Thursday, August 15, 2019

സ്ത്രീ ഹൈന്ദവ ദർശനത്തിൽ


ഭാരതത്തിൽ ഹൈന്ദവധർമ പ്രകാരവും സ്ത്രീ അവമതിക്കപ്പെട്ടു. “കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താ വിനാലും വാർധക്യത്തിൽ പുത്രനാലും സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരു കാലത്തും സ്വാതന്ത്ര്യം അർഹിക്കുന്നില്ലായെന്നാണ് മനുവിന്റെ നിലപാട്. ഒരു സ്ത്രീയും സ്വന്തമായി തന്ത്രം ജോലി ചെയ്യേണ്ടതില്ലാ എന്നാണ് മനു പറഞ്ഞത് എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ഇത് ശരിയല്ല. ഇതിന് തൊട്ടുമുമ്പുള്ള ശ്ലോകത്തിൽ അത് കുറേ കൂടി വ്യക്തമാണ്.

"അസ്വാത്രന്താഃ സ്ത്രീയ കാര്യാൽ
പുരുഷർ സൈ്വർ ദിവാനിശം
വിഷയേഷു ച സജ്ജന്ത്യാ
സ്സംസ്ഥാപ്യാ ആത്മനോ വശേ(9/2).

(ഭർത്താവ് തുടങ്ങിയ ബന്ധുക്കൾ രാവും പകലും ഒരു കാര്യത്തിലും സ്ത്രീക്ക് സ്വാതന്ത്യം കൊടുക്കരുത്. അവർ ദുർവിഷയികളായിരുന്നാൽ പോലും തങ്ങളുടെ അധീനതയിൽ വസിച്ചു കൊള്ളട്ടെ)

സ്ത്രീ വിശ്വസിക്കാൻ കൊള്ളാത്തവളും കഴുതപ്പുലിയുടെ ഹൃദയമുള്ളവളും ആണെന്നും അവളുമായി ചങ്ങാത്തം പാടില്ലായെന്നുമായിരുന്നു ഋഗ്വേദ കാലത്തുണ്ടായിരുന്ന വീക്ഷണം. അപ്സരസ്സായിരുന്ന ഉർവശി തന്റെ കാമുകനായിരുന്ന പുരുരവസ്സിനോട് പറയുന്നതിങ്ങനെ: “പുരുരവസ്സ്, മരിക്കരുത്, ഓടിപ്പോകരുത്; ക്രോധം പൂണ്ട് ചെന്നായ്ക്കൾ നിങ്ങളെ കടിച്ചുകീറാതിരിക്കട്ടെ. സത്യമായും സ്ത്രീകളുമായി ചങ്ങാത്തം പാടില്ല. കഴുതപ്പുലിയുടെ ഹൃദയമാണവരുടേത്. സ്ത്രീകളുമായി ചങ്ങാത്തമില്ല തന്നെ; വീട്ടിലേക്ക് മടങ്ങിപ്പോകൂ.”

സർവദോഷങ്ങളുടെയും പേടകവും നരകാഗ്നിയിലെ ഇന്ധനവുമായാണ് ഉപനിഷത് കാലഘട്ടത്തിൽ സ്ത്രീകളെ വില യിരുത്തപ്പെട്ടത്. യാജ്ഞവൽക്യോപനിഷത്തിലെ ചില ശ്ലോകങ്ങൾ ശ്രദ്ധിക്കുക:

ജ്വലനാ അതി ദുര്യോപീ
സരസാ അപി നീരസാ:
സ്ത്രീയോ ഹി നരകാഗ്നീനാ
മിണ്ഡനം ചാരു താരുണാം

(ഏറെ ദൂരത്തു വെച്ചു തന്നെ ദഹിപ്പിക്കുന്നവളും സരസയാണെന്നു തോന്നുമെങ്കിലും രസഹീനയും നരകത്തീയിലെ ഇന്ധനവുമായ സ്ത്രീ സുന്ദരിയാണെങ്കിലും ഭയങ്കരിയാണ്- ശ്ലോകം-16).

സർവേഷാം ദോഷരത്നാനാം
സുസമുദ്ഗിക യാനയാ
ദുഃഖ ശൃംഖലയാ നിത്യമലമസ്ത
മ മസ്ത്രീയാ

(സർവദോഷങ്ങളുടെയും പ്രകടവും നിരന്തരമായ ദുഃഖത്തിന്റെ ശൃംഖലയുമായ സ്ത്രീയിൽ നിന്ന് നിന്നെ ഭഗവാൻ രക്ഷിക്കട്ടെ. ശ്ലോകം 19).

ഭഗവദ്ഗീതയിൽ അർജുനനു ലഭിക്കുന്ന ഉപദേശത്തിൽ, സ്ത്രീകൾ, വൈശ്യർ, ശൂദ്രർ തുടങ്ങിയവർ പാപയോനിയിൽ ജനിച്ചവരാണ് എന്ന് പരിചയപ്പെടുത്തുന്നുണ്ട് (9/32).

 ദേവി 
സ്ത്രീയെ ദേവിയായി പൂജിച്ചിരുന്നവർ പോലും അവളെ അപമാനിക്കുകയായിരുന്നു ഫലത്തിൽ ചെയ്തതെന്ന് പറഞ്ഞാൽ തെറ്റാവില്ല. വികലവും വികൃതവുമായ ലൈംഗിക വിഭ്രാമകങ്ങളിൽ നിന്നാണ് ദേവീപൂജയുടെ ആരംഭം.

“ദേവിയെ വിശേഷിപ്പിക്കാൻ സുഭഗാ, ഭഗാരാധ്യാ, ഭഗമാലിനി തുടങ്ങിയ നാമങ്ങൾ ഉപയോഗിക്കാറുണ്ട്. ഭഗത്തിന് യോനിയെന്നർത്ഥമുണ്ട്. മുകളിൽ പറഞ്ഞ വിശേഷണങ്ങളുടെ സാരം യഥാക്രമം ശോഭനമായ ഭഗത്തോടു കൂടിയവൾ, ഭഗത്തിൽ ആരാധിക്കപ്പെടുന്നവൾ, ഭഗത്തെ ധരിക്കുന്നൾ എന്നിങ്ങനെയാണ്. ലളിതസഹസ്രനാമത്തിൽ പ്രഗത്ഭാ, വിദഗ്ദാ തുടങ്ങിയ നാമങ്ങളും ദേവിയെ വിശേഷിപ്പിക്കാനുപയോഗിച്ചിട്ടുണ്ട്. “പ്രായപൂർത്തി വന്നവളും ഭർത്താവിനെ രമിപ്പിക്കുന്നവളും സംഭോഗകർമത്തിൽ അതിനിപുണയുമായവൾ” എന്നാണ് പ്രഗത്ഭക്കർത്ഥം. “കാമക്രീഡയിൽ തീരെയും ലജ്ജയില്ലാത്തവളും വിവിധ രീതിയിലുള്ള രതിക്രീഡയിൽ നൈപുണ്യം സിദ്ധിച്ചവളും” എന്നാണ് വിദഗ്ദയുടെ വിവക്ഷ. നിഖില സ്ത്രീരൂപത്വം ഹേതുവായി സ്വരമണൻമാരിൽ ക്രീഡയിൽ താൽപര്യമുള്ളവർ എന്ന അർത്ഥത്തിൽ രമണലമ്പടായെന്നും ഭക്തന്മാരെ രമിപ്പിക്കുന്നവൾ എന്ന അർത്ഥത്തിൽ രമണീയെന്നും ദേവി അറിയപ്പെടുന്നു” (വി. സി ശ്രീജൻ: യാ ദേവി സർവഭൂതേഷു. പേജ് 19).

 സതിദേവി
ഹൈന്ദവ സമുദായത്തിൽ നിലനിന്നിരുന്ന സതി സമ്പ്രദായം എത്രമാത്രം ക്രൂരമായിരുന്നുവെന്ന് പറയേണ്ടതുണ്ടോ? ഭർത്താവിന്റെ ചിതയിൽ എത്രയധികം തരുണികൾ ജീവിതം ഹോമിക്കേണ്ടി വന്നു! സതി സമ്പ്രദായം ആചരിക്കുന്നവരെ സതീദേവി എന്ന് വിളിച്ച് പ്രസ്തുത അനാചാരത്തെ നിലനിർത്തിപ്പോരാനാണ് പൗരോഹിത്യം എന്നും ശ്രമിച്ചത്. ഹൈന്ദവ സന്യാസികളുടെ അനിഷ്ടം സമ്പാദിക്കാൻ താൽപര്യമില്ലാതിരുന്ന ബ്രിട്ടീഷ് അധിനിവേശ സർക്കാർ പോലും നിയമ നടപടികൾക്ക് മുതിർന്നില്ല. രാജാറാം മോഹൻ റോയ് ആണ് ഈ നിർബന്ധിത “വിശുദ്ധ ആത്മഹത്യ'ക്കെതിരെ ശബ്ദമുയർത്തിയത്. സ്വന്തം സഹോദരൻ മരണപ്പെട്ടപ്പോൾ അയാളുടെ പത്നിയെ ചിതയിൽ ചാടിച്ച് കൊല്ലാനുള്ള ശ്രമം തടയുന്നത് പരാജയപ്പെട്ടപ്പോൾ മുതൽ അദ്ദേഹം ആരംഭിച്ച സതിവിരുദ്ധ പ്രക്ഷോഭങ്ങൾക്കൊടുവിൽ 1929ൽ വില്യം ബെന്റിക് പ്രഭുവാണ് സതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

സതി അനുഷ്ടിക്കാത്ത വിധവകളോട് ഏറ്റവും മോശമായ രീതിയിലാണ് ഹൈന്ദവ സമൂഹം പെരുമാറിയിരുന്നത്. അവർ തല മൊട്ടയടിച്ച് ഒറ്റപ്പെട്ട് കഴിയണമെന്നായിരുന്നു ശാസന. വ്യാപകമായിരുന്ന ശൈശവ വിവാഹം മൂലം വിധവകളായിരുന്ന ആറും ഏഴും വയസ്സുള്ള പെൺകിടാങ്ങൾ പോലും ജീവിതകാലം മുഴുവൻ തല മുണ്ഡനം ചെയ്ത് വെറും ഒരു നേരം മാത്രം അന്നം കഴിച്ച് ഭിക്ഷുണികളായി കഴിയേണ്ടി വന്നു. വാവു ദിവസങ്ങളിൽ രാപ്പകലുകൾ ഒരു തുള്ളി പച്ചവെള്ളം പോലും കുടിക്കാതെ ഉപവസിക്കാൻ നിർബന്ധിതരായി. വിധി ഭർത്താവിന്റെ ജീവനെടുത്തതിന്റെ പേരിൽ അകാരണമായി അടിച്ചേൽപ്പിക്കപ്പെടുന്ന ഈ അപമാനത്തേക്കാൾ നല്ലത് മരണമാണെന്ന് കരുതിയാണ് പലരും “സതീദേവി'കളായത് എന്ന് മറക്കരുത്.

 വിധവാ വിവാഹം
വിധവാ വിവാഹത്തെ നിഷിദ്ധമായാണ് ഹൈന്ദവ ദർശ നങ്ങൾ ഇപ്പോഴും വിലയിരുത്തുന്നത്. മനുസ്മൃതി തന്നെ ഉദ്ധരിക്കാം:

ആ സീതാ മരണാൽ കാന്താ നിയതാ ബഹ്മചാരിണീ യോ ധർമ്മ ഏക പത്നി നാം കാംക്ഷന്തി നമനത്തമം

(ഭർത്താവു മരിച്ചാൽ പിന്നെ ജീവിതാവസാനം വരെ ഭാര്യ സഹനശീലയും വിശുദ്ധയും ബ്രഹ്മധ്യാനമുള്ളവളായും മദ്യം, മാംസം എന്നിവ ഭക്ഷിക്കാതെയും ഉത്കൃഷ്ടയായ ഒരു പതിവൃതയുടെ ധർമം കാംക്ഷിച്ചും ഇരിക്കേണ്ടതാകുന്നു).

ഇത്തരം അപക്വവീക്ഷണങ്ങളുടെ കൂടി ഉപോത്പന്നമായിരുന്നിരിക്കണം സതി സമ്പ്രദായം.

 ദേവദാസി
മറ്റൊന്ന് ദേവദാസി സമ്പ്രദായം. അഥർവവേദ കാലഘട്ട ത്തിൽ തന്നെ ദേവദാസി സമ്പ്രദായം ആരംഭിച്ചിരുന്നു. ദേവന്മാരുടെ ദാസികളായി ക്ഷേത്രങ്ങളിലേക്ക് വഴിപാടായി അർപ്പിക്കപ്പെട്ട ശൂദ്രസ്ത്രീകളാണ് “ദേവദാസികൾ”. സവർണജാതിക്കാർ ദേവന്മാരുടെ ഭൂമിയിലെ പ്രതിനിധികൾ ആയതുകൊണ്ട് അവരുടെ ഉപയോഗത്തിന് വേണ്ടിയാണ് ഈ സമ്പ്രദായം ഉണ്ടായത്.

ആർഷ ഭാരത സംസ്കൃതിയുടെ അവിഭാജ്യമായ ഘടകങ്ങളിലൊന്നായി ദേവദാസികൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. രാമായണ, മഹാഭാരത കഥകൾ പരിചയമുള്ളവർക്കൊക്കെ അതറിയാം. ആദർശപിതാവായ ദശരഥമഹാരാജൻ ശ്രീരാമനുവേണ്ടി തയാറാക്കിയ സൈന്യത്തിലും സൗന്ദര്യം വിറ്റിരുന്ന ദേവദാസികൾ കൂടി അംഗമായിരുന്നുവല്ലോ. പഞ്ചപാണ്ഡവരും കൗരവരും കുരുക്ഷേത്രയുദ്ധത്തിന് വരുമ്പോൾ ഇരുപക്ഷത്തും അകമ്പടി സേവിച്ചിരുന്നത് ദേവദാസികളെ കുത്തിനിറച്ച കുതിരവണ്ടികളായിരുന്നു. വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമനെ മുന്നിൽ നിന്ന് സ്വീകരിക്കുന്നവരിലും ദേവദാസികൾ ഉണ്ട്. തത്വജ്ഞാനിയായ ജനകവിദഹനെ സന്ദർശിക്കാൻ ചെന്നപ്പോൾ ശൂകനെ സ്വീകരിച്ചത് കണ്ടാൽ തന്നെ തൃഷ്ണയും പ്രസരിപ്പും തുളുമ്പുന്ന അമ്പത് തരുണികളായിരുന്നുവെന്നാണ് മഹാഭാരതം പറയുന്നത്. ദീർഘവും കഠിനവുമായ സഹന പരീക്ഷണങ്ങൾക്കു ശേഷം തലസ്ഥാനത്ത് മടങ്ങിവന്ന കൗഷിക മഹാരാജാവിനെയും എതിരേറ്റത് ദേവദാസികൾ തന്നെ. അമ്പലങ്ങളിലെ വേശ്യകളായി സ്ത്രീകളെ വഴിപാട് നേരുന്ന ഈ ദുരാചാരം പരിഷ്കൃതമെന്നു പറയുന്ന ആധുനിക സമൂഹത്തിൽ പോലും ഉണ്ടെന്ന് പറയാൻ നാണക്കേടുണ്ട്.

No comments:

Post a Comment