Wednesday, April 29, 2020

ദൈവാസ്തിക്യവും ശാസ്ത്രവും: 11 ശാസ്ത്രത്തിനു ഉത്തരമില്ലാത്തതിന്റെ പേരല്ല ദൈവം


മലയാളത്തിൽ ചർച്ച ചെയ്തു കണ്ടിട്ടില്ലാത്ത ഒരു പരികല്പനയാണ് ഗോഡ് ഓഫ് ദി ഗ്യാപ്സ് എന്നത്. ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞരാണ് ഈ പദം പ്രയോഗിച്ചതും പ്രചരിപ്പിച്ചതും. ശാസ്ത്രീയ വിജ്ഞാനത്തിലെ വിടവുകൾ ദൈവാസ്തിക്യത്തിന്റെ തെളിവായി കണക്കാക്കുന്ന ഒരു തരം ദൈവശാസ്ത്ര വീക്ഷണകോണാണിത്. ഇതൊരു ബുദ്ധിശൂന്യമായ ഫാലസിയാണെന്നു നാസ്തികർ വിശദീകരിക്കാറുണ്ട്. എന്നാൽ, ഒരു സംഗതി ഉണ്ടെന്നതിനുള്ള തെളിവുകളുടെ അഭാവം അതു ഇല്ലെന്നും പറയാനും മതിയായ ആധാരമല്ലല്ലൊ. അതിനാൽ, ഈ വിഷയത്തിലുള്ള നാസ്തിക നിലപാടുകളും ബുദ്ധിശൂന്യം തന്നെ. 

ഗോഡ് ഓഫ് ദി ഗ്യാപ്സിനു ഇസ്‌ലാമിൽ ഒരു ഗ്യാപും ഇല്ല! കാരണം, ഇസ്‌ലാമിൽ ദൈവാസ്തിക്യം ഓരോരുത്തരുടെയും ബുദ്ധിയും യുക്തിയും പ്രയോഗിച്ചു തന്നെ ബോധ്യപ്പെടേണ്ടതാണ്. വിശദാംശങ്ങൾക്കാണ് പ്രമാണങ്ങളെ അവലംബിക്കുന്നത്. അതിനാൽ, അല്ലാഹുവിന്റെ ആസ്തിക്യം ശാസ്ത്രീയ തെളിവുകളെ അവലംബമാക്കിയാണ് എന്ന വിശദീകരണമാണ് ഈ അധ്യായം ഉന്നം വെക്കുന്നത്. ആനുഷംഗികമായി പ്രാമാണിക പാഠങ്ങളുടെ താരതമ്യ വായന പ്രസക്തമാണെങ്കിലും ഈ പഠന പരമ്പരയിൽ ഇതഃപര്യന്തം പാലിച്ചു പോന്ന പോലെ ശാസ്ത്രീയ തെളിവുകളെ മാത്രമാണ് ഇവിടെയും പ്രയോജനപ്പെടുത്തുന്നത്. നടേ പറഞ്ഞു പോയ ചില കാര്യങ്ങളും ഉദ്ധരണികളും സാഹചര്യേണ ആവർത്തിക്കേണ്ടി വരുന്നത് മാന്യരായ എന്റെ വായനക്കാർ ക്ഷമിക്കുമല്ലോ.

ദൈവം ഇല്ല എന്നു ശഠിച്ചു പറയുന്നവർ ജീവൻ എങ്ങനെ ഉടലെടുത്തു എന്നതിനു കൃത്യമായ ഒരു ഉത്തരം തരാനാവാതെ 'കിടന്നേടത്തു തന്നെ കിടന്നുരുളുന്നത്' നാം കണ്ടു. സത്യത്തിൽ, ശാസ്ത്രീയ വിജ്ഞാനത്തിലെ വിടവുകൾ നികത്താൻ പാടുപെടുന്നത് നിരീശ്വരവാദികൾ തന്നെയാണ്. ഡയറക്റ്റഡ് പാൻസ്പെർമിയ, പാൻസ്പെർമിയ മുതലായ ഊഹങ്ങളെല്ലാം അതിന്റെ സൃഷ്ടിയാണ്. ഇപ്പോൾ, ജീവശാസ്ത്ര പഠനങ്ങൾ പ്രകാരം ജീവൻ ഒരു 'മനസ്' സൃഷ്ടിച്ചതാണെന്ന നിഗമനത്തിലേക്ക് ഒഴിച്ചുകൂടാനാവാത്ത വിധം നിരീശ്വരവാദികൾ എത്തിനിൽക്കുകയാണ്. (ഇതേ കുറിച്ച് വിശദമായി വഴിയേ എഴുതാം, ഇൻഷാ അല്ലാഹ്). ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ നേതാവും നിലവിൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറുമായ പ്രശസ്ത ജനിതക ശാസ്ത്രജ്ഞൻ ഫ്രാൻസിസ് കോളിൻസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്:

There are good reasons to believe in God, including the existence of mathematical principles and order in creation. They are positive reasons, based on knowledge, rather than default assumptions based on a temporary lack of knowledge.

ദൈവം ഉണ്ടെന്നു വിശ്വസിക്കാൻ ഗണിതശാസ്ത്ര തത്വങ്ങളും സൃഷ്ടിയിലെ ക്രമീകരണവും ഉൾപ്പെടെ യുക്തമായ കാരണങ്ങളുണ്ട്. അറിവിന്റെ താൽക്കാലിക അഭാവങ്ങളുടെ പേരിലുണ്ടായ നേരത്തേ മൂടുറച്ച അനുമാനങ്ങളല്ല, അറിവിനെ അടിസ്ഥാനമാക്കിയുള്ള സംശയാതീതമായ കാരണങ്ങളാണ് അവ (cf: In Pursuit of Truth: A Journey Begins, Greg Grandchamp).

തീർച്ചയായും, കോളിൻസ് പറഞ്ഞതു പോലെ, പോസിറ്റീവായ ശാസ്ത്രീയ തെളിവുകളുടെ പിൻബലമുള്ള ബോധ്യമാണ് ദൈവാസ്തിക്യം. നാം നേരത്തേ പറഞ്ഞ ജനിതക കോഡ് തന്നെ നമ്പർ വൺ. പ്രതീകാത്മക പ്രാതിനിധ്യത്തിലൂടെയുള്ള ജീവന്റെ ഭാഷയ്ക്കും മനുഷ്യ ഭാഷയോട് വളരെ സാമ്യത പുലർത്തുന്ന വിധം അർഥം (meaning) ഉണ്ട്. ബുദ്ധിയും ബോധവുമുള്ള ഒരാളുടെ മനസ്സിൽ മാത്രം നിലനിൽക്കാൻ കഴിയുന്ന ഒന്നാണ് 'അർഥം'.

നിരീശ്വരവാദത്തിനും ഒരു തത്ത്വചിന്തയുണ്ട്. മെറ്റീരിയിലിസം അഥവാ ഭൗതികവാദം. എല്ലാം, എന്നു വെച്ചാൽ നിലനിൽക്കുന്ന എല്ലാം ദ്രവ്യത്തിന്റെയും ഊർജ്ജത്തിന്റെയും വിവിധ ക്രമീകരണങ്ങളാണെന്നാണ് ഭൗതികാവാദം പറയുന്നത്. ഇപ്പറയുന്നത് ശരിയാണെങ്കിൽ, ജീവജാലങ്ങളെ, അവയുടെ ഭൗതിക, രാസ സ്വഭാവങ്ങൾ കൊണ്ട് പൂർണ്ണമായും ആവിഷ്കരിക്കാനാവണം. എന്നാൽ ഈ സ്വഭാവങ്ങളിലെവിടെയും അർഥം (meaning) എന്നറിയപ്പെടുന്ന ഒരു സ്വഭാവം നിങ്ങൾക്കു കാണാനാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പാറകൾ, ഇടിമിന്നൽ അല്ലെങ്കിൽ നിങ്ങൾ ഇരിക്കുന്ന കസേര തുടങ്ങിയ ഭൗതിക പദാർഥങ്ങൾക്കൊന്നും അർഥ കല്പന നടത്തുന്ന വിധം അന്തർഗതം ഇല്ല. ദ്രവ്യത്തിനും ഊർജ്ജത്തിനും ബുദ്ധിയും ബോധവുമില്ലാത്തതിനാൽ ഒരിക്കലും അതുണ്ടാവില്ലല്ലൊ. നമുക്കിതിൽ നിന്നു തന്നെ തുടങ്ങാം. 

ഡിഎൻഎയും മനുഷ്യഭാഷയും
ഇവ രണ്ടും സമാനമായ സവിശേഷതകൾ ഉള്ളവയാണ്. ഹ്യൂബർട്ട് യോക്കിയുടെ നേരത്തേ ഉദ്ധരിച്ചിട്ടുള്ള ചില വരികൾ ആവർത്തിക്കാം: “വിവരശേഖരം, പകർപ്പെഴുത്ത്, വിവർത്തനം, സാങ്കേതിക പദാവലി, അതിവാചകത്വം, പര്യായപദം, വിഷയക്കൈമാറ്റം, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ് എന്നിവയെല്ലാം ജീവശാസ്ത്രത്തിലെ ഏറ്റവും സാഹചര്യോചിതമായ പദങ്ങളാണ്. ഇൻഫർമേഷൻ തിയറിയിൽ നിന്നുള്ള അർത്ഥം തന്നെയാണ് ഇവ സ്വീകരിക്കുന്നത്. അല്ലാതെ ഇവയൊന്നും സമാനതയെ കുറിക്കുന്ന വാക്കുകളോ രൂപകങ്ങളോ സാദൃശ്യപ്രയോഗങ്ങളോ അല്ല" (Information Theory, Evolution and The Origin of Life,128-129, Kindle Edition).

പ്രതീകാത്മക പ്രാതിനിധ്യം (symbolic representation) ഉപയോഗിച്ച് ഭാഷ നിർമിക്കാൻ  ബുദ്ധിയുള്ള ഒരു ഏജന്റിനു മാത്രമേ സാധിക്കുകയുള്ളൂ എന്നും സ്ഥാപിച്ചതാണ്. കാരണം, പ്രതീകങ്ങളുടെ  അർഥകല്പന നടത്തുന്നത് ഏകപക്ഷീയമായ ഒരു മാനസിക തീരുമാനമാണ്. C-A-T എന്നീ അക്ഷരങ്ങൾ പൂച്ചയുടെ പ്രതീകാത്മക പ്രാതിനിധ്യമായി വർത്തിക്കുന്നതിനു കാരണം ഇംഗ്ലീഷ് ഭാഷ ഉണ്ടാക്കിയവർ ഏകപക്ഷീയമായി തീരുമാനിച്ചതു കൊണ്ടു മാത്രമാണെന്നു നാം ഉദാഹരിച്ചിട്ടുണ്ട്. ഈ മൂന്നു അക്ഷരങ്ങളും പൂച്ചയും തമ്മിൽ ആ പദം ഉണ്ടാക്കിയവരുടെ 'മനസിൽ ഉണ്ടായിരുന്ന' എന്തോ ഒരു ബന്ധം എന്നതിൽ കവിഞ്ഞ് ദ്രവ്യത്തിന്റെയോ ഊർജത്തിന്റെയോ സ്വഭാവമായ ഭൗതികമോ രാസപരമോ ആയ ഒരു ബന്ധവുമില്ല എന്നാണ് നാം പറഞ്ഞത്. ഇക്കാര്യത്തിൽ രണ്ടു പക്ഷമില്ല. ഒരു കൂട്ടം ചിഹ്നങ്ങൾ‌ക്ക് വ്യത്യസ്‌ത ഭാഷകളിൽ‌ തികച്ചും വ്യത്യസ്തമായ അർ‌ത്ഥങ്ങൾ‌ ഉണ്ടായിരിക്കാമെന്ന വസ്തുത ഇത്‌ കൂടുതൽ‌ വ്യക്തമാക്കുന്നു. യോക്കി തന്നെ ഇക്കാര്യം വിശദമായി വിവരിച്ചിട്ടുണ്ട്: 

The messages conveyed by sequences of symbols sent through a communication system generally have meaning (otherwise, why are we sending them?). It often is overlooked that the meaning of a sequence of letters, if any, is arbitrary. It is determined by the natural language and is not a property of the letters or their arrangement. For example, the English word “hell” means “bright” in German, “fern” means “far,” “gift” means “poison,” “bald” means “soon,” “boot” means “boat,” and “singe” means “sing.” In French “pain” means “bread,” “ballot” means a “bundle,” “coin” means a “corner or a wedge,” “chair” means “flesh,” “cent” means “hundred,” “son” means “his,” “tire” means a “pull,” and “ton” means “your.”

In French, the English word “main” means “hand,” “sale” means “dirty.” French-speaking visitors to English-speaking countries will be astonished at department stores having a “sale” and especially if it is the “main sale.” This confusion of meaning goes as far as sentences. For example, “0 singe fort” has no meaning in English, although each is an English word, yet in German it means “0 sing on,” and in French it means “0 strong monkey.”

ഒരു ആശയവിനിമയ സംവിധാനത്തിലൂടെ അയച്ച ചിഹ്നങ്ങളുടെ ശ്രേണികൾ കൊണ്ടുള്ള സന്ദേശങ്ങൾക്ക് സാധാരണഗതിയിൽ ഒരു അർത്ഥമുണ്ടാവും (അല്ലാത്തപക്ഷം, നമ്മളെന്തിനാണ് അതയയ്ക്കുന്നത്?). അക്ഷരങ്ങളുടെ ഒരു ശ്രേണിക്ക് എന്തെങ്കിലും അർത്ഥം ഉണ്ടെങ്കിൽ അത് ഏകപക്ഷീയമാണെന്ന കാര്യം (arbitrary) പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. ഇത് സ്വാഭാവിക ഭാഷയിൽ നിർണ്ണയിക്കപ്പെടുന്നതാണ്, അല്ലാതെ അക്ഷരങ്ങളുടെയോ അവയുടെ ക്രമീകരണത്തിന്റെയോ ഭാഗമായുള്ളതല്ല. ഉദാഹരണത്തിന്, hell (നരകം) എന്ന ഇംഗ്ലീഷ് പദത്തിന്റെ അർത്ഥം ജർമൻ ഭാഷയിൽ “തെളിച്ചം” എന്നാണ്, fern (പുല്ല്) എന്നാൽ “ദൂരം”, gift (സമ്മാനം) എന്നാൽ “വിഷം”, bald (കഷണ്ടി) എന്നാൽ “ഉടൻ”, boot (പാദരക്ഷ) എന്നാൽ “ബോട്ട്”, singe (ചുടുക)
എന്നാൽ “പാടുക ”എന്നാണ്. ഫ്രഞ്ച് ഭാഷയിൽ, ഇംഗ്ലീഷിലെ pain (വേദന) എന്നാൽ “റൊട്ടി”, ballot (വോട്ടു ചെയ്യുക) എന്നാൽ “മാറാപ്പ്”, coin (നാണയം) എന്നാൽ “മൂല അല്ലെങ്കിൽ ചീള്”, chair (കസേര) എന്നാൽ “മാംസം”, cent (നൂറിലൊരുഭാഗം) എന്നാൽ “നൂറ്,” son (മകൻ) എന്നാൽ “അവന്റെ”, tire (ചക്രം) എന്നാൽ “വലിക്കൽ”, ton (വഴക്കം) എന്നാൽ “നിങ്ങളുടേത്” എന്നാണ് അർത്ഥമാക്കുന്നത്.

ഫ്രഞ്ച് ഭാഷയിൽ, main (പ്രധാനപ്പെട്ട) എന്ന ഇംഗ്ലീഷ് പദത്തിന്റെ അർത്ഥം “കൈ”, sale (വിൽപ്പന) എന്നാൽ “വൃത്തികെട്ടത്” എന്നുമാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് സന്ദർശനത്തിനു വരുന്ന ഫ്രഞ്ച് സംസാരിക്കുന്നവർ “sale” ഉള്ള പലചരക്കു കടകളിൽ ചെന്നാൽ അമ്പരക്കും, “main sale” ആണെങ്കിൽ പ്രത്യേകിച്ചും. അർത്ഥത്തിലുണ്ടാകുന്ന ഈ ആശയക്കുഴപ്പം വാക്യങ്ങളിലേക്കും പോകുന്നു. ഉദാഹരണത്തിന്, “0 singe fort” എന്നതിന് ഇംഗ്ലീഷിൽ പ്രത്യേകിച്ച് അർത്ഥമില്ല, ഓരോന്നും ഒരു ഇംഗ്ലീഷ് പദമാണെങ്കിലും. എന്നാൽ, ജർമ്മൻ ഭാഷയിൽ “0 പാടുക” എന്നും ഫ്രഞ്ച് ഭാഷയിൽ “0 ശക്തനായ കുരങ്ങ്” എന്നും അർത്ഥമുണ്ട് [Information Theory, Evolution and The Origin of Life  137-138].

ഈ അക്ഷരങ്ങൾക്കോ പദങ്ങൾക്കോ സ്വന്തമായി അർഥമുണ്ടാകുന്ന വല്ല ഭൗതികമോ രാസപരമോ ആയ സ്വഭാവങ്ങളുമുണ്ടായിരുന്നുവെങ്കിൽ ഇവിടെ ആശയക്കുഴപ്പത്തിനു വകയുണ്ടാകുമായിരുന്നില്ല. മറിച്ച്, ഇരു ഭാഷയിലും പ്രസ്തുത അർഥങ്ങൾക്ക് ഈ പ്രതീകങ്ങളെ നിശ്ചയിച്ചവരുടെ മാനസികമായ തീരുമാനം മാത്രമായിരുന്നുവത്. മനസ്, ധിഷണ, ചിന്ത എന്നൊക്കെ പരിചയപ്പെടുത്താറുള്ള അമൂർത്ത സ്വഭാവങ്ങളുടെ ഉത്പന്നമാണത്. തീർത്തും ബുദ്ധിശൂന്യവും (unintelligent) നിശ്ചേതനവുമായ ഒരു പദാർഥത്തിനു ഇവ്വിധം അർഥകല്പന നടത്താൻ സാധിക്കുന്ന മനസോ അന്തർഗതമോ ഉണ്ടെന്നു ബോധമുള്ളവർ അംഗീകരിക്കില്ല.

Tuesday, April 28, 2020

ദൈവാസ്തിക്യവും ശാസ്ത്രവും : 10 നാസ്തികത: യുക്തിയും ശാസ്ത്രവും പടിയിറങ്ങുന്നു


ദൈവശാസ്ത്രത്തെ പ്രത്യയ ശാസ്ത്രപരമായി എതിർക്കുന്ന / എതിർത്തിരുന്ന മുൻ‌നിരയിലുള്ള പല ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഇതുവരെ നാം പറഞ്ഞ വസ്തുതകൾ അമ്പരപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നടേ സൂചിപ്പിച്ചിരുന്നതു പോലെ, ജീവന്റെ ഉത്ഭവം എന്ന പ്രശ്നത്തിലേക്ക് അൽഗോരിത്മിക് ഇൻഫർമേഷൻ തിയറി പ്രയോഗിക്കുന്നതിനെ കുറിച്ചുള്ള ഗ്രന്ഥത്തിന്റെ രചയിതാവായ ഡോ. ഹുബർട്ട് പി. യോക്കി തീർച്ചയായും ദൈവശാസ്ത്രത്തെ അംഗീകരിക്കുന്ന ആളല്ല. മാൻഹട്ടൻ പ്രോജക്റ്റിൽ പ്രവർത്തിച്ചിരുന്ന ഒരു ഭൗതികശാസ്ത്രജ്ഞനും വിവര സൈദ്ധാന്തികനുമാണ് അദ്ദേഹം. തന്റെ Information Theory, Evolution and the Origin of Life എന്ന പുസ്തകം നാം നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്. അതിലദ്ദേഹം “the origin of life is unsolvable as a scientific problem.” "ജീവന്റെ ഉത്ഭവം ഒരു ശാസ്ത്രീയ പ്രശ്നം എന്ന നിലയിൽ പരിഹരിക്കാനാവില്ല" എന്ന് പ്രസ്താവിക്കുന്നുണ്ട്. “ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല” എന്നല്ല, “പരിഹരിക്കാനാവില്ല” എന്നാണ് യോക്കി പറയുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ദൈവവിശ്വാസത്തെ അംഗീകരിക്കാത്ത മറ്റൊരാളാണ് നോബൽ സമ്മാന ജേതാവായ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റ് ജോർജ്ജ് വാൾഡ്.  ക്വാണ്ടം ബയോളജി സിമ്പോസിയത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:

“It has occurred to me lately—I must confess with some shock at first to my scientific sensibilities—that both questions [the origin of mind and the origin of life from nonliving matter] might be brought into some degree of congruence. This is with the assumption that mind, rather than emerging as a late outgrowth in the evolution of life, has existed always as the matrix, the source and condition of physical reality—the stuff of which physical reality is composed is mind-stuff. It is mind that has composed a physical universe that breeds life and so eventually evolves creatures that know and create: science-, art-, and technology-making animals.”

“ഈയിടെയായി എന്റെ ശ്രദ്ധയിൽ വന്നിട്ടുള്ളത് - എന്റെ ശാസ്ത്രീയ സംവേദന ക്ഷമതകൾക്ക് തുടക്കത്തിലുണ്ടായ ഞെട്ടൽ തീർച്ചയായും ഞാൻ അംഗീകരിക്കുകയാണ് - രണ്ട് ചർച്ചാ വിഷയങ്ങളും [മനസ്സിന്റെ ഉത്ഭവവും നിർജീവ വസ്തുക്കളിൽ നിന്നുള്ള ജീവന്റെ ഉത്ഭവവും] ഒരു പരിധി വരെ പരസ്പരം പൊരുത്തപ്പെടുന്നതാണ് എന്നാണ്. ജീവ പരിണാമത്തിനിടയിൽ പിന്നീട് അധികമായി ഉടലെടുത്തതാണ് എന്നതിനു പകരം ഭൗതിക യാഥാർത്ഥ്യത്തിന്റെ പ്രഭവകേന്ദ്രവും ഉറവിടവും ഉപാധിയുമായി എല്ലായ്പ്പോഴും മനസ് നിലനിന്നിരുന്നു എന്ന അനുമാനത്തിലാണ് ഇത് പറയുന്നത് - ഭൗതിക യാഥാർഥ്യം ഉണ്ടാക്കപ്പെട്ടതിന്റെയും മൂലം മനസാണ്. ജീവനു ജന്മം നൽകിയ ഈ ഭൗതിക പ്രപഞ്ചത്തെ ഉണ്ടാക്കിയത് മനസാണ്. തത്ഫലമായി, മനസ്സിലാക്കാനും സൃഷ്ടിക്കാനും പറ്റുന്ന ജന്തുക്കൾ പരിണമിച്ചുണ്ടായി: അഥവാ, ശാസ്ത്രവും കലയും സാങ്കേതികവിദ്യയുമൊക്കെ ഉണ്ടാക്കുന്ന ജീവികൾ." (George Wald, 1984, “Life and Mind in the Universe”, International Journal of Quantum Chemistry: Quantum Biology Symposium 11, 1984,1-15).

ലോകത്തിലെ പ്രമുഖ രാസ പരിണാമ സൈദ്ധാന്തികരിൽ ഒരാളായിരുന്നു ഡീൻ കെനിയൻ. ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള രാസ പരിണാമ വിശദീകരണങ്ങൾ തരുന്ന, ബെസ്റ്റ് സെല്ലറായ Biochemical Predestination എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. എന്നാൽ, തെളിവുകളുടെ കൂമ്പാരങ്ങൾ അംഗീകരിക്കാനും തന്റെ നാച്യുറലിസ്റ്റ് കാഴ്ചപ്പാടുകൾ ഉപേക്ഷിക്കാനും
നിർബന്ധിതനായ കെനിയൻ ദൈവം ഉണ്ടെന്ന വിശ്വാസം സ്വീകരിക്കുകയാണ് ചെയ്തത്.


അതിലേറെ പ്രാധാന്യത്തോടെ പറയാവുന്ന മറ്റൊരാളുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി തത്ത്വചിന്തകനായ ആന്റണി ഫ്ലീവ്. നീണ്ട അമ്പതു വർഷം നിരീശ്വരവാദത്തിന്റെ ബൗദ്ധിക മുന്നണിപ്പോരാളി (intellectual frontman) ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് അദ്ദേഹം എഴുതിയ Theology and Falsification ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ട ദാർശനിക ലഘുലേഖ. ബയോളജി കണ്ടെത്തിയ വസ്‌തുതകൾ ഫ്ലീവിനെ മറിച്ചു ചിന്തിക്കാൻ നിർബന്ധിതനാക്കി. 2004ൽ അദ്ദേഹം നാസ്തികതയുടെ പടി വിട്ടിറങ്ങി. കൂടുതലറിയാൻ, There Is A God: How the World’s Most Notorious Atheist Changed His Mind - ദൈവമുണ്ട്: ലോകത്തെ ഏറ്റവും കുപ്രസിദ്ധ നിരീശ്വരവാദി തന്റെ മനസ്സ് മാറ്റിയതെങ്ങനെ? എന്ന ഫ്ലീവിന്റെ തന്നെ പുസ്തകം പുസ്തകം വായിക്കുക.

ദൈവ വിശ്വാസത്തിന്റെ അയുക്തികതയെ (?) ശാസ്ത്രീയപരമായ വീക്ഷണകോണില്‍ വിമര്‍ശിച്ചു രംഗത്തു വന്നവർ ഒടുവിൽ മതത്തിലേക്കും ദൈവത്തിലേക്കും തിരിച്ചുവരുന്നതാണു നാം കാണുന്നത്! എന്തുകൊണ്ടാണ് ചിന്തിക്കുന്നവർക്ക് നാസ്തികതയോട് വിപ്രതിപത്തി തോന്നുന്നത് എന്നു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ മുമ്പ് നാസ്തികനായിരുന്ന ഡോ. ലോറൻസ് ബ്രൗൺ സംസാരിക്കുന്നതു കേൾക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക: https://youtu.be/73snGq64CyU

ഇതുവരെ ഉദ്ധരിച്ച വസ്തുതകളുടെ വെളിച്ചത്തിൽ, ഡയറക്റ്റട് പാൻസ്പെർമിയ എന്ന സങ്കല്പം അഥവാ,
"സ്പെയ്സിലെവിടെയോ ഉള്ള അന്യഗ്രഹ ജീവികളാണ്" ഭൂമിയിലേക്ക് ജീവൻ കൊണ്ടുവന്നത് എന്നത് ഒരു മികച്ച ജീവോത്പത്തി സിദ്ധാന്തമായി നിങ്ങൾക്കു തോന്നുന്നില്ലെങ്കിൽ ഭയപ്പെടേണ്ട, നിരീശ്വരവാദികൾക്കു തന്നെ വേറെയും വിശദീകരണങ്ങളുണ്ട്! പ്രമുഖ നിരീശ്വരവാദിയായ മറ്റൊരു ജീവശാസ്ത്രജ്ഞൻ മൈക്കൽ റൂസ് അനുമാനിക്കുന്നത് ജീവന്റെ ഉത്ഭവം മാന്ത്രിക ശക്തിയുള്ള സ്ഫടികക്കല്ലുകളുടെ പുറത്തു കയറി സവാരി നടത്തിയായിരിക്കും ഭൂമിയിലേക്കു വന്നിട്ടുണ്ടാവുക എന്നാണ്! (ഈ വീഡിയോ കാണുക: https://youtu.be/TUetJ3umTWU ).

നിങ്ങൾക്കിതെല്ലാം വിചിത്രമായി തോന്നുന്നുണ്ടോ? ഇപ്പോഴും തൃപ്തനല്ലേ? എന്നാൽ വേറെ ഉത്തരം ഉണ്ട്! ചില നിരീശ്വരവാദികൾ നേരത്തേ അവതരിപ്പിക്കപ്പെട്ട directed panspermia യിൽ നിന്ന് “directed” ഒഴിവാക്കി വെറും “പാൻസ്‌പെർമിയ” മാത്രം അവതരിപ്പിച്ചിട്ടുണ്ട്. നിരീശ്വരവാദികളായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗണിതശാസ്ത്രജ്ഞനും ജ്യോതി ശാസ്ത്രജ്ഞനുമായ ഫ്രെഡ് ഹോയ്ൽ, ബക്കിംഗ്ഹാം സെന്റർ ഫോർ ആസ്ട്രോബയോളജി ഡയറക്ടർ ചന്ദ്ര വിക്രമസിംഗെ എന്നിവരും ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു. അന്യഗ്രഹ ജീവികളുടെ സഹായമില്ലാതെ ബഹിരാകാശത്ത് നിന്ന് ജീവൻ ഭൂമിയിലേക്ക് വന്നുവെന്നാണ് ഈ ഹൈപ്പോതിസീസിൽ പറയുന്നത്.

ബഹിരാകാശത്ത് ഉടലെടുക്കുന്ന ജീവകണങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശത്തെ ധൂളീപടലങ്ങൾ, ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ എന്നിവയിലൂടെ കാലങ്ങളോളം യാത്ര ചെയ്ത് മറ്റു ഗ്രഹങ്ങളിലോ പ്രദേശങ്ങളിലോ എത്തിച്ചേരുന്നു, അനുകൂല പരിതഃസ്ഥിതികളെ  പ്രയോജനപ്പെടുത്തി അവ കൂടുതൽ പരിണാമത്തിനു വിധേയമായി സങ്കീർണ്ണ ഘടനയിലുള്ള ജീവരൂപങ്ങളായി മാറുന്നു എന്നാണ് പാൻസ്പെർമിയ പറയുന്നത്. ഭൗമേതര ജീവികളെ കണ്ടെത്തുന്നതിൽ പാൻസ്പെർമിയ ചിന്തയായിരിക്കും മനുഷ്യനെ സഹായിക്കാനെത്തുക എന്നു പ്രസ്താവിച്ച പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് പറയുന്നു: Life could spread from planet to planet or from stellar system to stellar system, carried on meteors - "ഗ്രഹങ്ങളിൽ നിന്നും ഗ്രഹങ്ങളിലേക്കും നക്ഷത്ര വ്യവസ്ഥകളിൽ നിന്നും നക്ഷത്ര വ്യവസ്ഥകളിലേക്കും ജീവൻ പടർന്നെത്തിയത് ഉൽക്കകളിലൂടെയാവും" (Weaver, Rheyanne (April 7, 2009) "Ruminations on other worlds". statepress.com).

ബഹിരാകാശത്താവട്ടെ, ജീവൻ എങ്ങനെ ഉടലെടുത്തു എന്നു വിശദീകരിക്കുവാൻ പാൻസ്പെർമിയക്കും കഴിയുന്നില്ല. പ്രത്യുത, 'ആവിർഭവിച്ചു കഴിഞ്ഞ ജീവൻ' എങ്ങനെയാണ് വിതരണം ചെയ്യപ്പെട്ടത് എന്നു മാത്രമാണിത് പറയുന്നത്.

നിർജ്ജീവമായ ദ്രവൃത്തിൽ നിന്ന് എങ്ങനെ ജീവൻ സ്വയം ഉത്ഭവിച്ചു എന്നു വസ്തുനിഷ്ഠമായി വ്യക്തമാക്കുവാൻ ഒരു കാലത്തും സാധിക്കുകയില്ലെന്നാണ് എല്ലാ ശാസ്ത്ര പഠനങ്ങളും നിരന്തരം സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. നാസ്തികത വെറും നിരർഥകമാണ്. സൃഷ്ടിവാദത്തെ ഖണ്ഡിക്കുവാൻ അതു മുന്നോട്ടു വെച്ച 'അന്ധവിശ്വാസങ്ങൾ' മതിയാവുകയില്ല. യുക്തിയുടെ ബ്രാൻഡ് അംബാസിഡർമാരായി സ്വയം ചമഞ്ഞു നടന്നിരുന്നവർ ഇപ്പോൾ അന്യഗ്രഹ ജീവികൾ ഭൂമിയിൽ ജീവനുണ്ടാക്കിയതും അവർ മാജിക് ക്രിസ്റ്റലിലേറി ഭൂമിയിലേക്കു പിഗ്ഗിബാക്ക് സവാരി നടത്തിയതും ശാസ്ത്രീയമായി തെളിയിക്കുവാൻ കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ് എന്നത് കൗതുകകരമാണ്.

(ഈ ലേഖന പരമ്പരയുടെ ആറാം ഖണ്ഡം മുതൽ ആരംഭിച്ച 'ജീവന്റെ ഉത്ഭവവും ദൈവവിശ്വാസവും' എന്ന ചർച്ച ഇവിടെ ഉപസംഹരിക്കുന്നു. അടുത്തത് : ദൈവ വിശ്വാസവും ഗോഡ് ഓഫ് ഗ്യാപ്സ് പരികല്പനയും).

✍🏻 Muhammad Sajeer Bukhari

ദൈവാസ്തിക്യവും ശാസ്ത്രവും : 9 ജിനോംകോഡുകൾ, ദൈവിക ഇടപെടലിന്റെ പാസ്‌വേഡുകൾ



ജിനോം കോഡുകൾ ജീവോത്പത്തിയെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ നിലപാടുകളെ രൂപപ്പെടുത്തുന്നത് എങ്ങനെ എന്നാണല്ലോ നാം ചർച്ച ചെയ്തു വന്നത്. ജർമൻ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ആൻഡ് ടെക്‌നോളജിയിലെ മുൻ ഡയറക്ടറും പ്രൊഫസറുമായ ഇൻഫർമേഷൻ സയന്റിസ്റ്റ് വെർണർ ഗിറ്റ് In the Beginning Was Information എന്ന പുസ്തകത്തിൽ എഴുതുന്നു:

“…According to a frequently quoted statement by the American mathematician Norbert Wiener (1894-1964) information cannot be a physical entity: ‘Information is information, neither matter nor energy. Any materialism which disregards this will not survive one day.’” “Werner Strombach, a German information scientist of Dortmund, emphasizes the nonmaterial nature of information by defining it as an ‘enfolding of order at the level of contemplative cognition.’” “Hans-Joachim Flechtner, a German cyberneticist, referred to the fact that information is of a mental nature, both because of its contents and because of the encoding process. This aspect is, however, frequently underrated: ‘When a message is composed, it involves the coding of its mental content, but the message itself is not concerned about whether the contents are important or unimportant, valuable, useful, or meaningless. Only the recipient can evaluate the message after decoding it.’” “It should now be clear that information, being a fundamental entity, cannot be a property of matter, and its origin cannot be explained in terms of material processes. We therefore formulate the following theorem. Theorem 1: The fundamental quantity of information is a non-material (mental) entity. It is not a property of matter, so that purely material processes are fundamentally precluded as sources of information.”

“… അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ നോർബെർട്ട് വീനറുടെ (1894-1964) '‘ഇൻഫർമേഷൻ എന്നു പറഞ്ഞാൽ ഇൻഫർമേഷൻ, അല്ലാതെ ദ്രവ്യമോ ഊർജ്ജമോ അല്ല. ഇതിനെ അവഗണിക്കുന്ന ഒരു ഭൗതികവാദവും ഒരു ദിവസം പോലും നിലനിൽക്കില്ല' എന്ന പതിവായി ഉദ്ധരിക്കപ്പെടാറുള്ള പ്രസ്താവന പ്രകാരം (ജീനുകളിലുള്ള) വിവരങ്ങൾ ഭൗതിക വസ്തുവായിരിക്കാൻ പറ്റില്ല.”

“ഡോർട്മുണ്ടിലെ ജർമൻ വിവര ശാസ്ത്രജ്ഞനായ വെർണർ സ്ട്രോംബാക്ക് 'ഇവ ധ്യാനാത്മക അവബോധ തലത്തിൽ നിർദ്ദേശങ്ങൾ ക്രമീകരിച്ചു വെക്കലാണ്' എന്ന് നിർവചിച്ചു കൊണ്ട് വിവരങ്ങളുടെ അഭൗതിക സ്വഭാവത്തെ ഊന്നിപ്പറയുന്നു.”

“വിവരങ്ങൾക്ക്, അവയുടെ ഉള്ളടക്കവും എൻകോഡിംഗ് പ്രക്രിയയും കാരണം ഒരു മാനസിക സ്വഭാവമാണ് ഉള്ളതെന്ന വസ്തുത ജർമൻ സൈബർനെറ്റിസ്റ്റായ ഹാൻസ് യൊവാക്കിം ഫ്ലെക്‌റ്റ്നറും വിശദീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ‘ഒരു സന്ദേശം രചിക്കപ്പെടുമ്പോൾ, അതിന്റെ മാനസിക ഉള്ളടക്കത്തിന്റെ കോഡിംഗാണ് അതുൾക്കൊള്ളുന്നത്, എന്നാൽ ആ സന്ദേശം തന്നെ അതിന്റെ ഉള്ളടക്കം പ്രധാനമോ അപ്രധാനമോ, മൂല്യവത്തോ, ഉപയോഗപ്രദമോ അതോ അർത്ഥശൂന്യമോ എന്നൊന്നും സ്വയം ഉത്കണ്ഠപ്പെടുന്നില്ല, ഡീകോഡ് ചെയ്തതിനു ശേഷം സ്വീകർത്താവിന് മാത്രമേ ആ സന്ദേശത്തെ വിലയിരുത്താൻ കഴിയൂ’ എന്ന വീക്ഷണം സാധാരണഗതിയിൽ വില മതിക്കപ്പെടാറില്ല.

“ഇപ്പോൾ തീർച്ചയായും ഒരു കാര്യം വ്യക്തമായിട്ടുണ്ടാവണം: ഇൻഫർമേഷൻ എന്നത് ഒരു മൗലികമായ അസ്തിത്വം ആയതിനാൽ ദ്രവ്യത്തിന്റെ സ്വഭാവം ഉള്ളതാവാൻ കഴിയില്ല, ഭൗതിക പ്രക്രിയകളുടെ അടിസ്ഥാനത്തിൽ അതിന്റെ ഉത്ഭവം വിശദീകരിക്കാനും കഴിയില്ല. അതിനാൽ, നാം താഴെ പറയുന്ന സിദ്ധാന്തം രൂപപ്പെടുത്തുന്നു. സിദ്ധാന്തം ഒന്ന്: വിവരങ്ങളുടെ മൗലിക പരിമാണം ഒരു അഭൗതിക (മാനസിക) വസ്തുവാണ്. ഇത് ദ്രവ്യത്തിന്റെ സ്വഭാവമുള്ളതല്ല, അതിനാൽ, വെറും ഭൗതിക പ്രക്രിയകൾ ഇൻഫർമേഷന്റെ സ്രോതസ്സുകളായി കാണുന്നത് അടിസ്ഥാനപരമായി അസാധ്യമാണ്.”

പറഞ്ഞു വന്നത്,  അർത്ഥം കല്പിക്കുക, പ്രതീകാത്മക പ്രാതിനിധ്യം പ്രയോജനപ്പെടുത്തുക എന്നതെല്ലാം മനസിന്റെ സ്വഭാവവും കഴിവുമാണ്. അല്ലാതെ, ദ്രവ്യത്തിന്റെയോ ഊർജ്ജത്തിന്റെയോ അല്ല. ലളിതമായി ഉദാഹരിച്ചാൽ, ഒരു ഗാനം ഒരു കോംപാക്റ്റ് ഡിസ്കിലോ ഐപോഡിലോ കാസറ്റ് ടേപ്പിലോ സംഗീതജ്ഞന്റെ തലയിലോ സൂക്ഷിക്കാൻ കഴിയുന്ന, മെറ്റീരിയൽ അല്ലാത്ത ഒരു വിവരദായക വസ്തുവാണ്. എന്നാൽ ഈ സംഭരണം ഏതായിരിക്കണമെന്ന് ആ ഗാനത്തിനു തന്നെ തീരുമാനിക്കാനാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഏതു തരം സ്‌റ്റോറേജിൽ നിന്നും സ്വതന്ത്രവും അന്യവുമായി ഈ ഗാനം നിലനിൽക്കുന്നു. ഒപ്പം ബുദ്ധിയും ബോധവുമുള്ള ഒരു മനസ്സിന്റെ, അഥവാ ഗാന രചയിതാവിന്റെ പ്രവർത്തനത്തിന്റെ ഫലമാണിത്. വിവരങ്ങൾ (ഇൻഫർമേഷനുകൾ) കൈമാറുന്നതിനും സംഭരിച്ചു വെക്കുന്നതിനും ദ്രവ്യവും ഊർജ്ജവും ഉപയോഗപ്രദമാണ്. പക്ഷേ, ആ വിവരങ്ങൾ തന്നെ ദ്രവ്യമോ ഊർജ്ജമോ അല്ല, അവ ബോധവും ബുദ്ധിയുമുള്ള ഒരു മനസ്സിന്റെ ഉത്പന്നമാണ്. ഒരു ഗാനം പോലും രചിക്കാൻ ബുദ്ധിശൂന്യമായ പ്രക്രിയകൾക്ക് കഴിയില്ലെങ്കിൽ, ജീവികളുടെ ഡിഎൻ‌എകളിൽ സൂക്ഷിച്ചിരിക്കുന്നതു പോലെയുള്ള ബ്രഹത്തും വിപുലവുമായ കോഡെഡ് ഇൻഫർമേഷനുകൾ നിർമ്മിക്കാൻ അവയ്ക്കൊരിക്കലും സാധിക്കുകയില്ല.

ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം, ജീവോത്പത്തിയെ കുറിച്ചു ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങൾ ജനിതക വിവരങ്ങളുടെ ഉത്ഭവത്തെ പറ്റിയുള്ള തത്വത്തോടു സമീകരിച്ചു പോലും വായിക്കാനാവില്ല എന്നതാണ്. മറിച്ച്, ജനിതക വിവരങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സ്റ്റോറേജിന്റെ, അല്ലെങ്കിൽ ജീവികളുടെ ഭൗതികവശത്തിന്റെ (ശരീരത്തിന്റെ) ഉത്ഭവത്തെ അഭിമുഖീകരിക്കാൻ മാത്രമേ ഇവ ഉപയോഗിക്കാൻ കഴിയൂ. അതായത്, ഉപര്യുക്ത ഉദാഹരണത്തെ തന്നെയെടുത്താൽ, ഇതഃപര്യന്തം ഉണ്ടായിട്ടുള്ള ജീവോത്പത്തിയെ കുറിച്ചുള്ള ഒരു സിദ്ധാന്തവും കോം‌പാക്റ്റ് ഡിസ്കിലെ ഗാനം എങ്ങനെയുണ്ടായി എന്ന പ്രശ്നത്തെ സഗൗരവം അഭിമുഖീകരിക്കുന്നില്ല. പ്രത്യുത, കോം‌പാക്റ്റ് ഡിസ്കിന്റെ ആവിർഭാവത്തെ കുറിച്ചു മാത്രമാണ് അവ സംസാരിച്ചു കൊണ്ടിരിക്കുന്നത്! ഇൻഫർമേഷൻ എന്നത് ദ്രവ്യത്തിൽ നിന്നും ഊർജ്ജത്തിൽ നിന്നും സ്വതന്ത്രമായ ഒരു അസ്തിത്വമാണ് എന്നു അംഗീകരിക്കാത്ത കപട ലോകവീക്ഷണമുള്ള മെറ്റീരിയലിസ്റ്റുകളും നാച്യുറലസിറ്റുകളും അല്ലാത്തവരെ ഇതു ആശ്ചര്യഭരിതരാക്കുന്നുണ്ട്.

ജീവോത്പത്തിയുമായി ബന്ധപ്പെട്ട ചർച്ചയിൽ ജീവിയുടെ വിവരങ്ങളെ കുറിക്കുന്ന അമൂർത്ത വശമായ 'സന്ദേശവും' ഭൗതികവശമായ വിവരശേഖരണത്തിനുള്ള 'മാധ്യമവും' തമ്മിലുള്ള വ്യത്യാസം ഭൗതിക ശാസ്ത്രജ്ഞനായ പോൾ ഡേവിസ്, തന്റെ The Fifth Miracle ൽ വ്യക്തമാക്കുന്നു:

“The laws of physics, which determine what atoms react with what, and how, are algorithmically very simple; they themselves contain relatively little information. Consequently they cannot on their own be responsible for creating informational macromolecules [such as even the most simple organism]. Contrary to the oft-repeated claim, then, life cannot be ‘written into’ the laws of physics…Once this essential point is grasped, the real problem of biogenesis [or life emerging through unintelligent processes] is clear. Since the heady success of molecular biology, most investigators have sought the secret of life in the physics and chemistry of molecules. But they will look in vain for conventional physics and chemistry to explain life, for that is the classic case of confusing the medium with the message.

“ആറ്റങ്ങൾ എന്തിനോട്, എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്ന് നിർണ്ണയിക്കുന്ന ഭൗതികശാസ്ത്രത്തിലെ നിയമങ്ങൾ (കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിനു ഉപയോഗിക്കുന്ന) അൽഗോരിതത്തിന്റെ ഭാഷയിൽ വളരെ ലളിതമാണ്; അവയിൽ‌ താരതമ്യേന കുറച്ച് വിവരങ്ങൾ‌ മാത്രമേ അടങ്ങിയിട്ടുള്ളൂ. തന്മൂലം, വിവരങ്ങളുടെ മാക്രോമോളിക്യൂളുകൾ [തഥൈവ, ഏറ്റവും ചെറിയ ഒരു ജീവിയെ പോലും] സ്വന്തം ഉത്തരവാദിത്തത്തിൽ സൃഷ്ടിക്കുവാൻ അവയ്ക്ക്  കഴിയുകയില്ല. ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കു വിരുദ്ധമായി, ഭൗതികശാസ്ത്ര നിയമങ്ങളിലേക്ക് ജീവനെ ‘എഴുതാൻ’ കഴിയില്ല… ഈ അടിസ്ഥാന വസ്തുത മനസ്സിലാക്കി കഴിഞ്ഞാൽ, ജീവോത്പത്തി [അല്ലെങ്കിൽ ബുദ്ധിശൂന്യമായ പ്രക്രിയകളിലൂടെ ജീവൻ ഉത്ഭവിക്കുക] എന്നതിലെ യഥാർത്ഥ പ്രശ്നം വ്യക്തമാണ്. മോളിക്യുളാർ ബയോളജിയുടെ അഭിമാനകരമായ വിജയത്തിനു ശേഷം, മിക്ക ഗവേഷകരും തന്മാത്രകളുടെ ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലുമാണ് ജീവന്റെ രഹസ്യം തേടിയിറങ്ങിയിട്ടുള്ളത്. എന്നിട്ടും, ജീവനെ വിശദീകരിക്കാൻ പരമ്പരാഗത ഭൗതിക ശാസ്ത്രത്തിലേക്കും രസതന്ത്രത്തിലേക്കും അവർ വെറുതെ തലയിടുന്നു. സന്ദേശവും മാധ്യമവും തമ്മിൽ കൂടിക്കുഴഞ്ഞു പോവുകയെന്ന പണ്ടു മുതലേ ശീലിച്ചു പോന്നിട്ടുള്ള സ്വഭാവമാണതിനു കാരണം.

തെറ്റായ ആശയ തലത്തിൽ നിന്നു കൊണ്ടു ഈ പ്രശ്‌നത്തെ ശരിയായ രീതിയിൽ അഭിസംബോധന ചെയ്യാൻ കഴിയില്ലെന്നു വ്യക്തമാക്കുന്ന ഒരു ഉദാഹരണം How We Could Create Life എന്ന തലവാചകത്തിൽ 2002 ഡിസമ്പറിൽ ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഡേവിസ് തന്നെ എഴുതിയിട്ടുണ്ട്:

“Trying to make life by mixing chemicals in a test tube is like soldering switches and wires in an attempt to produce Windows 98." 
 “ഒരു ടെസ്റ്റ് ട്യൂബിൽ രാസവസ്തുക്കൾ കലർത്തി ജീവൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് സ്വിച്ചുകളും വയറുകളും സോൾഡർ ചെയ്തു വിൻഡോസ് 98 നിർമ്മിക്കാൻ മുതിരുന്ന പോലെയാണ്."

✍🏻 Muhammad Sajeer Bukhari

Saturday, April 25, 2020

ദൈവാസ്തിക്യവും ശാസ്ത്രവും: 8 ജീവൻ സൃഷ്ടിച്ചത് അന്യഗ്രഹജീവികളാണെന്ന് നാസ്തികർ


ബോധപൂർവമുള്ള ഒരാളുടെ ഇടപെടൽ ഇല്ലാതെ ജീവൻ ഉത്ഭവിക്കുകയില്ലെന്ന ഗവേഷണ ഫലങ്ങൾ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ നാസ്തികരും നിരീശ്വരവാദികളുമായവരെ പ്രതിസന്ധിയിൽ ആഴ്ത്തിയിട്ടുണ്ട്. ദൈവത്തെ അംഗീകരിക്കാനും വയ്യ, ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ വക വെക്കാതിരിക്കാനും വയ്യ, എന്തു ചെയ്യും? ദൈവമല്ലാത്ത മറ്റെന്തെങ്കിലും ശക്തിയെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്!!

യൂടൂബിൽ പ്രശസ്ത നിരീശ്വരവാദി ബയോളജിസ്റ്റായ റിച്ചാർഡ് ഡോക്കിൻസിന്റെ ഒരു അഭിമുഖമുണ്ട്. Richard Dawkins admits to Intelligent Design എന്നാണതിന്റെ തലവാചകം. (കാണാൻ ഈ ലിങ്കിൽ തൊടുക: https://youtu.be/BoncJBrrdQ8 ). ഈ അഭിമുഖത്തിൽ ജീവന്റെ ഉത്ഭവത്തിനു പിന്നിൽ ഒരു higher intelligence - ഉയർന്ന ബുദ്ധി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്കിൻസ് അംഗീകരിക്കുന്നു. 

ഡോക്കിൻസും മറ്റു പല പ്രമുഖരായ പല നിരീശ്വരവാദികളും പറയുന്നതനുസരിച്ച് ഈ ബുദ്ധിമാനായ ഏജൻസിയുടെ ഉറവിടം എന്താണ്? ALIENS FROM OUTER SPACE! - സ്പെയ്സിൽ നിന്നുള്ള അന്യഗ്രഹ ജീവികൾ! അല്ലെങ്കിൽ ഡോക്കിൻസിന്റെ തന്നെ വാക്കുകൾ ഉദ്ധരിച്ചാൽ “a higher intelligence from elsewhere in the universe” “പ്രപഞ്ചത്തിലെ മറ്റെവിടെ നിന്നെങ്കിലും ഉയർന്ന ബുദ്ധി”!!.

ബഹിരാകാശത്തെവിടെയോ ഉള്ള അന്യഗ്രഹ ജീവികളാണ് ഭൂമിയിലേക്കു ജീവൻ കൊണ്ടുവന്നതെന്ന അനുമാനത്തെ “directed panspermia” എന്ന് വിളിക്കുന്നു, ഡോക്കിൻസ് മാത്രമല്ല, പ്രമുഖ നിരീശ്വരവാദികളായ ബ്രിട്ടീഷ് രസതന്ത്രജ്ഞൻ ലെസ്‌ലി ഓർഗൽ, ഭൗതികശാസ്ത്രജ്ഞൻ  ഫ്രാൻസിസ് ക്രിക്ക് എന്നിവരെല്ലാം ഇതിനെ അംഗീകരിച്ചിട്ടുണ്ട്!! ( ക്രിക്ക് പിന്തുണയ്ക്കുന്നതു വായിക്കാൻ: https://www.spacedaily.com/news/life-04zzz.html ).

ജീവന്റെ ഉത്ഭവത്തിനു പിന്നിൽ ബഹിരാകാശത്ത് എവിടെയോ ഉള്ള അന്യഗ്രഹജീവികളെ അവരോധിക്കുന്നതിലെ പ്രശ്‌നം ബുദ്ധിയുള്ള വായനക്കാർക്ക് വേഗം മനസ്സിലാകും: ഈ അന്യഗ്രഹജീവികൾക്കും ജീവനുണ്ടായിരുന്നല്ലോ. അപ്പോൾ ചോദ്യം: നിർജ്ജീവമായ ദ്രവ്യത്തിൽ നിന്ന് അന്യഗ്രഹജീവികൾ എങ്ങനെ ഉടലെടുത്തു? 
ഉപര്യുക്ത അഭിമുഖത്തിൽ ഡോക്കിൻസ് സൂചിപ്പിക്കുന്നത് അന്യഗ്രഹജീവികൾ evolved, by probably some kind of Darwinian means - "ഒരുപക്ഷേ, ഏതോ തരത്തിലുള്ള ഡാർവിനിയൻ മാർഗങ്ങളിലൂടെ പരിണമിച്ചു” എന്നാണ്! ഓർമിക്കുക, ഡാർവിനിയൻ സംവിധാനത്തിൽ ക്രമരഹിതമായ ഉൾപരിവർത്തനവും (random mutation) പ്രകൃതി നിർദ്ധാരണവും (natural selection) ഉണ്ടാവണം. നിർജ്ജീവ വസ്തുവിന് മ്യൂട്ടേഷൻ നടക്കുവാനുള്ള ജീനുകളോ പ്രകൃതി നിർദ്ധാരണത്തിനുള്ള പ്രത്യുത്പാദന സന്തതികളോ ഇല്ല. അതിനാൽ അജ്ഞാതമായ, "𝘴𝘰𝘮𝘦 𝘬𝘪𝘯𝘥 𝘰𝘧 𝘋𝘢𝘳𝘸𝘪𝘯𝘪𝘢𝘯 𝘮𝘦𝘢𝘯𝘴" - ഏതോ തരത്തിലുള്ള ഡാർവിനിയൻ മാർഗങ്ങളിലൂടെ പരിണമിച്ചു എന്നു പറഞ്ഞു തടി തപ്പുകയാണ് അദ്ദേഹം ചെയ്യുന്നത്. നാസ്തികതയുടെ ലോകവീക്ഷണം യുക്തിരഹിതവും ശാസ്ത്ര പിൻബലമില്ലാത്തതും ആണെന്നു പറഞ്ഞു പുറന്തള്ളുന്നതിലുള്ള വൈമുഖ്യം മാത്രമാണിത്.

ഫലത്തിൽ എന്തുണ്ടായെന്നോ? ഭൗമവിതാനത്തിലെ ജീവന്റെ ഉത്ഭവം തേടിയിറങ്ങിയവർ outerspace ൽ ജീവികളുണ്ടെന്നും അവയും പരിണമിച്ചു ഉണ്ടായതാണെന്നും സ്ഥാപിക്കേണ്ട വിധം പ്രഹേളികയിലകപ്പെട്ടിരിക്കുന്നു!

ഒരു സ്രഷ്ടാവുണ്ട് എന്ന വിശ്വാസത്തിനുള്ള തെളിവ്, വ്യത്യസ്ത ജീവജാലങ്ങളുടെ അതിസങ്കീർണ്ണമായ സിസ്റ്റം അവയുടെ പിന്നിൽ ബുദ്ധിയുള്ള ഒരു ശക്തിയുണ്ട് എന്നു അനുമാനിക്കുന്നതിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു.

എന്നതു മാത്രമല്ല, ജർമ്മൻ അക്കാദമി ഓഫ് നാച്ചുറൽ സയൻസസിലെ (GANS) അംഗമായ ബെർണാഡ് ഒലാഫ് കുപ്പേഴ്‌സ് തന്റെ Information and the Origin of Life എന്ന പുസ്തകത്തിൽ പ്രസ്താവിക്കുന്നു: The problem of the origin of life is clearly basically equivalent to the problem of the origin of biological information - “ജീവന്റെ ഉത്ഭവം എന്ന പ്രശ്നം അടിസ്ഥാനപരമായി ജൈവശാസ്ത്രപരമായ വിവരങ്ങളുടെ ഉത്ഭവം എന്ന പ്രശ്‌നത്തിന് തുല്യമാണ്.” ജീവന്റെ ഉത്ഭവം ബുദ്ധിശൂന്യമായ ഭൗതികപദാർഥത്തിൽ നിന്നാണ് എന്നു പറയാൻ ശ്രമിക്കുന്നവർ നേരിടുന്ന അടുത്ത പ്രതിസന്ധി ഇതിൽ അടങ്ങിയിരിക്കുന്നു. ഏറ്റവും ചെറുതും ലളിതവുമായ ഒരു ജീവി പോലും ഒരു കമ്പ്യൂട്ടർ ഭാഷയോട് സാമ്യമുള്ള, അല്ലെങ്കിൽ അതിനേക്കാൾ അതിസങ്കീർണ്ണമായ ഒരു ഭാഷയുടെ സങ്കീർണ്ണമായ കോഡിംഗും ഡീകോഡിംഗും ഉപയോഗിക്കുന്ന ഒരു വിവര സംസ്കരണ യന്ത്രമാണ്.

ഡോക്കിൻസ് തന്റെ River Out of Eden: A Darwinian View of Life  ൽ ഇതു ചൂണ്ടിക്കാട്ടുന്നുണ്ട്:

“…The machine code of the genes is uncannily computer-like. Apart from differences in jargon, the pages of a molecular biology journal might be interchanged with those of a computer engineering journal.”

"ജീനുകളുടെ മെഷീൻ കോഡ്  കമ്പ്യൂട്ടർ പോലെ അതി നിഗൂഢമാണ്. സാങ്കേതിക പദാവലിയിലെ വ്യത്യാസങ്ങൾ മാറ്റി നിർത്തിയാൽ, ഒരു കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ജേണലുമായി പരസ്പരം കൈമാറ്റം ചെയ്യപ്പെടാവുന്ന വിധത്തിലാണ് ഒരു മോളിക്യുലർ ബയോളജി ജേണലിന്റെ പേജുകളുള്ളത്.”

LIFE: A GENE-CENTRIC VIEW എന്ന തലവാചകത്തിൽ മ്യൂണിച്ചിൽ വെച്ച് ജെ. ക്രയ്ഗ് വെന്ററുമായി നടന്ന സംഭാഷണത്തിലും (https://bit.ly/2yK8Ug0) ഡോക്കിൻസ് ഇക്കാര്യം ആവർത്തിക്കുന്നുണ്ട്:
What has happened is that genetics has become a branch of information technology. It is pure information. It's digital information. It's precisely the kind of information that can be translated digit for digit, byte for byte, into any other kind of information and then translated back again. This is a major revolution. I suppose it's probably "the" major revolution in the whole history of our understanding of ourselves. It's something would have boggled the mind of Darwin.

ഇപ്പോൾ സംഭവിച്ചത് ജനിതകശാസ്ത്രം വിവരസാങ്കേതിക വിദ്യയുടെ ഒരു ശാഖയായി മാറി എന്നതാണ്. ജീനുകളിലുള്ളത് ശുദ്ധമായ ഇൻഫർമേഷനാണ്, ഡിജിറ്റൽ ഇൻഫർമേഷൻ. ഇത് അക്കത്തിനു അക്കം ബൈറ്റിനു ബൈറ്റ് കൃത്യമായി മറ്റേതെങ്കിലും രീതിയിലുള്ള വിവരങ്ങളിലേക്ക് വിവർത്തനം ചെയ്യാനും പിന്നീട് തിരിച്ചും വിവർത്തനം ചെയ്യാനും കഴിയുന്ന തരത്തിലുള്ളവയാണ്. ഇതൊരു വലിയ വിപ്ലവം തന്നെ. നമ്മളെക്കുറിച്ചുള്ള നമ്മുടെ മനസ്സിലാക്കലിന്റെ മുഴുവൻ ചരിത്രത്തിലെയും ഏറ്റവും പ്രധാന വിപ്ലവമാണിതെന്ന് ഞാൻ കരുതുന്നു. ഇത് ഡാർവിന്റെ മനസ്സിനെ വല്ലാതെ അങ്കലാപ്പിലാക്കിയിട്ടുണ്ടാകുമായിരുന്നു.

ജീവജാലങ്ങളുടെ വിവര സാങ്കേതിക സ്വഭാവത്തെ ഇതുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രസക്തി എന്താണ് എന്നു ചിന്തിക്കുന്നവരുണ്ടാകും. ആശയവിനിമയത്തിനും വിവര ശേഖരണത്തിനും വേണ്ടി ഒരു അക്ഷരം, വാക്ക്, ശബ്ദം, ഇമേജ് അല്ലെങ്കിൽ ആംഗ്യം പോലെയുള്ള വിവരങ്ങൾ മറ്റൊരു രൂപത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനുള്ള സംവിധാനമാണല്ലോ കോഡുകൾ. ഒരു ആശയവിനിമയത്തിനുള്ള ചാനൽ വഴി കൈമാറ്റം ചെയ്യുകയോ അല്ലെങ്കിൽ നിശ്ചിത സ്റ്റോറേജിൽ  സംഭരിക്കുകയോ ചെയ്യാം. ഇങ്ങനെ ഒരു ഉറവിടത്തിൽ നിന്നുള്ള വിവരങ്ങൾ ആശയവിനിമയത്തിനായോ സംഭരണത്തിനായോ പ്രതീകങ്ങളായി പരിവർത്തനം ചെയ്യുന്നതിനെ എൻ‌കോഡിംഗ് എന്നും ചിഹ്നങ്ങളെ ഏതെങ്കിലും ഭാഷയിലേക്കോ സ്വീകർത്താവ് ആഗ്രഹിക്കുന്ന മറ്റേതെങ്കിലും രൂപത്തിലേക്കോ തിരികെ പരിവർത്തനം ചെയ്യുന്നതിനെ ഡീകോഡിംഗ് എന്നും പറയും. നാം വാട്സപ്പിൽ ഉപയോഗിക്കുന്ന ഇമോജികൾ ഒരുദാഹരണമാണ്.

ഇത്തരത്തിലുള്ള കോഡഡ് ഇൻഫർമേഷനുകളുടെ വിനിമയം അടിസ്ഥാനപരമായി മനസിന്റെ പ്രകൃതിയാണ്. അഥവാ, ബുദ്ധിയും കാര്യവിവേചന ശേഷിയും ഗ്രാഹ്യശക്തിയുമുള്ളവർക്കു മാത്രമേ അതു സാധ്യമാകൂ. നിശ്ചേതനവും നിർജ്ജീവവുമായ പദാർഥങ്ങളിൽ അതുണ്ടാവുകയില്ല. ഏതു സാഹചര്യത്തിലും അതങ്ങനെ തന്നെ, കാല,ദേശഭേദങ്ങളൊന്നും അതിലില്ല. അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനും റേഡിയോളജിസ്റ്റും ഇൻഫർമേഷൻ സയന്റിസ്റ്റുമായ ഹെന്റി ക്വാസ്റ്റ്‌ലറുടെ ഭാഷയിൽ ചുരുക്കിപ്പറഞ്ഞാൽ: The creation of new information is habitually associated with conscious activity - “പുതിയ വിവരങ്ങളുടെ സൃഷ്ടി പ്രകൃതിപരമായി ബന്ധപ്പെട്ടിരിക്കുന്നത് ബോധപൂർവമായ പ്രവർത്തനവുമായാണ്.”

തീർച്ചയായും നിശ്ചേതനമായ സ്രോതസ്സിൽ നിന്നാണ് ജീവൻ ഉടലെടുത്തിട്ടുണ്ടാവുക എന്ന ധാരണയോട് ഇക്കാര്യങ്ങൾ വിയോജിക്കുന്നു.

(തുടരും)
✍🏻 Muhammad Sajeer Bukhari

ദൈവാസ്തിക്യവും ശാസ്ത്രവും: 7 നാസ്തികരുടേത് യുക്തിശൂന്യമായ മിഥ്യാവാദം


ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ ഏകകോശ ജീവിയുടെ ഫോസിലിനെ കുറിച്ച് എൽസോ ബർ‌ഗോറൺ കണ്ടെത്തിയ വസ്തുതകൾ ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതായിരുന്നു. ഫോസിലുകൾ വഹിച്ചിരുന്ന ഏറ്റവും പുരാതനമായ ശിലാപാളികളിൽ നേരത്തേ തന്നെ ഒരു ഏകകോശ ജീവിയുടെ ഫോസിലുകൾ പൂർണ്ണമായും രൂപപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ബർ‌ഗോറൺ മനസ്സിലാക്കിയ പ്രധാനപ്പെട്ട സത്യം. ഏറെ ആശ്ചര്യകരമായ വസ്തുത, ഒരു ആവശ്യകതയെന്നോണം  ജീവന്റെ ആദ്യ രൂപങ്ങൾക്ക് തന്നെ പുനരുത്പ്പാദന ശേഷിയുമുണ്ടായിരുന്നു എന്നതാണ്!! എന്നിട്ടും അവ അതിജീവിക്കാതിരുന്നത് അടുത്ത തലമുറയിൽ കോശഭംഗ പ്രക്രിയയിൽ ഉണ്ടായ കുറവുകളാകാം.

സ്വഭാവികമായും, ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകൾക്ക് എങ്ങനെ ജീവൻ ഉണ്ടാക്കാൻ സാധിക്കുമെന്ന ചോദ്യത്തിനു ശാസ്ത്ര സമൂഹം എന്താണ് മറുപടി പറയുക എന്നറിയാൻ താത്പര്യമില്ലേ? ഉത്തരം ലളിതമാണ്: മൗനം, മുക്കലും മൂളലും! അതിനപ്പുറം ഒന്നുമില്ല!! ഡി.എൻ.എ.യുടെ ത്രിമാന ഘടന കണ്ടു പിടിച്ചതിന് 1962 ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ നിരീശ്വരവാദിയായ ഫ്രാൻസിസ് ക്രിക്ക് തന്റെ Life Itself എന്ന പുസ്തകത്തിൽ എഴുതുന്നതു നോക്കൂ:

“An honest man, armed with all the knowledge available to us now, could only state that in some sense, the origin of life appears at the moment to be almost a miracle, so many are the conditions which would have had to have been satisfied to get it going.”

"ഈ അവസരത്തിൽ ജീവന്റെ ഉത്ഭവം മിക്കവാറും ഒരു അത്ഭുതമായി അനുഭവപ്പെടുന്നു, അങ്ങനെ സംഭവിക്കാൻ പല അവസ്ഥകളും നിറവറേണ്ടതായിട്ടുണ്ട് എന്നു മാത്രമായിരിക്കും ഇപ്പോൾ നമുക്ക് ലഭ്യമായ എല്ലാ അറിവുകളും പ്രയോഗിക്കാനാവുന്ന ഒരു സത്യസന്ധനായ മനുഷ്യനു ഏതെങ്കിലും അർഥത്തിൽ പറയാനാവുക."

അരിസോണ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും കാലിഫോർണിയയിലെ ചാപ്മാൻ യൂണിവേഴ്സിറ്റിയുടെ Institute for Quantum Studies മായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജനുമായ പോൾ ചാൾസ് വില്യം ഡേവീസ് തന്റെ The Fifth Miracle - അഞ്ചാമത്തെ അത്ഭുതം എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്:

“Many investigators feel uneasy about stating in public that the origin of life is a mystery, even though behind closed doors they freely admit that they are baffled:"

ജീവന്റെ ഉത്ഭവം ഒരു നിഗൂഢതയാണെന്ന് പരസ്യമായി പറയുന്നതിൽ പല അന്വേഷകരും അസ്വസ്ഥരാണ്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ തങ്ങൾ ചിന്താകുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്നു അവർ സ്വതന്ത്രമായി സമ്മതിക്കുന്നുണ്ടെങ്കിലും.”

പേരു കേട്ട പ്രമുഖ അമേരിക്കൻ സൈദ്ധാന്തിക ജീവശാസ്ത്രജ്ഞനും കടുത്ത നിരീശ്വരവാദിയും ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള “സ്വയം-സംഘടിത” സിദ്ധാന്തങ്ങളുടെ  ഉപജ്ഞാതാവുമായ സ്റ്റുവർട്ട് അലൻ കോഫ്മാൻ പോലും സമ്മതിക്കുന്നു:

“Anyone who tells you that he or she knows how life started on the earth some 3.45 billion years ago is a fool or a knave. Nobody knows.”

"3.45 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവൻ എങ്ങനെ ആരംഭിച്ചുവെന്ന് അറിയാമെന്നു നിങ്ങളോട് ആരെങ്കിലും പറയുന്നെങ്കിൽ അയാൾ വിഡ്ഢിയാണ്, അല്ലെങ്കിൽ കള്ളൻ. ആർക്കും അതറിയില്ല" (cf: Understanding Intelligent Design: Everything You Need to Know in Plain Language
By William A. Dembski, Sean McDowell).

ഈ വിഷയത്തിൽ താത്പര്യമുള്ളവർ scientificamerican.com ൽ ജോൺ ഹോർഗൻ എഴുതിയ ഒരു ശാസ്ത്ര ലേഖനം വായിക്കുക. തലവാചകം: Pssst! Don’t Tell the Creationists But Scientists Don’t Have a Clue How Life Began (ശ്ശ്..! സൃഷ്ടിവാദികളോട് പറയല്ലേ, 'പക്ഷെ ജീവൻ എങ്ങനെ ആരംഭിച്ചുവെന്ന് ശാസ്ത്രജ്ഞർക്ക് ഒരു സൂചനയും ഇല്ല' എന്ന് ).

ഈ ലേഖന പരമ്പര വായിച്ചു കൊണ്ടിരിക്കുന്ന 'നിരീശ്വരമത' വിശ്വാസികളിൽ ചിലർ ആക്രോശിക്കുന്നതും മറ്റു ചിലർ മനസിൽ പറയുന്നതും എന്റെ മനസിന്റെ ചെവിക്കുടകളിൽ അലയ്ക്കുന്നുണ്ട്. തികഞ്ഞ അജ്ഞതയിൽ നിന്നു ഉടലെടുത്ത വെറും ലോജിക്കൽ ഫാലസിയാണ് ഞാൻ പറയുന്നതെന്ന് അവർ ചിന്തിക്കുന്നു. ''ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകൾക്ക് എങ്ങനെ ജീവൻ സൃഷ്ടിക്കാൻ കഴിയുമെന്ന് ശാസ്ത്രത്തിന് നിലവിൽ അറിയില്ല എന്നതിനർത്ഥം, അതൊരിക്കലും സംഭവിക്കില്ലെന്ന് അർത്ഥമാക്കുന്നില്ല! ജീവിതം എങ്ങനെ ഉടലെടുത്തുവെന്ന് ഞങ്ങൾക്ക് അറിയില്ല. എന്നുവെച്ച് അതു ദൈവമാണു ഉണ്ടാക്കിയതെന്നു പറയുന്നതെങ്ങനെ? ഇതു തികഞ്ഞ God of the gaps വാദമാണ്" എന്നൊക്കെ അവർ അലമുറയിട്ടു പറയുന്നത് നിങ്ങളും കേൾക്കുന്നില്ലേ?

സത്യം അതല്ലല്ലോ, ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകളിൽ നിന്ന് ജീവനു ഉരുത്തിരിയാൻ കഴിയില്ലെന്ന കാഴ്ചപ്പാട് അജ്ഞതയാണ് എന്നു പറയുന്നത് ഒരിക്കലും ശരിയല്ല. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനുമായ ജോൺ കാർസൺ ലെനോക്സ് തന്റെ God’s Undertaker: Has Science Buried God? എന്ന ഗ്രന്ഥത്തിലെഴുതുന്നതു വായിക്കൂ:

“How does one scientifically recognize a message emanating from an intelligent source, and distinguish it from the random background noise that emanates from the cosmos? Clearly the only way this can be done is to compare the signals received with the patterns specified in advance that are deemed to be clear and reliable indicators of intelligence — like a long sequence of prime numbers — and then to make a design inference. In SETI [The Search for Extra-Terrestrial Intelligence, which was originally a NASA program] the recognition of intelligent agency is regarded as lying within the legitimate scope of natural science. The astronomer Carl Sagan thought that a single message from space would be enough to convince us that there were intelligences in the universe other than our own.” “Writing on paper (or paint on a Rembrandt canvas) exhibits what philosopher Del Ratzsch calls counterflow — phenomena that nature, unaided by agent activity, could not produce. It is because we know that, even in principle, physics and chemistry cannot give an explanation of the counterflow exhibited by the writing, that we reject a purely naturalistic explanation, and we postulate an author. But it needs to be said that postulating an intelligent agent to explain writing is not falling into an ‘author-of-the-gaps’ syndrome; rather it is our knowledge of the nature of the ‘gap’ that demands we postulate an author.”

“ബുദ്ധിമാനായ ഒരു സ്രോതസ്സിൽ നിന്ന് പുറപ്പെടുന്ന സന്ദേശത്തെ ഒരാൾ ശാസ്ത്രീയമായി തിരിച്ചറിയുകയും പ്രപഞ്ചത്തിൽ നിന്ന് പുറപ്പെടുന്ന ക്രമരഹിതമായ പശ്ചാത്തല ബഹളത്തിൽ നിന്ന് അതിനെ വേർതിരിക്കുകയും ചെയ്യുന്നതെങ്ങനെ? പ്രൈം നമ്പറുകളുടെ ഒരു നീണ്ട ശ്രേണി പോലെ - ബുദ്ധിശക്തിയുടെ വ്യക്തവും വിശ്വസനീയവുമായ സൂചകങ്ങളായി കണക്കാക്കപ്പെടുന്ന, നേരത്തേ വ്യക്തമാക്കിയിട്ടുള്ള പാറ്റേണുകളുമായി, ലഭിച്ച സിഗ്നലുകളെ താരതമ്യം ചെയ്യുകയും ഒരു രൂപരേഖ അനുമാനിക്കുകയും ചെയ്യുക എന്നതാണ് ഇത് ചെയ്യാനുള്ള ഏക മാർഗം. 

SETIയിൽ [ നാസയുടെ ഒരു പ്രോഗ്രാം ആയിരുന്ന Search for Extra-Terrestrial Intelligence] ബുദ്ധിയുള്ള ഒരു കൈകാര്യ കർത്താവിനെ അംഗീകരിക്കുന്നത് പ്രകൃതി ശാസ്ത്രത്തിന്റെ നിയമാനുസൃതമായ പരിധിയിൽ വരുന്നതായി കണക്കാക്കപ്പെടുന്നു. ജ്യോതിശാസ്ത്രജ്ഞനായ കാൾ സാഗൻ കരുതുന്നത് ബഹിരാകാശത്തു നിന്നുള്ള ഒരൊറ്റ സന്ദേശം മതിയാകും നമ്മുടെതല്ലാതെ പ്രപഞ്ചത്തിൽ ബുദ്ധിശക്തികളുണ്ടെന്ന് ബോധ്യപ്പെടുത്താൻ എന്നാണ്.

ഒരു കടലാസിൽ എഴുതുന്നത് അല്ലെങ്കിൽ ഒരു റെംബ്രാന്റ് ക്യാൻവാസിൽ പെയിന്റ് ചെയ്യുന്നത് തത്ത്വചിന്തകനായ ഡെൽ റാച്ഷ് 'കൗണ്ടർഫ്ലോ' എന്ന് വിളിക്കുന്ന പ്രതിഭാസത്തെ കാണിക്കുന്നു, ഒരു ഏജന്റിന്റെ പ്രവർത്തന സഹായമില്ലാതെ പ്രകൃതിക്ക് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല. ഫിസിക്സിനോ കെമിസ്ട്രിക്കോ ഈ എഴുത്തു കാണിക്കുന്ന കൗണ്ടർ‌ഫ്ലോയെ പറ്റി, തത്ത്വത്തിൽ പോലും, ഒരു വിശദീകരണം നൽകാൻ കഴിയില്ല എന്നു നമുക്കറിയാം. തികച്ചും പ്രകൃത്യാ ഉണ്ടായത് എന്ന വിശദീകരണം നാം നിരസിക്കുന്നു, പകരം ഒരു എഴുത്തുകാരനെ അവരോധിക്കുന്നു. എന്നാൽ, ഈ എഴുത്ത് വിശദീകരിക്കാൻ, ബുദ്ധിമാനായ ഒരു കർത്താവിനെ  അനുമാനിക്കുന്നത് ‘author of the gaps’ സിൻഡ്രോമിൽ വീണു പോവലല്ലായെന്ന് എടുത്തു പറയേണ്ടതുണ്ട്! പ്രത്യുത, ആ  ‘വിടവിന്റെ’ സ്വഭാവത്തെ കുറിച്ചുള്ള നമ്മുടെ അറിവാണ് അങ്ങനെയൊരു എഴുത്തുകാരനെ പോസ്റ്റു ചെയ്യാൻ ആവശ്യപ്പെടുന്നത്."

സത്യത്തിൽ, ലോജിക്കൽ ഫാലസിയിൽ അഭിരമിക്കുന്നത് ആരാണെന്നു എല്ലാവർക്കും ചിന്തിക്കാവുന്നതേയുള്ളൂ.
(തുടരും)

✍🏻 Muhammad Sajeer Bukhari

Tuesday, April 21, 2020

ദൈവാസ്തിക്യവും ശാസ്ത്രവും: 6 ദൈവമില്ലെങ്കിൽ എങ്ങനെ ജീവനുണ്ടായി?


ലോകപ്രശസ്തനായ നിരീശ്വരവാദി ബയോളജിസ്റ്റ് റിച്ചാർഡ് ഡോക്കിൻസ് തന്റെ The Blind Watchmaker എന്ന പുസ്തകത്തിൽ എഴുതുന്നതു ഇങ്ങനെ വായിക്കാം: “…Although atheism might have been logically tenable before Darwin, Darwin made it possible to be an intellectually fulfilled atheist.”  “ഡാർവിനിനു മുമ്പ് നിരീശ്വരവാദത്തിനു യുക്തിസഹമായി വാദിച്ചു നിൽക്കാമായിരുന്നെങ്കിലും, ധൈഷണികമായി പൂർണത കൈവരിച്ച നിരീശ്വരവാദിയാകുക എന്നത് സാധ്യമാക്കിയത് ഡാർവിനാണ്.”

ഡോക്കിൻസിന്റെ ഈ പ്രസ്താവന എത്രത്തോളം ശരിയാണെന്നു പരിശോധിക്കുമ്പോൾ വേഗത്തിൽ തിരിച്ചറിയാവുന്ന ഒരു കാര്യം ഇത് തികച്ചും അസംബന്ധമായ ഒരു വിലയിരുത്തലാണ് എന്നാണ്. ദൈവമുണ്ടെന്നു വിശ്വസിക്കാനാണ് ഇല്ലെന്നു പറയുന്നതിനേക്കാൾ ശാസ്ത്രത്തിനിഷ്ടം എന്നു തോന്നുന്നു. ജീവന്റെ ഉത്ഭവത്തെ സംബന്ധിച്ചുള്ള ശാസ്ത്ര വിചാരങ്ങൾ അതിനെ അരക്കിട്ടു ഉറപ്പിക്കുന്നുണ്ട്. ചാൾസ് ഡാർവിൻ തന്നെ തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്:
“Another source of conviction in the existence of God, connected with the reason and not with the feelings, impresses me as having much more weight. This follows from the extreme difficulty or rather impossibility of conceiving this immense and wonderful universe, including man with his capacity of looking far backwards and far into futurity, as the result of blind chance or necessity. When thus reflecting I feel compelled to look to a First Cause having an intelligent mind in some degree analogous to that of man; and I deserve to be called a Theist.”

“ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ചുള്ള ബോധ്യത്തിന്റെ, വികാരങ്ങളുമായല്ല, വിചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു ഉറവിടം കൂടുതൽ പ്രാധാന്യം ഉള്ളതായി എന്നെ ആകർഷിക്കുന്നു. അപാരവും അതിശയകരവുമായ ഈ പ്രപഞ്ചം, വിദൂരമായ ഭൂതകാലത്തേക്കും ഭാവിയിലേക്കും നോക്കാനുള്ള കഴിവുള്ള മനുഷ്യനുൾപ്പടെ, വിവേകശൂന്യമായ യാദൃശ്ചികതയുടെയോ ആവശ്യകതയുടെയോ ഫലമാണെന്നു സങ്കൽപ്പിക്കാനുള്ള അങ്ങേയറ്റത്തെ ബുദ്ധിമുട്ട് അല്ലെങ്കിൽ അസാധ്യതയിൽ നിന്നാണ് ഇതുണ്ടാകുന്നത്. അങ്ങനെ ചിന്തിക്കുമ്പോൾ,ഒരു പരിധി വരെ മനുഷ്യന്റെ  മനസിനു സമാനമായ ബുദ്ധിശക്തിയുള്ള ഒരു മനസുള്ള ഒരു 'ആദികാരണത്തിലേക്ക്' ഉറ്റുനോക്കാൻ ഞാൻ നിർബന്ധിതനാകുന്നു; ഞാൻ ഒരു 'ദൈവവിശ്വാസി' എന്നു വിളിക്കപ്പെടാൻ അർഹനാണ്.” 

ഉയർന്ന യോഗ്യതകളുള്ള ധാരാളം ജീവശാസ്ത്രജ്ഞർ നിരീശ്വരവാദത്തോടു സങ്കുചിതമായ പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ളവരാണ്. എത്രയോ നീണ്ട വർഷങ്ങൾ ഡാർവിന്റെ സിദ്ധാന്തത്തെ പിന്തുടർന്നു ഇവർ അനവരതം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇതെല്ലാം 'സൃഷ്ടിവാദത്തെ' എതിർക്കാനും ദൈവമില്ലായെന്ന നാസ്തിക നിലപാടുകളെ സ്ഥാപിക്കുവാനും ആയിരുന്നെങ്കിൽ അപ്പടി പരിഹാസ്യമായി തീർന്നിരിക്കുന്നു എന്നു വേണം പറയാൻ. 

ഒന്നാലോചിച്ചു നോക്കൂ, ഡാർവിനിയൻ പരിണാമ സിദ്ധാന്തം 'ജീവന്റെ ഉത്ഭവം' (origin of life) പ്രശ്നവത്കരിക്കുക പോലും ചെയ്യുന്നില്ല. മറിച്ച്, പൊതുവായ ഒരു പൂർവ്വികനിൽ നിന്ന് ജീവന്റെ വൈവിധ്യവത്കരണം (diversification of life) ഉണ്ടായതെങ്ങനെ എന്നാണ് വിശദീകരിക്കാൻ ശ്രമിക്കുന്നത്. ക്രമരഹിതമായ ഉൾപരിവർത്തനത്തെയും (random mutation) പ്രകൃതി നിർദ്ധാരണത്തെയും (natural selection) കുറിച്ചുള്ള ഡാർവിനിയൻ സങ്കല്പം മ്യൂട്ടേഷൻ ചെയ്യപ്പെടാനുള്ള ജീനുകളും പ്രകൃതി നിർദ്ധാരണം നടക്കുന്നതിനുള്ള പ്രത്യുത്പാദിത സന്തതികളും ഉള്ളവയ്ക്ക്, അഥവാ ജീവജാലങ്ങൾക്കു മാത്രമേ ബാധകമാകൂ എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. എന്നാൽ, ദൈവത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യം, ജീവൻ എങ്ങനെയാണ് വൈവിധ്യവത്കരിക്കപ്പെട്ടത് എന്നതല്ലല്ലോ, പ്രത്യുത, അത് എങ്ങനെ ഉത്ഭവിച്ചു എന്നതാണ്. ജീവനില്ലാത്ത വസ്തുക്കളിൽ നിന്ന് ആദ്യമായി ജീവൻ എങ്ങനെ ഉരുത്തിരിഞ്ഞു? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സാധിക്കണമെങ്കിൽ ആദ്യം ജീവൻ എന്താണെന്ന് നിർണ്ണയിക്കണം.

എന്താണു ജീവൻ? അതു പറഞ്ഞു തരാൻ എനിക്കറിയില്ല. ശാസ്ത്ര ഗ്രന്ഥങ്ങളുടെ വായനയിൽ ജീവന്റെ എല്ലാ പ്രത്യേക സ്വഭാവങ്ങളും പ്രദർശിപ്പിക്കുന്ന ഏറ്റവും ലളിത രൂപമായ കോശത്തെ കുറിച്ച് വായിച്ചതു പറയാം. ഓക്സ്ഫോർഡ് സർവകലാശാല ശാസ്ത്രജ്ഞൻ ഫ്രാങ്ക്ലിൻ എം. ഹരോൾഡ് The Way of the Cell എന്ന ഗ്രന്ഥത്തിൽ വെറും ഒരേയൊരു കോശത്തിന്റെ ഉള്ളിലെ സംവിധാനങ്ങളെ പറ്റി വാചാലമാകുന്നതു ഇങ്ങനെയാണ്:

“…a high-tech factory, complete with artificial languages and their decoding systems, memory banks for information storage and retrieval, elegant control systems regulating the automated assembly of parts and components, error fail-safe and proof-reading devices utilized for quality control, assembly processes involving the principle of prefabrication and modular construction … [and] a capacity not equaled in any of our own most advanced machines, for it would be capable of replicating its entire structure within a matter of a few hours.”

“ഒരു ഹൈടെക് ഫാക്ടറി, കൃത്രിമ ഭാഷകളും അവയുടെ ഡീകോഡിംഗ് സിസ്റ്റങ്ങളും, വിവര സംഭരണത്തിനും വീണ്ടെടുക്കലിനുമുള്ള മെമ്മറി ബാങ്കുകൾ, വിവിധ ഭാഗങ്ങളുടെയും ഘടകങ്ങളുടെയും സ്വയം പ്രേരിത സംയോജനത്തെ നിയന്ത്രിക്കുന്ന ഗംഭീരമായ നിയന്ത്രണ സംവിധാനങ്ങൾ, ഗുണനിലവാര നിയന്ത്രണത്തിനായി ഉപയോഗപ്പെടുത്തിയിട്ടുള്ള തെറ്റുപറ്റാത്ത വിധം വിശ്വസനീയമായതും പ്രൂഫ് റീഡിംഗിനുള്ളതുമായ ഉപകരണങ്ങൾ, പിന്നീട് സംയോജിപ്പിക്കുന്നതിനായി മുൻകൂട്ടി ഘടകങ്ങൾ നിർമ്മിക്കുന്നതിന്റെയും വിവിധ ഘടകങ്ങൾ ആസൂത്രിതമായ രൂപകല്പന നടത്തുന്നതിന്റെയും അടിസ്ഥാന തത്വം ഉൾക്കൊള്ളുന്ന സംയോജന പ്രക്രിയകൾ….. [ പുറമെ] നമ്മുടെ ഏറ്റവും നൂതനമായ യന്ത്രങ്ങളിൽ ഏതെങ്കിലും ഒന്നിനോടു പോലും തുലനപ്പെടുത്താനാവാത്ത ശേഷിയും. കാരണം ഏതാനും മണിക്കൂറുകൾക്കുള്ളിൽ അതിന്റെ മുഴുവൻ ഘടനയുടെയും തനിപ്പകർപ്പുണ്ടാക്കാൻ അതിനു കഴിയും!”

ഇനി, അനിഷേധ്യമായ മറ്റൊരു യാഥാർഥ്യം കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ഭൂമി പിറവിയെടുത്ത ഉടനെ, അധികം താമസിയാതെ തന്നെ ജീവൻ ഉദ്ഭവിച്ചിട്ടുണ്ട്. അല്ലാതെ, ഒരു കാലത്ത് സങ്കല്പിച്ചിരുന്ന പോലെ ശതകോടിക്കണക്കിനു വർഷങ്ങൾക്കു ശേഷമല്ല! ഭൂമിയിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പ്രായം കൂടിയ ജൈവഫോസിൽ കണ്ടെത്തിയതിനെ കുറിച്ച് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം ഇന്റർനെറ്റിൽ ലഭ്യമാണ്. ഭൂമിയിലെ പഴക്കമേറിയ അവസാദശിലകളുള്ള ക്യുബക്കിലെ നുവ്വാഗിട്ടിക് സൂപ്രക്രസ്റ്റൽ ബെൽട്ടിലെ (എൻ.എസ്.ബി.) ശിലാപാളികൾക്കിടയിൽ നിന്നാണ് ഇന്നുള്ള ബാക്ടീരിയകൾക്കു സമാനമായ സൂക്ഷ്മ ജീവികളുടേതാണ് എന്നു കരുതപ്പെടുന്ന ഈ ഫോസിൽ കണ്ടെടുത്തത്. 

ഭൂമിയുടെ പ്രായം ഏകദേശം 450 കോടി വർഷമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. കണ്ടെത്തിയ ഫോസിലിന് 377 കോടി മുതൽ 430 കോടി വർഷം വരെ പ്രായം കണ്ടേക്കാം എന്നാണ് ഗവേഷക സംഘത്തിലെ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസർ ഡൊമനിക് പാപ്പിനിയു പറഞ്ഞത്. ജീവന്റെ ഉത്ഭവത്തെ കുറിച്ചു ഇന്നോളമുCള്ള ഗവേഷണങ്ങളെ വലിയ തോതിൽ വഴിത്തിരിച്ചു വിടുന്നതായിരുന്നു ഈ കണ്ടെത്തൽ എന്നു ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ എൽസോ ബർ‌ഗോറൺ പറയുന്നു.

ചുരുക്കത്തിൽ, മനുഷ്യർ സ്വപ്രയത്നത്താൽ ഇതഃപര്യന്തം സൃഷ്ടിച്ചിട്ടുള്ള എന്തിനേക്കാളും സങ്കീർണ്ണമാണ് ജീവന്റെ ഏറ്റവും ലളിത രൂപങ്ങളായ കോശങ്ങൾ. അത്യാധുനിക സംവിധാനങ്ങളോടെ നാം നിർമിച്ചിട്ടുള്ള ബഹിരാകാശ വാഹനങ്ങളും സൂപ്പർ കമ്പ്യൂട്ടറുകളുമെല്ലാം വെറുമൊരു കോശത്തിനു എത്രയോ ഇരട്ടി താഴെയാണ്! ആലോചിച്ചാൽ തലകറങ്ങുന്നത്ര സങ്കീർണ്ണമായ ഈ ജീവന്റെ ആദ്യരൂപം ഉദ്ഭവിച്ചതാവട്ടെ ജിയോളജിയുടെ സാങ്കേതിക കണക്കിലേക്കു നോക്കിയാൽ ഒരു കണ്ണു മിന്നുന്ന നേരം കൊണ്ടും!

ഇക്കാര്യം പ്രശസ്ത ആസ്ട്രോ ഫിസിസ്റ്റായ ഹഗ് നോർമാൻ റോസ് The Creator and the Cosmos ൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്:

“When it comes to the origin of life, many biologists (and others) have typically assumed that plenty of time is available for natural processes to perform the necessary assembly. But discoveries about the universe and the solar system have shattered that assumption. What we now see is that life must have originated on Earth quickly.” “In early 1992 Christopher Chyba and Carl Sagan published a review paper on the origins of life. Origins is plural for a good reason. Research indicates that life began, was destroyed, and began again many times during that era before it finally took hold.” “…From 3.8 to 3.5 billion years ago the bombardment [of earth by asteroids, comets, meteors, and dust] gradually decreased to its present comparatively low level. But during those 300 million years at least thirty life-exterminating impacts must have occurred. These findings have enormous significance to our theories about the origin of life. They show that life sprang up on Earth (and re-sprang) in what could be called geologic instants, periods of ten-million years or less (between devastating impacts).” “From the perspective of our life span, a ten-million-year window may seem long, but it is impossibly short to those seeking to explain life’s origins without divine input.”

“ജീവന്റെ ഉത്ഭവത്തെ കുറിച്ചു പറയുമ്പോൾ പല ജീവശാസ്ത്രജ്ഞൻമാരും (അല്ലാത്തവരും) പ്രകൃത്യാ ഉള്ള പ്രക്രിയകൾക്ക് ആവശ്യമായ സംയോജനം നടത്താൻ ധാരാളം സമയം ലഭ്യമായിരുന്നുവെന്ന് സ്വാഭാവികമായി അനുമാനിക്കുന്നു. എന്നാൽ പ്രപഞ്ചത്തെയും സൗരയൂഥത്തെയും കുറിച്ചുള്ള കണ്ടെത്തലുകൾ ആ അനുമാനത്തെ തകർത്തു കളഞ്ഞിട്ടുണ്ട്. നാം ഇപ്പോൾ മനസ്സിലാക്കുന്നത് ഭൂമിയിൽ ജീവൻ വളരെ വേഗത്തിൽ ഉത്ഭവിച്ചിരിക്കണം എന്നാണ്... 

1992 ന്റെ തുടക്കത്തിൽ ക്രിസ്റ്റഫർ ചിബയും കാൾ സാഗനും ജീവന്റെ ഉത്ഭവങ്ങളെ കുറിച്ച് ഒരു അവലോകന പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. ഉത്ഭവങ്ങൾ എന്നു ബഹുവചനം പ്രയോഗിച്ചതിൽ യുക്തമായ ഒരു ന്യായം ഉണ്ട്. ജീവന്റെ ഉത്ഭവം പല തവണ ഉണ്ടായിട്ടുണ്ട്. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, ജീവൻ ഒരിക്കൽ ഉദ്ഭവിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തു, ആ കാലഘട്ടത്തിൽ വീണ്ടും പല തവണ, അവസാനം നശിക്കാതെ നിലനിൽക്കുന്നതു വരെ ജീവൻ ഉദ്ഭവിച്ചു കൊണ്ടിരിക്കുകയും ചെയ്തു.… 

3.8 മുതൽ 3.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് [ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഉൽക്കകൾ, പൊടി എന്നിവയാൽ] ഭൂമിയിലുണ്ടായ ബോംബാക്രമണം ക്രമേണ അതിന്റെ ഇന്നത്തെ താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. എന്നാൽ ആ 300 ദശലക്ഷം വർഷങ്ങളിൽ കുറഞ്ഞത് മുപ്പതു തവണ ജീവനു ഉന്മൂലനാശം വരുത്തിയ ആഘാതങ്ങൾ ഉണ്ടായിരിക്കണം. ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള നമ്മുടെ സിദ്ധാന്തങ്ങളെ സംബന്ധിച്ചിടത്തോളം ഈ കണ്ടെത്തലുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. (വിനാശകരമായ ആഘാതങ്ങൾക്കിടയിൽ) പത്തു ദശലക്ഷം വർഷമോ അതിൽ കുറവോ വരുന്ന കാലത്ത്, 'ഭൂമിശാസ്ത്രപരമായ ക്ഷണ നേരം' കൊണ്ട് ഭൂമിയിൽ പെട്ടെന്നു ജീവൻ ഉത്ഭവിച്ചു (വീണ്ടും വീണ്ടും ഉത്ഭവിക്കുകയും ചെയ്തു) എന്നാണ് ഇവ കാണിക്കുന്നത്.... 

നമ്മുടെ ആയുർദൈർഘ്യത്തിന്റെ വീക്ഷണകോണിൽ, ഒരു പത്ത് ദശലക്ഷം വർഷത്തെ വിടവ് ദൈർഘ്യമേറിയതായി തോന്നിയേക്കാമെങ്കിലും, ദൈവികമായ ഇൻപുട്ട് ഇല്ലാതെ ജീവന്റെ 'ഉത്ഭവങ്ങളെ' വിശദീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് അസാധ്യമാകുന്നത്ര വളരെ ചെറുതാണ് ഈ കാലം.”
(തുടരും)

✍🏻 Muhammad Sajeer Bukhari

ദൈവാസ്തിക്യവും ശാസ്ത്രവും: 5 ശാസ്ത്രം ദൈവത്തിലെത്തുന്നു


നമ്മുടെ 'യാഥാർഥ്യം' വിശകലനം ചെയ്യാൻ സഹായിക്കുന്ന ഒരു വിശദീകരണ ചട്ടക്കൂട് (an explanatory framework) വേണമെന്നു പറഞ്ഞല്ലോ. അതിനു ഇസ്‌ലാം അധ്യാപനം ചെയ്യുന്നതു പോലെ സമ്പൂർണമായ ഗുണഗണങ്ങളുള്ള, സൃഷ്ടികർത്താവും പരിപാലകനുമായ ഒരു ദൈവം ഉണ്ടെന്ന വിശ്വാസത്തേക്കാൾ മികച്ച യുക്തിയുക്തമായ ഒരു ടൂൾ വേറെയില്ല. ഇക്കാര്യം ശാസ്ത്രലോകവും പരസ്യമായി പറയുന്നു. ലളിതമായി മനസ്സിലാക്കുന്നതിന് ബയോളജിയിൽ നിന്നും ഫിസിക്സിൽ നിന്നും പ്രശസ്തമായ ഓരോ ഉദാഹരണങ്ങൾ പറയാം.

ഒന്ന് : ജനിതക കോഡ്

മനുഷ്യ ഭാഷയുടെയും കമ്പ്യൂട്ടർ ഭാഷയുടെയുമെല്ലാം സമാനമായ രീതിയിലുള്ള ഒരു പ്രതീകാത്മക പ്രാതിനിധ്യം (symbolic representation) തന്നെയാണ് ജനിതക കോഡിലും ഉപയോഗിക്കുന്നത്. ഇത് ഏതെങ്കിലും തരത്തിലുള്ള രൂപകങ്ങളോ (metaphors) അലങ്കാര പ്രയോഗങ്ങളോ (figures of Speech) അല്ല. ഭാഷയെ ജീവജാലങ്ങളെ മനസ്സിലാക്കാനുള്ള പ്രാഥമിക ലെൻസായി പരിഗണിക്കുന്ന ഒരു  പഠനശാഖ തന്നെ ഇന്ന് ജീവശാസ്ത്രത്തിലുണ്ട്. Biosemiotics എന്നാണ് ഇതറിയപ്പെടുന്നത്.

ഭാഷ എന്നത് ഒരു ബുദ്ധിമാനായ ഏജന്റിന്റെ ഉൽ‌പ്പന്നമാണ് എന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. കാരണം, ഒരു ചിഹ്നം ഏതെങ്കിലും ഒരു അർഥത്തെ പ്രതിനിധീകരിക്കുന്നത് ഏകപക്ഷീയമായ (arbitrary ) ഒരു മാനസിക തീരുമാനമാണ്. ഉദാഹരണത്തിന്, C-A-T എന്നീ അക്ഷരങ്ങൾ മ്യാവൂ എന്നു കരയുകയും മുരളുകയും ചെയ്യുന്ന രോമമുള്ള ഒരു ജീവിയുടെ പ്രതീകാത്മക പ്രാതിനിധ്യമായി വർത്തിക്കുന്നതിനു കാരണം ഇംഗ്ലീഷ് ഭാഷ സൃഷ്ടിച്ച ബുദ്ധിയുള്ള 'ഏജന്റുമാർ' ഈ ചിഹ്നങ്ങൾ ചേർന്നാൽ  ഈ അർത്ഥം ആയിരിക്കണമെന്നു ഏകപക്ഷീയമായി തീരുമാനിച്ചതു കൊണ്ടാണ്. ഒരു മാനസിക ബന്ധം എന്നതിൽ കവിഞ്ഞ് ഈ ചിഹ്നങ്ങളും അവ പ്രതിനിധീകരിക്കുന്ന  ജീവിയും തമ്മിൽ ഭൗതികമോ രാസപരമോ ആയ ഒരു ബന്ധവുമില്ല.

ഫിസിസ്റ്റും ഇൻഫർമേഷൻ സയന്റിസ്റ്റുമായ ഹ്യൂബർട്ട് യോക്കിയുടെ Theory, Evolution, and The Origin of Life എന്ന ഗ്രന്ഥം അൽഗോരിഥ്മിക് ഇൻഫർമേഷൻ തിയറിയെ ജീവോത്പത്തിയെ കുറിച്ചുള്ള പഠനങ്ങളുമായി ബന്ധിപ്പിച്ചു വായിക്കുന്ന പ്രാഥമിക ടെക്സ്റ്റായാണ് അറിയപ്പെടുന്നത്. ഈ പുസ്തകത്തിൽ  മനുഷ്യഭാഷയുടെ എത്ര തത്വങ്ങൾ നമ്മുടെ ജീവന്റെ ഭാഷയായ ജനിതക കോഡിനു ബാധകമാണെന്നു വിശദീകരിക്കുന്നുണ്ട്:

“Information, transcription, translation, code, redundancy, synonymous, messenger, editing, and proofreading are all appropriate terms in biology. They take their meaning from information theory (Shannon, 1948) and are not synonyms, metaphors, or analogies.” -  “വിവരശേഖരം, പകർപ്പെഴുത്ത്, വിവർത്തനം, സാങ്കേതിക പദാവലി, അതിവാചകത്വം, പര്യായപദം, വിഷയക്കൈമാറ്റം, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ് എന്നിവയെല്ലാം ജീവശാസ്ത്രത്തിലെ ഏറ്റവും സാഹചര്യോചിതമായ പദങ്ങളാണ്. ഇൻഫർമേഷൻ തിയറിയിൽ നിന്നുള്ള അർത്ഥം തന്നെയാണ് ഇവ സ്വീകരിക്കുന്നത് (ഷാനൻ, 1948). അല്ലാതെ ഇവയൊന്നും സമാനതയെ കുറിക്കുന്ന വാക്കുകളോ രൂപകങ്ങളോ സാദൃശ്യപ്രയോഗങ്ങളോ അല്ല."

(ഈ വിഷയം കൂടുതൽ പഠിക്കാൻ താൽപര്യമുള്ളവർക്ക് അമേരിക്കയിലെ പ്രശസ്തമായ Rutgers University യിലെ പ്രൊഫസറായ  Sungchul Ji യുടെ The Linguistics of DNA: Words, Sentences, Grammar, Phonetics, and Semantics  എന്ന പഠനം നിർദ്ദേശിക്കുന്നു).

ജീവന്റെ ഭാഷയായ ജനിതക കോഡ് ഏകപക്ഷീയമായി തയ്യാറാക്കിയതാര് ?

രണ്ട്. നിരീക്ഷക പ്രഭാവം.
ഭൗതികശാസ്ത്രത്തിലെ പ്രശസ്തമായ നിരീക്ഷക പ്രഭാവം (observer effect) വിശദീകരിക്കാൻ ഒരു "അമൂർത്തമായ ബോധ മനസ്സ്" (an immaterial conscious mind) ആവശ്യമാണ്. എന്താണ് ഒബ്സർവർ ഇഫക്ട് എന്നു നിങ്ങൾക്ക് അറിയാമായിരിക്കും. ആധുനിക ഫിസിക്സിലെ ഈ നിഗമനം പറയുന്നതനുസരിച്ച്, ബോധപൂർവമായ ഒരു 'നിരീക്ഷകന്റെ' നിരീക്ഷണത്തിന് മുമ്പ്, കണികകൾ പൊസിബിലിറ്റി വേവ് അല്ലെങ്കിൽ പ്രോബബിലിറ്റി വേവ് എന്നറിയപ്പെടുന്ന അമൂർത്തമായ സാധ്യതാ തരംഗങ്ങളായി മാത്രമാണ് നിലനിൽക്കുക. ഒരു നിരീക്ഷകന്റെ ബോധപൂർവമായ നിരീക്ഷണത്തിനു ശേഷം മാത്രമാണ് ഈ സാധ്യതകൾ “യാഥാർത്ഥ്യത്തിലേക്ക് തകരുകയും” (collapse into actuality) തദ്വാരാ അതിന്റെ ഭൗതിക രൂപം സ്വീകരിക്കുകയും ചെയ്യുന്നത്. 

ലളിതമായി പറഞ്ഞാൽ, പരീക്ഷ എഴുതുന്നതിനു മുമ്പ് പൂജ്യം മുതൽ നൂറു വരെ മാർക്കു വാങ്ങാനുള്ള സാധ്യത (possibility) നിലനിൽക്കുന്നു. എന്നാൽ ഉത്തരക്കടലാസിൽ എൺപത് കിട്ടുന്നതോടെ മറ്റു നൂറു സാധ്യതകളും തകർന്നു പോവുകയും ഒരു റിയാലിറ്റി മാത്രം ശേഷിക്കുകയും ചെയ്യുന്നു. ഇതുപോലെ, സൂക്ഷ്മ കണികകളാൽ (ക്വാര്‍ക്കുകള്‍) നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ പ്രപഞ്ചം അതിന്റെ  'യഥാര്‍ഥ്യം' നേടുന്നതിനു മുമ്പുണ്ടായിരുന്നത് പോസിബിള്‍ വേള്‍ഡ്സ് എന്ന തലമാണ്. പ്രപഞ്ചത്തിന്‍റെ ഈ അനിശ്ചിതത്വം (Contingency) ഇല്ലാതാകുന്നത് 'യഥാര്‍ഥ പ്രപഞ്ചം' ഉണ്ടാകുമ്പോൾ മാത്രം. ഒരു 'ഒബ്സർവറുടെ' നിരീക്ഷണം ഉണ്ടായപ്പോഴാണ് ഇവിടെയും possibility യിൽ നിന്ന് actualityയിലേക്കു വന്നത് എന്നാണ് നിരീക്ഷക പ്രഭാവത്തിലൂടെ ശാസ്ത്രജ്ഞർ സമർഥിക്കുന്നത്. പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ഓരോ ഭൗതിക അസ്തിത്വത്തിനും ഇതു ബാധകമാണ്.

പ്രപഞ്ചത്തെ മുഴുവൻ ഈ റിയാലിറ്റിയിൽ നിർത്തുന്ന ആ 'സൂപ്പർ ഒബ്സർവർ' ആരാണ്?

(ഈ വിഷയത്തെ കുറിച്ച് കൂടുതൽ വിശദമായി അറിയാൻ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഭൗതികശാസ്ത്രജ്ഞൻ റിച്ചാർഡ് കോൺ ഹെന്റിയുടെ The Mental Universe എന്ന പ്രബന്ധവും ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലുള്ള ഭൗതിക ശാസ്ത്രജ്ഞനായ ഹെന്റി സ്റ്റാപ്പിന്റെ Mindful Universe എന്ന പുസ്തകവും വായിക്കുക).

ആധുനിക ഭൗതികശാസ്ത്രം അദൃശ്യനായ ഒരു ദൈവം ഉണ്ട് എന്ന ആശയം പച്ചയായി പ്രകടിപ്പിക്കുന്ന നിലപാടുകളിലേക്കു മുന്നേറുന്നതോടെ നിരീശ്വരവാദ ചായ്‌വുള്ള ആളുകൾ തങ്ങളുടെ 'വിശ്വാസത്തിൽ' നിന്നു എങ്ങനെ പിൻവാങ്ങുന്നുവെന്ന് ഭൗതിക ശാസ്ത്രജ്ഞനായ റിച്ചാർഡ് കോൺ ഹെന്റി വിശദീകരിക്കുന്നു:

“Why do people cling with such ferocity to belief in a mind-independent reality? It is surely because if there is no such reality, then ultimately (as far as we can know) mind alone exists. And if mind is not a product of real matter, but rather is the creator of the illusion of material reality (which has, in fact, despite the materialists, been known to be the case since the discovery of quantum mechanics in 1925), then a theistic view of our existence becomes the only rational alternative to solipsism.” [“Solipsism” is defined as “the view or theory that the self is all that can be known to exist.”]

എന്തുകൊണ്ടാണ് "മനസ് ഇല്ലാത്ത ഒരു യാഥാർഥ്യത്തിലുള്ള" വിശ്വാസത്തിലേക്ക് ആളുകൾ ഇത്ര വീറോടെ അളളിപ്പിടിച്ചു കൂടുന്നത്? തീർച്ചയായും അതിനു കാരണം, അത്തരമൊരു യാഥാർത്ഥ്യം ഇല്ലെങ്കിൽ, ആത്യന്തികമായി (നമുക്ക് അറിയാവുന്നിടത്തോളം) മനസ് മാത്രമാണല്ലോ നിലനിൽക്കുക. മനസ് യഥാർഥ ദ്രവ്യത്തിന്റെ ഉൽ‌പ്പന്നമല്ലെന്നും പ്രത്യുത, ഭൗതിക യാഥാർഥ്യം എന്ന മിഥ്യയുടെ സ്രഷ്ടാവാണ് എന്നും വെച്ചാൽ (വാസ്തവത്തിൽ, ഭൗതികവാദികളെ മാറ്റി നിർത്തിയാൽ, 1925 ൽ ക്വാണ്ടം മെക്കാനിക്സ് കണ്ടെത്തിയതു മുതൽ അങ്ങനെത്തന്നെയാണ് അറിയപ്പെട്ടു പോരുന്നത്), പിന്നെ നമ്മുടെ നിലനിൽപ്പിനെപ്പറ്റി ദൈവശാസ്ത്രപരമായ വീക്ഷണം മാത്രമാണ് സോളിപ്സിസത്തിന്റെ യുക്തിസഹമായ ഒരേയൊരു ബദൽ. ["അഹം" മാത്രമാണ് നിലനിൽക്കുന്നതായി അറിയാവുന്നത് എന്ന വീക്ഷണം അല്ലെങ്കിൽ സിദ്ധാന്തം എന്നാണ് “സോളിപ്സിസം" നിർവചിക്കപ്പെടുന്നത്.]

തീർച്ചയായും ദൈവം എന്ന അസ്തിത്വത്തിലുള്ള വിശ്വാസത്തിനല്ലാതെ ഈ പ്രപഞ്ചത്തിലെ സകല സംഗതികളുടെയും പ്രഭവം /പ്രൈം റിയാലിറ്റി എന്തെന്നതിന് സംതൃപ്തമായ ഉത്തരം നൽകാനാവില്ല എന്നാണ് ഇതെല്ലാം പറഞ്ഞു വരുന്നത്.
(തുടരും)

✍🏻 Muhammad Sajeer Bukhari

ദൈവാസ്തിക്യവും ശാസ്ത്രവും: 4 പ്രൈം റിയാലിറ്റി - സയന്റിഫിക് മെറ്റീരിയലിസം ഇരുട്ടിൽ തപ്പുകയാണ്


മനസിന്റെയും ശരീരത്തിന്റെയും അവസ്ഥകൾ തമ്മിലുള്ള പ്രകടവും വ്യക്തവും വിജാതീയവുമായ വ്യത്യാസങ്ങൾ ഈ പ്രപഞ്ചത്തിലെ സകല സംഗതികളുടെയും പ്രഭവം /പ്രൈം റിയാലിറ്റി ദ്രവ്യം (matter) ആണെന്ന വാദത്തെ തത്വശാസ്ത്രപരമായി ഖണ്ഡിക്കുന്നു. നമ്മുടെ മാനസികാവസ്ഥകൾ ആന്തരികവും സ്വകാര്യവുമാണ്, അവ വ്യക്തിനിഷ്ഠ അനുഭവങ്ങളായി (first-person subjects) മാത്രമേ ഉണ്ടാകൂ. എന്നാൽ, ഫ്രാൻസിbസ് ക്രിക്ക് പറഞ്ഞതുപോലെ ഒരു തന്മാത്ര അല്ലെങ്കിൽ നാഡീകോശം പോലെയുള്ള ഒരു ഭൗതികാവസ്ഥക്ക് എന്തു വ്യക്തിനിഷ്ഠ അനുഭവങ്ങളാണ് ഉണ്ടാവുക?!

തത്വശാസ്ത്രത്തെ കുറിച്ച് ഹൃസ്വവും സമഗ്രവുമായി പരിചയപ്പെടുത്തുന്ന പ്രശസ്ത തത്വചിന്തകരായ ഗാരറ്റ് ജെ. ഡിവീസ്, ജെ.പി. മോർലാൻഡ് എന്നിവർ ചേർന്നെഴുതിയ Philosophy Made Slightly Less Difficult എന്ന ഗ്രന്ഥത്തിൽ നിന്നു വായിക്കാം : Mental states fail to have crucial features (e.g., spatial extension, location, being composed of parts) that characterize physical states and, in general, cannot be described using physical language (my thoughts have no physical dimensions, no physical location, and aren’t made of simpler building blocks) - "ഭൗതികാവസ്ഥകളെ വർണ്ണിക്കാൻ ഉപയോഗിക്കുന്ന  നിർണ്ണായകമായ സവിശേഷതകൾ - ഉദാ: നിലനിൽക്കുന്ന വ്യാപ്തം, ഇടം, ഘടകങ്ങൾ ചേർന്നുണ്ടാകൽ - ഇവയൊന്നും മാനസികാവസ്ഥകൾക്ക് ഉണ്ടാവുകയില്ല. പൊതുവേ പറഞ്ഞാൽ, ഭൗതിക ഭാഷ ഉപയോഗിച്ച് അവ വ്യവഹരിക്കാനേ കഴിയില്ല. (എന്റെ ചിന്തകൾക്ക് ഭൗതിക പരിമാണങ്ങളില്ല, ഭൗതികമായ ഇടമില്ല, കെട്ടിടമുണ്ടാക്കുന്ന സാധാരണ കട്ട കെട്ടിയല്ലല്ലോ അവയൊന്നും നിർമ്മിച്ചിരിക്കുന്നത്!).” 

ദ്രവ്യമല്ലാത്ത മറ്റൊന്നും ഇല്ലെങ്കിൽ ഫിസിക്കൽ ലാംഗ്വിജിൽ വ്യവഹാര യോഗ്യമല്ലാത്ത സന്തോഷം, സന്താപം തുടങ്ങിയ വ്യക്ത്യനുഭവങ്ങളൊന്നും ഇല്ലെന്നു പറയേണ്ടി വരും. അതല്ല, ദ്രവ്യത്തിന് സകലമാന കാര്യങ്ങളുടെയും പ്രഭവം ആകാനുള്ള ക്ഷമത ഇല്ല എന്നു സമ്മതിക്കുകയാണെങ്കിൽ പിന്നെ എന്താണ് യഥാർഥത്തിൽ 'കേവലസത്യം' അഥവാ പ്രൈം റിയാലിറ്റി? എന്ന ചോദ്യവും ഉയർന്നു വരും.

ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കാര്യം, കാരണം എന്നീ സംവർഗങ്ങളെ കുറിച്ച് ക്ലാസിക്കൽ ഫിലോസഫിയിലെ ചിരപരിചിതമായ ഒരു മൗലികതത്വം നാം മുഖവിലക്കെടുക്കേണ്ടതുണ്ട്: a cause cannot give to its effect what it does not have to give - "ഒരു കാരണത്തിനു എന്താണോ ഉണ്ടാക്കാൻ കഴിയുക അതല്ലാത്ത ഒന്നും ഉണ്ടാക്കാൻ കഴിയുകയില്ല." അതായത്, ഒരു കാരണം അതിൽ അന്തർലീനമായിരിക്കുന്ന   സവിശേഷതകൾക്ക് ഒത്തല്ലാത്ത ഒരു ഫലവും തരുകയില്ല. ലളിതമായി ഉദാഹരിച്ചാൽ, നമ്മളെപ്പോലെ ബോധവും വ്യക്തിത്വവും യുക്തിയുമുള്ള ജീവികളുടെ മൂലകാരണവും സ്വഭാവികമായും, ബോധം, വ്യക്തിത്വം, യുക്തി തുടങ്ങിയ സവിശേഷതകൾ ഉള്ളതായിരിക്കും.

ഫിലോസഫിയിലെ ഏറ്റവും മികച്ച സമകാലിക എഴുത്തുകാരൻ എന്ന് അമേരിക്കയിലെ National Review ദ്വൈവാരിക വിശേഷിപ്പിച്ച എഡ്വാർഡ് ഫെസറിന്റെ The Last Superstition: A Refutation of the New Atheism എന്ന ഗ്രന്ഥത്തിൽ നിന്നു വായിക്കാം: 

The cause of a fire might itself be on fire, as when a torch is used to start a brushfire, or it may instead have the power to produce fire, as a cigarette lighter has even when it is not being used.

The traditional way of making this distinction is to say that a cause has the feature that it generates in the effect “formally” in the first sort of case (e.g. when both the cause and the effect are on fire) and “eminently” in the second sort of case (e.g. when the cause is not itself on fire, but has an inherent power to produce fire). If a cause didn’t contain all the features of its effect either formally or eminently, there would be no way to account for how the effect came about in just the way it did. Again, a cause cannot give to its effect what it does not have to give.

"തീയുടെ കാരണം തീ തന്നെ ആവാം, ചൂട്ടിൽ നിന്ന് അഗ്നി ബാധ ഉണ്ടാകുന്ന പോലെ. അതല്ലെങ്കിൽ തീ ഉണ്ടാക്കാനുള്ള അതിന്റെ കഴിവുമാകാം. സിഗരറ്റ് ലൈറ്റർ ഉപയോഗിക്കാത്തപ്പോഴും തീ കൊളുത്താൻ അതിനുള്ള ശേഷി പോലെ.

ഈ വ്യത്യാസം പ്രകടിപ്പിക്കുന്നതിനുള്ള സാമ്പ്രദായികമായ മാർഗം, ഒരു കാരണത്തിന്, ഒന്നാമത്തെ സംഭവത്തിലേതു പോലെ  അതിന്റെ ഫലത്തിൽ  ഉളവാക്കാൻ കഴിയുന്ന "സാമാന്യമായ" പ്രകൃതിയും (ഉദാ:- തീ തന്നെ കാര്യവും കാരണവുമാകുന്നു) രണ്ടാമത്തെ സംഭവത്തിലേതു പോലെ "വിശേഷമായ" പ്രകൃതിയും (ഉദാ:- തീ തന്നെയല്ല, പ്രത്യുത, അതിൽ നിക്ഷിപ്തമായ തീയുണ്ടാക്കാനുള്ള കഴിവാണ് കാരണം) ഉണ്ടെന്നു പറയലാണ്. ഒരു കാരണത്തിൽ, സാമാന്യമായോ വിശേഷമായോ അതിന്റെ ഫലത്തിന്റെ മുഴുവൻ സവിശേഷതകളും അടങ്ങിയിട്ടില്ലെങ്കിൽ, ഫലം ഏത് വിധത്തിലാണോ ഉണ്ടായത് അതെങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കാൻ ഒരു മാർഗവും ഉണ്ടാവുകയില്ല. ഇനി, ഒരു കാരണത്തിനു എന്താണോ ഉണ്ടാക്കാൻ കഴിയുക അതല്ലാത്ത ഒന്നും ഉണ്ടാക്കാൻ കഴിയുകയില്ല."

മനുഷ്യരെന്ന നിലയിൽ നമുക്കു വ്യക്തിത്വം, അവബോധം, ബുദ്ധിശക്തി, ഗ്രാഹ്യശേഷി, ധാർമികത, സ്നേഹം മുതലായ അനേകം സവിശേഷതകളുണ്ട്. ഇവയൊന്നും നടേ ഫ്രാൻസിസ് ക്രിക്ക് പറഞ്ഞ തന്മാത്രകളുടെയും നാഡീകോശങ്ങളുടെയും സംഘാതത്തിൽ സാമാന്യമായോ വിശേഷമായോ അടങ്ങിയിട്ടില്ല. ഫെസർ ചൂണ്ടിക്കാണിച്ച കാര്യം തന്നെ കൗൺസിൽ ഓഫ് ദി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി അംഗം കീത്ത് വാർഡും തന്റെ Why There Almost Certainly is a God: Doubting Dawkins എന്ന പുസ്തകത്തിൽ പറയുന്നുണ്ട്:

“…There is force in the classical philosophical axiom that, for a truly explanatory cause to be intelligible, it must contain its effects potentially in itself. As the classical philosophers put it, the cause must contain more reality than its effects.” - “പൊതുവേ സ്വീകരിക്കപ്പെട്ടു പോരുന്ന ഈ തത്വശാസ്ത്ര സിദ്ധാന്തത്തിൽ, ശരിക്കും വിശദീകരണ രൂപത്തിലുള്ള ഒരു  'കാരണം' സുഗ്രാഹ്യമാവണമെങ്കിൽ അതിന്റെ 'ഫലങ്ങൾ' അതിൽ തന്നെ സംഭവനീയമായി നിക്ഷിപ്തമായിരിക്കണം എന്ന നിർബന്ധമുണ്ട്. ചിരസമ്മതരായ തത്വചിന്തകർ വ്യക്തമാക്കുന്നതു പ്രകാരം 'കാരണം' അതിന്റെ ഫലങ്ങളേക്കാൾ കൂടുതൽ 'വാസ്തവികത്വം'  ഉൾക്കൊണ്ടതായേ തീരൂ."

മനുഷ്യരെ പോലെ ബോധവും ബുദ്ധിയും വ്യക്തിത്വവുമുള്ള അസ്തിത്വങ്ങളുടെ കാരണത്തിനും ബോധവും ബുദ്ധിയും വ്യക്തിത്വവുമൊക്കെ ഉണ്ടായിരിക്കണമെന്നാണ് ഫെസറും വാർഡും പറഞ്ഞു വന്നതിന്റെ ആകെത്തുക. ഒരു സിഗരറ്റ് ലൈറ്ററിൽ (ഉപയോഗിക്കാതിരിക്കുമ്പോഴും) അന്തർലീനമായി തീ അടങ്ങിയിരിക്കുന്നല്ലോ. എന്നാൽ ആറ്റങ്ങൾ, തൻമാത്രകൾ പോലെയുള്ള അചേതനമായ ഭൗതികവസ്തുക്കളിൽ ബോധം, ബുദ്ധി, വ്യക്തിത്വം, ചേതനത്വം എന്നിവയൊന്നും അന്തർലീനമല്ല. അതിനാൽ, നമ്മളെപ്പോലെ ബോധവും ധിഷണയുമുള്ള ഉൺമകൾക്ക് ബോധവും ധിഷണയുമുള്ള ഒരു മൂലകാരണം തന്നെ ഉണ്ടാവണം എന്നതാണ് തത്വശാസ്ത്രപരമായി ഏറ്റവും യുക്തിസഹമായ ഏക ഓപ്ഷൻ.

മെറ്റീരിയലിസം സൃഷ്ടിക്കുന്ന ഇരുട്ടറയിലിരുന്നാൽ പട്ടാപ്പകലും വെളിച്ചം അനുഭവിക്കാനാവില്ല. വസ്തുതാപരമായി കാര്യങ്ങൾ വിലയിരുത്തിയാൽ, സചേതനത്വവും (conscious) ബുദ്ധിവൈഭവവും ( intelligence) സവിശേഷ വ്യക്തിത്വവും (personality) ഉള്ള ഒരു സ്വത്വമാണ് പ്രൈം റിയാലിറ്റി അഥവാ കേവലസത്യം എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. എക്കാലത്തെയും വിലമതിക്കപ്പെടുന്ന ശാസ്ത്രീയ സൃഷ്ടിയായി പരക്കെ കണക്കാക്കപ്പെടുന്ന സർ ഐസക് ന്യൂട്ടന്റെ പ്രിൻസിപിയ മാതമറ്റിക്കയിൽ നിന്നു ഉദ്ധരിച്ചു നിർത്താം:

“Blind metaphysical necessity, which is certainly the same always and everywhere, could produce no variety of things. All that diversity of natural things which we find suited to different times and places could arise from nothing but the ideas and will of a Being, necessarily existing.”

എല്ലായിടത്തും എല്ലാ സമയത്തും ഒരുപോലെയുള്ള, വിവേകശൂന്യമായ ഒരു അതിഭൗതിക 'അനിവാര്യതയ്‌ക്ക്' വൈവിധ്യങ്ങളൊന്നും ഉൽ‌പാദിപ്പിക്കാൻ കഴിയില്ല. വ്യത്യസ്ത കാലങ്ങളോടും സ്ഥലങ്ങളോടും അനുയോജ്യമായി നാം കാണുന്ന പ്രകൃതിവസ്തുക്കളുടെ വൈവിധ്യങ്ങളെല്ലാം ഉണ്ടാകുന്നത് അനിഷേധ്യമായി നിലകൊള്ളുന്ന ഒരു ഉൺമയുടെ (Being) ആശയങ്ങളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും മാത്രമാണ്.
(തുടരും)

✍🏻 Muhammad Sajeer Bukhari

Saturday, April 18, 2020

ദൈവാസ്തിക്യവും ശാസ്ത്രവും: 3 സ്വയം നിരസിക്കുന്ന ശാസ്ത്രീയ ഭൗതികവാദം


ഓരോരുത്തർക്കും അവനവന്റേതായ ഒരു ഫിലോസഫി ഉണ്ടാകും. നമുക്കതിനെ ലോകവീക്ഷണം എന്നു വിളിക്കാം. ഓരോരുത്തരുടെയും വിശ്വാസവും ഇതിലുൾപ്പെടുന്നു, അവരത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും. മതം എന്നു പേരിട്ടെല്ലെങ്കിൽ പോലും ഇങ്ങനെയൊരു 'വ്യക്തിഗത ഫിലോസഫി' ഉണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന നേരാണ്. എത്ര തീവ്രവാദിയായ നിരീശ്വരവാദിക്കും ലോകത്തെ നോക്കിക്കാണാൻ അയാളുടേതായ വിശ്വാസങ്ങളാൽ രൂപീകരിക്കപ്പെട്ട ഒരു വ്യാഖ്യാനക്കണ്ണട - interpretive lens - കൂടിയേ തീരൂ. മാത്രമല്ല, നിരീശ്വരവാദികൾ എന്തു തന്നെ പറഞ്ഞാലും അവരുടെ അവിശ്വാസവും സംശയാസ്പദമായ നിലപാടുകളും വാസ്തവത്തിൽ  'മറ്റൊരു വിശ്വാസം' (an alternate belief) മാത്രമാണ്.

ഉദാഹരണത്തിന്, ബുദ്ധിപരമായ ഒരു കാരണത്തിന്റെ (intelligent cause) ഫലമാണ് ജീവനെന്ന വിശ്വാസത്തെ ഒരാൾക്കു നിരാകരിക്കാം. യാദൃശ്ചികമായാണ് ജീവൻ ഉണ്ടായതെന്നു വാദിക്കുകയുമാവാം. തനിക്കു ശുഭാപ്തി നൽകുന്ന ചില തെളിവുകളുണ്ടെന്ന വിശ്വാസമാണ് അയാളുടെ ഈ അവിശ്വാസം! എന്നാൽ, ഒരു മുസ്‌ലിം എന്ന നിലയിൽ, 'ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകളുടെ' ഫലമാണ് ജീവനെന്ന നിരീശ്വരവാദിയുടെ വീക്ഷണത്തെ ഞാൻ ശക്തമായി നിരാകരിക്കുന്നു. അതിന്റെ ന്യായങ്ങൾ God of the Gaps എന്ന പരികല്പനയുടെ വിശദീകരണത്തിലും 'ദൈവമില്ലെങ്കിൽ ജീവനുണ്ടാകില്ലേ?' എന്ന ചോദ്യത്തിന്റെ ഉത്തരത്തിലും വഴിയേ പറയാം, ഇൻഷാ അല്ലാഹ്.

നമ്മുടെ 'യാഥാർഥ്യത്തിന്റെ' വിവിധ വശങ്ങൾ വിശകലനം ചെയ്യാൻ ശ്രമിക്കുന്ന ഒരു വിശദീകരണ ചട്ടക്കൂടിനെ (an explanatory framework) പറ്റിയാണ് ലോകവീക്ഷണം എന്നു പറഞ്ഞത്. തത്ത്വചിന്തകർ ഈ യാഥാർഥ്യത്തെ “പ്രൈം റിയാലിറ്റി” എന്ന് വിളിക്കുന്നു. 'എല്ലാ' കാര്യങ്ങളുടെയും ആത്യന്തിക പ്രഭവകേന്ദ്രമായ 'ഒരു' യാഥാർഥ്യം എന്നു ഇതിനെ നിർവചിക്കാം. ശാസ്ത്രീയ ഭൗതികവാദത്തിന്റെ (scientific materialism) ലോകവീക്ഷണത്തിൽ ദ്രവ്യമാണ് പ്രൈം റിയാലിറ്റി. നിലവിൽ പ്രപഞ്ചത്തിലുള്ളതെല്ലാം ശരിക്കും ഈ ദ്രവ്യത്തിന്റെ വ്യത്യസ്ത തരത്തിലുള്ള ക്രമീകരണം മാത്രമാണ്. നിരീശ്വരവാദ ജീവശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിനേക്കാൾ മികച്ച ശാസ്ത്രീയ ഭൗതികവാദ ലോകവീക്ഷണം മറ്റാരും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്.

1994 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ The Astonishing Hypothesis: The Scientific Search for the Soul എന്ന പുസ്തകം തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്: 'You,' your joys and your sorrows, your memories and your ambitions, your sense of personal identity and free will, are in fact no more than the behavior of a vast assembly of nerve cells and their associated molecules 

'നിങ്ങൾ,' നിങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും, നിങ്ങളുടെ ഓർമ്മകളും അഭിലാഷങ്ങളും, നിങ്ങളുടെ വ്യക്തിത്വ സ്വത്വത്തെയും സ്വതന്ത്ര ഇച്ഛാശക്തിയെയും കുറിച്ചുള്ള അവബോധവും - എല്ലാം വാസ്തവത്തിൽ നാഡീകോശങ്ങളുടെയും അവയുമായി ബന്ധപ്പെട്ട തന്മാത്രകളുടെയും വിശാലമായ സംയോജനത്തിന്റെ വ്യവഹാരത്തിൽ കവിഞ്ഞ് മറ്റൊന്നുമല്ല."

നവീനമായ ഒരു ആശയം എന്ന നിലയിൽ ചെറുപ്പക്കാർക്കിടയിൽ  ഫാഷൻ പരിവേഷം  നേടിയിട്ടുണ്ടെങ്കിലും ശാസ്ത്രീയ ഭൗതികവാദം തികച്ചും അസംബന്ധമാണ്. ക്രിക്കിന്റെ ഉപര്യുക്ത നിലപാടിനോട് പ്രതികരിക്കവെ ശാസ്ത്രീയ ഭൗതികവാദത്തിന്റെ 'സ്വയം നിരസിക്കുന്ന സ്വഭാവത്തെ' (self-refuting nature ) കുറിച്ച് ഫ്രാങ്ക് ടുറെക് തന്റെ  Stealing from God: Why Atheists Need God to Make Their Case എന്ന പുസ്തകത്തിൽ കമന്റ് ചെയ്തിട്ടുണ്ട്: 

Perhaps Crick would have seen [the] problem if he had applied his hypothesis to his own work. Imagine if Dr. Crick had written this: “The Astonishing Hypothesis is that my scientific conclusions that I write in this book are in fact no more than the behavior of a vast assembly of nerve cells and their associated molecules 

"ഒരുപക്ഷേ, ക്രിക്ക് തന്റെ സങ്കല്പം സ്വന്തം സൃഷ്ടിയിൽ തന്നെ പ്രയോഗിച്ചിരുന്നെങ്കിൽ [ഈ] പ്രശ്നം കാണുമായിരുന്നു. സങ്കൽപ്പിച്ചു നോക്കൂ, ഡോ. ക്രിക്ക് ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നെങ്കിലെന്ന്: “ആശ്ചര്യപ്പെടുത്തുന്ന സിദ്ധാന്തം എന്തെന്നാൽ, ഈ പുസ്തകത്തിൽ ഞാൻ എഴുതുന്ന എന്റെ ശാസ്ത്രീയ നിഗമനങ്ങൾ വാസ്തവത്തിൽ നാഡീകോശങ്ങളുടെയും അവയുമായി ബന്ധപ്പെട്ട തന്മാത്രകളുടെയും വിശാലമായ സംയോജനത്തിന്റെ വ്യവഹാരത്തിൽ കവിഞ്ഞ് മറ്റൊന്നുമല്ല.”

അമേരിക്കൻ എഴുത്തുകാരി നാൻസി റാൻഡോൽഫ് പിയേഴ്സിയുടെ Finding Truth: 5 Principles for Unmasking Atheism, Secularism, and Other God Substitutes കുറേക്കൂടി വ്യക്തമായി ശാസ്ത്രീയ ഭൗതികവാദത്തിന്റെ സെൽഫ് റെഫ്യൂട്ടിംഗ് നെയ്ച്വറിനെ പറ്റി പറയുന്നുണ്ട്:

The sheer act of asserting materialism contradicts itself. If I say, “Everything is material,” is that statement material? Is it merely a series of sound waves? If I write out the statement, is it nothing but marks on a piece of paper? Of course not. The statement has a linguistic meaning. It has logical properties. It has a social function (communicating to others)—all of which transcend the material dimension. Ironically, materialism cannot even be stated without refuting itself.

Because humans are whole and integrated beings, we should expect our thoughts to be accompanied by physical events in the brain. But if we reduce thought processes to brain processes, the result is a logical contradiction.

ഭൗതികവാദം സ്ഥാപിച്ചെടുക്കുന്നതിനുള്ള മുഴുവൻ പ്രവർത്തനവും സ്വയം നിരസിക്കുന്നവയാണ്. “എല്ലാം ഭൗതികമാണ്” എന്ന് ഞാൻ പറഞ്ഞാൽ, ഈ പ്രസ്താവനയും ഭൗതികമാണോ? ഇത് കേവലം ശബ്ദ തരംഗങ്ങളുടെ ഒരു പരമ്പരയാണോ? ഞാനീ പ്രസ്താവന എഴുതി വെച്ചാൽ, അത് ഒരു കടലാസിൽ കുത്തിക്കുറിച്ച കുറേ ചിഹ്നങ്ങളല്ലാതെ മറ്റൊന്നുമല്ലേ? തീർച്ചയായും ഇതു ശരിയല്ല. ഈ പ്രസ്താവനയ്ക്ക് ഭാഷാപരമായ ഒരു അർത്ഥതലമുണ്ട്. ചില ലോജിക്കൽ ഗുണങ്ങളുണ്ട്. ഒരു സാമൂഹിക ധർമം ഉണ്ട് - മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നു. ഇവയെല്ലാം ഭൗതിക മാനത്തെ മറികടക്കുന്ന കാര്യങ്ങളാണ്. വിരോധാഭാസമെന്നു പറയട്ടെ, ഭൗതികവാദം സ്വയം നിരാകരിക്കുന്ന വിധത്തിലല്ലാതെ പറയാൻ പോലും കഴിയില്ല.

നമ്മുടെ ചിന്തകൾ‌ക്കൊപ്പം തലച്ചോറിലുണ്ടാകുന്ന ശാരീരിക പ്രവർത്തനങ്ങളെയും നാം കാണണം. കാരണം, മനുഷ്യർ‌ (രണ്ടിന്റെയും) സമഗ്രവും സമന്വിതവുമായ അസ്തിത്വങ്ങളാണല്ലോ. ചിന്താ പ്രക്രിയകളെ കേവലം മസ്തിഷ്ക പ്രക്രിയകളിലേക്ക് ചുരുട്ടി കെട്ടുകയാണെങ്കിൽ, ഫലം യുക്തിപരമായ വൈരുദ്ധ്യം മാത്രമായിരിക്കും.
(തുടരും)

✍🏻 Muhammad Sajeer Bukhari

Friday, April 17, 2020

ദൈവാസ്തിക്യവും ശാസ്ത്രവും: 2 - നാസ്തികർ വൃത്തത്തിന്റെ തുടക്കം തിരയുന്നു


നമ്മുടെ നാട്ടിൽ ഹൈന്ദവ സന്യാസികൾ പൊതുവെ കാവി നിറമാണ് ധരിക്കുന്നത്. മുസ്‌ലിം പണ്ഡിതൻമാർ വെള്ളയും. തലപ്പാവും ശുഭ്രവസ്ത്രവും ധരിച്ച സന്യാസിയെയോ കാവി അരമുണ്ടു മാത്രമുടുത്ത ഉസ്താദിനെയോ നിങ്ങൾക്കു കാണാനാവില്ല. എന്നുവെച്ച്,  കാവിയെ കുറിച്ചോ വെള്ളയെ കുറിച്ചോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ പറയാമോ? പണ്ഡിതനെന്നോ പാമരനെന്നോ വിശേഷിപ്പിക്കാമോ? തീർച്ചയായും പറ്റില്ല. നിറങ്ങൾക്ക് സ്വന്തമായി മതമോ സ്റ്റാറ്റസോ ഇല്ല.  ഇസ്‌ലാമിന്റെയും ഹൈന്ദവതയുടെയും സാംസ്കാരിക പാഠങ്ങൾ രൂപപ്പെടുത്തിയ ശീലങ്ങൾ 'നിറങ്ങളുടെ മതം' നിശ്ചയിക്കുന്ന നൈസർഗിക കാരണങ്ങൾ (intrinsic reasons) അല്ലെന്നു സാരം. മത്സ്യങ്ങൾ വെള്ളത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു എന്ന് അവ അറിയാറില്ലത്രെ. ഇതുപോലെ വസ്തുതകളെ യഥാതഥാ മനസ്സിലാക്കാത്ത പലരും നമുക്കിടയിലുണ്ട്. ജീവിതപരിസരം രൂപപ്പെടുത്തിയ ധാരണകളെയും മുദ്രകളെയും സഹജഗുണങ്ങളായി തെറ്റിദ്ധരിച്ചിരിക്കുന്നവർ.  'മതം അശാസ്ത്രീയമാണ്' എന്ന 'വിശ്വാസം' മൂടുറച്ചവർ ഇക്കൂട്ടത്തിലാണ്. അവർക്കു മതം എന്തെന്നോ ശാസ്ത്രം എന്തെന്നോ അറിയില്ല.

എത്ര അപരിമേയമാണെന്നോ ശാസ്ത്രത്തിനു നാം കല്പിച്ചിരിക്കുന്ന വില! എന്നിട്ടും ശാസ്ത്രം (Science), അശാസ്ത്രം (Non-Science), കപടശാസ്ത്രം (Pseudo-Science) എന്നിവ നമുക്കിപ്പോഴും വേർതിരിച്ചറിയില്ല!! “ശാസ്ത്രത്തിലെ അതിർത്തി നിർണ്ണയിക്കൽ പ്രശ്നം” (The Demarcation Problem in Science) എന്നാണ് ഇതറിയപ്പെടുന്നത്. ഇതേ പറ്റിയുള്ള വിക്കിപീഡിയ പോസ്റ്റിൽ പറയുന്നതിങ്ങനെ: The debate continues after over two millennia of dialogue among philosophers of science and scientists in various fields - “ശാസ്ത്രരംഗത്തെ തത്ത്വചിന്തകരും വിവിധ മേഖലകളിലെ ശാസ്ത്രജ്ഞരും തമ്മിലുള്ള രണ്ട് സഹസ്രാബ്ദക്കാലത്തെ സംഭാഷണത്തിനു ശേഷവും ഈ സംവാദം തുടർന്നു കൊണ്ടിരിക്കുന്നു.
(ഈ വിഷയത്തെ കുറിച്ചു കൂടുതലറിയാൻ ഇഷ്ടപ്പെടുന്നവർക്ക് ശാസ്ത്രരംഗത്തെ ഫിലോസഫർ ആയി അറിയപ്പെടുന്ന Larry Laudanന്റെ The Demise of the Demarcation Problem വായിക്കാം).

ശാസ്ത്രത്തെ അശാസ്ത്രത്തിൽ നിന്നും കപട ശാസ്ത്രത്തിൽ നിന്നും വേർതിരിക്കുന്ന മാനദണ്ഡമായി ചിലർ പരീക്ഷണാത്മകത (testability) ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. അതനുസരിച്ച് ഒരു സാങ്കല്പിക സിദ്ധാന്തം (hypothesis) പരീക്ഷിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ആ വാദം പൊളിയും, അത് ശാസ്ത്രമല്ല.പരീക്ഷണാത്മകതയാണ് ശാസ്ത്രത്തെ വേർതിരിക്കുന്ന മാനദണ്ഡമെങ്കിൽ ഡാർവിനിന്റെ പരിണാമവാദം കപടശാസ്ത്രം (pseudo-science) ആണ്.

പരിണാമ ജീവശാസ്ത്രജ്ഞൻ, ഫോസിലുകളെ കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ ഖ്യാതി നേടിയ ലോകപ്രശസ്തമായ സയൻസ് ജേണൽ 𝑻𝒉𝒆 𝑵𝒂𝒕𝒖𝒓𝒆 ന്റെ സീനിയർ എഡിറ്റർ Henry Gee 1999 ൽ തന്നെ ഡാർ‌വീനിയൻ പരിണാമവാദം പരീക്ഷണാത്മകമല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്:

“No fossil is buried with its birth certificate. That, and the scarcity of fossils, means that it is effectively impossible to link fossils into chains of cause and effect in any valid way…To take a line of fossils and claim that they represent a lineage is not a scientific hypothesis that can be tested, but an assertion that carries the same validity as a bedtime story—amusing, perhaps even instructive, but not scientific.”

ഒരു ഫോസിലും അതിന്റെ ജനന സർട്ടിഫിക്കറ്റോടു കൂടിയല്ല  കുഴിമാടപ്പെട്ടത്. അതും ഫോസിലുകളുടെ ദൗർലഭ്യവും അർത്ഥമാക്കുന്നത് ഏതെങ്കിലും സാധുവായ രീതിയിൽ ഫോസിലുകളെ കാരണത്തിന്റെയും ഫലത്തിന്റെയും ശൃംഖലകളുമായി ബന്ധിപ്പിക്കുന്നത് ഫലപ്രദമായി അസാധ്യമാണ് എന്നാണ്… ഫോസിലുകളുടെ ഒരു നിര എടുത്ത് അവ ഒരു വംശത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് പരീക്ഷിച്ചറിയാവുന്ന ഒരു ശാസ്ത്രീയ സിദ്ധാന്തമല്ല. പ്രത്യുത, ഒരു രാക്കഥയുടെ മാത്രം  നിലവാരമുള്ള ഒരു അവകാശവാദം മാത്രം - രസകരം, ഒരുപക്ഷെ, വിജ്ഞാനപ്രദവുമാകാം, പക്ഷെ ശാസ്ത്രീയമല്ല” (In Search of Deep Time: Beyond the Fossil Record to a New History of Life, New York: The Free Press, 1999, pp. 32).

പറഞ്ഞു വന്നത്, ശാസ്ത്രമാത്ര വാദികളായ നാസ്തിക ശിരോമണികൾ മതത്തെ 'അശാസ്ത്രീയം' (unscientific) എന്നു വിളിക്കുന്നതിനെ പറ്റിയാണ്. ശാസ്ത്രം എന്താണെന്ന് കൃത്യമായി നിർണ്ണയിക്കാത്തേടത്തോളം, ദൈവശാസ്ത്രത്തെ (theism) നിരാകരിക്കുന്നത് ശാസ്ത്രത്തെ ഏകപക്ഷീയമായി നിർവചിച്ചു കൊണ്ട് മാത്രമേ സാധിക്കൂ. സത്യത്തിൽ, ദൈവശാസ്ത്രത്തെ “അശാസ്ത്രീയവും” “മതപരവും” എന്ന് വിഭജിക്കുന്നത് വളയത്തിന്റെ തുടക്കം 'ദാ ഇവിടെയാണ്' എന്നു ന്യായവാദം ഉന്നയിക്കുന്ന മാതിരിയാണ് എന്നർഥം. നിരീശ്വരമതത്തിലെ വിവിധ 'ജാതിക്കാർ' പൊതുജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്. കാവി ഹിന്ദുവും വെള്ള മുസ്‌ലിമുമാണെന്നു വിശ്വസിക്കുന്നവരേ അതും വിശ്വസിക്കൂ.

✍🏻 Muhammad Sajeer Bukhari

Wednesday, April 15, 2020

𝑸𝒖𝒓𝒂𝒏 𝑫𝒆𝒃𝒖𝒏𝒌𝒔 𝑪𝒉𝒓𝒊𝒔𝒊𝒕𝒊𝒂𝒏𝒊𝒕𝒚

𝑸𝒖𝒓𝒂𝒏 𝑫𝒆𝒃𝒖𝒏𝒌𝒔 𝑪𝒉𝒓𝒊𝒔𝒊𝒕𝒊𝒂𝒏𝒊𝒕𝒚



ഒന്ന്
ക്രിസ്തു ദൈവമല്ല!

മറിയയുടെ പുത്രന്‍ മിശിഹ ദൈവം തന്നെ എന്ന് വാദിച്ചവര്‍ നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മിശിഹ പറഞ്ഞതോ, 'യിസ്രയേൽ ജനമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ മാത്രം ആരാധിപ്പിൻ' എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിരിക്കുന്നു. നരകമാണ് അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് ഒരു സഹായിയും ഉണ്ടായിരിക്കുന്നതല്ല.
- ഖുർആൻ 5:72

രണ്ട്
ക്രിസ്തു ദൈവപുത്രനല്ല!

യഹൂദരിൽ ചിലർ പറയുന്നു: 'എസ്റാ ദൈവപുത്രൻ.'നസ്‌റായര്‍ പറയുന്നു: 'മിശിഹാ ദൈവപുത്രൻ.' ഇതെല്ലാം അവരുടെ വായ കൊണ്ടുള്ള ജല്പനങ്ങൾ മാത്രം. അവര്‍, മുന്നേ സത്യനിഷേധികളായവരുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു. അവരില്‍ അല്ലാഹുവിന്റെ ശിക്ഷ ഭവിക്കട്ടെ! എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്!! അവര്‍ ശാസ്ത്രിമാരെയും പുരോഹിതന്മാരെയും, അല്ലാഹുവിനെ കൂടാതെയുള്ള രക്ഷിതാക്കളായി വരിച്ചിരുന്നു. അപ്രകാരം തന്നെ (ക്രൈസ്തവർ) മറിയയുടെ പുത്രന്‍ മിശിഹായേയും. അവരോ, ഒറ്റ ദൈവത്തിന് മാത്രമല്ലാതെ ആരാധന ചെയ്യാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ആരാധനയ്ക്ക് അര്‍ഹനായിട്ട് അവനല്ലാതെ യാതൊരാളുമില്ല തന്നെ. ഇക്കൂട്ടര്‍ ആരോപിക്കുന്ന ബഹുത്വത്തില്‍ നിന്ന് എത്രയോ വിശുദ്ധനത്രെ അവന്‍. ഈ ജനം അല്ലാഹുവിന്റെ പ്രകാശത്തെ വായ കൊണ്ട് ഊതിക്കെടുത്താന്‍ ഇച്ഛിക്കുന്നു! പക്ഷേ, അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തീകരിച്ചല്ലാതെ സമ്മതിക്കുന്നവനല്ല - ബഹുദൈവ വിശ്വാസികള്‍ക്ക് അതെത്ര തന്നെ അരോചകമായിരുന്നാലും ശരി.
- ഖുർആൻ 9:30-32

മൂന്ന്
ക്രിസ്തു സ്വന്തമായി അടയാളങ്ങൾ കാട്ടിയില്ല!

യിസ്രയേല്യരിലേക്ക് ദൂതനായും യേശുവിനെ അയച്ചു. അവൻ പറഞ്ഞു:  കട്ടായം, ഞാന്‍ നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള അടയാളവുമായി വന്നിരിക്കുന്നു. ഞാന്‍ നിങ്ങൾക്കായ് കളിമണ്ണു കൊണ്ട് പക്ഷിരൂപമുണ്ടാക്കാം, എന്നിട്ടതിലൂതാം, അപ്പോള്‍ ദൈവഹിതത്താല്‍, അതൊരു പക്ഷിയായി തീരും! ദൈവഹിതത്താലേ, ജന്മനാ അന്ധനായവന്നും പാണ്ഡുരോഗിക്കും രോഗശാന്തി നല്‍കാം. അവന്റെ ഹിതത്താല്‍ തന്നെ, മരിച്ചവരെ ഞാൻ ജീവിപ്പിക്കാം. നിങ്ങള്‍ ആഹരിക്കുന്നതെന്ത്, ഭവനങ്ങളിൽ  സംഭരിച്ചു വെച്ചിട്ടുള്ളവയെന്ത് - എല്ലാം ഞാന്‍ നിങ്ങളോടു പറയാം. ഇതിലെല്ലാം എമ്പാടും അടയാളങ്ങളുണ്ട് - നിങ്ങള്‍ വിശ്വസിക്കാൻ കൂട്ടാക്കുന്നവരാണെങ്കില്‍. തോറയെ  സത്യപ്പെടുത്തുന്നവനുമായിട്ടാകുന്നു ഞാന്‍ വന്നിട്ടുള്ളത്, നിങ്ങള്‍ക്കു നിഷിദ്ധമാക്കപ്പെട്ടിരുന്ന ചിലത് അനുവദിക്കുന്നതിനായിട്ടും. പരിഗ്രഹിപ്പിന്‍, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള അടയാളവുമായാണ് ഞാന്‍ നിങ്ങളിലേക്കു വന്നിരിക്കുന്നത്. അതിനാല്‍, ദൈവത്തെ സൂക്ഷിപ്പിൻ, എന്നെ അനുസരിപ്പിന്‍. അല്ലാഹു എന്റെ രക്ഷിതാവാകുന്നു, നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍, നിങ്ങള്‍ അവന്റെ മാത്രം അടിമത്തം സ്വീകരിപ്പിന്‍, ഇതത്രെ നേരായ മാര്‍ഗം.
- ഖുർആൻ 3:49-51

നാല്
ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല!

'ക്രിസ്തുവിനെ, മറിയയുടെ പുത്രനായ യേശുവിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചു കളഞ്ഞിരിക്കുന്നു' എന്നു ഊറ്റം കൊണ്ടതിനാലും ജൂതർ അഭിശപ്തരായിരിക്കുന്നു. സത്യത്തിലോ, അവരദ്ദേഹത്തെ കൊന്നിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, അവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കപ്പെടുകയത്രെ സംഭവിച്ചത്. അദ്ദേഹത്തെ കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും തീർച്ചയായും അതേപ്പറ്റി സന്ദേഹത്തില്‍ തന്നെ. ഊഹാപോഹങ്ങൾ പിന്തുടരുന്നതല്ലാതെ അതേ പറ്റി ഒരറിവും അവർക്കില്ല. ഉറപ്പായും അവരദ്ദേഹത്തെ കൊന്നിട്ടില്ല. പ്രത്യുത, അല്ലാഹു അദ്ദേഹത്തെ അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമായിരിക്കുന്നല്ലോ. 
- ഖുർആൻ 4:157
▪️𝑸𝒖𝒓𝒂𝒏 𝑫𝒆𝒃𝒖𝒏𝒌𝒔 𝑪𝒉𝒓𝒊𝒔𝒊𝒕𝒊𝒂𝒏𝒊𝒕𝒚

അഞ്ച്
ദൈവത്തിലേക്കുള്ള ഒരേയൊരു വഴിയല്ല ക്രിസ്തു

ഇത് അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകൾ. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവരെ അവന്‍ കീഴേ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ അനശ്വരരായി പ്രവേശിപ്പിക്കുന്നതാകുന്നു. അതത്രെ മഹത്തായ ജയം!! അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കയും അവന്റെ പരിധികളെ ലംഘിക്കയും ചെയ്തവനെ അഗ്നിപ്പൊയ്കയിൽ നിത്യവാസിയായി തള്ളും. അവന്നു നാണം കെടുത്തുന്ന ദണ്ഡനവുമുണ്ട്.
- ഖുർആൻ 4:13-14

ആറ്
യേശുവിന്റെ സമ്പൂർണ മനുഷ്യത്വം

നിശ്ചയം, അല്ലാഹുവിങ്കല്‍ യേശുവിന്റെ ഉപമ ആദാമിനെ പോലെയാകുന്നു. അവന്‍ അദ്ദേഹത്തെ നിലത്തു നിന്നു പടച്ചു. എന്നിട്ടതിനോടു പറഞ്ഞു, ഉണ്ടാവുക. അപ്പോഴവന്‍ ഉണ്ടായി!
- ഖു. 3:59

ഏഴ്
യേശു ആരാധന സ്വീകരിച്ചില്ല

അല്ലാഹു ഒരാള്‍ക്ക് വേദവും തത്ത്വജ്ഞാനവും പ്രവാചകത്വവും നല്‍കുക, അനന്തരം അയാളാകട്ടെ, ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവിന്റെയല്ല, എന്റെ അടിമകളായിരിക്കിന്‍ എന്നു പറയുക- അതൊരാൾക്കും ഭൂഷണമല്ല. പ്രത്യുത, 'നിങ്ങള്‍ പഠിക്കയും പഠിപ്പിക്കയും ചെയ്യുന്ന വേദപുസ്തകം അനുശാസിക്കുംപടി നിഷ്‌കളങ്കരായ ദൈവഭക്തരായിരിക്കിന്‍' എന്നത്രെ അയാള്‍ പറയുക. മാലാഖമായും ദൈവദൂതന്മാരെയും രക്ഷിതാക്കളായി വരിക്കാന്‍ അയാള്‍ ഒരിക്കലും ഉപദേശിക്കയില്ല. നിങ്ങള്‍ ദൈവത്തിനു കീഴ്പ്പെട്ടുക്കഴിഞ്ഞവരായിരിക്കെ ഒരു പ്രവാചകന്‍ നിങ്ങളോട് സത്യനിഷേധം കല്‍പിക്കയോ?!
-ഖുർആൻ 3:79,80

എട്ട്
ത്രിത്വോപദേശം തെറ്റാണ്

വേദക്കാരേ, നിങ്ങളുടെ മത കാര്യങ്ങളിൽ  അതിരു കവിയാതിരിക്കിന്‍. സത്യമല്ലാത്തതൊന്നും ഏകസത്യദൈവത്തിന്റെ പേരില്‍ ആരോപിക്കാതിരിക്കിന്‍. തീർച്ചയായും ക്രിസ്തു, മറിയയുടെ പുത്രനായ യേശു ദൈവദൂതനും ദൈവം മറിയയിലേക്കയച്ച വചനവും മാത്രമത്രെ, അവങ്കല്‍ നിന്നുള്ള (മറിയയുടെ ഗര്‍ഭാശയത്തില്‍ ശിശുവായി രൂപം കൊണ്ട) ഒരാത്മാവുമായിരുന്നു. അതിനാൽ, നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കിൻ. ത്രിത്വം വാദിക്കാതിരിക്ക. അതില്‍ നിന്നു വിരമിക്ക. അതത്രേ നിങ്ങള്‍ക്ക് ഉത്തമം. തീർച്ചയായും അല്ലാഹു ഏകനാകുന്നു. പുത്രനുണ്ടായിരിക്ക എന്നതില്‍ നിന്ന് പരിശുദ്ധനുമത്രെ. ഭുവനവനങ്ങളിലുള്ളതെല്ലാം അവന്റേതല്ലോ. അവയുടെ കൈകാര്യ കർത്താവായി  അവന്‍തന്നെ പോന്നവനുമല്ലോ.
-ഖുർആൻ 4:171

ഏകസത്യദൈവം ത്രിത്വത്തിലെ ഒരു ആളത്വമാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍, ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ല തന്നെ. ഇത്തരം വാദങ്ങളില്‍ നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്ക തന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കയും അവനോടു മാപ്പിരക്കയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
-ഖുർആൻ 5:73

ദൈവാസ്തിക്യവും ശാസ്ത്രവും : ചേർത്തു വായനക്കൊരാമുഖം



മതം ശാസ്ത്രത്തിന്റെ പ്രതിപക്ഷത്താണ് എന്നു ചിലർ കരുതുന്നത് ശരിയല്ല. മതമെന്തെന്നോ ശാസ്ത്രമെന്തെന്നോ അറിയാത്തവരാണ് അങ്ങനെ പറയുന്നത്. 

വാസ്തവത്തില്‍ രണ്ടു തരം ജ്ഞാന തൃഷ്ണകളുടെ ഗുണഫലങ്ങളാണിവ. ശാസ്ത്രം അന്വേഷിക്കുന്നത് ബാഹ്യപ്രപഞ്ചത്തെയാണ്. ഇന്ദ്രിയപരിധിയില്‍ വരുന്നത് മാത്രമാണ് ശാസ്ത്രത്തിന്റെ ലോകം. അതിന്റെ അന്വേഷണഭാവം ബഹിർമുഖമാണ്. അതേസമയം, മതം ബാഹ്യ ലോകത്തു നിന്ന് ആന്തരികമായ ഒരു പ്രപഞ്ചത്തിലേക്കു ദൃഷ്ടി തുറന്നു പിടിക്കുന്നു. എല്ലാ മതങ്ങളുടെയും പൊതുസ്വഭാവം അവ ഇന്ദ്രിയാതീതമായ ആത്മീയാനുഭൂതികളെ പ്രദാനം ചെയ്യുന്ന വിധത്തിലാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതത്രേ. ബാഹ്യ പ്രപഞ്ചത്തെയും, അതിലെ വ്യവഹാരങ്ങളെയും അധ്യാത്മിക വളർച്ചക്കു പ്രയോജനകരമായ വിധത്തില്‍ സക്രിയമായി ഉപയോഗിക്കുന്നതിനുള്ള ജീവിത ശൈലീ രൂപീകരണം മതങ്ങളുടെ, വിശേഷിച്ച് ഇസ്‌ലാമിന്റെ പ്രത്യക്ഷ സ്വഭാവം ആയിരിക്കുന്നതും ഇതിനാലാണ്.  മൗലികമായി രണ്ടും മനുഷ്യ പ്രകൃതിയുടെ താത്പര്യമാണ്. 

അതു പറയുവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. രണ്ടും രണ്ടുതരം ചോദ്യങ്ങളുടെ ഉത്തരമാണ്. “എങ്ങനെ?” എന്ന ചോദ്യമാണ് എപ്പോഴും ശാസ്ത്രം ഉന്നയിക്കുന്നത്. ദൃശ്യലോകത്തെ ഓരോ പ്രതിഭാസവും എങ്ങനെ സംവിധാനിക്കപ്പെട്ടിരിക്കുന്നു, എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ അന്വേഷണങ്ങള്‍ നിരന്തരം ഉന്നയിക്കപ്പെടുന്നു. അതിന്റെ ഉത്തരമാണ് അനുദിനം ശാസ്ത്രം പറയാന്‍ ശ്രമിക്കുന്നത്. ശാസ്ത്രം (Science) എന്ന പദത്തിന് നൽകുന്ന നിർവചനത്തിൽ നിന്നു തന്നെ അതു മനസിലാക്കാം (The science /sʌɪəns/ is the intellectual and practical activity encompassing the systematic study of the structure and behaviour of the physical and natural world through observation and experiment). എന്നാല്‍, മതം ഉന്നയിക്കുന്ന അന്വേഷണം “എന്തുകൊണ്ട്?” എന്നാണ്? “എങ്ങനെ” എന്നത് പ്രകാരത്തെയും വിധത്തെയും അടയാളപ്പെടുത്തുമ്പോള്‍ “എന്തുകൊണ്ട്” എന്നത് മൂലകാരണത്തെയും ലക്ഷ്യത്തെയും നിർണയിക്കുന്നു. അതിനാല്‍ ഇവ രണ്ടും പരസ്പര വിരുദ്ധമല്ല, പൂരകമാണ്. ഇതാണ് മതവിശ്വാസിയുടെ നിലപാട്.

ഒരുദാഹരണത്തിനു എങ്ങനെ എന്ന ഒരു ചോദ്യവും അതിന്‍റെ അനുബന്ധമായി ഉടലെടുക്കുന്ന ചോദ്യങ്ങളുടെ നിരയും പരിഗണിക്കാം. രക്തത്തിനു ചുവപ്പ് വര്‍ണം കിട്ടിയതെങ്ങനെ? രക്തത്തില്‍ ഒരിഞ്ചിന്റെ ഏഴായിരത്തിലൊരംശം മാത്രം വലിപ്പമുള്ള ചുവന്ന രക്താണുക്കള്‍ നിറഞ്ഞു നിൽക്കുന്നത് കൊണ്ട്. ഈ രക്താണുവിനു എങ്ങനെ ചുവപ്പ് നിറം വന്നു? അതിലുള്ള ഹീമോഗ്ലോബിന്‍ ഓക്സിജന്‍ വലിച്ചെടുക്കുമ്പോള്‍ അത് ചുവക്കുന്നു. ഹീമോഗ്ലോബിനും ഓക്സിജനും എങ്ങനെ ഉണ്ടായി? അത് പ്രകൃതി നിയമമാണ്. ഈ പ്രകൃതി നിയമം എങ്ങനെ ഉണ്ടായി? വിധത്തെയും പ്രകാരത്തെയും പറ്റിയുള്ള ഉത്തരങ്ങള്‍ ഇവിടെ അവസാനിക്കുന്നു. ഒന്നുകില്‍ സ്വയം ഉണ്ടായി എന്ന ജല്പനത്തിലോ അല്ലെങ്കില്‍ പ്രകൃതി നിയമങ്ങളുടെ കര്‍ത്താവിലോ എത്തുന്നു. ആദ്യത്തേത് അര്‍ത്ഥശൂന്യമാണെന്നു പറയേണ്ടതില്ല. രണ്ടാമത്തേതു പുതിയ ചോദ്യത്തിനു തുടക്കമിടുന്നു. എന്തുകൊണ്ട് സൃഷ്ടിച്ചു? ആ ചോദ്യത്തിനു ഉത്തരം മതമാണ്‌ പറയുന്നത്. അതു സൃഷ്ടിപ്പിന്‍റെ രഹസ്യവും ലക്ഷ്യവും വെളിപ്പെടുത്തുന്നു.

ശാസ്ത്രം എക്കാലത്തും ഭൗതികത്വത്തില്‍ നിന്ന് മോചനം നേടിയിരുന്നില്ല എന്നു ഇതിനു അർത്ഥമില്ല. വിശ്വാസത്തിന്റെ പ്രസക്തിയെ മനസ്സിലാക്കുകയും ആവശ്യമാണെന്നു മനസ്സിലാകുകയും ചെയ്തിരുന്ന അനേകം ശാസ്ത്രഞ്ജര്‍ പൂർവകാലത്തും ഇപ്പോഴും ഉണ്ട്. ഐസക് ന്യൂട്ടണും ഐൻസ്ടീനും തികഞ്ഞ മതവിശ്വാസികളും കൂടി ആയിരുന്നു. എടുത്തു പറയാവുന്നതാണ് ഗോളശാസ്ത്രജ്ഞനായിരുന്ന ജയിംസ് ജീൻസിനെ (James Jeens). കടുത്ത നാസ്തികനും അങ്ങേയറ്റത്തെ സന്ദേഹവാദിയും ആയിരുന്ന അദ്ദേഹം ശാസ്ത്രീയ അന്വേഷണങ്ങളിലൂടെയാണ് ദൈവവിശ്വാസി ആയി തീർന്നത്. ദൈവാസ്തിക്യത്തെ അംഗീകരിക്കുക മാത്രമല്ല, അതിഗുരുതരമായ ചില ശാസ്ത്രീയ പ്രശ്നങ്ങൾക്ക്  പരിഹാരമാകാന്‍ ആസ്തിക്യ വാദത്തിലൂടെയല്ലാതെ സാധ്യമാവുകയില്ല എന്നദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു. സാമൂഹിക ശാസ്ത്രജ്ഞനായിരുന്ന ജീൻസ് ബ്രിഡ്ജ് (Jeens Bridge) ഭൗതികതയെയും ആത്മീയതയെയും സമന്വയിപ്പിച്ച് വായിക്കാന്‍ ശ്രമിച്ചു. മികച്ച സാമൂഹിക ജീവിത പദ്ധതി ഇസ്ലാമിന്റെതാണ് എന്നദ്ദേഹം പ്രത്യേകം ശ്ലാഘിക്കുകയും ചെയ്തിരിക്കുന്നു! ഭ്രൂണ ശാസ്ത്രജ്ഞനായിരുന്ന മോറിസ് ബുക്കായിയുടെ ശാസ്ത്രീയ ഗവേഷണങ്ങള്‍ നല്കിയ ഉത്തരമാണ് അദ്ദേഹത്തെ ഇസ്‌ലാമിക വിശ്വാസത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ The Bible, The Quran and The Science എന്ന ഗ്രന്ഥം വിശ്വപ്രസിദ്ധമാണ്.

തഥൈവ, എല്ലാ വിശ്വാസികളും ശാസ്ത്രത്തില്‍ വിജ്ഞരായിരുന്നു എന്നും അർത്ഥമില്ല. ശാസ്ത്രം സ്വാഭാവിക ജ്ഞാനത്തെയും (Natural Knowledge) മതം ദിവ്യ ഉത്ബോധനങ്ങളിലൂടെ ലബ്ദമായ ജ്ഞാനത്തെയുമാണ്‌ (Revealed Knowledge) പ്രതിനിധീകരിക്കുന്നത്. സ്വാഭാവിക ജ്ഞാനത്തെ അവലംബിക്കാതെ ദിവ്യജ്ഞാനത്തെ അംഗീകരിക്കുകയും അതിന്റെ മാർഗത്തെ ജീവിതാവലംബിയായി കാണുകയും ചെയ്യുന്നതാണ് വിശ്വാസത്തിന്റെ അന്യൂനമായ നില. വിശ്വാസം യുക്തിയോട് കലഹിക്കുന്നില്ലെങ്കിലും അത്തരം തുലനത്തിനു മുതിരുക പോലും ചെയ്യാതെ ദിവ്യജ്ഞാനത്തെ അവര്‍ മാനിക്കുന്നു. ബാഹ്യപ്രപഞ്ചത്തെ പഠിക്കുന്ന സമയം കൂടെ അവര്‍ ആത്മീയാനുഭൂതികളില്‍ വിരാജിക്കുവാന്‍ ഉപയോഗിക്കുന്നു. പ്രപഞ്ച സംവിധാനത്തിന്റെ വിധങ്ങളിലും പ്രകാരങ്ങളിലും മനസ് മഥിച്ചിരിക്കുന്നതിന്നു പകരം, ഈ പ്രകാരങ്ങളുടെ സംവിധായകനിലും ലക്ഷ്യത്തിലും  ചിന്തകളെ തളച്ചിടുന്നു. മൂന്നാമതൊരു വിഭാഗം കൂടിയുണ്ട്. അവര്‍ ലക്‌ഷ്യം മറന്നു മാർഗങ്ങളില്‍ വശംവദരായി. പരമജ്ഞാനിയുടെ വിജ്ഞാന ഭണ്ഡാരങ്ങൾക്കു പകരം തങ്ങളുടെ ദൃഷ്ടിയില്‍ ഗോചരമായതാണ് സമ്പൂർണ വിജ്ഞാനമെന്നു ധരിക്കുകയും ചെയ്തു. സമഗ്രമായ ഉൾക്കാഴ്ച നേടിയെടുക്കാത്തതാണ് കാരണം. അവർക്കു കൂടി ആശംസകൾ; ഇസ്‌ലാമിനെ അറിയാനും പഠിക്കാനും.

ശാസ്ത്രത്തോടുള്ള സമീപനം
വിജ്ഞാനവും വിശ്വാസവും ഒരുമിച്ചു പോകുകയില്ലെന്ന നിരീക്ഷണം ആഴത്തിൽ വേരൂന്നിയത് യൂറോപ്പിലാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ലോകത്തെ, വിശിഷ്യ യൂറോപ്പിലെ, ബഹുജനങ്ങളിൽ വിശ്വാസപരമായ ആധിപത്യം സ്ഥാപിച്ചിരുന്ന ക്രൈസ്തവതക്ക് ശാസ്ത്രത്തോടുണ്ടായിരുന്ന പ്രതിലോമപരമായ സമീപനമാണ്. ശാസ്ത്രവും വിശ്വാസവും പൊരുത്തപ്പെട്ടു പോകുകയില്ലെന്ന് യൂറോപ്പ് വിശ്വസിച്ചു. ബൈബിളിലെ ചില വചനങ്ങളാണതിനു കാരണമായത്. ഉൽപത്തി പുസ്തകത്തിലെ ഒരു വചനം കാണുക: 

“യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം, എന്നാൽ   നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്. തിന്നുന്ന നാളിൽ നീ മരിക്കും'' (ഉൽപത്തി 2:16,17).

“യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോടു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ” എന്നു ചോദിച്ചു. സ്ത്രീ പാമ്പിനോട്: "തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. പാമ്പ് സ്ത്രീയോടു: “നിങ്ങൾ മരിക്കയില്ല. നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യുമെന്നു ദൈവം അറിയുന്നു' എന്നു പറഞ്ഞു (ഉൽപത്തി 3:1-5).

 “യഹോവയായ ദൈവം: “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലം കൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതി വരരുത്'' എന്നു കല്പിച്ചു. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽ നിന്നു പുറത്താക്കി (ഉൽപത്തി 3:22,23).

ബൈബിൾ നൽകുന്ന വിവരണമനുസരിച്ച് മനുഷ്യനോടു കഴിക്കരുതെന്ന് ദൈവം കല്പിച്ച വിലക്കപ്പെട്ട വൃക്ഷം അറിവിന്റെ വൃക്ഷമായിരുന്നു. മനുഷ്യൻ അതിനെ സമീപിക്കരുത് എന്നായിരുന്നുവത്രേ ദൈവത്തിന്റെ തീരുമാനം. എന്നാൽ പിശാചിന്റെ പ്രലോഭനത്തിനു വിധേയനായ മനുഷ്യൻ ദൈവത്തെ ധിക്കരിച്ച് ആ പഴം പറിച്ചു ഭക്ഷിച്ചു. അതുവഴി അവൻ ജ്ഞാനിയായി. അരിശം മൂത്ത ദൈവം അമരനാകുന്നതിനുള്ള മാർഗം കൂടി മനുഷ്യൻ തേടിയേക്കുമെന്നു ഭയന്ന് അവനെ സ്വർഗത്തിൽ നിന്നു പുറത്താക്കി! 

ചിന്താശേഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ് ഈ വിവരണം. മുസ്‌ലിംകൾ ഈ കഥ കേട്ടാൽ സ്വാഭാവികമായും പകച്ചുപോകും. കാരണം, വിശുദ്ധ ഖുർആന്റെ വിവരണത്തിൽ മനുഷ്യനെ സൃഷ്ടിച്ച ശേഷം സകലമാന വസ്തുക്കളുടെയും വസ്തുതകളുടെയും വിവരണം ആദ്യമനുഷ്യന് സൃഷ്ടി കർത്താവു തന്നെ നേരിട്ടു പഠിപ്പിച്ചു എന്നാണുള്ളത്. അതുവഴി അവനു ലഭിച്ച അറിവു കാരണം അവൻ പ്രത്യേകമായ ആദരവ് അർഹിക്കുന്നുവെന്നു പഠിപ്പിച്ച സ്രഷ്ടാവ് മലക്കുകളോട് ഒന്നാകെ മനുഷ്യനു മുമ്പിൽ പ്രണമിക്കുവാൻ കൽപിക്കുക കൂടി ചെയ്തു!

മനുഷ്യന്റെ ശാരീരികമായ പ്രകൃതത്തെ നിശ്ചയിച്ചു നൽകിയവൻ തന്നെ അവനു വൈജ്ഞാനികമായ ഔന്നത്യം പ്രാപിക്കുവാനുള്ള അവസരവും നൽകി എന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. ഇതിനു നേർവിപരീതമായിരുന്നു ക്രൈസ്തവത മുന്നോട്ടുവെച്ച ആശയം. മനുഷ്യനെ മഥിക്കുന്ന സകലമാന പ്രലോഭനങ്ങളുടെയും പിന്നിലെ പ്രചോദനം അറിവാണെന്നും അത് അവനിൽ കുത്തിവെച്ചതു പിശാചാണെന്നും അവർ സിദ്ധാന്തിച്ചു. ഈ സിദ്ധാന്തമാണ് നൂറ്റാണ്ടുകളോളം ശാസ്ത്രത്തെ ആജന്മവൈരിയായി മാറ്റി നിർത്താൻ ക്രൈസ്തവതയെ പ്രേരിപ്പിച്ചത്.

ഈ നിലപാടിനു സ്വാധീനമുണ്ടായിരുന്ന സ്ഥലങ്ങളിൽ ദീർഘകാലം ശാസ്ത്ര വളർച്ചക്ക് മുരടിപ്പുണ്ടായതിനു കാരണവും മറ്റൊന്നല്ല. ക്രൈസ്തവതയല്ലാത്ത മറ്റൊരു മതത്തെ പരിചയപ്പെടാൻ അവർക്ക് അവസരം ഉണ്ടായിരുന്നില്ല. അതിന്റെ അനിവാര്യമായ പരിണതിയെന്നോണം ക്രൈസ്തവ യൂറോപ്പിൽ ബൗദ്ധിക വ്യവഹാരങ്ങൾക്കു നേതൃത്വം കൊടുത്തിരുന്നവരും ധിഷണാശാലികളും ശാസ്ത്രജ്ഞന്മാരും മതത്തോടു
പൊതുവെ വിമുഖത കാട്ടി. അടിയുറച്ച വിശ്വാസികളായിരുന്ന പലരും മതമുപേക്ഷിച്ച് നാസ്തിക വിചാരങ്ങളിൽ അഭയംതേടി. പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ചാൾസ് ഡാർവിൻ ഒരു ക്രൈസ്തവ പാതിരിയായിരുന്നു. ബൈബിളിലെ ഉത്പത്തി പുസ്തകം അവതരിപ്പിച്ച പ്രപഞ്ചോത്പത്തി സിദ്ധാന്തത്തിന്റെ അർഥശൂന്യത ബോധ്യപ്പെട്ടാണ് അദ്ദേഹം മതം വിട്ടത്!! ശാസ്ത്ര പഠനങ്ങളിൽ ഏർപ്പെട്ടിരുന്നവർ പുരോഹിത കോടതികളിൽ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടി വന്നു. വിശ്വാസവും വിജ്ഞാനവും ഒരു വിധേനയും ഒത്തുപോകുകയില്ലെന്ന ധാരണ മൂടുറച്ചതായിരുന്നു ഇതിനു കാരണം. മനുഷ്യന്റെ നാഗരിക വളർച്ചക്കും ബൗദ്ധിക വികാസത്തിനും ഇത്രമേൽ ആഘാതമേറ്റ മറ്റൊരനുഭവം ചരിത്രത്തിലില്ല. എന്നാൽ മനുഷ്യപ്രകൃതിയെ യഥോചിതം ഉൾക്കൊള്ളുന്ന ഇസ്‌ലാമിക നാഗരികതയുടെ സുവർണ കാലഘട്ടം വിശ്വാസവും വിജ്ഞാനവും തമ്മിലുള്ള പാരസ്പര്യത്തിന്റെ വിജയഗാഥ ആലപിക്കുകയായിരുന്നു.

ശാസ്ത്ര മുന്നേറ്റങ്ങളുടെ ഭൂമികയായിരുന്നു പൂർവകാല ഇസ്‌ലാമിക നാഗരികതകൾ. ആ മേഖലയിലുണ്ടായ തകർച്ചയുടെ ഫലമായി വിശ്വാസത്തിനു തന്നെ കരുത്ത് നഷ്ടപ്പെട്ടതിനും ചരിത്രാനുഭവങ്ങളുണ്ട്. വിശ്വാസവും വിജ്ഞാനവും പരസ്പര പൂരകങ്ങളാണ് എന്നതിന് ഉദാഹരണമാണിത്. നേരെ മറിച്ചായിരുന്നു യൂറോപ്പിലെ ക്രൈസ്തവരുടെയും ജപ്പാനിലെ ബുദ്ധമതക്കാരുടെയും അനുഭവം. വിശ്വാസ രംഗം തങ്ങളുടെ മൗലികമായ കാഴ്ചപ്പാടുകളിൽ ആധിപത്യം പുലർത്തിയ കാലത്ത് ശാസ്ത്രീയ അവബോധം തീരെ കുറഞ്ഞവരും വൈജ്ഞാനിക മണ്ഡലത്തിൽ അധഃസ്ഥിതരുമായിരുന്നു അവർ. ഈ രംഗത്തുള്ള വളർച്ച ധനാത്മകമായ ലക്ഷണങ്ങൾ കാണിച്ചപ്പോഴെല്ലാം അവർ വിശ്വാസപരമായി പിറകോട്ടു പോവുകയും മതത്തിന്റെ മൗലിക വീക്ഷണങ്ങളിൽ നിന്നു മാറി നിൽക്കുകയും ചെയ്തു.

പ്രശസ്ത ചരിത്രപണ്ഡിതനായ വിൽഡ്യൂറന്റ് എഴുതുന്നു: “The ancient world differed from the new machine world only in means, not in aims. What will you say if it is found that all our progress consists in the improvement of methods and means and not in the betterment of the aims and goals?' - "ആധുനിക യന്ത്രയുഗവും പൗരാണിക കാലഘട്ടവും തമ്മിലുള്ള അന്തരം ലക്ഷ്യങ്ങളിലല്ല; മാർഗങ്ങളിലും രീതിയിലുമാണ്. ഉദ്ദേശ്യവും ലക്ഷ്യവും പരിഷ്കരിക്കുന്നതിന് പകരം വഴി നന്നാക്കുവാനാണ് നമ്മുടെ ശ്രദ്ധയും നീക്കവുമെങ്കിൽ അതിനെക്കുറിച്ചെന്തു പറയാനാണ്?' (The Pleasure of Philosophy, Page 40)

വിഖ്യാത ചിന്തകനായ ബർട്രണ്ട് റസ്സൽ പറയുന്നു: "പ്രകൃതിയുമായുള്ള സമരത്തിൽ മനുഷ്യൻ ശാസ്ത്രത്തിന്റെ സഹായത്തോടെ വിജയം വരിച്ചെങ്കിലും സ്വന്തം ശരീരത്തിലുള്ള സമരത്തിൽ അവന് വിജയിക്കാനായിട്ടില്ല. ശാസ്ത്രം എന്ന ആയുധം അതിലവനെ സഹായിച്ചിട്ടില്ല. (ഉദ്ധരണം: അൽഈമാനു വൽമഅ്'രിഫതു വൽഫൽസഫ, ഡോ. മുഹമ്മദ് ഹുസൈൻ ഹൈക്കൽ). തികഞ്ഞ ഭൗതികവാദിയായിരുന്നിട്ടും ശാസ്ത്രത്തിന്റെ അഭൂതപൂർവമായ വളർച്ചയിൽ അഭിമാനിയായിരുന്നിട്ടും അടിസ്ഥാന ലക്ഷ്യത്തിലേക്ക് മാനവികതയെ ആനയിക്കുവാൻ ശാസ്ത്രം മതിയാവുന്നില്ല എന്ന തിരിച്ചറിവാണ് റസ്സലിന്റെ വാക്കുകളിലുള്ളത്.

ശാസ്ത്രവും ശാസ്ത്രീയ വിദ്യാഭ്യാസവും വിശ്വാസത്തിന്റെ അഭാവത്തിൽ അന്തസാരശൂന്യമായ, ആദ്ധ്യാത്മികപ്പശിമയില്ലാത്ത കുറേ യന്ത്രമനുഷ്യരെയാണ് സൃഷ്ടിക്കുന്നത് എന്ന കാര്യം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസം പോലും അത്തരമൊരു ആപത്കരമായ ശൂന്യതയിലേക്കാണു നമ്മെ നയിക്കുന്നതെന്ന് വിൽഡ്യൂറന്റ് തന്നെ എഴുതിയിട്ടുണ്ട്: 

"The damage done to our schools and colleges is mostly due to the education theory of Spencer, who has defined education as bringing man in harmony with his environment. This definition is lifeless and mechanical, and it stems from the philosophy of the superiority of mechanics. Every creative spirit and brain is averse to it. The result is that our schools and colleges have been filled with theoretical and mechanical sciences and have remained devoid of such subjects as literature, history, philosophy and art, which are being considered to be useless. An education which is purely scientific, can produce nothing except tools. It alienates man from beauty and estranges him from wisdom. It would have been better for the world if Spencer had not written a book.' 

"നമ്മുടെ സ്കൂളുകൾക്കും കോളേജുകൾക്കും ക്ഷതമേറ്റത് പ്രധാനമായും സ്പെൻസറുടെ വിദ്യാഭ്യാസ വീക്ഷണം മുഖേനയാണ്. "വ്യക്തിയെ തന്റെ പരിസ്ഥിതിയുമായി ഇണക്കിച്ചേർക്കുന്നതാണ് വിദ്യാഭ്യാസം" എന്നാണ് അദ്ദേഹം നിർവചിച്ചത്. നിശ്ചേതനവും യാന്ത്രികവുമായ ഒരു നിർവചനമാണിത്. വെറും യന്ത്രത്തിന്റെ മേലാളത്ത ഫിലോസഫിയിൽ നിന്നാണത് ഉടലെടുത്തത്. ഏതൊരു സർഗാത്മക ചൈതന്യത്തിനും മനസ്സിനും അത് അരോചകമായിരിക്കും. ഇതിന്റെ പ്രത്യാഘാതമായി നമ്മുടെ സ്കൂളുകളും കോളേജുകളും സൈദ്ധാന്തികവും യാന്ത്രികവുമായ ശാസ്ത്രങ്ങൾ കൊണ്ട് കുത്തി നിറയ്ക്കപ്പെട്ടിരിക്കുന്നു. സാഹിത്യം, ചരിത്രം, തത്വശാസ്ത്രം, കല തുടങ്ങിയവ അവഗണിക്കപ്പെടുകയും അവ നിഷ്പ്രയോജനങ്ങളാണെന്ന ധാരണ പരക്കുകയും ചെയ്തിരിക്കുന്നു. തീർത്തും ശാസ്ത്രീയം (scientific) എന്ന് പറയാവുന്ന ഒരു വിദ്യാഭ്യാസത്തിന് കുറേ ഉപകരണങ്ങളെ (യന്ത്രമനുഷ്യരെ) അല്ലാതെ സൃഷ്ടിച്ചു വിടാൻ സാധിക്കുകയില്ല. അത് മനുഷ്യനെ തന്റെ സൗന്ദര്യവാസനയിൽ നിന്ന് അകറ്റുകയും തത്വജ്ഞാനത്തിൽ നിന്ന് വേർപെടുത്തുകയും ചെയ്യും. സ്പെൻസർ ഇങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലായിരുന്നുവെങ്കിൽ അതായിരുന്നു ലോകത്തിന് നല്ലത്!!' (The Pleasure of Philosophy, Page168, 169, Newyork 1953).

ശാസ്ത്രീയ മുന്നേറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധിക്കു പരിഹാരമാകാൻ കലയ്ക്കും സാഹിത്യത്തിനും സാധിക്കുമെന്ന് വിൽഡ്യൂറന്റ് കരുതുന്നു. എന്നാൽ അതൊരിക്കലും ശാശ്വതമായ ഒരു പരിഹാരമല്ല തന്നെ. താത്കാലികമായ ചില അനുഭൂതികൾക്കപ്പുറത്ത് മാനവികതയ്ക്കു സമഗ്ര തല സ്പർശിയായ സമാശ്വാസം പകരാൻ അതിനു സാധിക്കുകയില്ല. വിശ്വാസത്തെയും വിജ്ഞാനത്തെയും, അതായത് മതത്തെയും ശാസ്ത്രത്തെയും വിരുദ്ധധ്രുവങ്ങളിൽ പ്രതിഷ്ഠിക്കുന്നതിനു പകരം ഇസ്‌ലാം സമീപിച്ചതു പോലെ രണ്ടിനെയും രണ്ട് മൗലിക യാഥാർഥ്യങ്ങളായി ഉൾക്കൊള്ളുന്നതാണു ശരിയായ നിലപാട്.

ഇവിടെ മുതൽ പുതിയ പരമ്പര ആരംഭിക്കുകയാണ്. ദൈവാസ്തിത്യം ശാസ്ത്രം എന്തു പറയുന്നു എന്ന അന്വേഷണം. തുടർന്നുള്ള ഭാഗങ്ങളും വായിക്കുമല്ലോ.