Saturday, August 1, 2015

ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം രണ്ട്


യോസേഫിനു രണ്ട് തരം വംശാവലികള്‍‍ 

മത്തായി, അബ്രഹാം മുതല്മറിയയുടെ ഭര്ത്താവായയോസേഫ് വരെയുള്ള പൂര് പിതാക്കന്മാരുടെ ക്രമത്തിലും ലൂക്കോസ് യോസേഫ് മുതല്ദൈവം (?) വരെ വ്യുല്ക്രമത്തിലും ആണ് വംശാവലി ക്രമീകരിച്ചിരിക്കുന്നത്. താരതമ്യം ചെയ്യുമ്പോള്മൂന്നായി തിരിക്കാം;a. ആദാം മുതല്തേറഹ് വരെ ലൂക്കോസ് (3:35-38) മാത്രം ഉദ്ധരിച്ചത്,b. അബ്രഹാം മുതല്ദാവീദ് വരെ മത്തായിയും (1:1-6) ലൂക്കോസും (3:32-35) വൈരുധ്യങ്ങളില്ലാതെ ഉദ്ധരിച്ചത്,c. ദാവീദ് മുതല്യോസേഫ് വരെ മത്തായിയും(1:6-16) ലൂക്കോസും (3:23-32) പരസ്പര വിരുദ്ധമായി ഉദ്ധരിച്ചത്. ഇതില്മൂന്നാമത്തെ ഭാഗം ശക്തമായ വിമര്ശനങ്ങള്ക്ക് ശരവ്യമായി തീര്ന്നിട്ടുണ്ട്. പ്രസ്തുത ഭാഗം മാത്രം പട്ടിക രൂപത്തില്ഉദ്ധരിക്കാം: മത്തായി ലൂക്കോസ് 1. ദാവീദ് 2. ശലോമോൻ 3. രെഹബ്യാം 4. അബീയാവ് 5. ആസാ 6. യോശാഫാത്ത് 7. യോരാം 8. ഉസ്സീയാവു 9. യോഥാം 10. ആഹാസ് 11. ഹിസ്കീയാവു 12. മനശ്ശെ 13. ആമോസ് 14. യോശിയാവു 15. യെഖൊന്യാവു 16. ശെയല്തീയേൽ 17. സെരുബ്ബാബേൽ 18. അബീഹൂദ് 19. എല്യാക്കീം 20. ആസോർ 21. സാദോക്ക് 22. ആഖീം 23. എലീഹൂദ് 24. എലീയാസർ 25. മത്ഥാൻ 26. യാക്കോബ് 27. യാക്കോബ് 28. യോസേഫ് 1. ദാവീദ് 2. നാഥാൻ 3. മത്തഥാ 4. മെന്നാ 5. മെല്യാവു 6. എല്യാക്കീം 7. യോനാം 8. യോസേഫ് 9. യെഹൂദാ 10. ശിമ്യോൻ 11. ലേവി 12. മത്ഥാത്ത് 13. യോരീം 14. എലീയേസർ 15. യോശു 16. ഏർ 17. എല്മാദാം 18. കോസാം 19. അദ്ദി 20. മെൽക്കി 21. നേരി 22. ശലഥീയേൽ 23. സൊരൊബാബേൽ 24. രേസ 25. യോഹന്നാൻ 26. യോദാ 27. യോസേഫ് 28. ശെമയി 29. മത്തഥ്യൊസ് 30. മയാത്ത് 31. നഗ്ഗായി 32. എസ്ളി 33. നാഹൂം 34. ആമോസ് 35. മത്തഥ്യൊസ് 36. യോസേഫ് 37. യന്നായി 38. മെൽക്കി 39. ലേവി 40. മത്ഥാത്ത് 41. ഹേലി 42. യോസേഫ് മത്തായി പ്രകാരം ദാവീദിന്റെ ഇരുപത്തേഴാം തലമുറയാണ് യോസേഫ്. ലൂക്കോസ് പ്രകാരം നാല്പ്പത്തിരണ്ടും. ഇത്രയും ഘോരമായ വൈരുധ്യം എങ്ങനെ ഉണ്ടായി? മൂന്ന് ഉത്തരങ്ങള്നല്കപ്പെട്ടിട്ടുണ്ട്.1. മത്തായിയുടെത് രാജത്വപരവും ലൂക്കൊസിന്റെത് പൌരോഹിത്യപരവുമായ ആയ വംശാവലികള്ആവാം. മത്തായി വംശാവലിയിലെ രാജാക്കന്മാരെ മാത്രം ഉദ്ധരിച്ചതാവാം. വംശാവലിയില്ദാവീദ് രാജാവ് എന്ന് പറഞ്ഞത് അതുകൊണ്ടായിരിക്കാം2. മത്തായി യോസേഫിന്റെയും ലൂക്കോസ് മറിയയുടെയും വഴിക്ക് വംശാവലി ചമച്ചതാവാം3. ലേവ്യ വിവാഹം (LEVIRATE MAARIAGE). ആവര്ത്തനം 25:5-10 പ്രകാരം മൂത്ത സഹോദരന്മക്കളില്ലാതെ മരിച്ചാല്അയാളുടെ വിധവയില്അയാള്ക്ക്വേണ്ടി ഇളയ സഹോദരന്മക്കളെ ജനിപ്പിക്കണം. മരിച്ചു പോയ സഹോദരന്റെ പേര് യിസ്രായേലില്മാഞ്ഞു പോകരുതല്ലോ, അതിനാല്ഇളയവനില്ജനിച്ച കുഞ്ഞിനെ മൂത്തവന്റെ പേര്ക്ക് കണക്കു കൂട്ടണം. മത്തായി 1:16 ലെ യാക്കോബും ലൂക്കോസ് 3:23 ലെ ഹേലിയും സഹോദരങ്ങളാവാം, യാക്കോബ് മക്കളില്ലാതെ മരിച്ചപ്പോള്ഹേലി ദേവരധര്മം നിര്വഹിച്ചതാവാം. ഉത്തരങ്ങളില്ഒന്ന് പോലും സത്യമല്ല. ഇരു സുവിശേഷങ്ങളിലും ദാവീദ് കഴിഞ്ഞാല്ഒട്ടു മുക്കാലും പേരുകള്വെവ്വേറെയാണ്. രാജത്വപരമോ പൌരോഹിത്യപരമോ ആകുമ്പോള്ചില പേരുകള്മാറുകയും ചിലത് മാറാതിരിക്കുകയും ചെയ്യുമോ? മത്തായി ഉദ്ധരിച്ച വംശാവലിയുടെ ചില ഭാഗങ്ങള്ജൂതന്മാര്ഉപയോഗിച്ച് വന്നിരുന്നവയുടെ ഭാഗമായി കാണാന്സാധിക്കും, അവരില്അധിക പേരെയും രാജാക്കന്മാരുടെ കൂട്ടത്തില്കാണുന്നില്ല.ലൂക്കോസ് ഉദ്ധരിച്ച ഹേലിയുടെ ജാമാതാവ് ആയിരിക്കാം യോസേഫ് എന്നും അഥവാ, ലൂക്കോസിന്റെത് മറിയയുടെ വംശാവലിയാകാം എന്ന വാദത്തിനും പ്രാമാണിക പിന്തുണ തീരെയില്ല. ലൂക്കോസ് വംശാവലിയില്മറിയയുടെ പേര് പരാമര്ശിക്കുന്നു പോലുമില്ല; യോസേഫിന്റെ ഭാര്യയാണെന്നു പോലും സൂചിപ്പിക്കുന്നില്ല. മറിയ യേശുവിന്റെ ശാരീരിക ബന്ധത്തിലുള്ള മാതാവാണ്, യോസേഫാകട്ടെ വളര്ത്തച്ചനും. എന്തുകൊണ്ടും പേര് പറയാന്അര്ഹതപ്പെട്ടവള്മറിയ തന്നെ. എന്നിട്ട് എന്തുകൊണ്ട് ലൂക്കോസ് അവന്റെ മാതാവിനെ അവഗണിച്ച്, “അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചുഎന്ന് മാത്രം താന്വിശേഷിപ്പിക്കുന്ന ഒരാളെ മാത്രം ഉദ്ധരിച്ചു? സുവിശേഷകാരന്റെ യഥാര്ത്ഥ ചേതോവികാരം എന്തായിരുന്നിരിക്കും?!ലേവ്യ വിവാഹം ആയിരുന്നിരിക്കണം എന്ന ആശയത്തിന് ഇന്ന് അധിക പിന്തുണ ലഭിക്കുമെന്ന് തോന്നുന്നില്ല. മാര്ക്കോസ് 12:18-27 നല്കുന്ന സൂചനയനുസരിച്ച് യേശുവിന്റെ കാലത്ത് ലേവ്യ വിവാഹം സാര്വത്രികമായിരുന്നില്ല. ഇത് അംഗീകരിച്ചാല്തന്നെയും വംശാവലിയുടെ അന്ത്യത്തിലുള്ള വൈരുദ്ധ്യം മാത്രമേ അത് പരിഹരിക്കുന്നുള്ളൂ. അത് തന്നെയും ചരിത്ര പിന്തുണയില്ലാത്തതും അവ്യക്തവുമാകുന്നു. യാക്കോബും ഹേലിയും സഹോദരന്മാരായിരുന്നുവെങ്കില്അവരുടെ പിതാവും ഒരാളായിരിക്കുമല്ലോ. എന്നാല്മത്തായിയില്യാക്കോബിന്റെ പിതാവ് മത്ഥാനും ലൂക്കൊസില്മത്ഥാത്തുമാണ്. പേരിന്റെ അന്ത്യാക്ഷരത്തില്സുവിശേഷ കര്ത്താക്കള്ക്ക് കൈപ്പിഴ സംഭവിച്ചതാവാം എന്ന് പറഞ്ഞാല്അവര്പരിശുദ്ധാത്മ പ്രചോധിതര്ആയിരുന്നുവെന്ന വിശ്വാസം വെറും തട്ടിപ്പാണെന്ന് പറയേണ്ടി വരുന്നു! ഇനി, അങ്ങനെ വാദിച്ചാല്തന്നെയും ഓരോ പരമ്പര പിറകോട്ടു പോകുന്തോറും വൈരുദ്ധ്യങ്ങള്ശക്തമാവുന്നു; മത്ഥാനിന്റെ പിതാവ് ഏലിയാസര്, മത്ഥാത്തിന്റെ പിതാവ് ലേവി, ഏലിയാസരിന്റെ പിതാവ് ഏലിഹൂദ്, ലേവിയുടെ പിതാവ് മെല്ക്കി.... അങ്ങനെയങ്ങനെ എല്ലാവരും ലേവ്യ വിവാഹം കഴിച്ചവരാണെന്നു പറയേണ്ടി വരും. അതിനു വഴിയില്ല. ആണെന്നു വെച്ചാലും രക്ഷയില്ല തലമുറകളുടെ എണ്ണത്തിലെ ഭീമമായ വ്യത്യാസം ചങ്കില്തറച്ചു നില്ക്കും!!ഇനി, വംശാവലിയുടെ അന്ത്യത്തിലെങ്കിലും ഇത് ഉത്തരമാകുന്നുണ്ടോ? ഇല്ല!! യോസേഫ് ലേവ്യ വിവാഹ പ്രകാരം ജനിച്ചവനായിരുന്നുവെങ്കില്എന്ത്കൊണ്ട് ഹേലിയുടെ പുത്രനായി വിളിക്കപ്പെട്ടു? ലേവ്യ വിവാഹത്തിന്റെ ലക്ഷ്യം തന്നെ മൂത്ത സഹോദരന്റെ പേര്യിസ്രായേലില്മാഞ്ഞു പോകാതിരിക്കുന്നതിനു വേണ്ടിയല്ലേ? അപ്പോള്ലൂക്കോസ് തന്നെ ദൈവ പ്രചോദിതനായി ദൈവഹിതത്തെ ലംഘിച്ചുവോ? “In fact all that we can say,is that we do not know” (വാസ്തവത്തില്നമുക്ക് പറഞ്ഞു ഫലിപ്പിക്കാന്കഴിയുന്നതെന്തും നമുക്ക് വിവരമില്ലാത്തവയാണ്) എന്ന് പറഞ്ഞു വില്യം ബാര്ക്ലേ അരങ്ങൊഴിഞ്ഞത് പോലെ ചെയ്യുന്നതാണ് ബുദ്ധിയെന്നു തോന്നുന്നു (cf. വേദശബ്ദരത്നാകരം - 596). “no reconciliation between the two genealogies is possible” – രണ്ട്വംശാവലികള്ക്കിടയിലും ഒരു തരത്തിലുമുള്ള അനുരഞ്ജനവും സാധ്യമേയല്ല എന്നാണു E.L. Abel ന്റെ The genealogies of Jesus (1974) page 203-10 തീര്പ്പ് കല്പ്പിക്കുന്നത് (cf. Expositors’ Bible Commentary – Mathew, e-edition page 59).

No comments:

Post a Comment