Showing posts with label ഇതര പഠനങ്ങള്‍. Show all posts
Showing posts with label ഇതര പഠനങ്ങള്‍. Show all posts
Wednesday, May 6, 2020
Friday, March 15, 2019
നാടകം കളിക്കാമോ?
നാടകം കളിക്കുന്നതിൽ ഇസ്‌ലാമിനു വിരോധമുണ്ടോ ഇല്ലേ എന്നതല്ല ഈ പോസ്റ്റിന്റെ ഉള്ളടക്കം. പക്ഷെ, മറ്റൊന്നു പറയാതിരിക്കാൻ വയ്യ, ഇത് കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ പാരമ്പര്യത്തോടുള്ള അനാദരവാണ്, സംശയമില്ല.
ഇസ്‌ലാം സഹസ്രാബ്ധങ്ങളായി വളർന്നു കൊണ്ടേയിരിക്കുന്നു. സ്വന്തമായ പ്രയത്നത്താൽ മനസിലാക്കി വന്നവരേക്കാൾ എത്രയോ മടങ്ങാണ് പൂർവസൂരികളുടെ ജീവിത മാതൃകകളിലൂടെയും പ്രബോധനത്തിലൂടെയും കേരളത്തിലടക്കം ഇസ്‌ലാമിലേക്കു വന്നവർ. എന്നാൽ, ഇതഃപര്യന്തമുള്ള ഇസ്‌ലാം പ്രബോധനത്തിന്റെ വഴിയിൽ ഒരിക്കൽ പോലും നാടകാവിഷ്കാരം നമ്മുടെ സമുദായത്തിന് സ്വീകാര്യമായിട്ടുണ്ടാവില്ല. മഹിതമായ മാതൃകകൾ കാണിച്ചു തന്ന ഒരൊറ്റ സൂരിയും ഇത് ശരിയാണെന്നു അംഗീകരിക്കണമെന്നില്ല, പൊരുത്തപ്പെടുകയില്ല. "അവർക്കൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ട് തിരിഞ്ഞിട്ടില്ല; ഇപ്പൊ ഇതൊക്കെ വേണം" എന്നാണു ചിന്തയെങ്കിൽ നിങ്ങളുടെ ഇസ്‌ലാം പ്രദർശിപ്പിക്കേണ്ട മാർക്കറ്റ് വേറെയാണ് എന്നു മാത്രം പറയുന്നു.
ഫിഖ്ഹിന്റെ ഇലാസ്തികതയിൽ ഊന്നി നിന്നു നാടകം പറ്റുമോ ഇല്ലേ എന്നാലോചിച്ചാൽ തത്വത്തിൽ വിയോജിക്കേണ്ടതില്ല. അതേ സമയം, കേരളീയ ദഅവാ പരിസരത്ത് ഈ തരത്തിലുള്ള അഭിനയ സ്കിറ്റുകളുടെ ആവശ്യം ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ മുൻഗാമികളുടെ ശീലങ്ങൾക്ക് അതെതിരാണ്.
മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്കാർ തെരുവു നാടകം കളിച്ചപ്പോഴും 'കിതാബി'നെതിരെ മറ്റൊരു പ്രതി നാടകം വന്നപ്പോഴും നമ്മുടെ "മുസ്ലിം പൊതുബോധം" അതുൾക്കൊണ്ടിട്ടില്ല. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ നാം കാണിച്ച അർഥഗർഭമായ മൗനം നിങ്ങൾ ശ്രദ്ധിച്ചോ? നമ്മളത് വിവാദമാക്കാൻ പോയില്ല. ആക്കിയവരെ പേഴ്സണലായി വിളിച്ച് മസ്അലകൾ പറഞ്ഞു കൊടുത്ത് പോസ്റ്റുകൾ പിൻവലിപ്പിച്ചു. അതുമിതും വേറേ വേറെ.
അറബു രാജ്യങ്ങളിലെ പണ്ഡിതൻമാരുടെ വിശേഷിച്ച് യമനീ സാദാത്തുക്കളുടെ വീടുകളിൽ ചെന്നാൽ ജീവിച്ചിരിക്കുന്നവരും മുൻഗാമികളുമായവരുടെ പോർട്രയ്റ്റ് ഫോട്ടോകളും കാരിക്കേച്ചറുകളും ധാരാളമായി ഫ്രെയിം ചെയ്തു പ്രദർശിപ്പിച്ചതു കാണാം, അതു സ്വാലിഹീങ്ങളുടേതാകുമ്പോൾ അനുവദനീയമാണ് എന്നു ശൈഖുനാ ഉമർ ഹഫീള് തങ്ങളുടെ ഫത്വയുമുണ്ട്. എന്നു കരുതി കേരളീയ പരിസരത്ത് നിങ്ങൾക്കതു ചെയ്യാമോ? വലിയ മഹാൻമാരുടെ ഫോട്ടോ കട്ടൗട്ടുകൾ നമ്മുടെ മജ്ലിസുകളിലും ഹാളുകളിലും ഓഫീസുകളിലും ഫ്രെയിം ചെയ്തു തൂക്കുമോ? നമ്മുടെ "ഇസ്‌ലാം പൊതുബോധം" അതുൾക്കൊള്ളുമോ?
രണ്ടു ദിവസം മുമ്പ് FB യിൽ ഉമർ ഹഫീള് തങ്ങളെ ഒരു വീഡിയോ കണ്ടു - ഏതോ ഒരു നാട്ടിൽ ചെന്നപ്പോൾ പുല്ലാങ്കുഴൽ പാടി സ്വീകരിക്കുന്നത്. നമ്മുടെ പൊതുബോധം അതിനെതിരായി ചിന്തിക്കുന്നത് നമ്മുടെ മത ശീലങ്ങൾ അതിനെതിരായത് കൊണ്ടാണ്, അല്ലാതെ ഫിഖ്ഹിൽ പഴുതുണ്ടോ എന്നാലോചിച്ചല്ല.
ഇവിടെ പലപ്പോഴും ചർച്ചയാകാറുള്ള പലതിന്റെയും സ്ഥിതി ഇതു തന്നെ.
ആ പരിപാടി കാണാൻ സദസ്സിൽ കൂടിയവരിൽ കണ്ണിയത്തോറും സ്വദഖത്തുല്ലയോറും ഉള്ളാളത്തോറുമൊക്കെ ഉണ്ടായിരുന്നുവെന്നു വെറുതെ സങ്കൽപിക്കുക. ചുമരിൽ തൂക്കിയ കൃഷ്ണന്റെ ഫോട്ടോയും അഭിനേതാക്കൾ അണിഞ്ഞിരുന്ന ഹൈന്ദവ വേഷവും കണ്ടിരുന്നുവെന്നും വിചാരിക്കുക. അവരുടെ പ്രതികരണം എന്തായിരിക്കും?! ഇപ്പൊ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകൾക്കും അവർ പറയുന്നതാണ് ഇസ്‌ലാം. ആ മതിപ്പിൽ പലതും ഉണ്ട്. നമുക്ക് അതു വിടാതെയുള്ള വികാസമൊക്കെ മതിയെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ഓരോ നാട്ടിലും ഇസ്‌ലാമിക സമൂഹത്തിൻ നില നിന്നു പോരുന്ന ചില അടിസ്ഥാന മൂല്യങ്ങളുണ്ട്. അതു മാനിക്കാതെ വയ്യ.
നിൽക്കുന്ന മേൽപ്പുര പരമാവധി നിക്കട്ടെ, അതു പൂർണമായി പൊളിച്ചിറക്കി മറ്റൊന്നു പണിതുണ്ടാക്കണമെങ്കിൽ അധ്വാനവും ചിലവും കൂടും. നൂറ്റാണ്ടുകളുടെ ഈടുവെപ്പുണ്ട് കേരളത്തിന്, മറക്കരുത്.
പ്രബോധന രംഗത്ത് നൂതനത്വം കൊണ്ടുവരുക തന്നെ വേണം. പക്ഷെ, ഇരിക്കുന്ന കൊമ്പ് വെട്ടി കൊണ്ടായിരിക്കരുത് എന്നു മാത്രം.
പിന്നെ നാടകത്തിന്റെ കാര്യത്തിൽ ഒരു ആശങ്ക കൂടി, ഇതു തുടങ്ങി വെച്ചാൽ ലഗാനില്ലാതെ ഓടാൻ തുടങ്ങും. അന്നു ഹറാമിന് മൂക്കുകയറിടാൻ ആരും ഉണ്ടാവില്ല. പല അറബു രാജ്യങ്ങളും സാക്ഷി. അപ്പൊപിന്നെ, നമ്മെപ്പോലെ സെക്കുലർ ആയ, അമുസ്ലിം സംസ്കാരങ്ങൾക്ക് മേൽക്കൈ ഉള്ള നാട്ടിൽ പറയേണ്ടി വരില്ല.
അല്ലാഹു നമുക്കെല്ലാവർക്കും അവൻ പൊരുത്തപ്പെട്ട കാര്യങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ!
Tuesday, October 10, 2017
ഇന്ത്യ വിഭജിച്ചതാര്?
സ്വാതന്ത്ര്യ സമരത്തിന്റെ നേതാവ് എന്ന നിലയിൽ വാസ്തവത്തിൽ മഹാത്മാ ഗാന്ധി ചെയ്ത സേവനങ്ങൾ എന്തായിരുന്നുവെന്ന് പുനഃപരിശോധിക്കണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്റെ ദേശക്കൂറ് ചോദ്യം ചെയ്യരുത്. തീർച്ചയായും സമയം അതിക്രമിച്ചു പോയ ഒരു ചർച്ചയാണിത്. രാഷ്ട്രീയത്തിലെ വിപണന സാധ്യതകളെ മുൻ നിർത്തി ചില സത്യങ്ങൾ തമസ്കരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഹിസ്റ്ററി തന്നെ മാറുമായിരുന്നു.
അവിഭക്ത ഇന്ത്യയുടെ വിഭജനത്തിനുത്തരവാദി മുഹമ്മദലി ജിന്നയും മുസ്‌ലിം ലീഗുമായിരുന്നു എന്നു നമ്മുടെ രാജ്യത്തെ ടീനേജുകാർക്കു പോലുമറിയാം. വാസ്തവത്തിൽ അതു നൂറുക്കു നൂറു സത്യമാണോ? ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ സത്യമാണെന്നു ധരിച്ചു കൊള്ളും എന്ന ഗീബൽസിന്റെ മന:ശാസ്ത്രം നേടിയ വിജയമായിരുന്നില്ലേ അത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം വസ്തുനിഷ്ഠമായി വിലയിരുത്തുന്ന എല്ലാവർക്കും അറിയാവുന്ന പച്ചപ്പരമാർത്ഥമാണിത്.
ഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടത്തി നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നു വിശ്വസിക്കാനാവില്ല. ലോകത്തെങ്ങും കോളനിവത്കരണത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ദൃശ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം കോളനി വാഴ്ച നഷ്ടക്കച്ചവടമാണെന്നു ഏമാൻമാർ മനസ്സിലാക്കിയിരുന്നു. കൂടുതൽ കോളനികൾ അധീനതയിലുണ്ടായിരുന്ന പോർച്ചുഗലും സ്പെയിനുമെല്ലാം യൂറോപ്പിലെ ദരിദ്രരാജ്യങ്ങളായി തുടങ്ങി. മറുപുറത്തു, ഒറ്റ കോളനി പോലുമില്ലാത്ത സ്വിറ്റ്സർലാൻഡും സ്കാൻഡിനേവിയൻ രാജ്യങ്ങളും സാമ്പത്തികാവൃദ്ധി നേടി. സോമാലിയയും റുവാണ്ടയും ബുറുണ്ടിയുമൊക്കെ കോളനിയാക്കി ഭരിച്ചു കൊള്ളാൻ ഐക്യരാഷ്ട്രസഭ തീറെഴുതിക്കൊടുത്താൽ പോലും ആർക്കും വേണ്ടാത്ത സ്ഥിതിവിശേഷങ്ങൾ വന്നു. ലോക സാമ്പത്തിക ബന്ധങ്ങളിൽ വന്ന ഈ മാറ്റം മറ്റാരേയും പോലെ ബ്രിട്ടനും തിരിച്ചറിഞ്ഞിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും പസഫിക് ദ്വീപസമൂഹത്തിലുമുണ്ടായിരുന്ന യാതൊരു ഗതിയുമില്ലാത്ത എത്രയോ രാജ്യങ്ങൾ സ്വതന്ത്രമായതുപോലെ - രണ്ടോ മൂന്നോ വർഷങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടായാൽ പോലും - ഇന്ത്യയും സ്വാതന്ത്ര്യമാകുമായിരുന്നു. അഥവാ,
ആരും സമരം ചെയ്തില്ലെങ്കിൽ പോലും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നൂ എന്നർഥം. കാനഡയെയും ആസ്ട്രേലിയയെയും പോലെ ക്രമാനുഗതമായി ഇന്ത്യക്കും സ്വയം ഭരണം എന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം തന്നെ, അതായത് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നു തിരിച്ചു വന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്കു ഇറങ്ങുന്നതിന്റെ മുമ്പുതന്നെ, ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനം എടുത്തിട്ടുണ്ടായിരുന്നു. അതിന്റെ ''ടൈം ടേബിളി"നെ കുറിച്ചു മാത്രമായിരുന്നു ചർച്ച.
1918 ലെ മൊണ്ടേഗ് - ചെംസ്ഫോഡ് ഭരണ പരിഷ്കാരങ്ങൾ സ്വയംഭരണത്തിലേക്കുള്ള ആരംഭമാകുമായിരുന്നു. ആവശ്യമായ മാറ്റങ്ങളോടെ ആ പരിഷ്കാരങ്ങൾ സ്വീകരിക്കാൻ ഇന്ത്യയിലെ വലിയൊരു ജനവിഭാഗം ആഗ്രഹിച്ചിരുന്നതുമാണ്. അന്നു ആനിബസന്റും കോൺഗ്രസുമാണതിനു പാര വെച്ചത്. അന്നേ ഇന്ത്യ സ്വാതന്ത്ര്യം നേടിയിരുന്നെങ്കിൽ രാജ്യം വിഭജിക്കപ്പെടുമായിരുന്നില്ല. കാരണം, പാകിസ്താൻ എന്ന ആശയം തന്നെ അന്ന് ഒരാളുടെയും മണ്ടയിലുദിച്ചിട്ടുണ്ടായിരുന്നില്ല. അതായത്, ഇന്ത്യയുടെ വിഭജനത്തിന്റെ ഉത്തരവാദി 1920 നു മുമ്പ് സ്വാതന്ത്ര്യ സമരം നടത്തിയവരോ അതോ അതിനു ശേഷം നേതൃത്വം ഏറ്റെടുത്തവരോ എന്നു ആലോചിക്കാവുന്നതേയുള്ളൂ.
1920 മുതൽ 1947 വരെയുള്ള കാലം സത്യത്തിൽ സ്വാതന്ത്ര്യ സമരത്തിന്റേതല്ല, 'പാളയത്തിൽ പട'യുടേതാണ്. സ്വാതന്ത്ര്യം എങ്ങനെ വേണം, എപ്പോൾ വേണം, ആർക്കൊക്കെ വേണം, മുസ്‌ലിംകൾക്കും 'തൊട്ടുകൂടാ - തീണ്ടിക്കൂടാ ജാതിക്കാർക്കും' വെവ്വേറെ നിയോജക മണ്ഡലങ്ങൾ വേണോ, നാട്ടുരാജ്യങ്ങൾക്കു വേണ്ടിയുള്ള ബ്രിട്ടീഷ് സർക്കാരിന്റെ കരാർ ആർക്കു കൈമാറണം എന്നിങ്ങനെയുള്ള നൂറു നൂറു നുറുങ്ങു കാര്യങ്ങളിൽ നടന്ന തീരാത്ത തർക്കങ്ങളാണ് നമ്മുടെ സ്വാതന്ത്ര്യം നീട്ടിക്കൊണ്ടുപോയത്.
ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അമ്പാസിഡർ എന്നു ഗോഖലെയെ വർണിച്ച മുഹമ്മദലി ജിന്ന വർഗീയ വാദിയായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിംകളും ഐക്യത്തോടെ താമസിക്കുന്ന 'കോമൺ മദർലാൻഡ്' ആണ് അദ്ദേഹത്തിന്റെ സ്വപ്നത്തിലുണ്ടായിരുന്നത്. അദ്ദേഹത്തിനെ പാകിസ്താന്റെ രാഷ്ട്രപിതാവാക്കിയത് ജവഹർലാൽ നെഹ്റുവും അദ്ദേഹത്തിന്റെ അച്ഛൻ മോത്തിലാൽ നെഹ്റുവുമായിരുന്നെന്നു ചരിത്രത്തിന്റെ വളയം പിടിച്ചവർക്കറിയും.
അക്കാലത്തു നേതൃത്വത്തിലേക്കു ഉയർന്നു വന്നവരധികവും - ഗാന്ധിയും നെഹ്റുവും പട്ടേലുമൊക്കെ - വക്കീൽപ്പരീക്ഷ പാസായവരായിരുന്നു. ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും പറഞ്ഞു ബോറടിപ്പിക്കാനുള്ള നമ്മുടെ വക്കീലൻമാരുടെ മിടുക്ക് വേറെ തന്നെയാണല്ലോ. ബ്രിട്ടീഷു പക്ഷത്തെ പ്രതിനിധീകരിച്ചു ചർച്ചക്കു വന്നവരൊന്നും വക്കീൽപ്പണി പഠിക്കുകയോ ശീലിക്കുകയോ ചെയ്തവരായിരുന്നില്ല. നേരെ ചൊവ്വേ മാത്രം സംസാരിച്ചു ശീലിച്ച വേവൽ പ്രഭുവിനും മൗണ്ട്ബാറ്റണും മുടിനാരിഴ കീറുന്ന നമ്മുടെ ടെക്നിക് വശമില്ലായിരുന്നു. അവർക്ക് ജപ്പാനുമായി യുദ്ധം ചെയ്യുന്നതിലും കഷ്ടമായിരുന്നു ഇന്ത്യൻ നേതാക്കളോടു സംസാരിക്കുന്നത്. ജപ്പാൻ കപ്പൽ മുക്കുകയേയുള്ളൂ; ഇവർ ആളെ മൊത്തം ഭ്രാന്തു പിടിപ്പിക്കും!
വാക്കുകൾ കൊണ്ടുള്ള ഞാണിൻമേൽ കളി ഇഷ്ടപ്പെടാതിരുന്ന ഇർവിൻ പ്രഭു സഹിക്ക വയ്യാതെ ഒരു വെല്ലുവിളി ഉയർത്തി - ഇന്ത്യയിലെ എല്ലാ പാർട്ടിക്കാരും ഒത്തു ഒരു ഭരണഘടനയുണ്ടാക്കി ഏൽപ്പിക്കുക. 1928ലാണിത്. അങ്ങനെയാണു മോത്തിലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ കമ്മിറ്റി നിലവിൽ വന്നത്. ഈ കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയിലെ ഒരു കുരുട്ടുനയം ജിന്നക്കു മനസിലായി. അദ്ദേഹവും ഒരു വക്കീലായിരുന്നല്ലോ! അധികാരങ്ങൾ കേന്ദ്രവും സംസ്ഥാനവുമായി വിഭജിക്കുമ്പോൾ ബാക്കി വരുന്ന അധികാരം (Residuary Powers) കേന്ദ്രത്തിനായിരിക്കണം എന്ന തത്വത്തെയാണ് ജിന്ന എതിർത്തത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അവർക്ക് അവരുടെ ഇഷ്ടപ്രകാരം ഭരിക്കാനുള്ള അവകാശത്തെ നിഷേധിക്കാനായിരുന്നു അങ്ങനെയൊരു തത്വം. റെസിഡ്യുവറി പവേഴ്സ് സംസ്ഥാനങ്ങൾക്കു നൽകണമെന്നായിരുന്നു ജിന്നയുടെ നിലപാട്. അതായിരുന്നു ശരിയെന്നു ചരിത്രം തെളിയിച്ചു. സ്വാതന്ത്ര്യം കിട്ടി മുപ്പതു വർഷം തികയുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഇ.എം.എസും ഇതു തന്നെയല്ലേ ആവശ്യപ്പെട്ടത്!
ചരിത്രം സത്യസന്ധമായി പറയുകയാണെങ്കിൽ ഇനിയും നമുക്കു മുറിവേൽക്കും. 1942 ൽ ഗാന്ധിയുടെ നേതൃത്വത്തിലുണ്ടായ ക്വിറ്റ് ഇന്ത്യാ സമരം ഒരു നാടകമായിരുന്നില്ലേ?! ഫാഷിസത്തിനും നാസിസത്തിനുമെതിരായി ലോക വ്യാപകമായി പ്രതിഷേധ സംഭവ പരമ്പരകൾ അരങ്ങേറി. അന്നു അവയുടെ ഈറ്റില്ലമായിരുന്ന ജർമനിക്കെതിരായിരുന്നു ഇംഗ്ലണ്ട്. അത്തരം ഒരു സന്ദർഭത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം വിജയിച്ചിട്ടുണ്ടായിരുന്നെങ്കിൽ അതു ഇംഗ്ലണ്ടിനെ കൂടുതൽ ദുർബലപ്പെടുത്തുമായിരുന്നു. അന്ന് ഇംഗ്ലണ്ട് തോറ്റു ജർമൻ ഫാസിസമാണ് ലോകത്തിന്റെ നെറുകയിൽ വന്നിരുന്നതെങ്കിൽ ഉണ്ടാകുമായിരുന്ന അവസ്ഥ ഭീതിദമാണ്. തങ്ങൾക്കു ആവശ്യമില്ലാത്തവരെയൊക്കെ കൊല്ലുകയായിരുന്നല്ലൊ നാസീനയം, ആദ്യം മനോരോഗികളെ, പിന്നെ ജിപ്സികളെ, പിന്നെ യഹൂദൻമാരെ. അങ്ങനെയുള്ള നാസീ മേധാവിത്വത്തിനും ക്വിറ്റിന്ത്യ സമരം എരിതീയിൽ പകർന്ന എണ്ണയാകുമായിരുന്നില്ലേ?
നമുക്കും കേൾക്കാനിഷ്ടമില്ലാത്ത സത്യങ്ങൾ പറയാതിരിക്കാം, ഈ ഒഴുക്കിനൊത്തു ഒലിച്ചു പോകാം, ഇന്ത്യ വിഭജിച്ചതിൽ നമുക്കാർക്കും ഒരു പങ്കുമില്ല. പ്രസവിച്ചതു ഏട്ത്തിയെങ്കി ഗർഭമുണ്ടാക്കിയതു തമ്പ്രാൻ തന്നെ!
ശുഭം!
Tuesday, November 3, 2015
എസ്‌കിമോകള്‍ മനുഷ്യരല്ലേ?!
എസ്‌കിമോകള്‍ മനുഷ്യരല്ലേ?!
മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം രണ്ട്
നിങ്ങള്‍ എസ്‌കിമോകളെ കുറിച്ചു കേട്ടിരിക്കും. ഗ്രീന്‍ലാന്‍ഡ്, അലാസ്‌ക (യു.എസ്), കാനഡ, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് എസ്‌കിമൊകള്‍ (Eskimos) അല്ലെങ്കില്‍ ഇനൂയിറ്റുകള്‍ (Inuits) എന്ന പേരില്‍ അറിയപ്പെടുന്നത്. തണത്തുറഞ്ഞ ഹിമപ്രദേശങ്ങളായതിനാല്‍ ഇവിടെ സസ്യാഹാരം പൊതുവെ ലഭ്യമല്ല. വേട്ടയാടിപ്പിടിക്കുന്ന Stoat(നീര്‍നായ), hales(കടലാന), alrus(നീര്‍ക്കുതിര), Caribou (കലമാന്‍) ഇനത്തില്‍ പെട്ട വലിയ കൊമ്പുകളുള്ള മൃഗം തുടങ്ങിയവയുടെ മാംസമാണ് പ്രധാന ആഹാരം. ഇവയെ പച്ചയായും വേവിച്ചും പിന്നെ ഉണക്കിയും തിന്നുന്നു. (Eric Dewailly, N3 fatty acids and cardiovascular disease risk factors among the Inuit of Nunavik – american journal of clinical nturition – 2001). Shamanism എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തരം പ്രേതാര്‍ച്ചക മതത്തില്‍ വിശസിക്കുന്നവരാണ് എസ്‌കിമോകള്‍. വിവിധ രാജ്യങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിക്കുന്നു. ഗ്രീന്‍ലാന്‍ഡില്‍ Kalaallisut അലാസ്‌കയില്‍ Inupiaq, കാനഡയില്‍ Inukitut, സൈബീരിയയില്‍ Yupik,Alute ദീപുകളില്‍ Aleut എന്നിവയാണ് പ്രധാനമായും സംസാരിക്കുന്നത്. ഇന്‍ഡോ – അമേരിക്കന്‍ ലാംഗ്വേജ് ഫാമിലിയില്‍ പെട്ടതാണ് ഈ ഭാഷകളെല്ലാം. ( (Encyclopedia Britannica, RR version Vol. 3 Page 268, Oxford Concise Encyclopedia Page 454, webster dictionary Page 485).മനുഷ്യശരീരത്തിനു മാംസാഹാരം ദഹിപ്പിക്കാന്‍ ആവശ്യമായ ആന്തരികാവയവങ്ങള്‍ നല്‍കപ്പെട്ടിട്ടില്ലെന്നു പറയുന്നവര്‍ എസ്‌കിമോകളെ കുറിച്ചെന്തു പറയും എന്നത് കൗതുകകരമായിരിക്കും. നാം രുചിക്കു വേണ്ടിയാണ് മാംസം ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ വേവിച്ചു കഴിക്കുന്നതെങ്കിലും നമ്മുടെ ദഹനം അനായാസമാക്കുന്നതില്‍ പാചകത്തിനു വലിയ പങ്കുണ്ട്. എന്നാല്‍ എസ്‌കിമോകള്‍ മാംസം വേവിക്കാതെ ആഹരിക്കുന്നവരാണ്. ഇങ്ങനെയൊക്കെയും ഇത്രയേറെ മാംസാഹാരം പച്ചയ്ക്കു കഴിച്ചിട്ടും എസ്‌കിമോകളില്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ വളരെ അപൂര്‍വമാണ്. കാരണം മാംസത്തിലൂടെ അവരിലെത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡാണ്. അത് ഹൃദയത്തിനും മസ്തിഷ്‌കത്തിനും സവിശേഷമായ സംരക്ഷണം നല്‍കുന്നു. ( ( Omega-3 fatty acids and cardiovascular disease: The epidemiological evidence, Artemis P. Simopoulos, environmental health preventive medicine, January 2002). എസ്‌കിമോ (Eskimo) എന്ന പദത്തിന്റെ അര്‍ഥം തന്നെ ‘പച്ചയിറച്ചി തിന്നുന്നവര്‍’ എന്നാണ്. എന്താ, എസ്‌കിമോകള്‍ മനുഷ്യരല്ലെന്നു പറയാമോ?Sunday, September 6, 2015
അല്‍ മുന്‍ജിദ് അറബി നിഘണ്ടു; ഖുര്‍ആനിനെ കുഴി വെട്ടി മൂടുന്ന വിധം
അല്‍മുന്‍ജിദിന്റെ ഭാഷാകോശത്തിലും നാമകോശത്തിലും ബൈബിള്‍ ഗ്രന്ഥങ്ങള്‍ക്ക് കിട്ടിയിട്ടുള്ള അമിതപ്രാധാന്യം അറിയുമ്പോഴാണ് ഖുര്‍ആന്‍ തമസ്കരണത്തിന്റെ കാര്യത്തില്‍ ഈ ശബ്ദകോശം എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന് അറിയാനാവുക. ഭാഷാകോശത്തില്‍ ‘അഹിദ’ എന്നതിന്റെ വിശകലനത്തില്‍ ‘അല്‍ അഹ്ദുല്‍ ഖദീം’ എന്ന പ്രയോഗത്തിന് ക്രിസ്തുവിനു മുമ്പ് എഴുതപ്പെട്ട വിശുദ്ധപുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലതീ കുതിബത് ഖബ്ലല്‍ മസീഹ്) എന്നും ‘അല്‍ അഹ്ദുല്‍ ജദീദ്’ എന്നാല്‍ ക്രിസ്തുവിന് ശേഷം എഴുതപ്പെട്ട പുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലത്തീ കുതിബത് ബഅ്ദല്‍ മസീഹ്) എന്നും അര്‍ഥകല്‍പന നടത്തിയിട്ടുണ്ട് (പേജ്-535)
ഇനി ‘ഇന്‍ജീല്‍’ എന്ന പദം നോക്കാം. ഭാഷാകോശത്തില്‍ നല്‍കുന്ന അര്‍ഥം: “മാ കതബഹു ബി ഇല്‍ഹാമിന്‍ മിനല്ലാഹി അല്‍ ഖിദ്ദീസൂന മത്താ വ മര്‍ഖുസ് വ ലൂഖാ വ യൂഹന്നാ അന്‍ ഹയാതി സയ്യിദിനാ യസൂഇല്‍ മസീഹ് വ തഅ്ലീമിഹി. വല്‍ കലിമതു യുനാനിയ്യതുന്‍ മഅ്നാഹാ അല്‍ ബുശ്റാ, ലി അന്നല്‍ ഇന്‍ജീല യതള്വമ്മനു ബുശ്റല്‍ ഖലാസ്വി.” “കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചും അധ്യാപനങ്ങളെ സംബന്ധിച്ചും മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നീ പുണ്യവാള•ാര്‍ അല്ലാഹുവില്‍നിന്നുള്ള ദിവ്യബോധന പ്രകാരം എഴുതിയത്. ഈ പദം യവന(ഗ്രീക്ക്) ഭാഷയിലുള്ളതാണ്. സുവിശേഷം എന്നാണതിന്റെ അര്‍ഥം. കാരണം, ‘ഇന്‍ജീലി’ ല്‍ ‘രക്ഷയുടെ സുവിശേഷം’ ഉള്‍ക്കൊണ്ടിരിക്കുന്നുവല്ലോ.
ഭാഷാ കോശത്തില്‍ മാത്രമല്ല, നാമകോശത്തിലും ‘ഇന്‍ജീല്‍’ എന്ന പദം വിശകലനം ചെയ്യുന്നു: ‘കലിമതുന്‍ യൂനാനിയ്യത്തുന്‍, മഅ്നാഹാ അല്‍ബിശാറഃ വല്‍ അനാജീലു മജ്മൂഅത്തു അഅ്മാലില്‍ മസീഹി വ അഖ്വാലിഹി. വസ്വലത് ഇലയ്നാ ബി അര്‍ബഇ രിവായത്തിന്‍, വളഅഹാ മത്താ വ യൂഹന്നാ, വഹുമാമിനര്‍റസൂലി, വ ലൂഖാ വ മര്‍ഖൂസ്, വഹുമാ മിന്‍ തലാമീദില്‍ മസീഹ്. സുമ്മിയത്ത് ബില്‍ ഇന്‍ജീലി ലി അന്നഹാ അതത് ലില്‍ അനാമി ബി ബുശ്റല്‍ ഖലാസ്വി അന്‍ യദില്‍ മസീഹില്‍ ഫാദീ” യവനപദം, സുവിശേഷം എന്നാണര്‍ഥം. ക്രിസ്തുവിന്റെ പ്രവൃത്തികളുടെയും വചനങ്ങളുടെയും സമാഹാരമാണ് സുവിശേഷങ്ങള്‍. നാലു നിവേദനങ്ങളിലൂടെ നമുക്ക് ലബ്ധമായി. അപ്പോസ്തല•ാരില്‍ പെട്ട മത്തായി, യോഹന്നാന്‍, ക്രിസ്തു ശിഷ്യ•ാരില്‍പെട്ട ലൂക്കോസ്, മാര്‍ക്കോസ് എന്നിവരാണ് ഈ നാലു സുവിശേഷങ്ങള്‍ ചമച്ചത്. രക്ഷകനായ ക്രിസ്തുവിലൂടെയുള്ള മോക്ഷത്തിന്റെ സുവിശേഷമായിട്ടാണ് അതു മനുഷ്യര്‍ക്ക് കിട്ടിയത് എന്നതാണ് അതിന് സുവിശേഷം എന്നു പേരിടാന്‍ കാരണം. (പേജ് 76)
(യേശു പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെയാണ് അപ്പോസ്തല•ാര്‍ എന്നു വിളിക്കുന്നത്. ലൂക്കോസിന്റെ സുവിശേഷത്തില്‍ (3/15-19) ഇവരുടെ പേരുദ്ധരിച്ചിട്ടുണ്ട്. അതിനുപുറമെ എഴുപതു ശിഷ്യ•ാരെ യേശു തെരഞ്ഞെടുത്തിട്ടുണ്ട്. (ലൂ 10/1) ലൂക്കോസും മാര്‍ക്കോസും അവരില്‍ ഉള്‍പ്പെട്ടവരാണെന്നാണ് വിശ്വാസം. ഇവര്‍ സമാഹരിച്ച ക്രിസ്തുവിന്റെ ജീവചരിത്രമല്ല യഥാര്‍ഥത്തിലുള്ള ഇന്‍ജീല്‍! അത് ഈസാ നബിക്ക് അവതരിച്ച വേദഗ്രന്ഥമാണ്. അതിനു സുവിശേഷം എന്ന് പേരു വയ്ക്കാനുണ്ടായ കാരണം താന്‍ കുരിശില്‍ മരിച്ച് ആദിപാപത്തിന്റെ അഭിശപ്തഭാരത്തില്‍നിന്ന് മാനവരാശിക്കു മോക്ഷം നല്‍കും എന്ന് പറയാനായിരുന്നില്ല. പ്രത്യുത തനിക്കു ശേഷം വരാനിരിക്കുന്ന അഹ്മദ് എന്ന പ്രവാചകനെക്കുറിച്ചുള്ള സുവിശേഷം തന്റെ ഗ്രന്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്നതിനാലാണ്. വി.ഖുര്‍ആന്‍ 61/6ല്‍ അതു പരാമര്‍ശിച്ചിട്ടുണ്ട്. ദൈര്‍ഘ്യം ഭയന്ന് തദ്സംബന്ധിയായ ചര്‍ച്ചക്ക് ഇവിടെ മുതിരുന്നില്ല.)
അല്‍മുന്‍ജിദ് നാമകോശത്തില്‍ അല്‍ കിതാബുല്‍ മുഖദ്ദസ് എന്നത് വിശദീകരിച്ച് വീണ്ടും ബൈബിളിനെ പരിചയപ്പെടുത്തുന്നു. അതിന്റെ ഭാഷാന്തരം ഇങ്ങനെ വായിക്കാം: “ക്രൈസ്തവ വേദഗ്രന്ഥമാണ് അല്‍ കിതാബുല്‍ മുഖദ്ദസ്. രണ്ടു ഭാഗങ്ങളായി, അല്ലെങ്കില്‍ നിയമങ്ങളായി വിഭജിക്കാം. 1. പുരാതനം, അല്ലെങ്കില്‍ പഴയ നിയമം. ക്രിസ്തുവിനു മുമ്പെയുള്ള കാലഘട്ടങ്ങളില്‍ വിരചിതമായ പുസ്തകങ്ങളുടെ സമാഹാരമാണിത്. പട്ടികയായി ചിത്രീകരിച്ചാല്‍ അഞ്ചു ന്യായപ്രമാണ പുസ്തകങ്ങള്‍ (ഉത്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവര്‍ത്തനം), ചരിത്ര പുസ്തകങ്ങള്‍ (യോശുവ, ന്യായാധിപ•ാര്‍, രൂത്ത്, രാജാക്ക•ാര്‍, ദിനവൃത്താന്തം, എസ്രാ, നെഹമ്യാവ്, തോബിത്ത്, യൂദിത്ത്, എസ്തേര്‍, മക്കബായര്‍), ജ്ഞാന സാഹിത്യ പുസ്തകങ്ങള്‍ (ഇയ്യോബ്, സങ്കീര്‍ത്തനങ്ങള്‍, സദൃശ വാക്യങ്ങള്‍, സഭാപ്രസംഗി, ഉത്തമഗീതം, വിജ്ഞാനം, സീറാഖിന്റെ മകന്‍ യോശുവ), പ്രവാചക പുസ്തകങ്ങള്‍( യെശയ്യാവ്, യിരമ്യാവ്, യിരമ്യായുടെ ലേഖനം, ബാറൂക്, ഹെസെക്കിയേല്‍, ദാനിയേല്‍, ഹോശേയ, യോവേല്‍, ആമോസ്, ഓബദ്യാവ്, യോനാ, മീഖാ, നഹും, ഹബക്കൂക്, സെഫന്യാവ്, ഹഗ്ഗായി, സെഖര്യാവ്, മലാഖീ).ജെസ്യൂട്ട് പുരോഹിത•ാര്‍ തയാറാക്കിയ പരിഭാഷയാണ് അറബിയില്‍ ലബ്ധമായ പരിഭാഷകളില്‍ പ്രസിദ്ധം. അറബി സാഹിത്യത്തിന് തന്നെ കിട്ടിയ പ്രത്യേക സംഭാവനയായി അത് പരിഗണിക്കപ്പെടുന്നു. വിശുദ്ധ വേദപുസ്തക പണ്ഡിതരിലെ ഉന്നതശീര്‍ഷരായ ഒരു സംഘമാണത് തയാറാക്കിയത്. പിന്നീട് ശൈഖ് ഇബ്റാഹീമുല്‍ യാസ്ജി സംശോധനയും നിര്‍വഹിച്ചു. ബെയ്റൂത്തിലെ അമേരിക്കന്‍ സുവിശേഷകര്‍ അമേരിക്കന്‍ പരിഭാഷ ഇറക്കിയിട്ടുണ്ട്. 2. പുതിയ നിയമം. ക്രിസ്തുവിന്റെയും അപ്പോസ്തല•ാരുടെയും അധ്യാപനങ്ങള്‍ ക്രോഡീകരിക്കപ്പെട്ട പുസ്തകങ്ങളുടെ സമാഹാരം, സുവിശേഷങ്ങള്‍, അപ്പോസ്തല പ്രവൃത്തികള്‍, ലേഖനങ്ങള്‍, വെളിപാട് എന്നിവയാണത്.” (അല്‍മുന്‍ജിദു ഫില്‍ അഅ്ലാം പേജ്-584)
അല്‍ കിതാബുല്‍ മുഖദ്ദസ് എന്ന ധാതുവിന്റെ വിശകലനമാണിത്. ബൈബിളില്‍ അടങ്ങിയിട്ടുള്ള മുഴുവന്‍ അധ്യായങ്ങളും പേരെടുത്തു പറയുകയും വിവിധ ഭാഗങ്ങളായി വിഭജിക്കുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ നല്ല പരിഭാഷകളെക്കുറിച്ചു പോലും വിശദീകരിക്കുന്നു. ഇതില്‍ പറഞ്ഞിട്ടുള്ള പല അധ്യായങ്ങളും മലയാളത്തിലുള്ള ബൈബിളുകളില്‍ കാണാനില്ല. മലയാളത്തില്‍ കിട്ടാവുന്ന പലതും ഇതിലും കാണുന്നില്ല. തദ്വിഷയകമായ ചര്‍ച്ച വിഷയതന്തുവില്‍ നിന്നു വഴിമാറിയേക്കാവുന്നതു കൊണ്ട് ഇവിടെ അതിനു മുതിരുന്നില്ല.
പഴയ നിയമത്തിലെ സീറാഖിന്റെ മകന്‍ യേശുവ, ന്യായാധിപ•ാര്‍ എന്നിവക്കും പുതിയ നിയമത്തിലെ വെളിപാട് പുസ്തകത്തിനും അല്‍ മുന്‍ജിദ് ഭാഷാ കോശത്തിലോ നാമകോശത്തിലോ പ്രത്യേകം വിശദീകരണം നല്‍കിയിട്ടില്ല. അതുപോലെ യോശുവ, യോനാ, സെഖര്യാവ് എന്നിവര്‍ പ്രവാചകരാണെന്ന് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വന്തമായി പുസ്തകങ്ങളുള്ളതായി പ്രത്യേകം സ്ഥലങ്ങളില്‍ പറഞ്ഞിട്ടില്ല. അവരെക്കുറിച്ചുള്ള വിശകലനമാണു ള്ളത്. (അല്‍മുന്‍ജിദിന്റെ മറ്റു പതിപ്പുകളില്‍ എങ്ങനെയാണുള്ളത് എന്ന് പരിശോധിച്ചിട്ടില്ല.)
ഖുര്‍ആനിലെ ഒരൊറ്റ അധ്യായത്തിന്റെ പേരുപോലും അല്‍മുന്‍ജിദിന്റെ ഭാഷാ കോശത്തിലോ നാമകോശത്തിലോ പരിചയപ്പെടുത്തിയിട്ടില്ല. എന്നു മാത്രമല്ല, സൂറത് എന്ന പദത്തിന് ഏറ്റവും വിശ്രുതമായ ‘ഖുര്‍ആനിലെ ഒരു അധ്യായം’ എന്ന അര്‍ഥം അല്‍ മുന്‍ജിദ് അറിഞ്ഞിട്ടേയില്ല. പകരം ‘അസ്സൂറതു മിനല്‍ കിതാബി അല്‍ ഖിത്വ്അത്തുല്‍ മുസ്തഖില്ലത്തു’ ഗ്രന്ഥത്തിലെ സൂറത് എന്നാല്‍ സ്വതന്ത്രമായ ഖണ്ഡം എന്നര്‍ഥം മാത്രം നല്‍കിയിരിക്കുന്നു. അതേസമയം ‘അല്‍ ഇസ്വ്ഹാഹ്നു നല്‍കുന്ന വിശദീകരണം നോക്കുക:
“അല്‍ ഇസ്വ്ഹാഹു വല്‍ അസ്വ്ഹാഹു മിനത്തൌറാതി വല്‍ ഇന്‍ജീല്‍ ദൂന സ്സിഫ്റി വഫൌഖല്‍ ഫസ്വ്ലി മിന്‍ഹുമാ” “തോറയിലും സുവിശേഷത്തിലും ഇസ്വ്ഹാഹ്/അസ്വ്ഹാഹ് എന്നതിന്റെ വിവക്ഷ ‘സ്വിഫ്റി’നെക്കാള്‍ ചെറുതും ‘ഫസ്വ്ലി’നെക്കാള്‍ വലുതുമായ ഭാഗം എന്നാണ്. (അല്‍ മുന്‍ജിദ് ഫില്ലുഗാത്ത്: പേ:416) ‘സിഫ്റി’ നെയും ബൈബിളുമായി ബന്ധപ്പെടുത്തി വിശദീകരിച്ചിട്ടുണ്ട്. ‘ജുസ്ഉന്‍ മിന്‍ അജ്സാഇത്തൌറാത്” തോറയിലെ ഭാഗങ്ങളിലൊന്ന് (പേ. 337) ഫസ്വ്ലിന് ഗ്രന്ഥത്തിലെ സ്വതന്ത്രമായ ഒരു ഭാഗം എന്ന പൊതുവായ അര്‍ഥം മാത്രമാണ് നില്‍കിയിട്ടുള്ളത്. ഇവിടെയെല്ലാം തൌറാത് എന്നത് പഴയ നിയമത്തെ പൊതുവായി ആരോപിച്ചാണ് ഉപയോഗിച്ചിട്ടുള്ളത്.
ബൈബിള്‍ പുസ്തകങ്ങളെ ഇത്രയേറെ ഇഴകീറി പരിചയപ്പെടുത്തുന്ന അല്‍ മുന്‍ജിദ് ഉപര്യുക്ത നാലു സുവിശേഷങ്ങള്‍ക്കു പുറമെയുള്ള ഒരൊറ്റ സുവിശേഷത്തെയും പരിചയപ്പെടുത്തുന്നില്ല. യൂദാസിന്റെ സുവിശേഷം, യാക്കോബിന്റെ സുവിശേഷം, നിക്കൊദെമോസിന്റെ സുവിശേഷം, തോമായുടെ സുവിശേഷം, എബ്രായ സുവിശേഷം, ശൈശവ സുവിശേഷങ്ങള്‍, പത്രോസിന്റെ നടപടികള്‍ തുടങ്ങി അനേകം ഗ്രന്ഥങ്ങളെക്കുറിച്ച് പൂര്‍ണ നിശ്ശബ്ദത പാലിക്കുന്നു. ഇസ്ലാമിക വിശ്വാസത്തോട് ഏറെ ഒട്ടിനില്‍ക്കുന്ന ബര്‍ണബാസ് എന്ന യേശുശിഷ്യന്‍ എഴുതിയ സുവിശേഷത്തെക്കുറിച്ച് നാമകോശത്തില്‍ പരാമര്‍ശമുണ്ട്. ക്ഷുദ്രകൃതിയാണ് എന്നും ഇറ്റാലിയന്‍ പരിഭാഷ ലഭ്യമാണ് എന്നും പതിമൂന്നോ പതിനാറോ നൂറ്റാണ്ടില്‍ ജീവിച്ച ആരോ ഒരാളുടെ രചനയാണെന്നുമാണ് അതെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. (പേജ് 127). ‘അറേബ്യന്‍ ക്രൈസ്തവ സാഹിത്യം’ (അല്‍ ആദാബുല്‍ മസീഹിയ്യതില്‍ അറബിയ്യ) എന്ന ഒരു ഡസ്ക് തന്നെ അല്‍മുന്‍ജിദ് നാമകോശത്തിന്റെ സമിതിയിലുണ്ടെന്നോര്‍ക്കുക. അവരാരും ഇമ്മാതിരിയൊരു കൃതിയും കണ്ടതേയില്ല!
ഖുര്‍ആനിനെയും ബൈബിളിനെയും പരിചയപ്പെടുത്തുന്നതില്‍ അല്‍മുന്‍ജിദ് സ്വീകരിച്ച സമീപനമാണ് ഇവിടെ പ്രതിപാദിച്ചത്. വ്യാജ ഖുര്‍ആന്‍ ചമയ്ക്കുവാനടക്കമുള്ള അന്‍മുന്‍ജിദിലെ പുരോഹിത ശ്രമങ്ങളും തിരുനബി വചനങ്ങളോടും തിരുജീവിതത്തോടും പുലര്‍ത്തിയ നിഷേധാത്മക നിലപാടുകളും വഴിയെ വിവരിക്കാം (തുടരും)

Saturday, August 1, 2015
ദായധന വിഭജനക്രമം ഖുര്‍ആനില്‍ ഗണിതശാസ്ത്ര പ്രശ്നങ്ങളുണ്ടോ?
വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാകുന്നു. ദൈവിക വചനത്തില്‍ യാതൊരു വിധത്തിലുമുള്ള സ്ഖലിതങ്ങളും ഉണ്ടാകുക അസാദ്ധ്യമത്രേ. ലോകത്ത് ദൈവികമെന്നു ഉത്ഘോഷിക്കുന്ന പല ഗ്രന്ഥങ്ങള്‍ക്കും അവയുടെ അവകാശ വാദങ്ങളില്‍ ഉറച്ചു നില്ക്കനാവാതിരുന്നത് അവ ദൈവികതക്ക് യോജിക്കാത്ത വിധം സ്ഖലിത പൂര്‍ണമാണ് എന്ന് തെളിയിക്കപെട്ടതോടെയാണ്. ഇങ്ങനെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടവയില് പ്രധാനമാണ് ബൈബിള്‍. നാളിതുവരെ ദൈവികം എന്നു അവകാശപ്പെടാവുന്ന ഒരു മാപകത്തോടും പൊരുത്തപ്പെടാതെയാണ് ബൈബിള്‍ എപ്പോഴത്തെയും പോലെ ഇപ്പോളും ഉള്ളത്. നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ ഖുര്‍ആനും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കലാണ് ചില കുബുദ്ധികള്‍ കാണുന്ന പരിഹാരം. അത്തരം ഒരു വിഘടനായ വിദ്വാന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന ഒരു ആരോപണം ഖുര്‍ആനില്‍ ചില ഗണിതശാസ്ത്ര അബദ്ധങ്ങള്‍ ഉണ്ടെന്നാണ്! കഴിഞ്ഞ പതിന്നാല് നൂറ്റാണ്ട് കാലത്തെ സമ്പന്നമായ വൈജ്ഞാനിക സപര്യയുടെ പാരമ്പര്യമുള്ള വിശുദ്ധ ഇസലാമിനെയോ അതിന്‍റെ വേദഗ്രന്ഥത്തെയോ തെല്ലും പരിചയമില്ലാത്തതിനാല്‍ ഉണ്ടായ അപക്വമായ ഒരു വിടുവായിത്തം മാത്രമാണിത്. അനന്തര സ്വത്ത് ഓഹരി വെക്കുന്നതിനെ ആസ്പദമാക്കി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെ പ്രതിയാണ് ടിയാന്‍റെ ആരോപണം. ഒരാള്‍ തന്‍റെ ഭാര്യയെയും മൂന്ന് പെണ്മക്കളെയും അനാഥരാക്കി വിട പറയുന്നു. ബന്ധുക്കളായി ഇവര്‍ക്കു പുറമേ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ മാത്രമാണുള്ളത്. ഇത്തരം സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന ദായധനക്രമം പിന്തുടരുന്ന പക്ഷം വിധവ നിരാലംബയും നിരാശ്രയയും ആയിത്തീരുമത്രേ. വിശദീകരിക്കാം; ഇസ്ലാമിക ദായധനക്രമമനുസരിച്ചു ഇവിടെ പെണ്മക്കള്‍ക്കു മൂന്നില്‍ രണ്ടും മാതാപിതാക്കള്‍ക്ക് മൂന്നിലൊന്നും ഭാര്യക്ക് എട്ടിലൊന്നും കിട്ടണം. പരേതന്‍ ഉപേക്ഷിച്ചിട്ട സമ്പത്ത് മൂന്ന് ഏക്കര്‍ ഭൂമിയാണെന്ന് സങ്കല്‍പ്പിക്കുക. മാതാപിതാക്കള്‍ക്ക് മൂന്നിലൊന്നു അഥവാ, ഒരു ഏക്കര്‍ ഭൂമിയും പെണ്മക്കള്‍ക്കു മൂന്നില്‍രണ്ട് അഥവാ, രണ്ട് ഏക്കര്‍ ഭൂമിയും നല്‍കിയാല്‍ പിന്നെ കാത്തുണ്ട് ഭൂമി പോലും ബാക്കിയില്ല. അപ്പോള്‍പ്പിന്നെ, വിധവ അനാഥയാകാതെ തരമില്ലല്ലോ. അല്ലാഹുവിനു തെല്ലും ഗണിതശാസ്ത്രം അറിയാത്തത് കൊണ്ടാണ് ഈ മഹാവങ്കത്തം ഖുര്‍ആനില്‍ വന്നതെന്ന് കൂടി ചേര്‍ത്തു പറയുമ്പോള്‍ ഖുര്‍ആന്‍ യഥാര്‍ത്ഥ ദൈവിക വെളിപാടല്ലെന്നതിനു പ്രമാണമുണ്ടാക്കുകയാണ് പാവങ്ങള്‍ ചെയ്യുന്നത്. സത്യത്തില്‍, പ്രതിപക്ഷം ഏതോ ഖുര്‍ആന്‍ പരിഭാഷ മാത്രം അവലംബമാക്കി ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ശ്രമിച്ചതിന്‍റെ അനന്തര ഫലമാണ് ഈ ചോദ്യം. അല്ലാതെ ഖുര്‍ആനില്‍ ഒരു തരത്തിലുമുള്ള ഗണിതപ്പിഴവുകളും ഇല്ല. ഖുര്‍ആന്‍ മനസ്സിലാക്കുന്നതിനു അതിന്‍റേതായ ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അത് ഗ്രഹിക്കാതെ ഖുര്‍ആനിനെ സമീപിച്ചാല്‍ കിട്ടുന്ന ഉത്തരം ചിലപ്പോള്‍ നിങ്ങള്‍ ഉദ്ദേശിച്ചത് പോലെ തന്നെയാവണം എന്നില്ല. അത് ഖുര്‍ആനിന്‍റെ കുഴപ്പം അല്ല; നിങ്ങളുടെ സമീപനത്തിന്‍റെ കുഴപ്പമാണ്. ഖുര്‍ആനിനു മാത്രമല്ല, ലോകത്തെ ഏതു വൈജ്ഞാനിക ശാഖക്കും അതിന്‍റേതായ മാനദണ്ഡങ്ങള്‍ ഉണ്ടാകും. ഉദാഹരണത്തിന്, സങ്കീര്‍ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങളെ സമീപിക്കുമ്പോള്‍ പാലിച്ചിരിക്കേണ്ട ഒരു തത്വമാണല്ലോ BODMAS. അഥവാ, ആദ്യം പ്രശ്നങ്ങളെ ഗണങ്ങളാക്കണം(BRACKET OF). പിന്നീട്, ഹരണം(DIVISION), ശേഷം, ഗുണനം(MULTIPLICATION), തുടര്‍ന്ന്, സങ്കലനം(ADDITION), ഒടുവില്‍ വ്യവകലനം(SUBSTRACTION). ഈ മാനദണ്ഡത്തെ പിന്തുടര്‍ന്നില്ലെങ്കില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് മാത്രമല്ല, തെറ്റായ ഉത്തരത്തില്‍ ചെന്നെത്തുകയും ചെയ്യും. ഉദാഹരിക്കാം: 2(40*3)/8+ (4/2)-3 ഈ പ്രശ്നം ശരിയായ ഉത്തരത്തിലെത്തുന്നത് എങ്ങനെ? നമ്മള്‍ BODMAS തത്വത്തെ പിന്തുടരുന്നു. ഇവിടെ ആദ്യം ബ്രാക്കറ്റില്‍ ഉള്ള പ്രശ്നങ്ങളുടെ ഉത്തരത്തിലെത്തുന്നു. അപ്പോള്‍ 2*120/8+2-3 എന്ന് കിട്ടുന്നു. അടുത്തത് ഹരണമാണ്. 2*120/8+2-3 എന്നതിലെ ഹരിക്കാനുള്ള ഭാഗം മാത്രം പരിഗണിക്കുക; 120/8 = 15 ഇപ്പോള്‍ 2*15+2-3 എന്നായിരിക്കുന്നു, ഇനി ഗുണനം 2*15 =30 ഇപ്പോള്‍ 30+2-3 എന്നായി. ശേഷം സങ്കലനം 30+2=32 ഇപ്പോള്‍ 32-3 എന്നായി. അതിനു ശേഷം വ്യവകലനം 32-3=29 അപ്പോള്‍ ഉത്തരം 29 എന്നാല്‍ ഇനി ഈ തത്വത്തിനു നേര്‍വിപരീതം ചെയ്തു നോക്കാം. ആദ്യം വ്യവകലനം 2(40*3)/8+(4/2)-3 =.......................................? എങ്ങനെ വ്യവകലനം സാദ്ധ്യമാകും?! സാധിക്കുന്നില്ല. ഇനി മറ്റൊരു രീതി; DAMSBO ആദ്യം ഹരണം നടത്തുന്നു. 2(40*3)/8+ (4/2)-3 =....................................? സാധിക്കുന്നില്ല. എന്നാല്‍ MADSBO? 2(40*3)/8+ (4/2)-3 =.........................................? ആദ്യംബ്രാക്കറ്റില്‍ ഉള്ളതിന് ഉത്തരം കാണാതിരുന്നാല്‍ ഈ പ്രശ്നത്തെ സമീപിക്കുന്നത് തന്നെ പ്രയാസമാകും. BODMAS ലൂടെ അല്ലാതെ ശരിയായ ഉത്തരത്തിലെത്താനും കഴിയില്ല. ഇത് ഒരു ഉദാഹരണം മാത്രം. പറഞ്ഞു വന്നത്, ഖുര്‍ആനിലെ ഏതു ആശയവും തിരുനബി സ്വ.യുടെ വിശദീകരണമനുസരിച്ചാണ് മുസ്‌ലിംകള്‍ സ്വീകരിക്കുന്നത്. അത് ഖുര്‍ആനിക നിയമങ്ങളുടെ മൌലികസ്വഭാവമാണ്. അവയെ സുന്നത്ത് അഥവാ തിരുനബിചര്യ എന്ന് വിളിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളില്‍ നാമത് വായിക്കുന്നു: “ഈ വിശുദ്ധ ഖുര്‍ആന്‍ എന്ന ഉദ്ബോധനം അങ്ങേക്ക് നാം അവതരിപ്പിച്ചു തന്നിരിക്കുന്നത്, ജനസമക്ഷം അവര്‍ക്കായി അവതീര്‍ണമായ ഈ പാഠങ്ങളെ അങ്ങ് വിശദീകരിച്ചു വെളിപ്പെടുത്തേണ്ടതിനും അവരത് ചിന്തിച്ചു ഗ്രഹിക്കേണ്ടതിനുമത്രേ” (ആശയം 16:44). “തിരുദൂതര്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ സ്വീകരിച്ചു കൊള്‍ക. അവിടുന്ന് വിലക്കുന്നവയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുക” (ആശയം 59:7) “വിശ്വസിച്ചവരായുള്ളോരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, തിരുദൂതരെയും അനുസരിപ്പിന്‍, നിങ്ങളില്‍ നിന്നുള്ള ദീനിന്‍റെ കൈകാര്യകര്‍ത്താക്കളെയും അനുസരിപ്പിന്‍. വല്ല കാര്യത്തിലും നിങ്ങള്‍ തര്‍ക്കത്തിലെത്തുന്നുവെങ്കില്‍ അവയുടെ വിശകലനം അല്ലാഹുവിങ്കലേക്കും അവങ്കല്‍ നിന്നുള്ള തിരുദൂതരിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍, അതത്രേ ഏറ്റവും കരണീയവും കൂടുതല്‍ നല്ല പര്യവസാനമുണ്ടാകുന്നതും” (ആശയം 4:59). “ദീനിന്‍റെ കൈകാര്യകര്‍ത്താക്കള്‍” (ഖുര്‍ആന്‍ 4:59) എന്നാല്‍ ശാഖാപരമായ കര്‍മശാസ്ത്ര പ്രശ്നങ്ങളില്‍ വിശുദ്ധ ഖുര്‍ആനിലും തിരുനബിചര്യയിലും പറഞ്ഞിട്ടുള്ള മൌലിക തത്വങ്ങളെ ആസ്പദമാക്കി മതവിധികള്‍ കണ്ടെത്തുന്നതിനു യോഗ്യതയുള്ളവര്‍ ആകുന്നു. വിശുദ്ധ ഖുര്‍ആനും തിരുനബിചര്യയും ആഴത്തില്‍ അറിഞ്ഞിരിക്കുക, ആവശ്യമാകുന്ന ഏതു ഭാഗവും ഓര്‍മയില്‍ നിന്നെടുത്ത് നിര്‍ദ്ധാരണം ചെയ്യാന്‍ ആവശ്യമായ ഓര്‍മശക്തിയും ധൈഷണിക പാടവവും ഉണ്ടായിരിക്കുക, അവ ഉല്ലേഖിതമായിരിക്കുന്ന ഭാഷയായ അറബിയുടെ സാഹിത്യം, പദോല്പ്പത്തി, അലങ്കാരം, ഉച്ചാരണം, വ്യാകരണം, പദവ്യന്യാസം, നാടന്‍പ്രയോഗങ്ങള്‍ തുടങ്ങി ഭാഷാശാസ്ത്രത്തിന്‍റെ എല്ലാ വശങ്ങളും നന്നായി വഴങ്ങുന്നയാളായിരിക്കുക. മതവിജ്ഞാനത്തിന്‍റെ സകലശാഖകളിലും ആഴമേറിയ വ്യുല്‍പ്പത്തി ഉണ്ടായിരിക്കുക തുടങ്ങി അനേകം യോഗ്യതകള്‍ അവര്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. അവയെല്ലാം സവിസ്തരം വിശദമാക്കാന്‍ താളുകള്‍ ഏറെ വേണം. ഇങ്ങനെ യോഗ്യരായ പണ്ഡിതരെയാണ് “മുജ്തഹിദുകള്‍” എന്ന് വിളിക്കുന്നത്. ഒരു കാലത്തെ എല്ലാ മുജ്തഹിദുകളുടെയും ഗവേഷണഫലം ഏകകണ്ഠമായാല്‍ അതിനെ ഇജ്മാഅ് എന്ന് വിളിക്കുന്നു. ഒരു മുജ്തഹിദ് ഒരു കാരണവശാലും ഇജ്മാഅ് ഉള്ള ഒരു വിഷയത്തിനെ ഖണ്ഡിക്കുകയില്ല. ഹിജ്റ മൂന്നിന് മുമ്പ് ഇങ്ങനെ ഗവേഷണയോഗ്യര്‍ ആയവര്‍ അനേകം ഉണ്ടായെങ്കിലും അവരില്‍ നാല് പേരുടെ ഗവേഷണഫലങ്ങള്‍ മാത്രമാണ് മതത്തിന്‍റെ എല്ലാ ശാഖാപരമായ വിഷയങ്ങളെയും സ്പര്‍ശിക്കുന്നതായി അവരുടെ ശിഷ്യന്മാരാല്‍ ക്രോഡീകരിക്കപ്പെട്ടത്. അവയെ മദ്ഹബുകള്‍ എന്ന് വിളിക്കുന്നു. നബിശിഷ്യനായ അനസ് ബിന്‍ മാലിക്ക്(റ)വിന്‍റെ ശിഷ്യന്‍ ഇമാം അബൂ ഹനീഫ(റ), മറ്റൊരു നബിശിഷ്യനായ ഇബ്നു ഉമര്‍(റ)വിന്‍റെ ശിഷ്യനായ ഇമാം മാലിക് ബിന്‍ അനസ്(റ), അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഇമാം ശാഫി(റ), അദ്ദേഹത്തിന്‍റെ ശിഷ്യനായ ഇമാം അഹ്മദ്(റ) എന്നിവരാണ് മദ്ഹബിന്‍റെ ഇമാമുമാര്‍. ഹിജ്റ മൂന്നിന് ശേഷം ഇജ്തിഹാദിനു യോഗ്യതയുള്ളവര്‍ ഉണ്ടായില്ല. സ്വന്തമായി ഗവേഷണ യോഗ്യതയില്ലാത്തവര്‍ ഗവേഷണ യോഗ്യരായവരെ പിന്തുടരണം; അതാണ് വിശുദ്ധ ഖുര്‍ആനിന്‍റെ നിര്‍ദ്ദേശം – “നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍, അറിവുള്ളവരോട് ചോദിച്ചു പഠിക്കിന്‍” (ആശയം 16:43). അതിനാല്‍, നാലാലൊരു മദ്ഹബ് അനുസരിച്ച് മാത്രമേ ഏതു കര്‍മശാസ്ത്ര പ്രശ്നത്തിലും വിധി പറയാവൂ എന്നത് മുസ്‌ലിം ലോകത്തിന്‍റെ “ഇജ്മാഅ്” ആയി. പില്‍ക്കാലത്ത് ഉയര്‍ന്നേക്കാവുന്ന ഏതെങ്കിലും പ്രശ്നത്തില്‍ നേരിട്ടുള്ള പരിഹാരം മദ്ഹബുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അവയെ ഖിയാസ് അഥവാ നിയമസമീകരണം വഴി നിര്‍ദ്ധാരണം ചെയ്യുന്നു. സമാനമായ പ്രശ്നങ്ങളില്‍ മദ്ഹബിലുള്ള വിധിയെ അവലംബിക്കുന്നതിനാണ് ഖിയാസ് എന്ന് പറയുന്നത്. ചുരുക്കത്തില്‍, ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ നാലാകുന്നു; വിശുദ്ധ ഖുര്‍ആന്‍, തിരുനബിചര്യ, ഇജ്മാഅ്, ഖിയാസ്. ഏതു കര്‍മശാസ്ത്ര പ്രശ്നത്തിലും ഇവയെ ആധാരമാക്കിയാണ് മുസ്ലിം ലോകം തീര്‍പ്പ് പറയുന്നത്. ഈ അടിസ്ഥാന പാഠമെങ്കിലും ഗ്രഹിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷം മുതിരുമായിരുന്നില്ല. മുസ്‌ലിംകള്‍ ദിനംപ്രതി അഞ്ച് നേരം നിസ്കരിക്കുന്നു, അതിന്‍റെ വിശദാംശങ്ങള്‍ ഖുര്‍ആനില്‍ നിന്ന് നേരിട്ട് കിട്ടുന്നില്ല. അടിസ്ഥാന ആരാധനകളായ വ്രതത്തിന്‍റെയും സക്കാത്തിന്‍റെയും ഹജ്ജിന്‍റെയുമെല്ലാം വിശദാംശങ്ങള്‍ ഖുര്‍ആനില്‍ നിന്ന് നേരിട്ടല്ല ഗ്രഹിക്കുന്നത്. അതുപോലെ തന്നെയാണ് ഇസ്‌ലാമിക ദായക്രമം നടപ്പില്‍ വരുത്തുന്നതിനുള്ള രീതിശാസ്ത്രങ്ങളും. അതി സങ്കീര്‍ണമായ ദായധന വിഭജനക്രമത്തിന്‍റെ മൌലിക തത്വങ്ങളെ പൂര്‍ണമായി വെറും മൂന്ന് സൂക്തങ്ങളിലൂടെയാണ് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചത്. അതിന്‍റെ ശാസ്ത്രീയമായ വിശദാംശങ്ങള്‍ ഇജ്തിഹാദിനു യോഗ്യതയുള്ളവര്‍ തിരുനബിചര്യയില്‍ നിന്നും അല്ലാത്തവര്‍ മദ്ഹബുകളില്‍ നിന്നുമാണ് ഗ്രഹിക്കേണ്ടത്. ഇനി, ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയത്തിലേക്ക് വരാം, ദായധനവിഭജനക്രമത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ആകെ മൂന്ന് വാക്യങ്ങളിലാണ് എന്ന് പറഞ്ഞുവല്ലോ; പ്രസ്തുത വാക്യങ്ങളുടെ ആശയം ഉദ്ധരിക്കാം: “”നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ പരേതന്‍ വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളതാണ്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയുണ്ട്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്ക യുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് ഭാര്യമാര്‍ക്ക് ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരങ്ങളില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു” (4:11,12). “നബിയേ, ജനങ്ങള്‍ അങ്ങയോട് ‘കലാല:’യെ പ്രതി വിധിചോദിക്കുന്നുവല്ലേ, പറയിന്‍, അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു; മക്കളില്ലാത്ത ഒരാള്‍ മരിച്ചു പോയാല്‍, അയാള്‍ക്ക് ഒരു സഹോദരിയുണ്ടെങ്കില്‍ ദായധനത്തില്‍ പകുതി അവള്‍ക്ക് ഉള്ളതാകുന്നു. സഹോദരിയാണ് മക്കളില്ലാതെ മരിക്കുന്നതെങ്കില്‍, അപ്പോള്‍ സഹോദരന്‍ അവളുടെ ദായധന അവകാശിയായിരിക്കും. പരേതന്നു രണ്ട് സഹോദരികള്‍ അവകാശികളായി ഉണ്ടെങ്കില്‍ അവര്‍ ദായധനത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗത്തിന് അര്‍ഹരാകുന്നു. ഇനി, ആണും പെണ്ണുമായി പല സഹോദരങ്ങളുണ്ടെങ്കില്‍ അപ്പോള്‍ ഒരു പുരുഷവിഹിതം രണ്ട് സ്ത്രീ വിഹിതത്തിനു തുല്യമായിരിക്കും. നിങ്ങള്‍ പിഴച്ചു പോയെക്കുമെന്നതിനാല്‍ അള്ളാഹു തന്നെ നിയമങ്ങള്‍ വിശദീകരിച്ചു തരുന്നു - അള്ളാഹു സകല സംഗതികളിലും അഭിഞ്ജനല്ലോ”(4 / 176) ഇവിടെ നിര്‍ദ്ദേശിക്കപെട്ട അടിസ്ഥാന തത്വങ്ങള്‍ക്ക് വിശദീകരണമായി ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യുന്ന പ്രശ്നത്തിന് ഉള്‍പ്പടെ ദായധന വിഭജനത്തിനിടെ ഉയര്‍ന്നേക്കാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും തിരുഹദീസുകളിലും മദ്ഹബുകളിലും കൃത്യമായ ഉത്തരം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. വിശദീകരിക്കാം. സ്വത്തുക്കള്‍ ഓഹരിവെക്കുന്നതിനു അവയുടെ അടിസ്ഥാന വിഹിതങ്ങളുടെ എണ്ണം ക്ളിപ്തപ്പെടുത്തേണ്ടതുണ്ട്. ഓഹരികളുടെ ചേദങ്ങളുടെ ഗുണനമൂല്യമായിരിക്കും അടിസ്ഥാന വിഹിതങ്ങള്‍ ആയി കണക്കാക്കേണ്ടത്. ചേദങ്ങള്‍ ഭിന്നസംഖ്യ വരാത്ത വിധം പരസ്പരം വിഭജിച്ചു പോകുന്നതില്‍ അവയില്‍ ഏറ്റവും ചെറിയ ഒന്ന് മാത്രം പരിഗണിക്കുന്നു. ഭിന്നസംഖ്യ വരുന്നതില്‍ അവയെ അപ്പടി പരിഗണിക്കുന്നു. ഉദാഹരണം, ചേദം മൂന്ന്, നാല്, ആറു, എട്ട് എന്നിവയായാല്‍ മൂന്ന് ആറില്‍ ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചു പോകും; അവയില്‍ ചെറുത് അഥവാ മൂന്ന് പരിഗണിക്കുന്നു. മൂന്ന് നാലില്‍ ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചു പോകുകയില്ല. അപ്പോള്‍ രണ്ടിനെയും പരിഗണിക്കുന്നു. എന്നാല്‍ നാല് എട്ടില്‍ നിന്ന് ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചു പോകും; അപ്പോള്‍ അവയില്‍ നാലിനെ പരിഗണിക്കുന്നു. ഇനി മൊത്തം അടിസ്ഥാന വിഹിതങ്ങള്‍ കിട്ടുന്നതിനു മൂന്നും നാലും തമ്മില്‍ ഗുണിക്കുന്നു; ഉത്തരം പന്ത്രണ്ട്. ആകെ എട്ട് സന്ദര്‍ഭങ്ങളില്‍ അടിസ്ഥാന വിഹിതങ്ങള്‍ കൊണ്ട് മാത്രം തികയാതെ വരും; അടിസ്ഥാന വിഹിതം ആറോ പന്ത്രണ്ടോ ഇരുപത്തിനാലോ ആകുമ്പോള്‍ ആണിത്. അപ്പോള്‍ ആറിനെ ഏഴ്, എട്ട്, ഒമ്പത്, പത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്കും, പന്ത്രണ്ടിനെ പതിമൂന്ന്, പതിനഞ്ചു, പതിനേഴ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്കും, ഇരുപത്തിനാലിനെ ഇരുപത്തിയേഴിലേക്കും വികസിപ്പിക്കുന്നു. അതോടെ പ്രശ്നത്തിന് പരിഹാരം തീര്‍ച്ച. ഇങ്ങനെ വികസിപ്പിക്കുന്നതിനെ “തഅ്വീല്” എന്ന് പറയുന്നു. കുറവ് വന്ന വിഹിതം എല്ലാ അവകാശികളില്‍ നിന്നും തുല്യമായ അനുപാതത്തില്‍ കണ്ടെത്തുന്നതിനാണ് “തഅ്വീല്” ചെയ്യുന്നത്. നമ്മുടെ ഉദാഹരണത്തില്‍ പെണ്മക്കള്‍ക്ക് മൂന്നില്‍രണ്ട്, മാതാപിതാക്കള്‍ക്ക് മൂന്നിലൊന്ന്, ഭാര്യക്ക് എട്ടിലൊന്ന് എന്നിവയാണല്ലോ ഓഹരികള്‍. മൂന്ന്, എട്ട് എന്നിവയുടെ ഗുണനമൂല്യം 24. അപ്പോള്‍ മൊത്തം സ്വത്തായ മൂന്ന് ഏക്കര്‍ അഥവാ 300 സെന്റ് ഭൂമിയെ 24 വിഹിതങ്ങളാക്കുന്നു. അപ്പോള്‍ ഒരു വിഹിതം 300/24 = 12.5 സെന്റ്. അതിന്‍റെ മൂന്നില്‍രണ്ട് അഥവാ 16*12.5 വിഹിതങ്ങള്‍ = 200 സെന്റ് പെണ്മക്കള്‍ക്ക്; മൂന്നിലൊന്ന് അഥവാ 8*12.5 വിഹിതങ്ങള്‍ = 100 സെന്റ് മാതാപിതാക്കള്‍ക്ക്, എട്ടിലൊന്നു അഥവാ 3*12.5 വിഹിതങ്ങള്‍ = 37.5 സെന്റ് ഭാര്യക്ക്. അപ്പോള്‍ ആകെ വിഹിതങ്ങളുടെ എണ്ണം 27 അഥവാ 337.5 സെന്റ് ഭൂമിയാണ്. ഇവിടെ മൂന്ന് വിഹിതങ്ങളുടെ അതായത് 37.5 സെന്റ് ഭൂമിയുടെ കുറവുണ്ട് കുറവുണ്ട്. അതിനാല്‍ അടിസ്ഥാന വിഹിതങ്ങളുടെ എണ്ണം 24 എന്നത് 27 ആക്കി ഉയര്‍ത്തുന്നു; അതിന്റെ 16 വിഹിതങ്ങള്‍ പെണ്മക്കള്‍ക്ക്, 8 വിഹിതങ്ങള്‍ മാതാപിതാക്കള്‍ക്ക്, മൂന്ന് വിഹിതങ്ങള്‍ ഭാര്യക്ക് – ആകെ 27; പരിഹാരം റെഡി. ഇത്രയ്ക്ക് ലളിതമായി പരിഹാരം തിരുസുന്നത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഒന്നിനെ പര്‍വതീകരിച്ച് എന്തോ ഗണിതക്കുഴപ്പമാക്കി കാട്ടുന്നത് ഇസ്ലാമിക ജ്ഞാനശാസ്ത്രത്തെ സംബന്ധിച്ച് തെല്ലും വിവരമില്ലാത്തത് കൊണ്ട് മാത്രമാണ്. ആകെ എട്ട് സാഹചര്യങ്ങളില്‍ തഅ്വീല് ഉണ്ടാകുമെന്നു പറഞ്ഞുവല്ലോ. ബാക്കി ഏഴ് ഇപ്രകാരമാണ്: 1. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും ഉള്ളപ്പോള്‍ ഭര്‍ത്താവിനു 1/2, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും; ഒരു വിഹിതത്തിന്‍റെ കുറവ് നികത്താന്‍ ഏഴിലേക്ക് തഅ്വീല് ചെയ്യും. 2. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും ഉള്ളപ്പോള്‍ ഭര്‍ത്താവിനു 1/2, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും; രണ്ട് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ എട്ടിലേക്ക് തഅ്വീല് ചെയ്യും. 3. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത സഹോദരനും ഉള്ളപ്പോള്‍ ഭര്‍ത്താവിനു 1/2, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരനും1/6. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും ഒന്ന് മാതാവൊത്ത സഹോദരനും; മൂന്ന് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ ഒമ്പതിലേക്ക് തഅ്വീല് ചെയ്യും. 4. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത രണ്ട് സഹോദരന്മാരും ഉള്ളപ്പോള്‍ ഭര്‍ത്താവിനു ½, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരന്മാര്‍ക്ക് 1/3. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും രണ്ട് മാതാവൊത്ത സഹോദരന്മാര്‍കും; നാല് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പത്തിലേക്ക് തഅ്വീല് ചെയ്യും. 5. പരേതന്‍റെ ഭാര്യയും മാതാവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും ഉള്ളപ്പോള്‍ ഭാര്യക്ക് ¼, മാതാവിന് 1/6, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 4*3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും രണ്ട് മാതാവിനും എട്ട് സഹോദരിമാര്‍ക്കും; ഒരു വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പതിമൂന്നിലേക്ക് തഅ്വീല് ചെയ്യും. 6. പരേതന്‍റെ ഭാര്യയും മാതാവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവൊത്ത സഹോദരനും ഉള്ളപ്പോള്‍ ഭാര്യക്ക് ¼, മാതാവിന് 1/6, മാതാവൊത്ത സഹോദരനും1/6, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 4*3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും രണ്ട് മാതാവിനും രണ്ട് മാതാവൊത്ത സഹോദരനും എട്ട് സഹോദരിമാര്‍ക്കും; രണ്ട് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പതിനഞ്ചിലേക്ക് തഅ്വീല് ചെയ്യും. 7. പരേതന്‍റെ ഭാര്യയും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത രണ്ട് സഹോദരന്മാരും ഉള്ളപ്പോള്‍ ഭാര്യക്ക് ¼, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരന്മാര്‍ക്ക് 1/3. അടിസ്ഥാന വിഹിതങ്ങള്‍ 4*3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും എട്ട് സഹോദരിമാര്‍ക്കും രണ്ട് മാതാവിനും നാല് മാതാവൊത്ത സഹോദരന്മാര്‍കും; നാല് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പത്തിലേക്ക് തഅ്വീല് ചെയ്യും. ഇതിനു സമാനമായ മറ്റു ചില ഉദാഹരണങ്ങള്‍ വരാമെങ്കിലും അടിസ്ഥാന വിഹിതങ്ങളുടെ എണ്ണത്തില്‍ ഇവിടെ ഉദ്ധരിച്ചതല്ലാത്ത മാറ്റം ഒരിക്കലും ഉണ്ടാകുകയില്ല. അതാണ് തിരുനബിചര്യകളുടെയും മദ്ഹബുകളുടെയും സമഗ്രത. ഇവയില്‍ 24 നെ 27 ആയി തഅ്വീല് ചെയ്യുന്നത് “മസ്അലത്തുല്‍ മിമ്പരിയ്യ” എന്നറിയപ്പെടുന്നു. അതിനു കാരണം നബിശിഷ്യനായ അലി(റ)വുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്; അദ്ദേഹം ഒരിക്കല്‍ കൂഫയിലെ മിമ്പറില്‍ (പ്രസംഗ പീഠം) പ്രഭാഷണം നിര്‍വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു: “അല്‍ഹംദു ലില്ലാഹില്ലദീ യഹ്കുമു ബില്‍ ഹഖി ഖത്ആ...., വയജ്സീ കുല്ല നഫ്സിന്‍ ബിമാ തസ്ആ..., വഇലയ്ഹില്‍ മആലു വര്‍റുജ്ആ.....” ആ സമയത്ത് ഒരാള്‍ വന്നു ഇതേ കുറിച്ച് സംശയമുന്നയിച്ചു. അദ്ദേഹം ഒട്ടും ശങ്കിക്കാതെയും കാത്തുനില്‍ക്കാതെയും പ്രഭാഷണത്തിന്‍റെ പ്രാസഭംഗി പോലും കളയാതെ മറുപടി പറഞ്ഞു: “സ്വാറ സുമുനല്‍ മര്‍അത്തി തിസ്ആ....” തുടര്‍ന്ന്‍ അതേ പ്രാസഭംഗിയോടെ അദ്ദേഹം പ്രഭാഷണം തുടരുകയും ചെയ്തു. ഇതിവിടെ ഉദ്ധരിച്ചതിന്റെ താത്പര്യം ഇപ്പോള്‍ വിമര്‍ശനമുന്നയിച്ചവര്‍ ഇതേ കുറിച്ച് മനസ്സിലാക്കുന്നതിനു പതിനഞ്ചു നൂറ്റാണ്ടുകള്‍ക്കു തിരുനബിയും ശിഷ്യരും അതേ കുറിച്ച് വിശദമായി പ്രതിപാധിച്ചിട്ടുണ്ട് എന്നു കാണിക്കുവാനാണ്. ഇസ്ലാമിക ലോകത്ത് ഈ ചോദ്യം പുത്തരിയല്ല എന്നര്‍ത്ഥം
Subscribe to:
Posts (Atom)

.jpg)