Showing posts with label ആത്മീയത. Show all posts
Showing posts with label ആത്മീയത. Show all posts
Wednesday, May 6, 2020
Tuesday, March 17, 2020
പാൻഡമിക് കാലത്തെ മുസ്‌ലിം ജീവിതം

കൊറോണ വൈറസ് ലോകവ്യാപകമായി പടർന്നു പിടിക്കുകയാണ്. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 189 പേർ മരിച്ചിരിക്കുന്നു. ഇറാനിൽ ഇന്നലെ വരെ 11364 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധിക്കാൻ മാർഗങ്ങളില്ലാതെ ഉത്തര കൊറിയ രോഗിയെ വെടിവെച്ചുകൊന്നു! ബൾഗേറിയയിൽ ഏപ്രിൽ 13 വരെ ദേശീയ അടിയന്തിരാവസ്ഥ. പൊതുജന സമ്പർക്കം പരമാവധി ഒഴിവാക്കാൻ എല്ലാ ഭരണകൂടങ്ങളും നിയമപരമായ മുന്നറിയിപ്പ് നൽകുന്നു. കല്യാണങ്ങൾ, ഉത്സവങ്ങൾ, സമ്മേളനങ്ങൾ എല്ലാം മാറ്റി വെച്ചു. വിദേശികൾക്കു ഉംറ തീർഥാടനത്തിനു നിയന്ത്രണം വന്നു. പ്രതിദിനം ജമാഅതു നിസ്കാരങ്ങൾക്കും പ്രതിവാര ജുമുഅക്കും പലയിടത്തും വിഘ്നം നേരിടുന്നു.
ഇത്തരം സന്ദർഭങ്ങളിൽ എന്തുചെയ്യണമെന്നാണ് മതവിശ്വാസത്തിന്റെ താത്പര്യം? ഇസ്‌ലാമിക കർമശാസ്ത്രവും സ്വഭാവശാസ്ത്രവും ഇത്തരമൊരു ഘട്ടത്തെ എങ്ങനെ സമീപിക്കുന്നു? കർമശാസ്ത്രപരമായ ചില പ്രശ്നങ്ങളെ സമീപിക്കുന്നേടത്ത് നിദാനശാസ്ത്രം മുന്നോട്ടു വെക്കുന്ന ഒരു മൗലിക തത്വമാണ് درء المفاسد مقدم على جلب المصالح : "ആപത്തുകളെ പ്രതിരോധിക്കുന്നതിനു സ്വസ്തി നേടുന്നതിനേക്കാൾ മുൻഗണന നൽകണം" എന്നത്.
സമാനാർഥമുള്ള മറ്റൊരു തത്വത്തിൽ يُتحمل الضرر الخاص لدفع الضرر العام : "വ്യാപകമായ നാശനഷ്ടങ്ങളെ തടയുന്നതിനു പ്രത്യേകമായ ചില നഷ്ടങ്ങൾ സഹിക്കാവുന്നതാണ്" എന്നും പറയുന്നുണ്ട്.ഈ മൗലികതത്വങ്ങളിൽ ഊന്നിനിന്നു ഇസ്‌ലാമിക ശരീഅത് താഴെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു.
1.ചികിത്സ തേടുക
രോഗത്തിനു ചികിത്സ തേടണമെന്നതു മതശാസനയാണ്. സ്വശരീരത്തെ പീഡിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഇസ്‌ലാം അനുവദിച്ചിട്ടില്ല. കുറ്റകൃത്യമാണ്.
2.നിർദ്ദേശങ്ങൾ പാലിക്കുക
ക്വാറന്റയ്നു വിധേയമാകുന്നത് ഉൾപ്പടെ വൈറസ് വ്യാപനം തടയുന്നതിനു ഭരണാധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പൂർണ്ണമായും പാലിക്കേണ്ടതാണ്.
3.ശുചിത്വം പാലിക്കുക
ദേഹം വസ്ത്രം, പാർപ്പിടം, വാഹനം തുടങ്ങി എല്ലായിടങ്ങളും പൂർണമായും മാലിന്യമുക്തമാക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
4.വീട്ടിൽ നിസ്കരിക്കുക
ഭീതിദമോ മാരകമോ അസഹ്യമോ ആയ രോഗങ്ങൾ ഉള്ളവർക്കു സംഘടിതമായി നടക്കുന്ന ജുമുഅ, ജമാഅതുകൾക്കും പെരുന്നാൾ നിസ്കാരങ്ങൾക്കും പങ്കെടുക്കുന്നതിൽ ആനുകൂല്യമുണ്ടെന്നു മതത്തിൽ പരക്കെ അറിയപ്പെട്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ രോഗവ്യാപനം ഭയപ്പെടുന്നുവെങ്കിൽ ഈ ആനുകൂല്യത്തെ നിർബന്ധബുദ്ധ്യാ പാലിക്കണം. ജുമുഅയിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പകരം ളുഹ്ർ നിസ്കരിക്കുക. ദിക്ർ - സ്വലാത് മജ്ലിസുകൾ, പഠന ക്ലാസുകൾ എന്നിവ താത്കാലികമായി നിർത്തിവെക്കുക.
5.യാത്രകൾക്കു വിലക്ക്
സിയാറത്ത് യാത്രകൾ, ബിസിനസ് യാത്രകൾ, അത്യന്താപേക്ഷിതമല്ലാത്ത മറ്റു യാത്രകൾ എന്നിവയിൽ നിന്നു പിൻമാറുക.
6.ഉംറ തീർഥാടനങ്ങൾക്കു നിയന്ത്രണം മക്കയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങോട്ടു തീർഥാടനത്തിനു വരുന്നയിടങ്ങളിൽ പലയിടത്തും രോഗം വ്യാപിച്ചിരിക്കുന്നു. ഉംറ കഴിഞ്ഞെത്തിയയാളാണ് ഇന്ത്യയിൽ ആദ്യം മരിച്ചത്. അതിനാൽ ഗമനാഗമന വിലക്ക് ഉംറ തീർഥാടനങ്ങൾക്കു കൂടി ബാധകമാണ്.
7.ഭീതി പരത്തരുത്
അഭ്യൂഹങ്ങളും കിംവദന്തികളും പരത്താതിരിക്കുക. ഏതു സന്ദർഭത്തിലും അതു കുറ്റകരമാണ്. ഔദ്യോഗികമായ വാർത്തകളും സത്യസന്ധമായ റിപ്പോർട്ടുകളും മാത്രം ഷെയർ ചെയ്യുക.
8.സഹായഹസ്തം നീട്ടുക
രോഗികൾ,രോഗമുണ്ടെന്ന് സംശയമുള്ളവർ, യാത്രാ തടസ്സം നേരിട്ടു വഴിയിൽ കുടുങ്ങിയവർ, ക്വാറന്റയ്നു വിധേയമായി പൊതുജന സമ്പർക്കം വിലക്കപ്പെട്ടവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി ആവശ്യക്കാർക്കു സാമ്പത്തികമോ ശാരീരികമോ ആയ സഹായങ്ങൾ, ആത്മവിശ്വാസം പകരുന്ന മനഃശാസ്ത്ര കൗൺസിലിംഗ്, ബോധവത്കരണം എന്നിവ നൽകി കൂടെ നിൽക്കുക.
9.പ്രാർഥിക്കുക
ഏതു പ്രതിസന്ധികളിലും അല്ലാഹുവിലഭയം തേടുക. സത്കർമങ്ങളെയും സത്'വൃത്തികളെയും മുൻനിർത്തി പ്രാർഥിക്കുക. സുന്നതു നിസ്കാരങ്ങൾ, ഇസ്തിഗ്ഫാർ, ഹംദ്, ഖുർആനോത്ത്, സ്വലാത്, ദിക്റുകൾ, നബികീർത്തനങ്ങൾ എന്നിവ വർധിപ്പിക്കുക.
Tuesday, September 24, 2019
Friday, March 15, 2019
വ്യാജശൈഖുമാരെ സൂക്ഷിക്കുക
ഇമാം റാസി (റ) പറയുന്നത് കാണുക: “നബി (സ്വ) വെട്ടിത്തെളിയിച്ചു തന്ന പരിശുദ്ധവും പരിപാവനവുമായ മാര്‍ഗം പിന്‍പറ്റി ജീവിക്കുകയെന്നതാണ് വ്യാജ ശൈഖിനെയും യഥാര്‍ഥ ശൈഖിനെയും തമ്മില്‍ വിവേചിച്ചറിയുവാനുള്ള മാനദണ്ഡം. തന്റെ ഹൃദയം പരിശുദ്ധവും നിഷ്കളങ്കവുമാണ്. ഔന്നത്യത്തിന്റെ പരമകാഷ്ട പ്രാപിച്ച തനിക്ക് മതത്തിന്റെ വിധിവിലക്കുകള്‍ ബാധകമല്ല. ശരീഅത്തിന്റെ ബന്ധനത്തില്‍ നിന്നു താന്‍ വിമുക്തനായിരിക്കുന്നു. എന്നിങ്ങനെയുള്ള വാദങ്ങളുന്നയിക്കുന്ന ആള്‍ മതഭ്രംശം സംഭവിച്ചവനും വി ശ്വാസത്തിനു ഭംഗം തട്ടിയവനുമാണ്. അത്തരക്കാരെ പിന്‍പറ്റുന്നത് സൂക്ഷിക്കണം. അവന്റെ ശ്വാസത്തിന്റെ വിഷം ഉഗ്രമാണ്. (ബഹ്ജത്തുസ്സനിയ്യ, ഹിദായത്തുല്‍ മുതലത്ത്വിഖ്, പേ. 133).
അബൂയസീദുല്‍ ബിസ്ത്വാമി(റ) പറയുന്നു; ‘മതത്തിന്റെ ആജ്ഞകളും വിലക്കുകളും സ്വീകരിക്കാത്ത ആള്‍ അന്തരീക്ഷത്തില്‍ ചമ്രപ്പടി ഇട്ടിരുന്നാലും അവന്‍ ഉന്നത വ്യക്തിയാണെന്ന് നീ ധരിക്കരുത്.”
വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിക്കുകയും അല്ലാഹു നിശ്ചയിച്ച അതിര്‍ വരമ്പുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ടോ എന്നാണ് നോക്കേണ്ടത്.
ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടോ?
ജാതിസമ്പ്രധായം ഇല്ലാത്തതാണ് ഒരു കാലത്ത് ഇസ്‌ലാമിന്‍റെ മേന്മയായി പറയപ്പെട്ടിരുന്നത്. കേരളത്തില്‍ ഒരു മതത്തിലും വിശ്വസിക്കാതിരുന്ന ചിലര്‍ പോലും “അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം” എന്നൊക്കെ എഴുതി വിട്ടത് ഇസ്‌ലാമില്‍ ജാതിവിഭജനമോ ഉച്ഛനീചത്വമോ ഇല്ലെന്നു വിശ്വസിച്ചായിരുന്നു. അണ്ടിയോടത്തപ്പോളല്ലേ പുളിയറിഞ്ഞത്. ഇവിടെയും ജാതിയുണ്ട്. തങ്ങള്‍ ജാതിയാണ് ഇവിടത്തെ വരേണ്യ സവര്‍ണ അപോസ്തല ജാതി!! ഈയടുത്ത് ഈ ജാതിയില്‍ പെട്ട ഒരു തമ്പ്രാന്‍ മലപ്പുറത്ത് ഈ ജാതിക്കാര്‍ക്ക് വേണ്ടി ഒരു സവര്‍ണ അക്കാദമി സ്ഥാപിച്ചിതായി വിവരമുണ്ട്. തുടങ്ങുന്നേയുള്ളൂ കാര്യങ്ങള്‍. ബല്ലാത്ത ജാതി!!!!
(വാട്സാപ്പില്‍ കൈമാറി കിട്ടിയത്).
ഇസ്‌ലാമില്‍ ജാതികളോ ഉപജാതികളോ ഇല്ല, വര്‍ഗങ്ങളോ ഉപവര്‍ഗങ്ങളോ ഇല്ല. മുമ്പും ഇല്ല, ഇപ്പോഴും ഇല്ല. പക്ഷെ ഒന്നുണ്ട്, അര്‍ഹിച്ചവര്‍ക്ക് അര്‍ഹിച്ച സ്ഥാനം വക വെച്ചു കൊടുക്കും. ഉമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പഠിപ്പിക്കും, പണ്ഡിതനെയും ഭരണാധികാരിയെയും അവരര്‍ഹിക്കുന്ന സ്ഥാനത്തിനും വഹിക്കുന്ന പദവിക്കും യോജിച്ച വിധത്തില്‍ സമീപിക്കേണ്ട മര്യാദ ശീലിപ്പിക്കും. ഉസ്താദിനേയും ശൈഖിനെയും നബിയേയും അവരുമായി ബന്ധപ്പെട്ടവയെയും സ്നേഹിക്കാനും ബഹുമാനിക്കാനും യഥോചിതം സ്വീകരിക്കാനും അനുധാവനം ചെയ്യാനും മാര്‍ഗദര്‍ശനം ചെയ്യും. ആ ആചാരമര്യാദകളും സ്നേഹബഹുമാനങ്ങളും ഉത്തമ മാതൃകകള്‍ പുനരാവിഷ്കരിക്കാനുള്ള ത്വരയുമാണ് മൊത്തത്തില്‍ ഇസ്‌ലാം. അതൊന്നും ഇല്ലാത്ത, അമ്മയായാലും സഹോദരിയായാലും പെണ്ണു തന്നെ ആര്‍ക്കും ആരുടെയും കൂടെ ‘ലിവിംഗ് ടുഗതര്‍’ ആകാം എന്ന നയത്തില്‍ ജീവിക്കുകയും സമൂഹത്തിന്‍റെ ആധാരശിലകളായ വിവാഹം, കുടുംബം എന്ന സങ്കല്‍പ്പങ്ങള്‍ പോലും അസ്വാതന്ത്ര്യത്തിന്‍റെ കൂച്ചുകള്‍ ആണ് എന്ന് വിലപിക്കുന്നവര്‍ക്ക് ഇതത്ര പഥ്യമാകണമെന്നില്ല.
ഇന്ത്യയില്‍ എല്ലാവരും ഒരേ നീതി അര്‍ഹിക്കുന്നു. പണമുള്ളവര്‍ ആകട്ടെ അല്ലാത്തവര്‍ ആകട്ടെ, എല്ലാവര്‍ക്കും ഒരേ നീതി, ഒരേ നിയമം. എന്നിട്ടും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനത്തിനു മാത്രം എന്തിനു പോലീസ് അകമ്പടി സേവിക്കണം, അത് പാടില്ല അല്ലെങ്കില്‍ കൂലിത്തൊഴിലാളിയായ എനിക്കും പോലീസ് എസ്കോര്‍ട്ട് വേണം എന്നു ആരെങ്കിലും പറയാറുണ്ടോ? ഒരു മിനിമം അന്തം ഉള്ളവര്‍ക്കറിയാം സമൂഹത്തില്‍ ഓരോരുത്തരും അവരവര്‍ അര്‍ഹിക്കുന്ന സ്ഥാനത്തിനു അനുസരിച്ച് ചില പരിഗണനകളും അവകാശങ്ങളും അനുവദിക്കപ്പെടും എന്ന്‍. അവര്‍ സുപീരിയര്‍ ആണ്, ഉന്നത പദവി അര്‍ഹിക്കുന്നവര്‍. പക്ഷെ, ജാതിയല്ല. ഇവിടെ മുഖ്യമന്ത്രി ജാതി, പ്രധാനമന്ത്രി ജാതി എന്നൊന്നും ഇല്ല.
അതൊന്നും ജന്മം കൊണ്ടുണ്ടായതല്ലല്ലൊ, അങ്ങനെയല്ലല്ലോ തങ്ങന്മാര്‍ എന്നുവേണമെങ്കില്‍ പറയാം. തിരിച്ചു ചോദിക്കട്ടെ, ഇങ്ങനെ എത്രയെത്ര വിഭാഗങ്ങള്‍ ഉണ്ട്? അതൊക്കെ അവര്‍ ഒരു പ്രത്യേക ജാതിയാണ് എന്നാണോ അര്‍ഥം കല്‍പ്പിക്കുന്നത്! ഉദാഹരണത്തിന്, രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായവരുടെ കുടുംബത്തെ ആദരിക്കുന്നത് അയാള്‍ ആ ജവാന്‍റെ മകനായി ജനിച്ചതിനാല്‍ ജവാന്‍ജാതി ആയിട്ടാണോ? സ്വാതന്ത്ര്യ സമര സേനാനിയുടെ മക്കളെ നാം ആദരിക്കുന്നത് അവര്‍ പ്രത്യേക ജാതിയായത് കൊണ്ടാണോ?
തങ്ങള്‍ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സാദാത് അക്കാദമി ആരംഭിച്ചതിനെ കുറിച്ച് സവര്‍ണ അക്കാദമി എന്നു വിമര്‍ശിച്ചത് കണ്ടു. നമ്മുടെ നാടിന്‍റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്ക് പലതരത്തിലുള്ള പ്രത്യേക പരിഗണനകളും നല്‍കപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ അവരുടെ മക്കള്‍ മാത്രം പഠിക്കുന്ന സ്കൂളുകള്‍ ഉണ്ട്. അവ ജവാന്‍ജാതി സ്കൂളുകള്‍ ആണോ? ഓരോരുത്തരും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടു അര്‍ഹിക്കുന്ന പരിഗണനകള്‍ക്ക് ജാതിയുടെ വര്‍ണം ചാര്‍ത്തുന്നത് എന്തുമാത്രം അപഹാസ്യമാണ്?!
തങ്ങന്മാര്‍ ഇസ്‌ലാമിലെ സവര്‍ണ ജാതിയല്ല. അവര്‍ക്കു മാത്രമായി ജാതി നിയമങ്ങളോ ചട്ടങ്ങളോ ഇല്ല. ശരീഅത് നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ. അതേസമയം അവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. സ്നേഹവും ആദരവും നല്‍കപ്പെടുന്നു. അതിന്‍റെ കാരണം നബികുടുംബം ആണ് എന്നതാണ്. നബി സ്വ.യോടുള്ള സ്നേഹത്തിന്‍റെ തുടര്‍ച്ചയാണ് ആ ബന്ധം. അവരോടു സ്നേഹം വേണമെന്നു ആവശ്യപ്പെട്ട ഖുര്‍ആന്‍ (അശ്ശൂറാ:23) അതിന്‍റെ കാരണം പഠിപ്പിച്ചത് അവര്‍ ഇസ്‌ലാമിലെ വരേണ്യ ജാതിയായത് കൊണ്ടാണ് എന്നല്ല, മറിച്ച് അവര്‍ ¬നബികുടുംബമാണ് എന്നു ചൂണ്ടിക്കാട്ടിയാണ്. മുത്തുനബിയോടു ബന്ധപ്പെട്ടതിനോടെല്ലാം ഈ സമുദായത്തിനു നൂറുക്കുനൂറു സ്നേഹമാണ്, ബഹുമാനമാണ്, സ്വല്ലല്ലാഹു അലൈഹി വസല്ലം. അവരുടെ വിശുദ്ധ നാമം കേട്ടാല്‍ ഈ പ്രാര്‍ത്ഥന ചൊല്ലാത്തവര്‍ ഇല്ല. നേതാവിനോടും അവിടന്നുമായി ബന്ധപെട്ട സകലതിനോടും കാണിക്കുന്ന ഈ സ്നേഹമാണ് ഇസ്‌ലാമിന്‍റെ ശക്തിയും അജയ്യതയും.
നബി സ്വ. തങ്ങളെ നശിപ്പിക്കാന്‍ ഉചിതമായ അവസരം അന്വേഷിക്കാന്‍ വന്ന ഉര്‍വത്തിനു അത് നന്നായി അറിയാം. ആളൊഴിഞ്ഞ നേരം അറിയാന്‍ വന്ന അദ്ദേഹം കണ്ടത് അവിടന്ന്‍ അംഗസ്നാനം ചെയ്തതിന്‍റെ പോലും ശിഷ്ടത്തിനു വേണ്ടി തിക്കും തിരക്കും കൂട്ടുന്ന സമൂഹത്തെയാണ്. അവിടന്ന്‍ കാര്‍ക്കിച്ചു തുപ്പുന്നത് പോലും നിലത്ത് വീഴുന്നില്ല. അദ്ദേഹം തന്‍റെ ജനതയോടു വിളിച്ചു പറഞ്ഞു: “പല രാജാക്കന്‍മാരുടേയും ദര്‍ബാറില്‍ ഞാന്‍ നിങ്ങളുടെ പ്രതിനിധിയായി ചെന്നിട്ടുണ്ട്. സീസറിന്‍റെയും ഖുസ്രുവിന്‍റെയും നേഗസിന്‍റെയും കൊട്ടാരത്തില്‍ ചെന്നിട്ടുണ്ട്. എന്നാല്‍, മുഹമ്മദ് സ്വ.യുടെ അനുയായികള്‍ അവിടത്തെ ആദരിക്കുന്നതു പോലെ അവരില്‍ ഒരാളും ഒരാളെയും ആദരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല”. ഇതാണ് നടേ സൂചിപ്പിച്ചത് അവിടത്തോടുള്ള കാണിക്കുന്ന സ്നേഹമാണ് ഇസ്‌ലാമിന്‍റെ ശക്തിയും അജയ്യതയും.
തങ്ങന്മാര്‍ക്കു മാത്രമായി ജാതി നിയമങ്ങളോ ചട്ടങ്ങളോ ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് സകാത്ത് കൊടുക്കാത്തത്? ശരിയാണ്. സകാത്തിന്‍റെ നിയമങ്ങളില്‍ സകാതിനു അവകാശികളല്ലാത്ത വേറെയും ചിലരെ എണ്ണിയിട്ടുണ്ട്, ധനികര്‍, അവിശ്വാസികള്‍ എന്നിങ്ങനെ. അക്കൂട്ടത്തില്‍ ഇവരെയും എണ്ണിയിരിക്കുന്നു. ഇവരെല്ലാം വരേണ്യ ജാതിയായത് കൊണ്ടാണ് എന്നു ആരെങ്കിലും പറയുമോ?!
സാദാത്തുക്കളോടും പണ്ഡിതന്‍മാരോടും സ്നേഹവും ആദരവും കാണിക്കുന്നതിന്‍റെ ഉത്തമ മാതൃക ഞങ്ങള്‍ വായിക്കുന്നത് നബി ശിഷ്യന്മാരില്‍ നിന്നു തന്നെ. ഒരൊറ്റ ചിത്രം ചേര്‍ത്ത് ഈ കുറിപ്പ് ചുരുക്കട്ടെ.
വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്ന അഭിധാനത്തിൽ വിശ്രുതനായ സ്വഹാബിവര്യൻ ഇബ്നു അബ്ബാസ് റ. മഹാനുഭാവനായ ഉബയ്യു ബ്നു കഅ'ബ് റ.വിന്റെ സന്നിധിയിൽ ചെന്നു തന്റെ പാരായണം അദ്ദേഹത്തെ കേൾപ്പിക്കാറുണ്ടായിരുന്നു. "ഈ നാലു പേരിൽ നിന്നു നിങ്ങൾ ഖുർആൻ കേട്ടു പഠിക്കുക" എന്നു ആദരവായ റസൂലുല്ലാഹി സ്വ. പരിചയപ്പെടുത്തിയ നാലു പേരിൽ ഒരാളാണ് ഉബയ്യ് റ. തിരു ജീവിത കാലത്തു തന്നെ ഹാഫിളായ അൻസ്വാരികളിലൊരാൾ!
ഒരിക്കൽ നബിതിരുമേനി സ്വ. അദ്ദേഹത്തിന്റെ അടുക്കലെത്തി: "ഞാൻ നിങ്ങൾക്കു ഓതിക്കേൾപ്പിക്കാൻ ആഗ്രഹിക്കുന്നു".
"യാ റസൂലല്ലാഹ്, ഇതു തങ്ങൾ തന്നെ വിചാരിച്ചതോ അതല്ല, അല്ലാഹുവിന്റെ നിർദ്ദേശമോ?"
"എന്റെ മാത്രം ചിന്തയല്ല, അല്ലാഹുവിന്റെ നിർദ്ദേശമാണ്"
ഉബയ്യ് കരഞ്ഞു, പൊട്ടിപ്പൊട്ടി കരഞ്ഞു, വീണു പോകും വിധം. പിന്നീട് തേങ്ങലൊതുങ്ങിയപ്പോൾ അദ്ദേഹം മൗനം ഭഞ്ജിച്ചു: "ഓതിത്തന്നാലും റസൂലരേ..."
നബി തിരുമേനി സ്വ. ഓതാനാരംഭിച്ചു:
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنْفَكِّينَ حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ.....
സൂറതിന്റെ അവസാനം വരെ തങ്ങൾ ഓതി നിറുത്തി.
ഒരു പക്ഷെ, ഉബയ്യിനു പഠിക്കുവാനുള്ള സൗകര്യത്തിനു വേണ്ടിയോ അല്ലെങ്കിൽ ദീനിന്റെ എല്ലാ ആദർശ - കർമപാഠങ്ങളെയും സംക്ഷേപിക്കുന്നതാണ് ഈ അധ്യായം എന്നതു കൊണ്ടോ ആവാം തിരുമേനി സ്വ. ഓത്ത് അതിലൊതുക്കി.
തിരുമേനി സ്വ. പ്രത്യേകം നിർദ്ദേശിച്ചവരിൽ നിന്ന് ഇബ്നു അബ്ബാസ് റ. ഇവർക്ക് മുൻഗണന നൽകാൻ ഈ സംഭവവും പ്രേരണയായി വർത്തിച്ചിട്ടുണ്ടെന്നു സാഹചര്യേണ മനസ്സിലാക്കാവുന്ന വിധേനയാണ് ഇബ്നു ഹജർ റ.വിന്റെ സബതിൽ ഇക്കാര്യം ചേർത്തിട്ടുള്ളത്. അളവറ്റ ആദരവോടെയാണ് ഗുരുസവിധത്തിൽ ഇബ്നു അബ്ബാസ് റ. പെരുമാറിയത്.
ഓതിക്കേൾപ്പിക്കാൻ ഉബയ്യ് റ. വീട്ടിലേക്കു അങ്ങോട്ടു ചെല്ലാറാണു പതിവ്. ചിലപ്പോൾ വാതിൽ തുറന്നു കിടക്കുന്നുണ്ടാകും. ഉടനെ സമ്മതം ചോദിച്ചു അകത്തു കയറും. മറ്റു ചിലപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നുണ്ടാവും. അപ്പോൾ പുറത്തു കാത്തിരിക്കും. ചിലപ്പോൾ ആ കാത്തിരുപ്പ് പകലിന്റെ സിംഹഭാഗവും കവരും. മിക്കപ്പോഴും ആ അനങ്ങാപ്പാറ ഇരുത്തത്തിൽ പൊടിക്കാറ്റു വീശി ശരീരത്തിലും വസ്ത്രത്തിലും മണ്ണു പറ്റി ആളെ തിരിച്ചറിയാതെയാകും!!! ആ അവസ്ഥയിൽ എത്രയോ തവണ ഉബയ്യ് റ. അദ്ദേഹത്തെ കണ്ടിരിക്കുന്നു.
വിഷണ്ണനായി അദ്ദേഹം ചോദിക്കാറുണ്ട്: "നിനക്കെന്നെ വിളിച്ചൂടായിരുന്നോ"
മര്യാദക്കേടാകുമോ എന്ന ഭയവും ലജ്ജയുമാണതിനു സമ്മതിക്കാതിരുന്നത് എന്നദ്ദേഹം പ്രതികരിക്കുകയും ചെയ്യും.
ഒരിക്കൽ ഉബയ്യ് റ. എങ്ങോട്ടോ യാത്ര തിരിച്ചതാണ്. വത്സലശിഷ്യനായ ഇബ്നു അബ്ബാസിനെ തന്നെ കൂടെ കൂട്ടി. അദ്ദേഹം ഗുരുവര്യന്റെ കൂടെ വാഹനപ്പുറത്തിരിക്കാൻ കൂട്ടാക്കിയില്ല. പകരം വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു നടന്നു. അതേക്കുറിച്ചു ചോദിച്ചപ്പോൾ ശിഷ്യന്റെ പ്രതികരണം:
هكذا أمرنا بتعظيم علمائنا
ഇപ്രകാരം പണ്ഡിതരെ ആദരിക്കണമെന്നാണ് ഞങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നത്!
യാത്ര അവസാനിക്കുമ്പോൾ ഉബയ്യ് റ. വാഹനപ്പുറത്തു നിന്നിറങ്ങി ഇബ്നു അബ്ബാസ് റ.വിന്റെ കൈ ചുംബിച്ചു. 'ഇതെന്താ ഇങ്ങനെ' എന്നു ചോദിച്ചപ്പോൾ പ്രതികരണം:
هكذا أمرنا بتعظيم اهل بيت نبينا
ഇപ്രകാരം തങ്ങൾ കുടുംബത്തെ ആദരിക്കണമെന്നാണ് ഞങ്ങളോടു കല്പിക്കപ്പെട്ടരിക്കുന്നത്!!
അറിവു പോരേ?
കുറേ വിജ്ഞാനമുണ്ടായാൽ തന്നെ രക്ഷപ്പെട്ടു, കർമത്തിലൊന്നും വലിയ കാര്യമില്ല എന്ന ചിന്ത വരട്ടു തത്വവാദമാണെന്ന് ഹുജ്ജതുൽ ഇസ്‌ലാം ഇമാം ഗസ്സാലി റ. അയ്യുഹൽ വലദിൽ എഴുതിയിട്ടുണ്ട്. വീണ്ടും വീണ്ടും അറിയാനും പഠിക്കാനുമുള്ള മനസ് ഏതവസ്ഥയിലും പ്രശംസനീയമാണ്. അതേസമയം, പഠിച്ചതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുന്നതാണ് ഏറ്റവും മികച്ച അനുഗ്രഹം. "പുനരുത്ഥാന നാളിൽ ഏറ്റവുമധികം ശിക്ഷിക്കപ്പെടുന്നത് പഠിച്ച വിജ്ഞാനത്തെ അല്ലാഹുവിന്റെ പ്രീതിക്കായി പ്രയോജനപ്പെടുത്താത്ത ആലിം ആയിരിക്കും" എന്ന് നബി തിരുമേനി സ്വ. പറഞ്ഞിട്ടുണ്ട്.
സർവായുധ വിഭൂഷിതനായ ഒരാൾ പെരുങ്കാട്ടിലൂടെ നടക്കുന്നത് സങ്കല്പിക്കുക. ആയുധങ്ങളെമ്പാടുമുണ്ട്. അഭ്യാസിയുമാണ്. പെട്ടെന്നൊരു സിംഹം മുന്നിൽ ചാടി വീണു. തോക്കും കുന്തവും കത്തിയും കോടാലിയുമെല്ലാം കൈവശമുണ്ടായതു കൊണ്ടോ അവ ഉപയോഗിക്കുന്നതിനെ കുറിച്ചു ഒരു തിസീസ് എഴുതാൻ പോന്ന വിജ്ഞാനം ഉണ്ടായിട്ടോ എന്തു കാര്യം?! തക്ക സമയത്ത് യുക്തമായ വിധത്തിൽ അവ പ്രയോഗിക്കുന്നില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും.
രോഗത്തെ കുറിച്ചറിയാം, ചികിത്സയറിയാം, യഥാതദാ മരുന്നറിയാം..., എന്തു തന്നെയായിട്ടെന്ത്, രോഗിയാകുമ്പോൾ മരുന്നു കഴിച്ചിട്ടില്ലെങ്കിൽ വൈദ്യനും അപകടം സംഭവിക്കും.
അറിവുണ്ടായിട്ടും അമലില്ലാത്തതു കാണുമ്പോൾ / പഠിച്ചതിനു വിരുദ്ധമായി പറയുന്നതു കേൾക്കുമ്പോൾ ഈ യാത്രക്കാരനെയും വൈദ്യനെയും ഓർക്കുക. ഇക്കാലമത്രയും അറിവു സമ്പാദിക്കാൻ അവൻ എന്തുമാത്രം കഷ്ടപ്പെട്ടിരുന്നെന്നോ; ഇതല്ലെങ്കിൽ പിന്നെന്താണ് മുഴുഭ്രാന്ത്?! എന്നുവെച്ച്, അറിവു സമ്പാദിക്കാതെ എന്തു അമൽ ചെയ്യാനാകും? പറത്താൻ പഠിക്കാത്തവന്റെ കയ്യിൽ നിങ്ങൾ വിമാനം ഏൽപിക്കുമോ?
പ്രയോജനപ്പെടാത്ത വിജ്ഞാനത്തിൽ നിന്നു നബി തിരുമേനി സ്വ. കാവൽ ചോദിച്ചിട്ടുണ്ട് (من علم لا ينفع). തഥൈവ, അറിവേറ്റിതരണേ നാഥാ (رب زدني علما) എന്നു നിരന്തരം ദുആ ചെയ്യാൻ ഖുർആനുശ്ശരീഫ് പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹുവേ, നാഫിആയ ഇൽമു ധാരാളമായി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ...!
ഖബ്റാരാധനയോ?
ഖബ്റിനെ ബഹുമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ അതിലേക്കു തിരിഞ്ഞു നിന്നു പ്രാർഥിക്കുന്നതും തൊടുന്നതും സുജൂദ് ചെയ്യുന്നതുമെല്ലാം ഹറാമാണ് എന്ന കാര്യം നിസ്സംശയം ദീനിൽ അറിയപ്പെട്ട കാര്യങ്ങളാകുന്നു. ജൂത നസ്വാറാക്കൾക്കിടയിൽ അങ്ങനെയൊരു പതിവ് നിലനിന്നിരുന്നു. തിരുമേനി സ്വ. അതിനെ നഖശിഖാന്തം വിമർശിച്ചിട്ടുണ്ട് :
لعن الله اليهودوالنصارى ; اتخذوا قبور أنبيائهم مساجد
"അല്ലാഹു ജൂത നസ്വാറാക്കളെ ശപിച്ചിരിക്കുന്നു, അവർ തങ്ങളുടെ പ്രവാചകൻമാരുടെ ഖബ്റുകളെ സുജൂദ് ചെയ്യുവാനുള്ള ഇടങ്ങളാക്കി തീർത്തുവല്ലോ" (ബുഖാരി 425, മുസ്‌ലിം 529).
ഖബ്റിനു പ്രത്യേകം ബഹുമാനം കല്പിക്കുന്നതും ദിവ്യത്വം ചാർത്തുന്നതും ഇസ്‌ലാമിലില്ല. മുസ്‌ലിംകൾ അല്ലാഹുവിനെയല്ലാതെ ആരാധ്യനായി കാണുന്നില്ല, വിശ്വസിക്കുന്നുമില്ല. അല്ലാഹുവിനെ ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുന്ന പോലെ അവനല്ലാത്തവരെ - ചേതനമാകട്ടെ, അചേതനമാകട്ടെ - ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. ഖബ്റിടങ്ങൾ പൂജനീയമാണ് എന്ന് അവർ വിശ്വസിക്കുന്നില്ല. നബി തിരുമേനി സ്വ. തന്നെ പറഞ്ഞുവല്ലോ:
إن الشيطان قد يئس أن يعبده المصلون ولكن في التحريش بينهم
"നിസ്കാരക്കാർ (മുസ്‌ലിംകൾ) തന്നെ ആരാധിക്കുമെന്ന ആശ ശയ്ത്വാനു എന്നേ മുറിഞ്ഞു പോയിരിക്കുന്നു; ആകെയുള്ള പ്രതീക്ഷ അന്യോന്യമുള്ള പ്രകോപനപരമായ പെരുമാറ്റം മാത്രമാണ്" (മുസ്‌ലിം 2812, തിർമിദി1937).
യഥാർഥ വിശ്വാസികൾ കൂട്ടമായി അല്ലാഹുവല്ലാത്തരെ ആരാധിക്കുക എന്ന തെറ്റ് സംഭവിക്കുകയില്ല. ആ സുരക്ഷിതത്വം നബി തിരുമേനി സ്വ. ഈ ഉമ്മത്തിന് ഉറപ്പു തന്നിട്ടുള്ള വാഗ്ദാനമാണ്. വിശുദ്ധ ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, അവിടുന്ന് സ്വേച്ഛ പ്രകാരം എന്തെങ്കിലും പറയുന്നവനല്ലെന്ന്.
അപ്പോൾപ്പിന്നെ, ഖബ്റിനോടു ചേർന്നു നിന്നോ മറ്റോ ഉന്നത വ്യക്തിത്വത്തിന്നുടമയായ ഖബ്റാളിയുടെ ബറകാതുകളെ /ഖബ്റിനെയല്ല തവസ്സുലാക്കി ഒരാൾ അല്ലാഹുവോടു പ്രാർഥന നടത്തുന്നത് ഹറാമോ ശിർക്കോ ആണെന്ന് പറയാൻ വയ്യ. ഖബ്റിനെ വന്ദിക്കുക എന്ന യാതൊരു ഉദ്ദേശ്യവും ഇല്ലാതെ അങ്ങോട്ടു തിരിഞ്ഞു നിസ്കരിക്കുന്നതു കണ്ടാൽ പോലും ഹറാമോ ശിർക്കോ ആരോപിക്കുന്നതു ഒഴിവാക്കപ്പെടണം. അല്ലാഹു പറഞ്ഞുവല്ലോ:
قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا
എന്നാൽ അവരുടെ കാര്യങ്ങളിൽ സ്വാധീനമുള്ളവർ പറഞ്ഞു: നമുക്ക് അവരുടെ മീതെ ഒരു പള്ളി പണിയാം! (അൽ കഹ്ഫ് 21).
ഇവിടെ അവരുടെ കാര്യങ്ങളിൽ സ്വാധീനമുള്ളവർ എന്നു പറയപ്പെട്ടത് സത്യവിശ്വാസികളെ സംബന്ധിച്ചാണെന്നും അവരുടെ വിശ്രമസ്ഥാനങ്ങളോടു ചേർന്നു അല്ലാഹുവിനെ ആരാധിക്കുന്നതിനുള്ള പള്ളികൾ നിർമിക്കപ്പെടുന്നതിന് വിഘാതമില്ലെന്നും ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മദീനാ മുനവ്വറയിലെ മസ്ജിദുന്നബവിയുടെ വികസന പ്രവർത്തനങ്ങൾ മുസ്‌ലിം ഉമ്മത്ത് ഏകോപിതമായി അംഗീകരിച്ച വസ്തുതയാണ്. പ്രസ്തുത വികസന പ്രവർത്തനങ്ങൾക്കിടയിൽ ആദ്യകാലത്ത് പള്ളിയുടെ ഭാഗമല്ലാതിരുന്ന ഹുജ്റതു ശ്ശരീഫ പള്ളിയുടെ ഉൾഭാഗത്ത് വരുന്ന വിധത്തിലായി. അതിനകത്താണല്ലോ ആദരവായ തിരുമേനിയുടെയും അവിടുത്തെ ഏറ്റവും ഉറ്റവരായ ആദ്യത്തെ രണ്ടു ഖലീഫമാരുടെയും ഖബ്റുകൾ സ്ഥിതി ചെയ്യുന്നത്. പള്ളി അവരെ വലയം ചെയ്തതു പോലെയായിരിക്കുന്നു. ആയിരക്കണക്കിനു വിശ്വാസികൾ അവരുടെ നിസ്കാരങ്ങളിൽ പരിശുദ്ധ ഹുജ്റക്കു അഭിമുഖമായി നിൽക്കുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു പണ്ഡിതൻമാരും ഫുഖഹാക്കളും ഇതിനു സാക്ഷിയായിരിക്കുന്നു / അറിഞ്ഞിരിക്കുന്നു. ഇതു ഹറാമാണ് എന്ന് ഇന്നേ വരെ ആരും ഫത്'വ ഇറക്കിയിട്ടില്ല. കേവലം അഭിമുഖമായി നിൽക്കുന്നതിലല്ല കുഴപ്പം എന്നർഥം.
ഔലിയാക്കളുടെയും മറ്റും ഖബ്റുകൾ ഉള്ള പള്ളികളുണ്ട്; അതിനെ ആരാധിക്കുന്നു എന്ന ഉദ്ദേശ്യമില്ലാത്തിടത്തോളം അതിനു അഭിമുഖമായി നിസ്കരിക്കുന്നതിൽ ഒരപാകതയുമില്ല എന്നു ശൈഖുനൽ ഹബീബ് സൈൻ തങ്ങൾ പറഞ്ഞിട്ടുണ്ട്. ഹജറുൽ അസ്'വദ്, സംസം കിണർ, മഖാമു ഇബ്റാഹീം എന്നിവക്കിടയിലായി 90 നബിമാരുടെ ഖബ്റുകൾ ഉണ്ടെന്നു ചില പണ്ഡിതൻമാർ നിവേദനം ചെയ്തിട്ടുണ്ടല്ലൊ. സയ്യിദുനാ ഇസ്മാഈൽ അ.മിന്റെയും സയ്യിദതുനാ ഹാജറ ബീവി റ.യുടെയും ഖബ്റുകൾ ഹിജ്ർ ഇസ്മാഈലിലാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. ഖബ്റുകൾ ഉള്ളയിടത്ത് നിരുപാധികം നിസ്കാരവും പ്രാർഥനയും തടയപ്പെടുമായിരുന്നെങ്കിൽ ആദ്യം തടയപ്പെടേണ്ടത് മസ്ജിദുൽ ഹറാമിൽ തന്നെയായിരുന്നു!
മസ്ജിദുൽ അഖ്സായുടെ പരിസരം അനുഗ്രഹപൂരിതമായിരിക്കുന്നു എന്നു ഖുർആൻ പറഞ്ഞതിനു കാരണം അനേകം അമ്പിയാക്കൾ അവിടെ അന്ത്യവിശ്രമം കൊള്ളുന്നതുകൊണ്ടാണ് എന്നു ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്നു പള്ളികളിലും നിസ്കാരം പാടില്ലെന്നു പഠിപ്പിക്കുന്നതിനു പകരം ഇവിടങ്ങളിലേക്ക് "ശദ്ദുർരിഹാൽ" പ്രത്യേകം പുണ്യമാണെന്നാണ് ഹദീസുകളിൽ നബി തിരുമേനി സ്വ. പഠിപ്പിക്കുന്നത്! മാത്രമല്ല, അവിടെ വന്നു നിസ്കരിക്കുന്നതിന് ആയിരവും പതിനായിരവും ലക്ഷവും ഇരട്ടി പ്രതിഫലമുണ്ടെന്നാണ് അധ്യാപനം!! അമ്പിയാക്കളുടെ തിരുശരീരങ്ങൾ മണ്ണു തിന്നുകയില്ലെന്നാണല്ലോ അവിടന്ന് പഠിപ്പിച്ചത്. അവിടന്ന് ഉദ്ദേശിച്ചിട്ടുണ്ടായിരുന്നെങ്കിൽ അവിടെ മാന്തി അവരുടെ തിരുശരീരങ്ങൾ പുറത്തെടുത്തു മാറ്റി സംസ്കരിക്കാമായിരുന്നുവല്ലാേ; കോടിക്കണക്കിനു വിശ്വാസികൾ അവിടെ നിസ്കരിക്കുന്നത് ഒഴിവാക്കാമായിരുന്നല്ലോ, എന്തുകൊണ്ട് ചെയ്തില്ല?!
മറ്റൊരു ഹദീസ് നോക്കൂ,
ما بين قبري ومنبري روضة من رياض الجنة
"എന്റെ ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തിലെ പൂന്തോപ്പുകളിലെ ഒരു തോപ്പാണ്" എന്നാണ് ഹദീസ് (അഹ്'മദ് 11185, നസാഈ 4289). സ്വഹീഹുൽ ബുഖാരി ഈ ഹദീസ് ഉദ്ധരിച്ചപ്പോൾ ഖബ്ർ എന്നു പറയുന്നതിനു പകരം വീട് (ബയ്ത് ) എന്നാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് വലിയ വായയിൽ പറയുന്നവരുണ്ട്. എന്നാൽ, ഇമാം ബുഖാരി റ. ഇതേ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് باب فضل ما بين القبر والمنبر ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തിന്റെ പുണ്യം എന്ന അധ്യായത്തിലാണ് എന്ന കാര്യം ഇവർ സൗകര്യപൂർവം വിസ്മരിക്കുന്നു.
പറഞ്ഞുവന്നതിന്റെ സംക്ഷിപ്തം, ഖബ്റിടങ്ങൾ പൂജനീയമല്ല. ഖബ്റിനു പ്രത്യേകം ബഹുമാനം കല്പിക്കുന്നതും ദിവ്യത്വം ചാർത്തുന്നതും നിശ്ശങ്കം ഹറാമാണ്. അതേസമയം, ഖബ്റാളിയെ തവസ്സുലാക്കി അല്ലാഹുവോടു ദുആ ചെയ്യുന്നത് മുസ്‌ലിം ലോകത്ത് നിരാക്ഷേപം തുടർന്നു വന്ന സംഗതിയാണ് എന്നത്രെ.
ما رآه المسلمون حسنا فهو عند الله حسن
മുസ്‌ലിം സമുദായം നൻമയായി കണ്ടുപോരുന്ന സംഗതികൾ അല്ലാഹുവിന്റെ അടുക്കലും നൻമയായിരിക്കും എന്ന് അബ്ദുല്ലാഹി ബ്നു മസ്ഊദ് റ.വിൽ നിന്ന് നിവേദനമുണ്ട്.
മരിച്ചവർ കേൾക്കുമോ?
ഖബ്ർ സന്ദർശനത്തെ സംബന്ധിച്ചുള്ള തേൻമൊഴിയുടെ പോസ്റ്റ് വായിച്ച ഒരു സുഹൃത്തിന്റെ സംശയം: സന്ദർശന വേളയിൽ നാം പറയുന്നതും ചെയ്യുന്നതും അവരറിയുന്നുണ്ടോ?
തീർച്ചയായും അറിയും. അതുകൊണ്ടാണല്ലോ സന്ദർശന വേളയിൽ ഖബ്റാളിയെ സംബോധന ചെയ്തു കൊണ്ടു തന്നെ സലാം പറയുവാൻ തിരുമേനി സ്വ. പഠിപ്പിച്ചത്. കൂടെക്കൂടെ ജന്നതുൽ ബഖീഇൽ സന്ദർശനത്തിനെത്തിയിരുന്ന അവിടുന്ന് സലാം പറയാറുണ്ടായിരുന്നത് ഇങ്ങനെയാണ്:
السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإنَّا إِنْ شَاءَ الله بِكُمْ لَاحِقُونَ أَنْتُمْ لَنَا فَرَطٌ وَنَحْنُ لَكُمْ تَبَعٌ
കേവലം സലാം പറഞ്ഞു നിർത്താതെ തങ്ങൾ ഇങ്ങനെ കൂടി പറയുന്നു. "തീർച്ചയായും ഞങ്ങളും നിങ്ങളിലേക്ക് വന്നു ചേരാനിരിക്കുന്നവരാണ്. നിങ്ങൾ ഞങ്ങളുടെ മുന്നേ ഗമിച്ചവർ, ഞങ്ങൾ പിന്നിൽ അനുഗമിക്കുന്നവരും" (നസാഈ 2040, അഹ്'മദ് 3/359, ഇബ്നു ഹിബ്ബാൻ 7/445). ഖബ്റാളിക്കു കേൾക്കാനും ഗ്രഹിക്കാനും സാധിക്കുമായിരുന്നില്ലെങ്കിൽ നബി തിരുമേനി സ്വ. ഇങ്ങനെ പറയുമായിരുന്നോ?!
ഇബ്നു അബിദ്ദുൻയാ റ. തന്റെ കിതാബുൽ ഖുബൂറിൽ രേഖപ്പെടുത്തുന്നു: നബിപത്നി ആഇശാ റ. പറയുന്നു. നബി തിരുമേനി സ്വ. പറഞ്ഞു:
مَا مِنْ رَجُلٍ يَزُورُ قَبْرَ أَخِيهِ فَيَجْلِسُ عِنْدَهُ إلا اِسْتَأْنَسَ بِهِ وَرُدَّتْ عَلَيْهِ رُوحُهُ حَتَّى يَقُومَ مِنْ عِنْدَهِ
"ആരെങ്കിലും തന്റെ സഹോദരന്റെ ഖബ്ർ സന്ദർശിക്കുകയും അവിടെ ഇരിക്കുകയും ചെയ്താൽ ഖബ്റാളിക്ക് ആശ്വാസം നൽകപ്പെടുകയും അയാൾ അവിടെ നിന്ന് എഴുന്നറ്റു പോകുന്നതു വരെ ആത്മാവിനെ മടക്കി നൽകപ്പെടുകയും ചെയ്യപ്പെടുന്നതാണ്".
ഇക്കാര്യം ബിദഇകൾക്ക് സ്വീകാര്യനായ ഇബ്നുൽ ഖയ്യിമിന്റെ കിതാബുർറൂഹിലും (പേ.5) രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തുടർന്നെഴുതി: ഇക്കാര്യത്തിൽ മുൻഗാമികൾ ഏകകണ്ഠരാണ്. ജീവിച്ചിരിക്കുന്നവർ തങ്ങളെ സന്ദർശിക്കാൻ വന്നാൽ മയ്യിത്ത് അവരെ തിരിച്ചറിയുകയും അതിൽ ആഹ്ലാദിക്കുകയും ചെയ്യുമെന്നു മുൻഗാമികളായ ധാരാളം പേരിൽ നിന്ന് അവിതർക്കിതമായ നിവേദനങ്ങളുണ്ട്.
മറ്റൊരു ഹദീസ്. നബി സ്വ. പറയുന്നു:
مَا مِنْ رَجُلٍ يَمُرُّ بٍقبْرِ أَخِيهِ كَانَ يَعْرِفُهُ فِي الدُّنْيَا فَسَلَّمَ عَلَيْهِ إِلَّا رُدَّتْ عَلَيْهِ رُوحُهُ حَتَّى يَرُدَّ عَلَيْهِ السَّلَامَ
ജീവിത കാലത്ത് പരിചയമുണ്ടായിരുന്ന ആളുടെ ഖബ്റിന്നരികിലൂടെ പോകുമ്പോൾ സലാം ചൊല്ലിയാൽ അയാൾക്ക് ആത്മാവിനെ മടക്കി നൽകപ്പെടുകയും അങ്ങനെ സലാം മടക്കുകയും ചെയ്യുന്നതാണ് (ഇബ്നു ഹിബ്ബാൻ - കിതാബുൽ മജ്റൂഹീൻ 2/58, ഖഥീബുൽ ബഗ്ദാദീ - താരീഖ് 6/137).
ഇബ്നുൽ ഖയ്യിമിന്റെ സാദുൽ മആദിൽ വെള്ളിയാഴ്ചയുടെ പ്രത്യേകതകൾ പറയുമ്പോൾ രേഖപ്പെടുത്തി: മരണപ്പെട്ടവരുടെ ആത്മാക്കൾ വെള്ളിയാഴ്ചകളിൽ ഖബ്റിലേക്കു ഇറങ്ങി വരും. അവിടെ സന്ദർശനത്തിനു വരുന്നവരെയും അതു വഴി പോകുന്നവരെയും തിരിച്ചറിയും. അവരോടു സലാം പറയുന്നതു കേൾക്കുകയും അവരെ കാണുകയും ചെയ്യും. ഇവയെല്ലാം മറ്റു ദിവസങ്ങളിൽ ഉള്ളതിനേക്കാൾ തികവാർന്ന രൂപത്തിലായിരിക്കും വെള്ളിയാഴ്ചകളിൽ!
ഇബ്നുൽ ഖയ്യിം തന്നെ രേഖപ്പെടുത്തുന്ന ഒരു സംഭവം: ഇമാം സുഫ് യാനു സ്സൗരി റ പറയുന്നു: ളഹ്ഹാക് റ. ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ശനിയാഴ്ച സൂര്യനുദിക്കുന്നതിന് മുമ്പ് ആരെങ്കിലും ഖബ്ർ സന്ദർശിച്ചാൽ അയാളെ കൃത്യമായി മനസ്സിലാക്കാൻ മയ്യിത്തിനു സാധിക്കും.
ആരോ ചോദിച്ചു: അതെങ്ങനെ?
പ്രതികരണം: അത്രയ്ക്കാണ് വെള്ളിയാഴ്ചയുടെ സ്ഥാനം!!(സാദുൽ മആദ് 1/401).
"ഖബ്റിലുള്ളവരെ കേൾപ്പിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല" എന്നു ഖുർആൻ - ഫാത്വിർ:22 - പറഞ്ഞിട്ടില്ലേ?
തീർച്ചയായും പറഞ്ഞിട്ടുണ്ട്. അതിന്റെ വ്യാഖ്യാനം ഇബ്നുൽ ഖയ്യിം തന്നെ പറയുന്നത് ഉദ്ധരിക്കാം. ബിദഇകൾക്കു സുപരിചിതനായ ഇബ്നു തീമിയ്യയുടെ ശിഷ്യനാണല്ലോ അദ്ദേഹം. ഈ ആയതിനെ വ്യാഖ്യാനിക്കുന്നതു കാണൂ:
"ഹൃദയം ചത്തുപോയ കാഫിറിനെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നു ആയത്തിന്റെ തുടർന്നുള്ള ഭാഗം തീർച്ചയായും അറിയിക്കുന്നു; കേട്ടതിന്റെ പ്രയോജനം പ്രകടമായി കാണുമാറ് അവരെ കേൾപ്പിക്കാൻ നിങ്ങൾക്കാവില്ല. ഖബ്റാളി അങ്ങനെയാണല്ലോ, സദുപദേശങ്ങൾ കേട്ടതുകൊണ്ടു അതു പ്രയോജനപ്പെടുത്താൻ ഇനി അയാൾക്കു സാധിക്കില്ല. അതല്ലാതെ ഖബ്റാളി ഒന്നും തീരെ കേൾക്കില്ല എന്നു ഈ ആയതിന് വിവക്ഷയില്ല.
അതെങ്ങനെ പറയാനാണ്?! മയ്യിത് സംസ്കരണത്തിനു വന്നവർ മടങ്ങിപ്പോകുമ്പോൾ അവരുടെ ചെരുപ്പടി ശബ്ദം പോലും അവർ കേൾക്കുമെന്നല്ലേ തിരുമേനി സ്വ. പഠിപ്പിച്ചത്. ബദ്റിൽ കൊല്ലപ്പെട്ടവർ അവരോടുള്ള സംസാരവും സംബോധനയും കേൾക്കുന്നുണ്ടെന്നു അവിടുന്ന് അറിയിച്ചു തന്നുവല്ലോ. തഥൈവ, മരണപ്പെട്ടവർക്കു സലാം പറയണമെന്നു മതപാഠം തന്നു - അവർ കേൾക്കുന്നുവെന്ന പ്രകാരം സംബോധന ശൈലിയിൽ പറയാനാണ് പഠിപ്പിച്ചത്. ഒരു മുസ്‌ലിമായ സഹോദരൻ സലാം പറഞ്ഞാൽ നിർബന്ധമായും സലാം മടക്കണമെന്നല്ലേ അവിടുന്ന് പഠിപ്പിച്ചത്. "തീർച്ചയായും (ഹൃദയം) മരിച്ചവരെ കേൾപ്പിക്കാൻ നിങ്ങൾക്കു സാധ്യമല്ല, ബധിരനെ വിളി കേൾപ്പിക്കാനും ആവില്ല - അവർ പിന്തിരിഞ്ഞു പോവുകയാണെങ്കിൽ" (അന്നംല്:80) എന്ന ആയതിനു സമാനമാണിതും".(കിതാബുർ റൂഹ് : 45)
മയ്യിത്തിനു വേണ്ടി ഖത്തപ്പുര കെട്ടാമോ?
ഖത്തപ്പുര (ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി ഖബ്റിനു സമീപം ഉണ്ടാക്കുന്ന പുര)
وعن البخاري تعليقا قال لمامات الحسن بن الحسن بن علي رضي الله عنه ضربت امرأته قبة-خيمة-علي قبره سنة
ഇമാം ബുഖാരി റ. പറയുന്നു: "അലി റ.വിന്റെ പൌത്രന്‍ ഹസന്‍ റ. മരിച്ചപ്പോള്‍ അവരുടെ ഭാര്യ അദ്ദേഹത്തിന്‍റെ ഖബറിടത്തില്‍ ഒരു വർഷം ഖുബ്ബ (ഖത്തപ്പുര) ഉണ്ടാക്കി".
ഈ ഹദീസ് വിശകലനം ചെയ്യവെ ഇമാം മുല്ലാ അലിയ്യുല്‍ ഖാരി റ. പറയുന്നത് കാണാം
الظاهر انه لاجتماع الاحباب للذكر والقرائة وحضور الاصحاب للدعاء والمغفرة والرحمة :مشكاة 152
"കൂട്ടുകാരും സ്നേഹിതരും വന്ന്‍ മയ്യിത്തിനു ദുആ, ദിക്ര്‍, ഖുര്‍ആന്‍ പാരായണം, മുതലായവ നിർവഹിക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഖത്തപുര നിര്‍മ്മിച്ചത് എന്ന കാര്യം വ്യക്തമാണ് (മിർഖാത്).
ഖബ്ർ ചുംബിക്കുന്നതു ഹറാമാണോ?
ഖബ്ർ തൊട്ടു ചുംബിക്കൽ കറാഹത്താണ് എന്നാണ് ഭൂരിപക്ഷമതം. ബറകത് കാംക്ഷിച്ചു കൊണ്ടാണെങ്കിൽ അനുവദനീയമാണെന്ന് പറഞ്ഞവരും ഉണ്ട്. ഹറാമാണ് എന്ന് പറഞ്ഞവർ ആരും ഇല്ലെന്നതാണ് നേര്.
തിരുവഫാതിനു ശേഷം മദീന വിട്ട സയ്യിദുനാ ബിലാൽ റ. പിന്നീട് മദീന സന്ദർശിക്കാൻ വന്ന ചരിത്രം പ്രസിദ്ധമാണ്. ഓർമകളിൽ വിജ്രംഭിതനായി ആ സ്വഹാബിവര്യൻ തിരുനബി സ്വ.യുടെ ഖബ്റുശ്ശരീഫിൽ മുഖമമർത്തി. തന്റെ ഇരു കവിൾത്തടങ്ങളും വെച്ചുരച്ചു
പൊട്ടിപ്പൊട്ടിക്കരഞ്ഞു. മുത്തബിഉസ്സുന്ന എന്ന പേരിൽ വിഖ്യാതനായിരുന്ന സ്വഹാബിയായ ഇബ്നു ഉമർ റ. തിരുനബി സ്വ.യുടെ ഖബ്റുശ്ശരീഫിൽ വെക്കാറുണ്ടായിരുന്നു. ഈ രണ്ടു സംഭവങ്ങളും സംഹൂദിയുടെ വഫാഉൽ വഫാ ഉദ്ധരിച്ചിട്ടുണ്ട് (4/1405, 1409).
മുത്ത്വലിബു ബ്നു അബ്ദില്ലാഹി ബ്നി ഹൻത്വബ് റ.വിൽ നിന്നു ഹസനായ നിവേദക പരമ്പരയിലൂടെ ഇമാം അഹ്'മദ് ബ്ൻ ഹമ്പൽ ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം:
മർവാൻ രാജാവ് റൗളാശരീഫ് സിയാറതിനു വന്നു. ഖബ്റിൽ ഒട്ടിച്ചേർന്നു ഒരാൾ കിടക്കുന്നു. അദ്ദേഹം അയാളുടെ പിടലിക്കു പിടിച്ചു പൊക്കി: നിങ്ങളെന്താണീ ചെയ്യുന്നതെന്നറിയാമോ???
"അറിയാം, ഞാൻ കല്ലും കട്ടയും കണ്ടല്ല വന്നത്, റസൂലുല്ലാഹി സ്വ.യുടെ സവിധത്തിലേക്കാണ്!!!"
സ്വഹാബിയായ അബൂ അയ്യൂബിൽ അൻസ്വാരി റ. ആയിരുന്നു ആ സന്ദർശകൻ
(അഹ്'മദ് 5/422, ഹാകിം 4/560).
ഇമാം അഹ്'മദ് ബ്ൻ ഹമ്പൽ തങ്ങളോട് നബി സ്വ.യുടെ ഖബ്റുശ്ശരീഫും മിമ്പറും ചുംബിക്കുന്നതിനെ കുറിച്ച് ചോദ്യമുന്നയിക്കപ്പെട്ടു. അതിൽ തകരാറില്ല എന്നായിരുന്നു പ്രതികരണം. ഇക്കാര്യം സംഹൂദി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (വഫാഉൽ വഫാ 4/1404).
ചുരുക്കത്തിൽ, ഖബ്ർ സ്പർശിക്കുന്നതോ ചുംബിക്കുന്നതോ ഹറാമാണ് എന്നു പോലും ഉലമാക്കൾ ആരും വാദിച്ചിട്ടില്ല. കറാഹത്തുണ്ടോ ഇല്ലേ എന്നു മാത്രമാണ് തർക്കം. അതെല്ലാം ശിർക്കും കുഫ്റുമാണ് എന്നു പ്രചരിക്കുന്നവർ പൂർവകാല മാതൃകകളെ വിസ്മരിക്കരുത്.
ഖബ്ർ സിയാറത് അനുവദനീയമോ?
ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബ്ർ സന്ദർശനത്തിന് വിലക്കുണ്ടായിരുന്നു. പിന്നീട് ആ വിലക്ക് ഒഴിവാക്കി സന്ദർശിച്ചോളൂ എന്ന നിർദ്ദേശം വരുകയുണ്ടായി. ഇമാം മുസ്‌ലിം റ. നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ഖബ്ർ സന്ദർശനം ഞാൻ നിങ്ങൾക്കു വിലക്കിയിരുന്നല്ലോ, ഇനി ചെയ്തു കൊൾക (മുസ്ലിം 977). മറ്റൊരു നിവേദനത്തിൽ ഇതിന്റെ കൂടെ അൽപം വിശകലനം അധികമുണ്ട്: അതു ഹൃദയം നിർമലമാക്കും, കണ്ണ് സജലമാക്കും, പരലോകം ഓർമിപ്പിക്കും!(അഹ്'മദ് 3/237, അബൂയഅ'ല 6/371, ഹാകിം 2/532, ബൈഹഖിയുടെ സുനനുൽ കബീർ - 4/77, ശുഅബുൽ ഈമാൻ 7/15).
ഖബ്ർ സിയാറത് നബി സ്വ.യുടെ പതിവിൽ പെട്ടതാണ്. അവിടന്ന് സ്വഹാബതിനെ കൂട്ടി സിയാറത്തിനു പോകാറുണ്ടായിരുന്നു. സിയാറതിന്റെ രൂപം അവരെ പഠിപ്പിക്കുകയും ചെയ്യാറുണ്ട്. ഇമാം ബുഖാരിയും (1194) മുസ്‌ലിമും (926) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ തന്റെ പുത്രന്റെ ഖബ്റിന്നരികിൽ നിന്നു കരയുകയായിരുന്ന ഒരു സ്വഹാബീവനിതയോട് : നീ അല്ലാഹുവിനു തഖ്‌വ പാലിക്കുക; ക്ഷമയവലംബിക്കുക എന്നു നബി സ്വ. ഉപദേശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വേറെയൊരു സംഭവത്തിൽ ഖബ്ർ സിയാറതു വേളയിൽ സലാം പറയേണ്ട രൂപം നബി സ്വ. ആഇശ ബീവിക്കു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്: "നീ ഇങ്ങനെ പറയുക:
السلام عليكم يا اهل الديار من المؤمنين والمسلمين، ويرحم الله المستقدمين منا والمستأخرين، وانا إن شاء الله بكم لاحقون
( മുസ്‌ലിം 974).
സുഫ്‌യാനു ബ്നു ഉയയ്നയിൽ നിന്ന് മുസ്വന്നഫു അബ്ദിർറസാഖ് (6713) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഫാത്വിമ റ. എല്ലാ വെള്ളിയാഴ്ചകളിലും ഹംസതുൽ ഖർറാർ റ.വിനെ സന്ദർശിക്കാൻ പോകാറുണ്ട് എന്നു വായിക്കാം.
മുസ്‌ലിംകൾ അധിവസിക്കുന്ന ഇടത്തെല്ലാം ഇത:പര്യന്തം ഖബ്ർ സിയാറത് നിലനിന്നു പോന്നിട്ടുണ്ട്. മരണസ്മരണയും പാരത്രിക ചിന്തയും ഉണർത്തുന്നതാകയാൽ അതു മതത്തിൽ പ്രശംസയർഹിക്കുന്ന സുന്നത്തായ ഒരു അമലത്രെ! സ്ത്രീകൾ കരഞ്ഞു നിലവിളിക്കുകയും ശബ്ദമുയർത്തി വ്യസന പ്രകടനം നടത്തുകയും ചെയ്യുന്ന ലോല പ്രകൃതരായതിനാൽ അവർക്കു കറാഹതാണ് എന്നാണ് അഭിമതം. എന്നാൽ, മതപരമായ ചിട്ടകൾ പാലിച്ചു കൊണ്ട് അമ്പിയാക്കൾ, ഉലമാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരെ സിയാറതു ചെയ്യുന്നത് സുന്നത്താണ് എന്നു അഭിപ്രായപ്പെടുന്നവരാണ് പലരും.
لعن الله زوارات القبور
ഖബ്ർ സിയാറത് ചെയ്യുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസ് (തിർമിദി 1056, ഇബ്നു മാജ 1576, അഹ്'മദ് 2/337) പലർക്കും സംശയമുണ്ടാക്കാറുണ്ട്. ഹദീസിൽ പരാമർശിക്കപ്പെട്ട സവ്വാറാത്/സിയാറത് ചെയ്യുന്ന സ്ത്രീകൾ എന്ന പദം ഇസ്‌ലാം പൂർവകാലത്ത് നില നിന്നിരുന്ന ഒരു ദുരാചാരത്തെ സൂചിപ്പിക്കുന്നു. ആരെങ്കിലും മരണപ്പെട്ടാൽ ആ മയ്യിതിനു വേണ്ടി നിലവിളിച്ചട്ടഹസിക്കുക, തല തല്ലിക്കരയുക പോലെയുള്ള അനാചാരങ്ങൾ അവിടെ നിലനിന്നിരുന്നു. അതിനെയാണ് ഹദീസ് വിമർശിച്ചത്.
ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബ്ർ സന്ദർശനത്തിന് വിലക്കുണ്ടായിരുന്നുവല്ലൊ. ഈ ഹദീസ് ആ കാലത്തുള്ളതായിരുന്നു എന്നു പറയുന്നവരാണ് പണ്ഡിതൻമാരിൽ ധാരാളം പേർ.
✍🏻 Sajeer Bukhari
മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതാമോ?
മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതാം, അവർക്കതിന്റെ പ്രതിഫലം ലഭിക്കും. ദോഷങ്ങൾ പൊറുക്കപ്പെടുക, പദവികളിൽ ഉയർച്ച കിട്ടുക, ഖബ്റിൽ പ്രകാശവും ആനന്ദവും ലഭിക്കുക തുടങ്ങി വ്യത്യസ്തമായ നേട്ടങ്ങൾ അതുമൂലം അവർക്കു ലഭിക്കുന്നതാണ്.
നിങ്ങളിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി യാസീൻ പാരായണം ചെയ്യൂ എന്ന ഹദീസ് അബൂദാവൂദ്(3121), ഇബ്നുമാജ (1448) തുടങ്ങിയ പലരും മഅ'ഖൽ ബിൻ യസാർ റ.വിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരു ഹദീസ്:
യാസീൻ ഖുർആനിന്റെ ഹൃദയമാണ്. അല്ലാഹുവിനെയും പരലോകത്തേയും ലക്ഷ്യമിട്ട് ഓതിയ ആൾക്ക് അല്ലാഹു തീർച്ചയായും പൊറുത്തു കൊടുക്കുന്നതാണ്. അതിനാൽ, നിങ്ങളിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുക (അഹ്'മദ് 5/26, സുനനുൽ കുബ്റ - നസാഈ 10914).
ഈ ഹദീസ് മരണാസന്നർക്കും, മരണപ്പെട്ടവർക്കും ബാധകമാണ് എന്ന് പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്; രണ്ടാൾക്കും പ്രയോജനം ലഭ്യമാകും. പരമ്പരാഗതമായി മുസ്‌ലിംകൾ ചെയ്തു പോരാറുള്ളതു പോലെ, അല്ലാഹുവേ, ഞാൻ ഓതിയതിന്റെ പ്രതിഫലം ഇന്ന വ്യക്തിക്ക് നീ നൽകേണമേ... എന്നു ഹദ്'യ ചെയ്താൽ മാത്രമാണോ അല്ലേ എന്നു മാത്രമാണ് അഭിപ്രായഭേദങ്ങൾ പ്രകടമായിട്ടുള്ളത്. മരണപ്പെട്ടവർക്കു വേണ്ടിയുള്ള ഈ ദുആ വിശുദ്ധ ഖുർആനിന്റെ അധ്യാപനമാണ്:
وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ
അവരുടെ പിൻഗാമികൾ ഇങ്ങനെ പ്രാർഥിക്കുന്നതാണ്: നാഥാ, ഞങ്ങൾക്കും ഈമാനിക വിശ്വാസം കൊണ്ടു ഞങ്ങളുടെ മുന്നേ പോയവർക്കും നീ പൊറുത്തു തന്നാലും, വിശ്വാസികളോട് ഞങ്ങളുടെ ഹൃദയത്തിൽ ഒരു തരത്തിലുള്ള ഈർഷ്യതയും നീ തരരുതേ, നാഥാ, തീർച്ചയായും നീ അത്യുദാരനും അതിരറ്റ കാരുണ്യവാനുമാണല്ലോ (അൽ ഹശ്ർ 10).
ഹദ്'യ ചെയ്താൽ മാത്രമേ അവർക്കു പ്രതിഫലം എത്തുകയുള്ളൂ എന്നാണ് ശാഫിഈ കർമശാസ്ത്ര സരണിയിൽ പ്രബലം. പിൽക്കാലികരായ ശാഫിഈ ഫുഖഹാക്കളിൽ പലരും മറ്റു മൂന്നു മദ്ഹബുകളിലുള്ളതു പോലെ പ്രത്യേകമായ പ്രാർഥനയില്ലാതെ തന്നെ അവർക്കു പ്രതിഫലം എത്തുമെന്ന വീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം അൽ ഹബീബ് അബ്ദുല്ലാഹി ബ്നു അലവിയ്യിനിൽ ഹദ്ദാദ് റ. പറഞ്ഞു: മരണപ്പെട്ടവർക്കു വേണ്ടി ഹദ്'യ ചെയ്യപ്പെടുന്ന അമലുകളിൽ ഏറ്റവും അനുഗ്രഹീതവും അധികം പ്രയോജനകരവുമായിട്ടുള്ളത് ഖുർആൻ പാരായണവും അതിന്റെ പ്രതിഫലം അവർക്കു ഹദ്'യ ചെയ്യുന്നതുമാണ്. സകല കാലത്തും സകല നാട്ടിലുമുള്ള മുസ്‌ലിംകൾ അങ്ങനെ അമൽ ചെയ്യുന്നതിന്റെ മേൽ ഏകോപിച്ചു നിൽക്കുന്നവരാണ്. മുൻഗാമികളും പിൽക്കാലികരുമായ ഭൂരിപക്ഷം പണ്ഡിതന്മാരും ഇക്കാര്യം പ്രത്യേകമായി പ്രസ്താവിച്ചിട്ടുണ്ട്...... (സബീലുൽ ഇദ്ദികാർ).
ഇബ്നു ഉമർ റ. പറഞ്ഞു: ഒരാൾ മരിച്ചു കഴിഞ്ഞാൽ തടഞ്ഞുവെക്കരുത്, വേഗത്തിൽ ഖബറടക്കം ചെയ്യണം. അനന്തരം സൂറതുൽ ബഖറയുടെ ആദ്യ ഭാഗം തലയുടെ ഭാഗത്തും അവസാനഭാഗം കാലിന്റെ ഭാഗത്തും ഓതണം (മുഅ'ജമുൽ കബീർ 12/444, ശുഅബുൽ ഈമാൻ 7/16).
ഖബ്റിനടുത്തു വെച്ച് ദർസു നടത്തുന്നത് പുണ്യമാണെന്ന് ഇബ്നുൽ ഖയ്യിം രേഖപ്പെടുത്തിയിട്ടുണ്ട് (കിതാബുർ റൂഹ് - 10). മുൻഗാമികളിൽ പെട്ട വലിയൊരു വിഭാഗം മഹാൻമാർ തങ്ങളുടെ ഖബ്റുകൾക്കരികിൽ വെച്ച് ഖുർആൻ പാരായണം നടത്താൻ വസ്വിയ്യത് ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "സ്വഹാബിയായ ഇബ്നു ഉമർ റ. അവരിലൊരാളായിരുന്നു; തന്റെ ഖബ്റിന്റെ അരികിൽ വെച്ച് സൂറതുൽ ബഖറ പാരായണം ചെയ്യാൻ അദ്ദേഹം വസ്വിയ്യത് ചെയ്തിരുന്നു. സ്വഹാബികളായ അൻസ്വാരികൾ മരണപ്പെട്ടാൽ അവരുടെ ഖബ്റിന്നരികിൽ അവർ മാറി മാറി ഖുർആൻ പാരായണം തുടർന്നു പോന്നിരുന്നു."
ചുരുക്കത്തിൽ, സ്വഹാബികളുടെ കാലം തൊട്ട് നിരാക്ഷേപം അനവരതം തുടർന്നു പോരുന്നതാണ് മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതി ഹദ് യ ചെയ്ത് ദുആ ചെയ്യുന്നത്. അല്ലാഹുവേ, ഞങ്ങൾക്കും അത്തരം തലമുറയെ നീ ബാക്കി വെക്കണേ..., ആമീൻ!
Monday, September 24, 2018
കർറമല്ലാഹു വജ്ഹഹുമാ.....!
ചോദ്യം:
സ്വഹാബികളുടെ ഗണത്തിൽ അലിയാർ തങ്ങളെ പേരിനൊപ്പം മാത്രമാണ് കർറമല്ലാഹു വജ്ഹഹു എന്നു ആശംസിക്കാറുള്ളത്. ഇതിന്റെ കാരണമെന്താണ്? ഇതേ പ്രാർഥന മറ്റു സ്വഹാബിമാർക്കും നടത്താമോ?
- ഐജാസ് റാഫി താണിശ്ശേരി
അലി റ.വിനു ചില പ്രത്യേകതകൾ ഉണ്ടെന്നും അതിനാൽ അദ്ദേഹം സിദ്ദീഖ്, ഉമർ റളിയല്ലാഹു അൻഹുമാ തുടങ്ങിയവരേക്കാൾ മഹത്വം കല്പിക്കപ്പെടേണ്ടവരാണ് എന്നും വിശ്വസിക്കുന്ന ചില നവീനവാദികൾ സാധാരണക്കാരായ വിശ്വാസികളെ കബളിപ്പിക്കാനായി എക്കാലത്തും എയ്തുവിട്ടിട്ടുള്ള മുനയൊടിഞ്ഞ ശരമാണീ ചോദ്യം.
അലി റ. വിനു വേണ്ടി കർറമല്ലാഹു വജ്ഹഹു എന്നു ദുആ ചെയ്യുവാൻ കാരണമായി പണ്ഡിതൻമാർ ചൂണ്ടി കാണിച്ചിട്ടുള്ളത് അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ പോലും വിഗ്രഹത്തിനു ഉപാസന അർപ്പിച്ചിട്ടില്ലെന്നതിനാലുള്ള ആദരവായാണ് പ്രസ്തുത പ്രാർഥന എന്നാണ്. അദ്ദേഹത്തിന്റെ വദനം ആദരണിയമാകട്ടെയെന്ന ആക്ഷരികാർഥമോ ഉന്നതശൃംഗങ്ങളിൽ ഉല്ലസിക്കട്ടെയെന്നു ആലങ്കാരികർഥമോ ആണ് ഉദ്ദേശം.
ഇക്കാര്യത്തിൽ അബൂബക്ർ റളിയല്ലാഹു അൻഹുവും കൂട്ടാളിയാവേണ്ടതാണ്. അദ്ദേഹവും ഒരിക്കൽ പോലും ബിംബപൂജ നടത്തിയിട്ടില്ല. അതിനാൽ അദ്ദേഹത്തിന്റെ നാമത്തിനൊപ്പവും കർറമല്ലാഹു വജ്ഹഹു ചേർത്തു പറയുന്നു/പറയാം. എങ്കിലും അലിയാരുടെ കാര്യത്തിലാണ് ഇതു പ്രചുരപ്രചാരം നേടിയതെന്നു മാത്രം. അതിനുമുണ്ടൊരു പശ്ചാത്തലം - അദ്ദേഹം കുട്ടിയായിരിക്കെ (പ്രായപൂർത്തിയാകുന്നതിനു മുമ്പു) തന്നെ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന കാര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം തീരെ വിഗ്രഹോപാസന നടത്തിയിട്ടില്ലെന്നത് നിശ്ശങ്കം അംഗീകരിക്കപ്പെടുന്നു (മുജ്മഉൻ അലയ്ഹി) എന്നതാണത്.
ചെറുപ്രായത്തിൽ ഒരാൾ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചാൽ അതു മതിയാകുമോ?പ്രായപൂർത്തിയാകേണ്ടതല്ലേ? വേണം. പക്ഷെ അങ്ങനെയൊരു ശാസന അന്നു പ്രാബല്യത്തിലുണ്ടായിരുന്നില്ല. പ്രത്യുത, കാര്യവിവേചന ശേഷി (The Age of Discrimination) എത്തിയവർക്കെല്ലാം നിർബന്ധമായിരുന്നു ഇസ്‌ലാമാശ്ലേഷം. പിന്നീട് ഈ നിയമം ദുർബലപ്പെടുത്തുകയും പ്രായപൂർത്തിയാകണം എന്ന ശാസന നടപ്പിൽ വരുകയും ചെയ്തു. ഇക്കാര്യം ഹദീസു വിശാരദനായ ഇമാം ബൈഹഖിയെപ്പോലെയുള്ളവർ വിശദീകരിച്ചിട്ടുണ്ട്.
"അബാദല" എന്നറിയപ്പെടുന്ന ഇബ്നു അബ്ബാസ്, ഇബ്നു ഉമർ, ഇബ്നു സുബൈർ (റളിയല്ലാഹു അൻഹും) തുടങ്ങിയവരൊന്നും വിഗ്രഹപൂജ ചെയ്തിട്ടില്ലെന്നു കാണുന്നുണ്ടല്ലോ എന്ന ന്യായവാദവും ഉന്നയിക്കാവുന്നതാണ്. അവർക്കൊന്നും കർറമല്ലാഹു വജ്ഹഹു പറയാത്തതെന്ത്? ഇവരും ഇവരെപ്പോലെ വേറെയും പലരും ഒരിക്കൽ പോലും വിഗ്രഹത്തിനെ ആരാധിക്കാത്തവരായി ഉണ്ട്. എന്നാൽ, അവരെല്ലാം ആദരവായ നബിതിരുമേനി സ്വ. ഇസ്‌ലാം പ്രബോധനം ആരംഭിച്ചതിനു ശേഷമാണ് ജനിച്ചത്. അവർക്ക് ബുദ്ധിയുറച്ച കാലമായപ്പോഴേക്കും ബഹുത്വോപസനയുടെ യുക്തിരാഹിത്യവും അപകടവും അർഥശൂന്യതയും ശരിയായ രീതിയിൽ മുന്നറിയിപ്പു നൽകപ്പെടുകയും തൗഹീദിന്റെ പാത രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട്. അമ്മാതിരി ഒരു വെളിച്ചവും തെളിഞ്ഞിട്ടില്ലാത്ത കാലത്താണ് അന്ധവിശ്വാസത്തിന്റെ കൂരിരുളുകളിൽ നിന്നു മാറി സ്വിദ്ദീഖും അലിയും സഞ്ചരിച്ചത് - റളിയല്ലാഹു അൻഹുമാ, കർറമല്ലാഹു വജ്ഹഹുമാ.....!
- (വിശദവായനക്ക് ഇബ്നു ഹജരിൽ ഹൈതമി റ.വിന്റെ ഫതാവൽ ഹദീസിയ്യ 41, 42 കാണുക).
Friday, August 31, 2018
ഖുർആനിൽ സൂറതുൽ ഇസ്തിജാബ എന്ന സൂറതുണ്ടോ?
അയ്യൂബ് അ.മിനു ഉത്തരം നൽകിയതിനെ സംബന്ധിച്ചുള്ള ആഖ്യാനത്തിന്റെ ഒടുവിൽ رَحْمَةً مِنْ عِنْدِنَا وَذِكْرَىٰ لِلْعَابِدِينَ എന്നു പറഞ്ഞിരിക്കുന്നതിനാൽ എല്ലാ ആബിദുകൾക്കും ഇതേ ഇസ്തിജാബ: ലഭിക്കുമെന്ന് മുഫസ്സിറുകൾ പറയുന്നു. തഥൈവ, യൂനുസ് അ.മിന്റെ സംഭവകഥനത്തിനു ശേഷം وَكَذَٰلِكَ نُنْجِي الْمُؤْمِنِينَ എന്നു പറഞ്ഞിരിക്കുന്നതിനാൽ എല്ലാ മുഅ'മിനീങ്ങൾക്കും ഇസ്തിജാബയിൽ പ്രതീക്ഷയർപ്പിക്കാം.
#ഇസ്തിജാബയുടെ_താക്കോലുകൾ
1. ക്ഷമ
നൂഹ് അ.മിന്റെ വിജയതന്ത്രം അവിടുത്തെ ക്ഷമ തന്നെ. ദീർഘമായ 950 വർഷമാണ് തന്റെ വാക്കുകൾ തെല്ലും കേട്ടില്ലെന്നു നടിച്ച ജനതയോട് അദ്ദേഹം പ്രബോധനം നിർവഹിച്ചത്. അതിനാൽ, ക്ഷമ ആവരണമായി സ്വീകരിക്കുക. "വിശ്വസിച്ചവരായുള്ളോരേ, നിങ്ങൾ ക്ഷമയും നിസ്കാരവും മുൻനിർത്തി സഹായമർത്ഥിക്കുക; തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവർക്കൊപ്പമാണ് "- അൽ ബഖറ 153.
2. അദബ്.
അല്ലാഹുവിനോടുള്ള അദബുകൾ യഥോചിതം പാലിച്ചതായിരുന്നു അയ്യൂബ് അ.മിന്റെ വിജയം. രോഗങ്ങളാൽ പ്രയാസപ്പെട്ടപ്പോഴും അല്ലാഹുവേ നീയെന്തിനെന്നെ കഷ്ടപ്പെടുത്തുന്നു എന്ന മട്ടിലുള്ള ഒരു വാക്കു പോലും അദ്ദേഹം ഉരിയാടിയില്ല. "ദുരിതം എന്നെ ബാധിച്ചിരിക്കുന്നു. കരുണ ചെയ്യുന്നവരിൽ ഏറ്റവും ഉത്തമൻ നീയല്ലോ" എന്നാണവിടുന്ന് പറഞ്ഞത്.
ഇതു അമ്പിയാഇന്റെ പൊതു ശീലമായിരുന്നു. ഇബ്റാഹീം അ. പറയുന്നതു നോക്കൂ: "അല്ലാഹുവാണെന്നെ പടച്ചത്; അവനെന്നെ സൻമാർഗത്തിലേക്കു നയിക്കുന്നു. അവനാണെനിക്കു അന്നവും പാനവും നൽകുന്നത്. ഞാൻ രോഗിയായാൽ എന്നെ സുഖപ്പെടുത്തുന്നതും അവൻ!". സൃഷ്ടിച്ചത് അല്ലാഹു, അന്നവും പാനവും നൽകുന്നത് അല്ലാഹു. എന്നാൽ അല്ലാഹുവാണ് രോഗിയാക്കിയത് എന്നു പറയുന്നില്ല; പകരം ശിഫയാക്കുന്നവൻ അല്ലാഹു!! ഇതാണ് അദബ്. ദീനിനോടും ദീനീചിഹ്നങ്ങളോടുമുള്ള അദബാണ് പ്രവാചകൻമാരുടെ വിജയത്തിന്റെ താക്കോൽ. അവർ നൻമകളും അനുഗ്രഹങ്ങളുമഖിലവും അല്ലാഹുവിലേക്കു ചേർത്തു പറയുകയും മറിച്ചുള്ളതെല്ലാം തങ്ങളുടേതായി പരിചയപ്പെടുത്തുകയും ചെയ്തു.
3. കുറ്റബോധം.
തീർച്ചയായും ഞാൻ അതിക്രമം കാണിച്ചവരിൽ പെട്ടു പോയല്ലോ എന്നാണ് യൂനുസ് അ. നിരന്തരം പറഞ്ഞത്. ഒപ്പം അല്ലാഹുവിന്റെ ഏകത്വത്തെ പ്രഘോഷിക്കുകയും ചെയ്തു. അവന്റേതല്ലാത്ത മറ്റൊരും അഭയസ്ഥാനവും തനിക്കു തണലേകില്ല എന്ന തിരിച്ചറിവാണതിന്റെ കാമ്പ്. വീഴ്ച എന്തുമാവട്ടെ, വിശ്വാസി ആവർത്തിച്ചു പറയേണ്ട മഹദ്വചനങ്ങളാണിത്.
4. സത്കർമങ്ങളിൽ ഉത്സാഹിക്കുക
സകരിയ്യാ അ.മിന്റെ പ്രാർഥന സ്വീകരിച്ചതു പറയുമ്പോൾ അവിടുത്തെ കുടുംബം ദീനീ കാര്യങ്ങളിൽ ചിട്ടയുള്ളവരാണെന്നു ഖുർആൻ പറയുന്നുണ്ട്: "ഇവരൊക്കെയും സൽകർമങ്ങളില്‍ അതിയായി ഉത്സാഹിക്കുന്നവരായിരുന്നു. പ്രത്യാശയോടും ഭയത്തോടും കൂടി നമ്മോട് പ്രാര്‍ഥിക്കുന്നവരും നമ്മുടെ മുന്നില്‍ വിധേയപൂർവം കുനിഞ്ഞവരുമായിരുന്നു". ഇതാണു സകരിയ്യാ അ.മിന്റെ വിജയതന്ത്രം.
വിഷമസന്ധികളിൽ ഇജാബതിനു അമ്പിയാഅ' ഓതി ദുആ ചെയ്യുക. ആമുഖമായി സൂറതിൽ പരാമർശിക്കപ്പെട്ട നബിമാർ ഓരോരുത്തർക്കും വെവ്വേറെ ഫാതിഹ ഓതുന്നതും ഇസ്തിജാബയുടെ ആയതുകൾ അബ്ജദു മൂല്യത്തിനു തുല്യമായി ആവർത്തിക്കുന്നതും ആയതുകളുടെ അർഥമനുസരിച്ച് പ്രതികരണമായി അനുയോജ്യമായ ദിക്റുകൾ ചൊല്ലുന്നതും കാര്യങ്ങൾ സുഖമമാക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ!
നാരിയതു സ്വലാത്തിന്റെപുണ്യം
ഇമാം ഖുർഥുബി റ. സ്വലാതു ത്തഫ്രീജിയ്യ എന്നു പരിചയപ്പെടുത്തിയ സ്വലാത്താണ് നാരിയതു സ്വലാത് എന്ന പേരിൽ വിശ്രുതമായത്. കാര്യസാധനത്തിൽ അഗ്നി പടരുന്ന വേഗതയിൽ ഫലസിദ്ധി പ്രസിദ്ധമായതിനാലാണ് നാരിയതു സ്വലാത് എന്ന പേർ വീണത്. ഈ സ്വലാതിന്റെ വലിയ പ്രചാരകനായിരുന്ന സയ്യിദ് ഇബ്റാഹീമു ത്താസീ യിലേക്ക് ചേർത്തു സ്വലാത്തുത്താസിയ്യ എന്നു വിളിച്ചിരുന്നു. ഇതു പിന്നീടു നാസിയ്യ എന്നും നാരിയ്യ എന്നുമായി മാറിയതാണെന്ന വീക്ഷണവും പ്രമുഖരായ ഉലമാഅ' രേഖപ്പെടുത്തിയിട്ടുണ്ട്.
നബിതിരുമേനിയുടെ പൗത്രനായ ഹുസൈൻ റ.വിന്റെ പുത്രനായ സൈനുൽ ആബിദീൻ റ.വാണ് ആദ്യമായി ഈ സ്വലാതു ചൊല്ലിയത് എന്നു ചില മഹത്തുക്കൾ രേഖപ്പെടുത്തുന്നു. തന്റെ പിതാമഹനായ അലി റ.വിനെ സിയാറതു ചെയ്യാൻ വന്ന സമയത്തായിരുന്നത്രേ ഇത്. എന്നാൽ, പ്രബല വീക്ഷണമനുസരിച്ചു പ്രസിദ്ധ വലിയ്യും ഖുതുബുമായിരുന്ന ഇമാം അബുല്‍ ഹസന്‍ അലിയ്യു ശ്ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്സ്വലാത്. ദലാഇലുല്‍ ഖൈറാത്തിന്‍റെ അടിക്കുറിപ്പില്‍ ശൈഖ് ദിയാഉദ്ദീനിനില്‍ നിന്നു ഉദ്ധരിച്ചു മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ഖുർത്വുബിയെ ഉദ്ധരിച്ചു ശയ്ഖ് മുഹമ്മദ് ഹഖ്ഖി ന്നാസിലിയുടെ ഖസീനതുൽ അസ്റാറിലും സയ്യിദ് യൂസുഫുന്നബഹാനിയുടെ സആദതു ദ്ദാറയ്നിയിലും ഇപ്രകാരം രേഖപ്പെടുത്തുന്നു:
من أراد تحصيل أمر مهم عظيم، أو دفع البلاء المقيم، فليقرأ هذه الصلاة التفريجية، وليتوسل بها إلى النبي ذي الخلق العظيم، 4444 مرة، فإن الله تعالى يوفق مراده ومطلوبه وعلى نيته، وكذا ذكره العلامة ابن حجر العسقلاني فى خواص هذا العدد، فإنه إكسير فى التاثير.
"സുപ്രധാനമായ എന്തെങ്കിലും സംഗതി നേടിയെടുക്കുന്നതിനും വിഷമസന്ധികളെ പ്രതിരോധിച്ചു നിർത്താനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ 4444 തവണ സ്വലാതുത്തഫ്രീജിയ്യ ചൊല്ലി ഉന്നതസ്വഭാവത്തിന്നുടമയായ നബി തിരുമേനി സ്വ.യെ ഇടയാളനാക്കി പ്രാർഥിച്ചുകൊള്ളട്ടെ. അവന്റെ ഉദ്ദേശ്യവും തേട്ടവും അവന്റെ നിയ്യത്തു പ്രകാരം അല്ലാഹു നിറവേറ്റികൊടുക്കും. അല്ലാമാ ഇബ്നു ഹജറിൽ അസ്ഖലാനി റ.വും ഈ എണ്ണത്തിന്റെ സവിശേഷതകളെ പറ്റി പറഞ്ഞിട്ടുണ്ട്. കാര്യനിർവ്വഹണത്തിൽ ഒരു സഞ്ജീവനിയാണിത്."
അനേകം മഹത്തുക്കൾ ഈ സ്വലാതിന്റെ പുണ്യവും ശ്രേഷ്ഠതയും താളുകളോളം ഉപന്യസിച്ചിട്ടുണ്ട്. ചിലർക്ക് മൗലിക രചനകൾ തന്നെ ഉണ്ട്. അവയത്രയും ഈ കുറിപ്പിലേക്കു സംഗ്രഹിക്കുന്നത് ശ്രമകരമാണല്ലോ. ഇമാം ഖുർത്വുബിയെ തന്നെ ഹൃസ്വമായി ഉദ്ധരിച്ചു നിറുത്താം.
من داوم على هذه الصلاة كل يوم: 41 مرة، أو 100، أو زيادة، فرج الله همه وغمه، وكشف كربه وضره، ويسر أمره، ونور سره، وعلَى قدره، وحسن حاله، ووسع رزقه، وفتح عليه أبواب الخيرات والحسنات بالزيادة، ونفذت كلمته فى الرّاسيات، وآمنه من حوادث الدهر، وشر نكبات الجوع والفقر، وألقى له محبة في القلوب، ولا يسأل من الله حاجة إلا أعطاه، فلا تحصل هذه الفوائد إلا بالمداومة. وإن هذه الصلاة كنز من كنوز الله، وذكرها مفتاح خزائن الله، يفتح له إن داوم عليها من عباد الله، ويوصله بها إلى ما شاء الله.
ആരെങ്കിലും ദിനേന നാല്പത്തൊന്നോ നൂറോ അതിൽ കൂടുതലോ തവണ ഈ സ്വലാത്ത് പതിവാക്കിയാൽ അല്ലാഹു അവന്റെ ആധികളും വ്യാകുലതകളും പരിഹരിക്കും, ക്ലേശങ്ങളും പ്രയാസങ്ങളും അകറ്റും, കാര്യങ്ങൾ എളുപ്പമാക്കും, അധ്യാത്മികജീവിതം പ്രകാശമാനമാക്കും, പദവി ഉയർത്തും, അവസ്ഥ മനോഹരമാക്കും, ഉപജീവനം വിശാലമാക്കും, നന്മകളുടെയും വർധിച്ച സത്പ്രവൃത്തികളുടെയും കവാടങ്ങൾ തുറന്നിട്ടു നൽകും, അവന്റെ പ്രഖ്യാപനങ്ങൾ അചഞ്ചലമായി നടപ്പിൽ വരുത്തും, ദാരിദ്ര്യം, പട്ടിണി എന്നിങ്ങനെയുള്ള ദുരിതങ്ങളിൽ നിന്നും കാലവിപത്തുകളിൽ നിന്നും സംരക്ഷിക്കും, ജനമനസുകളിൽ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കും. അവൻ അല്ലാഹുവിനോടു ചോദിക്കുന്ന ആവശ്യങ്ങൾ അവൻ നൽകാതിരിക്കില്ല. സ്വലാത്ത് പതിവാക്കിയാലല്ലാതെ ഈ സദ്ഫലങ്ങൾ ലഭിക്കുകയില്ല. അല്ലാഹു നൽകുന്ന അമൂല്യനിധികളിലൊരു നിധിയാണീ സ്വലാത്. ഇതു ചൊല്ലൽ അല്ലാഹുവിന്റെ ഖജനാവുകളുടെ താക്കോലാണ്; തന്റെ അടിയങ്ങളിൽ നിന്ന് ഇതു പതിവാക്കുന്നവർക്ക് അവൻ അവ തുറന്നു കൊടുക്കും, അവനിച്ഛിക്കുന്ന ഉന്നത പദവികളിലേക്ക് അവനെ എത്തിക്കുകയും ചെയ്യും."
അല്ലാഹു നമ്മളെയെല്ലാവരെയും ആദരവായ മുത്തുനബിയുടെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തട്ടെ! അവർ വസ്വീലയായി നമ്മെ ഇരുലോകത്തും അഭിമാനം നിറഞ്ഞ പദവികളിലാക്കട്ടെ.
മൻ അറഫ നഫ്സഹു - ഹദീസാണോ?
എന്ന പ്രസ്താവന മുതഅല്ലിമായ കാലം മുതലേ കേട്ടു പരിചയമുള്ളതാണ്. ഇന്നലെ വാട്സപ്പിൽ അയച്ചു കിട്ടിയ ഒരു വീഡിയോ ക്ലിപ്പിൽ പ്രസ്തുത വാക്യം ഹദീസാണെന്നു പ്രശസ്തനായ ഒരു പ്രഭാഷകൻ പറയുന്നതു കേട്ടു. അതു ശരിയല്ല. ഇത് ഹദീസാണെന്നു കട്ടായം സ്ഥിരപ്പെട്ടിട്ടില്ല. ഇസ്മാഈലുൽ അജ്ലൂനിയുടെ #കശ്ഫുൽ_ഖഫാഇൽ (3/343) "ഇത് ഹദീസാണെന്നു സ്ഥിരപ്പെട്ടിട്ടില്ല" എന്നു ഇമാം നവവി റ.വിനെ ഉദ്ധരിച്ചു ചേർത്തിട്ടുണ്ട്. അബുൽ മുളഫ്ഫർ ഇബ്നു സ്സംആനിയുടെ #ഖവാഥിഇൽ ഇത് മർഫൂആയി അറിയപ്പെട്ടിട്ടില്ല എന്നു സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ട് എന്നും അജ്ലൂനി രേഖപ്പെടുത്തുന്നു. ഈ വിഷയത്തെ ആസ്പദമാക്കി മാത്രം ഇമാം അൽ ഹാഫിളുസ്സുയൂഥി റ. ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. "അൽ ഖൗലുൽ അശ്ബഹ് ഫീ മഅ'നാ മൻ അറഫ നഫ്സഹു ഫഖദ് അറഫ റബ്ബഹ്" എന്നാണ് അതിന്റെ പേര്. പ്രസ്തുത ഗ്രന്ഥത്തിലും ഇതു ഹദീസല്ലെന്ന കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അറിയപ്പെട്ടിടത്തോളം ഇത് യഹ്'യബ്നു മുആദിർറാസിയുടെ പ്രസ്താവനയാണ്. തിരുമേനി സ്വ.യുടേതല്ലാത്ത പ്രസ്താവനകൾ ഹദീസായി ചിത്രീകരിക്കുന്നതിനെ അവിടുന്ന് തന്നെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അവൻ തനിക്കുള്ള ഇരിപ്പിടം നരകത്തിൽ ഒരുക്കിക്കൊള്ളട്ടെ! എന്ന തിരുവാക്യത്തിൽ നിറഞ്ഞു നിൽക്കുന്ന ശാസനയുടെ ഗൗരവം നാം അവഗണിക്കരുത്.
കുമ്പസാരവും പാപമോചനച്ചീട്ടും
#കുമ്പസാരവും_പാപമോചനച്ചീട്ടും
#പൗരോഹിത്യത്തിന്റെ_ബലതന്ത്രങ്ങൾ
കുമ്പസാരം നിർത്തലാക്കണമെന്നു ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീയുടെ കുമ്പസാരം കേട്ട അച്ചൻ രഹസ്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും മാരകമായ ആ "കുമ്പസാരരഹസ്യം" മറ്റൊരച്ചന്, ആ അച്ചൻ മറ്റൊരച്ചന്, അവിടുന്നു മറ്റൊരച്ചന് എന്നിങ്ങനെ അഞ്ചോളം പേരിലേക്ക് കൈമാറുകയും, ഫലം അച്ചന്മാർ പങ്കിട്ടെടുക്കുകയും ചെയ്തത്രേ. എല്ലാം കഴിഞ്ഞാണ് സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽ പെട്ടതും രഹസ്യങ്ങളെല്ലാം പരസ്യങ്ങളായതും.
പരസ്യമായ ഈ സംഭവത്തേക്കാൾ മോശമായ എത്രയോ സംഭവങ്ങൾ പല കുമ്പസാരക്കൂടുകളിൽ നിന്നും പകർന്നു, നാട്ടിൽ അടക്കം പറച്ചിലുകളിലൂടെ പടർന്നുകൊണ്ടേയിരിക്കുന്നു!! മേലിൽ ഈ ദുർന്നടപ്പ് ആവർത്തിക്കാതിരിക്കണമെങ്കിൽ അച്ചടക്കനടപടികൾ ഉണ്ടായാൽ പോരാ, നിരോധിക്കുക തന്നെ വേണമെന്നു കട്ടായം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ശുപാർശ.
#എന്താണ്_കുമ്പസാരം?
കത്തോലിക്കരും ഓർത്തഡോക്സുകാരുമാണ് കുമ്പസാരം പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിച്ചു പോരുന്നത്. ക്രൈസ്തവ സഭയുടെ ആദ്യത്തെ 12 നൂറ്റാണ്ടുകളിൽ ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ല. 1251 നവംബർ 11 നു ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പ റോമില്‍ വിളിച്ചു കൂട്ടിയ നാലാമത്തെ ലാറ്റെറന്‍ കൗണ്‍സില്‍ (The Fourth Council of the Lateran) ആണ് കുമ്പസാരക്കൂദാശ പ്രഖ്യാപിച്ചത്. 71 പാത്രിയാർക്കുമാരും 412 ബിഷപ്പുമാരും 900 വൈദികരും ഒരുമിച്ച് ചേർന്ന ഈ സുന്നഹദോസിലെ ഇരുപത്തൊന്നാമത്തെ കാനോനാണ് കുമ്പസാരം അനുശാസിക്കുന്നത്. "Every Christian who has reached the years of discretion to confess all his, or her, sins at least once a year to his, or her, own priest - ഗുണദോഷ വിവേചന പ്രായം എത്തിയ എല്ലാ ക്രിസ്ത്യാനികളും ആണ്ടില്‍ ഒരിക്കല്‍ പാപങ്ങള്‍ പുരോഹിതനോട് ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം.''
ഭൂമിയിൽ പാപമോചനം നൽകാനുള്ള അധികാരം പുരോഹിതന്മാർക്ക് ദൈവം നൽകിയിട്ടുണ്ടെന്നാണ് ഈ സഭകൾ കുഞ്ഞാടുകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. മാമോദീസ സ്വീകരിച്ചതിനുശേഷം വിശ്വാസികൾ - ആണായാലും പെണ്ണായാലും- ചെയ്ത പാപങ്ങൾ പുരോഹിതനോടു ഏറ്റുപറയുമ്പോൾ അദ്ദേഹം അവർക്ക് പാപമോചനം നൽകുമത്രെ. പാപം പൊറുക്കുവാനുള്ള അധികാരം ദൈവത്തിനു മാത്രമാണ് എന്ന യേശുവിന്റെ അധ്യാപനത്തിന് വിരുദ്ധമാണ് ഈ ആചാരം. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യഹൂദര്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ മുട്ട് കുത്തി നിന്റെ പാപങ്ങള്‍ ഏറ്റു പറയുക, ഞാന്‍ നിന്നെ കുമ്പസാരിപ്പിച്ച് പാപ മോക്ഷം തരാം എന്നല്ല യേശു പറയുന്നത്, "ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക, ഇനിമേല്‍ പാപം ചെയ്യരുത്" എന്ന് മാത്രമാണ് [ യോഹന്നാന്‍ 8:1-11].
വിശ്വാസികൾ ഉന്നയിക്കാറുള്ള ന്യായമായ ചില സംശയങ്ങൾ:-
1. കത്തോലിക്കാ സഭയില്‍ ആദ്യ 12 നൂറ്റാണ്ടുകളില്‍ വികാരിമാരോട് കുമ്പസാരിക്കാതെ മരിച്ചവര്‍ നരകത്തിലാണോ പോയത് ?
2. എന്ത് കൊണ്ട് അത്രയും കാലം ഇങ്ങനെ ഒരു കുദാശ സഭയില്‍ ഉണ്ടായില്ല?
3. അപ്പോള്‍ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാതെ സഭ എങ്ങനെ വിശുദ്ധരെ നാമകരണം ചെയ്തു?
4. സഭയുടെ ദീർഘമായ 1251 വര്‍ഷക്കാലം - കുഞ്ഞാടുകള്‍ ദൈവത്തോട് നേരിട്ട് പറഞ്ഞിരുന്ന കാലം കുഞ്ഞാടുകളുടെ പാപങ്ങള്‍ ദൈവം പൊറുത്തിരുന്നില്ലേ!?
5. പാപിയായ കുഞ്ഞാടിന്റെ പാപങ്ങള്‍ പൊറുക്കാന്‍ പാപം ചെയ്യുന്ന പാതിരിക്കും ദൈവം അധികാരം നൽകിയതെന്താണ്?
വിശ്വാസികളുടെ മന:സാക്ഷിയുടെമേൽ പിടിമുറുക്കാനുള്ള പൗരോഹിത്യത്തിന്റെ തന്ത്രമാണ് കുമ്പസാരം എന്നു റോമാസാമ്രാജ്യത്തിന്റെ ക്ഷതി-പതനങ്ങളുടെ ചരിത്രമെഴുതിയ എഡ്‌വേർഡ് ഗിബ്ബണെപ്പോലുള്ളവർ നിശിതമായി വിമർശിച്ചിട്ടുണ്ട്. "കാമാർത്തരായ പുരോഹിതബ്രഹ്മചാരികൾ കുമ്പസാരക്കൂട്ടിൽ ഭാര്യമാരുടേയും പെണ്മക്കളുടേയും മാനം കവർന്നേക്കുമെന്ന ഭീതി മദ്ധ്യയുഗം മുതൽ കത്തോലിക്കാ പുരുഷന്മാരെ അലട്ടിയിരുന്നതായി" ഡയർമെയ്ഡ് മക്കല്ലക് A History of Christianity: The First Three Thousand Years, Page-846 ൽ രേഖപ്പെടുത്തുന്നു. അതു കൊണ്ടായിരിക്കാം, പുരോഹിതർക്ക് വിവാഹം അനുവദിക്കപ്പെട്ടിട്ടുള്ള ചില പൗരസ്ത്യസഭകളിൽ, സ്ത്രീകൾ വിവാഹിതരായ പുരോഹിതന്മാരുടെ അടുത്തു മാത്രമേ കുമ്പസാരിക്കാവൂ എന്ന നിഷ്കർഷയുണ്ടെന്ന് ഡി. ബാബു പോൾ പറയുന്നത് (വിശ്വാസപ്രമാണങ്ങൾ എന്ന കൃതിയിലെ "പണിയല്ല, വിളിയാണ്" എന്ന ലേഖനം -പുറം 106). വിശ്വാസികളുടെ അഭിമാനബോധത്തെ ഹനിക്കുകയാണ് സത്യത്തിൽ കുമ്പസാരക്കൂദാശയിലൂടെ നടത്തുന്നത് എന്ന വിമർശനത്തെ ആരോഗ്യകരമായി സമീപിക്കാൻ സഭക്കും കുഞ്ഞാടുകൾക്കും സാധിക്കണം. കോടതിയിടപ്പെട്ടു നിരോധിക്കുന്നതിനു പകരം സഭ തന്നെ തിരുത്തട്ടെ! അതിനെ മാന്യതയുള്ളവർ സല്യൂട്ട് ചെയ്യും, തീർച്ച.
#പാപമോചനച്ചീട്ട്
കുമ്പസാരക്കൂദാശ വിജയിച്ച് അധികം താമസിയാതെ
സഭ പാപമോചനച്ചീട്ട് എന്ന പുതിയ സിസ്റ്റം രംഗത്തിറക്കി. ഞാനതേ കുറിച്ച് വളരെ ചെറിയൊരു കുറിപ്പ് മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട് (https://goo.gl/ZHkRuS). പതിനാറാം നൂറ്റാണ്ട് യൂറോപ്പു മുഴുവന്‍ അടക്കി വാഴുന്ന മാര്‍പ്പാപ്പാമാരുടെ ഭരണകാലമായിരുന്നു. രാജ്യങ്ങളെയും ഭരണാധികാരികളെയും നിയന്ത്രിച്ചത് സഭാ നേതൃത്വമായിരുന്നു. ഇക്കാലത്ത് ലിയോ പത്താമന്‍ മാര്‍പ്പാപ്പയും ജര്‍മ്മനിയിലെ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടനും ജോണ്‍ ടെറ്റ്‌സണ്‍ എന്ന വൈദികനും ചേര്‍ന്നാണ് പാപമോചന ചീട്ട് വില്‍പ്പന നടത്തി പണം സമ്പാദിച്ചത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക ചർച്ചിന്റെ നിർമാണം ആര്‍ഭാടപൂര്‍ണ്ണമായി നടത്തുന്നതിന് പണം കണ്ടെത്തുവാനുള്ള കുറുക്കുവഴിയായിരുന്നു പാപമോചന ചീട്ട് വില്‍പ്പന. പണം നല്‍കി ചീട്ട് വാങ്ങുന്നവര്‍ക്ക് നരകയാതനയില്‍ നിന്നും പാപത്തില്‍ നിന്നും പാപ്പ മോചനം പ്രഖ്യാപിച്ചു! ബൈബിൾ വായിക്കാന്‍ പോലും അനുവാദമില്ലാത്ത യൂറോപ്പിലെ സാധാരണ ജനങ്ങളെ കബളിപ്പിക്കുന്നതിനു മിടുക്കരായ പ്രസംഗകരെയും ടിക്കറ്റു വില്പന ഏജൻറുമാരെയും നിയോഗിച്ചു!! പാപത്തിന്റെ ഗൗരവത്തിനനുസരിച്ച് പിഴ നിശ്ചയിച്ചിരുന്നു. ഉദാ: അല്മേനിയക്കാരനെ കൊന്നാൽ 5 രൂപ പിഴ, കന്യകയെ മര്യാദലംഘനം ചെയ്താൽ 7 രൂപ പിഴ, പുരോഹിതൻ കന്യാസ്ത്രീയെ ഗർഭിണിയാക്കിയാൽ 42 രൂപ പിഴ, പുരോഹിതൻ വെപ്പാട്ടിയെ വച്ചാൽ 8 രൂപ പിഴ എന്നിങ്ങനെ. പിഴയ്ക്കു വേണ്ടി ചീട്ടുകൾ നേരത്തെ അച്ചടിച്ചു വച്ചിരുന്നു, സിനിമ ടിക്കറ്റു പോലെ. തുക കൊടുത്ത് ചീട്ടു വാങ്ങിക്കുന്നതോടെ പാപപരിഹാരമാവും!!
ജര്‍മ്മനിയില്‍ പാപമോചന ചീട്ട് വില്‍പ്പനയുടെ ഹോൾസെയിൽ ഏജൻസി കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ടിനാണ് നല്‍കിയത്. 24-ാം വയസ്സില്‍ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടിന് ആ പദവിക്ക് വേണ്ടി പോപ്പിന് കൈക്കൂലിയായി ഭീമമായ തുക നല്‍കേണ്ടി വന്നിരുന്നു. ഈ പണം ജര്‍മ്മനിയിലെ ഒരു വട്ടിപ്പലിശക്കാരനിൽ നിന്ന് കൊള്ളപ്പലിശക്കെടുത്താണ് നല്‍കിയത്. പാപമോചനച്ചീട്ട് വിറ്റ് ലഭിക്കുന്ന വരുമാനത്തിന്റെ അമ്പതു ശതമാനം കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ടിന് എടുക്കാമെന്നാണ് പോപ്പുമായി ഉണ്ടാക്കിയ ധാരണ!!
ഏതു വിധേനയും പണം സമ്പാദിക്കാനുള്ള തീവ്ര ശ്രമമാണ് പീന്നീട് ആല്‍ബര്‍ട്ട് നടത്തിയതെന്നു പറയേണ്ടതില്ലല്ലൊ. ഡൊമിനിക്കന്‍ സന്യാസിയായ വൈദികന്‍ ജോണ്‍ ടെറ്റ്‌സണെയാണ് ചീട്ടുവില്‍പ്പനയുടെ ചുമതല ഏല്‍പ്പിച്ചത്. പാപമോചനച്ചീട്ടിന്റെ ഫലസിദ്ധിയെക്കുറിച്ച് ജോണ്‍ ടെറ്റ്‌സണ്‍ വാചാലമായി പ്രസംഗിച്ചു. ചെയ്തു കഴിഞ്ഞ പാപങ്ങള്‍ മാത്രമല്ല, ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്കും മോചനം ലഭിക്കുമെന്ന് അയാള്‍ പറഞ്ഞു!! ജര്‍മ്മനിയിലെങ്ങും ഓടി നടന്ന് എല്ലാ തന്ത്രങ്ങളും ഉപയോഗിച്ച് ചീട്ടുവില്‍പ്പന പൊടിപൊടിച്ചു. ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് പണം പിരിക്കുന്ന പദ്ധതി വിജയിക്കുന്നത് ടെറ്റ്‌സണെ കൂടുതൽ കൂടുതല്‍ ആവേശഭരിതനാക്കി.
ഒടുവില്‍ വിറ്റന്‍ബര്‍ഗ് പട്ടണത്തിൽ പാപമോചനച്ചീട്ട് വില്‍പ്പനക്കായി എത്തിയപ്പോൾ മാര്‍ട്ടിന്‍ ലൂഥര്‍ അതിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തി. സഭക്കും മാർപ്പാപ്പക്കുമെതിരായി 95 കുറ്റകൃത്യങ്ങൾ എഴുതിത്തയ്യാറാക്കി വിറ്റന്‍ബര്‍ഗ് കത്തീഡ്രല്‍ ദേവാലയത്തിന്റെ വാതില്‍ക്കല്‍ ആണിയടിച്ച് ഉറപ്പിച്ചു. പോപ്പിന്റെ അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പരസ്യമായ വെല്ലുവിളിയും നവീകരണത്തിനുള്ള ആഹ്വാനവുമായിരുന്നു ആ കുറിപ്പ്. അതോടെ ക്രൈസ്തവലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കപ്പെട്ടു. വരുന്ന ഒക്‌ടോബര്‍ 31ന് മാര്‍ട്ടിന്‍ ലൂഥറിന്റെ ധീരമായ ആ ചുവടുവയ്പ്പിനു 501വർഷം തികയുകയാണ്.
ഇനിയും ലൂഥർമാർ പിറന്നെങ്കിൽ എന്നു പല ക്രൈസ്തവ സുഹൃത്തുക്കളും അലമുറയിട്ടുകൊണ്ടേയിരിക്കുന്നു.
സത്യസന്ധമായ ആത്മാഭിമാനത്തെ ഹനിക്കുന്ന ഏതുതരം നിലപാടുകളോടും പ്രതികരിക്കാനുള്ള അഭിവാഞ്'ചയാണ് ഇസ്'ലാം എന്നും വിശ്വാസികൾക്കു നൽകുന്ന കരുത്ത്. അതിനു വേണ്ടി ഇത:പര്യന്തം മതത്തേയോ മതചിഹ്നങ്ങളെയോ കുരുതി കൊടുക്കേണ്ടി വന്നിട്ടില്ല. ഈ ദർശനത്തെ വായിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുക.
✍Muhammad Sajeer Bukhari
#ISRA_Aralam
ഇമാം അബൂഹനീഫയും യുക്തിവാദികളും - 2
ഒരു യുക്തിവാദിയോടു സംവദിക്കുകയായിരുന്നു ഇമാം അബൂഹനീഫ റ. അദ്ദേഹം ചോദിച്ചു: "കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം. പ്രക്ഷുബ്ധമായ കടൽ തിമിർത്താടുന്നു. ഗതിതെറ്റി വീശുന്ന കാറ്റ് ദിശയറിയാതെ നാലുപാടും അടിക്കുന്നു. അത്തരമൊരു അന്തരീക്ഷത്തിൽ കപ്പിത്താനില്ലാതെ ഒരു പായക്കപ്പൽ ശരിയായ ദിശയിൽ തെല്ലും ആടിയുലയാതെ അക്കര പറ്റുമോ?
യുക്തിവാദി : അതെങ്ങനെ? കപ്പിത്താൻ വേണം!
ഇമാം: ഓഹോ, എങ്കിലീ ക്ഷുബ്ധതയും ഇളകി മറിച്ചിലും തിമിർത്തു പെയ്യലുമെല്ലാമുള്ള ഈ ഭൂമി മൊത്തം താനേ ചലിക്കുന്നതെങ്ങനെ?!
അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ യുക്തിവാദികൾ തീർത്തും ഞെട്ടി.
(ശയ്ഖുനാ ഹബീബ് സൈൻ തങ്ങളുടെ അജ്'വിബയിൽ നിന്ന്).
Friday, August 24, 2018
ചർച്ചും അമ്പലവും വിശ്വസികൾ വെടിപ്പാക്കാമോ?
പ്രളയത്തിൽ ഈമാൻ ഒലിച്ചുപോകരുത്
രിദ്ധതിന്റെ വഴികൾ സൂക്ഷിക്കുക
ഈമാനാണ് വിശ്വാസിക്കു ജീവനേക്കാൾ വലുത്. പതിനഞ്ചു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിൽ കരുത്തുറ്റ എത്രയോ ധീരകേസരികൾ രണഭൂവിലിറങ്ങി ത്യജിച്ചും സഹിച്ചുമാണ് ഈ വിശ്വാസധ്വജം സൂര്യസമാനം ഉയർത്തിപ്പിടിച്ചത്. ഒരു മലവെള്ളപ്പാച്ചിലിൽ അതൊലിച്ചുപോവരുത്!!
പൊതുജനസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം മഹത്തരമാണ്. ചില സന്ദർഭങ്ങളിൽ മറ്റു പലതിനേക്കാളും അതിനു പ്രാമുഖ്യം നൽകേണ്ടി വരും. എല്ലാ സന്ദർഭങ്ങളിലും വിശ്വാസിയുടെ ഉരക്കല്ല് ഈമാനിന്റെ ശോഭക്ക് ഏതാണ് കൂടുതൽ ഉചിതമെന്ന വിചാരമാണ്. നമ്മുടെ സാന്ത്വന പ്രവർത്തനങ്ങളെല്ലാം അല്ലാഹു ഖബൂലാക്കട്ടെ, ആമിൻ!
വിശ്വാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നമുക്കു കൂടുതൽ ശ്രദ്ധ വേണം. വിശ്വാസത്താൽ ബന്ധിതമായ കുടുംബാംഗത്തിനു കിട്ടുന്ന മുന്തിയ പരിഗണനയാണത്. ആപത്തുകാലത്ത് അന്യദേശക്കാരെക്കാളും സ്വദേശികളെ നാം ശ്രദ്ധിക്കാറുള്ള പോലെ, അയൽവാസികളെക്കാളും സ്വന്തം കുടുംബത്തെ പരിഗണിക്കുന്ന മാതിരി മുൻഗണനയർഹിക്കുന്നതാണിതും.
നമ്മുടെ നാട്ടിലോ അയൽപക്കത്തോ ഉള്ള അവിശ്വാസികളെ സഹായിക്കരുതെന്നല്ല പറഞ്ഞതിന്റെ സംക്ഷിപ്തം. അവർക്ക് ഈ മതത്തോടും അനുയായികളോടും മതിപ്പും ആദരവും സ്നേഹവും ഉണ്ടാകുന്ന വിധം അനുഭാവത്തോടും അനുകമ്പയോടും വർത്തിക്കേണ്ടതാണ്. അവർക്കും
ഈ കാരുണ്യദർശനത്തിന്റെ സൗകുമാര്യതയും സമഗ്രതയും ഗ്രഹിക്കാൻ ഉതകുന്ന മാതൃകകളാണ് ആവിഷ്കരിക്കേണ്ടത്.
ദുരന്തകാലത്ത് നഷ്ടപ്പെട്ട അവരുടെ ജീവപരിസരവും ഉപജീവനമാർഗങ്ങളും വീണ്ടെടുക്കാൻ യത്നിക്കുമ്പോൾ ഇതായിരിക്കണം വിശ്വാസിയുടെ നിയ്യത്ത്. നിയ്യത്തില്ലാത്ത ഏതു കൃത്യവും അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലശൂന്യമാണെന്ന് അറിയാമല്ലോ.
നാം അല്ലാഹുവിനെ അനുസരിക്കുന്നവരാണ്. അവന്റെ ഇഷ്ടം നമ്മുടെ ഇഷ്ടവും അവന്റെ അനിഷ്ടം നമ്മുടെ അനിഷ്ടവുമാണ്. അവനെ കൂടാതെ വേറെയും ദൈവങ്ങളോ ദേവീ ദേവൻമാരോ പൂജാബിംബങ്ങളോ പ്രതിഷ്ഠകളോ ആരാധനക്കർഹരാണ് എന്നു വിശ്വസിക്കുന്നത് അവൻ ഒരിക്കലും പൊറുക്കാത്ത അപരാധമാണ്. ദീനിന്റെ ചിഹ്നങ്ങളായ പള്ളികളെയും മറ്റും സ്നേഹിക്കുന്നതും പരിപാലിക്കുന്നതും അവന്റെ ഇഷ്ടം പറ്റുന്നതും അവനല്ലാത്തവരുടെ ആരാധനാലയങ്ങളെ മേൽപടി സമീപിക്കുന്നത് വൻകുറ്റവുമാകുന്നു. "അതിലൊന്നും കുഴപ്പമില്ല" എന്ന നിലപാടോടെയോ "അതൊക്കെ ഈ കാലത്ത് ആവശ്യമാണ്" എന്ന ന്യായീകരണത്തോടെയോ ആയാൽ ഇസ്‌ലാമിൽ നിന്നു തന്നെ തെറിച്ചു പോകും; നഊദു ബില്ലാഹി മിനൽ കുഫ്'രി ബഅ'ദൽ ഈമാൻ!
പ്രളയാതിജീവനത്തിനു വേണ്ടിയുള്ള ശ്രമദാനങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പല തവണ കണ്ടു. ചെയ്തതോ പ്രചരിപ്പിച്ചതോ അതിനെ മാതൃകയാക്കി പുനരാവിഷ്കരിച്ചവതോ ന്യായീകരണമർഹിക്കുന്നില്ല. സാഹചര്യേണ ചെയ്തതെന്ന തരത്തിലുള്ള വാക്കുകളൊന്നും മതപരമായി ന്യായമല്ല. അതു യൂണിഫോമിട്ടോ മതചിഹ്നമായി കരുതപ്പെടുന്ന വേഷം ധരിച്ചിട്ടോ ആയാൽ ഗൗരവം വർധിച്ചു. നിങ്ങൾ അമ്പലമോ കുരിശോ ശുചീകരിക്കുന്ന സമയം കൂടെ അവരുടെ വീടോ ഓഫീസോ ശുചീകരിച്ചോളൂ - അതു കൊണ്ടു രിദ്ധത്ത് വന്നു ചേരുകയില്ല. തെറ്റുകളെ ന്യായീകരിക്കാതിരിക്കുകയും തൗബ ചെയ്യുകയുമാണ് വിശ്വാസിയുടെ സ്വഭാവം. അല്ലാഹു നൻമയാണെന്നു പറഞ്ഞതു നൻമയും അവൻ തിൻമയാണെന്നു പറഞ്ഞതു തിൻമയും ആണെന്നംഗീകരിക്കുന്നവനാണ് മുസ്‌ലിം.
സഹപ്രവർത്തകരേ, സുഹൃത്തുക്കളേ, നമ്മുടെ ധർമം നമുക്കും നിർവഹിക്കാം. വിശ്വാസത്തിന്റെ കരുത്താണ് നമ്മുടെ യഥാർഥ ശക്തി. ബാക്കിയെല്ലാം നൈമിഷികമായിരിക്കും. താത്കാലിക പരിഗണനകളോ പേരെടുക്കലോ ഉഖ്‌റവിയ്യായ വിജയത്തിന്റെ വഴിയല്ല, മറക്കാതിരിക്കുക.
ഇതു സംബന്ധമായി FB യിൽ നടന്ന ചർച്ചകൾക്ക് ഇവിടെ തൊടുക https://goo.gl/rrzUY4
രിദ്ധതിന്റെ വഴികൾ സൂക്ഷിക്കുക
ഈമാനാണ് വിശ്വാസിക്കു ജീവനേക്കാൾ വലുത്. പതിനഞ്ചു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിൽ കരുത്തുറ്റ എത്രയോ ധീരകേസരികൾ രണഭൂവിലിറങ്ങി ത്യജിച്ചും സഹിച്ചുമാണ് ഈ വിശ്വാസധ്വജം സൂര്യസമാനം ഉയർത്തിപ്പിടിച്ചത്. ഒരു മലവെള്ളപ്പാച്ചിലിൽ അതൊലിച്ചുപോവരുത്!!
പൊതുജനസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം മഹത്തരമാണ്. ചില സന്ദർഭങ്ങളിൽ മറ്റു പലതിനേക്കാളും അതിനു പ്രാമുഖ്യം നൽകേണ്ടി വരും. എല്ലാ സന്ദർഭങ്ങളിലും വിശ്വാസിയുടെ ഉരക്കല്ല് ഈമാനിന്റെ ശോഭക്ക് ഏതാണ് കൂടുതൽ ഉചിതമെന്ന വിചാരമാണ്. നമ്മുടെ സാന്ത്വന പ്രവർത്തനങ്ങളെല്ലാം അല്ലാഹു ഖബൂലാക്കട്ടെ, ആമിൻ!
വിശ്വാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നമുക്കു കൂടുതൽ ശ്രദ്ധ വേണം. വിശ്വാസത്താൽ ബന്ധിതമായ കുടുംബാംഗത്തിനു കിട്ടുന്ന മുന്തിയ പരിഗണനയാണത്. ആപത്തുകാലത്ത് അന്യദേശക്കാരെക്കാളും സ്വദേശികളെ നാം ശ്രദ്ധിക്കാറുള്ള പോലെ, അയൽവാസികളെക്കാളും സ്വന്തം കുടുംബത്തെ പരിഗണിക്കുന്ന മാതിരി മുൻഗണനയർഹിക്കുന്നതാണിതും.
നമ്മുടെ നാട്ടിലോ അയൽപക്കത്തോ ഉള്ള അവിശ്വാസികളെ സഹായിക്കരുതെന്നല്ല പറഞ്ഞതിന്റെ സംക്ഷിപ്തം. അവർക്ക് ഈ മതത്തോടും അനുയായികളോടും മതിപ്പും ആദരവും സ്നേഹവും ഉണ്ടാകുന്ന വിധം അനുഭാവത്തോടും അനുകമ്പയോടും വർത്തിക്കേണ്ടതാണ്. അവർക്കും
ഈ കാരുണ്യദർശനത്തിന്റെ സൗകുമാര്യതയും സമഗ്രതയും ഗ്രഹിക്കാൻ ഉതകുന്ന മാതൃകകളാണ് ആവിഷ്കരിക്കേണ്ടത്.
ദുരന്തകാലത്ത് നഷ്ടപ്പെട്ട അവരുടെ ജീവപരിസരവും ഉപജീവനമാർഗങ്ങളും വീണ്ടെടുക്കാൻ യത്നിക്കുമ്പോൾ ഇതായിരിക്കണം വിശ്വാസിയുടെ നിയ്യത്ത്. നിയ്യത്തില്ലാത്ത ഏതു കൃത്യവും അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലശൂന്യമാണെന്ന് അറിയാമല്ലോ.
നാം അല്ലാഹുവിനെ അനുസരിക്കുന്നവരാണ്. അവന്റെ ഇഷ്ടം നമ്മുടെ ഇഷ്ടവും അവന്റെ അനിഷ്ടം നമ്മുടെ അനിഷ്ടവുമാണ്. അവനെ കൂടാതെ വേറെയും ദൈവങ്ങളോ ദേവീ ദേവൻമാരോ പൂജാബിംബങ്ങളോ പ്രതിഷ്ഠകളോ ആരാധനക്കർഹരാണ് എന്നു വിശ്വസിക്കുന്നത് അവൻ ഒരിക്കലും പൊറുക്കാത്ത അപരാധമാണ്. ദീനിന്റെ ചിഹ്നങ്ങളായ പള്ളികളെയും മറ്റും സ്നേഹിക്കുന്നതും പരിപാലിക്കുന്നതും അവന്റെ ഇഷ്ടം പറ്റുന്നതും അവനല്ലാത്തവരുടെ ആരാധനാലയങ്ങളെ മേൽപടി സമീപിക്കുന്നത് വൻകുറ്റവുമാകുന്നു. "അതിലൊന്നും കുഴപ്പമില്ല" എന്ന നിലപാടോടെയോ "അതൊക്കെ ഈ കാലത്ത് ആവശ്യമാണ്" എന്ന ന്യായീകരണത്തോടെയോ ആയാൽ ഇസ്‌ലാമിൽ നിന്നു തന്നെ തെറിച്ചു പോകും; നഊദു ബില്ലാഹി മിനൽ കുഫ്'രി ബഅ'ദൽ ഈമാൻ!
പ്രളയാതിജീവനത്തിനു വേണ്ടിയുള്ള ശ്രമദാനങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പല തവണ കണ്ടു. ചെയ്തതോ പ്രചരിപ്പിച്ചതോ അതിനെ മാതൃകയാക്കി പുനരാവിഷ്കരിച്ചവതോ ന്യായീകരണമർഹിക്കുന്നില്ല. സാഹചര്യേണ ചെയ്തതെന്ന തരത്തിലുള്ള വാക്കുകളൊന്നും മതപരമായി ന്യായമല്ല. അതു യൂണിഫോമിട്ടോ മതചിഹ്നമായി കരുതപ്പെടുന്ന വേഷം ധരിച്ചിട്ടോ ആയാൽ ഗൗരവം വർധിച്ചു. നിങ്ങൾ അമ്പലമോ കുരിശോ ശുചീകരിക്കുന്ന സമയം കൂടെ അവരുടെ വീടോ ഓഫീസോ ശുചീകരിച്ചോളൂ - അതു കൊണ്ടു രിദ്ധത്ത് വന്നു ചേരുകയില്ല. തെറ്റുകളെ ന്യായീകരിക്കാതിരിക്കുകയും തൗബ ചെയ്യുകയുമാണ് വിശ്വാസിയുടെ സ്വഭാവം. അല്ലാഹു നൻമയാണെന്നു പറഞ്ഞതു നൻമയും അവൻ തിൻമയാണെന്നു പറഞ്ഞതു തിൻമയും ആണെന്നംഗീകരിക്കുന്നവനാണ് മുസ്‌ലിം.
സഹപ്രവർത്തകരേ, സുഹൃത്തുക്കളേ, നമ്മുടെ ധർമം നമുക്കും നിർവഹിക്കാം. വിശ്വാസത്തിന്റെ കരുത്താണ് നമ്മുടെ യഥാർഥ ശക്തി. ബാക്കിയെല്ലാം നൈമിഷികമായിരിക്കും. താത്കാലിക പരിഗണനകളോ പേരെടുക്കലോ ഉഖ്‌റവിയ്യായ വിജയത്തിന്റെ വഴിയല്ല, മറക്കാതിരിക്കുക.
ഇതു സംബന്ധമായി FB യിൽ നടന്ന ചർച്ചകൾക്ക് ഇവിടെ തൊടുക https://goo.gl/rrzUY4
Sunday, July 24, 2016
ശോകഛവിയില്‍ റമളാന് വിട
തിരുദൂതരുടെ ശിഷ്യനായ അബൂഹുറൈറ (റ) മരണാസന്നനായപ്പോള്‍ കരഞ്ഞുപോയി. എന്തേ കരഞ്ഞതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം: ‘ഞാന്‍ കരഞ്ഞത് ഈ ദുനിയാവിലെ ജീവിതം ഇനിയില്ലല്ലോ എന്ന് വിഷമിച്ചല്ല. ഇനിയെന്റെ മുന്നില്‍ രണ്ടു വഴികളാണല്ലോ ഉള്ളത് എന്നോര്‍ത്താണ്. ഒന്ന് സ്വര്‍ഗത്തിലേക്കും മറ്റേത് നരകത്തിലേക്കും. എവിടെക്കാണ് എന്നെ കൊണ്ട് പോകുക എന്നാലോചിച്ചാണ് ഞാന്‍ കരഞ്ഞത്’
പുണ്യങ്ങളുടെ പൂക്കാലം അവസാന ദിനങ്ങളിലേക്കെത്തുകയാണ്. സ്വര്‍ഗ പ്രാപ്തിയും നരകമുക്തിയും ചോദിച്ചു വാങ്ങേണ്ട ദിനരാത്രങ്ങള്‍. ഇത്ഖുന്‍ മിനന്നാറിന്റെ യാമങ്ങള്‍. അധ്യാത്മിക ശ്രേഷ്ഠന്മാര്‍ ഈ ദിനങ്ങളില്‍ സന്തോഷിക്കുകയല്ല, ദുഃഖിക്കുകയാണ് ചെയ്തത്. റമളാന്‍ വിട പറയുന്നതിന്റെ വേപഥു. അതിലേറെ, നാമെന്തു നേടിയെന്ന ആത്മവിചാരണയിലുള്ള പിടച്ചില്‍. പാപമോക്ഷത്തിനു വേണ്ടിയുള്ള അടക്കിപിടിച്ച തേങ്ങല്‍. കത്തുന്ന വിശപ്പിനെ പ്രതിയല്ല, ആളുന്ന തീയെക്കുറിച്ചാണ് അവരുടെ വിചാരങ്ങള്‍ മഥിച്ചത്.
യസീദ്ബ്‌നു ലൈസ് സ്മരിക്കുന്നു: അന്ന് ഇമാം നിസ്‌കാരത്തില്‍ സൂറതു സല്‍സലയാണ് ഓതിയത്. ‘ഭൂലോകം ഭീകരമായി വിറപ്പിക്കപ്പെടുമ്പോള്‍….., ഭൂമി അതിനുള്ളിലെ ഭാരങ്ങള്‍ പുറംതള്ളുമ്പോള്‍…., ഇതിനെന്തു പറ്റിപ്പോയി! എന്ന് മനുഷ്യന്‍ വിലപിക്കുമ്പോള്‍…..,’. ഇമാമുല്‍ അഅ്‌ളം അബൂഹനീഫ(റ) പിറകിലുണ്ട്. നിസ്‌കാരം കഴിഞ്ഞ് ഞാന്‍ നോക്കി. അദ്ദേഹം ചിന്താനിമഗ്‌നനായി ഇരിക്കുന്നു. ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത്തില്‍ മേലനങ്ങുന്നുണ്ട്. ഏകാഗ്രത നശിപ്പിക്കണ്ട എന്ന്കരുതി ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. വിളക്കില്‍ എണ്ണ കുറവായിരുന്നെങ്കിലും ശ്രദ്ധ തെറ്റിക്കണ്ട എന്നു വിചാരിച്ചു അതും അവിടെ തന്നെ വെച്ചു.
സുബ്ഹിക്കാണ് ഞാന്‍വരുന്നത്. അപ്പോഴും അദ്ദേഹം അവിടെ തന്നെ നില്‍ക്കുന്നുണ്ട്! പരവശനായി താടിക്ക് കൈ കൊടുത്ത് ഒരേ നിര്‍ത്തം. ഞാന്‍ ശ്രദ്ധിച്ചു, അദ്ദേഹം ദുആ ചെയ്യുകയാണ്: ‘അണുഅളവ് നന്മ ചെയ്തിട്ടുള്ളവന് നന്മ തന്നെ പ്രതിഫലം കൊടുക്കുന്നവനേ… അണു അളവ് തിന്മ ചെയ്തിട്ടുള്ളവന് അതിന്റെ ശിക്ഷയും നല്‍കുന്നവനേ… നുഅ്മാനെ നരകത്തില്‍ നിന്നും അതിലേക്കു നയിക്കുന്ന സകല കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ… നിന്റെ കാരുണ്യത്തിന്റെ വിശാലതയില്‍ എനിക്കും ഇടം തരേണമേ..’
ഞാനൊന്നും അറിയാത്ത പോലെ അകത്തു കടന്നു. വിളക്ക്മുനിഞ്ഞു കത്തുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ വിളക്കെടുക്കാനായി, ല്ലേ?’
‘ സുബ്ഹി ബാങ്ക് വിളിച്ചിരിക്കുന്നു’ എന്ന് ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം: ‘നീ കണ്ടത് ആരോടും പറയരുത്’
പിന്നീട് അദ്ദേഹം സുബ്ഹിയുടെ സുന്നത്ത് രണ്ടു റക്അത് നിസ്‌കരിച്ചു. ഇഖാമത്ത് കൊടുക്കുന്നത് വരെ കാത്തിരുന്നു. പിന്നീട് ഞങ്ങളോടൊപ്പം ജമാഅത്തിലും പങ്കെടുത്തു, രാത്രിയുടെ ആദ്യ യാമത്തില്‍ എടുത്ത അതേ വുളുഅ് കൊണ്ട്!! (താരീഖു ബഅ്ദാദ്13/357, ഉഖൂദുല്‍ ജമാന്‍ 230, ഖൈറാതുല്‍ ഹിസാന്‍ 78)
‘ സുബ്ഹി ബാങ്ക് വിളിച്ചിരിക്കുന്നു’ എന്ന് ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം: ‘നീ കണ്ടത് ആരോടും പറയരുത്’
പിന്നീട് അദ്ദേഹം സുബ്ഹിയുടെ സുന്നത്ത് രണ്ടു റക്അത് നിസ്‌കരിച്ചു. ഇഖാമത്ത് കൊടുക്കുന്നത് വരെ കാത്തിരുന്നു. പിന്നീട് ഞങ്ങളോടൊപ്പം ജമാഅത്തിലും പങ്കെടുത്തു, രാത്രിയുടെ ആദ്യ യാമത്തില്‍ എടുത്ത അതേ വുളുഅ് കൊണ്ട്!! (താരീഖു ബഅ്ദാദ്13/357, ഉഖൂദുല്‍ ജമാന്‍ 230, ഖൈറാതുല്‍ ഹിസാന്‍ 78)
യസീദ് ബിന്‍ മര്‍സദ് സദാ കരയുമായിരുന്നു. കണ്ണീരൊഴുക്കാത്ത ഒരു നേരവുമില്ല. ആരോ കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ പാപം ചെയ്താല്‍ എല്ലാ കാലത്തും നിന്നെ ബാത്ത് റൂമിലിരുത്തും എന്നെങ്ങാനുമാണ് എന്റെ റബ്ബ് താക്കീത് ചെയ്തിട്ടുള്ളതെങ്കില്‍ തീര്‍ച്ചയായും അതിന്റെ അസഹ്യതയില്‍ തന്നെ ഞാന്‍ നിലക്കാതെ കണ്ണീര്‍ പൊഴിക്കും. അപ്പോള്‍പ്പിന്നെ, നരകാഗ്‌നിയിലിടുമെന്ന് പറഞ്ഞാലോ?! മൂവായിരമാണ്ട് കത്തിച്ചു കത്തിച്ചു പഴുപ്പിച്ചെടുത്തതാണത്. ആയിരമാണ്ട് കത്തിച്ചപ്പോള്‍ അതിന്റെ നിറം തുടിക്കുന്ന ചുവപ്പായി. വീണ്ടും ആയിരം കൊല്ലം കത്തിച്ചപ്പോള്‍ തീ വെളുത്തു പോയി. പിന്നെയും ഒരു സഹസ്രാബ്ധം. അതു കറുത്തിരുണ്ടു. ഇരുട്ടു കുത്തിയ രാത്രിയെപ്പോലെ കറുപ്പാണ് നരകത്തിന്’ ( റൂഹുല്‍ബയാന്‍ 2/225).
നരകശിക്ഷ കഠോരമാണ്. ഐഹികലോകത്തെ അഗ്‌നിയെക്കാള്‍ എഴുപതിരട്ടി ചൂട്. കല്ലും മനുഷ്യനുമാണതിലെ വിറകുകള്‍. കുടിക്കാന്‍ കുടലുകള്‍ എരിച്ചു കളയുന്ന ‘ഹമീം’ എന്ന പാനീയം. കഴിക്കാന്‍ അതിദുര്‍ഗന്ധിയായ ‘സഖൂം’ മരത്തില്‍ നിന്നുള്ള ഭക്ഷണം. അങ്ങനെയങ്ങനെ ശിക്ഷയുടെ അഗ്‌നിക്കയത്തില്‍ ഗതികെട്ടലയുന്ന സത്യനിഷേധികളുടെയും പാപികളുടെയും ഭീതിതരംഗങ്ങള്‍… ശദ്ദാദ് ബിന്‍ ഔസ് (റ) ഉറങ്ങാന്‍ കിടന്നാല്‍ ഓര്‍ത്തോര്‍ത്ത് വറചട്ടിയിലിട്ട ധാന്യമണിയെപ്പോലെ എരിപൊരി കൊള്ളുമായിരുന്നത്രെ. എന്നിട്ട് ‘അല്ലാഹുവേ നരകം എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല’ എന്ന് പറഞ്ഞു പുലരുവോളം പ്രാര്‍ഥനാമഗ്‌നനായി കഴിയുമായിരുന്നു.
അങ്ങനെയുള്ള നരകത്തില്‍ നിന്ന് മോചനം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു!! റമളാന്റെ അവസാനത്തെ പത്തു ദിവസങ്ങള്‍ നരകമുക്തിയുടെതാണ്. കഴിഞ്ഞ് പോയതിനേക്കാള്‍ മൂല്യവത്തായ നാളുകള്‍. സീസണ്‍ നോക്കി നാം കൊയ്ത്തിന് ഇറങ്ങാറുണ്ട്. സമ്മേളനപ്പറമ്പില്‍ കച്ചവടം ചെയ്യുക, ചാകരയുണ്ടാകുമ്പോള്‍ വലയെറിയുക, മഴ നോക്കി വിത്തിറക്കുക തുടങ്ങിയവ ബുദ്ധിയുള്ളവര്‍ ചെയ്തുവരുന്ന കാര്യമാണ്. ആത്മീയ വിഷയത്തിലും ഇപ്പറഞ്ഞ സീസണും ആനുകൂല്യവും നമുക്കാവശ്യമില്ലേ? തീര്‍ച്ചയായും ഉണ്ട്. മനുഷ്യശരീരം അമ്മാറതുന്‍ ബിസ്സൂഅ് ആണ്. സദാ പാപങ്ങള്‍ വന്നു പോകുന്ന പ്രകൃതിയാണ് അതിന്നുള്ളത്. ആദം സന്തതികളെല്ലാം തെറ്റു ചെയ്യുന്നവരാണെന്നും അവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരാണെന്നും തിരുമേനി (സ്വ) അരുളിയിട്ടുണ്ട്. തെറ്റുകളുടെ കയത്തില്‍ മുങ്ങിയാവരുത് നമ്മുടെ മരണം. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടിയാല്‍ പൊറുത്തു തരാമെന്ന് അല്ലാഹു വാക്ക് തന്നതാണ്. കണ്ണീര്‍തുള്ളികള്‍ കൊണ്ട് വേണം പാപങ്ങളെ കഴുകിക്കളയാന്‍. രാത്രിയുടെ നിശ്ശബ്ദതയില്‍ മറ്റുള്ളവര്‍ സുഷുപ്തിയിലായിരിക്കുമ്പോഴും ചെയ്ത പാപങ്ങളെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍ നമുക്കാകണം. അല്ലാഹുവിനെയോര്‍ത്ത്, വരാനിരിക്കുന്ന ശിക്ഷകളെ പ്രതിയോര്‍ത്ത് കരഞ്ഞ കണ്ണുകളെ നരകം സ്പര്‍ശിക്കില്ലെന്ന് നബിതിരുമേനി പഠിപ്പിച്ചിട്ടുണ്ട്. ഏകാന്തനായി അല്ലാഹുവിനെ ഓര്‍ത്ത് കരഞ്ഞയാള്‍ക്ക് വിചാരണാദിവസം അര്‍ശിന്റെ തണലുണ്ട് എന്ന് മറ്റൊരു ഹദീസിലും കാണാം. ഇനിയുള്ള രാപ്പകലുകള്‍ അങ്ങനെയാവട്ടെ. ആത്മാര്‍ത്ഥതയോടെ പാപമോചനം തേടുവാനും സ്വര്‍ഗപ്രാപ്തി വരിക്കുവാനും ഈ ദിവസങ്ങളുടെ പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ധൃതികാണിക്കുക. ഇനി വൈകാന്‍ നേരമില്ല.
ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക
അവസാനപ്പത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിലെ ലൈലത്തുല്‍ ഖദ്ര്‍ എന്ന പുണ്യരാവാണ്. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാണ് ഖദ്‌റിന്റെ രാവ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. മലക്കുകളും സച്ചരിതരായ ആത്മാക്കളും ആ രാവില്‍ ഇറങ്ങിവരും. പ്രഭാതം പുലരുവോളം സമാധാനം ആശംസിക്കപെടും. പരിശുദ്ധ ഖുര്‍ആനിന്റെ അവതരണം ആരംഭിച്ചത് ലൈലതുല്‍ ഖദ്‌റില്‍ ആയിരുന്നുവെന്നുവെന്നും സൂറത്തുല്‍ ഖദ്‌റില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്.
അവസാനപ്പത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിലെ ലൈലത്തുല്‍ ഖദ്ര്‍ എന്ന പുണ്യരാവാണ്. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാണ് ഖദ്‌റിന്റെ രാവ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. മലക്കുകളും സച്ചരിതരായ ആത്മാക്കളും ആ രാവില്‍ ഇറങ്ങിവരും. പ്രഭാതം പുലരുവോളം സമാധാനം ആശംസിക്കപെടും. പരിശുദ്ധ ഖുര്‍ആനിന്റെ അവതരണം ആരംഭിച്ചത് ലൈലതുല്‍ ഖദ്‌റില്‍ ആയിരുന്നുവെന്നുവെന്നും സൂറത്തുല്‍ ഖദ്‌റില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്.
വാസ്തവം പറഞ്ഞാല്‍ ലൈലത്തുല്‍ ഖദ്ര്‍ അവസാനത്തെ പത്തിലാണെന്നു കട്ടായം പറയാന്‍ വയ്യ. ഈ രാത്രി ഏതു ദിനത്തിലായിരിക്കുമെന്ന് അല്ലാഹു നമുക്ക് കൃത്യമായ അറിവ് നല്‍കിയിട്ടില്ല. ഉബാദത്ബ്‌നു സ്വാമിതില്‍(റ) നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. ‘നബി (സ്വ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി (സ്വ) പറഞ്ഞു. ലൈലതുല്‍ ഖദ്‌റിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ വന്നതായിരുന്നുഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വെക്കുന്നത്. അതോടെ ആ ജ്ഞാനം അല്ലാഹു ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം.’ പ്രസ്തുത ഗുണം എന്താണെന്നു നിര്‍ദ്ധാരണം ചെയ്യാന്‍ ചില പണ്ഡിതന്‍മാര്‍ പരിശ്രമിച്ചിട്ടുണ്ട്. കൃത്യമായ അറിവ് നല്‍കിയിരുന്നെങ്കില്‍ ആ രാവില്‍ മാത്രം ജനങ്ങള്‍ ആരാധനാനിമാഗ്‌നരാകുകയും ബാക്കി ദിനങ്ങളില്‍ ഉദാസീനരാകുകയും ചെയ്‌തേക്കും.
റമളാനിലെ ഏതു രാത്രിയിലും ആവാമെങ്കിലും സൂക്ഷ്മജ്ഞാനികളായ ചില പണ്ഡിതമഹത്തുക്കള്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് അറിയാനുള്ള പണ്ഡിതോചിതമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതു പ്രകാരം, അവസാനത്തെ പത്ത് രാത്രികളും വിശേഷിച്ച്, ഒറ്റയിട്ട രാത്രികള്‍ കൂടുതല്‍ സാധ്യതയുള്ളവയാണ്. ആഇശാ ബീവി(റ) പറയട്ടെ: ‘നബി (സ്വ) പറഞ്ഞു: നിങ്ങള്‍ റമളാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ഖദ്‌റ് പ്രതീക്ഷിക്കുക’ (ബുഖാരി). ഇബ്‌നു ഉമര്‍(റ)വില്‍നിന്നു സ്വഹീഹുല്‍ബുഖാരിയില്‍ നിവേദനം ചെയ്യുന്നു. സ്വഹാബികളില്‍ ചിലര്‍ ലൈലത്തുല്‍ ഖദ്ര്‍ റമളാനിലെ അവസാനത്തെ ഏഴു ദിവസങ്ങളില്‍ വരുന്നതായി സ്വപ്‌നം കണ്ടു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ‘ലൈലത്തുല്‍ ഖദ്‌റ് റമളാനിലെ അവസാനത്തെ ആഴ്ചയില്‍ വരുന്നതായുള്ള നിങ്ങളുടെ സ്വപ്‌നം ശരിയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ വല്ലവനും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചു കാത്തിരിക്കുന്നുവെങ്കില്‍ അവസാനത്തെ ഏഴ് ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിക്കട്ടെ!’. മറ്റൊരു ഹദീസ്: ‘നിങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക. അതില്‍ തന്നെ ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച്, രാവുകളില്‍’ (ബുഖാരി). ഉബാദത്ബ്‌നു സ്വാമിതില്‍(റ) നിന്ന് ബൈഹഖി, അഹ്മദ് തുടങ്ങിയവര്‍ രേഖപ്പെടുത്തിയ ഹദീസില്‍ ഇരുപത്തിയൊന്‍പതാം രാവിലും റമളാന്റെ അവസാനരാവിലും പ്രതീക്ഷിക്കാമെന്ന് കൂടി കാണാം. അബൂഹുറയ്‌റ (റ) പറയുന്നു: ‘ഞങ്ങള്‍ നബി (സ്വ)യുടെ അടുക്കല്‍ വെച്ച് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച് സംവദിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തില്‍ എത്രയുണ്ട് ബാക്കി? ഞങ്ങള്‍ പ്രതിവചിച്ചു. ഇരുപത്തിരണ്ട് ദിനങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. അതില്‍ ഇരുപത്തിയൊമ്പതാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക.’ ഈ ഹദീസ് ഇമാം സ്വുയൂഥി (റ) പ്രബലപ്പെടുത്തിയിട്ടുണ്ട് (ദുര്‍റുല്‍ മന്‍സൂര്‍ 6/372). അത്ര പ്രബലമല്ലാത്ത ചില വീക്ഷണങ്ങളില്‍ ലൈലത്തുല്‍ ഖദ്ര്‍ വര്‍ഷാവര്‍ഷം മാറിമാറി വരാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു. ‘ലൈലതുല്‍ ഖദ്‌റിനെപ്പറ്റി നബി (സ്വ)യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമളാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.’ (അബൂദാവൂദ്, ത്വബ്‌റാനി).
ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് എന്ന ചോദ്യത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് റമളാനിന്റെ ഇരുപത്തേഴാം രാവിനു തന്നെ. ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി തിരുമേനി (സ്വ) പറഞ്ഞു. നിങ്ങള്‍ ഇരുപത്തിയേഴാം രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക. അബൂഹുറൈറ (റ) പറയുന്നു. ‘ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്‌റ് സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി (സ) ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ദ്ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മ്മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? അബുല്‍ ഹസന്‍ പറയുന്നു. ഇരുപത്തേഴാം രാവാണ് ഇവിടെ ഉദ്ദേശിച്ചത്. ആ രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം).
ഖുര്‍ആനിലെ പരാമര്‍ശത്തിന്റെ സാഹചര്യം വിലയിരുത്തി ലൈലതുല്‍ ഖദ്ര്‍ റമളാന്‍ ഇരുപത്തേഴാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണെന്ന് മുഫസ്സിറുകളുടെ നേതാവ് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ട്. ലൈലതുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണം പോലെ. അതില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രത്യേകമായി സുചിപ്പിക്കുന്നത് ഇരുപത്തേഴാമത്തെ പദമാണ്. പവിത്രമായ ആ രാവ് ഇരുപത്തേഴിനാണെന്നതിന് ഇതില്‍ സൂചനയുണ്ട് എന്നദ്ദേഹം പറയുന്നു. മറ്റൊരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് ഉമര്‍ (റ) വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ)വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം അല്ലാഹു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒമ്പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു (9ണ്മ3=27). ഇരുപത്തേഴാം രാവാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം.
സിര്‍റുബ്‌നു ഹുബൈശി (റ) ഉദ്ധരിക്കുന്നു: ഞാന്‍ ഒരിക്കല്‍ ഉബയ്യുബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. വര്‍ഷം മുഴുവന്‍ ആരാധനകളില്‍ മുഴുകുന്നവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ലഭിക്കുമെന്ന് അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹു അബൂ അബ്ദിര്‍റഹ്മാന് പൊറുത്തു കൊടുക്കട്ടെ. ലൈലതുല്‍ ഖദ്ര്‍ റമളാനിന്റെ അവസാന പത്തിലാണെന്നും അതു തന്നെ ഇരുപത്തേഴാം രാവിലാണെന്നതും അദ്ദേഹത്തിനറിയാം. ജനങ്ങള്‍ അന്നു മാത്രം തിരക്കു കൂട്ടാതിരിക്കട്ടെ എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക.’ പിന്നെ അദ്ദേഹം, ലൈലതുല്‍ ഖദ്ര്‍ ഇരുപത്തേഴാം രാവിലാണെന്ന് സത്യം ചെയ്തു പ്രഖ്യാപിച്ചു. അപ്പോള്‍ ഞാന്‍ : ‘അബുല്‍ മുന്‍ദിറേ, നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ തറപ്പിച്ചു പറയുന്നത്?’ അദ്ദേഹം പറഞ്ഞു: തിരുനബി (സ്വ) ഞങ്ങള്‍ക്കു പഠിപ്പിച്ചു തന്ന അടയാളങ്ങളെ ആധാരമാക്കി, അല്ലെങ്കില്‍ കിരണങ്ങളില്ലാതെയായിരിക്കും അന്നത്തെ സൂര്യോദയം എന്ന തെളിവിനാലും (മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍, നസാഇ).
വേറെയും അനേകം പേര്‍ ഇതേ വീക്ഷണമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടാവണം പൂര്‍വകാലം മുതല്‍ ഇരുപത്തേഴാം രാവിനു സവിശേഷ പ്രാധാന്യം കല്‍പ്പിച്ചു പോരുന്നത്. ‘ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും.’ (തര്‍ശീഹ്, 1/168, റാസി 32/30).
ലൈലത്തുല്‍ ഖദ്ര്‍ ഏതു രാവില്‍ ആയാലും അതിന്റെ അനുഗ്രഹം നമുക്ക് നഷ്ടമാവാതിരിക്കട്ടെ.
ലൗകിക ബന്ധങ്ങളില്‍ നിന്നു മനസ്സടര്‍ത്തി …
അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ്. എന്തെങ്കിലും കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫിന്റെ ഭാഷാര്‍ഥം. മനസ്സും ശരീരവും മാലിന്യങ്ങളില്‍ നിന്ന് സ്ഫുടം ചെയ്ത് വിശുദ്ധിയുടെ പരമോന്നതിയിലേക്ക് നടന്നടുക്കാന്‍ ഇബാദത്തുകളില്‍ മുഴുകി പള്ളിയില്‍ താമസിക്കുക എന്ന് സാങ്കേതിക ഭാഷ്യം. നിശ്ചിതസമയത്തേക്ക് മനസിനെ എല്ലാ ബഹളങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി അല്ലാഹ് എന്ന ഒരേ ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഏകാഗ്രതയും ആത്മീയ സായൂജ്യവും നേടാനുള്ള അനുപമ സാധനയാണ് ഇഅ്തികാഫ്.
ഇഅ്തികാഫ് പ്രബലമായ സുന്നത്താണ്. തിരുനബി(സ്വ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുക ശീലമായിരുന്നു. എന്നാല്‍ ഒരു റമളാനില്‍ ഇഅ്തികാഫ് ഉപേക്ഷിച്ചുവെന്ന് ഹദീസില്‍ കാണാം. അനസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) റമളാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം ഇഅ്തികാഫിരുന്നില്ല. അടുത്ത വര്‍ഷം അദ്ദേഹം ഇരുപത് ദിവസം ഇഅ്തികാഫിരുന്നു. (തിര്‍മിദി, അബൂദാവൂദ്). ഇഅ്തികാഫ് നിര്‍ബന്ധമല്ലെന്ന് പഠിപ്പിക്കാനാണ് ഒരു വര്‍ഷം അത് ഒഴിവാക്കിയത് എന്ന് ചില പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നു. അതേസമയം ഇഅ്തികാഫ് വാജിബാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഒരു വര്‍ഷം പ്രവാചകന്‍ ഇഅ്തികാഫ് ഇരുന്നിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം പത്ത് ദിവസം കൂടുതല്‍ ഇരുന്നുകൊണ്ട് പ്രവാചകന്‍ അത് നികത്തിയിട്ടുണ്ട് എന്നാണ് അവരുടെ ന്യായം.
റമളാനിലും അല്ലാത്തപ്പോഴും ഇഅ്തികാഫ് അനുഷ്ഠിക്കാവുന്നതാണെങ്കിലും റമളാനില്‍ പ്രത്യേകം സുന്നത്താണ്. തിരുമേനി (സ്വ) ശവ്വാല്‍ മാസത്തിലെ അവസാനത്തെ പത്ത് നാളുകളില്‍ ഇഅ്തികാഫ് ഇരുന്നതായി നിവേദനമുണ്ട്. ഒരു റമളാനില്‍ ആഇശ(റ)യും ഹഫ്‌സ്വ(റ)യും സൈനബും(റ) ഇഅ്തികാഫിനായി പള്ളിയില്‍ പ്രത്യേകം തമ്പുകള്‍ ഉണ്ടാക്കിയത് തിരുമേനി കണ്ടു. അതിനാല്‍ അക്കൊല്ലം ഇഅ്തികാഫ് വേണ്ടെന്ന് വെക്കുകയും പിന്നീട് ശവ്വാലിലെ പത്ത് ദിവസം ഇഅ്തികാഫിരിക്കുകയും ചെയ്തു (ബുഖാരി).
ഇഅ്തികാഫ് അനുഷ്ഠിക്കുന്നവര്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. വിശേഷബുദ്ധിയുള്ളവരും, വലിയ അശുദ്ധിയില്‍ നിന്ന് മുക്തരുമായിരിക്കണം. നിയ്യത്ത് ചെയ്യണം, പള്ളിയിലായിരിക്കണം, അല്‍പനേരമെങ്കിലും താമസിക്കണം. ഇരിക്കുകയോ കിടക്കുകയോ ആണെങ്കിലും ഇഅ്തികാഫിന്റെ കൂലി ലഭിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് ശല്യമാവാത്തവിധം മറകെട്ടി ഇരിക്കാവുന്നതാണ്. മുടി ചീകുക, നഖം മുറിക്കുക, തല വടിക്കുക, ദേഹ ശുദ്ധി വരുത്തുക, സുഗന്ധം പൂശുക (നോമ്പിന്റെ പകലൊഴിച്ച്) എന്നിത്യാദി കാര്യങ്ങളെല്ലാം അനുവദനീയമാണ്. ഭക്ഷണം കഴിക്കുന്നവര്‍ പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
സാധാരണ സുന്നത്തായ ഇഅ്തികാഫിന് സമയപരിധിയില്ല. നിയ്യത്തോടെ പള്ളിയില്‍ പ്രവേശിച്ച്‌സമയം കൂടിയാലും കുറഞ്ഞാലും പുറത്ത് പോകുന്നത് വരെ ഇഅ്തികാഫിലായിരിക്കും. എന്നാല്‍, നേര്‍ച്ചമൂലം നിര്‍ബന്ധമായിത്തീര്‍ന്ന ഇഅ്തികാഫ് നേര്‍ച്ചക്കനുസരിച്ച് നിശ്ചിത സമയത്ത് തന്നെ നിര്‍വഹിക്കണം. റമളാനിലെ അവസാന പത്ത് മുഴുവന്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇരുപതിനു സൂര്യാസ്തമയത്തിന് മുമ്പ് ഇഅ്തികാഫില്‍ പ്രവേശിച്ച് അവസാന ദിവസം സൂര്യാസ്തമയത്തിന് ശേഷം പുറത്തുപോകുന്നതാണ് പൂര്‍ണമായ രീതി. സാധ്യമായില്ലെങ്കില്‍ ഇരുപത്തൊന്നിന്റെ ദിവസം സുബ്ഹി നിസ്‌കാരത്തോടെ പ്രവേശിക്കാവുന്നതാണ്.
സാധാരണ സുന്നത്തായ ഇഅ്തികാഫിന് സമയപരിധിയില്ല. നിയ്യത്തോടെ പള്ളിയില്‍ പ്രവേശിച്ച്‌സമയം കൂടിയാലും കുറഞ്ഞാലും പുറത്ത് പോകുന്നത് വരെ ഇഅ്തികാഫിലായിരിക്കും. എന്നാല്‍, നേര്‍ച്ചമൂലം നിര്‍ബന്ധമായിത്തീര്‍ന്ന ഇഅ്തികാഫ് നേര്‍ച്ചക്കനുസരിച്ച് നിശ്ചിത സമയത്ത് തന്നെ നിര്‍വഹിക്കണം. റമളാനിലെ അവസാന പത്ത് മുഴുവന്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇരുപതിനു സൂര്യാസ്തമയത്തിന് മുമ്പ് ഇഅ്തികാഫില്‍ പ്രവേശിച്ച് അവസാന ദിവസം സൂര്യാസ്തമയത്തിന് ശേഷം പുറത്തുപോകുന്നതാണ് പൂര്‍ണമായ രീതി. സാധ്യമായില്ലെങ്കില്‍ ഇരുപത്തൊന്നിന്റെ ദിവസം സുബ്ഹി നിസ്‌കാരത്തോടെ പ്രവേശിക്കാവുന്നതാണ്.
പുണ്യകര്‍മ്മങ്ങളില്‍ വ്യാപൃതനാവുക, അത്യാവശ്യമല്ലാത്ത വാക്കുകളും പ്രവൃത്തികളും വെടിയുക എന്നതും തിരുനബി ചര്യയാണ്. ഇഅ്തികാഫ് സന്യാസമല്ല. ബന്ധങ്ങളില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമല്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകാവുന്നതാണ്. മലമൂത്ര വിസര്‍ജനം, രോഗിയെ സന്ദര്‍ശിക്കുമെന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കില്‍ രോഗസന്ദര്‍ശനം, മയ്യിത്ത് സംസ്‌കരണം, കൊണ്ടുവരാന്‍ ആളില്ലാത്ത അവസ്ഥയില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പുറത്തു പോകാവുന്നതാണ്. അധികരിക്കാത്തവിധം സന്ദര്‍ശകനോടും സംസാരിക്കാവുന്നതാണ്.
സ്വാര്‍ത്ഥ തല്പര്യങ്ങളോ ലാഭേച്ഛയോ കൂടാതെ ജനങ്ങളുടെ അത്യാവശ്യം നിര്‍വഹിച്ചുകൊടുക്കാന്‍ വേണ്ടി പുറത്തിറങ്ങുന്നതിലും തെറ്റില്ല. ‘എന്റെ പള്ളിയില്‍ (മസ്ജിദുന്നബവി) ഒരു മാസം ഇഅ്തികാഫിരിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരം ഒരാള്‍ തന്റെ ഒരു സഹോദരന്റെ ഒരാവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതിനായി പുറപ്പെടുന്നതാണെന്ന്’ നബിതിരുമേനി അരുളിയിട്ടുണ്ട് (ത്വബ്‌റാനി).
ഒരിക്കല്‍ ഇഅ്തികാഫിലായിരുന്ന ഹുസൈന്‍(റ)വിനോട് ഒരാള്‍ തന്റെ ഒരത്യാവശ്യത്തിനായി കൂടെ വരുമോ എന്ന് ചോദിച്ചപ്പോള്‍ പിന്നീട് വരാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യം ആരോ ഹസന്‍ ബസ്വരിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘അയാളുടെ കൂടെ ഇറങ്ങിപ്പുറപ്പെടലായിരുന്നു ഇഅ്തികാഫിനേക്കാള്‍ അദ്ദേഹത്തിന് അനുയോജ്യം. അല്ലാഹുവാണേ! ഒരു മാസം ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരമായിട്ടുള്ളത് താങ്കളുടെ ആവശ്യപൂര്‍ത്തീകരണത്തിനായി താങ്കളുടെ കൂടെ പുറപ്പെടലാണ്.’
‘മനസ്സിനെ അല്ലാഹുവില്‍ ഏല്‍പിച്ച് ഇലാഹീസ്മരണയില്‍ തളച്ചിടുക, ഏകാന്തനായി അല്ലാഹുവിനെ ധ്യാനിച്ചിരിക്കുക, ലൗകിക കാര്യങ്ങളില്‍ നിന്നകന്ന് ഓരോ നിശ്വാസത്തിലും അല്ലാഹ് എന്ന വിചാരത്തില്‍ വിലയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇഅ്തികാഫിന്റെ ഉന്നവും ചൈതന്യവും. തദ്വാരാ, അല്ലാഹുവിനോടുള്ള സ്‌നേഹവും സ്മരണയും അവനോടുള്ള താല്‍പര്യവും മനസ്സില്‍ നിറയും. അതോടെ അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനെ പറ്റിയിരിക്കും പിന്നെ അവന്റെ വിചാരം മുഴുവന്‍. അങ്ങനെ സ്രഷ്ടാവിനോടുള്ള സഹവര്‍ത്തിത്വം അവന് ഏറെ പ്രിയങ്കരമായിമാറും. ഖബ്‌റിലെ ഏകാന്തതയില്‍ അല്ലാഹു മാത്രമായിരിക്കുമല്ലോ കൂട്ട് എന്ന ചിന്തയിലേക്ക് അത് നയിക്കും. ഇതാണ് ഇഅ്തികാഫിന്റെ മഹത്തായ ലക്ഷ്യം (സാദുല്‍ മആദ്).
കച്ച കെട്ടാന്‍ സമയമായി
റമളാന്‍ വിടപറയുകയാണ്. പുണ്യമായ ഈ ദിനങ്ങളില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ട് മാതാവ് പ്രസവിച്ചിട്ട ദിവസത്തിലേതു പോലെ നിര്‍മലനും ദോഷമുക്തനും ആയിത്തീര്‍ന്നില്ലെങ്കില്‍ അവനു അല്ലാഹുവിന്റെ ശാപത്തിനു വിധേയമാകുമെന്നു അറിയിക്കുന്ന ഹദീസുണ്ട്. അതിനാല്‍, ഇബാദത്തുകള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തുക. ആയിശബീവി (റ) പറയുന്നു : ‘വര്‍ഷത്തിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് റമളാനിലെ അവസാന പത്ത് രാത്രികളില്‍ തിരുമേനി ആരാധനകള്‍ക്കായി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നു’ (മുസ്‌ലിം). മഹതി തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ വായിക്കാം: റമളാനിലെ അവസാന നാളുകളില്‍ നബിതിരുമേനി (സ്വ) കച്ച മുറുക്കി ഉടുക്കുകയും രാത്രി സജീവമാക്കുകയും കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു’ (ബുഖാരി). ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍, പ്രത്യേകമായ ദിക്‌റുകള്‍ എന്നിവ വര്‍ധിപ്പിക്കുക. പഠിച്ചതും അറിഞ്ഞതും പ്രയോഗത്തില്‍ വരുത്തുക. ഓര്‍ക്കുക, അറിഞ്ഞിട്ടും ചെയ്യാതിരിക്കുന്നവര്‍ കൂടുതല്‍ ഖേദിക്കേണ്ടി വരും.
റമളാന് വിടപറയുകയാണ്. പുണ്യമായ ഈ ദിനങ്ങളില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ട് മാതാവ് പ്രസവിച്ചിട്ട ദിവസത്തിലേതു പോലെ നിര്‍മലനും ദോഷമുക്തനും ആയിത്തീര്‍ന്നില്ലെങ്കില്‍ അവനു അല്ലാഹുവിന്റെ ശാപത്തിനു വിധേയമാകുമെന്നു അറിയിക്കുന്ന ഹദീസുണ്ട്. അതിനാല്‍, ഇബാദത്തുകള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തുക. ആയിശബീവി (റ) പറയുന്നു : ‘വര്‍ഷത്തിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് റമളാനിലെ അവസാന പത്ത് രാത്രികളില്‍ തിരുമേനി ആരാധനകള്‍ക്കായി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നു’ (മുസ്‌ലിം). മഹതി തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ വായിക്കാം: റമളാനിലെ അവസാന നാളുകളില്‍ നബിതിരുമേനി (സ്വ) കച്ച മുറുക്കി ഉടുക്കുകയും രാത്രി സജീവമാക്കുകയും കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു’ (ബുഖാരി). ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍, പ്രത്യേകമായ ദിക്‌റുകള്‍ എന്നിവ വര്‍ധിപ്പിക്കുക. പഠിച്ചതും അറിഞ്ഞതും പ്രയോഗത്തില്‍ വരുത്തുക. ഓര്‍ക്കുക, അറിഞ്ഞിട്ടും ചെയ്യാതിരിക്കുന്നവര്‍ കൂടുതല്‍ ഖേദിക്കേണ്ടി വരും.
‘അറിയുമറിവ് ചതിക്കാതിരിക്കട്ടെ നിന്നെ
അമലാലലംകൃതമായറിവാണറിവ്’ (റസ്സാനത്).
അമലാലലംകൃതമായറിവാണറിവ്’ (റസ്സാനത്).
Subscribe to:
Posts (Atom)










