Saturday, August 1, 2015

ഖുര്‍ആന്‍ പറയുന്ന പൂര്‍വ വേദങ്ങള്‍ ബൈബിള്‍ ആണോ? ഭാഗം മൂന്ന്‍

ദാവീദിന്‍റെ സങ്കീര്ത്തനവും 

ദാവൂദ്അ.മിന്‍റെ സബൂറും

·           (റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 604)


സങ്കീര്‍ത്തന പുസ്തകത്തിന്‍റെ ചരിത്രം:

ഈ സങ്കീര്‍ത്തന പുസ്തകം ഏകകാലത്ത് ഏകഗ്രന്ഥകാരനാല്‍  ഏകഗ്രന്ഥമായി എഴുതപ്പെട്ടതല്ല. അത് പല കാലങ്ങളില്‍ പല ഗ്രന്ഥകാരന്മാരാല്‍ എഴുതപ്പെട്ടതാണെന്ന് തോന്നുന്നു. ഈ സങ്കീര്‍ത്തനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തത് ആരെന്നും എപ്പോഴെന്നും സൂക്ഷ്മമായി അറിവാന്‍ നിവൃത്തിയില്ല. എന്നാല്‍ മിസ്രയീം ദേശത്തു ഏകദേശം ക്രി.മു. 200നു മുമ്പ് എഴുതപ്പെട്ട പഴയ നിയമ യവന ഭാഷാന്തരത്തെ നാം നോക്കുമ്പോള്‍ അക്കാലത്ത് സങ്കീര്‍ത്തനങ്ങളെല്ലാം ഇപ്പോഴുള്ള പ്രകാരം ഏകഗ്രന്ഥമായി ചേര്‍ക്കപ്പെട്ടിരുന്നുവെന്നും വ്യക്തമാകും.

മുമ്പുള്ള ഗീത പുസ്തകങ്ങള്‍:

ഇപ്പോഴുള്ള സങ്കീര്‍ത്തന പുസ്തകത്തില്‍ ചില ചെറിയ ഗീതങ്ങള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. 72 : 20 ഒരു പുസ്തകം അവസാനിക്കുന്നു.  ചില ഗീതങ്ങള്‍ കോരഹിന്‍റെ പുത്രന്മാര്‍ക്ക് എഴുതിയ ഗീതങ്ങള്‍ എന്നു തലവാചകങ്ങളില്‍ എഴുതിയിരിക്കുന്നത് കൊണ്ട് അവയൊക്കെയും ഇപ്രകാരം ചെറിയ പുസ്തകങ്ങളില്‍ ചേര്‍ക്കപ്പെട്ടിരുന്നവയാണെന്നു വിചാരിക്കാം.
     എന്നാല്‍ ഇതിനെ സംബന്ധിച്ച് ഒന്നും തീര്‍ത്ത്‌ പറവാന്‍ നിവൃത്തിയില്ല. താഴെ പറയുന്ന സന്കീര്‍ത്തനങ്ങള്‍ മുമ്പ് അഞ്ചു സങ്കീര്‍ത്തന പുസ്തകങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവയാണെന്നു അനുമാനിക്കാം.
(i)       ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങള്‍ 341
(ii)     ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങളില്‍ മറ്റൊരു സഞ്ചയം  5172
(iii)    സംഗീതക്കാരായ ആസാഫിന്‍റെ പുത്രന്മാരുടെ സങ്കീര്‍ത്തനങ്ങള്‍ 50, 7383
(iv)    സംഗീതക്കാരായ കോരഹിന്‍റെ പുത്രന്മാരുടെ സങ്കീര്‍ത്തനങ്ങള്‍  4249, 84-89    
(v)     ആരോഹണ സങ്കീര്‍ത്തനങ്ങള്‍ 120134. ചില വൈദിക പണ്ഡിതന്മാര്‍ വേറെയും രണ്ടു സങ്കീര്‍ത്തന സഞ്ചിക കൂടിയുണ്ടെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇവയെ വ്യക്തമായി വിവേചിക്കുക സാധ്യമല്ല.
16, 5660 ഇവയ്ക്കു എടുക്കപ്പെട്ടവഎന്നു അര്‍ത്ഥമുള്ള മസ്കീല്‍ എന്നും 57 സങ്കീര്‍ത്തനങ്ങള്‍ക്കു രാഗത്തോട്‌ കൂടെ പാടാനുള്ള പാട്ട്എന്നര്‍ത്ഥമുള്ള മിസ്മോര്‍ എന്നും പേരാകയാല്‍ ഈ സങ്കീര്‍ത്തനങ്ങളുടെ ഉത്പത്തിയും സ്വഭാവവും മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ചിലര്‍ വിചാരിക്കുന്നു. സങ്കീര്‍ത്തനങ്ങളുടെ തല വാചകങ്ങളില്‍ കാണുന്ന കന്യകമാര്‍ മുതലായ പദങ്ങള്‍ ഈ പാട്ടുകളെ സംബന്ധിച്ചുള്ള പ്രത്യേകതയെ സൂചിപ്പിക്കുന്നു. ഈ പദങ്ങളുടെ അര്‍ഥം അകാരാദിക്രമത്തില്‍ ഈ നിഘണ്ടുവിന്‍റെ അതാതു ഭാഗത്തു ചേര്‍ത്തിട്ടുണ്ട്.

ഗ്രന്ഥകര്‍ത്താക്കന്മാര്‍:

മേല്‍പ്പറഞ്ഞവയെല്ലാം നോക്കുമ്പോള്‍ യഹൂദന്മാര്‍ പ്രവാസത്തില്‍ നിന്നു മടങ്ങി വന്ന ശേഷം മക്കാബ്യരുടെ കാലം വരെ അവര്‍ പല സങ്കീര്‍ത്തനങ്ങള്‍ രചിക്കുന്നതിനും പാടുന്നതിനും താത്പരരായിരുന്നുവെന്നു വിശ്വസിക്കാം. ചില സങ്കീര്‍ത്തനങ്ങളില്‍ പ്രവാസത്തെ കുറിച്ചുള്ള സംഗതികള്‍ പ്രതിപാധിച്ചിരിക്കുന്നത് കൊണ്ട് ആ സങ്കീര്‍ത്തനങ്ങള്‍ രചിക്കപെട്ട കാലം നമുക്ക് ഉദ്ധേശിക്കവുന്നതാണ്. ഉദാഹരണമായി നാല്പത്തിരണ്ടാം സന്ക്ലീര്‍ത്തനം നോക്കുക. അതുപോലെ തന്നെ ദാവീദു പല സങ്കീര്‍ത്തനങ്ങള്‍ രചിച്ചുവെന്നും മറ്റു ചോഇല സങ്കീര്‍ത്തനങ്ങളില്‍ എഴുതിയിരിക്കുന്ന ചില വാക്യങ്ങള്‍ അവന്‍ രചിച്ചവയാനെന്നും പറയാം. എന്നാല്‍ സങ്കീര്‍ത്തനങ്ങളില്‍ കാണുന്ന തല വാചകങ്ങള്‍ ആരംഭാകാലത്തല്ല, പില്‍ക്കാലത്ത്‌ എഴുതപെട്ടവയാകയാല്‍ ഇപ്പോള്‍ സന്കീര്തന പുസ്തകത്തില്‍ ദാവീദു എഴുതിയതെന്നു തലവാചകമുള്ള 35 സങ്കീര്‍ത്തനങ്ങള്‍ ദാവീദു എഴുതിയെന്നു പറയുന്നതിനു ശരിയായ ആധാരമില്ല.

സങ്കീര്‍ത്തന പുസ്തകത്തിലടങ്ങിയിരിക്കുന്ന വിഷയം:

     ഭിന്ന കാലങ്ങളില്‍ പല ഭക്തന്മാരാല്‍ എഴുതപെട്ട ഈ ഗ്രന്ഥത്തിലെ വിഷയം ചുരുക്കിപ്പറയുക സാധ്യമല്ല. എന്നാല്‍ പ്രവാസത്തില്‍ നിന്നു വന്ന ശേഷം യഹൂദന്മാര്‍ ഇവയെ അന്വേഷിച്ചു പിടിച്ചു താത്പര്യത്തോട്‌ കൂടി പാടി വരുന്നു; അക്കലത്തുള്ള വൈദിക പണ്ഡിതന്മാര്‍ പല ഗ്രന്ഥങ്ങളില്‍ നിന്നു സങ്കീര്‍ത്തനങ്ങളെടുത്തു അവയെ തിരുത്തി ഏകഗ്രന്ഥമായി രൂപീകരിച്ചു എന്നും; ഇവയില്‍ അക്കലത്തുള്ള ഭക്തിയുടെ അനുഭവവും, ദൈവാരാധനായു, എബ്രായര്‍ക്കുള്ള പ്രതിഫലവും, അവരുടെ പ്രത്യാശയും പ്രതിപാധിച്ചിരിക്കുന്നുവെന്നും സ്പഷ്ടമാവുന്നു. സങ്കീര്‍ത്തനപുസ്തകത്തില്‍ പലര്‍ പല തവണയായി പാടിയ ഗീതങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നത് കൊണ്ട് ഈ ഗ്രന്ഥത്തില്‍....


·         ഡോ. ഡി ബാബുപോള്‍ പേജ്. 643

പഞ്ചഗ്രന്ഥങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട് അഞ്ചായി തിരിച്ചിരിക്കുന്ന ഈ കീര്‍ത്തന സമുച്ചയം ദാവീദ് രചിച്ചതാണ് എന്നായിരുന്നു കഴിഞ്ഞ നൂറ്റാണ്ടു വരെ ധരിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെ കരുതുന്നവര്‍ വിരളമാണ്.
... ദാവീദിനൊക്കെ വളരെ മുമ്പ് നാടോടിപ്പാട്ടായി കനാന്യര്‍ ഉപയോഗിച്ചിരുന്ന ഒന്നിന്‍റെ പരാവര്‍ത്തനമാണ് സങ്കീ.29 എന്നു അള്‍ബ്രൈറ്റ് പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ സങ്കീര്‍ത്തനങ്ങളും പ്രവാസാനന്തര കൃതികളാണ് എന്നു മറ്റു ചിലര്‍ കരുതിയിരുന്നു. മക്കാബ്യ കാലത്തിന്‍റെ സൃഷ്ടിയാനെന്നുള്ള ചിന്ത കുമ്രാന്‍ രേഖകള്‍ വെളിച്ചത്തായത്തോടെ പൊളിഞ്ഞു. മിക്കവയുഇമ് പ്രവാസ പൂര്‍വ രചനകളാണ് എന്നത്രേ ഇപ്പോള്‍ പോതുസംമതം കാണുന്ന അഭിപ്രായം.
സങ്കീര്‍ത്തനങ്ങളുടെ വൈവിധ്യത്തെ കുറിച്ച് പറഞ്ഞുവല്ലോ. അതുതന്നെ പല പരിപ്രേക്ഷ്യങ്ങള്‍ക്ക് വക നല്‍കുന്നതത്രെ. യിശ്ശായിയുടെ മകന്‍ ദാവീദിന്‍റെ പ്രാര്‍ഥനകള്‍, ആരോഹന ഗീതങ്ങള്‍, കോരഹിന്‍റെ പുത്രന്മാരുടെ കീര്‍ത്തനങ്ങള്‍, ആസാഫിന്‍റെ കൃതികള്‍ ഇങ്ങനെ തിരിക്കാം.

ഇനി ചോദിക്കാം, അല്ലാഹു ദാവൂദ് നബി അ.മിനു നല്‍കിയെന്ന് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച ഗ്രന്ഥമാണിതെന്നു പറയാന്‍ ഇനിയും നിങ്ങളെ ബുദ്ധി അനുവധിക്കുന്നുണ്ടോ?

No comments:

Post a Comment