എത്ര അപരിമേയമാണെന്നോ ശാസ്ത്രത്തിനു നാം കല്പിച്ചിരിക്കുന്ന വില! എന്നിട്ടും ശാസ്ത്രം (Science), അശാസ്ത്രം (Non-Science), കപടശാസ്ത്രം (Pseudo-Science) എന്നിവ നമുക്കിപ്പോഴും വേർതിരിച്ചറിയില്ല!! “ശാസ്ത്രത്തിലെ അതിർത്തി നിർണ്ണയിക്കൽ പ്രശ്നം” (The Demarcation Problem in Science) എന്നാണ് ഇതറിയപ്പെടുന്നത്. ഇതേ പറ്റിയുള്ള വിക്കിപീഡിയ പോസ്റ്റിൽ പറയുന്നതിങ്ങനെ: The debate continues after over two millennia of dialogue among philosophers of science and scientists in various fields - “ശാസ്ത്രരംഗത്തെ തത്ത്വചിന്തകരും വിവിധ മേഖലകളിലെ ശാസ്ത്രജ്ഞരും തമ്മിലുള്ള രണ്ട് സഹസ്രാബ്ദക്കാലത്തെ സംഭാഷണത്തിനു ശേഷവും ഈ സംവാദം തുടർന്നു കൊണ്ടിരിക്കുന്നു.”
(ഈ വിഷയത്തെ കുറിച്ചു കൂടുതലറിയാൻ ഇഷ്ടപ്പെടുന്നവർക്ക് ശാസ്ത്രരംഗത്തെ ഫിലോസഫർ ആയി അറിയപ്പെടുന്ന Larry Laudanന്റെ The Demise of the Demarcation Problem വായിക്കാം).
ശാസ്ത്രത്തെ അശാസ്ത്രത്തിൽ നിന്നും കപട ശാസ്ത്രത്തിൽ നിന്നും വേർതിരിക്കുന്ന മാനദണ്ഡമായി ചിലർ പരീക്ഷണാത്മകത (testability) ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. അതനുസരിച്ച് ഒരു സാങ്കല്പിക സിദ്ധാന്തം (hypothesis) പരീക്ഷിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ആ വാദം പൊളിയും, അത് ശാസ്ത്രമല്ല.പരീക്ഷണാത്മകതയാണ് ശാസ്ത്രത്തെ വേർതിരിക്കുന്ന മാനദണ്ഡമെങ്കിൽ ഡാർവിനിന്റെ പരിണാമവാദം കപടശാസ്ത്രം (pseudo-science) ആണ്.
പരിണാമ ജീവശാസ്ത്രജ്ഞൻ, ഫോസിലുകളെ കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ ഖ്യാതി നേടിയ ലോകപ്രശസ്തമായ സയൻസ് ജേണൽ 𝑻𝒉𝒆 𝑵𝒂𝒕𝒖𝒓𝒆 ന്റെ സീനിയർ എഡിറ്റർ Henry Gee 1999 ൽ തന്നെ ഡാർവീനിയൻ പരിണാമവാദം പരീക്ഷണാത്മകമല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്:
“No fossil is buried with its birth certificate. That, and the scarcity of fossils, means that it is effectively impossible to link fossils into chains of cause and effect in any valid way…To take a line of fossils and claim that they represent a lineage is not a scientific hypothesis that can be tested, but an assertion that carries the same validity as a bedtime story—amusing, perhaps even instructive, but not scientific.”
ഒരു ഫോസിലും അതിന്റെ ജനന സർട്ടിഫിക്കറ്റോടു കൂടിയല്ല കുഴിമാടപ്പെട്ടത്. അതും ഫോസിലുകളുടെ ദൗർലഭ്യവും അർത്ഥമാക്കുന്നത് ഏതെങ്കിലും സാധുവായ രീതിയിൽ ഫോസിലുകളെ കാരണത്തിന്റെയും ഫലത്തിന്റെയും ശൃംഖലകളുമായി ബന്ധിപ്പിക്കുന്നത് ഫലപ്രദമായി അസാധ്യമാണ് എന്നാണ്… ഫോസിലുകളുടെ ഒരു നിര എടുത്ത് അവ ഒരു വംശത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് പരീക്ഷിച്ചറിയാവുന്ന ഒരു ശാസ്ത്രീയ സിദ്ധാന്തമല്ല. പ്രത്യുത, ഒരു രാക്കഥയുടെ മാത്രം നിലവാരമുള്ള ഒരു അവകാശവാദം മാത്രം - രസകരം, ഒരുപക്ഷെ, വിജ്ഞാനപ്രദവുമാകാം, പക്ഷെ ശാസ്ത്രീയമല്ല” (In Search of Deep Time: Beyond the Fossil Record to a New History of Life, New York: The Free Press, 1999, pp. 32).
പറഞ്ഞു വന്നത്, ശാസ്ത്രമാത്ര വാദികളായ നാസ്തിക ശിരോമണികൾ മതത്തെ 'അശാസ്ത്രീയം' (unscientific) എന്നു വിളിക്കുന്നതിനെ പറ്റിയാണ്. ശാസ്ത്രം എന്താണെന്ന് കൃത്യമായി നിർണ്ണയിക്കാത്തേടത്തോളം, ദൈവശാസ്ത്രത്തെ (theism) നിരാകരിക്കുന്നത് ശാസ്ത്രത്തെ ഏകപക്ഷീയമായി നിർവചിച്ചു കൊണ്ട് മാത്രമേ സാധിക്കൂ. സത്യത്തിൽ, ദൈവശാസ്ത്രത്തെ “അശാസ്ത്രീയവും” “മതപരവും” എന്ന് വിഭജിക്കുന്നത് വളയത്തിന്റെ തുടക്കം 'ദാ ഇവിടെയാണ്' എന്നു ന്യായവാദം ഉന്നയിക്കുന്ന മാതിരിയാണ് എന്നർഥം. നിരീശ്വരമതത്തിലെ വിവിധ 'ജാതിക്കാർ' പൊതുജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്. കാവി ഹിന്ദുവും വെള്ള മുസ്‌ലിമുമാണെന്നു വിശ്വസിക്കുന്നവരേ അതും വിശ്വസിക്കൂ.
✍🏻 Muhammad Sajeer Bukhari
No comments:
Post a Comment