Friday, August 31, 2018

ഇമാം അബൂഹനീഫയും യുക്തിവാദികളും - 2



ഒരു യുക്തിവാദിയോടു സംവദിക്കുകയായിരുന്നു ഇമാം അബൂഹനീഫ റ. അദ്ദേഹം ചോദിച്ചു: "കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം.  പ്രക്ഷുബ്ധമായ കടൽ തിമിർത്താടുന്നു. ഗതിതെറ്റി വീശുന്ന കാറ്റ് ദിശയറിയാതെ നാലുപാടും അടിക്കുന്നു. അത്തരമൊരു അന്തരീക്ഷത്തിൽ കപ്പിത്താനില്ലാതെ ഒരു പായക്കപ്പൽ ശരിയായ ദിശയിൽ തെല്ലും ആടിയുലയാതെ അക്കര പറ്റുമോ?

യുക്തിവാദി : അതെങ്ങനെ? കപ്പിത്താൻ വേണം!

ഇമാം: ഓഹോ, എങ്കിലീ ക്ഷുബ്ധതയും ഇളകി മറിച്ചിലും തിമിർത്തു പെയ്യലുമെല്ലാമുള്ള ഈ ഭൂമി മൊത്തം താനേ ചലിക്കുന്നതെങ്ങനെ?!

അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ യുക്തിവാദികൾ തീർത്തും ഞെട്ടി.

(ശയ്ഖുനാ ഹബീബ് സൈൻ തങ്ങളുടെ അജ്'വിബയിൽ നിന്ന്).

No comments:

Post a Comment