ഫാദര്‍ ജെ. ജെ. പള്ളത്ത് എസ്. ജെ. ഓശാന മാസിക, ജൂലായ് 2003 “സമൂഹത്തിനു വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്ത് എരിഞ്ഞടങ്ങുന്നവരാണെന്നാണല്ലോ സന്യാസ്ഥരുടെ അവകാശവാദം. ഇത്രയും ഉധാത്തമായ ജീവിതം നയിക്കുന്നവാരാനെങ്കില്‍ ധന്യമായ അവരുടെ ജീവിത ശൈലിയിലും മുഖത്തും കാണേണ്ടതാണ്. എന്നാല്‍ നമ്മുടെയൊക്കെ പ്രതീക്ഷക്കു വിപരീതമായി നിസ്വാര്‍ത്ഥ സേവകരില്‍ തൊണ്ണൂറ്റിഒമ്പത് ശതമാനവും വാര്‍ധക്യ കാലത്ത് കഴിഞ്ഞ കാലത്തെ കുറിച്ചുള്ള നഷ്ട്ടബോധത്താല്‍ സമനില തെറ്റിയും ശിഷ്ട കാലത്തെ പഴിച്ചും മാനസിക രോഗികളായിത്തീരുന്നു. മരണശയ്യാവലംബരായ പല വൃദ്ധ സന്യസ്ഥരും സ്ത്രീ സാമീപ്യത്തിനു വേണ്ടി കേഴുന്നതും സ്ത്രീ സ്പര്‍ശനത്തിനായി ദാഹിക്കുന്നതും കാണുമ്പോല്‍ മനുഷ്യ പ്രകൃതിക്ക് നിരക്കാത്ത തീര്‍ത്തും അശാസ്ത്രീ യമായ ബ്രഹ്മചര്യത്തിന്‍റെ നിരര്‍ത്ഥകത നമുക്കു മനസ്സി ലാകും. സ്ത്രീ വിരോധം അഭിനയിചിരുന്നതിനാല്‍ ഞങ്ങളൊക്കെ പുണ്യവാളന്‍ എന്ന് ധരിച്ചിരുന്ന ഒരു വിശു ദ്ധനു വാര്‍ദ്ധക്യ സഹജമായ രോഗം പിടിപ്പെട്ടു കോഴിക്കോട് നിര്‍മല ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തെ ശുശ്രുഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവിടെ വന്നിരുന്ന സകല നഴ്സുമാരെയും ആര്‍ത്തി യോടെ കടന്നു പിടിക്കുന്നതും അബോധാവസ്ഥയില്‍ പോലും കൈകള്‍ എന്തിനൊക്കെയോ പരതുന്നതും ഒരു സാധാരണ കാഴ്ചയായിരുന്നു, മനുഷ്യപ്രകൃതിയെ അബോധാവസ്ഥയില്‍ പോലും സ്വാധീനിക്കാന്‍ കഴിയുന്ന അടിസ്ഥാന പ്രവണതകളെ അടിച്ചമര്‍ത്തിയത് കൊണ്ടായി രുന്നു അത്. എന്‍റെ മുപ്പത്തഞ്ച് വര്‍ഷത്തെ ഈശോസഭാ ജീവിതത്തിനിടയില്‍ നിരവധി ഈശോസഭക്കാര്‍ വാര്‍ധക്യം പ്രാപിച്ചു മരണപ്പെടുകയുണ്ടായി. അവരില്‍ വിരലില്‍ എണ്ണാന്‍ മാത്രം പേരാണ് നോര്‍മലായി മരിച്ചിരിക്കുന്നത്. ബാക്കി മുഴുവന്‍ പേരും നഷ്ടപ്പെട്ട ജീവിതാവസരങ്ങളെ ഓര്‍ത്ത് വിലപിച്ചും ഈ ജീവിതരീതിയെ ശപിച്ചും മാനസിക രോഗികളായി മരിക്കുകയാണ് ചെയ്തിട്ടുള്ളത്.”
No comments:
Post a Comment