Saturday, August 1, 2015

ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം നാല്

വെട്ടിത്തിരുത്തിയതും വിട്ടുകളഞ്ഞതും 


മത്തായി ഉദ്ധരിച്ച വംശാവലിയില്പഴയനിയമത്തിലെ വംശാവലികളില്കാണുന്ന രാജാക്കന്മാര്ഉള്പ്പടെ പലരെയും മത്തായി വിട്ടുകളഞ്ഞിട്ടുണ്ട്. അതിന്റെ കാരണം ഒരുപക്ഷെ, “വാഗ്ദത്ത മിശിഹയുടെ വംശാവലിയില്പിതാക്കന്മാരുടെ എണ്ണത്തില്പോലും ശാസ്ത്രീയതഉണ്ടെന്നു വരുത്താനുള്ള കുത്സിത അജണ്ട­യാണെന്നു വംശാവലി ഉദ്ധരിച്ചതിന്റെ അവസാനത്തില്ചേര്ത്ത ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസം മുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നുഎന്ന വചനത്തില്നിന്നും മനസിലാക്കാം. നമുക്ക് ഏതാനും ചില ഉദാഹരണങ്ങള്നോക്കാം. a. “യോരാം ഉസ്സീയാവെ ജനിപ്പിച്ചു” (മത്തായി 1:8)പഴയനിയമത്തിലെവിടെയും യോരാമിന്റെ മകനായ ഉസ്സീയാവിനെ കാണാനില്ല. ഒരുപക്ഷെ, അമസ്യാവിന്റെ പുത്രനായ അസര്യാവു ആയിരിക്കും ഇതെന്ന് വിചാരിക്കാം (1ദിന.3:11; 2രാജാ.15:13,30; 2രാജാ.15:1; 2ദിന.26:1 എന്നിവ താരതമ്യം ചെയ്യുക). ഇവിടെ യോരാമിനും ഉസ്സീയാവിനും ഇടയ്ക്ക് മൂന്നാളുകളുടെ പേരുകള്വിട്ടു പോയിട്ടുണ്ട് അഹസ്യാവു, യോവാശ്, അമസ്യാവു (2രാജാ.8:24; 1ദിന.3:11; 2ദിന.22:1,11; 24:27)എന്തിനാണ് മത്തായി മൂന്നാളുടെ പേര് മത്തായി വിട്ടുകളഞ്ഞത്? അവര്ക്ക് ആഹാബുകുടുംബവുമായി വിശിഷ്യാ, അസാന്മാര്ഗിക ജീവിതം നയിച്ചിരുന്ന അഥല്യായുമായി ഉണ്ടായിരുന്ന ബന്ധം മൂലമായിരിക്കാം, യഹോവയുടെ ദൃഷ്ടിയില്തിന്മയായ കാര്യങ്ങള്ചെയ്ത് ജീവിച്ച അഹസ്യാവു കുഷ്ഠം ബാധിച്ചാണ് മരിച്ചത്. യോവാശ് പുറജാതിക്കാരുടെ ദേവന്മാരെ ആശ്രയിച്ചിരുന്നു. അമസ്യാവും എദോമ്യ വിഗ്രഹങ്ങളെ പൂജിച്ചു ശത്രുക്കളാല്നിഷ്ടൂരമായി കൊല ചെയ്യപ്പെട്ടാണ് ഇവര്രണ്ട് പേരുടെയും അന്ത്യം ഉണ്ടായത് (2രാജാ.8:26,27; 2രാജാ.11:1-20; 2ദിന.24:15-27). ഒരുപക്ഷെ, ഇവരുമായി വാഗ്ദത്ത മിശിഹായുടെ പൂര്വപിതാക്കള്ക്ക് ബന്ധമുണ്ടെന്നു പറയാന്അറച്ചത് കൊണ്ടാണ് മത്തായി അവരുടെ പേര് പറയാതിരുന്നത് എന്ന അഭിപ്രായം ശരിയാകാമെങ്കിലും മറ്റു പല വികടന്മാരുടെയും പേരുകള്പിന്നെ എന്തിനു ഉദ്ധരിച്ചു എന്ന് ചോദിക്കാവുന്നതാണ്. അപ്പോള്പിന്നെ എന്തിനു ഇവരെ ഒഴിവാക്കി? ഉത്തരം ലളിതമാണ് ഇല്ലെങ്കില്വംശാവലിയിലെ പിതാക്കളുടെ എണ്ണത്തിലെ അതിശയകരമായ ശാസ്ത്രീയത പൊളിയും! b. “യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.” (മത്തായി 1:11)ഇവിടെ പരിശുദ്ധാത്മ പ്രചോദിതമായ (?) രണ്ട് തെറ്റുകള്കടന്നു കൂടിയിട്ടുണ്ട്. ഒന്ന്, യെഖോന്യാവിന്റെ അച്ഛനല്ല, മുത്തച്ചനാണ് യോശിയാവ്. 1ദിന.3:15,16 ഉദ്ധരിക്കാം: യോശിയാവിന്റെ പുത്രന്മാര്‍: ആദ്യജാതന്യോഹാനാന്; രണ്ടാമന്യെഹോയാക്കീം; മൂന്നാമന്സിദെക്കിയാവു; നാലാമന്ശല്ലൂം. യെഹോയാക്കീമിന്റെ പുത്രന്മാര്‍: അവന്റെ മകന്യെഖൊന്യാവു; അവന്റെ മകന്സിദെക്കിയാവു”. (2രാജാ.23:34; 24:6,14-15,17; യിര.27:19,20; 28:1 എന്നിവയും കാണുക). മത്തായി യോശിയാവിന്റെയും യെഖോന്യാവിന്റെയും ഇടയ്ക്കുള്ള യെഹോയാക്കീമിനെ വിട്ടു; അബദ്ധം പിണഞ്ഞത് എവിടെയെന്നു സ്പഷ്ടമാണ്: 1ദിന.3:15,16 പരിചയപ്പെടുത്തുന്ന യെഖോന്യാവിനെ 2രാജാ.യില്യെഹോയാഖീന്എന്നാണ് പേര് പറയുന്നത്: യെഹോയാക്കീം തന്റെ പിതാക്കന്മാരെ പോലെ നിദ്ര പ്രാപിച്ചു. അവന്റെ മകനായ യെഹോയാഖീന്അവനു പകരം രാജാവായി” (2രാജാ.24:6). യിരമ്യാവില്മത്തായിയും 1 ദിന.യും ഉദ്ധരിച്ച പേരാണ് കാണുന്നത്: യെഹോയാഖീമിന്റെ മകനായി യെഹൂദരാജാവായ യെഖൊന്യാവെയും....” (27:19). ചുരുക്കത്തില്, യെഖൊന്യാവും യെഹോയാഖീനും - രണ്ടും ഒന്ന് തന്നെ. അയാളുടെ പിതാവത്രേ യെഹോയാക്കീം. എന്നാല്യോശിയാവിന്റെ പുത്രനായ യെഹോയാക്കീമും അയാളുടെ പുത്രനായ യെഹോയാഖീനും ഒന്നാണെന്ന് മത്തായി കരുതിയിരിക്കണം. അങ്ങനെ യോശിയാവ് യെഹോയഖീനിനെ ജനിപ്പിച്ചു! വംശാവലിയിലെ പിതാക്കളുടെ എണ്ണത്തിലെ ശാസ്ത്രീയത നിലനിര്ത്താന്ദൈവ പ്രചോദിതമായി സംഭവിച്ച ഒരു ധാരണപ്പിശക്!! രണ്ട്, ബി.സി.587 ല്ബാബേൽ പ്രവാസ­മുണ്ടായ കാലത്ത് ഭരിച്ചിരുന്നത് യോശിയാവിന്റെ പുത്രനായ യെഖോന്യാവാണെന്ന് തോന്നിപ്പിക്കുന്നു! ഇതും ശരിയല്ല, യെഖോന്യാവ് വെറും മൂന്ന് മാസമാണ് രാജാവായി വാണത്. പിന്നീട്, യെഖൊന്യാവിന്റെ മകനായ ഒരു സിദെക്കിയാവു ഉണ്ട്, അയാളല്ല; അദ്ദേഹത്തിന്റെ ഇളയപ്പനായ അഥവാ, യെഹോയാക്കീമിന്റെ സഹോദരനായ സിദെക്കിയാവു ആയിരുന്നു ഭരിച്ചിരുന്നത് (2രാജാ.24:14-17; യിര.27:20; 28:1). എന്നാല്, മത്തായി രേഖപ്പെടുത്തുന്നത് യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു എന്നാണ്. ഒരുപക്ഷെ, അവന്റെ സഹോദരന്മാരെയും എന്ന വാചകം അനുവദിക്കുന്ന സാധ്യത വക വെച്ചാല്അന്ന് ഭരിച്ചിരുന്നത് സിദെക്കിയാവു ആയിരുന്നു എന്ന് മത്തായിക്ക് അറിയാമായിരുന്നിരിക്കണം. എന്നാല്, യോശിയാവിന്റെ പുത്രനായ യെഹോയാക്കീമും അയാളുടെ പുത്രനായ യെഹോയാഖീനും ഒന്നാണെന്ന് മത്തായി കരുതിയിരുന്നതിനാല്, യെഹോയാക്കീമിന്റെ സഹോദരനായ സിദെക്കിയാവു യെഹോയാഖീനിന്റെയും സഹോദരനാണെന്നു മത്തായി വിചാരിക്കുക സ്വാഭാവികം. അതുകൊണ്ടാണ് യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും...എന്നെഴുതിയത്. എങ്കില്പ്പിന്നെ, സിദെക്കിയാവിനെ വിട്ടതോ? മിശിഹായുടെ രാജത്വ വംശാവലി സിദേക്കിയാവിലൂടെയല്ല, യെഖോന്യാവിലൂടെയാണ് വരുന്നത് എന്ന് കാണിക്കാന്മാത്രമല്ല, സിദെക്കിയാവു യഹോവയുടെ ദൃഷ്ടിയില്തിന്മയായത് ചെയ്തിരുന്നതിനാല്കൂടിയാവണം. c. “ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു.” (മത്തായി 1:12) ഇവിടെ മത്തായി ശെയല്തീയേലിനെ സെരുബ്ബാബേലിന്റെ പിതാവാക്കുന്നു. അങ്ങനെതന്നെയാണ് എസ്രാ 3:2,8; 5:2; ഹഗ്ഗായി 1:11 എന്നിവയിലും കാണുന്നത്. എന്നാല്, എസ്രക്കും ഹഗ്ഗായിക്കും അബദ്ധം പിണഞ്ഞുവെന്നു സെരുബ്ബാബേലി­ന്റെയും ശെയല്തീയേലിന്റെയും വംശാവലി പരിശോധിച്ചാല്വ്യക്തമാകും. 1ദിന. 3:17-19 സെരുബ്ബാബേല്ശെയല്തീയേലിന്റെ സഹോദരപുത്രനാ­ണെന്ന് വ്യക്തമായി പറയുന്നുണ്ട്: ബദ്ധനായ യെഖോന്യാവിന്റെ പുത്രന്മാര്‍: അവന്റെ മകന്ശെയല്ത്തിയേല്, മല്ക്കീരാം, പെദായാവു, ശെനസ്സര്, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു. പെദായാവിന്റെ മക്കള്സെരുബ്ബാബേല്‍.....അതായത്, സെരുബ്ബാബേലിന്റെ പിതാവ് ശെയല്തിയേല്അല്ല, പെദായാവു ആണ്; മത്തായിക്ക് വീണ്ടും അബദ്ധം പിണഞ്ഞിരിക്കുന്നു. d. “സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു” (മത്തായി 1:13) സെരുബ്ബാബേലിന്റെ പുത്രനായി പരിചയപ്പെടുത്തിയിട്ടുള്ള അബീഹൂദ് മുതലുള്ളവരുടെ പേരുകള്പഴയനിയമത്തിലെവിടെയും ഇല്ല എന്നു നടേ പറഞ്ഞുവല്ലോ. സെരുബ്ബാബേലിന്അബീഹൂദ് എന്ന ഒരു പുത്രന്തന്നെയില്ല. അദ്ദേഹത്തിന്റെ പുത്രന്മാരുടെ പേരുകള്‍ 1ദിന.3:19,20ല്ഉദ്ധരിച്ചിട്ടുണ്ട്: സെരുബ്ബാബേലിന്റെ മക്കള്: മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും ഹശുബാ, ഓഹേല്, ബെരെഖ്യാവ്, ഹസദ്യാവു, യൂശബ്-ഹേസദ്, എന്നീ അഞ്ചു പേരും തന്നേ.ഇതില്അബീഹൂദിനെ കാണാനില്ല. മത്തായിക്കു അബീഹൂദിനെ എവിടെനിന്നു കിട്ടി? ലൂക്കോസ് സുവിശേഷത്തില്സെരുബ്ബാബേലിന്റെ പുത്രനായി പരിചയപ്പെടുത്തിയിട്ടുള്ളത് രേസയെയാണ്; അതും ഇതിലില്ല.

No comments:

Post a Comment