Saturday, August 1, 2015

ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം ആറ്

വംശാവലിയും പ്രപഞ്ചത്തിന്റെ വയസ്സും 


ലൂക്കോസ് സുവിശേഷത്തില്ദൈവം വരെ എത്തുന്ന രീതിയിലാണല്ലോ യോസേഫിന്റെ വംശാവലി കൊടുത്തിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഭൂമിയിലെ മനുഷ്യവംശത്തിന്റെ ആരംഭത്തിന് ശേഷം ഇന്ന് വരെ പ്രപഞ്ചത്തിനു എന്ത് പ്രായമായെന്ന ബൈബിളിന്റെ കാഴ്ചപ്പാട് രൂപീകരിക്കാന്ഇത് നമ്മെ സഹായിക്കും. പുതിയ നിയമത്തിലെ കഥാപാത്രങ്ങള്ക്ക് പഴയനിയമം കല്പ്പിച്ചു നല്കിയിട്ടുള്ള പ്രായത്തെ ആസ്പദമാക്കിയാണ് ഇത് കണ്ടെത്തുന്നത്.ഉല്പ്പത്തി പുസ്തകത്തിലെ 4,5,11,21,25 എന്നീ അദ്ധ്യായങ്ങള്നല്കുന്ന വംശാവലി വിവരണങ്ങള്ഏറെ ശ്രദ്ധേയമാണ്. ആദം വരെ പിറകോട്ടു നീളുന്ന അബ്രഹാമിന്റെ മുന്ഗാമികളുടെ പരമ്പരയാണ് നാം പരിഗണിക്കുന്നത്. പൌരോഹിത്യ മൂലത്തില്നിന്നുള്ള ഇതിലെ വിവരണങ്ങള്അബ്രഹാമിന്റെ ഓരോ മുന്ഗാമിയും ജീവിച്ചിരുന്ന കാലദൈര്ഘ്യവും അവര്ക്ക് പുത്രജനനം ഉണ്ടായ പ്രായവും കൃത്യമായി പറയുന്നതിനാല്ആദാമിന്റെ സൃഷ്ടിയുമായി ബന്ധപ്പെടുത്തി ഓരോരുത്തരുടെയും ജനന-മരണ വര്ഷങ്ങള്ഗണിച്ചെടുക്കാന്നമുക്ക് സാധിക്കും. പേര് ആദാമിന്റെ സൃഷ്ടിക്കും ജനനത്തിനും ഇടക്കുള്ള കാലം ജീവിത ദൈര്ഘ്യം ആദാമിന്റെ സൃഷ്ടിക്കും മരണത്തിനും ഇടക്കുള്ള കാലം ആദാം ----- 930 930 ശേത്ത് 130 912 1042 എനോഷ് 235 905 1140 കയിനാന്‍ 325 910 1235 മലെല്യേൽ 395 895 1290 യാരെദ് 460 962 1422 ഹാനോക്ക് 622 365 987 മെഥൂശലാ 687 969 1656 ലാമേക്ക് 874 777 1651 നോഹ 1056 950 2006 ശേം 1556 600 2156 അർഫക്സാദ് 1658 438 2096 ശാലഹ് 1693 433 2122 ഏബെർ 1723 464 2187 ഫാലെഗ് 1757 239 1996 രെഗു / രെയൂ 1787 239 2026 സെരൂഗ് 1819 230 2049 നാഹോർ 1849 148 1997 തേറഹ് 1878 205 2083 അബ്രാഹാം 1948 175 2123 ലൂക്കോസ് ഉദ്ധരിച്ചിട്ടുള്ള വംശാവലിയില്അര്ഫക്സാദിന്റെ പുത്രനും ശാലഹിന്റെ പിതാവുമായി കയിനാന്എന്ന് പേരുള്ള ഒരാളെ പരിചയപ്പെടുത്തിയിട്ടുണ്ട്. പഴയനിയമത്തില്എവിടെയും അവന്റെ പേര് കാണുന്നില്ല. ഉല്പ്പത്തി പതിനൊന്നാം അദ്ധ്യായത്തില്‍ 10-32 വചനങ്ങളില്ശേം മുതല്അബ്രഹാം വരെയുള്ളവരുടെ വംശാവലി തുടര്ച്ചയായി ഉദ്ധരിച്ചിട്ടുണ്ട്. അതില്അര്ഫക്സാദിന്റെ പുത്രന്ശാലഹ് ആണ്. 1 ദിന. 1:24-27ല്വംശാവലി കൊടുത്തിട്ടുണ്ട്; അവിടെയും കയിനാന്റെ പേര് കാണുന്നില്ല. ലൂക്കൊസിനു പേര് എവിടെ നിന്ന് കിട്ടി എന്നതിനെക്കുറിച്ച് കുറെയേറെ വാഗ്വാദങ്ങള്നടന്നിട്ടുണ്ടെങ്കിലും വേദപണ്ഡിതന്മാര്ക്ക് ഒരു തീര്പ്പിലെത്താന്സാധിച്ചിട്ടില്ല. അവ സുവിശേഷകാരന് വന്ന ധാരണപ്പിശകാണ് എന്ന ഭൂരിപക്ഷമതം അംഗീകരിച്ചാല്പഴയനിയമ പുസ്തകങ്ങളില്ഇവിടെ പിശകില്ലെന്നു പറയാം.മുകളില്ഉദ്ധരിച്ച പട്ടിക അനുസരിച്ച് ആദാം മുതല്അബ്രഹാം വരെയുള്ള കാലം ആകെ 1948 വര്ഷമാണ്‌. ഇനി അബ്രഹാമിന്റെ കാലം നിര്ണ്ണയിക്കാന്ശ്രമിക്കാം. വേദശബ്ദരത്നാ­കരം അദ്ദേഹത്തെ ഹമ്മുറാബിയുടെ സമകാലികന്ആവാമെന്ന് കരുതുന്നു ബി.സി. 1728-1686. മക്കെന്സിയുടെ അഭിപ്രായത്തില്ബി.സി. 1500 ആണെന്ന് അദ്ദേഹം തന്നെ ഉദ്ധരിച്ചിട്ടു­ണ്ട്. റവ. .സി.ക്ലയ്ട്ടന്റെ ബൈബിള്നിഘണ്ടു ബി.സി. 2300 എന്ന് പറയുന്നു. Oxford Concise Encyclopedia യും Britannica Ready Reference Encyclopedia യും ബി.സി.2000 എന്നാണു കൊടു­ത്തി­­ട്ടു­ള്ള­ത്. Dictionary of Proper Names and Places in the Bible ബി.സി. 1850ലായിരിക്കും അബ്രഹാം പാര്ത്തിരുന്നത് എന്ന് അനുമാനിക്കുന്നു (O.Odelain R.Seguineau –London). ഇതേ അഭിപ്രായം തന്നെയാണ് The Lion Hand Book to the Bible (David Alexander) നുമുള്ളത്. ആധു­നി­­ ഉത്ഖനനങ്ങളെ ആധാരമാക്കിയെന്നു അവകാശപ്പെടുന്ന The Hutchinson New Century Encyclopedia ക്കു ബി.സി.2300 എന്നാണ് തോന്നുന്നത്. ബി.സി.2000ത്തിനും ബി.സി.2300 നുമിടക്കാവാം എന്ന നിലപാടാണ് പ്രസിദ്ധമായ the Collins Gem Dictionary of the Bible (Rev.James L. Dow)നുള്ളത്. അനുവദിക്കാവുന്ന പരമാവധി സാധ്യത അനുസരിച്ച് അബ്രഹാം ബി.സി. 2300ലാണ് ജീവിച്ചിരുന്നത്.ഇനി കണക്കു കൂട്ടാം: ആദാം മുതല്അബ്രഹാം വരെ 1948 വര്ഷം അബ്രഹാം ജീവിച്ചിരുന്ന കാലം 2300 ബി.സി. ഇപ്പോള്നടപ്പു വര്ഷം 2013 .സി. അപ്പോള്ആദാം മുതല്പ്രപഞ്ചത്തിന്റെ വയസ്സ് 6261 വര്ഷം ഉല്പ്പത്തി 1:26 പ്രകാരം പ്രപഞ്ചസൃഷ്ടിപ്പിന്റെ ആറാം ദിവസമാണ് മനുഷ്യനെ പടച്ചത്. അപ്പോള്പ്രപഞ്ചത്തിന്റെ വയസ്സ്. 6261 വര്ഷം, 6 ദിവസം ആധുനിക ശാസ്ത്ര നിഗമനങ്ങളുമായി ഒരു തരത്തിലും ഒത്തു പോകാത്തതാണ് കണക്കുകള്‍. 1382 കോടി വര്ഷങ്ങള്ക്കു മുമ്പാണ് പ്രപഞ്ചം രൂപം കൊണ്ടതെന്ന് ആധുനിക സയന്സ് അനുമാനിക്കുന്നത്. അതുപോലെ ആധുനിക മനുഷ്യന്‍ (Homosapiens) ഭൂമിയില്വസിക്കാന്തുടങ്ങിയിട്ട് ഒരു ലക്ഷം വര്ഷമെങ്കിലും ആയിട്ടുണ്ടാകും എന്നാണ് ശാസ്ത്ര നിഗമനം. അതെന്തായാലും ശരി, ബി.സി. 4248 ലാണ് പ്രപഞ്ചം ഉണ്ടായതെന്ന് വിശ്വസിക്കാന്ഇത്തിരി തൊലിക്കട്ടി വേണ്ടിവരും.

No comments:

Post a Comment