ആസൂത്രിത മാതൃത്വം / പിതൃത്വം (Planned Parenthood) എന്ന ഓമനപ്പേരില്‍ പ്രചണ്ഡമായ പ്രചാരണങ്ങളോടെ നടപ്പില്‍ വരുത്തപ്പെട്ട കുടുംബാസൂത്രണ പദ്ധതികളുടെ ബാലന്സ്ന ഷീറ്റ് നഷ്ടക്കണക്കാണ് കാണിക്കുന്നത് എന്ന് ലോകം കേട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. മനുഷ്യന്റെ് സ്വാഭാവിക പ്രജനനശേഷിയെ മനപൂര്വം് നിയന്ത്രിക്കുക എന്നാണു എന്സൈപക്ലോപീഡിയ ബ്രിട്ടാനിക്ക മുതലുള്ള “ഔദ്യോഗിക” വിവര സ്രോതസ്സുകളും ലോകാരോഗ്യ സംഘടന (WHO), അന്താരാഷ്ട്ര ആസൂത്രിത മാതൃത്വ / പിതൃത്വ സംഘടന (International Planned Parenthood Federation) പോലെയുള്ളവരും കുടുംബാസൂത്രണം (Family Planning) എന്നതിനു നല്കുtന്ന വിശദീകരണം. അതിനു ഗര്ഭയനിരോധനം, ഗര്ഭആച്ചിദ്രം, ഗര്ഭാനിര്ധാളരണം തുടങ്ങിയുള്ള മാര്ഗഘങ്ങ¬ള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഗര്ഭ,ധാരണങ്ങള്ക്കി്ട¬യില്‍ ദീര്ഘിമായ ഇടവേള സ്വീകരിച്ചും സന്താനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയും ഫാമിലി പ്ലാനിംഗ് ചെയ്യുന്നവരുണ്ട്. നാം രണ്ട് നമുക്ക് രണ്ടില്‍ തുടങ്ങി നാം ഒന്ന് നമുക്കൊന്നിലേക്ക് പരിണമിച്ചു ഇ¬പ്പോള്‍ നാമൊന്നു പിന്നെന്തിനു മറ്റൊന്ന് എന്ന് ചോദിക്കുന്ന സ്വാര്ഥമതയുടെ കൊട്ടാരങ്ങളിലേക്ക് സങ്കോചിക്കുന്ന ചിന്താഗതി വിളിച്ചുവരുത്തിയ വിനാശമെന്താണെന്നു ആധുനിക “വൃദ്ധചൈന” വിളിച്ചു കലമ്പുന്ന ചിത്രം നമ്മളി-പ്പോള്‍ ലൈവായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയും അതിലെ വിഭവങ്ങളും എത്ര പരിമിതമാണ്, അതിനാല്‍ അനിയന്ത്രിതമായ ജനപ്പെരുപ്പം ഉണ്ടായാല്‍ വിഭവങ്ങള്‍ തീര്ന്നു പോകും എന്ന മിഥ്യാധാരണ ഊതിവീര്‍പ്പിച്ചുണ്ടാക്കിയ കുമിളകള്‍ കാട്ടിയാണ് ജനകീയാസൂത്രണ നയങ്ങള്‍ നട¬¬പ്പില്‍ വന്നത്. 1789-ല്‍ പുറത്തുവന്ന റ്റി.ആര്‍. മാല്ത്തൂസ് (Thomas Robert Malthus, 1766-1834) എഴുതിയ An Essay on the Principle of Population എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ “വിഭവപ്പേടി” വളര്‍ന്നത്. ഗണിതശാസ്ത്രജ്ഞനായിരുന്ന മാല്തൂസ് ജനങ്ങളുടെ എണ്ണം സമഗുണിതശ്രേണിയില്‍ (Geometric Progression – GP) 1,2,4,8,16,32... എന്ന നിലയില്‍ പെരുകുമ്പോള്‍ വിഭവങ്ങള്‍ സമാന്തരശ്രേണിയില്‍ (Arithmatic Progression – AP) 1,2,3,4,5,6... എന്ന രീതിയില്‍ മാത്രമാണ് വളരുന്നതെന്നാണ് മാല്‍തൂസിയന്‍ സിദ്ധാന്തം. വിഭവങ്ങള്‍ “15” ആകുമ്പോള്‍ ജനസംഖ്യ “16384” ല്‍ എത്തിയിട്ടുണ്ടാകും എന്നാണ് മാല്ത്തൂ സ് പറഞ്ഞത്. പ്രകൃതിനിയമമനുസരിച്ച് വിഭവങ്ങളുടെ നിയന്ത്രണാതീതമായ ദൌര്ലണഭ്യത മാരകരോഗങ്ങളും പകര്ച്ച്വ്യാധികളും ഉണ്ടാകാന്‍ കാരണമാകും. ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവരുടെ കൂടെ നിലനില്പ്പ്് ഭീഷണമായിരിക്കും അതോടെ ജനസംഖ്യയില്‍ പ്രകൃതിപരമായി തന്നെ ഇടിവ് ഉണ്ടാകും, ഉണ്ടായേ തീരൂ തുടങ്ങിയുള്ള സംഭ്രമജനകമായ വാര്ത്തതകള്‍ നമ്മുടെ സാമ്പത്തികശാസ്ത്രത്തെ കുറിച്ചും ഭാവി ആസൂത്രണത്തെ പ്രതിയുമുള്ള ചിന്താഗതിയില്‍ സമൂലമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന ധാരണ വളര്ത്തി യതിന്റൊ അനുരണനമായാണ് ജനകീയാസൂത്രണ പദ്ധതികള്‍ വന്നത്. പ്രകൃതിനിയമങ്ങളെ സാന്ദര്ഭി്കമായി പ്രതിരോധിക്കാനും തിരുത്താനും ആവശ്യമായ ബുദ്ധി കൂടി മനുഷ്യനു നല്കപ്പെട്ടിട്ടുണ്ട് എന്ന് ഓര്ക്കാംതെ പോയതാണ് മാല്തൂാസിയന്‍ തിയറിക്ക് പറ്റിയ ഏറ്റവും വലിയ പിഴവ്. ആധുനിക നരവംശ ശാസ്ത്രത്തിന്റെഓ നിഗമനമനുസരിച്ച് മനുഷ്യവംശത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും കഴിഞ്ഞ കാലത്തുണ്ടായ മാറ്റങ്ങള്‍ ഇത് വിളിച്ചോതുന്നുണ്ട്. അലംഘനീയമാണ് എന്ന് വിശ്വസിക്കുന്ന പ്രകൃതിനിയമങ്ങള്‍ നാം പലപ്പോഴും ലംഘിച്ചിട്ടുണ്ട്. കാര്ഷികസംസ്കൃതി രൂപം കൊള്ളുന്നത് തന്നെ അത്തരത്തിലുള്ള ഒരു പ്രകൃതിനിഷേധത്തിലൂടെയാണ്. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമമനുഷ്യന്‍ അമ്പുംവില്ലും കണ്ടുപിടിച്ചതോടെ അദൃശ്യനായ ഒരു വേട്ടക്കാരനായി. കൂട്ടായും പരസ്പരം ആശയവിനിമയം നടത്തിയും വേട്ടയാടിയിരുന്ന അവന്റെന ആക്രമണശേഷിക്ക് മുന്നില്‍ ഒരു ജീവിക്കും പിടിച്ചുനില്ക്കാനാവുമായിരുന്നില്ല. അതിന്റെഘ ഫലമായി, മനുഷ്യന് ആഹാരമാകാവുന്ന മൃഗങ്ങള്ക്ക് ക്ഷാമം നേരിട്ടു. ഇത് പ്രകൃതിയില്‍ പലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. ഇരകള്ക്ക് ക്ഷാമം ഉണ്ടാകുമ്പോള്‍ അതിനനുസരിച്ച് വേട്ടക്കാരുടെ എണ്ണവും കുറയും; കുറഞ്ഞേ പറ്റൂ. ആഹാരം കുറയുമ്പോള്‍ ശിശുമരണം കൂടും; രോഗം കൂടും; അപ്പോള്‍ ജനസംഖ്യയും കുറയും. വേട്ടക്കാരുടെ എണ്ണം കുറയുമ്പോള്‍ ഇരകളുടെ എണ്ണം കൂടും. ഇങ്ങനെ ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം ക്രമപ്പെടുത്തുക എന്നതാണ് പ്രകൃതിനിയമം. ഈ സിദ്ധാന്തമനുസരിച്ച് ഭക്ഷണക്ഷാമം ഉണ്ടായപ്പോള്‍ മനുഷ്യരുടെ എണ്ണവും കുറയേണ്ടതായിരുന്നു. പക്ഷേ നമ്മുടെ അമ്മമാര്‍ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുന്നത് കണ്ടു വെറുതെയിരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ മറ്റു ഭക്ഷണവസ്തുക്കള്‍ തേടിപ്പിടിച്ചു. മുന്‍പുതന്നെ പരിചിതമായിരുന്ന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും നട്ടുവളര്ത്തിയെടുത്ത് അവയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കൃഷി ആരംഭിച്ചത്. ആ അര്‍ഥത്തില്‍, വേട്ടക്കാരനായ ആദിമനുഷ്യന്‍ ഇരകളുടെ എണ്ണത്തിനനുസരിച്ച് സ്വയം പരിമിതപ്പെടാതെ പ്രകൃതിനിയമലംഘനം അഥവാ, ജനസംഖ്യാ വര്ധനയ്ക്ക് തുടക്കം കുറിച്ചു!! കാര്ഷിെക സംസ്കാരം തന്നെ വാസ്തവത്തില്‍ പ്രകൃതിനിയമത്തിന്റെ് ലംഘനമാണ്. പ്രകൃതി സ്വകീയമായി ജൈവ വൈവിധ്യത്തിന്റെതതാണ്; കൃഷിയോ ഏകലക്ഷ്യത്തില്‍ പരിമിതമാണ്. കൃഷിക്കാരന് വിള അല്ലാത്തതെല്ലാം കളയാണ്, പ്രകൃതിക്ക് ഒന്നും കളയല്ലല്ലോ. കാര്ഷിനകവൃത്തിയില്‍ കള വെട്ടി വിള മാത്രം പോറ്റും. ജനസംഖ്യാ വളരച്ചക്ക് ആനുപാതികമായി വിഭവങ്ങളുടെ വര്‍ധന ഉണ്ടാകാത്തതിനാല്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം മൂലം ജനസംഖ്യ താനേ കുറയുമെന്ന സിദ്ധാന്തത്തില്‍ മാല്തൂസ് ചൂണ്ടിക്കാണിച്ചത് ഒരു പ്രകൃതിനിയമമായിരുന്നു. പ്രകൃതിയെ അതിന്റെ വഴിക്ക് വിട്ടിരുന്നെങ്കില്‍ അങ്ങനെ തന്നെ സംഭവിക്കുമായിരുന്നു. അതാണ് ഞാന്‍ നടേ പറഞ്ഞത് മനുഷ്യനുന്‍ ബുദ്ധി കൂടി നല്കപ്പെട്ടിട്ടുണ്ടെന്നു മാല്ത്തൂസ് വിസ്മരിച്ചു. ബുദ്ധിയുള്ള മനുഷ്യന്‍ രാസവളങ്ങളും രാസകീടനാശിനികളും കണ്ടുപിടിച്ചു. അത്യുല്പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ തിരഞ്ഞെടുത്ത് പ്രചരിപ്പിച്ചു. അതില്‍ പല പാളിച്ചകളും പറ്റി എന്നത് സത്യമാണ്. അതിന്റെ വില നാം കൊടുക്കുന്നുമുണ്ട്. പക്ഷേ മാല്ത്തൂസ് പ്രവചിച്ചതുപോലുള്ള വന്ക്ഷാമമോ ജനസംഖ്യാതകര്ച്ചയോ ഉണ്ടായില്ല. അദ്ദേഹം സിദ്ധാന്തിക്കുമ്പോള്‍ ലോകത്ത് 92 കോടി മനുഷ്യരുണ്ടായിരുന്നു. അത് ഇരുന്നൂറോ മുന്നൂറോ കോടി ആകുമ്പോഴേക്ക് നാം ഭൂമി വിനാശത്തില്‍ അകപ്പെടുമെന്ന പ്രചാരണങ്ങള്‍ ഉണ്ടായി. മാല്‍തൂസിയന്‍ സിദ്ധാന്തത്തെ പിന്തുടര്‍ന്ന്‍ എല്‍¬റിച്ച് (Paul R. Ehrlich), ആന്‍ (Anne Ehrlich) എന്നീ അമേരിക്കന്‍ ദമ്പതികള്‍ 1968-ല്‍ എഴുതിയ Population Bomb എന്ന ഗ്രന്ഥത്തില്, 1985 ആകുമ്പോഴേക്കും ലോകം ഭക്ഷ്യക്ഷാമത്തില്‍ മുങ്ങിക്കുളിക്കുമെന്നും സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും പാശ്ചാത്യരാജ്യങ്ങള്‍ മരുഭൂമിയാകുമെന്നും മൃഗങ്ങള്‍ ചത്തടിയും ആയുര്‍ ദൈര്‍ഘ്യം 42 ആയികുറയും എന്നെല്ലാം പ്രവചിച്ചു. എന്നിട്ടെന്തായി? ഇന്ന് എഴുന്നൂറ്റൊമ്പത് കോടി അറുപത് ലക്ഷത്തിനു മുകളിലെത്തി ജനസംഖ്യ; ഒന്നും സംഭവിച്ചില്ല. യു.എന്നിന്റെ കണക്കനുസരിച്ച് 2050 ആകുമ്പോള്‍ ഇന്നുള്ളതിന്‍റെ 32.69% ഇരട്ടിയായി വര്‍ധിച്ചു 9.15 ബില്യണ്‍ ആകും, മാല്‍ത്തൂസ് പ്രവചിച്ചതുപോലുള്ള ഒന്നും സംഭവിക്കില്ല. മാത്രമല്ല, ജനസംഖ്യ ഇരട്ടിയായപ്പോള്‍ ഭക്ഷ്യോത്പാദനം മൂന്നിരട്ടിയായി. എന്നാണ് പഠനങ്ങളും നിരീക്ഷണങ്ങളും ആധികാരിക രേഖകളും തെളിയിക്കുന്നത്. 2002-ല്‍ 100 കോടിയുണ്ടായിരുന്ന ഇന്ത്യയില്‍ ജനങ്ങളെ തീറ്റിപ്പോറ്റാനാവശ്യമായതിനെക്കാള്‍ 14 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞു. ജനസാന്ദ്രത കൂടിയ വത്തിക്കാനിലും തൊഴിലവസരങ്ങള്‍ ഉയര്‍ന്ന തോതിലാണ്. സ്വാതന്ത്ര്യ കാലഘട്ടത്തില്‍ 30 കോടി ജനങ്ങള്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ 2010-11 കാലഘട്ടത്തില്‍ ഉയര്‍ച്ചയാണോ തളര്‍ച്ചയാണോ ഉണ്ടായത്? നമ്മുടെ “നാടന്” അനുഭവങ്ങള്ക്ക്് അറിയുന്ന സത്യമാണ് ഇതെല്ലാം. Population Reference Bureau പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ജനസംഖ്യാനുപാതത്തിന്റെണ രണ്ടിരട്ടിയായി സാമ്പത്തിക ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ്. മാല്‍ത്തൂസിയന്‍ സിദ്ധാന്തം : ¬ഇസ്‌ലാമിനു പറയാനുള്ളത് ദാരിദ്യ്രത്തെ ഭയന്ന് കൊണ്ട് നിങ്ങള്‍ സന്താനങ്ങളെ കൊല്ലരുത്; അല്ലാഹുവാണ് നിങ്ങള്ക്കും അവര്ക്കും ഭക്ഷണം നല്കുങന്നത് എന്ന് വിശുദ്ധ ഖുര്ആതന്‍ പലതവണ പറഞ്ഞിട്ടുണ്ട്. എല്ലാ ജീവജാലങ്ങള്ക്കും അന്നം നല്കുുക എന്നത് അല്ലാഹു ഏറ്റെടുത്ത കാര്യമാണെന്നും ഖുര്ആ്ന്‍ പലവുരു ഓര്മാപ്പെടുത്തുന്നു. ജനസംഖ്യയിലെ വര്ധലനവ് അഭിമാനത്തിന്റെലയും ഐശ്വര്യത്തിന്റെീയും അടയാളമായാണ് ഖുര്ആടന്‍ വിലയിരുത്തുന്നത് എന്ന് പറയാം. ബനൂ ഇസ്രായീല്‍ ജനതയുടെ എണ്ണത്തിലുണ്ടായ പ്രകടമായ വര്ധനനവിനെയും എണ്ണത്തില്‍ തുലോം തുച്ഛമായിരുന്ന ശുഐബ് നബിയുടെ സമൂഹത്തില്‍ ആളെണ്ണം കൂടിയതിനെയും അവര്ക്ക് കിട്ടിയ അനുഗ്രഹമായി പരിചയപ്പെടുത്തുന്ന ഖുര്ആനിക പ്രയോഗങ്ങളില്‍ നിന്നത് മനസ്സിലാക്കാം. വിവാഹത്തിന്റെത ലക്ഷ്യം മനുഷ്യവംശത്തിന്റെര ഭൂമുഖത്തെ നിലനില്പ്പി നു കൂടുതല്‍ സഹായമാകുന്ന വിധത്തിലായിരിക്കാന്‍ ബോധപൂര്വതമായ തിരഞ്ഞെടുപ്പ് വേണമെന്ന് നിര്ദേിശിക്കുന്ന ഹദീസുകള്‍ വായിക്കാന്‍ കഴിയും. പ്രജനനശേഷി കൂടുതല്‍ ഉള്ളവരെ ഭാര്യമാരായി സ്വീകരിക്കണം എന്ന് വ്യക്തമായി നിര്ദ്ദേ ശിക്കുന്ന ഹദീസുകള്‍ ധാരാളമാണ്. "നിങ്ങള്‍ കൂടുതല്‍ സ്നേഹശീലരും വര്ധിനച്ച പ്രജനനശേഷിയുള്ളവരുമായ സ്ത്രീകളെ വിവാഹം ചെയ്യുക, ഇതര സമുദായങ്ങള്ക്ക്െ മധ്യേ നിങ്ങളുടെ വര്ദ്ധശനവ് കാരണം ഞാന്‍ അഭിമാനിക്കും.'' എന്നാ ഹദീസ് ഉദാഹരണമാണ്. അന്ത്യനാളില്‍ ഓരോ പ്രവാചകനും തന്റെവ പരിമിത എണ്ണം മാത്രം ജനസംഖ്യ ഉള്ള സമുദായങ്ങളൊത്തു നില്ക്കു മ്പോള്‍ ദിഗന്തങ്ങളിലേക്ക് വ്യാപിച്ചെന്ന പോലെ വിശാലമായി കിടക്കുന്ന എന്റെദ സമുദായത്തെ കാണുമ്പോള്‍ ഞാന്‍ അഭിമാനിക്കുമെന്നു പറയുന്ന തിരുവചനവും ഈ ആശയം ദ്യോതിപ്പിക്കുന്നു. പത്ത് കുട്ടികള്ക്ക്ണ ജന്മം നല്കിലയ ദമ്പതികള്‍ സ്വര്ഗാരവകാശികളാണ് എന്ന് പറയുന്ന ഹദീസ് മറ്റൊരു ഉദാഹരണം. ഇസ്‌ലാം നടപ്പില്‍ വരുത്തിയ സാമ്പത്തികനയവും ഇവിടെ പരാമര്ശംന അര്ഹിറക്കുന്നു. തീര്ത്തും ചൂഷണമുക്തമായ മാര്ക്കളറ്റിംഗ് രീതികള്‍ ഏറ്റവും പ്രധാനം. പലിശക്ക് വന്ന വിട്ടു വീഴ്ചയില്ലാത്ത വിലക്ക് മറ്റൊന്ന്. ധനികന്റെ് സമ്പാദ്യത്തില്‍ ദരിദ്രനും അവകാശമുണ്ടെന്നും കൊടുത്തേ തീരൂ എന്നും പ്രഖ്യാപിക്കുന്ന നിര്ബരന്ധിത സകാത്ത് സിസ്റ്റം, ജീവകാരുണ്യ പ്രവര്ത്ത നങ്ങള്ക്ക് ലഭിച്ച തുല്യതയില്ലാത്ത പ്രോത്സാഹനവും അംഗീകാരവും, രോഗിയെയും അവശരെയും അനാഥകളെയും അഗതികളെയും പോറ്റുന്നവര്ക്ക്ു ഓഫര്‍ ചെയ്യപ്പെട്ട സ്വര്ഗീനയാരാമങ്ങള്‍, ദരിദ്രരെയും പട്ടിണിപ്പാവങ്ങളെയും അവഗണിക്കുന്നവര്ക്ക് താക്കീത് ചെയ്യപ്പെട്ട കഠിനമായ ശിക്ഷ... എല്ലാം സമൂഹത്തിന്റെങ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതില്‍ വഹിക്കുന്ന പങ്ക് അവാച്യമാണ്. ചുരുക്കത്തില്, ദാരിദ്യ്രത്തിന്റെുയും പട്ടിണിയുടെയും അത്യാവശ്യമെന്ന മേല്വി.ലാസം ചാര്ത്തിസ ശിശുഹത്യയെയും ഭ്രൂണഹത്യയെയും ആവശ്യവത്കരിക്കുന്ന കുബുദ്ധിയെ ഇസ്ലാം വകവെക്കുന്നില്ല.
No comments:
Post a Comment