ഡീൻ കൂൻസിന്റെ The eyes of darkness ആണ്. 1981 ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ കഥയിൽ, ദുഃഖിതയായ അമ്മ ക്രിസ്റ്റീന ഇവാൻസ്, തന്റെ മകൻ ഡാനി പട്ടാളത്തിന്റെ ക്യാമ്പിംഗിൽ മരിച്ചിട്ടുണ്ടോ അതോ സംശയാസ്പദമായ ചില സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് പോലെ അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിക്കുന്നു. ഒടുവിൽ, വുഹാനിലെ ഗവേഷണ കേന്ദ്രത്തിലുള്ള ഒരു സൈനിക കേന്ദ്രത്തിൽ അവനെ തടവിലാക്കിയതായി അവൾ കണ്ടെത്തുന്നു. പ്രസ്തുത കേന്ദ്രത്തിൽ ഗവേഷണത്തിലൂടെ സൃഷ്ടിച്ച മനുഷ്യനിർമിത സൂക്ഷ്മാണുക്കളാൽ അവനെ അപായപ്പെടുത്തിയിരിക്കുന്നുവെന്നു ആകസ്മികമായി അവൾ മനസ്സിലാക്കുന്നു. പുസ്തകത്തിൽ നിന്നു വായിക്കാം

“It was around that time that a Chinese scientist named Li Chen moved to the United States while carrying a floppy disk of data from China’s most important and dangerous new biological weapon of the past decade. They call it Wuhan-400 because it was developed in their RDNA laboratory just outside the city of Wuhan.”

"ഏതാണ്ട് ആ സമയത്താണ് ലി ചെൻ എന്ന ചൈനീസ് ശാസ്ത്രജ്ഞൻ അമേരിക്കയിലേക്ക് താമസം മാറ്റിയത്. കഴിഞ്ഞ ദശകത്തിൽ ചൈന ഉണ്ടാക്കിയ ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ പുതിയ ജൈവായുധത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫ്ളോപ്പി ഡിസ്കുമായാണ് അയാൾ പോയത്. വുഹാൻ നഗരത്തിന് പുറത്തുള്ള അവരുടെ ആർ‌ഡി‌എൻ‌എ ലബോറട്ടറിയിൽ വികസിപ്പിച്ചതിനാൽ ഇതിനെ വുഹാൻ -400 എന്നാണ് അവർ വിളിക്കുന്നത്. ”

ഇവിടെ, വുഹാൻ - 400 എന്ന കില്ലർ വൈറസിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭാഗമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥലമാണ് ചൈനയിലെ വുഹാൻ പ്രവശ്യ എന്നതു ചേർത്തു വായിക്കുക. അതിനാൽ, നോവലിൽ പറഞ്ഞിരിക്കുന്ന വുഹാൻ എന്ന വാക്ക് പ്രവചനമായിരിക്കാം എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ സാങ്കൽപ്പിക നോവലിന് ഇതല്ലാതെ മറ്റു സാമ്യതകൾ ഒന്നും കൊറോണയുമായി ഇല്ല എന്നു പ്രത്യേകം ഓർമിക്കുക. വുഹാൻ 400 ചൈന നഗരാതിർത്തിക്ക് പുറത്ത് നിർമ്മിച്ച ബയോ വെപ്പൺ എന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീഫന്‍ കിംഗിന്റെ ‘ദി സ്റ്റാന്‍ഡ്’ എന്ന നോവലാണ് രോഗത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതായി പറയപ്പെടുന്ന മറ്റൊരു പുസ്തകം. 16 വര്‍ഷം മുന്‍പാണ് ഈ നോവല്‍ പുറത്തിറങ്ങിയത്. കൊറോണ വൈറസുമായി സാമ്യമുള്ള ക്യാപ്ടന്‍ ട്രിപ്പുകള്‍ എന്ന സൂപ്പര്‍ ഫ്‌ളൂ പൊട്ടിപ്പുറപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് നോവൽ. ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്ന പകര്‍ച്ചവ്യാധിക്ക് കൊറോണ വൈറസുമായി പലരീതിയിലും സാമ്യതയുണ്ടത്രെ. ആഗോള ജനസംഖ്യയെ ബാധിക്കുന്ന ഈ വൈറസ് തുടക്കത്തില്‍ കുറഞ്ഞത് 3.3 ശതമാനം ആളുകളെയെങ്കിലും ഇല്ലാതാക്കുമെന്നു നോവല്‍ പറയുന്നു. കൊറോണ വൈറസ് പോലെ, ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനാല്‍ ന്യൂമോണിയ അല്ലെങ്കില്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സക്ക് സമാനമായ ലക്ഷണങ്ങളാണ് ആളുകളില്‍ ഉണ്ടാക്കുന്നത്. ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഇല്ലാതാക്കുന്ന ഈ രോഗം സാധാരണക്കാരില്‍ വലിയ തോതില്‍ പരിഭ്രാന്തി ഉണ്ടാക്കും. പേരിടാത്ത, തിരിച്ചറിയപ്പെടാത്ത വൈറസിനെ ഇതില്‍ പ്രോജക്റ്റ് ബ്ലൂ എന്നും, പിന്നീട് ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്നും എഴുത്തുകാരന്‍ വിളിക്കുന്നുണ്ട്.പ്രവചനങ്ങൾ പ്രാവചകതത്വിന്റെ തെളിവാണെങ്കിൽ ഇവരൊക്കെ പ്രവാചകന്മാരാണോ?

പ്രവചനം നടത്തുന്നവരൊക്കെ പ്രവാചകൻമാർ അഥവാ, നബിമാരാണ് എന്ന് ആരു പറഞ്ഞു?! നുബുവ്വത്ത് എന്ന പദത്തിൽ നിന്നാണ് നബി എന്ന പദം ഉണ്ടായത്. ഭാഷാര്‍ഥത്തിൽ ‘വിവരമറിയിക്കല്‍’ എന്നോ ‘പ്രവചിക്കല്‍’ എന്നോ ആണ് നുബുവ്വതിന്റെ വിവക്ഷ. എന്നാല്‍ കേവലം ഈ അര്‍ഥപരിധിയില്‍ ഒതുങ്ങുന്നതല്ല സാങ്കേതികാർഥത്തിൽ പ്രവാചകത്വം. മനുഷ്യ പ്രയത്‌നത്താല്‍ നേടിയെടുക്കാനാവാത്ത തികച്ചും ഇലാഹീ ദാനമായിട്ടുള്ള അത്യുത്തമ പദവിയാണത്. അല്ലാഹു തന്റെ അതിമഹത്തായ അനുഗ്രഹത്താൽ അവനിച്ഛിച്ചവരെ നബിമാരായി നിയോഗിക്കുന്നു. ഈ അടിസ്ഥാനത്തില്‍ നബി എന്നാല്‍ ‘അല്ലാഹു തന്റെ സന്ദേശങ്ങള്‍ നല്‍കുന്നതിനായിതിരഞ്ഞെടുത്തവന്‍’ എന്നാണര്‍ഥം.
മാനവരാശിയുടെ ഐഹികവും പാരത്രികവുമായ സുസ്ഥിതിക്കും സമാധാനത്തിനും ആവശ്യമായ നടപ്പുശീലങ്ങൾ നിര്‍ദ്ദേശിക്കാനായാണ് അവൻ പ്രവാചകന്‍മാരെ നിയോഗിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു: ‘നിശ്ചയം, നാം നമ്മുടെ ദൂതന്‍മാരെ ദൃഷ്ടാന്തങ്ങളുമായി അയച്ചിരിക്കുന്നു. അവരോടൊപ്പം ഗ്രന്ഥവും ജീവിത വ്യവസ്ഥയും നാം അവതരിപ്പിച്ചിരിക്കുന്നു; ജനങ്ങള്‍ നീതിപൂര്‍വ്വം നിലനില്‍ക്കാനായിട്ട്' (ആശയം; അല്‍ ഹദീദ്: 25).

സത്യസന്ധത, വിശ്വസ്തത, ബുദ്ധികൂര്‍മ്മത, പ്രബോധനം ചെയ്യല്‍ തുടങ്ങിയ അനിവാര്യ ഗുണങ്ങളുണ്ടാവണം. കളവ്, വഞ്ചന, പൂഴ്ത്തിവെപ്പ് തുടങ്ങി ഒരു ദുര്‍ഗുണവും നബിമാരിൽ ഉണ്ടാവാന്‍ പാടില്ല. അതവരുടെ വ്യക്തിത്വത്തിന് ന്യൂനതയാണ്. നബിമാരുടെ ദൗത്യം മാര്‍ഗദര്‍ശനമാണ്. അതില്‍ വിജയിക്കാന്‍ സാധിക്കണമെങ്കില്‍ പാപസുരക്ഷയുള്ള പ്രായോഗികമായ മാതൃകാജീവിതം ആവശ്യമാണ്. ന്യൂനതയുള്ളവര്‍ മാതൃകായോഗ്യരല്ലല്ലൊ.
പ്രവാചകത്വത്തിന്റെ സത്യസന്ധതക്കു സാക്ഷ്യമായിട്ടാണ് മുഅ്ജിസത്തുകൾ അഥവാ അജയ്യമായ അത്ഭുതാനുഭവങ്ങൾനൽകപ്പെട്ടിരുന്നത്. എല്ലാ നബിമാരും ഒരേ തരത്തിലുള്ള മുഅ്ജിസത്തുകളായിരുന്നില്ല കാണിച്ചത്. അതാതു കാലത്തെ ശ്രദ്ധേയമായ മേഖലയിലെ അസാധ്യതകളെന്നു വിശ്വസിക്കപ്പെട്ടിരുന്നവയെ അതിജയിക്കുന്ന അത്യല്‍ഭുതങ്ങളായിരുന്നു പ്രധാനമായും മുഅ്ജിസത്തുകള്‍. മുഹമ്മദ് നബി തിരുമേനി സ്വ.യുടെ ഏറ്റവും ശ്രദ്ധേയമായ മുഅ്ജിസത്ത് വിശുദ്ധ ഖുർആൻ തന്നെ.

ചന്ദ്രനെ പിളർത്തുക, വിരലിണകൾക്കിടയിൽ നിന്ന് വെള്ളം വരുക, തുച്ഛം അന്നം കൊണ്ടു ധാരാളം പേരെ ഊട്ടുക, മിണ്ടാപ്രാണികൾ മിണ്ടുക തുടങ്ങി പല സംഭവങ്ങൾക്കും അവിടുത്തെ സമകാലീനർ സാക്ഷിയായിട്ടുണ്ട്. അക്കൂട്ടത്തിൽ ഗണനീയമാണ് അവിടുന്നു നടത്തിയ പലവിധ പ്രവചനങ്ങൾ.
സിൽവിയ ബ്രൗണോ ഡീൻ കൂൻസോ സ്റ്റീഫൻ കിംഗോ പ്രവാചകൻമാരല്ലെന്നതിനു വിശ്വാസിയുടെ ഒന്നാം തെളിവ് മുഹമ്മദ് നബി സ്വ.യിലുള്ള വിശ്വാസമാണ്. അവിടുന്നു കേവലമൊരു നബിയാണെന്നല്ല, ഖാതമുന്നബിയ്യീൻ /അന്ത്യപ്രവാചകനാണെന്നാണ് ഇസ്‌ലാമിക വിശ്വാസം. അതിനെതിരെ വിശുദ്ധ ഖുർആൻ തന്നെ ഉദ്ധരിച്ചു വന്നാലും അംഗീകരിക്കപ്പെടുകയില്ല. അതുകൊണ്ടാണ് മീർസാ ഗുലാം അഹ്'മദിനെയും അയാളുടെ അനുയായികളെയും വിശ്വാസികളായി അംഗീകരിക്കാത്തത്. പിന്നെയല്ലേ, നോവലുകൾ എഴുന്നള്ളിക്കുന്നത്.

പ്രവാചകത്വത്തിന്റെയും അന്ത്യപ്രവാചകത്വത്തിന്റെയും വിശദമായ തെളിവുകൾ പറയാൻ ഈ കുറിപ്പ് അപര്യാപ്തമാണ്. താത്പര്യമുള്ളവർക്ക് ഐപിബി പുറത്തിറക്കിയ ഇസ്‌ലാം എന്ന റഫറൻസ് ഗ്രന്ഥം നിർദ്ദേശിക്കുന്നു.
എന്തു തന്നെയായാലും, ഇവർ പറഞ്ഞതു പോലെ സംഭവിച്ചുവല്ലോ, അതെങ്ങനെയെന്നാണ് വിശ്വാസി പറയുക?
അതിനെ സംബന്ധിച്ചൊരു തീർപ്പ് പറയേണ്ട ബാധ്യത വിശ്വാസികൾക്കില്ല തന്നെ. എന്നാലും, ആർക്കും മനസ്സിലാവുന്ന ഒരു കാര്യം പറയാം. ഇതു യാദൃശ്ചികതയാണ് - തീർത്തും അപ്രതീക്ഷിതമായി സംഭവിച്ചത്. നോവൽ എഴുതുന്ന കാലത്ത് തന്നെ മനുഷ്യാനുഭവ ചരിത്രത്തിലും ശാസ്ത്ര ബോധ്യത്തിലും ഉള്ള കാര്യങ്ങളുടെ അടിത്തറയിൽ നിന്ന് ഭാവനയിൽ കണ്ടതിനപ്പുറം അതിലൊന്നുമില്ല.
മുൻകൂട്ടി പറയുന്ന കാര്യങ്ങൾ വാസ്തവത്തിൽ പുലരുന്നുണ്ടെങ്കിൽ അതു കൃത്യമായ പ്രകൃതി നിയമങ്ങളെ അനുസരിക്കും. അറബിയിൽ അതിന്റെ പേര് ലുസൂമിയ്യ് എന്നാണ്. Premises / ആധേയങ്ങൾ ഉണ്ടായാൽ ഫലം തീർച്ച. 'മുകളിൽ നിന്നു എന്തിട്ടാലും നിലത്തു പതിക്കും' എന്ന പ്രസ്താവന ഉദാഹരണം. തീർച്ചയായും അതു താഴെ പതിക്കും. കാരണം, കൃത്യമായ പ്രകൃതി നിയമത്തിനു അനുസൃതമാണത്. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറായിരുന്ന ജൊനാതൻ ഡി ക്യുക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനം പ്രവചിച്ചതായി പറയപ്പെടുന്നതു പോലെയുള്ളത് ഈ ഗണത്തിൽ ചേർത്തു വായിക്കണം.

എന്നാൽ, നിയതമായ ഏതെങ്കിലും തത്വമനുസരിച്ചല്ലാതെ, അപ്രതീക്ഷിതമായ സംഭവിക്കുന്നവ ഇത്തിഫാഖിയ്യ് ആണ്. യാദൃശ്ചികത എന്നർഥം. ചക്കയിട്ടപ്പോൾ മുയൽ കിട്ടിയ കഥ പോലെ. നബിമാരുടെ പ്രവചനവും അതിന്റെ ഫലവും തമ്മിലുള്ള ബന്ധം ലുസൂമിയ്യ് ആണ്; യാദൃശ്ചികതയല്ല. അവ ചിരപരിചിതമായ പ്രകൃതിനിയമങ്ങൾക്കെതിരാകാം. പക്ഷെ, അപ്പടി പുലരുന്നതാകണം പ്രവാചക വചനം എന്നതാണ് അതിന്റെ പ്രകൃതവും നിയമവും! അവർ ഒരു വിധേനയും കളവു പറയുന്നില്ല.

രസകരമായ വസ്തുത, ഈ പറയപ്പെട്ടവരാരും പ്രവാചകത്വം വാദിച്ചിട്ടില്ല എന്നതാണ്. അവർ കേവലം ഭാവനയിൽ നിന്നെഴുതിയ കല്പിത കഥകളിൽ ചില പരാമർശങ്ങൾ നടപ്പു ലോകത്തെ ചില സംഗതികളോടു ഒത്തു വന്നു എന്നതിൽ കവിഞ്ഞ് ഒന്നും ഉണ്ടായിട്ടില്ല. അവ സത്യമായി പുലരുമെന്നു ഒരിക്കലും അവർ വാദിച്ചിട്ടില്ല, വിചാരിക്കുക പോലും ചെയ്തിട്ടില്ല. പ്രവാചകന്മാരാകട്ടെ, അവരുടെ സത്യസന്ധതക്കു തെളിവായിട്ടു നടത്തുന്ന പ്രവചനങ്ങൾ ദൃഢബോധ്യത്തോടെ പുലരുമെന്ന പൂർണവിശ്വാസത്തോടെ ആയിരിക്കും, അതൊരിക്കലും പുലരാതിരിക്കില്ല. വേണമെങ്കിൽ, നിങ്ങൾക്കും തെറ്റുപറ്റാത്ത നല്ലൊരു പ്രവചനക്കാരനാകാം, അവസാന കാലത്തു പുലരുമെന്നു മുത്തു നബിയോർ പറഞ്ഞതു കോപ്പിയടിച്ചു കാച്ചിയിൽ മതി!! സ്വല്ലല്ലാഹു അലയ്ഹി വസല്ലം.

Thursday, August 15, 2019

സ്ത്രീ ജാഹിലിയ്യതിലും ഈജിപ്തിലും


ഇസ്ലാം വ്യാപനകാലത്തുണ്ടായിരുന്ന ഈജിപ്ഷ്യൻ സംസ്കാരവും സ്ത്രീയോട് നീതിരഹിതമായാണ് വർത്തിച്ചത്. രണ്ടാം ഖലീഫ ഉമർ(റ)വിന്റെ കാലത്ത് സേനാനായകനായിരുന്ന അംറു ബ്നുൽ ആസ്വ്(റ)ന്റെ നേതൃത്വത്തിൽ ഈജിപ്ത് ജയിച്ചടക്കി. തദവസരത്തിൽ നൂറ്റാണ്ടുകളായി ഈജിപ്തുകാർ അനുഷ്ടിച്ചു പോന്നിരുന്ന വിചിത്രവും ഭീഭത്സവുമായ ഒരു അനാചാരത്തിന്റെ അനുഭവ സാക്ഷികളാകാൻ അവർക്ക് ഇടവന്നു. നൈൽ നദിയിലെ ജലനിരപ്പ് താഴുമ്പോൾ നറുക്കെടുത്തു നാട്ടിലെ ഏറ്റവും സുന്ദരിയായ ബാലികയെ അല്ലെങ്കിൽ യുവതിയെ നദിയിലേക്ക് എറിഞ്ഞ് കൊല്ലുന്ന കൃത്യമായിരുന്നു ഇത്. അംറ്(റ) കഠിനമായ ഭാഷയിൽ അതിനെ വിമർശിക്കുകയും തടയാൻ നടപടിയെടുക്കുകയും ചെയ്തതോടെ മതപുരോഹിതന്മാർ സംഘടിച്ചു. നേരത്തെ, ഖലീഫ വാഗ്ദാനം ചെയ്തിരുന്ന മതസ്വാതന്ത്യത്തെ ഹനിക്കുന്നതാണ് പുതിയ നിലപാട് എന്നായിരുന്നു അവരുടെ പക്ഷം. ഒടുവിൽ അംറ്(റ) ഖലീഫയെത്തന്നെ പ്രശ്നത്തിൽ ഇടപെടുവിക്കുകയും അദ്ദേഹം കർക്കശമായ നടപടികളിലൂടെ അത് തടയുകയും ചെയ്തു(ഫുതൂഹുശ്ശാം , വാ.2).

ഭിന്നമായിരുന്നില്ല അറേബ്യയിലെ സ്ഥിതിയും. ചില ഗോത്രക്കാർ നവജാതശിശു പെണ്ണ് ആയിരുന്നെങ്കിൽ അപമാനമായി കരുതുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. ഇസ്ലാം പൂർവ കാലത്തെ (ജാഹിലിയ്യത്) ഈ അനാചാരത്തെ ഖുർആൻ പല തവണ എടുത്തു പറഞ്ഞിട്ടുണ്ട് (6/137, 16/59, 17/31, 81,9). തദ്കൃത്യം ചെയ്യാനിടയായ തിരുസഹചരരിലൊരാൾ തിരുസവിധത്തിൽ കുറ്റമേറ്റുപറഞ്ഞ സംഭവം സുനനുദ്ദാരിമി ഹൃസ്വ മായി ചിത്രണം ചെയ്തിട്ടുണ്ട്: “എനിക്ക് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എന്നോട് അനൽപമായ അടുപ്പവും ഇണക്കവുമുണ്ടായിരുന്ന കുട്ടി. എപ്പോൾ വിളിച്ചാലും അതിയായ ആവേശത്തോടെ അവളെന്റെയടുക്കൽ ഓടിയെത്തും. ഒരു ദിവസം ഞാനവളെ വിളിച്ചു. അവളെന്റെ പിന്നിൽ ഓടിവന്നു. ഞാൻ അവളെയും കൂട്ടി അടുത്തുള്ള വലിയ പൊട്ടക്കിണറിന്റെ സമീപത്തെത്തി. അടിയോടെ വാരിയെടുത്ത് ആ കിണറ്റിലേക്കെറിഞ്ഞു. ഉപ്പാ! ഉപ്പാ! ഉപ്പാ!! എന്ന് വിളിച്ച് കരുണക്കു വേണ്ടി യാചിച്ചാർക്കുകയായിരുന്നു ആ കുട്ടിയപ്പോൾ.'' ഈ സംഭവം കേട്ട് തിരുഹൃദയം പൊട്ടിപ്പോയി. കവിൾത്തടങ്ങൾ വിങ്ങിവീർത്തു. കണ്ണീർച്ചാലുകൾ ധാരധാരയായി ഇറ്റിവീണു. കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ സജലങ്ങളാ യി (ഉദ്ധരണം: മിശ്കാതുൽ മസ്വാബീഹ്).

ഇത്രയും മലീമസമായ പരിസരത്താണ് ഇസ്ലാം ഇടപ്പെട്ടതെന്നോർക്കുക. ഇസ്ലാം അന്നു സന്ദർഭോചിതം ഇടപെട്ടില്ലായിരുന്നുവെങ്കിൽ, ഒരു പക്ഷെ മറ്റൊരു പരിഷ്കർത്താവിന്റെ അരങ്ങേറ്റത്തിനു സാക്ഷിയാവുന്നതു വരെ അറേബ്യയിൽ ജനിച്ചു വീഴുന്ന അനേകം പെൺജന്മങ്ങൾ കുഴിവെട്ടി മൂടപ്പെടുമായിരുന്നു. ഇസ്ലാമിൽ ആണധികാര വാഴ്ചയാണുള്ളത് എന്ന് ആരോപിക്കുന്നവർ കാണാതെ പോകുന്ന നഗ്ന യാഥാർത്യങ്ങളിൽ ഒന്നാണ് ഇതും.

സ്ത്രീ ഹൈന്ദവ ദർശനത്തിൽ


ഭാരതത്തിൽ ഹൈന്ദവധർമ പ്രകാരവും സ്ത്രീ അവമതിക്കപ്പെട്ടു. “കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താ വിനാലും വാർധക്യത്തിൽ പുത്രനാലും സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരു കാലത്തും സ്വാതന്ത്ര്യം അർഹിക്കുന്നില്ലായെന്നാണ് മനുവിന്റെ നിലപാട്. ഒരു സ്ത്രീയും സ്വന്തമായി തന്ത്രം ജോലി ചെയ്യേണ്ടതില്ലാ എന്നാണ് മനു പറഞ്ഞത് എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ഇത് ശരിയല്ല. ഇതിന് തൊട്ടുമുമ്പുള്ള ശ്ലോകത്തിൽ അത് കുറേ കൂടി വ്യക്തമാണ്.

"അസ്വാത്രന്താഃ സ്ത്രീയ കാര്യാൽ
പുരുഷർ സൈ്വർ ദിവാനിശം
വിഷയേഷു ച സജ്ജന്ത്യാ
സ്സംസ്ഥാപ്യാ ആത്മനോ വശേ(9/2).

(ഭർത്താവ് തുടങ്ങിയ ബന്ധുക്കൾ രാവും പകലും ഒരു കാര്യത്തിലും സ്ത്രീക്ക് സ്വാതന്ത്യം കൊടുക്കരുത്. അവർ ദുർവിഷയികളായിരുന്നാൽ പോലും തങ്ങളുടെ അധീനതയിൽ വസിച്ചു കൊള്ളട്ടെ)

സ്ത്രീ വിശ്വസിക്കാൻ കൊള്ളാത്തവളും കഴുതപ്പുലിയുടെ ഹൃദയമുള്ളവളും ആണെന്നും അവളുമായി ചങ്ങാത്തം പാടില്ലായെന്നുമായിരുന്നു ഋഗ്വേദ കാലത്തുണ്ടായിരുന്ന വീക്ഷണം. അപ്സരസ്സായിരുന്ന ഉർവശി തന്റെ കാമുകനായിരുന്ന പുരുരവസ്സിനോട് പറയുന്നതിങ്ങനെ: “പുരുരവസ്സ്, മരിക്കരുത്, ഓടിപ്പോകരുത്; ക്രോധം പൂണ്ട് ചെന്നായ്ക്കൾ നിങ്ങളെ കടിച്ചുകീറാതിരിക്കട്ടെ. സത്യമായും സ്ത്രീകളുമായി ചങ്ങാത്തം പാടില്ല. കഴുതപ്പുലിയുടെ ഹൃദയമാണവരുടേത്. സ്ത്രീകളുമായി ചങ്ങാത്തമില്ല തന്നെ; വീട്ടിലേക്ക് മടങ്ങിപ്പോകൂ.”

സർവദോഷങ്ങളുടെയും പേടകവും നരകാഗ്നിയിലെ ഇന്ധനവുമായാണ് ഉപനിഷത് കാലഘട്ടത്തിൽ സ്ത്രീകളെ വില യിരുത്തപ്പെട്ടത്. യാജ്ഞവൽക്യോപനിഷത്തിലെ ചില ശ്ലോകങ്ങൾ ശ്രദ്ധിക്കുക:

ജ്വലനാ അതി ദുര്യോപീ
സരസാ അപി നീരസാ:
സ്ത്രീയോ ഹി നരകാഗ്നീനാ
മിണ്ഡനം ചാരു താരുണാം

(ഏറെ ദൂരത്തു വെച്ചു തന്നെ ദഹിപ്പിക്കുന്നവളും സരസയാണെന്നു തോന്നുമെങ്കിലും രസഹീനയും നരകത്തീയിലെ ഇന്ധനവുമായ സ്ത്രീ സുന്ദരിയാണെങ്കിലും ഭയങ്കരിയാണ്- ശ്ലോകം-16).

സർവേഷാം ദോഷരത്നാനാം
സുസമുദ്ഗിക യാനയാ
ദുഃഖ ശൃംഖലയാ നിത്യമലമസ്ത
മ മസ്ത്രീയാ

(സർവദോഷങ്ങളുടെയും പ്രകടവും നിരന്തരമായ ദുഃഖത്തിന്റെ ശൃംഖലയുമായ സ്ത്രീയിൽ നിന്ന് നിന്നെ ഭഗവാൻ രക്ഷിക്കട്ടെ. ശ്ലോകം 19).

ഭഗവദ്ഗീതയിൽ അർജുനനു ലഭിക്കുന്ന ഉപദേശത്തിൽ, സ്ത്രീകൾ, വൈശ്യർ, ശൂദ്രർ തുടങ്ങിയവർ പാപയോനിയിൽ ജനിച്ചവരാണ് എന്ന് പരിചയപ്പെടുത്തുന്നുണ്ട് (9/32).

 ദേവി 
സ്ത്രീയെ ദേവിയായി പൂജിച്ചിരുന്നവർ പോലും അവളെ അപമാനിക്കുകയായിരുന്നു ഫലത്തിൽ ചെയ്തതെന്ന് പറഞ്ഞാൽ തെറ്റാവില്ല. വികലവും വികൃതവുമായ ലൈംഗിക വിഭ്രാമകങ്ങളിൽ നിന്നാണ് ദേവീപൂജയുടെ ആരംഭം.

“ദേവിയെ വിശേഷിപ്പിക്കാൻ സുഭഗാ, ഭഗാരാധ്യാ, ഭഗമാലിനി തുടങ്ങിയ നാമങ്ങൾ ഉപയോഗിക്കാറുണ്ട്. ഭഗത്തിന് യോനിയെന്നർത്ഥമുണ്ട്. മുകളിൽ പറഞ്ഞ വിശേഷണങ്ങളുടെ സാരം യഥാക്രമം ശോഭനമായ ഭഗത്തോടു കൂടിയവൾ, ഭഗത്തിൽ ആരാധിക്കപ്പെടുന്നവൾ, ഭഗത്തെ ധരിക്കുന്നൾ എന്നിങ്ങനെയാണ്. ലളിതസഹസ്രനാമത്തിൽ പ്രഗത്ഭാ, വിദഗ്ദാ തുടങ്ങിയ നാമങ്ങളും ദേവിയെ വിശേഷിപ്പിക്കാനുപയോഗിച്ചിട്ടുണ്ട്. “പ്രായപൂർത്തി വന്നവളും ഭർത്താവിനെ രമിപ്പിക്കുന്നവളും സംഭോഗകർമത്തിൽ അതിനിപുണയുമായവൾ” എന്നാണ് പ്രഗത്ഭക്കർത്ഥം. “കാമക്രീഡയിൽ തീരെയും ലജ്ജയില്ലാത്തവളും വിവിധ രീതിയിലുള്ള രതിക്രീഡയിൽ നൈപുണ്യം സിദ്ധിച്ചവളും” എന്നാണ് വിദഗ്ദയുടെ വിവക്ഷ. നിഖില സ്ത്രീരൂപത്വം ഹേതുവായി സ്വരമണൻമാരിൽ ക്രീഡയിൽ താൽപര്യമുള്ളവർ എന്ന അർത്ഥത്തിൽ രമണലമ്പടായെന്നും ഭക്തന്മാരെ രമിപ്പിക്കുന്നവൾ എന്ന അർത്ഥത്തിൽ രമണീയെന്നും ദേവി അറിയപ്പെടുന്നു” (വി. സി ശ്രീജൻ: യാ ദേവി സർവഭൂതേഷു. പേജ് 19).

 സതിദേവി
ഹൈന്ദവ സമുദായത്തിൽ നിലനിന്നിരുന്ന സതി സമ്പ്രദായം എത്രമാത്രം ക്രൂരമായിരുന്നുവെന്ന് പറയേണ്ടതുണ്ടോ? ഭർത്താവിന്റെ ചിതയിൽ എത്രയധികം തരുണികൾ ജീവിതം ഹോമിക്കേണ്ടി വന്നു! സതി സമ്പ്രദായം ആചരിക്കുന്നവരെ സതീദേവി എന്ന് വിളിച്ച് പ്രസ്തുത അനാചാരത്തെ നിലനിർത്തിപ്പോരാനാണ് പൗരോഹിത്യം എന്നും ശ്രമിച്ചത്. ഹൈന്ദവ സന്യാസികളുടെ അനിഷ്ടം സമ്പാദിക്കാൻ താൽപര്യമില്ലാതിരുന്ന ബ്രിട്ടീഷ് അധിനിവേശ സർക്കാർ പോലും നിയമ നടപടികൾക്ക് മുതിർന്നില്ല. രാജാറാം മോഹൻ റോയ് ആണ് ഈ നിർബന്ധിത “വിശുദ്ധ ആത്മഹത്യ'ക്കെതിരെ ശബ്ദമുയർത്തിയത്. സ്വന്തം സഹോദരൻ മരണപ്പെട്ടപ്പോൾ അയാളുടെ പത്നിയെ ചിതയിൽ ചാടിച്ച് കൊല്ലാനുള്ള ശ്രമം തടയുന്നത് പരാജയപ്പെട്ടപ്പോൾ മുതൽ അദ്ദേഹം ആരംഭിച്ച സതിവിരുദ്ധ പ്രക്ഷോഭങ്ങൾക്കൊടുവിൽ 1929ൽ വില്യം ബെന്റിക് പ്രഭുവാണ് സതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

സതി അനുഷ്ടിക്കാത്ത വിധവകളോട് ഏറ്റവും മോശമായ രീതിയിലാണ് ഹൈന്ദവ സമൂഹം പെരുമാറിയിരുന്നത്. അവർ തല മൊട്ടയടിച്ച് ഒറ്റപ്പെട്ട് കഴിയണമെന്നായിരുന്നു ശാസന. വ്യാപകമായിരുന്ന ശൈശവ വിവാഹം മൂലം വിധവകളായിരുന്ന ആറും ഏഴും വയസ്സുള്ള പെൺകിടാങ്ങൾ പോലും ജീവിതകാലം മുഴുവൻ തല മുണ്ഡനം ചെയ്ത് വെറും ഒരു നേരം മാത്രം അന്നം കഴിച്ച് ഭിക്ഷുണികളായി കഴിയേണ്ടി വന്നു. വാവു ദിവസങ്ങളിൽ രാപ്പകലുകൾ ഒരു തുള്ളി പച്ചവെള്ളം പോലും കുടിക്കാതെ ഉപവസിക്കാൻ നിർബന്ധിതരായി. വിധി ഭർത്താവിന്റെ ജീവനെടുത്തതിന്റെ പേരിൽ അകാരണമായി അടിച്ചേൽപ്പിക്കപ്പെടുന്ന ഈ അപമാനത്തേക്കാൾ നല്ലത് മരണമാണെന്ന് കരുതിയാണ് പലരും “സതീദേവി'കളായത് എന്ന് മറക്കരുത്.

 വിധവാ വിവാഹം
വിധവാ വിവാഹത്തെ നിഷിദ്ധമായാണ് ഹൈന്ദവ ദർശ നങ്ങൾ ഇപ്പോഴും വിലയിരുത്തുന്നത്. മനുസ്മൃതി തന്നെ ഉദ്ധരിക്കാം:

ആ സീതാ മരണാൽ കാന്താ നിയതാ ബഹ്മചാരിണീ യോ ധർമ്മ ഏക പത്നി നാം കാംക്ഷന്തി നമനത്തമം

(ഭർത്താവു മരിച്ചാൽ പിന്നെ ജീവിതാവസാനം വരെ ഭാര്യ സഹനശീലയും വിശുദ്ധയും ബ്രഹ്മധ്യാനമുള്ളവളായും മദ്യം, മാംസം എന്നിവ ഭക്ഷിക്കാതെയും ഉത്കൃഷ്ടയായ ഒരു പതിവൃതയുടെ ധർമം കാംക്ഷിച്ചും ഇരിക്കേണ്ടതാകുന്നു).

ഇത്തരം അപക്വവീക്ഷണങ്ങളുടെ കൂടി ഉപോത്പന്നമായിരുന്നിരിക്കണം സതി സമ്പ്രദായം.

 ദേവദാസി
മറ്റൊന്ന് ദേവദാസി സമ്പ്രദായം. അഥർവവേദ കാലഘട്ട ത്തിൽ തന്നെ ദേവദാസി സമ്പ്രദായം ആരംഭിച്ചിരുന്നു. ദേവന്മാരുടെ ദാസികളായി ക്ഷേത്രങ്ങളിലേക്ക് വഴിപാടായി അർപ്പിക്കപ്പെട്ട ശൂദ്രസ്ത്രീകളാണ് “ദേവദാസികൾ”. സവർണജാതിക്കാർ ദേവന്മാരുടെ ഭൂമിയിലെ പ്രതിനിധികൾ ആയതുകൊണ്ട് അവരുടെ ഉപയോഗത്തിന് വേണ്ടിയാണ് ഈ സമ്പ്രദായം ഉണ്ടായത്.

ആർഷ ഭാരത സംസ്കൃതിയുടെ അവിഭാജ്യമായ ഘടകങ്ങളിലൊന്നായി ദേവദാസികൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. രാമായണ, മഹാഭാരത കഥകൾ പരിചയമുള്ളവർക്കൊക്കെ അതറിയാം. ആദർശപിതാവായ ദശരഥമഹാരാജൻ ശ്രീരാമനുവേണ്ടി തയാറാക്കിയ സൈന്യത്തിലും സൗന്ദര്യം വിറ്റിരുന്ന ദേവദാസികൾ കൂടി അംഗമായിരുന്നുവല്ലോ. പഞ്ചപാണ്ഡവരും കൗരവരും കുരുക്ഷേത്രയുദ്ധത്തിന് വരുമ്പോൾ ഇരുപക്ഷത്തും അകമ്പടി സേവിച്ചിരുന്നത് ദേവദാസികളെ കുത്തിനിറച്ച കുതിരവണ്ടികളായിരുന്നു. വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമനെ മുന്നിൽ നിന്ന് സ്വീകരിക്കുന്നവരിലും ദേവദാസികൾ ഉണ്ട്. തത്വജ്ഞാനിയായ ജനകവിദഹനെ സന്ദർശിക്കാൻ ചെന്നപ്പോൾ ശൂകനെ സ്വീകരിച്ചത് കണ്ടാൽ തന്നെ തൃഷ്ണയും പ്രസരിപ്പും തുളുമ്പുന്ന അമ്പത് തരുണികളായിരുന്നുവെന്നാണ് മഹാഭാരതം പറയുന്നത്. ദീർഘവും കഠിനവുമായ സഹന പരീക്ഷണങ്ങൾക്കു ശേഷം തലസ്ഥാനത്ത് മടങ്ങിവന്ന കൗഷിക മഹാരാജാവിനെയും എതിരേറ്റത് ദേവദാസികൾ തന്നെ. അമ്പലങ്ങളിലെ വേശ്യകളായി സ്ത്രീകളെ വഴിപാട് നേരുന്ന ഈ ദുരാചാരം പരിഷ്കൃതമെന്നു പറയുന്ന ആധുനിക സമൂഹത്തിൽ പോലും ഉണ്ടെന്ന് പറയാൻ നാണക്കേടുണ്ട്.

Tuesday, November 3, 2015

എസ്‌കിമോകള്‍ മനുഷ്യരല്ലേ?!

എസ്‌കിമോകള്‍ മനുഷ്യരല്ലേ?! 

മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം രണ്ട്

നിങ്ങള്‍ എസ്‌കിമോകളെ കുറിച്ചു കേട്ടിരിക്കും. ഗ്രീന്‍ലാന്‍ഡ്, അലാസ്‌ക (യു.എസ്), കാനഡ, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് എസ്‌കിമൊകള്‍ (Eskimos) അല്ലെങ്കില്‍ ഇനൂയിറ്റുകള്‍ (Inuits) എന്ന പേരില്‍ അറിയപ്പെടുന്നത്. തണത്തുറഞ്ഞ ഹിമപ്രദേശങ്ങളായതിനാല്‍ ഇവിടെ സസ്യാഹാരം പൊതുവെ ലഭ്യമല്ല. വേട്ടയാടിപ്പിടിക്കുന്ന Stoat(നീര്‍നായ), hales(കടലാന), alrus(നീര്‍ക്കുതിര), Caribou (കലമാന്‍) ഇനത്തില്‍ പെട്ട വലിയ കൊമ്പുകളുള്ള മൃഗം തുടങ്ങിയവയുടെ മാംസമാണ് പ്രധാന ആഹാരം. ഇവയെ പച്ചയായും വേവിച്ചും പിന്നെ ഉണക്കിയും തിന്നുന്നു.  (Eric Dewailly, N3 fatty acids and cardiovascular disease risk factors among the Inuit of Nunavik –  american journal of clinical nturition – 2001).  Shamanism   എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തരം പ്രേതാര്‍ച്ചക മതത്തില്‍ വിശസിക്കുന്നവരാണ് എസ്‌കിമോകള്‍. വിവിധ രാജ്യങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിക്കുന്നു. ഗ്രീന്‍ലാന്‍ഡില്‍ Kalaallisut അലാസ്‌കയില്‍ Inupiaq, കാനഡയില്‍ Inukitut, സൈബീരിയയില്‍ Yupik,Alute ദീപുകളില്‍ Aleut എന്നിവയാണ് പ്രധാനമായും സംസാരിക്കുന്നത്. ഇന്‍ഡോ – അമേരിക്കന്‍ ലാംഗ്വേജ് ഫാമിലിയില്‍ പെട്ടതാണ് ഈ ഭാഷകളെല്ലാം. ( (Encyclopedia Britannica, RR version Vol. 3 Page 268, Oxford Concise Encyclopedia Page 454, webster dictionary Page 485).മനുഷ്യശരീരത്തിനു മാംസാഹാരം ദഹിപ്പിക്കാന്‍ ആവശ്യമായ ആന്തരികാവയവങ്ങള്‍ നല്‍കപ്പെട്ടിട്ടില്ലെന്നു പറയുന്നവര്‍ എസ്‌കിമോകളെ കുറിച്ചെന്തു പറയും എന്നത് കൗതുകകരമായിരിക്കും. നാം രുചിക്കു വേണ്ടിയാണ് മാംസം ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ വേവിച്ചു കഴിക്കുന്നതെങ്കിലും നമ്മുടെ ദഹനം അനായാസമാക്കുന്നതില്‍ പാചകത്തിനു വലിയ പങ്കുണ്ട്. എന്നാല്‍ എസ്‌കിമോകള്‍ മാംസം വേവിക്കാതെ ആഹരിക്കുന്നവരാണ്. ഇങ്ങനെയൊക്കെയും ഇത്രയേറെ മാംസാഹാരം പച്ചയ്ക്കു കഴിച്ചിട്ടും എസ്‌കിമോകളില്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ വളരെ അപൂര്‍വമാണ്. കാരണം മാംസത്തിലൂടെ അവരിലെത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡാണ്. അത് ഹൃദയത്തിനും മസ്തിഷ്‌കത്തിനും സവിശേഷമായ സംരക്ഷണം നല്‍കുന്നു. ( ( Omega-3 fatty acids and cardiovascular disease: The epidemiological evidence, Artemis P. Simopoulos, environmental health preventive medicine, January 2002).  എസ്‌കിമോ (Eskimo) എന്ന പദത്തിന്റെ അര്‍ഥം തന്നെ ‘പച്ചയിറച്ചി തിന്നുന്നവര്‍’ എന്നാണ്. എന്താ, എസ്‌കിമോകള്‍ മനുഷ്യരല്ലെന്നു പറയാമോ?

Sunday, September 6, 2015

അല്‍ മുന്‍ജിദ് അറബി നിഘണ്ടു; ഖുര്‍ആനിനെ കുഴി വെട്ടി മൂടുന്ന വിധം

അല്‍മുന്‍ജിദിന്റെ ഭാഷാകോശത്തിലും നാമകോശത്തിലും ബൈബിള്‍ ഗ്രന്ഥങ്ങള്‍ക്ക് കിട്ടിയിട്ടുള്ള അമിതപ്രാധാന്യം അറിയുമ്പോഴാണ് ഖുര്‍ആന്‍ തമസ്കരണത്തിന്റെ കാര്യത്തില്‍ ഈ ശബ്ദകോശം എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന് അറിയാനാവുക. ഭാഷാകോശത്തില്‍ ‘അഹിദ’ എന്നതിന്റെ വിശകലനത്തില്‍ ‘അല്‍ അഹ്ദുല്‍ ഖദീം’ എന്ന പ്രയോഗത്തിന് ക്രിസ്തുവിനു മുമ്പ്  എഴുതപ്പെട്ട വിശുദ്ധപുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലതീ കുതിബത് ഖബ്ലല്‍ മസീഹ്) എന്നും ‘അല്‍ അഹ്ദുല്‍ ജദീദ്’ എന്നാല്‍ ക്രിസ്തുവിന് ശേഷം എഴുതപ്പെട്ട പുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലത്തീ കുതിബത് ബഅ്ദല്‍ മസീഹ്) എന്നും അര്‍ഥകല്‍പന നടത്തിയിട്ടുണ്ട് (പേജ്-535)
ഇനി ‘ഇന്‍ജീല്‍’ എന്ന പദം നോക്കാം. ഭാഷാകോശത്തില്‍ നല്‍കുന്ന അര്‍ഥം: “മാ കതബഹു ബി ഇല്‍ഹാമിന്‍ മിനല്ലാഹി അല്‍ ഖിദ്ദീസൂന മത്താ വ മര്‍ഖുസ് വ ലൂഖാ വ യൂഹന്നാ അന്‍ ഹയാതി സയ്യിദിനാ യസൂഇല്‍ മസീഹ് വ തഅ്ലീമിഹി. വല്‍ കലിമതു യുനാനിയ്യതുന്‍ മഅ്നാഹാ അല്‍ ബുശ്റാ, ലി അന്നല്‍ ഇന്‍ജീല യതള്വമ്മനു ബുശ്റല്‍ ഖലാസ്വി.” “കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചും അധ്യാപനങ്ങളെ സംബന്ധിച്ചും മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നീ പുണ്യവാള•ാര്‍ അല്ലാഹുവില്‍നിന്നുള്ള ദിവ്യബോധന പ്രകാരം എഴുതിയത്. ഈ പദം യവന(ഗ്രീക്ക്) ഭാഷയിലുള്ളതാണ്. സുവിശേഷം എന്നാണതിന്റെ അര്‍ഥം. കാരണം, ‘ഇന്‍ജീലി’ ല്‍ ‘രക്ഷയുടെ സുവിശേഷം’ ഉള്‍ക്കൊണ്ടിരിക്കുന്നുവല്ലോ.
ഭാഷാ കോശത്തില്‍ മാത്രമല്ല, നാമകോശത്തിലും ‘ഇന്‍ജീല്‍’ എന്ന പദം വിശകലനം ചെയ്യുന്നു: ‘കലിമതുന്‍ യൂനാനിയ്യത്തുന്‍, മഅ്നാഹാ അല്‍ബിശാറഃ വല്‍ അനാജീലു മജ്മൂഅത്തു അഅ്മാലില്‍ മസീഹി വ അഖ്വാലിഹി. വസ്വലത് ഇലയ്നാ ബി അര്‍ബഇ രിവായത്തിന്‍, വളഅഹാ മത്താ വ യൂഹന്നാ, വഹുമാമിനര്‍റസൂലി, വ ലൂഖാ വ മര്‍ഖൂസ്, വഹുമാ മിന്‍ തലാമീദില്‍ മസീഹ്. സുമ്മിയത്ത് ബില്‍ ഇന്‍ജീലി ലി അന്നഹാ അതത് ലില്‍ അനാമി ബി ബുശ്റല്‍ ഖലാസ്വി അന്‍ യദില്‍ മസീഹില്‍ ഫാദീ” യവനപദം, സുവിശേഷം എന്നാണര്‍ഥം. ക്രിസ്തുവിന്റെ പ്രവൃത്തികളുടെയും വചനങ്ങളുടെയും സമാഹാരമാണ് സുവിശേഷങ്ങള്‍. നാലു നിവേദനങ്ങളിലൂടെ നമുക്ക് ലബ്ധമായി. അപ്പോസ്തല•ാരില്‍ പെട്ട മത്തായി, യോഹന്നാന്‍, ക്രിസ്തു ശിഷ്യ•ാരില്‍പെട്ട ലൂക്കോസ്, മാര്‍ക്കോസ് എന്നിവരാണ് ഈ നാലു സുവിശേഷങ്ങള്‍ ചമച്ചത്. രക്ഷകനായ ക്രിസ്തുവിലൂടെയുള്ള മോക്ഷത്തിന്റെ സുവിശേഷമായിട്ടാണ് അതു മനുഷ്യര്‍ക്ക് കിട്ടിയത് എന്നതാണ് അതിന് സുവിശേഷം എന്നു പേരിടാന്‍ കാരണം. (പേജ് 76)
(യേശു പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെയാണ് അപ്പോസ്തല•ാര്‍ എന്നു വിളിക്കുന്നത്. ലൂക്കോസിന്റെ സുവിശേഷത്തില്‍ (3/15-19) ഇവരുടെ പേരുദ്ധരിച്ചിട്ടുണ്ട്. അതിനുപുറമെ എഴുപതു ശിഷ്യ•ാരെ യേശു തെരഞ്ഞെടുത്തിട്ടുണ്ട്. (ലൂ 10/1) ലൂക്കോസും മാര്‍ക്കോസും അവരില്‍ ഉള്‍പ്പെട്ടവരാണെന്നാണ് വിശ്വാസം. ഇവര്‍ സമാഹരിച്ച ക്രിസ്തുവിന്റെ ജീവചരിത്രമല്ല യഥാര്‍ഥത്തിലുള്ള ഇന്‍ജീല്‍! അത് ഈസാ നബിക്ക് അവതരിച്ച വേദഗ്രന്ഥമാണ്. അതിനു സുവിശേഷം എന്ന് പേരു വയ്ക്കാനുണ്ടായ കാരണം താന്‍ കുരിശില്‍ മരിച്ച് ആദിപാപത്തിന്റെ അഭിശപ്തഭാരത്തില്‍നിന്ന് മാനവരാശിക്കു മോക്ഷം നല്‍കും എന്ന് പറയാനായിരുന്നില്ല. പ്രത്യുത തനിക്കു ശേഷം വരാനിരിക്കുന്ന  അഹ്മദ് എന്ന പ്രവാചകനെക്കുറിച്ചുള്ള സുവിശേഷം തന്റെ ഗ്രന്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്നതിനാലാണ്. വി.ഖുര്‍ആന്‍ 61/6ല്‍ അതു പരാമര്‍ശിച്ചിട്ടുണ്ട്. ദൈര്‍ഘ്യം ഭയന്ന് തദ്സംബന്ധിയായ ചര്‍ച്ചക്ക് ഇവിടെ മുതിരുന്നില്ല.)
അല്‍മുന്‍ജിദ് നാമകോശത്തില്‍ അല്‍ കിതാബുല്‍ മുഖദ്ദസ് എന്നത് വിശദീകരിച്ച് വീണ്ടും ബൈബിളിനെ പരിചയപ്പെടുത്തുന്നു. അതിന്റെ ഭാഷാന്തരം ഇങ്ങനെ വായിക്കാം: “ക്രൈസ്തവ വേദഗ്രന്ഥമാണ് അല്‍ കിതാബുല്‍ മുഖദ്ദസ്. രണ്ടു ഭാഗങ്ങളായി, അല്ലെങ്കില്‍ നിയമങ്ങളായി വിഭജിക്കാം. 1. പുരാതനം, അല്ലെങ്കില്‍ പഴയ നിയമം. ക്രിസ്തുവിനു മുമ്പെയുള്ള കാലഘട്ടങ്ങളില്‍ വിരചിതമായ പുസ്തകങ്ങളുടെ സമാഹാരമാണിത്. പട്ടികയായി ചിത്രീകരിച്ചാല്‍ അഞ്ചു ന്യായപ്രമാണ പുസ്തകങ്ങള്‍ (ഉത്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവര്‍ത്തനം), ചരിത്ര പുസ്തകങ്ങള്‍ (യോശുവ, ന്യായാധിപ•ാര്‍, രൂത്ത്, രാജാക്ക•ാര്‍, ദിനവൃത്താന്തം, എസ്രാ, നെഹമ്യാവ്, തോബിത്ത്, യൂദിത്ത്, എസ്തേര്‍, മക്കബായര്‍), ജ്ഞാന സാഹിത്യ പുസ്തകങ്ങള്‍ (ഇയ്യോബ്, സങ്കീര്‍ത്തനങ്ങള്‍, സദൃശ വാക്യങ്ങള്‍, സഭാപ്രസംഗി, ഉത്തമഗീതം, വിജ്ഞാനം, സീറാഖിന്റെ മകന്‍ യോശുവ), പ്രവാചക പുസ്തകങ്ങള്‍( യെശയ്യാവ്, യിരമ്യാവ്, യിരമ്യായുടെ ലേഖനം, ബാറൂക്, ഹെസെക്കിയേല്‍, ദാനിയേല്‍, ഹോശേയ, യോവേല്‍, ആമോസ്, ഓബദ്യാവ്, യോനാ, മീഖാ, നഹും, ഹബക്കൂക്, സെഫന്യാവ്, ഹഗ്ഗായി, സെഖര്യാവ്, മലാഖീ).ജെസ്യൂട്ട് പുരോഹിത•ാര്‍ തയാറാക്കിയ പരിഭാഷയാണ് അറബിയില്‍ ലബ്ധമായ പരിഭാഷകളില്‍ പ്രസിദ്ധം. അറബി സാഹിത്യത്തിന് തന്നെ കിട്ടിയ പ്രത്യേക സംഭാവനയായി അത് പരിഗണിക്കപ്പെടുന്നു. വിശുദ്ധ വേദപുസ്തക പണ്ഡിതരിലെ ഉന്നതശീര്‍ഷരായ ഒരു സംഘമാണത് തയാറാക്കിയത്. പിന്നീട് ശൈഖ് ഇബ്റാഹീമുല്‍ യാസ്ജി സംശോധനയും നിര്‍വഹിച്ചു. ബെയ്റൂത്തിലെ അമേരിക്കന്‍ സുവിശേഷകര്‍ അമേരിക്കന്‍ പരിഭാഷ ഇറക്കിയിട്ടുണ്ട്. 2. പുതിയ നിയമം. ക്രിസ്തുവിന്റെയും അപ്പോസ്തല•ാരുടെയും അധ്യാപനങ്ങള്‍ ക്രോഡീകരിക്കപ്പെട്ട പുസ്തകങ്ങളുടെ സമാഹാരം, സുവിശേഷങ്ങള്‍, അപ്പോസ്തല പ്രവൃത്തികള്‍, ലേഖനങ്ങള്‍, വെളിപാട് എന്നിവയാണത്.” (അല്‍മുന്‍ജിദു ഫില്‍ അഅ്ലാം പേജ്-584)
അല്‍ കിതാബുല്‍ മുഖദ്ദസ് എന്ന ധാതുവിന്റെ വിശകലനമാണിത്. ബൈബിളില്‍ അടങ്ങിയിട്ടുള്ള മുഴുവന്‍ അധ്യായങ്ങളും പേരെടുത്തു പറയുകയും വിവിധ ഭാഗങ്ങളായി വിഭജിക്കുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ നല്ല പരിഭാഷകളെക്കുറിച്ചു പോലും വിശദീകരിക്കുന്നു. ഇതില്‍ പറഞ്ഞിട്ടുള്ള പല അധ്യായങ്ങളും മലയാളത്തിലുള്ള ബൈബിളുകളില്‍ കാണാനില്ല. മലയാളത്തില്‍ കിട്ടാവുന്ന പലതും ഇതിലും കാണുന്നില്ല. തദ്വിഷയകമായ ചര്‍ച്ച വിഷയതന്തുവില്‍ നിന്നു വഴിമാറിയേക്കാവുന്നതു കൊണ്ട് ഇവിടെ അതിനു മുതിരുന്നില്ല.
പഴയ നിയമത്തിലെ സീറാഖിന്റെ മകന്‍ യേശുവ, ന്യായാധിപ•ാര്‍ എന്നിവക്കും പുതിയ നിയമത്തിലെ വെളിപാട് പുസ്തകത്തിനും അല്‍ മുന്‍ജിദ് ഭാഷാ കോശത്തിലോ നാമകോശത്തിലോ പ്രത്യേകം വിശദീകരണം നല്‍കിയിട്ടില്ല. അതുപോലെ യോശുവ, യോനാ, സെഖര്യാവ് എന്നിവര്‍ പ്രവാചകരാണെന്ന് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വന്തമായി പുസ്തകങ്ങളുള്ളതായി പ്രത്യേകം സ്ഥലങ്ങളില്‍ പറഞ്ഞിട്ടില്ല. അവരെക്കുറിച്ചുള്ള വിശകലനമാണു ള്ളത്. (അല്‍മുന്‍ജിദിന്റെ മറ്റു പതിപ്പുകളില്‍ എങ്ങനെയാണുള്ളത് എന്ന് പരിശോധിച്ചിട്ടില്ല.)
ഖുര്‍ആനിലെ ഒരൊറ്റ അധ്യായത്തിന്റെ പേരുപോലും അല്‍മുന്‍ജിദിന്റെ ഭാഷാ കോശത്തിലോ നാമകോശത്തിലോ പരിചയപ്പെടുത്തിയിട്ടില്ല. എന്നു മാത്രമല്ല, സൂറത് എന്ന പദത്തിന് ഏറ്റവും വിശ്രുതമായ ‘ഖുര്‍ആനിലെ ഒരു അധ്യായം’ എന്ന അര്‍ഥം അല്‍ മുന്‍ജിദ് അറിഞ്ഞിട്ടേയില്ല. പകരം ‘അസ്സൂറതു മിനല്‍ കിതാബി അല്‍ ഖിത്വ്അത്തുല്‍ മുസ്തഖില്ലത്തു’ ഗ്രന്ഥത്തിലെ സൂറത് എന്നാല്‍ സ്വതന്ത്രമായ ഖണ്ഡം എന്നര്‍ഥം മാത്രം നല്‍കിയിരിക്കുന്നു. അതേസമയം ‘അല്‍ ഇസ്വ്ഹാഹ്നു നല്‍കുന്ന വിശദീകരണം നോക്കുക:
“അല്‍ ഇസ്വ്ഹാഹു വല്‍ അസ്വ്ഹാഹു മിനത്തൌറാതി വല്‍ ഇന്‍ജീല്‍ ദൂന സ്സിഫ്റി വഫൌഖല്‍ ഫസ്വ്ലി മിന്‍ഹുമാ” “തോറയിലും സുവിശേഷത്തിലും ഇസ്വ്ഹാഹ്/അസ്വ്ഹാഹ് എന്നതിന്റെ വിവക്ഷ ‘സ്വിഫ്റി’നെക്കാള്‍ ചെറുതും ‘ഫസ്വ്ലി’നെക്കാള്‍ വലുതുമായ ഭാഗം എന്നാണ്. (അല്‍ മുന്‍ജിദ് ഫില്ലുഗാത്ത്: പേ:416) ‘സിഫ്റി’ നെയും ബൈബിളുമായി ബന്ധപ്പെടുത്തി വിശദീകരിച്ചിട്ടുണ്ട്. ‘ജുസ്ഉന്‍ മിന്‍ അജ്സാഇത്തൌറാത്” തോറയിലെ ഭാഗങ്ങളിലൊന്ന് (പേ. 337) ഫസ്വ്ലിന് ഗ്രന്ഥത്തിലെ സ്വതന്ത്രമായ ഒരു ഭാഗം എന്ന പൊതുവായ അര്‍ഥം മാത്രമാണ് നില്‍കിയിട്ടുള്ളത്. ഇവിടെയെല്ലാം തൌറാത് എന്നത് പഴയ നിയമത്തെ പൊതുവായി ആരോപിച്ചാണ് ഉപയോഗിച്ചിട്ടുള്ളത്.
ബൈബിള്‍ പുസ്തകങ്ങളെ ഇത്രയേറെ ഇഴകീറി പരിചയപ്പെടുത്തുന്ന അല്‍ മുന്‍ജിദ് ഉപര്യുക്ത നാലു സുവിശേഷങ്ങള്‍ക്കു പുറമെയുള്ള ഒരൊറ്റ സുവിശേഷത്തെയും പരിചയപ്പെടുത്തുന്നില്ല. യൂദാസിന്റെ സുവിശേഷം, യാക്കോബിന്റെ സുവിശേഷം, നിക്കൊദെമോസിന്റെ സുവിശേഷം, തോമായുടെ സുവിശേഷം, എബ്രായ സുവിശേഷം, ശൈശവ സുവിശേഷങ്ങള്‍, പത്രോസിന്റെ നടപടികള്‍ തുടങ്ങി അനേകം ഗ്രന്ഥങ്ങളെക്കുറിച്ച് പൂര്‍ണ നിശ്ശബ്ദത പാലിക്കുന്നു. ഇസ്ലാമിക വിശ്വാസത്തോട് ഏറെ ഒട്ടിനില്‍ക്കുന്ന ബര്‍ണബാസ് എന്ന യേശുശിഷ്യന്‍ എഴുതിയ സുവിശേഷത്തെക്കുറിച്ച് നാമകോശത്തില്‍ പരാമര്‍ശമുണ്ട്. ക്ഷുദ്രകൃതിയാണ് എന്നും ഇറ്റാലിയന്‍ പരിഭാഷ ലഭ്യമാണ് എന്നും പതിമൂന്നോ പതിനാറോ നൂറ്റാണ്ടില്‍ ജീവിച്ച ആരോ ഒരാളുടെ രചനയാണെന്നുമാണ് അതെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. (പേജ് 127). ‘അറേബ്യന്‍ ക്രൈസ്തവ സാഹിത്യം’ (അല്‍ ആദാബുല്‍ മസീഹിയ്യതില്‍ അറബിയ്യ) എന്ന ഒരു ഡസ്ക് തന്നെ അല്‍മുന്‍ജിദ് നാമകോശത്തിന്റെ സമിതിയിലുണ്ടെന്നോര്‍ക്കുക. അവരാരും ഇമ്മാതിരിയൊരു കൃതിയും കണ്ടതേയില്ല!
ഖുര്‍ആനിനെയും ബൈബിളിനെയും പരിചയപ്പെടുത്തുന്നതില്‍ അല്‍മുന്‍ജിദ് സ്വീകരിച്ച സമീപനമാണ് ഇവിടെ പ്രതിപാദിച്ചത്. വ്യാജ ഖുര്‍ആന്‍ ചമയ്ക്കുവാനടക്കമുള്ള അന്‍മുന്‍ജിദിലെ പുരോഹിത ശ്രമങ്ങളും തിരുനബി വചനങ്ങളോടും തിരുജീവിതത്തോടും പുലര്‍ത്തിയ നിഷേധാത്മക നിലപാടുകളും വഴിയെ വിവരിക്കാം (തുടരും)

Saturday, August 1, 2015

ദായധന വിഭജനക്രമം ഖുര്‍ആനില്‍ ഗണിതശാസ്ത്ര പ്രശ്നങ്ങളുണ്ടോ?

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാകുന്നു. ദൈവിക വചനത്തില്‍ യാതൊരു വിധത്തിലുമുള്ള സ്ഖലിതങ്ങളും ഉണ്ടാകുക അസാദ്ധ്യമത്രേ. ലോകത്ത് ദൈവികമെന്നു ഉ­ത്ഘോ­­ഷിക്കുന്ന പല ഗ്രന്ഥങ്ങള്‍ക്കും അവയുടെ അവകാശ വാദങ്ങളില്‍ ഉറച്ചു നില്‍ക്കനാ­വാതിരുന്നത് അവ ദൈവികതക്ക് യോജിക്കാത്ത വിധം സ്ഖലിത പൂര്‍ണമാണ് എന്ന് തെളി­യി­­ക്ക­­പെട്ടതോടെയാണ്. ഇങ്ങനെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട­വയില്‍ പ്രധാനമാണ് ബൈബിള്‍. നാളിതുവരെ ദൈവികം എന്നു അവകാശപ്പെടാവുന്ന ഒരു മാപകത്തോടും പൊരുത്തപ്പെടാതെയാണ് ബൈബിള്‍ എപ്പോഴത്തെയും പോലെ ഇപ്പോളും ഉള്ളത്. നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ ഖുര്‍ആ­നും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്ക­ലാണ് ചില കുബുദ്ധികള്‍ കാണുന്ന പരിഹാരം. അത്തരം ഒരു വിഘടനായ വിദ്വാന്‍ ഇപ്പോ­ള്‍ നടത്തിയിരിക്കുന്ന ഒരു ആരോപണം ഖുര്‍ആനില്‍ ചില ഗണിതശാസ്ത്ര അബദ്ധങ്ങള്‍ ഉണ്ടെ­ന്നാണ്! കഴിഞ്ഞ പതിന്നാല് നൂറ്റാണ്ട് കാലത്തെ സമ്പന്നമായ വൈജ്ഞാനിക സപര്യ­യുടെ പാ­രമ്പര്യമുള്ള വിശുദ്ധ ഇസലാമിനെയോ അതിന്‍റെ വേദഗ്രന്ഥത്തെയോ തെല്ലും പരി­ച­യ­മില്ലാ­ത്തതിനാല്‍ ഉണ്ടായ അപക്വമായ ഒരു വിടുവായിത്തം മാത്രമാണിത്. അനന്തര സ്വത്ത് ഓഹരി വെക്കുന്നതിനെ ആസ്പദമാക്കി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെ പ്രതിയാണ് ടിയാന്‍റെ ആരോപണം. ഒരാള്‍ തന്‍റെ ഭാര്യയെയും മൂന്ന് പെ­ണ്മ­­ക്കളെയും അനാഥരാക്കി വിട പറയുന്നു. ബന്ധുക്കളായി ഇവര്‍ക്കു പുറമേ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ മാത്രമാണുള്ളത്. ഇത്തരം സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന ദായ­ധനക്രമം പിന്തുടരുന്ന പക്ഷം വിധവ നിരാലംബയും നിരാശ്രയയും ആയിത്തീരുമത്രേ. വിശദീ­കരിക്കാം; ഇസ്‌ലാമിക ദായധനക്രമമനുസരിച്ചു ഇവിടെ പെണ്മക്കള്‍ക്കു മൂന്നില്‍ രണ്ടും മാതാ­­പിതാക്കള്‍ക്ക് മൂന്നിലൊന്നും ഭാര്യക്ക് എട്ടിലൊന്നും കിട്ടണം. പരേതന്‍ ഉപേക്ഷിച്ചിട്ട സമ്പത്ത് മൂന്ന് ഏക്കര്‍ ഭൂമിയാണെന്ന് സങ്കല്‍പ്പിക്കുക. മാതാപിതാക്കള്‍ക്ക് മൂന്നിലൊന്നു അഥവാ, ഒരു ഏക്കര്‍ ഭൂമിയും പെണ്മക്കള്‍ക്കു മൂന്നില്‍രണ്ട് അഥവാ, രണ്ട് ഏക്കര്‍ ഭൂമിയും നല്‍കിയാല്‍ പിന്നെ കാത്തുണ്ട് ഭൂമി പോലും ബാക്കിയില്ല. അപ്പോള്‍പ്പിന്നെ, വിധവ അനാഥ­യാകാതെ തരമില്ലല്ലോ. അല്ലാഹുവിനു തെല്ലും ഗണിതശാസ്ത്രം അറിയാത്തത് കൊണ്ടാണ് ഈ മഹാവങ്കത്തം ഖുര്‍ആനില്‍ വന്നതെന്ന് കൂടി ചേര്‍ത്തു പറയുമ്പോള്‍ ഖുര്‍ആന്‍ യഥാര്‍ത്ഥ ദൈവിക വെളിപാടല്ലെന്നതിനു പ്രമാണമുണ്ടാക്കുകയാണ് പാവങ്ങള്‍ ചെയ്യുന്നത്. സത്യത്തില്‍, പ്രതിപക്ഷം ഏതോ ഖുര്‍ആന്‍ പരിഭാഷ മാത്രം അവലംബമാക്കി ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ശ്രമിച്ചതിന്‍റെ അനന്തര ഫലമാണ് ഈ ചോദ്യം. അല്ലാതെ ഖുര്‍ആനില്‍ ഒരു തരത്തിലുമുള്ള ഗണിതപ്പിഴവുകളും ഇല്ല. ഖുര്‍ആന്‍ മനസ്സിലാക്കുന്നതിനു അതിന്‍റേതായ ചില മാനദണ്­ഡങ്ങള്‍ ഉണ്ട്. അത് ഗ്രഹിക്കാതെ ഖുര്‍ആനിനെ സമീപിച്ചാല്‍ കിട്ടുന്ന ഉത്തരം ചിലപ്പോള്‍ നിങ്ങള്‍ ഉദ്ദേശിച്ചത് പോലെ തന്നെയാവണം എന്നില്ല. അത് ഖുര്‍ആനിന്‍റെ കുഴപ്പം അല്ല; നിങ്ങളുടെ സമീപനത്തിന്‍റെ കുഴപ്പമാണ്. ഖുര്‍ആനിനു മാത്രമല്ല, ലോകത്തെ ഏതു വൈജ്ഞാനിക ശാഖക്കും അതിന്‍റേതായ മാനദണ്­ഡങ്ങള്‍ ഉണ്ടാകും. ഉദാഹരണത്തിന്, സങ്കീര്‍ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങളെ സമീപിക്കുമ്പോള്‍ പാലിച്ചിരി­ക്കേണ്ട ഒരു തത്വമാണല്ലോ BODMAS. അഥവാ, ആദ്യം പ്രശ്നങ്ങളെ ഗണങ്ങളാക്കണം(BRACKET OF). പിന്നീട്, ഹരണം(DIVISION), ശേഷം, ഗുണനം(MULTIPLICATION), തുടര്‍ന്ന്, സങ്കലനം(ADDITION), ഒടുവില്‍ വ്യവകലനം(SUBSTRACTION). ഈ മാനദണ്­ഡത്തെ പിന്തുടര്‍ന്നില്ലെങ്കില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് മാത്രമല്ല, തെറ്റായ ഉത്തരത്തില്‍ ചെന്നെത്തുകയും ചെയ്യും. ഉദാഹരിക്കാം: 2(40*3)/8+ (4/2)-3 ഈ പ്രശ്നം ശരിയായ ഉത്തരത്തിലെത്തുന്നത് എങ്ങനെ? നമ്മള്‍ BODMAS തത്വത്തെ പിന്തുടരുന്നു. ഇവിടെ ആദ്യം ബ്രാക്കറ്റില്‍ ഉള്ള പ്രശ്നങ്ങളുടെ ഉത്തരത്തിലെത്തുന്നു. അപ്പോള്‍ 2*120/8+2-3 എന്ന് കിട്ടുന്നു. അടുത്തത് ഹരണമാണ്. 2*120/8+2-3 എന്നതിലെ ഹരിക്കാനുള്ള ഭാഗം മാത്രം പരിഗണിക്കുക; 120/8 = 15 ഇപ്പോള്‍ 2*15+2-3 എന്നായിരിക്കുന്നു, ഇനി ഗുണനം 2*15 =30 ഇപ്പോള്‍ 30+2-3 എന്നായി. ശേഷം സങ്കലനം 30+2=32 ഇപ്പോള്‍ 32-3 എന്നായി. അതിനു ശേഷം വ്യവകലനം 32-3=29 അപ്പോള്‍ ഉത്തരം 29 എന്നാല്‍ ഇനി ഈ തത്വത്തിനു നേര്‍വിപരീതം ചെയ്തു നോക്കാം. ആദ്യം വ്യവകലനം 2(40*3)/8+(4/2)-3 =.......................................? എങ്ങനെ വ്യവകലനം സാദ്ധ്യമാകും?! സാധിക്കുന്നില്ല. ഇനി മറ്റൊരു രീതി; DAMSBO ആദ്യം ഹരണം നടത്തുന്നു. 2(40*3)/8+ (4/2)-3 =....................................? സാധിക്കുന്നില്ല. എന്നാല്‍ MADSBO? 2(40*3)/8+ (4/2)-3 =.........................................? ആദ്യംബ്രാക്കറ്റില്‍ ഉള്ളതിന് ഉത്തരം കാണാതിരുന്നാല്‍ ഈ പ്രശ്നത്തെ സമീപിക്കുന്നത് തന്നെ പ്രയാസമാകും. BODMAS ലൂടെ അല്ലാതെ ശരിയായ ഉത്തരത്തിലെത്താനും കഴിയില്ല. ഇത് ഒരു ഉദാഹരണം മാത്രം. പറഞ്ഞു വന്നത്, ഖുര്‍ആനിലെ ഏതു ആശയവും തിരുനബി സ്വ.യുടെ വിശദീകരണമനുസരിച്ചാണ് മുസ്‌ലിംകള്‍ സ്വീകരിക്കുന്നത്. അത് ഖുര്‍ആനിക നിയമങ്ങളുടെ മൌലികസ്വഭാവമാണ്. അവയെ സുന്നത്ത് അഥവാ തിരുനബി­ചര്യ എന്ന് വിളിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളില്‍ നാമത് വായിക്കുന്നു: “ഈ വിശുദ്ധ ഖുര്‍ആന്‍ എന്ന ഉദ്ബോധനം അങ്ങേക്ക് നാം അവതരിപ്പിച്ചു തന്നിരിക്കുന്നത്, ജനസമക്ഷം അവര്‍ക്കായി അവതീര്‍ണമായ ഈ പാഠങ്ങളെ അങ്ങ് വിശദീകരിച്ചു വെളിപ്പെ­ടുത്തേണ്ടതിനും അവരത് ചിന്തിച്ചു ഗ്രഹിക്കേണ്ടതിനുമത്രേ” (ആശയം 16:44). “തിരുദൂതര്‍ നിങ്ങള്‍ക്ക് കൊ­ണ്ടു­വന്നതിനെ സ്വീകരിച്ചു കൊള്‍ക. അവിടുന്ന് വിലക്കുന്നവയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുക” (ആശയം 59:7) “വിശ്വസിച്ചവരായുള്ളോരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, തിരുദൂതരെയും അനുസരിപ്പിന്‍, നിങ്ങളില്‍ നിന്നുള്ള ദീനിന്‍റെ കൈകാര്യ­കര്‍ത്താക്കളെയും അനുസരിപ്പിന്‍. വല്ല കാര്യത്തിലും നിങ്ങള്‍ തര്‍ക്കത്തിലെത്തുന്നുവെങ്കില്‍ അവയുടെ വിശകലനം അല്ലാഹുവിങ്കലേക്കും അവങ്കല്‍ നിന്നുള്ള തിരുദൂതരിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍, അതത്രേ ഏറ്റവും കരണീയവും കൂടുതല്‍ നല്ല പര്യവസാനമുണ്ടാകുന്നതും” (ആശയം 4:59). “ദീനിന്‍റെ കൈകാര്യകര്‍ത്താക്കള്‍” (ഖുര്‍ആന്‍ 4:59) എന്നാല്‍ ശാഖാപരമായ കര്‍മശാസ്ത്ര പ്രശ്നങ്ങളില്‍ വിശുദ്ധ ഖുര്‍ആനിലും തിരുനബിചര്യയിലും പറഞ്ഞിട്ടുള്ള മൌലിക തത്വങ്ങളെ ആസ്പദമാക്കി മതവിധികള്‍ കണ്ടെത്തുന്നതിനു യോഗ്യതയുള്ളവര്‍ ആകുന്നു. വിശുദ്ധ ഖുര്‍ആ­­നും തിരുനബിചര്യയും ആഴത്തില്‍ അറിഞ്ഞിരിക്കുക, ആവശ്യമാകുന്ന ഏതു ഭാഗവും ഓര്‍മയില്‍ നിന്നെടുത്ത് നിര്‍ദ്ധാരണം ചെയ്യാന്‍ ആവശ്യമായ ഓര്‍മശക്തിയും ധൈഷണിക പാടവവും ഉണ്ടായിരിക്കുക, അവ ഉല്ലേഖിതമായിരിക്കുന്ന ഭാഷയായ അറബിയുടെ സാഹിത്യം, പദോല്പ്പത്തി, അലങ്കാരം, ഉച്ചാരണം, വ്യാകരണം, പദവ്യന്യാസം, നാടന്‍പ്രയോ­ഗങ്ങള്‍ തുടങ്ങി ഭാഷാശാസ്ത്രത്തിന്‍റെ എല്ലാ വശങ്ങളും നന്നായി വഴങ്ങുന്നയാളായിരിക്കുക. മതവിജ്ഞാനത്തിന്‍റെ സകലശാഖകളിലും ആഴമേറിയ വ്യുല്‍പ്പത്തി ഉണ്ടായിരിക്കുക തുടങ്ങി അ­നേകം യോഗ്യതകള്‍ അവര്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. അവയെല്ലാം സവിസ്തരം വിശ­ദമാക്കാന്‍ താളുകള്‍ ഏറെ വേണം. ഇങ്ങനെ യോഗ്യരായ പണ്ഡിതരെയാണ് “മുജ്തഹിദുകള്‍” എന്ന് വിളിക്കുന്നത്‌. ഒരു കാലത്തെ എല്ലാ മുജ്തഹിദുകളുടെയും ഗവേഷണ­ഫലം ഏകകണ്ഠമായാല്‍ അതിനെ ഇജ്മാഅ് എന്ന് വിളിക്കുന്നു. ഒരു മുജ്തഹിദ് ഒരു കാര­ണവശാലും ഇജ്മാഅ് ഉള്ള ഒരു വിഷയത്തിനെ ഖണ്ഡിക്കുകയില്ല. ഹിജ്റ മൂന്നിന് മുമ്പ് ഇ­ങ്ങ­നെ ഗവേഷണയോഗ്യര്‍ ആയവര്‍ അനേകം ഉണ്ടായെങ്കിലും അവരില്‍ നാല് പേരുടെ ഗവേ­ഷ­ണഫലങ്ങള്‍ മാത്രമാണ് മതത്തിന്‍റെ എല്ലാ ശാഖാപരമായ വിഷയങ്ങളെയും സ്പര്‍ശി­ക്കുന്നതായി അവരുടെ ശിഷ്യന്മാരാല്‍ ക്രോഡീകരിക്കപ്പെട്ടത്. അവയെ മദ്ഹബുകള്‍ എന്ന് വി­ളി­ക്കുന്നു. നബിശിഷ്യനായ അനസ് ബിന്‍ മാലിക്ക്(റ)വിന്‍റെ ശിഷ്യന്‍ ഇമാം അബൂ ഹനീഫ(റ), മറ്റൊരു നബിശിഷ്യനായ ഇബ്നു ഉമര്‍(റ)വിന്‍റെ ശിഷ്യനായ ഇമാം മാലിക് ബിന്‍ അനസ്(റ), അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഇമാം ശാഫി(റ), അദ്ദേഹത്തിന്‍റെ ശിഷ്യനായ ഇമാം അഹ്മദ്(റ) എന്നിവരാണ് മദ്ഹബിന്‍റെ ഇമാമുമാര്‍. ഹിജ്റ മൂന്നിന് ശേഷം ഇജ്തിഹാദിനു യോഗ്യതയുള്ളവര്‍ ഉണ്ടായില്ല. സ്വന്തമായി ഗവേഷണ യോഗ്യതയില്ലാത്തവര്‍ ഗവേഷണ യോഗ്യരായവരെ പിന്തുടരണം; അതാണ്‌ വിശുദ്ധ ഖുര്‍ആനിന്‍റെ നിര്‍ദ്ദേശം – “നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍, അറിവുള്ളവരോട് ചോദിച്ചു പഠിക്കിന്‍” (ആശയം 16:43). അതിനാല്‍, നാലാലൊരു മദ്ഹബ് അനുസരിച്ച് മാത്രമേ ഏതു കര്‍മശാസ്ത്ര പ്രശ്നത്തിലും വിധി പറയാവൂ എന്നത് മുസ്‌ലിം ലോകത്തിന്‍റെ “ഇജ്മാഅ്” ആയി. പില്‍ക്കാലത്ത് ഉയര്‍ന്നേക്കാവുന്ന ഏതെങ്കിലും പ്രശ്നത്തില്‍ നേരിട്ടുള്ള പരിഹാരം മദ്ഹബുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അവയെ ഖിയാസ് അഥവാ നിയമസമീകരണം വഴി നിര്‍ദ്ധാരണം ചെയ്യുന്നു. സമാനമായ പ്രശ്നങ്ങളില്‍ മദ്ഹബിലുള്ള വിധിയെ അവലം­ബി­ക്കുന്നതിനാണ് ഖിയാസ് എന്ന് പറയുന്നത്. ചുരുക്കത്തില്‍, ഇസ്­ലാമിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍ നാലാകുന്നു; വിശുദ്ധ ഖുര്‍ആന്‍, തിരുനബിചര്യ, ഇജ്മാഅ്, ഖിയാസ്. ഏതു കര്‍മശാസ്ത്ര പ്രശ്നത്തിലും ഇവയെ ആധാരമാക്കിയാണ് മുസ്­ലിം ലോകം തീര്‍പ്പ് പറയുന്നത്. ഈ അടിസ്ഥാന പാഠമെങ്കിലും ഗ്ര­ഹി­­­­ച്ചിരുന്നെങ്കില്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷം മുതിരുമായിരുന്നില്ല. മുസ്‌ലിംകള്‍ ദിനംപ്രതി അഞ്ച് നേരം നിസ്കരിക്കുന്നു, അതിന്‍റെ വിശദാംശങ്ങള്‍ ഖുര്‍ആനി­ല്‍ നിന്ന് നേരിട്ട് കിട്ടുന്നില്ല. അടിസ്ഥാന ആരാധനകളായ വ്രതത്തിന്‍റെയും സക്കാത്തിന്‍റെയും ഹജ്ജിന്‍റെയുമെല്ലാം വിശദാംശങ്ങള്‍ ഖുര്‍ആനില്‍ നിന്ന് നേരിട്ടല്ല ഗ്രഹിക്കുന്നത്. അതുപോലെ തന്നെയാണ് ഇസ്‌ലാമിക ദായക്രമം നടപ്പില്‍ വരുത്തുന്നതിനുള്ള രീതിശാസ്ത്രങ്ങളും. അതി സങ്കീര്‍ണമായ ദായധന വിഭജനക്രമത്തിന്‍റെ മൌലിക തത്വങ്ങളെ പൂര്‍ണമായി വെറും മൂന്ന് സൂക്തങ്ങളിലൂടെയാണ് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചത്. അതിന്‍റെ ശാസ്ത്രീയമായ വിശദാംശങ്ങള്‍ ഇജ്തിഹാദിനു യോഗ്യതയുള്ളവര്‍ തിരുനബിചര്യയില്‍ നിന്നും അല്ലാത്തവര്‍ മദ്ഹബുകളില്‍ നിന്നുമാണ് ഗ്രഹിക്കേണ്ടത്. ഇനി, ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയത്തിലേക്ക് വരാം, ദായധനവിഭജനക്രമത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ആകെ മൂന്ന് വാക്യങ്ങളിലാണ് എന്ന് പറഞ്ഞുവല്ലോ; പ്രസ്തു­ത വാക്യങ്ങളുടെ ആശയം ഉദ്ധരിക്കാം: “”നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മ­ക്കളാണുള്ളതെങ്കില്‍ പരേതന്‍ വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവ­ര്‍ക്കുള്ളതാണ്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയുണ്ട്. മരിച്ച ആള്‍ക്കു സന്താ­ന­മുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാ­തിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്ക യുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദര­ങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള നിര്‍ണയമാണിത്‌. തീര്‍ച്ച­യായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കാ­യിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ ഭാര്യമാര്‍ക്ക്‌ ഉള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടി­ലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാ­ണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരി­ക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കു­കയും ചെയ്താല്‍ അവരില്‍ (ആ സഹോദരങ്ങളില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവ­കാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകു­ന്നു” (4:11,12). “നബിയേ, ജനങ്ങള്‍ അങ്ങയോട് ‘കലാല:’യെ പ്രതി വിധിചോദിക്കുന്നുവല്ലേ, പറയിന്‍, അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു; മക്കളില്ലാത്ത ഒരാള്‍ മരിച്ചു പോയാല്‍, അയാള്‍ക്ക് ഒരു സഹോദരിയുണ്ടെങ്കില്‍ ദായധനത്തില്‍ പകുതി അവള്‍ക്ക് ഉള്ളതാകുന്നു. സഹോദരി­യാണ് മക്കളില്ലാതെ മരിക്കുന്നതെങ്കില്‍, അപ്പോള്‍ സഹോദരന്‍ അവളുടെ ദായധന അവകാശിയായിരിക്കും. പരേതന്നു രണ്ട് സഹോദരികള്‍ അവകാശികളായി ഉണ്ടെങ്കില്‍ അവര്‍ ദായധനത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗത്തിന് അര്‍ഹരാകുന്നു. ഇനി, ആണും പെണ്ണു­മായി പല സഹോദരങ്ങളുണ്ടെങ്കില്‍ അപ്പോള്‍ ഒരു പുരുഷവിഹിതം രണ്ട് സ്ത്രീ വിഹിത­ത്തി­നു തുല്യമായിരിക്കും. നിങ്ങള്‍ പിഴച്ചു പോയെക്കുമെന്നതിനാല്‍ അള്ളാഹു തന്നെ നിയ­മങ്ങള്‍ വിശദീകരിച്ചു തരുന്നു - അള്ളാഹു സകല സംഗതികളിലും അഭിഞ്ജനല്ലോ”(4 / 176) ഇവിടെ നിര്‍ദ്ദേശിക്കപെട്ട അടിസ്ഥാന തത്വങ്ങള്‍ക്ക് വിശദീകരണമായി ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യുന്ന പ്രശ്നത്തിന് ഉള്‍പ്പടെ ദായധന വിഭജനത്തിനിടെ ഉയര്‍ന്നേക്കാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും തിരുഹദീസുകളിലും മദ്ഹബുകളിലും കൃത്യമായ ഉത്തരം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. വിശദീ­കരിക്കാം. സ്വത്തുക്കള്‍ ഓഹരിവെക്കുന്നതിനു അവയുടെ അടിസ്ഥാന വിഹിതങ്ങളുടെ എണ്ണം ക്ളിപ്തപ്പെടുത്തേണ്ടതുണ്ട്. ഓഹരികളുടെ ചേദങ്ങളുടെ ഗുണനമൂല്യമായിരിക്കും അടിസ്ഥാന വിഹിതങ്ങള്‍ ആയി കണക്കാക്കേണ്ടത്. ചേദങ്ങള്‍ ഭിന്നസംഖ്യ വരാത്ത വിധം പരസ്പരം വിഭജിച്ചു പോകുന്നതില്‍ അവയില്‍ ഏറ്റവും ചെറിയ ഒന്ന് മാത്രം പരിഗണിക്കുന്നു. ഭിന്നസംഖ്യ വരുന്നതില്‍ അവയെ അപ്പടി പരിഗണിക്കുന്നു. ഉദാഹരണം, ചേദം മൂന്ന്, നാല്, ആറു, എട്ട് എന്നിവയായാല്‍ മൂന്ന് ആറില്‍ ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചു പോകും; അവയില്‍ ചെറുത് അഥവാ മൂന്ന് പരിഗണിക്കുന്നു. മൂന്ന് നാലില്‍ ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചു പോകുകയില്ല. അപ്പോള്‍ രണ്ടിനെയും പരിഗണിക്കുന്നു. എന്നാല്‍ നാല് എട്ടില്‍ നിന്ന് ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചു പോകും; അപ്പോള്‍ അവയില്‍ നാലിനെ പരിഗണിക്കുന്നു. ഇനി മൊത്തം അടിസ്ഥാന വിഹിതങ്ങള്‍ കിട്ടുന്നതിനു മൂന്നും നാലും തമ്മില്‍ ഗുണിക്കുന്നു; ഉത്തരം പന്ത്രണ്ട്. ആകെ എട്ട് സന്ദര്‍ഭങ്ങളില്‍ അടിസ്ഥാന വിഹിതങ്ങള്‍ കൊണ്ട് മാത്രം തികയാതെ വരും; അടിസ്ഥാന വിഹിതം ആറോ പന്ത്രണ്ടോ ഇരുപത്തിനാലോ ആകുമ്പോള്‍ ആണിത്. അപ്പോള്‍ ആറിനെ ഏഴ്, എട്ട്, ഒമ്പത്, പത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്കും, പന്ത്രണ്ടിനെ പതിമൂന്ന്, പതിനഞ്ചു, പതിനേഴ്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്കും, ഇരുപത്തിനാലിനെ ഇരുപത്തിയേഴിലേക്കും വികസിപ്പിക്കുന്നു. അതോടെ പ്രശ്നത്തിന് പരിഹാരം തീര്‍ച്ച. ഇങ്ങനെ വികസിപ്പിക്കുന്നതിനെ “തഅ്­വീല്‍” എന്ന് പറയുന്നു. കുറവ് വന്ന വിഹിതം എല്ലാ അവകാശികളില്‍ നിന്നും തുല്യമായ അനുപാതത്തില്‍ കണ്ടെത്തുന്നതിനാണ് “തഅ്­വീല്‍” ചെയ്യുന്നത്. നമ്മുടെ ഉദാഹരണത്തില്‍ പെണ്മക്കള്‍ക്ക് മൂന്നില്‍രണ്ട്, മാതാപിതാക്കള്‍ക്ക് മൂന്നിലൊന്ന്, ഭാര്യക്ക് എട്ടിലൊന്ന് എന്നിവയാണല്ലോ ഓഹരികള്‍. മൂന്ന്, എട്ട് എന്നിവയുടെ ഗുണനമൂല്യം 24. അപ്പോള്‍ മൊത്തം സ്വത്തായ മൂന്ന് ഏക്കര്‍ അഥവാ 300 സെന്റ് ഭൂമിയെ 24 വിഹിതങ്ങളാക്കുന്നു. അപ്പോള്‍ ഒരു വിഹിതം 300/24 = 12.5 സെന്റ്‌. അതിന്‍റെ മൂന്നില്‍രണ്ട് അഥവാ 16*12.5 വിഹിതങ്ങള്‍ = 200 സെന്റ്‌ പെണ്മക്കള്‍ക്ക്; മൂന്നിലൊന്ന് അഥവാ 8*12.5 വിഹിത­ങ്ങള്‍ = 100 സെന്റ്‌ മാതാപിതാക്കള്‍ക്ക്, എട്ടിലൊന്നു അഥവാ 3*12.5 വിഹിതങ്ങള്‍ = 37.5 സെന്റ്‌ ഭാര്യക്ക്‌. അപ്പോള്‍ ആകെ വിഹിതങ്ങളുടെ എണ്ണം 27 അഥവാ 337.5 സെന്റ്‌ ഭൂമിയാണ്‌. ഇവിടെ മൂന്ന് വിഹിതങ്ങളുടെ അതായത് 37.5 സെന്റ്‌ ഭൂമിയുടെ കുറവുണ്ട് കുറവുണ്ട്. അതിനാല്‍ അടിസ്ഥാന വിഹിതങ്ങളുടെ എണ്ണം 24 എന്നത് 27 ആക്കി ഉയര്‍ത്തു­ന്നു; അതിന്‍റെ 16 വിഹിതങ്ങള്‍ പെണ്മക്കള്‍ക്ക്, 8 വിഹിതങ്ങള്‍ മാതാപിതാ­ക്ക­ള്‍ക്ക്, മൂന്ന് വിഹിതങ്ങള്‍ ഭാര്യക്ക് – ആകെ 27; പരിഹാരം റെഡി. ഇത്രയ്ക്ക് ലളിതമായി പരിഹാരം തിരുസുന്ന­ത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഒന്നിനെ പര്‍വതീകരിച്ച് എന്തോ ഗണിതക്കുഴപ്പമാക്കി കാട്ടുന്നത് ഇസ്‌ലാമിക ജ്ഞാന­ശാസ്ത്രത്തെ സംബന്ധിച്ച് തെല്ലും വിവരമില്ലാത്തത് കൊണ്ട് മാത്രമാണ്. ആകെ എട്ട് സാഹചര്യങ്ങളില്‍ തഅ്­വീല്‍ ഉണ്ടാകുമെന്നു പറഞ്ഞുവല്ലോ. ബാക്കി ഏഴ് ഇപ്രകാരമാണ്: 1. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും ഉള്ളപ്പോള്‍ ഭര്‍ത്താവിനു 1/2, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും; ഒരു വിഹിതത്തിന്‍റെ കുറവ് നികത്താന്‍ ഏഴിലേക്ക് തഅ്­വീല്‍ ചെയ്യും. 2. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും ഉള്ളപ്പോള്‍ ഭര്‍ത്താവിനു 1/2, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും; രണ്ട് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ എട്ടിലേക്ക് തഅ്­വീല്‍ ചെയ്യും. 3. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത സഹോദരനും ഉള്ളപ്പോള്‍ ഭര്‍ത്താവിനു 1/2, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരനും1/6. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും ഒന്ന് മാതാവൊത്ത സഹോദരനും; മൂന്ന് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ ഒമ്പതിലേക്ക് തഅ്­വീല്‍ ചെയ്യും. 4. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത രണ്ട് സഹോദരന്മാരും ഉള്ളപ്പോള്‍ ഭര്‍ത്താവിനു ½, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരന്മാര്‍ക്ക് 1/3. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും രണ്ട് മാതാവൊത്ത സഹോദരന്മാര്‍കും; നാല് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പത്തിലേക്ക് തഅ്­വീല്‍ ചെയ്യും. 5. പരേതന്‍റെ ഭാര്യയും മാതാവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും ഉള്ളപ്പോള്‍ ഭാര്യക്ക് ¼, മാതാവിന് 1/6, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 4*3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും രണ്ട് മാതാവിനും എട്ട് സഹോദരിമാര്‍ക്കും; ഒരു വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പതിമൂന്നിലേക്ക് തഅ്­വീല്‍ ചെയ്യും. 6. പരേതന്‍റെ ഭാര്യയും മാതാവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവൊത്ത സഹോദരനും ഉള്ളപ്പോള്‍ ഭാര്യക്ക് ¼, മാതാവിന് 1/6, മാതാവൊത്ത സഹോദരനും1/6, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 4*3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും രണ്ട് മാതാവിനും രണ്ട് മാതാവൊത്ത സഹോദരനും എട്ട് സഹോദരിമാര്‍ക്കും; രണ്ട് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പതിനഞ്ചിലേക്ക് തഅ്­വീല്‍ ചെയ്യും. 7. പരേതന്‍റെ ഭാര്യയും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത രണ്ട് സഹോദരന്മാരും ഉള്ളപ്പോള്‍ ഭാര്യക്ക് ¼, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരന്മാര്‍ക്ക് 1/3. അടിസ്ഥാന വിഹിതങ്ങള്‍ 4*3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും എട്ട് സഹോദരിമാര്‍ക്കും രണ്ട് മാതാവിനും നാല് മാതാവൊത്ത സഹോദരന്മാര്‍കും; നാല് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പത്തിലേക്ക് തഅ്­വീല്‍ ചെയ്യും. ഇതിനു സമാനമായ മറ്റു ചില ഉദാഹരണങ്ങള്‍ വരാമെങ്കിലും അടിസ്ഥാന വിഹിത­ങ്ങ­ളു­ടെ എണ്ണത്തില്‍ ഇവിടെ ഉദ്ധരിച്ചതല്ലാത്ത മാറ്റം ഒരിക്കലും ഉണ്ടാകുകയില്ല. അതാണ്‌ തിരുനബിചര്യകളുടെയും മദ്ഹബു­കളുടെയും സമഗ്രത. ഇവയില്‍ 24 നെ 27 ആയി തഅ്­വീല്‍ ചെയ്യുന്നത് “മസ്അലത്തുല്‍ മിമ്പരിയ്യ” എന്നറിയപ്പെടുന്നു. അതിനു കാരണം നബിശി­ഷ്യനായ അലി(റ)വുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്; അദ്ദേഹം ഒരിക്കല്‍ കൂഫയി­ലെ മിമ്പറില്‍ (പ്രസംഗ പീഠം) പ്രഭാഷണം നിര്‍വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു: “അല്‍ഹംദു ലില്ലാഹില്ലദീ യഹ്കുമു ബില്‍ ഹഖി ഖത്ആ...., വയജ്സീ കുല്ല നഫ്സിന്‍ ബിമാ തസ്ആ..., വഇലയ്ഹില്‍ മആലു വര്‍റുജ്ആ.....” ആ സമയത്ത് ഒരാള്‍ വന്നു ഇതേ കുറിച്ച് സംശയമു­ന്നയിച്ചു. അദ്ദേഹം ഒട്ടും ശങ്കിക്കാതെയും കാത്തുനില്‍ക്കാതെയും പ്രഭാഷണത്തിന്‍റെ പ്രാസ­ഭംഗി പോലും കളയാതെ മറുപടി പറഞ്ഞു: “സ്വാറ സുമുനല്‍ മര്‍അത്തി തിസ്ആ....” തുടര്‍ന്ന്‍ അതേ പ്രാസഭംഗിയോടെ അദ്ദേഹം പ്രഭാഷണം തുടരുകയും ചെയ്തു. ഇതിവിടെ ഉദ്ധരിച്ച­തിന്‍റെ താത്പര്യം ഇപ്പോള്‍ വിമര്‍ശനമുന്നയിച്ചവര്‍ ഇതേ കുറിച്ച് മനസ്സിലാക്കു­ന്നതിനു പതിനഞ്ചു നൂറ്റാണ്ടുകള്‍ക്കു തിരുനബിയും ശിഷ്യരും അതേ കുറിച്ച് വിശദമായി പ്രതിപാധി­ച്ചിട്ടുണ്ട് എന്നു കാണിക്കുവാനാണ്. ഇസ്­ലാമിക ലോകത്ത് ഈ ചോദ്യം പുത്തരി­യല്ല എന്നര്‍ത്ഥം