ത്രിയേകത്വ വിശ്വാസികള്‍ ആണല്ലോ പ്രാധാനമായും ക്രിസ്തുമാതക്കാര്‍. എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ ത്രിയെകത്വത്തെ നന്നായി വിമര്‍ശിക്കുകയും അഹല് കിതാബിനു സുപരിചിതമായ ദൈവ സങ്കല്പം ഏകത്വം ആണെന്നു പറയുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് ബൈബിള്‍ പരിചയപ്പെടുത്തുന്ന യഹോവ എന്ന ഏകദൈവത്തെ അംഗീകരിക്കാനും നിവൃത്തിയില്ലാത്ത പരിതാപകരമായ അവസ്ഥയിലാണ് കൃസ്ത്യാനികള്‍. മനുഷ്യനോടും പിശാചിനോടും തോറ്റമ്പി അവരെയൊക്കെ സൃഷ്ടിച്ചതിന്റെ പേരില്‍ ദു:ഖിക്കുകയും അനുതപിക്കുകയും എല്ലാത്തിനെയും നശിപ്പിക്കും എന്നു രോശപ്പെടുകയും ചെയ്യുന്ന ദൈവം ! ദേഷ്യപ്പെടുമ്പോള്‍ വായിലൂടെ തീയും മൂക്കിലൂടെ പുകയും വരുന്ന ദൈവം, ഗരുഡന്‍റെയും ഐരാവതത്തിന്റെയും പുറത്തു കയറി സഞ്ചരിക്കുന്ന ഹൈന്ദവ ദേവന്മാരെ പോലെ കെരൂബിന്റെ പുറത്തു കയറി യാത്ര ചെയ്യുന്ന ദൈവം..... ഇങ്ങനെ എത്രയെങ്ങാനും ഉദാഹരണങ്ങള്‍ ഉദ്ധരിക്കാനാകും. ഈ ദൈവത്തെ വിശ്വസിക്കാന്‍ നിങ്ങള്‍ക്കാകുമോ? എന്തുകൊണ്ട് ബുദ്ധിയുള്ളവര്‍ ഈ ദൈവത്തെ അംഗീകരിക്കുന്നില്ല എന്നു മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment