Thursday, August 27, 2015

ചേലാകര്‍മം ചെയ്തതായി തെളിവ് ഉണ്ടോ?

ചോദ്യം: മുഹമ്മദ് നബി(സ്വ)യുടെ പ്രബോധനകാലത്തോ ഖലീഫമാരുടെ ഭരണത്തിലോ ആരുടെങ്കിലും ചേലാകര്‍മം ചെയ്തതായി തെളിവ് ഉണ്ടോ? ഇസ്ലാംമതം വിശ്വസിച്ചവ­ര്‍ ചേലാകര്‍മം ചെയ്യാന്‍ ഉള്ള ഹദീസ് ഉണ്ടോ?
ചോദ്യകര്‍ത്താവ്: ശിഹാബുദ്ധീന്‍ കെ. shihabk63@gmail.com

ഉത്തരം: ചേലാകര്‍മം ചെയ്യപ്പെട്ട നിലയില്‍ പ്രസവിക്കപ്പെടാത്ത പുരുഷന്മാര്‍ക്ക് ചേലാകര്‍മം നിര്‍ബന്ധവും സ്ത്രീക്ക് സുന്നത്തുമാണെന്നഭിപ്രായമാണ് ഭൂരിഭാഗം പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടത് (തുഹ്ഫ). പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുന്നതെങ്കിലും പ്രസവിച്ചതിന്റെ ഏഴാം നാള്‍ തന്നെ നിര്‍വഹിക്കല്‍ സുന്നത്താണ്. ഹസന്‍, ഹുസൈന്‍(റ)യുടെ ചേലാകര്‍മം ഏഴാം ദിവസം നിര്‍വഹിക്കാന്‍ നബി(സ്വ) കല്‍പിച്ചു എന്ന് ഹദീസിലുണ്ട്. പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. എന്നാല്‍, പേരിടല്‍, അഖീഖ അറവ്, മുടികളയല്‍ എന്നിവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണ്. കുട്ടിയുടെ ശേഷി കൂട്ടാനും വേദന കുറയാനുമാണ് ചേലാകര്‍മത്തില്‍ അങ്ങിനെ പരിഗണിച്ചതെന്നും മറ്റു കാര്യങ്ങളില്‍ അത്തരം പ്രശ്‌നങ്ങളില്ലാത്തതു കൊണ്ട് നന്മകള്‍ പരമാവധി നേരത്തെ ആയിരിക്കാന്‍ വേണ്ടിയുമാണ് പ്രസവദിവസം ഉള്‍പ്പെടുത്തിയതെന്നും ഇബ്‌നുഹജര്‍(റ) പറയുന്നു(തുഹ്ഫ). ഏഴ് ദിവസം ആകുന്നതിനു മുമ്പ് ചേലാകര്‍മം കറാഹത്താണ്. ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മം ചെയ്യേണ്ടത് (തുഹ്ഫ 9/200) എന്നും ഇബ്‌നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട്. പുരുഷ ലിംഗാഗ്രത്തെ ചര്‍മ്മവും സ്ത്രീയുടെ യോനിക്കു മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്.

ഇബ്‌റാഹിം നബി(അ)യുടെ ചര്യ പിന്തുടരുകയെന്ന് അങ്ങേക്ക് നാം ദിവ്യസന്ദേശമറിയിച്ചു (നഹീല്‍ 123) എന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ചേലാകര്‍മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌റാഹിം നബി(അ)യെ തന്റെ എണ്‍പതാം വയസ്സില്‍ ചേലാകര്‍മം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി (6/388) ഉദ്ധരിച്ചിട്ടുണ്ട്. നൂറ്റിഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്. ആദ്യത്തേതാണ് ഏറ്റവും പ്രബലം (തുഹ്ഫ 9/198). ഫിത്‌റ അഥവാ, പ്രകൃതിപരമായ സ്വഭാവഗുണങ്ങളില്‍ പെടേണ്ട അഞ്ച് കാര്യങ്ങളില്‍ ഒന്ന് ചേലാകര്‍മമാണെന്ന് ഹദീസുകള്‍ പറയുന്നു.

ചേലാകര്‍മം പുരുഷന്മാരുടെതാനെങ്കില്‍ പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും സുന്നത്തുണ്ട്. സ്ത്രീകളുടെത് പുരുഷന്മാരെതൊട്ട് രഹസ്യമാക്കുകയാണ് വേണ്ടത്. സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല (ശര്‍വാനി). നപുംസകത്തിന് ചേലാകര്‍മം നിര്‍ബന്ധമില്ല. മാത്രമല്ല, ആണോ പെണ്ണോ എന്ന സംശയം നിലനില്‍ക്കുന്നതോടെ വേദനിപ്പിക്കുന്നതിനാല്‍ അനുവദനീയം തന്നെയല്ല. ഒരാള്‍ക്ക് ഉപയോഗപ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി (തുഹ്ഫ).

ഇസ്ലാമിന്‍റെ മൂലതത്വങ്ങള്‍

ചോദ്യം: എനിക്ക് ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്നുണ്ട്, വിമര്‍ശനപരമായി തന്നെ എന്നു വേണമെങ്കില്‍ കരുതാം. എല്ലാ മതത്തെ കുറിച്ചും പഠിച്ചിട്ടുണ്ട്, അതിന്‍റെ കൂടെ ഇസ്ലാമിനെയും പഠിക്കാന്‍ ആഗ്രഹിക്കുന്നു.
ചോദ്യകര്‍ത്താവ്: വിനോദ് കുമാര്‍, <vinodnellissery@gmail.com>

ഉത്തരം:
സന്തോഷം, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ!
നിങ്ങള്‍ "കൂടുതല്‍" പഠിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. നിലവില്‍ എത്ര പഠിച്ചു, എന്ത് മനസ്സിലാക്കി എന്നു എനിക്കറിയില്ല. "വിമര്‍ശനപരമായി" ചില കാര്യങ്ങള്‍ അറിയാന്‍ നിങ്ങള്‍ താത്പര്യപ്പെടുന്നുണ്ടെങ്കിലും വിമര്‍ശനം എന്തെന്ന് വ്യക്തമാക്കിയിട്ടില്ലല്ലോ. അതിനാല്‍, നിങ്ങള്‍ക്കും മറ്റു വായനക്കാര്‍ക്കും പ്രയോജനപ്പെട്ടേക്കാവുന്ന ഒരു ലേഖനത്തിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു; ഇസ്ലാമിന്റെ മൂലതത്വങ്ങള്‍.  മുസ്‌ലിംപാത്ത്.കോമില്‍ നിന്ന് എടുത്തതാണ്.നിങ്ങള്‍ക്ക് അവലംഭിക്കാവുന്ന ഒരു വെബ്സൈറ്റാണ് അത്. നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുമല്ലോ.ഇന്‍ ഷാ അല്ലാഹ്, നമുക്കിനിയും സംസാരിക്കാം.

Wednesday, August 26, 2015

എല്ലാം ദൈവവിധിയാണ് എങ്കില്‍ പിന്നെ എന്തിന് ശിക്ഷിക്കണം? സായി കിരണിനു മറുപടി ഭാഗം ഒമ്പത്



വാദം 5: ''ദൈവം എല്ലാം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ട്. അവന്റെ ഇഷ്ടമില്ലാതെ ഒരു ഇല പോലും അനങ്ങില്ല.'' എല്ലാം നേരത്തെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞാൽ ആ തീരുമാനങ്ങൾ മാത്രമേ പിന്നെ നടപ്പിലാവൂ. ഉദാഹരണത്തിന് ഒരു വ്യക്തി കൊലപാതകം ചെയ്‌താൽ അത് ചെയ്യുന്ന സമയവും ഇരയാവുന്ന വ്യക്തിയുടെ മരണസമയവും തീരുമാനിക്കപ്പെട്ട രീതിയിൽ നടപ്പിലായി. പിന്നെ ശിക്ഷ, നീതി തുടങ്ങിയ വാക്കുകൾ മതവിശ്വാസികൾ എന്തിനുപയോഗിക്കുന്നു ? മരണസമയം മനുഷ്യന്റെ തീരുമാനമോ ദൈവത്തിന്റെ തീരുമാനമോ? എങ്ങനെ ഒത്തുപോവും ?

വാദം 6:''നല്ലവഴിക്ക് നടത്തേണ്ടവരേയും ചീത്തവഴിക്ക് നടത്തേണ്ടവരേയും ദൈവം നിശ്ചയിച്ചിട്ടുണ്ട്'' ചീത്തവഴിക്കു നടന്നവരെ നരകത്തിലിട്ട്‌ ശിക്ഷിക്കുമത്രേ. രണ്ടും ദൈവം ചെയ്യുന്നെങ്കില്‍ തെറ്റുകാർ നരകത്തില്‍ കിടന്നു ശിക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യരോ അതോ ഒരു അവസരം പോലും നല്‍കാത്ത ദൈവമോ ?!

ദൈവവിധിയും മനുഷ്യ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ചു സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാന്‍ യുക്തിവാദികള്‍ പതിവായി ചോദിക്കുന്ന ചോദ്യങ്ങളാണിത്. ഉത്തരത്തിനു വീഡിയോ കാണുക.

Thursday, August 20, 2015

ഓണാഘോഷത്തില്‍ പങ്കെടുക്കാമോ?

ചോദ്യം: ഓണാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന മത്സരങ്ങളിലും മറ്റു പരിപാടികളിലും പന്‍കെടുക്കുന്നതിന്‍റെ ഇസ്ലാമിക വിധി വിശദീകരിക്കാമോ? ചോദ്യകര്‍ത്താവ്: hashpalliyath@gmail.com
ഉത്തരം: അമുസ്ലിംകളുടെത് മാത്രമായ ആഘോഷങ്ങളില് പങ്കെടുക്കല്‍ ശിര്ക്കി ല്‍ അവരോട് പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ശിര്ക്കും ആഘോഷത്തില്‍ പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ഹറാമും ഒരുദ്ദേശ്യവുമില്ലെങ്കില്‍ ജാഇസുമാണ് എന്നു ഇബ്നു ഹജര്‍ (റ)വിന്റെയ ഫതാവല്‍ കുബ്റായില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണെന്ന ഉദ്ദേശത്തിലല്ലാതെ അവര്‍ തരുന്ന ഭക്ഷണം കഴിക്കുന്നതില്‍ വിരോധമില്ല. കഴിക്കല്‍ നിഷിദ്ധമായവ അവയിലില്ലെന്നും എല്ലാം ഇനങ്ങളും അവയുടെ കൂട്ടുകളും അനുവദനീയമായവയാണെന്നും ഉറപ്പുവരുത്തണം. എന്നാല്‍, ഇതര മതാനുയായികള്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കല്‍ കറാഹതാണ് എന്ന് പണ്ഡിതര്‍ പറയുന്നത്.
മത്സരങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കുമ്പോള്‍ അവ പൊതു സ്വഭാവം ഉള്ളതാവുകയും അവരുടെ ആഘോഷത്തില്‍ പങ്കെടുക്കുക എന്ന ഉദ്ദേശം ഇല്ലാതിരിക്കുകയും ചെയ്‌താല്‍ കുഴപ്പമില്ല. അതേസമയം, അവരുടേത് മാത്രം എന്നു അറിയപ്പെട്ട ആഘോഷങ്ങളിൽ അവരോടൊപ്പം ചേരുന്നതും അവർക്ക്‌ ആശംസകൾ നേരുന്നതും പാപമാണ്‌. അത്തരക്കാർക്കെതിരെ 'ത'അ്'സീർ' അഥവാ ശിക്ഷണനടപടി സ്വീകരിക്കാന്‍ ഇസ്‌ലാമിക രാജ്യത്തെ ഭരണാധികാരിക്ക്‌ അവകാശമുണ്ട് ശർവാനി 9-181 
അതുപോലെ, അമുസ്ലിമ്കളുടെ മാത്രം അടയാളങ്ങളായ പ്രത്യേക വേഷം ധരിച്ച് അവരുടെ ആരാധനാലയങ്ങളിലേക്കു പോയാല്‍ അത് ഇസ്ലാടമില്‍ നിന്ന് പുറത്തു പോകുന്ന കാര്യമാണ്. എന്നാല്‍ വേഷം ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ, ആരാധനാലയങ്ങളിലേക്ക് പോയിട്ടില്ല. അല്ലെങ്കില്‍ അവരുടെ വേഷം ധരിക്കാതെ അവരുടെ ആരാധനാലയങ്ങളിലേക്കു പോയി. എങ്കില്‍ അവിടെ മത ഭ്രഷ്ട് വരില്ലെന്ന അഭിപ്രായമാണ് കൂടുതല്‍ പേര്ക്കും ഉള്ളത്.

ആദം കുടുംബം സദാചാരം കാറ്റില്‍ പറത്തിയോ? സായി കിരണിനു മറുപടി ഭാഗം ഏഴ്

മൂന്നാം ചോദ്യത്തിന്‍റെ അനുബന്ധമായി സായി കിരണ്‍ ചോദിച്ച മറ്റൊരു ചോദ്യം ഇവിടെ ഉദ്ധരിക്കുന്നു.

ആദം, ഹവ്വ അവരുടെ മക്കൾ , അവരിൽ നിന്ന് അടുത്ത തലമുറകളുണ്ടായി എന്നവകാശപ്പെടുന്ന മതങ്ങൾ സത്യത്തിൽ ഇതിനെതിരെയാണ് പഠിപ്പിക്കുന്നത്.  മാതാപിതാക്കളും മക്കളും മാത്രമുള്ള ലോകത്ത് മക്കൾ എങ്ങനെ പ്രസവിച്ചു ?  മതം പറയുന്ന സദാചാരധാർമ്മിക ബോധങ്ങൾ ഇവിടെ കാറ്റിൽ പറന്നു !

ഒരേ മാതാവില്നിന്നും പിതാവില്നിന്നുമാണ് മനുഷ്യവംശം ഉണ്ടായതെന്നത് ഖുര്‍ആനിന്‍റെ അസന്ഗ്ദിത്തമായ പ്രഖ്യാപനമാണ്. ആദം ഹവ്വ ദമ്പതികള്‍ക്ക് അനേകം മക്കള്‍ ഉണ്ടായി. ഓരോ പ്രസവത്തിലും ഈരണ്ടു മക്കളെയാണ് ഹവ്വാ ഉമ്മ പ്രസവിച്ചത്; ഒന്ന് ആണും മറ്റേത് പെണ്ണും. ഒരു പ്രസവത്തിലെ ആണും മറ്റേ പ്രസവത്തിലെ പെണ്ണും തമ്മില്‍ വിവാഹിതരായി. അങ്ങനെയാണ് ദൈവിക നിര്‍ദ്ദേശം ഉണ്ടായത്. മാനവികവംശത്തിന്‍റെ ക്രമപ്രവൃദ്ധമായ വളര്‍ച്ച ഉറപ്പു വരുത്തുന്നതിന് അത് അനിവാര്യമായിരുന്നല്ലോ. അത് സദാചാര വിരുദ്ധമാകുന്നില്ല. കാരണം, ഒരു സംഗതി നന്മയോ തിന്മയോ ആകുന്നത്, സദാചാരമോ സദാചാരവിരുദ്ധമോ ആകുന്നത് പ്രസ്തുത കൃത്യം ചെയ്യണം/ചെയ്യരുത് എന്ന ദൈവികാജ്ഞയുടെ അടിസ്ഥാനത്തിലാണ്. ദൈവം ചെയ്യണം എന്നു കല്‍പ്പിച്ചാല്‍ അത് അനുസരിക്കുന്നതാണ് നന്മ. ആദമിന് സുജൂദ് ചെയ്യാനുള്ള കല്‍പ്പന വന്നപ്പോള്‍ മലക്കുകള്‍ അനുസരിച്ചു, അത് ബഹുദൈവാരാധന ആകുന്നില്ല, നന്മയാണ്. ഇബലീസ് ധിക്കരിച്ചു, അത് ഏകത്വ ഉപാസനയല്ല, ദൈവനിഷേധമാണ്. നിസ്കാരം ബുദ്ധിയും പ്രായപൂര്‍ത്തിയുമായ ശുദ്ധിയുള്ള എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണ്‌; എന്നാല്‍ ആര്‍ത്തവകാരിക്കോ പ്രസവരക്തം വരുന്നവള്‍ക്കോ നിസ്കാരം നിര്‍ബന്ധമില്ലെന്നല്ല, നിസ്കരിച്ചുകൂടെന്നാണ് നിയമം. അവള്‍ നഷ്ടപ്പെട്ട നിസ്കാരം വീണ്ടെടുക്കുന്നത് പോലും വിലക്കപ്പെട്ടിരിക്കുന്നു! ഇതാണ് മതം പറയുന്നസദാചാരധാർമ്മിക ബോധം. അത് നമ്മുടെ യുക്തി വിചാരത്തെ ആസ്പദമാക്കിയല്ല, അല്ലാഹുവിന്‍റെ കല്‍പ്പനയെ ആധാരമാക്കിയാണ് നിശ്ചയിക്കപ്പെടുന്നത്. ആദം കുടുംബം അത് കാറ്റില്‍ പറത്തിയിട്ടില്ല, ഉണ്ടെന്നു തെളിയിക്കാനും ആവില്ല.

പരിണാമവാദം മനുഷ്യന്കുരങ്ങില്‍ നിന്ന്പരിണമിച്ചുണ്ടായെന്നാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മനുഷ്യനെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും സസ്യലതാദികളെയും വേറെവേറെത്തന്നെയാണ്ദൈവം സൃഷ്ടിച്ചത്‌.  മനുഷ്യന്കുരങ്ങ്പരിണമിച്ചുണ്ടായതാണെന്ന വാദത്തില്ഒരു കഴമ്പുമില്ല.   കുരങ്ങില്നിന്ന്മാറിമാറി വന്ന ഘട്ടങ്ങള്ചിത്രം വരച്ചുകാണിക്കുകയല്ലാതെ ആരും കണ്ടതായി ചരിത്രമില്ല.  വെറും നിഗമനങ്ങള്‍ മാത്രമാണ്പരിണാമത്തിന്‍റെ ഫോസില്‍ കണ്ണികളത്രയും! ഗോറില്ല എന്ന കുരങ്ങുവര്ഗം ഉണ്ടായതു മുതല്ഗോറില്ല തന്നെയാണ്.  ഗോറില്ലകള്സംസാരിക്കാറില്ല.  ചിന്തിക്കാറില്ല.  കാര്യങ്ങള്വിവേചിച്ചറിയാനുള്ള അറിവും അവയ്ക്കില്ല, സഹജമായ ജൈവ ഗുണങ്ങളുടെ പുറന്തോട് പൊട്ടിച്ചു ഇതുവരെ പുറത്തു വന്നിട്ടുമില്ല. മനുഷ്യന്സംസാരിക്കും, ചിന്തിക്കും, കാര്യങ്ങള്വിവേചിച്ചറിയും.  വിവേകപൂര്വ്വം കാര്യങ്ങള്കൈകാര്യം ചെയ്യും, ബുദ്ധി ഉപയോഗപ്പെടുത്തി പുതിയ പുതിയ മേഖലകള്‍ വെട്ടിത്തുറക്കും.  ഇതൊന്നും മറ്റു ജീവികള്ക്കില്ല. മനുഷ്യന്റെ മുന്തലമുറയെന്ന്പരിണാമസിദ്ധാന്തക്കാര്എടുത്തു കാണിക്കുന്ന ഒരു കണ്ണിയില്പെട്ട ഒരു ജന്തുവിനും മേല്ക ഴിവുകളൊന്നുമില്ല. ഉണ്ടായിരുന്നതായി പരിണാമവാദികള്പോലും പറയുന്നുമില്ല. നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവും സൃഷ്ടിയുമൊന്നും പ്രശ്നമല്ല. എന്നാല്ഒന്നാമത്തെ മനുഷ്യനെന്ന്മനുഷ്യനെ സൃഷ്ടിച്ച ദൈവം പറഞ്ഞു തരുന്ന മനുഷ്യന്മേല്പറഞ്ഞ എല്ലാ കഴിവുകളുമുണ്ടെന്ന്പടച്ചവന്പ്രസ്താവിക്കുന്നുണ്ട്‌.  മനുഷ്യന്മാത്രമല്ല, മറ്റുജീവികളും പരിണമിച്ചുണ്ടായവയാണെന്ന്വാദിച്ചാല്അതും ശരിയല്ല.  ഓരോ ജീവിയിലും ഓരോ വസ്തുവിലും സ്രഷ്ടാവായ ദൈവം അതതിന്റെതായ പ്രത്യേകതകളും ഗുണങ്ങളും വിശേഷണങ്ങളും നിക്ഷേപിച്ചിട്ടുണ്ട്‌. എല്ലാ വസ്തുക്കളെയും ജീവികളെയും മറ്റെല്ലാ സൃഷ്ടികളെയും മുന്മാതൃകയില്ലാതെയാണ്ദൈവം സൃഷ്ടിച്ചത്,  ആകാശഭൂമികളെയടക്കം. ഒരോന്നിനും സൃഷ്ടിപ്പില്തന്നെ അതിന്റെ സവിശേഷതകളും അവന്നല്കി.  കുറുക്കന്നരിയാകുന്നില്ല.  ചെന്നായ സിംഹമാകുന്നില്ല.  ആന കുതിരയോ മറിച്ചോ ആകുന്നില്ല.  പ്ലാവില്മാങ്ങ കായ്ക്കുന്നില്ല.  മാവില്ചക്ക കായ്ക്കുന്നുമില്ല.  ഗോതമ്പ്വിതച്ചാല്നെല്ല്വിളയുന്നില്ല. നെല്ല്വിതച്ചാല്ഗോതമ്പും വിളയുന്നില്ല. പിന്നെ എന്താണീ പരിണാമം?!

അതുകൊണ്ട് ഓര്‍ത്തിരിക്കുക, നാം വിതക്കുന്നതു ഒരുനാള്‍ നാമും കൊയ്യേണ്ടി വരും – മുല്ല വിതച്ചാല്‍ മുല്ല; മുള്ള് വിതച്ചാല്‍ മുള്ള്!



Wednesday, August 19, 2015

നീതി മനുഷ്യര്‍ക്ക്‌ മാത്രമോ? സായി കിരണിനു മറുപടി ഭാഗം രണ്ട്

മനുഷ്യരും മനുഷ്യേതരരും തമ്മിലുള്ള അടിസ്ഥാന അന്തരങ്ങളെ ആസ്പദമാക്കിയാണ് മതങ്ങള്‍ ദൈവ സങ്കല്പങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ത്. പരലോകം ഒരു യാഥാര്‍ഥ്യം ആണെന്നും അവിടെ മാത്രമേ വാസ്തവാത്തില്‍ നീതി പുലരുകയുള്ളൂ എന്നും മതവിശ്വസികള്‍ പറയുന്നു. ഈ വിശ്വാസത്തെ ഖണ്ഡിക്കുന്നതിനാണ് സായി കിരണ്‍ അടുത്ത ചോദ്യാവസരം ഉപയോഗിച്ചിട്ടുള്ളത്. ചോദ്യം ഉദ്ധരിക്കുന്നു:
  
      വാദം 2 :- '' ഈ ലോകത്ത് നിലനിൽക്കുന്ന അനീതികൾക്ക് മറുപടി ലഭിക്കണ്ടേ ?'' - 
നമ്മുടെ ഓരോ ചലനത്തിലും മൃതിയടയുന്ന ബാക്ടീരിയകൾക്ക് എവിടെ നിന്ന് നീതി ലഭിക്കും? ജൈവലോകത്ത് ഓരോ ജീവിയും പരസ്പരം ആക്രമിച്ചു നശിപ്പിച്ചാണ് നിലനിന്നു പോരുന്നത് എന്നിരിക്കെ എനിക്ക് മാത്രം നീതിയില്ല എന്ന് പറയുന്നത് തന്നെ അനീതിയല്ലേ ? അങ്ങനെയൊരു ക്രമമുണ്ടാക്കിയവന്റെ സൃഷ്ടി നീതിയുക്തമല്ലാതിരിക്കുമ്പോൾ ഗോത്രഫാൻസുകാർക്ക് നീതിയെ കുറിച്ച് പറയാൻ അർഹതയുണ്ടോ ?

       ഭൂമിയിലുല്ലതുല്‍പ്പാടെ എല്ലാ പ്രാപഞ്ചിക വസ്തുക്കളും സംവിധാനവും മനുഷ്യന് വേണ്ടിയാണ് സൃഷ്ട്ടിക്കപ്പെട്ടിട്ടുള്ളത്. അവയെ ഉപയോഗിക്കാന്‍ മനുഷ്യന് അവന്‍ അനുവാദം നല്കിയിരീക്കുന്നു. സ്വതന്ത്രമായി വിഹാരിക്കാനും ഏതു പ്രാപഞ്ചിക സംവിധാനവും തനിക്കായി പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ധൈഷണിക മേലാളത്വവും നല്‍കിയിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് അനുവദിച്ച ഈ അവസരങ്ങള്‍ക്ക് നിങ്ങള്‍ നന്ദി ചെയ്യണമെന്നും അവന്‍ കല്‍പ്പിച്ചിരിക്കുന്നു. ഈ കല്‍പ്പന മൃഗങ്ങള്‍ക്കില്ല, അതിനാല്‍ അവക്ക് അവനെ ആരാധിക്കണം എന്ന നിയമം പാലിക്കേണ്ട ബാധ്യതയോ അത് ലംഘിക്കപ്പെടുമോ എന്ന ഭയമോ ഇല്ല. അതിനാല്‍ പരലോക നീതി എന്നത് അവരുടെ കാര്യത്തില്‍ സംഗതമേയല്ല.
ഈ ചോദ്യത്തിന്റെ മറുപടി കേള്‍ക്കുക

Tuesday, August 18, 2015

ഡാര്‍വിന്‍ അംഗീകരിക്കാത്ത ഡാര്‍വിനിസം! സായി കിരണിനു മറുപടി ഭാഗം ആറ്



തന്‍റെ സിദ്ധാന്തം ശരിയാണെന്ന് സമര്ഥിക്കാന്‍ ചാള്‍സ് ഡാര്‍വിന് തന്നെ സാധിച്ചിട്ടുണ്ടായിരുന്നില്ല എന്നതു പ്രസ്താവ്യമാണ്. ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയായി പരിണമിച്ചിട്ടുണ്ടെങ്കില്‍ അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ധാരാളം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടതുണ്ടല്ലോ. എന്നാല്‍ അസന്നിഗ്ധമായ അത്തരം മധ്യരൂപ ഫോസിലുകളൊന്നും ലഭിച്ചിരുന്നില്ല എന്നു പലപ്പോഴും ഡാര്‍വിന്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ On the Origin of Species എന്ന ഗ്രന്ഥത്തിലെ ഒമ്പതാം അധ്യായത്തിന്‍റെ തലക്കെട്ട്‌ തന്നെ On the Imperfection of the Geological Record - ഭൂശാസ്ത്ര രേഖയുടെ അപൂര്‍ണതയെപ്പറ്റി എന്നാണ്! ഫോസില്‍ ശൃംഖലയിലെ വിടവുകളെ കുറിച്ചാണ് ഈ അദ്ധ്യായം സംസാരിക്കുന്നത്. അദ്ദേഹം എഴുതി: “...the distinctness of specific forms, and their not being blended together by innumerable transitional links, is a very obvious difficulty” – “തനതു രൂപങ്ങളുടെ വ്യതിരിക്തതയും അവ എണ്ണമറ്റ പരിവര്‍ത്തന കണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ ഒരു പ്രതിബന്ധം ആണ്.” (പേജ് 251)

മറ്റൊരിടത്ത് അദ്ദേഹം എഴുതി:
“From the foregoing considerations it cannot be doubted that the geological record, viewed as a whole, is extremely imperfect; but if we confine our attention to any one formation, it becomes more difficult to understand, why we do not therein find closely graduated varieties between the allied species which lived at its commencement and at its close. Some cases are on record of the same species presenting distinct varieties in the upper and lower parts of the same formation, but, as they are rare, they may be here passed over. Although each formation has indisputably required a vast number of years for its deposition, I can see several reasons why each should not include a graduated series of links between the species which then lived; but I can by no means pretend to assign due proportional weight to the following considerations.”

അര്‍ഥം: “ഭൂമിശാസ്ത്രപരമായ തെളിവുകളെ മൊത്തത്തില്‍ വീക്ഷി­ച്ചാല്‍­ അവ തീര്‍ത്തും അപൂര്‍ണമാണ് എന്നു മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്ന് നിസ്സംശയം മനസ്സിലാക്കാം. ഏതെങ്കിലും ഒരു പരിവര്‍ത്തന കണ്ണിയുടെ മാത്രം വിന്യാസത്തില്‍ നമ്മുടെ ശ്രദ്ധ ഒതുക്കി നിര്‍ത്തിയാല്‍ പ്രാഗ്ഘട്ട­ത്തില്‍ അടുത്തടുത്തായി ജീവിച്ചിരുന്ന സജാതീയ വര്‍ഗങ്ങള്‍ക്കിടയില്‍ വളരെ അടുത്തുള്ള ഘട്ടങ്ങളുടെ വ്യതിയാനം കാണിക്കുന്ന രേഖകള്‍ കണ്ടെത്താന്‍ നമുക്കെന്തുകൊണ്ട് കഴിയുന്നില്ല എന്നത് കൂടുതല്‍ ദുര്‍ഗ്രഹമായിത്തീരുന്നു. ചിലപ്പോള്‍, ഒരു ജീവിവര്‍ഗത്തിന്‍റെ തന്നെ ഒരേയൊരു ഫോസില്‍പാളിയുടെ വിന്യാസത്തില്‍ പോലും മുകളിലും താഴേയുമുള്ളവക്കിടയില്‍ വലിയ വ്യത്യാസം കാണുന്നുണ്ട്. എങ്കിലും, അവ വളരെ വിരളമായതിനാല്‍ ഇവിടെ നമുക്ക് അവഗണിക്കാം. ഓരോ പാളിയും അടിഞ്ഞുകൂടി രൂപപ്പെടുന്നതിനു വളരെയധികം ദീര്‍ഘവും വിസ്തൃതവുമായ കാലത്തിന്‍റെ ആവശ്യം ഉണ്ടെന്നത് അവിതര്‍ക്കിതമാണ്; എങ്കിലും, അക്കാലത്ത് ജീവിച്ചിരുന്ന വര്‍ഗങ്ങളുടെ ക്രമത്തിലുള്ള പരിവര്‍ത്തന കണ്ണികളുടെ അഭാവം എന്തുകൊണ്ടാണ് എന്നതിനു പല ന്യായങ്ങളും ഞാന്‍ കാണുന്നു. പക്ഷെ, താഴെ കൊടുത്തിരിക്കുന്ന പ്രസ്തുത ന്യായങ്ങളില്‍ ഏതെങ്കിലും ഒന്നിന് യുക്തമായ പ്രാമുഖ്യം ഉണ്ടെന്നു അവകാശപ്പെടാന്‍ ഒരു വിധത്തിലും എനിക്ക് കഴിയില്ല” (അതെ പുസ്തകം പേജ്: 262).

പരിണാമ വാദത്തിനു നേരെ ഉന്നയിക്കപ്പെട്ട ബുദ്ധിപരമായ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഡാര്‍വിനു സാധിച്ചില്ല. ആദ്യത്തെ ലഘു കോശം ആകസ്മികമായി ഉണ്ടായതെങ്ങനെയെന്ന് വസ്തുനിഷ്ഠമായ വിശദീകരണം നല്‍കാന്‍ സാധിചില്ലെന്നത് എക്കാലവും ഡാര്‍വിന്‍ നേരിട്ട ഒരു പ്രതിസന്ധിയായിരുന്നു. പ്രകൃതിയിലെ എല്ലാ ജീവികളിലും

ഏതെങ്കിലും തരത്തിലുള്ള പൈതൃകവ്യതിയാനം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും പ്രസ്തുത വ്യതിയാനങ്ങള്‍ അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അങ്ങനെ ഉണ്ടാകുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയജീവിയായി അത് രൂപാന്തരപ്പെടുന്നുവത്രേ! എങ്കില്‍ ഏകദേശം മുന്നൂറു കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായി എന്നു ശാസ്ത്രലോകം നിഗമിക്കുന്ന അമീഭ എന്ന ഏകകോശജീവികള്‍ക്ക് മാത്രം ഇത്രയും നീണ്ട കാലത്തിനു ശേഷവും ഒരു വ്യതിയാനവും ഉണ്ടാകാത്തത് എന്താ തുടങ്ങിയ ചോദ്യങ്ങളാണ് ഡാര്‍വിനെ കുഴക്കിയത്. 1860 മേയ് 22നു തന്‍റെ ഏറ്റവും നല്ല സപ്പോര്‍ട്ടറും ഹാര്‍വാര്‍ഡ്‌ യൂനിവെഴ്സിടിയിലെ സസ്യ ശാസ്ത്രന്ജ്ഞനുമായിരുന്ന അസാഗ്രേക്ക് കത്തെഴുതിയപ്പോള്‍ ഡാര്‍വിന്‍ തന്റെ വിഷമം പങ്കു വെച്ചു: "കത്തുകളും അഭിപ്രായ പ്രകടനങ്ങളും പറയുന്നത് അനുസരിച്ച് എന്‍റെ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ ന്യൂനത എന്തെന്നാല്‍, എല്ലാ ജൈവരൂപങ്ങളും നിരന്തരം പുരോഗമിക്കുന്നുവെങ്കില്‍ വളരെ ലളിതമായ ജൈവരൂപങ്ങള്‍ ഇപ്പോഴും എങ്ങനെ നിലനില്‍ക്കുന്നു എന്നു വിശദീകരിക്കാന്‍ സാധിക്കാതെ പോയതത്രേ. (The Life and Letters of Charles Darwin നോക്കുക).

താഴെത്തട്ടിലുള്ള മൃഗമനസ്സില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് മനുഷ്യ മനസ്സെന്ന് വിശ്വസിക്കാനാവുമോ എന്ന ചോദ്യവും, പരിണാമ പ്രക്രിയയിലൂടെയാണ് കണ്ണ് ഉണ്ടായതെന്ന് പറയുന്നതിലെ ശുദ്ധമായ മണ്ടത്തരവും, തന്റെ ഭാവനകള്‍ യഥാര്‍ഥ ശാസ്ത്ര പരിധിക്ക് പുറത്താണെന്ന ബോധവും, പ്രകൃതി തെരഞ്ഞെടുപ്പിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ഒരു ജീവിയും മാറിയിട്ടില്ലെന്നും ഉണ്ടായെന്ന് കരുതപ്പെടുന്ന മാറ്റങ്ങളെല്ലാം അതിന് ഗുണകരമല്ലെന്ന് തെളിയിക്കാനാവുമെന്ന വിശ്വാസവും ഡാര്‍വിനെ നന്നായി അലട്ടിയിരുന്നു എന്ന്‍ അദ്ദേഹത്തിന്റെ പല എഴുത്തുകളും വ്യക്തമാക്കുന്നു.
(തുടരും)

പരിണാമ വാദത്തിനെതിരെ ശാസ്ത്രലോകം സായി കിരണിനു മറുപടി ഭാഗം അഞ്ച്

പരിണാമ വാദത്തിനെതിരെ ശാസ്ത്രലോകത്ത് അനേകം പ്രതി സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു എന്നു കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. ഇങ്ങനെ അവതരിപ്പിക്കപ്പെട്ടവയില്‍ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തം ബുദ്ധിപൂർവ്വമായ രൂപസംവിധാനം (Intelligent design - ID) എന്നു അറിയപ്പെടുന്നു. പ്രപഞ്ചത്തിന്റെയും ജീവരൂപങ്ങളുടെയും ദൃശ്യമായ സവിശേഷതകൾ പ്രകൃതി നിർദ്ധാരണം പോലെയുള്ള ഒരു ആകസ്മിക പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞതല്ല, മറിച്ച് ഒരു ബുദ്ധിമാനായ രൂപസംവിധായകന്റെ പ്രവർത്തനഫലമാണെന്ന പരികല്പനയാണ് ഇന്ഡലിജന്റ് ഡിസൈന്‍ തിയറി അവതരിപ്പിക്കുന്നത്.

ജീവതന്ത്രജ്ഞനായ മൈക്കൽ ബിഹി (Michael Behe) 1996- ല്‍‍ ഡാർവിന്റെ കറുത്ത പെട്ടി - Darwin's Black Box: The Biochemical Challenge to Evolution എന്ന തന്റെ പുസ്തകത്തിലൂടെ Irreducible complexity "ലഘൂകരിക്കാനാകാത്ത സങ്കീർണ്ണത" എന്ന ആശയം അവതരിപ്പിച്ചു. "വ്യത്യസ്തമായ നിരവധി ഭാഗങ്ങളുള്ള ഒരു യന്ത്രത്തിലെ ഏതെങ്കിലും ഭാഗം നീക്കപ്പെട്ടാൽ അത് പ്രവർത്തിക്കില്ല" എന്ന ആശയമാണ് മൈക്കൽ ബിഹി അവതരിപ്പിച്ചത്. 

ഈ തത്വം സമര്ഥിക്കുന്നതിന്നു അദ്ദേഹം എലിപ്പെട്ടിയെ ഉദാഹരിച്ചു. ഒരു എലിപ്പെട്ടിയിൽ ഏകോപിച്ച് പ്രവർത്തിക്കുന്ന ചുറ്റിക, കൊളുത്ത്, അടപ്പ്, സ്പ്രിങ് എന്നിവയുണ്ട്. അവയിലേതെങ്കിലും നീക്കപ്പെട്ടാൽ ഫലത്തിൽ എലിപ്പെട്ടി പ്രവർത്തിക്കില്ല. സമാനമായി ആകൃതിയിലും ധർമ്മത്തിലും ഒക്കെ അതിശയകരമായ വൈവിധ്യം പുലർത്തുന്നുവെങ്കിലും നമ്മുടെ ശരീരത്തിലെ ലഘുവെന്ന് വിശേഷിപ്പിക്കാവുന്ന കോശം പോലും അതിസങ്കീർണ്ണമായ വിധത്തിൽ പരസ്പരബന്ധിതമായി പ്രവർത്തിക്കുന്നു. 200-ലധികം വ്യത്യസ്ത തരത്തിലുള്ള ഏതാണ്ട് 100 ലക്ഷം കോടി അതിസൂക്ഷ്മ കോശങ്ങൾ മനുഷ്യശരീരത്തിലുണ്ട്. ത്വരിതഗതിയിൽ വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള, കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ ആഗോള ശൃംഘലയായ ഇന്റർനെറ്റ് പോലും ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘടനകളിൽ ഒന്ന് എന്നു വിശേഷിപ്പിക്കുന്ന മനുഷ്യശരീരത്തോടുള്ള താരതമ്യത്തിൽ ഒന്നുമല്ല. ഏറ്റവും ലളിതമായ കോശങ്ങളിൽപ്പോലും കാണുന്ന സാങ്കേതിക മികവിനോട് കിടപിടിക്കാൻ, മനുഷ്യന്റെ ഒരു കണ്ടുപിടിത്തത്തിനും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ആയതിനാൽ ഈ സങ്കീർണ്ണമായ രൂപങ്ങൾ രൂപകൽപ്പന ചെയ്‌തെടുത്ത ഒരു ബുദ്ധിമാനായ രൂപസംവിധായകൻ ഉണ്ട് എന്ന നിഗമനമാണ് ബുദ്ധിപരം എന്നു മൈക്കൽ ബിഹി സ്ഥാപിച്ചു.
പരിണാമ സിദ്ധാന്തം ശരിയാണെങ്കിൽ, ആദ്യത്തെ ലഘു കോശം ആകസ്മികമായി ഉണ്ടായതെങ്ങനെ എന്ന ചോദ്യത്തിന് വസ്തുനിഷ്ഠമായ വിശദീകരണം നല്‍കാന്‍ പരിണാമവാദികള്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നു ബിഹി ചോദിക്കുന്നു.

ജീവൻ സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, ഒരു അതിസൂക്ഷ്മ ജീവിയിൽപ്പോലും ജ്ഞാനപൂർവ്വകമായ രൂപരചനയുടെ തെളിവുകൾ ദൃശ്യമായിരിക്കണമല്ലോ. ഇതിനു തെളിവു നൽകാനായി ലഘുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഏകകോശജീവിയായ ബാക്റ്റീരിയയുടെ വാലിന്‍റെ ഘടനയാണ് ബിഹി ഉപയോഗിച്ചത്. ഒരു തരം ബാക്റ്റീരിയയുടെ വാലിന് 40 വ്യത്യസ്ത തരത്തിലുള്ള സങ്കീർണ്ണ പ്രോട്ടീനുകൾ കൊണ്ട് നിർമ്മിതമായ ഒരു മോട്ടർ ഉണ്ട്. ഈ വാൽ കറക്കിക്കൊണ്ടാണ് ഏകകോശ ജീവിയായ ബാക്റ്റീരിയ നീങ്ങുന്നത്. അവയിലേതെങ്കിലും ഭാഗങ്ങൾ നീക്കപ്പെട്ടാൽ വാലിന്റെ പ്രവർത്തനം നിലയ്ക്കും, അയതിനാൽ ഈ വാൽ "യന്ത്രം" ലഘൂകരിക്കാനാകാത്ത സങ്കീർണ്ണതയുടെ മകുടോദാഹരണമാണ്. കൂടാതെ പരിണാമത്തിന്റെ തത്ത്വമനുസരിച്ച് ഈ ജീവിയുടെ വാലിനെ പരിണാമത്തിന്റെ മുന്നേയുള്ള സ്റ്റേജിലേക്ക് ലഘൂകരിക്കാൻ ശ്രമിച്ചാൽ, പ്രവർത്തനരഹിതമായ ഒരു ജീവിയായിരിക്കും ഫലം! ആയതിനാൽ ഈ ഘടന ഒരു രൂപസംവിധായകൻ നിർമ്മിച്ചെടുത്തതാണെന്ന് മൈക്കൽ ബിഹി ഉറപ്പിച്ച് പറയുന്നു (The Collapse of "Irreducible Complexity" Kenneth R. Miller Brown University, USA).

ബാക്റ്റീരിയയുടെ വാലിന്റെ ഉദാഹരണം കൂടാതെ രക്തം തടഞ്ഞുനിറുത്തുന്ന പ്രക്രിയ, സിലിയ, കണ്ണിന്റെ പ്രവർത്തനം, രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയത്തെ ദൃഢീകരിക്കാനുപയോഗിക്കാറുണ്ട്.
(തുടരും)

പരിണാമസിദ്ധാന്തം : ഒരു അന്വേഷണം സായി കിരണിനു മറുപടി ഭാഗം നാല്


       ജീവിവര്ഗങ്ങളുടെഉല്പത്തിയെസംബന്ധിച്ച പ്രകൃതിശാസ്ത്രപണ്ഡിതനായിരുന്ന ചാള്സ്ഡാര്വിന് അവതരിപ്പിച്ച വീക്ഷണമാണല്ലോ പരിണാമസിദ്ധാന്തം. 1859-ല്പ്രസിദ്ധീകരിച്ച  On the Origin of Species by Means of Natural Selection, or the Preservation of Favoured Races in the Struggle for Life എന്നഗ്രന്ഥത്തിലൂടെയാണ് ഡാര്വിന്തന്റെ ആശയങ്ങള്അവതരിപ്പിച്ചത്. വ്യത്യസ്തമായ ഏറെ ആശയങ്ങള്ഉള്ക്കൊണ്ട്പരിണാമസിദ്ധാന്തം കൂടുതല്വികസിച്ചിട്ടുണ്ടെങ്കിലുംOn the Origin of Species എന്നചുരുക്കപ്പേരില് ഇന്നും അതിന്റെപ്രസിദ്ധീകരണം തുടരുന്നു.  


       റോബർട്ട്ഡാർവിന്റേയും സൂസന്നാഡാർവിന്റേയും ആറുമക്കളിൽ അഞ്ചാമനായിചാൾസ് ഡാര്വിന്1809 ഫെബ്രുവരി 12-ന് ഡാർവിൻ ജനിച്ചു.. പിതാവിന്റെ കുടുംബംവ്യവസ്ഥാപിത ക്രൈസ്തവസഭകളുടെ  ത്രിത്വവിശ്വാസത്തെ അംഗീകരിക്കാതിരുന്ന യൂണിറ്റേറിയൻവിശ്വാസികളായിരുന്നെങ്കിലും അമ്മയുടെകുടുംബം ആംഗ്ലിക്കൻ വിശ്വാസികള്‍ ആയിരുന്നു. ചാൾസിനും ആംഗ്ലിക്കൻ ജ്ഞാനസ്നാനം നൽകപ്പെടുകയും യാഥാസ്ഥിതിക ക്രൈസ്തവ പശ്ചാത്തലത്തില്വളര്ത്തപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത്, വൈദ്യം പഠിക്കാനായി സഹോദരൻഇറാസ്മസിനൊപ്പം എഡിന്ബര്ഗ്  സർവകലാശാലയിൽചേർന്നു.  രണ്ട്കൊല്ലത്തിനുശേഷം  അത്മതിയാക്കി കാംബ്രിഡ്ജ്സര്വകലാശാലയിലെക്രൈസ്റ്റ് കോളേജില്ദൈവശാസ്ത്രത്തില്പഠനംതുടര്ന്നുബിരുദം നേടി. പഠനകാലത്ത് അദ്ദേഹംബൈബിളിലെ ഓരോവാക്കും സത്യമാണെന്ന്ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാല്ബൈബിളിലെ സൃഷ്ടിവിവരണം വാസ്തവത്തില്വെറും ഭാവനാസമ്പന്നനായഏതോ എഴുത്തുകാരന്റെലീലാവിലാസങ്ങള്ആണ്എന്നു തിരിച്ചറിഞ്ഞചാള്സ്ഡാര്വിനു ബൈബിള്പറയുന്നത്മാതിരിയുള്ള ഒരുദൈവത്തിന്റെഉണ്മയില്വിശ്വാസംനഷ്ടപെട്ടു. സ്വാഭാവികമായും തുടര്ന്നുള്ളഅദ്ദേഹത്തിന്റെ വായനയുംജീവശാസ്ത്രത്തിലും  പ്രകൃതിശാസ്ത്രത്തിലുംഉണ്ടായിരുന്ന വിജ്ഞാനവുംഅദ്ദേഹത്തെ മറ്റൊരുവിതാനത്തില്എത്തിച്ചു. അങ്ങനെ, ദൈവശാസ്ത്രത്തില്ബിരുദമുള്ള, വൈദികനാകാന്യോഗ്യതയുണ്ടായിരുന്ന, ബൈബിളിലെഓരോ വാക്കും ദൈവിക വെളിപാടാണെന്ന് വിശ്വസിച്ചിരുന്ന ഡാര്വിന്തികഞ്ഞ നാസ്തികന്ആയി. ദൈവം ഇല്ലെന്ന നിഗമനത്തിലെത്തിയ ശേഷം സൃഷ്ടിവാദത്തെഎതിര്ത്തുകൊണ്ട്അദ്ദേഹം അവതരിപ്പിച്ച സിദ്ധാന്തമാണ് പരിണാമ സിദ്ധാന്തം. വാസ്തവത്തില്1809 ഫ്രഞ്ച് ശാസ്ത്രഞ്ജന്ആയിരുന്ന ലാമാര്ക്ക്അവതരിപ്പിച്ച സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണസിദ്ധാന്തം ( inheritance of acquired characteristics) ഭാഷയുംശൈലിയും മാറ്റി അവതരിപ്പിക്കുകയാണ്ഡാര്വിന്ചെയ്തത്.

      അദ്ദേഹത്തിന്‍റെ സിദ്ധാന്തപ്രകാരംഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടി വര്ഷങ്ങള്ക്കു മുമ്പ് യാദൃഛികമായുണ്ടായ ഒരു ജീവിയില്നിന്നു കാലക്രമേണ പരിണമിച്ചുണ്ടായതാണ്. നിലനില്പിനായുള്ള കടുത്ത മത്സരത്തിലാണ് പ്രകൃതിയിലെ എല്ലാ ജീവികളും. ഈ സാഹചര്യത്തില്ഒരു ജീവിയില്യാദൃഛികമായി അതിന് പ്രയോജനപ്പെടുന്ന ഏതെങ്കിലും പൈതൃകവ്യതിയാനം (ജനിതകമാറ്റം അഥവാ ഡി.എന്‍. ഘടനയിലെമാറ്റം എന്നൊക്കെ ആധുനിക ജനിതക ശാസ്ത്രം വിളിക്കുന്ന തരത്തിലുള്ള വ്യതിയാനം) ഉണ്ടാകുമ്പോള്അത് മത്സരത്തെ അതിജീവിക്കാന്ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. ഒരു ജീവിക്ക് പ്രയോജനപ്പെടുന്ന പൈതൃകവ്യതിയാനത്തെ നിലനിര്ത്തുന്നത് പ്രകൃതി നിര്‍ദ്ധാരണത്തിലൂടെയാണ്. അങ്ങനെ ഉണ്ടാകുന്ന ചെറുമാറ്റങ്ങള്ജീവിയില്ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍  പൂര്വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി അത് രൂപാന്തരപ്പെടുന്നു. മനുഷ്യനടക്കം ലക്ഷക്കണക്കിനു ജീവികള്അങ്ങനെയാണ് ഭൂമിയിലുണ്ടായതെന്നാണ് ഡാര്‍വിന്‍ സിദ്ധാന്തിക്കുന്നത്.

      ധാരാളം മതവിശ്വാസികള്ഡാര്വിന്റെസിദ്ധാന്തത്തെഎതിര്ത്തു.എന്നാല്‍, പരിണാമവാദത്തിനെതിരെ ഏറ്റവും കൂടുതല്‍ സന്ദേഹങ്ങളുംചോദ്യചിഹ്നങ്ങളും ഉയര്ന്നത് ശാസ്ത്ര വേദികളില്നിന്നാണ്.മതവിശ്വാസികളും ശാസ്ത്രജ്ഞന്മാരുംവ്യത്യസ്ത കാരണങ്ങളാലാണ്ഡാര്വിനിസത്തിനെതിരായതെന്ന്പ്രത്യേകം ഓര്‍ത്തിരിക്കെണ്ടാതാണ്. പരിണാമ സിദ്ധാന്തം മതത്തിന്എതിരായതു കൊണ്ടല്ല, ശാസ്ത്രമല്ലാത്തതു കൊണ്ടും ശാസ്ത്ര തെളിവുകള്ക്കെതിരായതു കൊണ്ടുമാണ് ശാസ്ത്രജ്ഞന്മാര്‍ എതിര്‍ത്തത്.. സ്വീഡനിലെയൂമിയ സര്വകലാശാലയിലെപ്രഫസ്സറായ സോറന്ലൊവ്ട്രുപ് അദ്ദേഹത്തിന്റെDarwinism: The Refutation of a Myth എന്ന ഗ്രന്ഥത്തില് വിഷയംപരാമര്ശിക്കുന്നുണ്ട്: ''ചിലര്ഡാര്വിന്‍റെ  സിദ്ധാന്തത്തിനെതിരെതിരിഞ്ഞത് മതപരമായ കാരണങ്ങള്കൊണ്ടാണ്, അവര്ന്യൂനപക്ഷമായിരുന്നു. അദ്ദേഹത്തിന്റെഎതിരാളികളില്ഏറിയ കൂറും വാദിച്ചത്പൂര്ണമായുംശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.''

           ശാസ്ത്രലോകത്തു അവതരിപ്പിക്കപ്പെട്ട പല വാദങ്ങളും ആദ്യം തിരസ്കരിക്കപ്പെടുകയും പിന്നീട് സ്വീകൃതമാവുകയും ചെയ്തിട്ടുണ്ട്. സൂര്യന്‍ ചലിക്കുന്നു എന്നും ഭൂമി സൂര്യനെ വലയം ചെയ്യുകയാണ് എന്നും ശാസ്ത്രം പറഞ്ഞപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള പഠന മനനങ്ങള്‍ അവ ശരി വെക്കുകയുണ്ടായി. എന്നാല്‍, ജീവ പരിണാമ സിദ്ധാന്തം അല്ലാതെ ആധുനിക ശാസ്ത്രത്തിന്റെചരിത്രത്തില്അവതരിപ്പിക്കപ്പെട്ടത്മുതല്‍ 150 വര്ഷത്തിലേറെകാലമായിട്ടും വിവാദമായിതുടരുന്ന മറ്റൊരുസിദ്ധാന്തമില്ല! 
         (തുടരും)