Thursday, May 21, 2020

നിരീശ്വരവാദികൾ പറയുന്ന അഞ്ച് വൈരുധ്യങ്ങൾ


മതം ഇളകുമ്പോൾ മദമിളകുന്ന മാധ്യമം


26 തരം ഖുർആനും 7 തരം ഓത്തുമുണ്ടോ?


ഫാതിഹയും മുഅവ്വിദതയ്നിയും ഇല്ലാത്ത മുസ്വ്‌ഹഫോ?


സൂറതുന്നൂറയ്നിയും സൂറതുൽ വലായതും പിന്നെ ആടു തിന്നതും എവിടെ?


Friday, May 8, 2020

സാലിക്ഉ 6 : ഉസ്മാനിന്റെ ഖുർആനോ? നബി തിരുമേനിയുടെ ഖുർആൻ എവിടെ?


ദൈവാസ്തിക്യവും ശാസ്ത്രവും 16 : ഭൗതികശാസ്ത്രത്തെ നിരാകരിക്കുന്ന ഭൗതികവാദം


ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഭൗതികശാസ്ത്രജ്ഞൻ റിച്ചാർഡ് കോൺ ഹെന്റിയുടെ Mental Universe എന്ന ലേഖനത്തിൽ ഐസക് ന്യൂട്ടണെ ഉദ്ധരിച്ചു പറയുന്നതു പോലെ നിരീശ്വരവാദത്തിന്റെ ആത്യന്തിക കാരണം, 'ശരീരം പൂർണവും സമ്പൂർണ്ണവും സ്വതന്ത്രവുമായ ഒരു യാഥാർത്ഥ്യമാണ്' എന്ന ധാരണയാണ്. ഭൗതിക വസ്‌തുക്കൾ “സ്വയം സമ്പൂർണ്ണവും ആത്യന്തികവുമായ ഒരു യാഥാർത്ഥ്യം” (a complete, absolute independent reality in themselves) അല്ല. കാരണം, ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ വീക്ഷണമനുസരിച്ച്, ഭൗതിക ലോകത്തിന് ബോധത്തിൽ നിന്ന് / മനസ്സിൽ നിന്ന് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. മനസ്സിൽ നിന്ന് സ്വതന്ത്രമായ ഒരു യാഥാർത്ഥ്യവുമില്ല.

കാലിഫോർണിയ സർവകലാശാലയിലെ ഭൗതികശാസ്ത്രജ്ഞൻ ഹെന്റി സ്റ്റാപ്പ് തന്റെ Mindful Universe എന്ന പുസ്തകത്തിൽ പറയുന്നു:

“…According to contemporary orthodox basic physical theory, but contrary to many claims made in the philosophy of mind, the physical domain is not causally closed. A causally open physical description of the mind-brain obviously cannot completely account for the mind-brain as a whole.”

“In short, already the orthodox version of quantum mechanics, unlike classical mechanics, is not about a physical world detached from experiences; detached from minds.”

“...സമകാലിവും യാഥാസ്ഥിതികവുമായ അടിസ്ഥാന ഭൗതിക സിദ്ധാന്തം അനുസരിച്ച്, എന്നാൽ മനസ്സിനെ കുറിച്ചുള്ള തത്ത്വചിന്തയിലെ പല അവകാശ വാദങ്ങൾക്കും വിരുദ്ധമായി, ഭൗതിക മണ്ഡലം നിദാനപരമായി അടഞ്ഞതല്ല. മനോ-മസ്തിഷ്ക്കത്തിന്റെ നിദാനപരമായുള്ള തുറന്ന ഭൗതിക വിവരണം മനോ-മസ്തിഷ്ക്കത്തെ ഒരു സാകല്യം എന്ന നിലക്ക് പൂർണമായി കണക്കിലെടുക്കുന്നേയില്ല

ചുരുക്കത്തിൽ, ഇപ്പോൾ തന്നെ ക്ലാസിക്കൽ മെക്കാനിക്‌സിൽ നിന്നു വ്യത്യസ്തമായി, അനുഭവങ്ങളിൽ നിന്നകന്ന, മനസ്സിൽ നിന്നു വേർപെട്ട ഒരു ഭൗതിക ലോകത്തെ പറ്റിയല്ല ക്വാണ്ടം മെക്കാനിക്സിന്റെ യാഥാസ്ഥിതിക ഭാഷ്യം.”

സ്റ്റാപ്പിന്റെ അഭിപ്രായം തന്നെയാണ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി ക്വാണ്ടം ഭൗതിക ശാസ്ത്രജ്ഞൻ ഫ്രീമാൻ ഡൈസണിന്റെ വാക്കുകളിലും പ്രതിധ്വനിക്കുന്നത്:

“Atoms are weird stuff, behaving like active agents rather than inert substances. They make unpredictable choices between alternative possibilities according to the laws of quantum mechanics. It appears that mind, as manifested by the capacity to make choices, is to some extent inherent in every atom. The universe is also weird, with its laws of nature that make it hospitable to the growth of mind. I do not make any clear distinction between mind and God. God is what mind becomes when it passes beyond the scale of our comprehension.”

“ആറ്റങ്ങൾ വിചിത്രമായ പദാർഥങ്ങളാണ്, നിഷ്ക്രിയ പദാർത്ഥങ്ങൾ എന്നതിനേക്കാൾ സജീവ ഏജന്റുമാരെ പോലെയാണവ പെരുമാറുന്നത്. ക്വാണ്ടം മെക്കാനിക്സിന്റെ നിയമങ്ങൾ അനുസരിച്ചുള്ള ബദൽ സാധ്യതകൾക്കിടയിൽ അവ പ്രവചനാതീതമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നു. മനസ്സ്, തിരഞ്ഞെടുപ്പ് നടത്താനുള്ള അതിന്റെ ശേഷി വ്യക്തമാക്കുന്നതു പോലെ, ഓരോ ആറ്റത്തിലും ഒരു പരിധി വരെ അന്തർലീനമാണെന്ന് തോന്നുന്നു. ഈ പ്രപഞ്ചവും വിചിത്രമാണ്, മനസ്സിന്റെ വളർച്ചയ്ക്ക് ആതിഥ്യമരുളുന്ന അതിന്റെ പ്രകൃതി നിയമങ്ങൾ കൊണ്ട്. മനസ്സും ദൈവവും തമ്മിൽ വ്യക്തമായ വേർതിരിവ് ഞാൻ കാണുന്നില്ല. നമ്മുടെ ഗ്രാഹ്യ പരിധിക്കപ്പുറത്തേക്കു പോകുമ്പോൾ മനസ് ആയിത്തീരുന്നതെന്തോ അതാണ് ദൈവം.”

ഭൗതികശാസ്ത്രജ്ഞനായ ജോർജ്ജ് സ്റ്റാൻ‌സിയുവും തത്ത്വചിന്തകനായ റോബർട്ട് ഓഗ്‌റോസും ചേർന്നെഴുതിയ The New Story of Science എന്ന പുസ്തകത്തിൽ പ്രകൃതിവാദികളുടെ അല്ലെങ്കിൽ  ഭൗതികവാദികളുടെ ലോകവീക്ഷണത്തിന് ശാസ്ത്രീയമോ ദാർശനികമോ ആയ ഒരു  പിന്തുണയും നൽകാതിരുന്നതിന്റെ കാരണം അവർ തന്നെ പറയുന്നുണ്ട്:

“In the New Story of Science the whole universe–including matter, energy, space, and time–is a one-time event and had a definite beginning. But something must have always existed; for if ever absolutely nothing existed, then nothing would exist now, since nothing comes from nothing. The material universe cannot be the thing that always existed because matter had a beginning.  It is 12 to 20 billion years old. This means that whatever has always existed is non-material. The only non-material reality seems to be mind. If mind is what has always existed, then matter must have been brought into existence by a mind that always was. This points to an intelligent, eternal being who created all things. Such a being is what we mean by the term God.”

“ദി ന്യൂ സ്റ്റോറി ഓഫ് സയൻസിൽ, ദ്രവ്യവും ഊർജ്ജവും സ്ഥലവും സമയവും ഉൾപ്പെടെ പ്രപഞ്ചം മുഴുവനും ഒറ്റത്തവണ ഉണ്ടായ ഒരു സംഭവമാണ്, അതിന് കൃത്യമായ ഒരു തുടക്കമുണ്ട്. എന്നാൽ എന്തെങ്കിലുമൊന്ന് എല്ലായ്പ്പോഴും അനിവാര്യമായി ഉണ്ടായിരിക്കണം; കാരണം എപ്പോഴെങ്കിലും ആത്യന്തികമായ ഇല്ലായ്മയാണ് ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇല്ലായ്മയിൽ നിന്നു ഒന്നും ഉണ്ടാകുന്നില്ലല്ലോ. എല്ലായ്പ്പോഴും നില നിന്നിരുന്നതു ഭൗതിക പ്രപഞ്ചമാവാൻ പറ്റില്ല, കാരണം ദ്രവ്യത്തിന് ഒരു തുടക്കമുണ്ട്. അതിനു 12 മുതൽ 20 ബില്ല്യൺ വർഷം വരെയാണ് പഴക്കം. ഇതിനർത്ഥം ഭൗതികമല്ലാത്ത ഒന്നാണ് എല്ലായ്പ്പോഴും നിലവിലുണ്ടായിരുന്നത് എന്നാണ്. ഭൗതികമല്ലാത്ത ഒരേയൊരു യാഥാർത്ഥ്യം മനസ് മാത്രമാണെന്നു തോന്നുന്നു. എല്ലായ്‌പ്പോഴും നിലനിന്നിരുന്നതു മനസ്സാണ് എങ്കിൽ, എന്നും ഉണ്ടായിരുന്ന ഒരു മനസ്സാണ് ദ്രവ്യത്തെ അസ്തിത്വത്തിലേക്ക് കൊണ്ടുവന്നത്. എല്ലാം സൃഷ്ടിച്ച ബുദ്ധിമാനും ശാശ്വതനുമായ ഒരു ഉണ്മയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. അത്തരമൊരു ഉണ്മയെയാണ് നാം ദൈവം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.”

കാര്യങ്ങൾ ഇത്രയേറെ വ്യക്തമായിരുന്നിട്ടും നിരീശ്വരമതം നിലനിൽക്കുന്നതിനു പ്രത്യയശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. പ്രധാനമായും മുഖ്യധാരാ ജീവശാസ്ത്രത്തിന്റെ നിലപാടു അവർക്കു ശാസ്ത്രീയ പിന്തുണ നൽകുന്നുണ്ടെന്നവർ ചിന്തിക്കുന്നു. ആധുനിക ഭൗതികശാസ്ത്രം (physics) പകരുന്ന ഉൾക്കാഴ്ചകളെ അവഗണിച്ച് ഭൗതികവാദത്തിന്റെ (materialism) വീക്ഷണഗതിയാണ് മുഖ്യധാര ബയോളജിസ്റ്റുകൾ സ്വീകരിച്ചിരിക്കുന്നത്. എന്തിനു ഒന്നിനെ തള്ളി മറ്റേതു മാത്രം കൊള്ളണം? ബയോളജിയുടെയും ഫിസിക്സിന്റെയും ഏരിയ തന്നെയാണ് കാരണം. ശാസ്ത്രത്തെ തത്ത്വചിന്തയിൽ നിന്നും മതത്തിൽ നിന്നും വേർതിരിക്കുന്ന അതിർത്തിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ശാസ്ത്രശാഖ ഭൗതികശാസ്ത്രമാണ്. ബയോളജിയേക്കാൾ തത്വചിന്തയോടു വളരെ അടുത്തു നിന്നാണ് ഭൗതിക പ്രപഞ്ചത്തിന്റെ യാഥാർഥ്യത്തെ ഫിസിക്സ് സമീപിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ യാഥാർത്ഥ്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ, അല്ലെങ്കിൽ മുഖ്യമായ വശം കൈകാര്യം ചെയ്യുന്ന ശാസ്ത്ര ശാഖ ഭൗതികശാസ്ത്രമാണ്. ബയോളജി ഇതിനെ നേരിട്ടു പ്രശ്നവത്കരിക്കുന്നില്ല എന്നതു മാത്രമല്ല, 'നിരീശ്വരമായ' ചിന്താ സംസ്കാരത്തിൽ നിന്നാണ് അതു അനുമാനങ്ങളെ പിന്തുടരുന്നത്.

ശാസ്ത്രത്തിന്റെ ചിന്താ പദ്ധതിയേയും പ്രവര്‍ത്തന രീതിയേയും പറ്റി ആഴത്തിലുള്ള അവബോധം ഇല്ലാത്തവർക്കായി ഒരു കാര്യം കൂടി പറയാം, പണി പൂര്‍ത്തിയായ ഒരു കെട്ടിടമല്ല ശാസ്ത്രം. പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന, ഒരിക്കലും പണി പൂര്‍ത്തിയാവാൻ ഇടയില്ലാത്ത ഒരു ഗോപുരം പേലെയാണത്. ശാസ്ത്രത്തില്‍ ഒന്നും അവസാന വാക്കല്ല. പുതിയ പുതിയ അന്വേഷണങ്ങളും ഉത്തരങ്ങളും നമ്മുടെ ധാരണകളെ തിരുത്തി കൊണ്ടേയിരിക്കുകയും നിരന്തരം നവീകരിക്കുകയും ചെയ്യുന്നു. അതിനു പകരം, ശാസ്ത്ര പുസതകങ്ങളിൽ എഴുതി വെച്ചിട്ടുള്ള കുറേ വിവരങ്ങളും സിദ്ധാന്തങ്ങളും എക്കാലത്തും മുറുക്കിപ്പിടിച്ചതു കൊണ്ടോ അപ്പടി വിഴുങ്ങിയതു കൊണ്ടോ അതു ശരിയാകണമെന്നില്ല. എന്തിനെയും 'സംശയിക്കുക' എന്നതാണ് ശാസ്ത്രത്തിന്റെ സംസ്കാരം. ഈ പശ്ചാത്തലത്തിൽ അനുമാനങ്ങൾ രൂപീകരിക്കുകയും അന്വേഷണങ്ങൾ നടത്തുകയും നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു.

ഇനി ശ്രദ്ധിക്കുക, ബയോളജിസ്റ്റുകളുടെ നിരയിൽ 'ദൈവത്തിന്റെ സാന്നിധ്യമില്ലായ്മ' എന്ന അനുമാനത്തിനു കിട്ടിയ സാംസ്കാരിക മുൻഗണനയാണ് (cultural preference) മുഖ്യധാരാ ബയോളജി ഭൗതികവാദത്തെ പിന്തുണക്കുന്നതിന്റെ ഒരേയൊരു കാരണം. ജീവൻ എന്ന പ്രതിഭാസത്തിന് വിശദീകരണങ്ങൾ നൽകുന്ന ഏർപ്പാടിലാണല്ലോ മുഖ്യമായും ബയോളജിസ്റ്റുകൾ. അതിനാൽ, ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തെ ജീവശാസ്ത്രജ്ഞർ വകവെക്കുന്ന പക്ഷം ശാസ്ത്രത്തിന്റെ പരിധിക്കപ്പുറത്താണ് ജീവൻ എന്ന പ്രതിഭാസം എന്നു കൂടി അംഗീകരിക്കലാവുമത്. അത്തരമൊരു സമ്മതം / അംഗീകാരം ബയോളജിസ്റ്റുകൾ അസുഖകരമായി കാണുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. അതായത്, ജീവശാസ്ത്രത്തിലെ അന്വേഷണ പഠനങ്ങളും ഗവേഷണങ്ങളും മുന്നോട്ടു പോകുന്നതിന് പശ്ചാത്തലമായി സ്വീകരിച്ചിട്ടുള്ള തത്ത്വചിന്താപരമായ ഒരു അനുമാനം മാത്രമാണ് 'ദൈവത്തിന്റെ അസാന്നിധ്യം' - ജീവശാസ്ത്രത്തിന്റെ കൾചറൽ കോൺടെക്സ്റ്റ്. ഇതിനെ ഒരു ശാസ്ത്രീയ കണ്ടെത്തലായി അവതരിപ്പിക്കുകയാണ് നിരീശ്വര ജീവശാസ്ത്രജ്ഞർ ചെയ്യുന്നത്.

ഇക്കാര്യം ഹാർവാർഡ് യൂണിവേഴ്സിറ്റി ജനിതകശാസ്ത്രജ്ഞൻ റിച്ചാർഡ് സി. ലെവൊണ്ടിൻ ഏറ്റുപറഞ്ഞതു നാം നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്: "ശാസ്ത്രത്തിന്റെ ചില സിദ്ധാന്തങ്ങൾ വ്യക്തമായ മണ്ടത്തരമായിട്ടും, ആരോഗ്യത്തെയും ജീവിതത്തെയും പറ്റിയുള്ള അതിരു കടന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടിട്ടും, തെളിയിക്കപ്പെടാത്ത വെറും കഥകളോട് ശാസ്ത്ര സമൂഹം സഹിഷ്ണുത കാണിച്ചിട്ടും നാം ശാസ്ത്രത്തിന്റെ പക്ഷം പിടിക്കുന്നു, കാരണം, നമുക്ക് മുൻ‌കൂട്ടിയൊരു പ്രതിബദ്ധതയുണ്ട്, ഭൗതിക വാദത്തോടുള്ള പ്രതിബദ്ധത. ആശ്ചര്യകരമായ ലോകത്തെ കുറിച്ചുള്ള ഭൗതിക വിശദീകരണം സ്വീകരിക്കാൻ ശാസ്ത്രത്തിന്റെ രീതികളും സ്ഥാപനങ്ങളും എങ്ങനെയെങ്കിലും നമ്മെ നിർബന്ധിക്കുന്നു എന്നല്ല, നേരെ മറിച്ച്, നൈസർഗികമായ അവബോധങ്ങളോട് എത്ര തന്നെ എതിരായിരുന്നാലും, മുന്നറിവില്ലാത്തവർക്ക് എത്ര തന്നെ പുകമറ ഉണ്ടാക്കിയാലും, ഭൗതിക വിശദീകരണങ്ങൾ‌ ഉണ്ടാക്കുന്ന തരത്തിലുള്ള അന്വേഷണ ഉപകരണങ്ങളും സാമാന്യ സങ്കല്പങ്ങളും രൂപീകരിക്കുന്നതിന്, ഭൗതിക കാരണങ്ങളോടു നമ്മുടെ യുക്തി കാണിക്കുന്ന കൂറു മൂലം നാം നിർബന്ധിതരാകുന്നു എന്നാണ്. മാത്രമല്ല, ഭൗതികവാദം ഒരു പാരമ്യമാണ്, കാരണം നമുക്ക് വാതിൽക്കൽ 'ദൈവത്തിന്റെ കാൽ' അനുവദിക്കാൻ കഴിയില്ല” (cf: Religion and Science: An Introduction, Brendan Sweetman, page 81).

ആധുനിക ഭൗതികശാസ്ത്രവും മുഖ്യധാരാ ജീവശാസ്ത്രവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ പുരസ്കരിച്ച് യാലെ യൂണിവേഴ്സിറ്റി ബയോഫിസിസ്റ്റ് ഹരോൾഡ് ജെ. മൊറോവിറ്റ്സ് തന്റെ Rediscovering the Mind എന്ന ലേഖനത്തിൽ എഴുതുന്നുണ്ട്:

“What has happened is that biologists, who once postulated a privileged role for the human mind in nature’s hierarchy, have been moving relentlessly toward the hard-core materialism that characterized nineteenth-century physics. At the same time, physicists, faced with compelling experimental evidence, have been moving away from strictly mechanical models of the universe to a view that sees the mind as playing an integral role in all physical events. It is as if the two disciplines were on fast-moving trains, going in opposite directions and not noticing what is happening across the tracks.”

“സംഭവിച്ചതെന്തെന്നാൽ, പ്രകൃതിയുടെ ശ്രേണിയിൽ മനുഷ്യ മനസ്സിന് ഒരു പ്രത്യേക പദവി നൽകിയിരുന്ന ജീവശാസ്ത്രജ്ഞർ, പത്തൊൻപതാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രത്തിന്റെ സവിശേഷതയായ സജീവ ഭൗതികവാദത്തിലേക്ക് അനുസ്യൂതം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ്. അതേസമയം, ഭൗതികശാസ്ത്രജ്ഞരാവട്ടെ, അനിഷേധ്യമായ പരീക്ഷണാത്മക തെളിവുകൾ അഭിമുഖീകരിച്ചതിനാൽ, പ്രപഞ്ചത്തിന്റ കണിശമായ യാന്ത്രിക മാതൃകകൾ എന്നതിൽ നിന്നു മാറി എല്ലാ ഭൗതിക സംഭവങ്ങളിലും മനസ് ഒരു അവിഭാജ്യ പങ്കുവഹിക്കുന്നു എന്നു വീക്ഷിക്കുന്ന ഒരു കാഴ്ചപ്പാടിലേക്ക് മാറുകയാണ്. ഇത്, രണ്ടു ശാസ്ത്ര ശാഖകളും അതിവേഗം സഞ്ചരിക്കുന്ന ട്രെയിനുകളിലിരിക്കുന്ന പോലെയാണ്, വിരുദ്ധ ദിശകളിലേക്ക് പോകുകയും ട്രാക്കുകളിൽ എന്താണ് സംഭവിക്കുന്നതെന്നു ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നു.”

ആധുനിക ഭൗതികശാസ്ത്രം പൂർണമായും തള്ളിക്കളഞ്ഞിട്ടും നിരീശ്വര ബയോളജിസ്റ്റുകളെ പോലെയുള്ളവർ ഇപ്പോഴും ഭൗതികവാദത്തിൽ ഒട്ടിപ്പറ്റി നിൽക്കുന്നത് എന്തുകൊണ്ടാണെന്നു ഭൗതികശാസ്ത്രജ്ഞൻ റിച്ചാർഡ് കോൺ ഹെന്റി വിശദീകരിക്കുന്നത് നടേ പരാമർശിച്ചതാണ്. അതു കൂടി ആവർത്തിച്ച് ഉദ്ധരിക്കാൻ വായനക്കാർ എന്നെ അനുവദിക്കണം: "എന്തുകൊണ്ടാണ് 'മനസ് ഇല്ലാത്ത ഒരു യാഥാർഥ്യത്തിലുള്ള' വിശ്വാസത്തിലേക്ക് ആളുകൾ ഇത്ര വീറോടെ അളളിപ്പിടിച്ചു കൂടുന്നത്? തീർച്ചയായും അതിനു കാരണം, അത്തരമൊരു യാഥാർത്ഥ്യം ഇല്ലെങ്കിൽ - നമുക്ക് അറിയാവുന്നിടത്തോളം ആത്യന്തികമായി മനസ് മാത്രമാണല്ലോ നിലനിൽക്കുക - മനസ് യഥാർഥ ദ്രവ്യത്തിന്റെ ഉൽ‌പ്പന്നമല്ലെന്നും പ്രത്യുത, ഭൗതിക യാഥാർഥ്യം എന്ന മിഥ്യയുടെ സ്രഷ്ടാവാണ് എന്നും വെച്ചാൽ (വാസ്തവത്തിൽ, ഭൗതികവാദികളെ മാറ്റി നിർത്തിയാൽ, 1925 ൽ ക്വാണ്ടം മെക്കാനിക്സ് കണ്ടെത്തിയതു മുതൽ അങ്ങനെത്തന്നെയാണ് അറിയപ്പെട്ടു പോരുന്നത്) പിന്നെ നമ്മുടെ നിലനിൽപ്പിനെപ്പറ്റി ദൈവശാസ്ത്രപരമായ വീക്ഷണം മാത്രമാണ് സോളിപ്സിസത്തിന്റെ യുക്തിസഹമായ ഒരേയൊരു ബദൽ. ['അഹം' മാത്രമാണ് നിലനിൽക്കുന്നതായി അറിയാവുന്നത് എന്ന വീക്ഷണം അല്ലെങ്കിൽ സിദ്ധാന്തം എന്നാണ് 'സോളിപ്സിസം' നിർവചിക്കപ്പെടുന്നത്.]"

ഭൗതികവാദം / മെറ്റീരിയലിസം തന്നെയാണ് നിരീശ്വരവാദ ലോകവീക്ഷണത്തിന്റെ മൗലികഘടകം. നിരീശ്വരവാദത്തിനു നിലനിന്നു പോകാൻ, മനസില്ലാത്ത ദ്രവ്യത്തിന്റെ ഉൽ‌പന്നമായിരിക്കണം മനസ് എന്ന 'അറ്റകൈ വിശ്വാസം' വേണം. അതിനാൽ നിരീശ്വരമതക്കാർ തങ്ങളുടെ വിശ്വാസ സമ്പ്രദായം തകരാതിരിക്കാൻ പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൗതിക ശാസ്ത്രത്തിനിപ്പുറത്തേക്കു വരാതെ അതിൽ തന്നെ അള്ളിപ്പിടിച്ചു നിൽക്കുകയാണ്. പോരാത്തതിന്, ആധുനിക ഭൗതികശാസ്ത്രത്തിന്റെ ഉൾക്കാഴ്ചകളെ അവഗണിക്കുകയോ പുച്ഛിച്ചു തള്ളുകയോ യുക്തിവിരുദ്ധമാക്കി ചിത്രീകരിക്കുകയോ ചെയ്യുന്നു. ദ്രവ്യമല്ലാതെ മറ്റൊന്നുമില്ലെന്ന ഭൗതികവാദമാണ് നിരീശ്വര ജീവശാസ്ത്രജ്ഞരുടെ 'ഒറ്റപ്പെട്ട ദ്വീപിലെ'
കൾചറൽ കോൺടെക്സ്റ്റ്. ഓക്സ്ഫോർഡ്, മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റികളിലെ ബയോളജി പ്രൊഫസർ ലിൻ മർഗുലിസ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇവിടെ ആവർത്തിക്കട്ടെ: "ആളുകൾ എല്ലായ്‌പ്പോഴും  'സത്യം' എന്ന അമൂർത്തമായ സങ്കൽപ്പത്തേക്കാൾ തങ്ങളുടെ ജാതി വിഭാഗത്തോട് കൂടുതൽ കൂറു കാണിക്കുന്നവരാണ് - ശാസ്ത്രജ്ഞർ പ്രത്യേകിച്ചും. അങ്ങനെയായില്ലെങ്കിൽ അവർ തൊഴിലില്ലാത്തവരാകും. ഒരാളുടെ അധ്യാപകരെയോ സാമൂഹിക നേതാക്കളെയോ നിരന്തരം എതിർക്കേണ്ടി വരുന്നത് തൊഴിൽപരമായ ആത്മഹത്യയാണ്."


Wednesday, May 6, 2020

സാലിക് 5: ഇണയില്ലാത്ത ജീവികൾ, അല്ലാഹുവിനു തെറ്റുപറ്റിയോ?


സാലിക് 4: പ്രപഞ്ചം യാദൃച്ഛികമല്ലെന്നതിന്റെ ബൗദ്ധിക കാരണങ്ങൾ


സാലിക് 3: ആറാം നൂറ്റാണ്ടിലെ ഖുർആനിനു ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വ്യാഖ്യാനം


സാലിക് 2 : എന്തിനു മനുഷ്യർക്കു മാത്രം നിയമം?


സാലിക് 1 : പരമസത്യത്തിലേക്കുള്ള പഥികൻ


രാഷ്ട്രീയ ഇസ്‌ലാമിന്റെ ശിയഈ ആവിഷ്കാരങ്ങൾ


സ്രഷ്ടാവിലേക്ക്


ഏകദൈവികത ബൈബിളിന്റെയും സന്ദേശം


ത്രിത്വം വെറും തത്വം


മക്ക ഭൂമിയുടെ മധ്യം: വാസ്തവമെന്ത്?


ദുരന്തകാലത്തെ മതം : നിരീശ്വരമതക്കാരുടെ ലീലാവിലാസങ്ങൾ


ദൈവാസ്തിക്യവും ശാസ്ത്രവും: 15 നിരീശ്വരമതത്തെ ഭൗതികശാസ്ത്രം വിചാരണ ചെയ്യുന്നു


If we need an atheist for a debate, we go to the philosophy department. The physics department isn’t much use - “ഒരു നിരീശ്വരവാദിയെ സംവാദത്തിനു കിട്ടണമെങ്കിൽ നമുക്കു ഫിലോസഫി വിഭാഗത്തിലേക്കു പോകാം. ഫിസിക്സ് വിഭാഗം കൊണ്ടു വലിയ ഉപകാരമില്ല.” ഗണിതശാസ്ത്ര ഭൗതികശാസ്ത്രത്തിൽ ഹൈൻ‌മാൻ പുരസ്കാരം നേടിയ റോബർട്ട് ഗ്രിഫിത്സിനെ ഉദ്ധരിച്ച് അന്തോണിയോ വാൽഷ് God, Science, and Society: The Origin of the Universe, Intelligent Life, and Free Societies എന്ന ഗ്രന്ഥത്തിൽ ചേർത്ത വരികളാണിത്. നിരീശ്വരമതത്തെ ഭൗതിക ശാസ്ത്രം ഒരു നിലയ്ക്കും വച്ചു പൊറുപ്പിക്കുന്നില്ല. വിശദീകരിക്കാം.

"കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്?" എന്ന കുഴപ്പിക്കുന്ന ചോദ്യം കേൾക്കാത്തവർ ഉണ്ടാകില്ല. ഇതൊരു തമാശക്കളിയായിരുന്നു. എന്നാൽ ഇതിനേക്കാൾ കുഴപ്പിക്കുന്ന ഒരു പ്രശ്നം ഭൗതികശാസ്ത്രം ചോദിക്കുന്നുണ്ട്: മനസാണോ ദ്രവ്യമാണോ ആദ്യം ഉണ്ടായത്? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനസ് അല്ലെങ്കിൽ ബോധം ദ്രവ്യത്തിന്റെ/ ബോധത്തിന്റെ സൃഷ്ടിയാണോ അതോ ദ്രവ്യം മനസ്സിന്റെ / ബോധത്തിന്റെ സൃഷ്ടിയാണോ? നമ്മുടെ പ്രപഞ്ചത്തിന്റെ പ്രഭവം ഭൗതികമോ അധ്യാത്മികമോ? 'വിശ്വാസപരമായി' നാം ദൈവം എന്നു വിളിക്കുന്ന അസ്തിത്വത്തെ പറ്റിയാണ് 'ശാസ്ത്രപരമായി' മനസ് (mind) അല്ലെങ്കിൽ ബോധം (consciousness) എന്നു വിളിക്കുന്നത് എന്നു ഓർത്തു വെക്കുക.

മനസാണോ ദ്രവ്യമാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആധുനിക ഭൗതികശാസ്ത്രം കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. അവർ നൽകുന്ന ഉത്തരങ്ങളുടെ വെളിച്ചത്തിൽ നാം ജീവിക്കുന്ന ലോകത്തെ കുറിച്ചുള്ള നിരീശ്വരമതത്തിന്റെ ധാരണകൾ പൂർണ്ണമായും തള്ളിക്കളയാൻ നാം നിർബന്ധിതരാണ്. "ശാസ്ത്രത്തിന്റെ ചരിത്രവും തത്ത്വചിന്തയും" എന്ന വിഷയത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ സ്റ്റീഫൻ സി. മേയർ തന്റെ Signature in the Cell എന്ന പുസ്തകത്തിൽ പറയുന്നതു നോക്കൂ:

“Since the time of the ancient Greeks, there have been two basic pictures of ultimate reality among Western intellectuals, what Germans call a Weltanschauung, or worldview. According to one worldview, mind is the primary or ultimate reality. On this view, material reality either issues from a preexisting mind, or it is shaped by a preexistent intelligence, or both…This view of reality is often called idealism to indicate that ideas come first and matter comes later. Theism is the version of idealism that holds that God is the source of the ideas that gave rise to and shaped the material world.”

“The opposite view holds that the physical universe or nature is the ultimate reality. In this view, either matter or energy (or both) are the things from which everything else comes. They are self-existent and do not need to be created or shaped by mind….In this view matter comes first, and conscious mind arrives on the scene much later and only then as a by-product of material processes and undirected evolutionary change. This worldview is called naturalism or materialism.”

“പുരാതന ഗ്രീക്കുകാരുടെ കാലം മുതൽ, ജർമനിക്കാർ വെൽട്ടൻഷാൻഗ് അല്ലെങ്കിൽ ലോകവീക്ഷണം എന്ന് വിളിക്കുന്ന, ആത്യന്തിക യാഥാർത്ഥ്യത്തെ പറ്റിയുള്ള രണ്ട് അടിസ്ഥാന ചിത്രങ്ങൾ പാശ്ചാത്യ ബുദ്ധിജീവികൾക്കിടയിലുണ്ട്. ഒരു ലോകവീക്ഷണം അനുസരിച്ച്, മനസ്സാണ് പ്രാഥമിക അല്ലെങ്കിൽ ആത്യന്തിക യാഥാർത്ഥ്യം. ഈ വീക്ഷണത്തിൽ, ഭൗതിക യാഥാർത്ഥ്യം ഒന്നുകിൽ നേരത്തേ നിലനിൽക്കുന്ന ഒരു മനസ്സിൽ നിന്ന് ഉണ്ടാകുന്നതോ അല്ലെങ്കിൽ നേരത്തേയുള്ള ബുദ്ധിശക്തിയാൽ രൂപം നൽകപ്പെട്ടതോ ആണ്, രണ്ടും ആവുകയും ചെയ്യാം… യാഥാർത്ഥ്യത്തെ കുറിച്ചുള്ള ഈ വീക്ഷണത്തെ പലപ്പോഴും ആശയവാദം എന്ന് വിളിക്കപ്പെടാറുണ്ട്, ആശയങ്ങൾ ആദ്യം വരുന്നു, പിന്നീട് കാര്യം വരുന്നു എന്നു സൂചിപ്പിക്കുന്നതിന്. ഭൗതിക ലോകത്തെ ഉണ്ടാക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ആശയങ്ങളുടെ ഉറവിടം ദൈവമാണെന്നു വാദിക്കുന്ന ആശയവാദ വീക്ഷണമാണ് ദൈവശാസ്ത്രം.”

"ഭൗതിക പ്രപഞ്ചം അല്ലെങ്കിൽ പ്രകൃതിയാണ് ആത്യന്തിക യാഥാർഥ്യം എന്നാണ് ഇതിന്റെ വിപരീത വീക്ഷണം. ഈ വീക്ഷണത്തിൽ, ദ്രവ്യത്തിൽ നിന്നോ ഊർജ്ജത്തിൽ നിന്നോ (അല്ലെങ്കിൽ രണ്ടിൽ നിന്നും) ആണ് മറ്റെല്ലാം വരുന്നത്. ഇവ സ്വയം നിലനിൽക്കുന്നവയാണ്, സൃഷ്ടിക്കപ്പെടുകയോ മനസ്സിനാൽ രൂപപ്പെടുത്തുകയോ ചെയ്യേണ്ടതില്ല… ഈ കാഴ്ചപ്പാടിൽ ദ്രവ്യം ആദ്യം വരുന്നു. ബോധമനസ്സ് വളരെ പിന്നീടാണ് രംഗത്തെത്തുന്നത്, അപ്പോൾ തന്നെ ഭൗതിക പ്രക്രിയകളുടെയും നിർദ്ധിഷ്ടമല്ലാത്ത പരിണാമപരമായ മാറ്റത്തിന്റെയും ഉപോൽപ്പന്നമായി മാത്രം. ഈ ലോകവീക്ഷണത്തെ പ്രകൃതിവാദം അല്ലെങ്കിൽ ഭൗതികവാദം എന്ന് വിളിക്കുന്നു."

മൂന്നാമതൊരു നിലപാട് ഇക്കാര്യത്തിലില്ല. അതിനാൽ സംവാദത്തിലേർപ്പെടുന്നയാൾ ഇതിലേതു പക്ഷത്താണു നില കൊള്ളുന്നത് എന്നു വ്യക്തമാക്കേണ്ടതുണ്ട്. അതിരിക്കട്ടെ, ക്വാണ്ടം ഫിസിക്സിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്ക് 1918 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗം കേൾക്കാം:

“As a man who has devoted his whole life to the most clear headed science, to the study of matter, I can tell you as a result of my research about atoms this much: There is no matter as such. All matter originates and exists only by virtue of a force which brings the particle of an atom to vibration and holds this most minute solar system of the atom together. We must assume behind this force the existence of a conscious and intelligent mind. This mind is the matrix of all matter.”

“ഏറ്റവും യുക്തിഭദ്രമായ ശാസ്ത്രത്തിനായി, ദ്രവ്യത്തെ കുറിച്ചുള്ള പഠനത്തിനായി, തന്റെ ജീവിതകാലം മുഴുവൻ നീക്കിവച്ച ഒരു മനുഷ്യനെന്ന നിലയിൽ, ആറ്റങ്ങളെ പറ്റിയുള്ള എന്റെ ഇത്രയധികം ഗവേഷണങ്ങളുടെ ഫലമായി എനിക്കു നിങ്ങളോട് പറയാൻ കഴിയും: അത്തരത്തിലുള്ള ദ്രവ്യമൊന്നുമില്ല. എല്ലാ ദ്രവ്യങ്ങളും ഉത്ഭവിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത് ഒരു ആറ്റത്തിന്റെ കണികയെ വൈബ്രേഷനിലേക്ക് കൊണ്ടുവരികയും ആറ്റത്താലുള്ള ഏറ്റവും ചെറിയ ഈ സൗരയൂഥത്തെ ഒരുമിച്ചു നിർത്തുകയും ചെയ്യുന്ന ഒരു ശക്തിയുടെ ഫലമായി മാത്രമാണ്. ഈ ശക്തിക്കു പിന്നിൽ ബോധവും ബുദ്ധിയുമുള്ള ഒരു മനസ്സിന്റെ അസ്തിത്വം നാം അനുമാനിച്ചേ തീരൂ. ഈ മനസ്സാണ് എല്ലാ വസ്തുക്കളുടെയും പ്രഭവം.” (cf: Archimedes to Hawking: Laws of Science and the Great Minds Behind Them, Clifford Pickover, page 417).

ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെ പറ്റിയുള്ള പഠനത്തിനു 1921 ലെ ഊർജ്ജതന്ത്രത്തിനുള്ള നെബേൽ സമ്മാനം നേടിയ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനെന്നു ഖ്യാതി കേട്ട ആൽബർട്ട് ഐൻ‌സ്റ്റൈൻ പറയുന്നു:

“Everyone who is seriously involved in the pursuit of science becomes convinced that a spirit is manifest in the laws of the Universe–a spirit vastly superior to that of man, and one in the face of which we with our modest powers must feel humble.”

“ശാസ്ത്രത്തെ പിന്തുടരുന്നതിൽ ഗൗരവപൂർവം ഏർപ്പെട്ടിരിക്കുന്ന ഓരോരുത്തർക്കും ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളിൽ 'ഒരു ആത്മാവ്' പ്രകടമാണെന്ന് ബോധ്യപ്പെടുന്നു - മനുഷ്യന്റേതിനേക്കാൾ വളരെ ഉയർന്ന ഒരു ആത്മാവ്, ആ ആത്മാവിന്റെ മുമ്പിൽ, വെറും എളിയ ശേഷികളുള്ള നമുക്കു നിർബന്ധമായും താഴ്മ തോന്നണം. ” (Letter to Phyllis Wright, January 24, 1936, cf: Emily Dickinson's Approving God: Divine Design and the Problem of Suffering, Patrick J. Keane, page: 48).

ആറ്റോമിക് ന്യൂക്ലിയസ്, പ്രാഥമിക കണികകൾ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾക്ക്, പ്രത്യേകിച്ചും അടിസ്ഥാന സമമിതി തത്വങ്ങളുടെ കണ്ടെത്തലിനും പ്രയോഗത്തിനും 1963ൽ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ യൂജിൻ വിഗ്നർ പറയുന്നു:

“When the province of physical theory was extended to encompass microscopic phenomena, through the creation of quantum mechanics, the concept of consciousness came to the fore again; it was not possible to formulate the laws of quantum mechanics in a fully consistent way without reference to the consciousness,”

ക്വാണ്ടം മെക്കാനിക്സിന്റെ സൃഷ്ടിയിലൂടെ, സൂക്ഷ്മ പ്രതിഭാസങ്ങളെ ഉൾക്കൊള്ളുന്നതിനായി ഭൗതിക സിദ്ധാന്തത്തിന്റെ പ്രവർത്തന മണ്ഡലം വ്യാപിപ്പിച്ചപ്പോൾ, ബോധം എന്ന ആശയം വീണ്ടും മുന്നിലെത്തിയിരിക്കുന്നു; ഈ ബോധത്തെ പരാമർശിക്കാതെ ക്വാണ്ടം മെക്കാനിക്സിന്റെ നിയമങ്ങൾ പൂർണ്ണമായും സ്ഥിരതയുള്ള വിധത്തിൽ രൂപപ്പെടുത്താൻ കഴിയുമായിരുന്നില്ല” (cf: Quantum Enigma: Physics Encounters Consciousness, Bruce Rosenblum and Fred Kuttner, page: 5).

മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞത് നിക് ഹോക്സിന്റെ Who Ordered the Universe?: Evidence for God in unexpected places - ആരാണ് പ്രപഞ്ചമുണ്ടാകാൻ ആജ്ഞാപിച്ചത്?: അപ്രതീക്ഷിത സ്ഥലങ്ങളിൽ ദൈവത്തിനുള്ള തെളിവ് എന്ന പുസ്തകത്തിൽ (പേജ്: 111) ഉദ്ധരിച്ചിട്ടുണ്ട്: study of the external world leads to the conclusion that contents of consciousness are the ultimate reality - "ബാഹ്യലോകത്തെ സംബന്ധിച്ചുള്ള പഠനം ബോധത്തിന്റെ ഉള്ളടക്കമാണ് ആത്യന്തിക യാഥാർത്ഥ്യമെന്ന നിഗമനത്തിലേക്ക് നയിക്കുന്നു.”

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രട്ടീഷുകാരനായ ജ്യോതി ശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന, ഖഗോളോർജ്ജതന്ത്രത്തിൽ ഏറെ സംഭാവനകൾ അർപ്പിച്ച, ശാസ്ത്രത്തിന്റെ പ്രചാരകൻ, ശാസ്ത്ര തത്ത്വചിന്തകൻ എന്നീ നിലകളിൽ വിഖ്യാതനായ സർ ആർതർ എഡിങ്ടണും നിലവിലുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ ഒരു സാർവത്രിക മനസ് (universal mind) ഉണ്ടെന്നു അംഗീകരിക്കുന്നു എന്ന നിലപാടാണ് ഉള്ളതെന്നു ഡേവിഡ് ഫോസ്റ്റർ തന്റെ The Philosophical Scientists ൽ പറഞ്ഞിട്ടുണ്ട്.

ഈ ലേഖന പരമ്പരയുടെ ആമുഖത്തിൽ നാം പരിചയപ്പെടുത്തിയിട്ടുള്ള ആളാണ് ഇംഗ്ലീഷ് ഭൗതിക ശാസ്ത്രജ്ഞനും ജ്യോതി ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന സര്‍ ജെയിംസ് ഹോപ്‌വുഡ് ജീന്‍സ്. കടുത്ത നാസ്തികനും അങ്ങേയറ്റത്തെ സന്ദേഹവാദിയും ആയിരുന്ന ഇദ്ദേഹം ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ ദൈവവിശ്വാസി ആയിത്തീർന്നവരിൽ പ്രമുഖനാണ്. ദൈവാസ്തിക്യത്തെ അംഗീകരിക്കുക മാത്രമല്ല, ഭൗതികപ്രപഞ്ചത്തെ കുറിച്ചുള്ള അതിഗുരുതരമായ ചില ശാസ്ത്രീയ പ്രശ്നങ്ങൾക്ക്  പരിഹാരമാകാന്‍ ആസ്തിക്യ വാദത്തിലൂടെയല്ലാതെ സാധ്യമാവുകയില്ല എന്നദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു. 1930 ൽ പ്രസിദ്ധീകരിച്ച തന്റെ The Mysterious Universe ന്റെ ആരംഭത്തിൽ പ്രപഞ്ചത്തിലെ മനുഷ്യന്റെ നിസ്സാരമായ ഇടത്തെ കുറിച്ചു പറയുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതി.

"Although we cannot speak with any certainty, it seems most likely that humanity came into existence in some such way as this. Standing on our microscopic fragment of a grain of sand, we attempt to discover the nature and purpose of the universe which surrounds our home in space and time. Our first impression is something akin to terror. We find the universe terrifying because of its vast meaningless distances, terrifying because of its inconceivably long vistas of time which dwarf human history to the twinkling of an eye, terrifying because of our extreme loneliness, and because of the material insignificance of our home in space a millionth part of a grain of sand out of all the sea-sand in the world. But above all else, we find the universe terrifying because it appears to be indifferent to life like our own; emotion, ambition and achievement, art and religion all seem equally foreign to its plan. Perhaps indeed we ought to say it appears to be actually hostile to life like our own. For the most part, empty space is so cold that all life in it would be frozen; most of the matter in space is so hot as to make life on it impossible; space is traversed, and astronomical bodies continually bombarded, by radiation of a variety of kinds, much of which is probably inimical to, or even destructive of, life." (page: 2-3).

“There is a wide measure of agreement which, on the physical side of science approaches almost unanimity, that the stream of knowledge is heading towards a non-mechanical reality; the universe begins to look more like a great thought than a great machine.Mind no longer appears as an accidental intruder into the realm of matter. We are beginning to suspect that we ought rather to hail mind as the creator and governor of the realm of matter -- not of course our  individual minds but the minds in which the atoms out of which our individual minds have grown exist as thoughts" (page:137).

"തറപ്പിച്ചു പറയാൻ നമുക്കു കഴിയില്ലെങ്കിലും, മിക്കവാറും ഇതുപോലെയുള്ള രീതിയിലായിരിക്കും മനുഷ്യർ നിലവിൽ വന്നതെന്നു തോന്നുന്നു. ഒരു മണൽ തരിയുടെ സസൂക്ഷ്മ ശകലത്തിനു മേൽ നിന്നിട്ട്, സ്ഥലം, സമയം എന്നിവയിൽ നമ്മുടെ വാസസ്ഥലത്തെ ചുറ്റിപ്പറ്റിയുള്ള പ്രപഞ്ചത്തിന്റെ സ്വഭാവവും ലക്ഷ്യവുമറിയാന്‍ നാം ശ്രമിച്ചിട്ടുണ്ട്. ഭീകരതയോട് സമാനമായിരുന്നു നമ്മുടെ ആദ്യാനുഭവം. അനന്തവും അര്‍ഥമില്ലാത്തതുമായ
അകലങ്ങൾ, മനുഷ്യ ചരിത്രത്തെ ഒന്നു കണ്ണടച്ചു തുറക്കുന്ന നിമിഷാര്‍ദ്ധത്തോളം ചെറുതാക്കുന്ന, ബുദ്ധിക്ക് അപ്രാപ്യമായ സമയവീഥികൾ, നമ്മുടെ അങ്ങേയറ്റത്തെ ഏകാന്തത, ലോകത്തെ മുഴുവന്‍ കടൽക്കരയിലുമായി നിറഞ്ഞു കിടക്കുന്ന മണല്‍ത്തരികളുടെ ദശലക്ഷത്തില്‍ ഒരു ഭാഗം മാത്രമായ നമ്മുടെ പാര്‍പ്പിടത്തിന്റെ പ്രാപഞ്ചിക നിസാരത എന്നിവയെല്ലാം കൊണ്ട് ഈ പ്രപഞ്ചം നമ്മെ ഭയപ്പെടുത്തി. എന്നാല്‍ എല്ലാറ്റിനുമുപരി, നമ്മുടെ ജീവിതത്തോടു നിസ്സംഗമായാണ് പ്രപഞ്ചത്തെ കാണുന്നത് എന്നതു നമ്മെ ഭയപ്പെടുത്തുന്നതായി അനുഭവപ്പെടുന്നു; നമ്മുടെ വികാരങ്ങള്‍, ആഗ്രഹങ്ങള്‍, നേട്ടങ്ങള്‍, കല, മതം എല്ലാം അതിന്റെ പദ്ധതിക്കു ഒരു പോലെ അന്യമാണ്. നമ്മുടേതു പോലുള്ള ജീവിതത്തോടു വാസ്തവത്തിൽ അതു ശത്രുത പുലർത്തുന്നതായി തോന്നുന്നുവെന്നു പറയാൻ ഒരുപക്ഷേ, നാം നിർബന്ധിതരാവുന്നു. ശൂന്യമായ സ്പെയ്സിലെ മിക്കവാറും ഇടങ്ങൾ വളരെ തണുപ്പാണ്, അതിലുള്ള എല്ലാ ജീവജാലങ്ങളും മരവിച്ചു പോകും; ബഹിരാകാശത്തെ മിക്ക പദാർഥങ്ങളും, അതിൽ ജീവിതം അസാധ്യമാക്കുമാറ് ചൂടുള്ളതാണ്; ബഹിരാകാശം വിലങ്ങനെ കിടക്കുന്നു, ആകാശ വസ്തുക്കൾ പലതരം വികിരണങ്ങളാൽ നിരന്തരം ബോംബാക്രമണം നടത്തുന്നു, അവയിൽ മിക്കതും ഒരുപക്ഷേ ജീവനു വിരുദ്ധമോ നശിപ്പിക്കുന്നതോ ആണ്."

"ഭൗതിക ശാസ്ത്ര പഠനം ഏതാണ്ട് ഏകകണ്ഠമായി സമീപിക്കുന്ന, വിശാലമായ തോതിലുള്ള ഒരു അഭിപ്രായായൈക്യമുണ്ട്; അറിവിന്റെ പ്രവാഹം 'യാന്ത്രികമല്ലാത്ത ഒരു യാഥാർത്ഥ്യം' എന്നതിലേക്കു നീങ്ങുകയാണ്; പ്രപഞ്ചം ഒരു മഹാ യന്ത്രം എന്നതിനേക്കാൾ ഒരു മഹാ ചിന്ത ആണെന്നു വീക്ഷിക്കപ്പെട്ടു തുടങ്ങുന്നു. ദ്രവ്യത്തിന്റെ മണ്ഡലത്തിലേക്ക് ആകസ്മികമായി നുഴഞ്ഞു കയറുന്നയാളായി ഇനി മനസ് പ്രത്യക്ഷപ്പെടില്ല. മറിച്ച്, ദ്രവ്യ മണ്ഡലത്തിന്റെ സ്രഷ്ടാവും നിയന്താവും ആണെന്നു മനസ്സിനെ വിളിക്കുവാൻ നിർബന്ധിതരാകുന്നുവോ എന്നു നാം സംശയിക്കാൻ തുടങ്ങിയിരിക്കുന്നു - തീർച്ചയായും നമ്മുടെ വ്യക്തിപരമായ മനസ്സുകളെയല്ല, പ്രത്യുത വ്യക്തിഗത മനസ്സുകൾ വളർന്നു വന്ന കണികകൾ ചിന്തകളായി നിലനിന്നിരുന്ന മനസ്സുകളെ." not of course our  individual minds but the minds in which the atoms out of which our individual minds have grown exist as thoughts" (page:137).

ഭൗതിക പ്രപഞ്ചം മാത്രമാണോ നിലനിൽക്കുന്ന ഒരേയൊരു യാഥാർഥ്യം എന്ന സംവാദത്തിൽ ആധുനിക ഭൗതിക ശാസ്ത്രം ഏതു പക്ഷത്താണ് നിലകൊള്ളുന്നത് എന്നു ഇനി പ്രത്യേകം പറയേണ്ടതില്ലെന്നു തോന്നുന്നു. പ്രസക്തമായ മറ്റു ചില ശാസ്ത്രജ്ഞരുടെ നിലപാടുകൾ വഴിയേ ഉദ്ധരിക്കാം. 

ദൈവാസ്തിക്യവും ശാസ്ത്രവും: 14 ഭൗതികവാദവും അതിശാസ്ത്രവാദവും : നിരീശ്വരമതത്തിന്റെ വിശ്വാസമുഖങ്ങൾ




സയന്റിഫിക് അമേരിക്കൻ മാഗസിനിന്റെ 1996 ഒക്ടോബർ ലക്കത്തിൽ ജോൺ എൽ കാസ്റ്റിയുടെ ഒരു ലേഖനമുണ്ട്: Confronting Science's Logical Limits - ശാസ്ത്രത്തിന്റെ യുക്തിപരമായ പരിമിതികളെ അഭിമുഖീകരിക്കുന്നു എന്നാണ് തലവാചകം. അതിൽ നിന്നു വായിക്കാം:

It has been estimated that a supercomputer applying plausible rules for protein folding would need 10 to the 127th power years to find the final folded form for even a very short sequence consisting of just 100 amino acids.In fact, in 1993 Aviezri S. Fraenkel of the University of Pennsylvania showed that the mathematical formulation of the protein-folding problem is computationally “hard” in the same way that the traveling-salesman problem is hard. How does nature do it?

"പ്രോട്ടീൻ മടക്കലിനുള്ള വിശ്വസനീയമായ തത്വങ്ങൾ പ്രയോഗിക്കുന്ന ഒരു സൂപ്പർ കമ്പ്യൂട്ടറിന്, വെറും 100 അമിനോ ആസിഡുകൾ അടങ്ങിയ വളരെ ഹ്രസ്വമായ ഒരു ശ്രേണിയുടെ പോലും അന്തിമ മടക്കു രൂപം കണ്ടെത്താൻ 10 മുതൽ 127 വരെ പവർ ഇയറുകൾ ആവശ്യമാണെന്നു കണക്കാക്കപ്പെടുന്നു. വാസ്തവത്തിൽ, കമ്പ്യൂട്ടർ ഉപയോഗിച്ചു പ്രോട്ടീൻ മടക്കൽ പ്രശ്നത്തിനു ഒരു ഗണിതശാസ്ത്ര സൂത്രവാക്യം രൂപീകരിക്കുന്നത്, (ഒരു ക്ലാസിക് ഒപ്റ്റിമൈസേഷൻ പ്രോബ്ളമായ) ട്രാവൽ സെയിൽസ്മാൻ പ്രോബ്ളം (TSP) കഠിനമാണെന്നതു പോലെയുള്ള ഒരു "വിഷമപ്രശ്നം" ആണെന്നു 1993 ൽ പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ അവീസ്രി എസ്. ഫ്രാങ്കെൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രകൃതി എങ്ങനെയാണതു ചെയ്യുന്നത്?"

നിർജീവ രാസവസ്തുക്കളിൽ നിന്ന് ജീവൻ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടി മാത്രമാണ് പ്രോട്ടീൻ മടക്കൽ എന്നത്. ക്രമരഹിതമായ പ്രക്രിയകൾക്ക് (random process) പ്രോട്ടീനുകൾ മടക്കാൻ, അങ്ങനെ ചെയ്യാൻ ഒരു സൂപ്പർ കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്യുന്നതിനേക്കാൾ എത്രയോ ഇരട്ടി സമയം ആവശ്യമാണ് എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ടതാണ്. പക്ഷേ, ഇവിടുത്തെ പ്രശ്നം, നമ്മുടെ പ്രപഞ്ചത്തിന് ഏകദേശം 15 ബില്ല്യൺ വർഷങ്ങൾ മാത്രമേ പഴക്കമുള്ളൂ എന്നതു കൂടിയാണ്. ചുരുക്കത്തിൽ, ശാസ്ത്രീയ ഗവേഷണങ്ങളുടെ ഫലമല്ല നിരീശ്വരവാദികൾ ഉന്നയിക്കുന്ന വാദങ്ങൾ. മറിച്ച്, ഡാറ്റകളോ വസ്തുതകളോ പരിശോധിക്കുകയോ കൂടുതൽ ആഴത്തിലുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുകയോ ചെയ്യുന്നതിനു മുമ്പേയുള്ള കസർത്തുകളാണ്.

അതു മാത്രമല്ല, ദൈവം എന്ന സങ്കല്പത്തെ കുറിച്ചുള്ള വികലവും അന്ധവുമായ മുൻധാരണകളുടെ പരിമിതികളിൽ നിൽക്കുന്നവരാണ് ശാസ്ത്രജ്ഞരായ നിരീശ്വരവാദികൾ പോലും. ഡയറക്റ്റഡ് പാൻസ്‌പെർമിയ പോലെയുള്ള തീർത്തും പരിഹാസ്യവും അശാസ്ത്രീയവും 'അർദ്ധ മതപരവുമായ' ആശയങ്ങളെ അവലംബിക്കുമ്പോൾ മാത്രമേ 'വിടവുകൾ' പൂർത്തിയാക്കാനാവൂ എന്നു ചിന്തിക്കാനവർ നിർബന്ധിതരാകുന്നത് അതുകൊണ്ടാണ്. ഗോഡ് ഓഫ് ദി ഗ്യാപ്സ് പരികല്പനയുടെ മറ്റൊരു രൂപം! പ്രത്യേകം ഓർക്കുക, ശാസ്ത്രത്തെ കുറിച്ചു വാതോരാതെ സംസാരിക്കുന്നവരാണ് ഡയറക്റ്റഡ് പാൻസ്‌പെർമിയ അവതരിപ്പിച്ചതെന്നു കരുതി അതു 'ശാസ്ത്രീയം' (scientific) ആണെന്നു തെറ്റിദ്ധരിക്കരുത്. പ്രത്യുത, 'അതിശാസ്ത്രപരം' (scientistic) ആണ്. അതിശാസ്ത്രവാദക്കാർ ശാസ്ത്രീയ സമൂഹത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു മതവിശ്വാസ സമ്പ്രദായത്തിന്റെ ആളുകളാണ്. അവർ സയന്റിസത്തെ പ്രക്ഷാളനം ചെയ്യുന്നതിനുള്ള ഒരു സൈക്കോളജിക്കൽ ടൂൾ ആയി സയൻസിനെ പ്രയോജനപ്പെടുത്തുന്നു.

യുഎസ് പ്രസിഡൻഷ്യൽ മെഡൽ ഫോർ സയൻസ് ജേതാവും ഓക്സ്ഫോർഡ്, മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റികളിലെ ബയോളജി പ്രൊഫസറുമായ ലിൻ മർഗുലിസ് പത്രപ്രവർത്തകനായ സൂസൻ മസൂറിനോടു നടത്തിയ സംഭാഷണം അദ്ദേഹത്തിന്റെ The Altenberg 16: An Expose of the Evolution Industry യിൽ വായിക്കാം:

Margulis: “If enough favorable mutations occur, was the erroneous extrapolation, a change from one species to another would concurrently occur.”

Mazur: “So a certain dishonesty set in?”

Margulis: “No. It was not dishonesty. I think it was wish-fulfillment and social momentum. Assumptions, made but not verified, were taught as fact.”

Mazur: “But a whole industry grew up.”

Margulis: “Yes, but people are always more loyal to their tribal group than to any abstract notion of ‘truth’ – scientists especially. If not they are unemployable. It is professional suicide to continually contradict one’s teachers or social leaders.”

മർഗുലിസ്: “മതിയായ അനുകൂല മ്യൂട്ടേഷനുകൾ സംഭവിക്കുകയാണെങ്കിൽ, അങ്ങനെ ഉണ്ടായിട്ടുണ്ടെന്നത് തെറ്റായ ഊഹമായിരുന്നു, ഒരു സ്പീഷിസിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം അതേ സമയത്തു തന്നെ സംഭവിച്ചിട്ടുണ്ടാകും.”

മസൂർ: “അപ്പോൾ തീർച്ചയായും ഒരു സത്യസന്ധതയില്ലായ്മ ഉണ്ടായിട്ടുണ്ടല്ലേ?”

മർഗുലിസ്: “ഇല്ല. അത് സത്യസന്ധത ഇല്ലായ്മയല്ല. അതൊരു ആഗ്രഹ സഫലീകരണവും സാമൂഹിക ആക്കം കൂട്ടുന്നതുമാണെന്ന് ഞാൻ കരുതുന്നു. വെറുതെ ഉന്നയിക്കപ്പെട്ടതും പരിശോധിച്ചു ഉറപ്പിച്ചിട്ടില്ലാത്തതുമായ അനുമാനങ്ങൾ വസ്തുതകളായി പഠിപ്പിക്കപ്പെടുന്നു."

മസൂർ: “പക്ഷെ, ഒട്ടാകെ ഒരു വ്യവസായം തഴച്ചു വളർന്നു.”

മർഗുലിസ്: “അതെ, പക്ഷേ ആളുകൾ എല്ലായ്‌പ്പോഴും  'സത്യം' എന്ന അമൂർത്തമായ സങ്കൽപ്പത്തേക്കാൾ തങ്ങളുടെ ജാതി വിഭാഗത്തോട് കൂടുതൽ കൂറു കാണിക്കുന്നവരാണ് - ശാസ്ത്രജ്ഞർ പ്രത്യേകിച്ചും. അങ്ങനെയായില്ലെങ്കിൽ അവർ തൊഴിലില്ലാത്തവരാകും. ഒരാളുടെ അധ്യാപകരെയോ സാമൂഹിക നേതാക്കളെയോ നിരന്തരം എതിർക്കേണ്ടി വരുന്നത് തൊഴിൽപരമായ ആത്മഹത്യയാണ്.”

ഇവിടെ ഒരു കാര്യം കൂടുതൽ വ്യക്തമായിരിക്കുന്നു: നവ ഡാർവിനിസം പോലെയുള്ള നാസ്തിക നിഗമനങ്ങൾ ശാസ്ത്രീയ ഗവേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വസ്തുതകളെ വസ്തുനിഷ്ഠവും യുക്തിസഹവുമായി പരിശോധിച്ചറിഞ്ഞതിന്റെ ഫലമാണെന്നു അവകാശപ്പെടാനോ ചിത്രീകരിക്കാനോ കഴിയില്ല. മറിച്ച്, വസ്തുതകളുടെ നേരായ പരിശോധനകൾ ഉണ്ടാകുന്നതിനു മുമ്പു തന്നെ ചില ശാസ്ത്രജ്ഞർ തങ്ങളുടെ “ജാതി വിഭാഗത്തിന്റെ” (tribal group) മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നു! ഒരു പക്ഷെ, അത്തരം സിദ്ധാന്തങ്ങൾക്ക് ശാസ്ത്രീയമായ ധാരണകൾ കൈവരിക്കുന്നതിൽ കൂടുതൽ പുരോഗതി ഉണ്ടാകാത്തതു മൂലം കൃത്യമായ ഒരു വ്യാഖ്യാനം ഇല്ലാതിരിക്കുമ്പോഴും ഇതു സംഭവിക്കാം. പാലിയന്റോളജിസ്റ്റും പരിണാമ ജീവശാസ്ത്രജ്ഞനും ശാസ്ത്ര ചരിത്രകാരനുമായിരുന്ന അന്തരിച്ച ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ സ്റ്റീഫൻ ജെ. ഗൗൾഡ്, തലച്ചോറിന്റെ ശേഷിയെ കുറിച്ചു പറയവെ, ഡാറ്റ കൈകാര്യം ചെയ്യുമ്പോൾ അബോധപൂർവം ക്രൈക്രിയകൾ നടത്തുന്നതും 'ശാസ്ത്രമായി'  പരിഗണിച്ചേക്കാം എന്നു പറയുന്നുണ്ട്:

“Unconscious or dimly perceived finagling is probably endemic in science, since scientists are human beings rooted in cultural contexts, not automatons directed toward external truth.”

“ബോധമില്ലാതെയോ അല്ലെങ്കിൽ മങ്ങിയ ബോധത്തോടെ തന്നെയോയുള്ള തട്ടിപ്പുകൾ ഒരുപക്ഷേ ശാസ്ത്രത്തിൽ ചിലയാളുകളുടെ സൂക്കേടാണ്, കാരണം ശാസ്ത്രജ്ഞർ ബാഹ്യേന്ദ്രിയ ഗോചരമായ സത്യത്തിലേക്ക് വഴി കാണിക്കപ്പെട്ട യന്ത്രപ്പാവകളൊന്നുമല്ല, സാംസ്കാരികമായ പരിതസ്ഥിതികളിൽ വേരൂന്നിയ മനുഷ്യരാണ്” (Gould S. J (1978) Morton's ranking of races by cranial capacity: unconscious manipulation of data may be a scientific norm. Science 200: 503–509).

നിരീശ്വര ബയോളജിസ്റ്റുകൾ വേരാഴ്ത്തിയിട്ടുള്ള ഈ“സാംസ്കാരിക പരിതസ്ഥിതികൾ” ഏതാണോ അതു അവരെ “ബോധ്യമില്ലാതെയോ ചെറിയ ബോധ്യത്തോടെ മാത്രമോ" ഉള്ള ചില തട്ടിപ്പുകൾക്കു പ്രേരിപ്പിക്കുന്നു എന്നർഥം. അവരെ രൂപപ്പെടുത്തുന്ന ഏറ്റവും വലിയ കൾചറൽ കോൺടെക്സ്റ്റ് ഏതാണെന്നോ, നമ്മുടെ അസ്തിത്വത്തിന്റെ ഏറ്റവും അടിസ്ഥാനപരവും മൗലികവുമായ തലം ഈ ഭൗതിക ലോകം മാത്രമാണെന്ന കാഴ്ചപ്പാട്, അഥവാ "ഭൗതികവാദം” (materialism) അല്ലെങ്കിൽ “പ്രകൃതിവാദം” (naturalism) എന്നറിയപ്പെടുന്ന ലോകവീക്ഷണം. 1997ൽ ഡാർവിനിസത്തെ കുറിച്ചു സംസാരിക്കുന്ന ഒരു ചർച്ചക്കിടെ ഹാർവാർഡ് യൂണിവേഴ്സിറ്റി ജനിതകശാസ്ത്രജ്ഞൻ റിച്ചാർഡ് സി. ലെവൊണ്ടിൻ ഇങ്ങനെ അഭിപ്രായപ്പെട്ടു:

We take the side of science in spite of the patent absurdity of some of its constructs, in spite of its failure to fulfill many of its extravagant promises of health and life, in spite of the tolerance of the scientific community for unsubstantiated just-so stories, because we have a prior commitment, a commitment to materialism. It is not that the methods and institutions of science somehow compel us to accept a material explanation of the phenomenal world, but, on the contrary, that we are forced by our a priori adherence to material causes to create an apparatus of investigation and a set of concepts that produce material explanations, no matter how counter-intuitive, no matter how mystifying to the uninitiated. Moreover, that materialism is an absolute, for we cannot allow a Divine Foot in the door.

"ശാസ്ത്രത്തിന്റെ ചില സിദ്ധാന്തങ്ങൾ വ്യക്തമായ മണ്ടത്തരമായിട്ടും, ആരോഗ്യത്തെയും ജീവിതത്തെയും പറ്റിയുള്ള അതിരു കടന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടിട്ടും, തെളിയിക്കപ്പെടാത്ത വെറും കഥകളോട് ശാസ്ത്ര സമൂഹം സഹിഷ്ണുത കാണിച്ചിട്ടും നാം ശാസ്ത്രത്തിന്റെ പക്ഷം പിടിക്കുന്നു, കാരണം, നമുക്ക് മുൻ‌കൂട്ടിയൊരു പ്രതിബദ്ധതയുണ്ട്, ഭൗതിക വാദത്തോടുള്ള പ്രതിബദ്ധത. ആശ്ചര്യകരമായ ലോകത്തെ കുറിച്ചുള്ള ഭൗതിക വിശദീകരണം സ്വീകരിക്കാൻ ശാസ്ത്രത്തിന്റെ രീതികളും സ്ഥാപനങ്ങളും എങ്ങനെയെങ്കിലും നമ്മെ നിർബന്ധിക്കുന്നു എന്നല്ല, നേരെ മറിച്ച്, നൈസർഗികമായ അവബോധങ്ങളോട് എത്ര തന്നെ എതിരായിരുന്നാലും, മുന്നറിവില്ലാത്തവർക്ക് എത്ര തന്നെ പുകമറ ഉണ്ടാക്കിയാലും, ഭൗതിക വിശദീകരണങ്ങൾ‌ ഉണ്ടാക്കുന്ന തരത്തിലുള്ള അന്വേഷണ ഉപകരണങ്ങളും സാമാന്യ സങ്കല്പങ്ങളും രൂപീകരിക്കുന്നതിന്, ഭൗതിക കാരണങ്ങളോടു നമ്മുടെ യുക്തി കാണിക്കുന്ന കൂറു മൂലം നാം നിർബന്ധിതരാകുന്നു എന്നാണ്. മാത്രമല്ല, ഭൗതികവാദം ഒരു പാരമ്യമാണ്, കാരണം നമുക്ക് വാതിൽക്കൽ 'ദൈവത്തിന്റെ കാൽ' അനുവദിക്കാൻ കഴിയില്ല” (cf: Religion and Science: An Introduction, Brendan Sweetman, page 81).

എന്തു തന്നെയായാലും ദൈവമില്ല, ദൈവത്തെ അംഗീകരിക്കുന്നത് തങ്ങളുടെ 'വിശ്വാസത്തെ' തകർക്കും എന്ന മൂടുറച്ചു പോയ ധാരണ മൂലം 'ശാസ്ത്രം എത്ര അശാസ്ത്രീയമായിരുന്നാലും' ഭൗതികവാദത്തിന്റെ ഫ്രെയിം വർക്കിനു അപ്പുറത്തേക്കു പോകാൻ അവരുടെ മനസ് ഒരുക്കമല്ല എന്നർഥം. സമാനമായ വീക്ഷണം നാൻസി പിയേഴ്സിയുടെ How Darwinism Dumbs Us Down എന്ന പ്രബന്ധവും പങ്കുവെക്കുന്നുണ്ട്:

“The media paints the evolution controversy in terms of science versus religion. But it is much more accurate to say it is worldview versus worldview, philosophy versus philosophy…” “Interestingly, a few evolutionists do acknowledge the point. Michael Ruse made a famous admission at the 1993 symposium of the American Association for the Advancement of Science. ‘Evolution as a scientific theory makes a commitment to a kind of naturalism,’ he said—that is, it is a philosophy, not just facts. He went on: ‘Evolution, akin to religion, involves making certain a priori or metaphysical assumptions, which at some level cannot be proven empirically.’ Ruse’s colleagues responded with shocked silence and afterward one of them, Arthur Shapiro, wrote a commentary titled, ‘Did Michael Ruse Give Away the Store?'” “But, ironically, in the process, Shapiro himself conceded that ‘there is an irreducible core of ideological assumptions underlying science,’ He went on: ‘Darwinism is a philosophical preference, if by that we mean we choose to discuss the material universe in terms of material processes accessible by material operations.'”

"ശാസ്ത്രം മതത്തിനെതിരാണ് എന്ന രീതിയിലാണ് പരിണാമ വിവാദത്തിനു മാധ്യമങ്ങൾ നിറം പിടിപ്പിക്കുന്നത്. എന്നാൽ, ഇത് ഒരു ലോകവീക്ഷണത്തിനു എതിരെയുള്ള, മറ്റൊരു ലോകവീക്ഷണം, ഒരു തത്ത്വചിന്തയ്ക്ക് എതിരെയുള്ള മറ്റൊരു തത്ത്വചിന്ത എന്നു പറയുന്നതാണ് കൂടുതൽ കൃത്യം." “രസകരമെന്നു പറയട്ടെ, ചില പരിണാമവാദികൾ ഈ കാര്യം അംഗീകരിക്കുന്നുണ്ട്. അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസിന്റെ 1993 ലെ സിമ്പോസിയത്തിൽ മൈക്കൽ റൂസ് പ്രസിദ്ധമായ ഒരു കുറ്റസമ്മതം നടത്തി. അദ്ദേഹം പറഞ്ഞു: ‘ഒരു ശാസ്ത്രീയ സിദ്ധാന്തമെന്ന നിലയിൽ പരിണാമം പ്രകൃതിവാദത്തോട് ഒരു തരം പ്രതിബദ്ധത പുലർത്തുന്നു.’ അതായത്, ഇത് കേവലം വസ്തുതകളല്ല, ഒരു തത്ത്വചിന്തയാണ്. അദ്ദേഹം തുടർന്നു: 'പരിണാമം, മതത്തിനോടു സമാനമായ രീതിയിൽ, സ്വന്തം യുക്തിയിൽ ബോധ്യപ്പെട്ട അല്ലെങ്കിൽ അതിഭൗതികമായ അനുമാനങ്ങൾ ഉൾക്കൊള്ളുന്നു, അത് ചില തലങ്ങളിൽ അനുഭവപരമായി തെളിയിക്കാനാവില്ല.'

ഞെട്ടിപ്പിക്കുന്ന നിശബ്ദതയായിരുന്നു റൂസിന്റെ സഹപ്രവർത്തകരുടെ പ്രതികരണം,
പിന്നീട് അവരിൽ ഒരാളായ ആർതർ ഷാപ്പിറോ, 'മൈക്കൽ റൂസ് തന്റെ ഈടുവെപ്പുകൾ വിട്ടുകൊടുത്തിരുന്നോ?' എന്ന തലവാചകത്തിൽ ഒരു വ്യാഖ്യാനം എഴുതി. “എന്നാൽ, വിരോധാഭാസമെന്നു പറയട്ടെ, അതിനിടയിൽ, 'ശാസ്ത്രത്തിൽ അന്തർഭവിച്ചിരിക്കുന്ന പ്രത്യയശാസ്ത്രപരമായ അനുമാനങ്ങളുടെ, ലാഘവത്തോടെ കാണാൻ പറ്റാത്ത ഒരു കാമ്പ് ഉണ്ടെന്ന്' ഷാപ്പിറോ തന്നെ സമ്മതിച്ചു, അദ്ദേഹം തുടർന്നു: 'ഡാർവിനിസം ഒരു ദാർശനികമായ മുൻഗണനയാണ്, ഭൗതിക വ്യവഹാരങ്ങൾ കൊണ്ട് മനസ്സിലാക്കാവുന്ന വിധം ഭൗതിക പ്രക്രിയകളുടെ ഭാഷയിൽ ഭൗതിക പ്രപഞ്ചത്തെ കുറിച്ചു ചർച്ച ചെയ്യാൻ നാമത് തിരഞ്ഞെടുക്കുന്നു എന്നാണ് അർഥമാക്കുന്നതെങ്കിൽ"

അതായത്, നടേ പറഞ്ഞ പോലെ, ഡാർവിനിസം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയല്ല. മറിച്ച്, ഭൗതികവാദം മുന്നോട്ടു വെക്കുന്ന ലോകവീക്ഷണത്തിനു ദാർശനിക മാനം നൽകാൻ ശ്രമിക്കുന്ന ഒരു തത്വചിന്ത മാത്രമാണ്. ഭൗതിക പ്രപഞ്ചത്തിനപ്പുറത്തു മറ്റൊന്നും ഇല്ലെന്നു ചിന്തിക്കുന്ന ഈയൊരു സാംസ്കാരിക പശ്ചാത്തലം (cultural context) ആധുനിക ഭൗതിക ശാസ്ത്രത്തെ തീർത്തും അപകീർത്തിപ്പെടുത്തുന്ന വിധം വളരെ ശക്തമായി നിലനിൽക്കുന്നുണ്ട്. ഇൻശാ അല്ലാഹ്, അതു വഴിയേ പറയാം. പ്രപഞ്ചം ദൈവിക സൃഷ്ടിയാണ് എന്ന ആശയത്തോടു യുക്തി വിരുദ്ധവും പ്രത്യയശാസ്ത്രപരവുമായ എതിർപ്പ് അക്കാദമിക് രംഗത്ത് വ്യാപകമായിട്ടുണ്ട്. വൈദ്യശാസ്ത്രത്തിലും ശരീരശാസ്ത്രത്തിലും നൊബേൽ സമ്മാന ജേതാവായ ജോർജ്ജ് വാൾഡ് ഇക്കാര്യം സംക്ഷിപ്തമായി പ്രകടിപ്പിച്ചിട്ടുണ്ട്:

“When it comes to the origin of life there are only two possibilities: creation or spontaneous generation. There is no third way. Spontaneous generation was disproved one hundred years ago, but that leads us to only one other conclusion, that of supernatural creation. We cannot accept that on philosophical grounds; therefore, we choose to believe the impossible: that life arose spontaneously by chance!”

“ജീവന്റെ ഉത്ഭവത്തെ പറ്റി പറയുമ്പോൾ രണ്ട് സാധ്യതകൾ മാത്രമേയുള്ളൂ: സൃഷ്ടിപ്പ് അല്ലെങ്കിൽ സ്വമേധയാ ഉണ്ടാകൽ. മൂന്നാമതൊരു വഴിയില്ല. സ്വമേധയാ ഉണ്ടാകൽ എന്ന ആശയം നൂറു വർഷങ്ങൾക്കു മുമ്പു തന്നെ തെറ്റാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ അത് വേറെ ഒരേയൊരു നിഗമനത്തിലേക്കു നമ്മെ നയിക്കുന്നു, അതായത്, പ്രകൃത്യാതീമായ സൃഷ്ടിപ്പാണെന്ന്. ദാർശനിക നിലങ്ങളിൽ നമുക്കത് അംഗീകരിക്കാൻ കഴിയില്ല; അതിനാൽ, തീർത്തും അസാധ്യമായ ഒരു കാര്യം വിശ്വസിക്കൽ നാം തിരഞ്ഞെടുക്കുന്നു: അതായത് ജീവൻ ആകസ്മികമായി സ്വയമേവ ഉടലെടുത്തു!” (cf: Creation & Evolution: Compatible or in Conflict?, Jay Seegert, page 69).

അതുപോലെ, ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും നാസക്കു കീഴിലുള്ള  Goddard Institute for Space Studies ന്റെ സ്ഥാപകനുമായ റോബർട്ട് ജാസ്ട്രോ, ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന ശാസ്ത്രീയ തെളിവിനോട് നിരീശ്വര ഭൗതിക ശാസ്ത്രജ്ഞർ എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചർച്ച ചെയ്യുന്നുണ്ട്. തദ്വാരാ, സൃഷ്ടിക്കപ്പെടാത്തതും ശാശ്വതമായി നിലനിൽക്കുന്നതുമാണ് പ്രപഞ്ചം എന്ന നിരീശ്വരവാദ ചിന്ത തള്ളിക്കളയുകയും ചെയ്യുന്നു. അദ്ദേഹം എഴുതി:

“Theologians are generally delighted with the proof that the universe had a beginning, but astronomers are curiously upset. Their reactions provide an interesting demonstration of the response of the scientific mind—supposedly a very objective mind—when the evidence uncovered by science itself leads to a conflict with the articles of faith in our profession. It turns out that the scientist behaves the way the rest of us do when our beliefs are in conflict with the evidence. We become irritated, we pretend the conflict does not exist, or we paper it over with meaningless phrases.”

“പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടായിരുന്നു എന്നതിന്റെ തെളിവിൽ ദൈവശാസ്ത്രജ്ഞർ പൊതുവെ സന്തോഷിക്കുന്നു, പക്ഷേ ജ്യോതിശാസ്ത്രജ്ഞർ കൗതുകകരമാം വിധം അസ്വസ്ഥരാണ്. ശാസ്ത്രം തന്നെ അനാവരണം ചെയ്തിട്ടുള്ള തെളിവുകൾ നമ്മുടെ വ്യവഹാരത്തിലുള്ള വിശ്വാസ പ്രമാണങ്ങളുമായി ഒരു ഏറ്റുമുട്ടലിലേക്കു നയിക്കുമ്പോൾ, അവരുടെ പ്രതികരണങ്ങൾ, വളരെ വസ്തുനിഷ്ഠമായ മനസ്സ് എന്ന് കരുതപ്പെടുന്ന ശാസ്ത്രീയ മനസ്സിന്റെ പ്രതികരണത്തെ പറ്റി രസകരമായ ഒരു ചിത്രീകരണം നൽകുന്നുണ്ട്. നമ്മുടെ വിശ്വാസങ്ങൾ തെളിവുകളുമായി ഏറ്റുമുട്ടുമ്പോൾ മറ്റുള്ളവർ ചെയ്യുന്നതു പോലെ ശാസ്ത്രജ്ഞനും പെരുമാറുന്നുവെന്ന് ഇത് കാണിക്കുന്നു. നമ്മൾ പ്രകോപിതരാകുന്നു, അങ്ങനെയൊരു പൊരുത്തക്കേട് നിലവിലില്ലെന്നു നടിക്കുന്നു, അല്ലെങ്കിൽ‌ അർ‌ത്ഥരഹിതമായ വാചക കസർത്തുകൾ കൊണ്ട് നമ്മളത് മറച്ചു പിടിക്കുന്നു.” (God and the Astronomers, Robert Jastrow, page 16).

ചുരുക്കത്തിൽ, നിരീശ്വരവിശ്വാസം ഒരു മതമായി സ്വീകരിക്കുകയും ആ ലോകവീക്ഷണത്തിലൂടെ മാത്രം ശാസ്ത്രത്തെയും ശാസ്ത്രത്തിന്റെ നേട്ടങ്ങളെയും നോക്കിക്കാണുകയും ചെയ്യുന്നവർ മാത്രമാണ് ദൈവാസ്തിക്യത്തിന്റെ തെളിവുകൾ അംഗീകരിക്കാൻ കൂട്ടാക്കാത്തത്.

Sunday, May 3, 2020

ദൈവാസ്തിക്യവും ശാസ്ത്രവും:13 ശാസ്ത്രമല്ല, അതിശാസ്ത്രവാദമാണ് നാസ്തികം



“വിഡ്ഢിയാകാൻ രണ്ട് വഴികളുണ്ട്. ഒന്ന് സത്യമല്ലാത്തത് വിശ്വസിക്കുക; മറ്റൊന്ന് സത്യം വിശ്വസിക്കാൻ വിസമ്മതിക്കുക.” ആദ്യത്തെ അസ്തിത്വവാദി തത്ത്വചിന്തകനായി കണക്കാക്കപ്പെടുന്ന സോറൻ കീർ‌ക്കെഗാഡ് (1813-1855) പറഞ്ഞ പ്രശസ്തമായ ഒരു വാചകമാണിത്. വ്യക്തമായ തെളിവുകളെ അവഗണിക്കുവാൻ വിജ്ഞരായ നാസ്തികർക്കു സാധിക്കുന്നതെങ്ങനെ എന്നു ചിന്തിക്കുമ്പോഴെല്ലാം എനിക്കിതാണ് ഓർമ വരാറുള്ളത്.

ഈയിടെയായി നാസ്തിക ചിന്ത തലക്കു പിടിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് കാണാൻ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ നിരീശ്വരവാദ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതിൽ അവലംബമാക്കിയിരുന്നത് ചില കേവല യുക്തികളെ മാത്രമായിരുന്നുവെന്നും സത്യസന്ധമായ അന്വേഷണ ബുദ്ധിക്കോ നിഷ്പക്ഷമായ പഠനത്തിനോ ഇടം ലഭിച്ചിട്ടില്ലെന്നുമുള്ള തിരിച്ചറിവാണു കാരണം. പ്രശസ്തരായ ചിലരോടുള്ള വീരാരാധനയും അവർ പറയുന്നതെന്തും അപ്രമാദമായ ശാസ്ത്ര സത്യങ്ങളാണെന്ന മുൻധാരണയും  മാറ്റിവെക്കാനും നിഷ്പക്ഷമായി പഠിക്കാനും തയ്യാറുള്ളവർക്ക് പരമസത്യത്തിലേക്കുള്ള പാത അനായാസമാണ്.

ദൈവാസ്തിക്യം ശാസ്ത്രീയമാണ് എന്ന ലേഖന പരമ്പര ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്ക്കോ പ്രസിദ്ധീകരണത്തിനോ ഉള്ള മറുപടിയല്ല. എങ്കിലും ഇതു മുടങ്ങാതെ ശാന്തമായി പിന്തുടർന്ന ഒരാളുടെ ചോദ്യത്തെ മുഖവിലക്കെടുക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. നാം പറയുന്നതു പോലെ ദൈവാസ്തിക്യം ശാസ്ത്രീയമായ ബോധ്യങ്ങളുടെ പിൻബലം ഉള്ളതാണെങ്കിൽ എന്തുകൊണ്ടാണ് ശാസ്ത്ര രംഗത്തുള്ള പ്രശസ്തരായ നിരവധി ആളുകൾ അതിനെ തിരസ്കരിക്കുന്നത്? നാം അവകാശപ്പെടുന്ന ശക്തമായ തെളിവുകളെ ഇവർക്കൊന്നും ബോധ്യപ്പെടാത്തതെന്താണ്? എന്നാണ് ചോദ്യത്തിന്റെ കാമ്പ്.

ഇതേ ചോദ്യമാണ് ആർ.സി സ്പ്രൗളിന്റെ If There Is a God, Why Are There Atheists? എന്ന പുസ്തകവും ചർച്ച ചെയ്യുന്നത്. ദൈവ വിശ്വാസം പലർക്കും അരോചകമായിരിക്കുന്നത് എന്താണ് എന്നതിനു അദ്ദേഹം നൽകുന്ന വിശദീകരണം ഇങ്ങനെയാണ്:

“God’s presence is severely threatening to man. God manifests a threat to man’s moral standards, a threat to his quest for autonomy, and a threat to his desire for concealment. God’s revelation involves the intrusion and indeed invasion of the ‘other,’ the ‘different,’ the alien and strange to human circumstances. In a word, it represents the invasion of light into the darkness to which man is accustomed.”

“ദൈവത്തിന്റെ സാന്നിദ്ധ്യം മനുഷ്യനെ കഠിനമായി ഭീഷണിപ്പെടുത്തുന്നു. മനുഷ്യന്റെ ധാർമിക മാനദണ്ഡങ്ങൾക്കുള്ള ഒരു ഭീഷണി ദൈവം പ്രകടമാക്കുന്നു - സ്വന്തം പരമാധികാരത്തിനു വേണ്ടിയുള്ള അവന്റെ അന്വേഷണത്തിനുള്ള ഭീഷണി, മറച്ചു പിടിക്കാനുള്ള അവന്റെ ആഗ്രഹത്തിനുള്ള ഭീഷണി. ദൈവിക വെളിപാടിൽ മനുഷ്യ സാഹചര്യങ്ങൾക്കു അന്യവും അപരിചിതവുമായ ‘മറ്റൊരാളുടെ', ‘വ്യത്യസ്തനായ ഒരാളുടെ’ കടന്നു കയറ്റവും, പരമാർത്ഥത്തിൽ അധിനിവേശവും ഉൾപ്പെടുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ, മനുഷ്യൻ കൊണ്ടു നടക്കുന്ന ഇരുട്ടിലേക്ക് വെളിച്ചം കടന്നു കയറുന്നതിനെ ഇത് പ്രതിനിധീകരിക്കുന്നു. ”

തെളിച്ചു പറയട്ടെ, ദൈവമുണ്ടെന്നു അംഗീകരിച്ചു മുന്നോട്ടു പോകുന്നത് ശക്തമായ ധാർമികതയുടെ അതിർവരമ്പുകളിൽ നിന്ന് മുക്തനാകാനുള്ള മനുഷ്യന്റെ സ്വാഭാവിക വാഞ്ഛക്കും മോഹത്തിനും  വെല്ലുവിളിയാണ്. സ്വതന്ത്ര ധാർമികതക്കും, പച്ചയ്ക്കു പറഞ്ഞാൽ തന്നിഷ്ടങ്ങൾ രൂപപ്പെടുത്തുന്നതിനും സ്വയം പടുത്തുയർത്തിയ കോട്ടയുടെ രാജാവായി വാഴുന്നതിനും നിയന്ത്രണങ്ങൾ വേണ്ടിവരും. ഒരു പരമാധികാരിക്കു മുമ്പിൽ വിചാരണക്കു വിധേയനാകേണ്ടി വരുമെന്ന വിശ്വാസം തോന്നിയ പോലെ ജീവിക്കുന്നതിനു തടസ്സമാകും. ഇതു നിരീശ്വരവാദികൾക്കെതിരെ വിശ്വാസികൾ ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ഒരു ആരോപണമാണ് എന്നു വിചാരിക്കരുത്. കടുത്ത നിരീശ്വരവാദിയായിരുന്ന, ഫ്രഞ്ച് അസ്തിത്വവാദി തത്ത്വചിന്തകനും സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ജീന്‍ പോള്‍ സാര്‍ത്രെ ഇക്കാര്യം ചുരുക്കിപ്പറഞ്ഞിട്ടുണ്ട്: all is permissible if God does not exist - “ദൈവം ഇല്ലെങ്കിൽ എല്ലാം അനുവദനീയമാണ്.” നിരീശ്വരവാദത്തിന്റെ ശക്തമായ വാക്താക്കളായിരുന്ന എത്രയോ പേരെ ഇതിനു ഉദാഹരിക്കാനാവും.

മതവിരോധമുള്ള അനേകം ആളുകൾ ദൈവമുണ്ടെന്ന വിശ്വാസം ശാസ്ത്രവിരുദ്ധവും അയുക്തികവുമാണ് എന്നു പ്രചണ്ഡമായി പ്രചരിപ്പിക്കുന്നുണ്ട്. 'അവനെ' അറിയാനുള്ള വഴികളെയും ശ്രമങ്ങളെയും അടിച്ചമർത്താനും നിഷേധിക്കാനും 'മതേതര ബോധം' പണിയുവാനുമുള്ള ശക്തമായ ശ്രമങ്ങളുമുണ്ട്. അതു പലരെയും വീഴ്ത്തിയിട്ടുണ്ടെന്നതും നേര്; വിശിഷ്യാ നമ്മുടെ അക്കാദമിയകളിലും സോഷ്യൽ മീഡിയയിലുമുള്ളവരെ. വാസ്തവത്തിൽ, മതവിരോധം അല്ലെങ്കിൽ നിരീശ്വരവാദം നാം പല തവണ പറഞ്ഞിട്ടുള്ളതു പോലെ വേറെയൊരു മതമാണ്. ആദ്യ വായനയിൽ, ഇത് മതാന്ധത തലക്കു പിടിച്ചവരുടെ ആരോപണമായി തോന്നാം. എന്നാൽ, മനഃശാസ്ത്ര വിദഗ്ധരെ വായിക്കുമ്പോൾ ഇപ്പറഞ്ഞത് കൂടുതൽ വ്യക്തമാകും. ബെസ്റ്റ് സെല്ലിംഗ് സൈക്കോളജിസ്റ്റ് എഴുത്തുകാരൻ എം. സ്കോട്ട് പെക്ക് തന്റെ The Road Less Travelled എന്ന പുസ്തകത്തിൽ എഴുതുന്നു:

“[A] reason that scientists are so prone to throw the baby out with the bath water is that science itself, as I have suggested, is a religion. The neophyte scientist, recently come or converted to the world view of science, can be every bit as fanatical as a Christian crusader or a soldier of Allah. This is particularly the case when we have come to science from a culture and home in which belief in God is firmly associated with ignorance, superstition, rigidity and hypocrisy. Then we have emotional as well as intellectual motives to smash the idols of primitive faith. A mark of maturity in scientists, however, is their awareness that science may be as subject to dogmatism as any other religion.”

“[എ] ശാസ്ത്രജ്ഞർ കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കാൻ അങ്ങേയറ്റത്തെ പ്രവണത കാണിക്കുന്നതിനു കാരണം ഞാൻ സൂചിപ്പിച്ച പോലെ ശാസ്ത്രം തന്നെ ഒരു മതമായതാണ്. ഒരു നിയോഫൈറ്റ് ശാസ്ത്രജ്ഞൻ, അതായത് അടുത്തിടെ ശാസ്ത്രത്തിന്റെ ലോകവീക്ഷണത്തിലേക്ക് വന്നതോ പരിവർത്തനം ചെയ്തതോ ആയ ഒരാൾ, ക്രിസ്ത്യൻ കുരിശു പോരാളിയെപ്പോലെയോ അല്ലാഹുവിന്റെ മാർഗത്തിലുള്ള യോദ്ധാവിനെപ്പോലെയോ എല്ലാ അർഥത്തിലും തികച്ചും സ്വപക്ഷാന്ധനായിരിക്കാം. ദൈവത്തിലുള്ള വിശ്വാസം അറിവില്ലായ്മയും അന്ധവിശ്വാസവും ശഠതയും കാപട്യവും ഉറച്ചു നിൽക്കുന്ന ഒരു സംസ്കാരത്തിൽ നിന്നോ വീട്ടിൽ നിന്നോ ശാസ്ത്രത്തിലേക്ക് വരുമ്പോളാണ് പ്രത്യേകിച്ചും ഇത് സംഭവിക്കുന്നത്. അപ്പോൾ, പ്രാകൃത വിശ്വാസത്തിന്റെ വിഗ്രഹങ്ങളെ തകർക്കാൻ വൈകാരികവും ബൗദ്ധികവുമായ ചില ഉൾപ്രേരണകളുണ്ടാവും. എന്നിരുന്നാലും, ശാസ്ത്രജ്ഞരുടെ പക്വതയുടെ ഒരു അടയാളം എന്നു പറയുന്നത്, മറ്റേതൊരു മതത്തെയും പോലെ, ശാസ്ത്രവും (തെളിവുകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ പരിഗണിക്കാതെ തങ്ങൾ മാത്രമാണു ശരി എന്നു ചിന്തിക്കുന്ന) ഡോഗ്മാറ്റിസത്തിനു കീഴ്പെട്ടേക്കാമെന്ന അവരുടെ അവബോധമാണ്. ”

പെക്ക് തുടരുന്നു:
“Another major reason that scientists are prone to throw out the baby with the bath water is that they do not see the baby. Many scientists simply do not look at the evidence of the reality of God. They suffer from a kind of tunnel vision, a psychologically self-imposed set of blinders which prevents them from turning their attention to the realm of the spirit.”

“ശാസ്ത്രജ്ഞർ കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കാനുള്ള മറ്റൊരു പ്രധാന കാരണം അവർ കുട്ടിയെ കാണുന്നില്ല എന്നതാണ്. പല ശാസ്ത്രജ്ഞരും ദൈവത്തിന്റെ യാഥാർത്ഥ്യത്തിന്റെ തെളിവുകളിലേക്ക് നോക്കുന്നേയില്ല. ദൃഷ്ടിപഥത്തിലെ വസ്തുക്കൾ പോലും കാണാനാവാത്ത ഒരുതരം തുരങ്ക ദൃഷ്ടി അവർ അനുഭവിക്കുന്നു, മനഃശാസ്ത്രപരമായി സ്വയം അടിച്ചേൽപ്പിച്ച ഒരു കൂട്ടം ഇരുട്ടുമറകൾ, അത് ആത്മാവിന്റെ മണ്ഡലത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിൽ നിന്ന് അവരെ തടയുന്നു.”

ചിലയാളുകൾക്ക് ഉണ്ടായിട്ടുള്ള ദൈവം എന്ന സങ്കൽപ്പത്തോടുള്ള വിമുഖതയുടെ ഫലമായാണ് ഈ “സ്വയം അടിച്ചേൽപ്പിക്കുന്ന അന്ധത” രൂപപ്പെടുന്നത്. ഡാർവീനിയൻ പരിണാമവാദത്തിന്റെ വ്യാഖ്യാനങ്ങളും ചരിത്രത്തിന്റെ മാർക്സിയൻ വ്യാഖ്യാനവും റിനയിസൻസും ചേർന്നു സൃഷ്ടിച്ചിരുന്ന ഉപബോധമാണതിനു കാരണം. മതനിരാസവും ശാസ്ത്രവും സ്വതന്ത്രചിന്തയും വളർത്തലാണ് യഥാർഥ നവോത്ഥാനം എന്ന ചിന്തയായിരുന്നു യൂറോപ്പിൽ പൊതുവെ ശക്തിപ്പെട്ടത്. തങ്ങളുടെ സാംസ്കാരിക ജീവിത പരിസരവും ശാസ്ത്രത്തോടുള്ള ആഭിമുഖ്യവും ആ രീതിയിൽ വളർത്താൻ അവർ നന്നായി ശ്രദ്ധിച്ചു.

ശാസ്ത്രം നാസ്തികമാണ് എന്ന ചിന്തയ്ക്കു ഇത്രമേൽ ആക്കം കൂട്ടിയത് ക്രിസ്തുമതത്തിനു ശാസ്ത്രത്തോടുണ്ടായിരുന്ന വിപ്രതിപത്തിയാണ്. പോപ്പും സഭയും പലതരത്തിലുള്ള ക്രിസ്ത്യൻ ഡോഗ്മകളും യുക്തിചിന്തക്കു വിലങ്ങുവെച്ചു. ന്യായയുക്തമായ സന്ദേഹങ്ങളെ പോലും വെച്ചു പൊറുപ്പിച്ചില്ല. വസ്തുനിഷ്ഠമായ ബോധ്യങ്ങളെ പാഷണ്ഡതയുടെ ചാപ്പ കുത്തി. അത് ഉന്നയിച്ചവര്‍ക്കെതിരെ 'ഇടയലേഖനങ്ങള്‍' പ്രസിദ്ധീകരിച്ചു. ഇൻക്വിസിഷൻ കോടതികൾ സജീവമായി. യുക്തിചിന്തക്കു വേണ്ടി നിലകൊണ്ടവരെ തൂക്കിക്കൊന്നും കരിച്ചുകൊന്നും ക്രൈസ്തവ യൂറോപ്പ് മതനിരാസത്തിന്റെ കമ്പോളമൂല്യം വര്‍ധിപ്പിച്ചു. ബൈബിൾ പരിഭാഷ തയ്യാറാക്കിയവർക്കു പോലും ഇതായിരുന്നു ഗതി. ഫലത്തില്‍ മതം പഴഞ്ചനും മതനിരാസം പുതുമയുമായി. മതം അറിവന്വേഷണങ്ങളുടെ പ്രതിപക്ഷത്തേക്കു മാറിയതോടെ ശാസ്ത്രം വേറെയൊരു മതമായി മാറി. 

ശാസ്ത്രത്തിനു റിലീജ്യോസിറ്റി കൈവരുമെന്നു സ്കോട്ട് പെക്ക് മാത്രമല്ല പറയുന്നത്. പ്രസിദ്ധ സൈക്കോളജിസ്റ്റ് ചാൾസ് ടാർട്ട് ഈ പുതിയ മതവിശ്വാസ വ്യവസ്ഥയെ “സയന്റിസം” എന്ന് തന്റെ The End of Materialism - ഭൗതികവാദത്തിന്റെ അന്ത്യം എന്ന പുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട്:

“…but science is practiced by human beings, beings who, like the rest of us, are fallible, so [I present] ways of not knowing, ways in which essential science ossifies into scientism, a rigid belief system, and which genuine skepticism, an honest search for better truths, turns into pseudoskepticism, or debunking. As I’ve observed it in my career, and I think psychologist Abraham Maslow would have agreed, science can be practiced in a way that makes it an open-ended, personal-growth system for the practitioner or one of the most effective and prestigious neurotic defense mechanisms available.”

“… എന്നാൽ ശാസ്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യരാണ്, നമ്മിൽ മറ്റുള്ളവരെപ്പോലെ തന്നെ തെറ്റു പറ്റാവുന്ന മനുഷ്യരാണവരും, അതിനാൽ - ഞാൻ പറയട്ടെ - അറിവില്ലായ്മയുടെ വഴികളാണ്, അതായത് അത്യന്താപേക്ഷിതമായ ശാസ്ത്രം (science) ഒരു പരുക്കൻ വിശ്വാസ സമ്പ്രദായമായ അതിശാസ്ത്രവാദത്തിൽ (scientism) ശില പോലെ ഉറക്കുകയും കൂടുതൽ മികച്ച സത്യങ്ങൾ‌ക്കായുള്ള സത്യസന്ധ അന്വേഷണമായ 'ശരിയായ സ്കെപ്റ്റിസിസം' / നിശ്ചയമില്ലായ്മ വ്യാജസ്കെപ്റ്റിസിസമായി അല്ലെങ്കിൽ‌ ഡീബങ്കിംഗായി മാറുകയും ചെയ്യുന്നതിന്റെ മാർഗങ്ങളാണ് അവർ പിന്തുടരുന്നത്. എന്റെ കരിയറിൽ ഞാൻ നിരീക്ഷിച്ചിട്ടുള്ള പോലെ, മനഃശാസ്ത്രജ്ഞനായ അബ്രഹാം മാസ്‌ലോ അതു സമ്മതിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഞാൻ കരുതുന്നു, ശാസ്ത്രത്തെ മുൻവിധികളില്ലാത്ത, പ്രയോഗിക്കുന്നയാൾക്കു വ്യക്തിഗത വളർച്ചക്കുള്ള ഒരു സമ്പ്രദായമായോ, അല്ലെങ്കിൽ ലഭ്യമായിട്ടുള്ളതിൽ അല്ലെങ്കിൽ ഏറ്റവും ഫലപ്രദവും അഭിമാനകരവുമായ ഒരു ന്യൂറോട്ടിക് പ്രതിരോധ സംവിധാനമായോ ഉപയോഗിക്കാവുന്നതാണ്.”

പലരും ശാസ്ത്രത്തെ “അഭിമാനകരമായ ന്യൂറോട്ടിക് പ്രതിരോധ സംവിധാനം” ആയി ഉപയോഗിച്ചതിനുള്ള ഉദാഹരണങ്ങൾ ധാരാളമുണ്ട്. “ഡയറക്റ്റഡ് പാൻസ്‌പെർമിയ” തന്നെയാണ് അവയിൽ ഏറ്റവും ശ്രദ്ധേയമായത്: കഴിഞ്ഞ ദശകങ്ങളിൽ മോളിക്യൂലാർ ബയോളജിയിലുണ്ടായ പുരോഗതി കൊണ്ട്, സ്വയം പകർപ്പെടുക്കുന്ന, ജീവന്റെ ഏറ്റവും ലളിത രൂപമായ കോശത്തെ അജൈവ പദാർഥങ്ങളിൽ നിന്നു വേർതിരിക്കുന്ന അതിസങ്കീർണ്ണമായ വ്യത്യാസങ്ങൾ ശാസ്ത്ര ലോകത്തിന് കൂടുതൽ വ്യക്തമായിട്ടുണ്ടല്ലോ. അത് ബുദ്ധിശൂന്യവും ക്രമരഹിതവുമായ പ്രക്രിയകൾ (unitelligent random processes) കൊണ്ട് ഉത്ഭവിച്ചതാണ് എന്ന വിശദീകരണം കൊണ്ടു പഴുതടക്കാൻ പറ്റാത്ത വിധം വളരെ സങ്കീർണമാണ്. അതിനാലാണ് നിരീശ്വരവാദി ജീവശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിന് തന്റെ Life Itself ൽ സമ്മതിക്കേണ്ടി വരുന്നത്: "ഈ അവസരത്തിൽ ജീവന്റെ ഉത്ഭവം മിക്കവാറും ഒരു അത്ഭുതമായി അനുഭവപ്പെടുന്നു, അങ്ങനെ സംഭവിക്കാൻ പല അവസ്ഥകളും നിറവറേണ്ടതായിട്ടുണ്ട് എന്നു മാത്രമായിരിക്കും ഇപ്പോൾ നമുക്ക് ലഭ്യമായ എല്ലാ അറിവുകളുമുള്ള ഒരു സത്യസന്ധനായ മനുഷ്യനു ഏതെങ്കിലും അർഥത്തിൽ പറയാനാവുക."

ഭൗതിക ശാസ്ത്രഞ്ജനായ പോൾ ഡേവീസ് തന്റെ The Fifth Miracle ലും ഇക്കാര്യം പറയുന്നുണ്ട്: “ജീവന്റെ ഉത്ഭവം ഒരു നിഗൂഢതയാണെന്ന് പരസ്യമായി പറയുന്നതിൽ പല അന്വേഷകരും അസ്വസ്ഥരാണ്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ തങ്ങൾ ചിന്താകുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്നു അവർ സ്വതന്ത്രമായി സമ്മതിക്കുന്നുണ്ടെങ്കിലും.”

പേരു കേട്ട നിരീശ്വരവാദിയും അമേരിക്കൻ സൈദ്ധാന്തിക ജീവശാസ്ത്രജ്ഞനുമായ  സ്റ്റുവർട്ട് അലൻ കോഫ്മാൻ പറയുന്നു: "3.45 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവൻ എങ്ങനെ ആരംഭിച്ചുവെന്ന് അറിയാമെന്നു നിങ്ങളോട് ആരെങ്കിലും പറയുന്നെങ്കിൽ അയാൾ വിഡ്ഢിയാണ്, അല്ലെങ്കിൽ കള്ളൻ. ആർക്കും അതറിയില്ല"
(ഇവയുടെയെല്ലാം ഇംഗ്ലീഷ് മൂലം മുമ്പുദ്ധരിച്ചിട്ടുണ്ട്).

അതുപോലെ, ഭൗതികശാസ്ത്രജ്ഞനും വിവര സൈദ്ധാന്തികനുമായ ഹ്യൂബർട്ട് യോക്കി, Journal of Theoretical Biology ൽ എഴുതുന്നു: Since science does not have the faintest idea how life on earth originated….it would be honest to confess this to other scientists, to grantors, and to the public at large - “ഭൂമിയിൽ ജീവൻ എങ്ങനെ ഉത്ഭവിച്ചുവെന്ന് ശാസ്ത്രത്തിന് വളരെ മങ്ങിയ ധാരണ പോലും ഇല്ലാത്തതിനാൽ… .ഇതു മറ്റു ശാസ്ത്രജ്ഞരോടും സമ്മതി ദാതാക്കളോടും പൊതുജനങ്ങളോടും ഏറ്റുപറയുന്നത് സത്യസന്ധതയായിരിക്കും."

ബുദ്ധിശൂന്യമായ ഭൗതിക പദാർഥങ്ങളിൽ നിന്നുള്ള ക്രമരഹിതമായ പ്രക്രിയകളുടെ (random processes) ഫലമായാണ് ഭൂമിയിൽ ജീവന്റെ ലളിത മാതൃകകൾ ഉണ്ടായതെന്നു എത്ര ഉറപ്പോടെയും ആത്മ വിശ്വാസത്തോടെയുമാണ് നമ്മുടെ അധ്യാപകർ സ്കൂളിൽ പഠിപ്പിച്ചിരുന്നതെന്നു ആലോചിക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. “പ്രൈമോർഡിയൽ സൂപ്പ് തിയറി” അല്ലെങ്കിൽ “പ്രീബയോട്ടിക് സൂപ്പ് തിയറി” എല്ലാം ഇപ്പോൾ 'വെള്ളത്തിലായി'. എന്നാൽ, ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനോദ്യമങ്ങൾ എന്ന നിലക്ക് നമുക്കു അവരോട് വലിയ ബഹുമാനമുണ്ട്. വിചിത്രമായി തോന്നുന്നത് ക്രിക്കിനെപ്പോലെയുള്ള നിരീശ്വരവാദി ശാസ്ത്രജ്ഞർ ഈ സങ്കീർണ്ണതയ്ക്കുള്ള ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് എങ്ങനെയാണ് എന്ന കാര്യമാണ്. ക്രിക്കും ഡോക്കിൻസും ബ്രിട്ടീഷ് രസതന്ത്രജ്ഞൻ ലെസ്ലി ഓർഗലുമൊക്കെയാണ്  “ഡയറക്റ്റഡ് പാൻസ്‌പെർമിയ” എന്ന ആശയം പ്രചരിപ്പിച്ചത്!

മോളിക്യുലർ ബയോളജിസ്റ്റ് മൈക്കൽ ഡെന്റൺ തന്റെ Evolution: A Theory in Crisis എന്ന പുസ്തകത്തിലെഴുതി: Nothing illustrates more clearly just how intractable a problem the origin of life has become than the fact that world authorities can seriously toy with the idea of panspermia - “പാൻസ്‌പെർമിയ എന്ന ആശയം കൊണ്ട് ലോക അധികാരികൾക്ക് ഗൗരവപൂർവം
തമാശകളിക്കാൻ കഴിയുന്നു. ഈ കാര്യത്തേക്കാൾ ജീവന്റെ ഉത്ഭവം എന്ന പ്രശ്നം എത്രമാത്രം സങ്കീർണ്ണമായി തീർന്നിട്ടുണ്ടെന്നു  വ്യക്തമായി കാണിക്കുന്ന വേറെയൊന്നുമില്ല.

ഡെന്റൺ മുകളിൽ സൂചിപ്പിക്കുന്നത് പോലെ, ഡയറക്റ്റഡ് പാൻസ്‌പെർമിയ അവതരിപ്പിക്കുന്നതിലൂടെ, ക്രിക്ക്, ഡോക്കിൻസ് തുടങ്ങിയവർ തങ്ങളെത്തന്നെ കൂടുതൽ നാണം കെടുത്തുകയാണ് ചെയ്തത്. തെളിവുകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ പരിഗണിക്കാതെ തങ്ങൾ മാത്രമാണു ശരി എന്നു ചിന്തിക്കുന്ന ഡോഗ്മാറ്റിസത്തിനു ശാസ്ത്രവും വഴിമാറാവുന്നതേയുള്ളൂവെന്ന് പെക്ക് നിരീക്ഷിച്ചത് എത്ര ശരിയാണ്. ഡയറക്റ്റഡ് പാൻസ്‌പെർമിയ എന്ന ആശയം നിരീശ്വര വിശ്വാസം വെറുമൊരു ഡോഗ്മ ആണെന്നു നഗ്നമായി കാണിക്കുന്നു. ഒരു പക്ഷെ, അന്യഗ്രഹജീവികളാണ് ആദ്യത്തെ ജീവജാലങ്ങളെ ഭൂമിയിലേക്ക് കൊണ്ടുവന്നതെന്ന് തെളിയിക്കാൻ സാധിച്ചാൽ പോലും ബുദ്ധിശൂന്യവും ക്രമരഹിതവുമായ ഭൗതിക പ്രക്രിയകളിൽ നിന്ന് ആദ്യത്തെ ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നതിന് ഒരു കാലത്തും സംതൃപ്തമായ ഉത്തരം നൽകാൻ കഴിയില്ല.

ചില നിരീശ്വരവാദി ബയോളജിസ്റ്റുകൾക്കു കിട്ടുന്ന വീരാരാധന കൊണ്ടു മാത്രം സയന്റിസവും ഒരു മതവിശ്വാസ സമ്പ്രദായം തന്നെയല്ലേ എന്ന ചോദ്യം ഒഴിവാക്കാൻ സാധിക്കില്ല. most scientists tend to understand little more about science than fish about hydrodynamics - ജലത്തിന്റെ ഗതിവിജ്ഞാനത്തെ പറ്റി മത്സ്യങ്ങൾക്കുള്ള ധാരണയേക്കാൾ താഴെയാണ് സയൻസിനെ കുറിച്ച് സയന്റിസ്റ്റുകൾ മനസ്സിലാക്കുന്നത് എന്ന പ്രശസ്ത ഹംഗേറിയൻ ശാസത്ര തത്വചിന്തകൻ ഇംറെ ലാകടോസിന്റെ വാക്കുകളിൽ എല്ലാം ഉണ്ട്.

Friday, May 1, 2020

ദൈവാസ്തിക്യവും ശാസ്ത്രവും : 12 ജീവന്റെ ഭാഷയും ദൈവത്തിന്റെ അനിവാര്യ ഉൺമയും




ജനിതക കോഡ് അക്ഷരാർത്ഥത്തിൽ ഒരു മനുഷ്യഭാഷ പോലെയാണ് എന്ന കാര്യം നിരീശ്വരവാദികൾക്ക് ഏറ്റവും അരോചകമായ സത്യമാണ്. ഇതൊരു രൂപകം അല്ലെങ്കിൽ ഉപമ മാത്രമാണ് എന്നു പറയാനാണ് അവർക്കിഷ്ടം! എന്നാൽ, പെറി മാർഷൽ തന്റെ Evolution 2.0 എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചതു പോലെ, ജനിതക ഭാഷയെ ജീവജാലങ്ങളെ മനസ്സിലാക്കാനുള്ള ഒരു പ്രാഥമിക ലെൻസായിട്ടു കാണുന്ന ഒരു പഠനശാഖ തന്നെയുണ്ട് ബയോളജിയിൽ; ബയോസെമിയോട്ടിക്സ്. ജനിതക കോഡ് കേവലം രൂപകാലങ്കാരമല്ല, പ്രത്യുത അക്ഷരാർത്ഥത്തിൽ ഒരു ഭാഷയാണ് എന്നതിനുള്ള ശാസ്ത്രീയ കാരണങ്ങളും മാർഷൽ നിരത്തുന്നുണ്ട്.

അമേരിക്കയിലെ Rutgers University പ്രൊഫസർ ഡോ. സുങ്‌ചുൽ ജിയുടെ പ്രശസ്തമായ The Linguistics of DNA: Words, Sentences, Grammar, Phonetics, and Semantics എന്ന പ്രബന്ധം ആരംഭിക്കുന്നത് ഇങ്ങനെയാണ്: Biologic systems and processes cannot be fully accounted for in terms of the principles and laws of physics and chemistry alone, but they require in addition the principles of semiotics— the science of symbols and signs, including linguistics - “ഭൗതിക ശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും തത്വങ്ങളും നിയമങ്ങളും മാത്രം കണക്കിലെടുത്ത് ജൈവശാസ്ത്ര വ്യവസ്ഥകളെയും പ്രക്രിയകളെയും പൂർണ്ണമായി വിശദമാക്കാൻ കഴിയില്ല, മറിച്ച് അവയ്ക്കു പുറമെ, ഭാഷാശാസ്ത്രം ഉൾപ്പെടെ, ചിഹ്നങ്ങളുടെയും അടയാളങ്ങളുടെയും ശാസ്ത്രമായ സെമിയോട്ടിക്സിന്റെ തത്വങ്ങളും ആവശ്യമാണ്.”

മനുഷ്യ ഭാഷയുടെ പതിമൂന്നു സവിശേഷതകൾ സുങ്‌ചുൽ ജി വേർതിരിച്ചു പറയുന്നുണ്ട്. അവയിൽ പത്തെണ്ണവും ഡിഎൻ‌എക്കുമുണ്ട്! സെല്ലുകളെ ഡി‌എൻ‌എ എഡിറ്റു ചെയ്യുന്നു. അവ പരസ്പരം സിഗ്നലുകളയക്കുന്നു. ആശയ വിനിമയം നടത്തുന്നു. അദ്ദേഹം “സെല്ലീസ്” എന്ന് വിളിക്കുന്ന ഒരു ഭാഷയിൽ അക്ഷരാർത്ഥത്തിൽ സംസാരിക്കുകയും ചെയ്യുന്നു! തുടർന്ന് അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ: a self-organizing system of molecules, some of which encode, act as signs for, or trigger, gene-directed cell processes - “തന്മാത്രകളുടെ ഒരു സ്വയം-ക്രമീകരണ സംവിധാനം, അവയിൽ ചിലത് എൻ‌കോഡു ചെയ്യുന്നു, ജീനുകളാൽ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന കോശ പ്രക്രിയകളുടെ അടയാളങ്ങളായി വർത്തിക്കുന്നു, അല്ലെങ്കിൽ അവയെ പ്രവർത്തന ക്ഷമമാക്കുന്നു.”

കോശഭാഷയും മനുഷ്യഭാഷയും തമ്മിലുള്ള ഈ സാദൃശ്യം വെറും ഒരു അഴകൊഴമ്പൻ രീതിയിലാണെന്നു വിചാരിക്കരുത്; വളരെ ഔപചാരികവും അക്ഷരീയവുമാണത്. ഈ രണ്ടു ഭാഷകളിലും ഒന്നിലധികം വരികളുള്ള ചിഹ്നങ്ങൾ‌ / അക്ഷരങ്ങൾ ഉപയോഗിക്കുന്നു. ഡോ. സുങ്‌ചുൽ ജി തന്റെ പ്രബന്ധത്തിൽ ഈ സാമ്യത വിശദീകരിക്കുന്നുണ്ട്: Bacterial chemical conversations also include assignment of contextual meaning to words and sentences (semantic) and conduction of dialogue (pragmatic)— the fundamental aspects of linguistic communication - “സൂക്ഷ്മാണു തലത്തിലുള്ള രാസ സംഭാഷണങ്ങളിൽ ഭാഷാപരമായ ആശയ വിനിമയത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളായ വാക്കുകൾക്കും വാക്യങ്ങൾക്കും സന്ദർഭോചിതമായ അർത്ഥം നൽകൽ (സെമാന്റിക്), സംഭാഷണ രൂപത്തിൽ ഒരുക്കൽ (പ്രാഗ്മാറ്റിക്) എന്നിവ ഉൾപ്പെടുന്നു.”

നമുക്കറിയാം, ആശയ സംവേദനം സാധ്യമാവുന്ന രീതിയിൽ ഒരു ഭാഷയുടെ നിയമങ്ങളുനുസരിച്ച് അക്ഷരങ്ങൾ പോലെയുള്ള ചിഹ്നങ്ങളുടെ വ്യവസ്ഥാപിതമായ ക്രമീകരണം ബുദ്ധിശൂന്യമായ ഭൗതിക, രാസ പ്രക്രിയകളാൽ നിർവഹിക്കാൻ കഴിയുമെന്ന് തത്വത്തിൽ പോലും പറയാൻ പറ്റില്ല. ജർമൻ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ആൻഡ് ടെക്നോളജിയിൽ ഡയറക്ടറും പ്രൊഫസറും ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ മേധാവിയുമായിരുന്ന വെർണർ ഗിറ്റിന്റെ Without Excuse എന്ന പുസ്തകം ഇവിടെ പരാമർശം അർഹിക്കുന്നു. ഇതിൽ “യൂണിവേഴ്സൽ ഇൻഫർമേഷൻ” (യുഐ) എന്നു അദ്ദേഹം പരിചയപ്പെടുത്തുന്ന ഒരു പരികല്പനയുടെ പ്രതിനിധാനം ജീവന്റെ ഭാഷയായ ജനിതക കോഡുകൾ ഫലപ്രദമായി നിർവ്വഹിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്:

Universal Information is always an abstract representation of some other existing entity. Universal Information is never the item (object) or the fact (event, idea) itself but rather the coded symbols serve as a substitute for the entities that are being represented. Different languages often use different sets of symbols and usually different symbol sequences to represent the same material object or concept. Consider the following examples:

-The words in a newspaper, consisting of a sequence of letters, substitute for an event that happened at an earlier time and in some other place,

-The words in a novel, consisting of sequences of letters, substitute for characters and their actions,

-The notes of a musical score substitute for music that will be played later on musical instruments,

-The chemical formula for benzene substitutes for the toxic liquid that is kept in a flask in a chemistry laboratory,

-The genetic codons (three-letter words) of the DNA molecule substitute for specific amino acids that are bonded together in a specific sequence to form a protein.

യൂണിവേഴ്സൽ ഇൻഫർമേഷൻ എന്നാൽ നിലവിലുള്ള മറ്റേതെങ്കിലും വസ്തുവിന്റെ അമൂർത്തമായ പ്രാതിനിധ്യമാണ്. യൂണിവേഴ്സൽ ഇൻഫർമേഷൻ ഒരിക്കലും അപ്പടി ഒരു വസ്തുവോ (പദാർഥം) വസ്തുതയോ (സംഭവം, ആശയം) ആയിരിക്കില്ല, മറിച്ച്, പ്രതിനിധാനം ചെയ്യപ്പെടുന്ന വസ്തുക്കളുടെ പകരമായി വർത്തിക്കുന്ന കോഡഡ് സിംബലുകളാണ്. ഒരേ ഭൗതിക വസ്തുവിനെയോ ആശയത്തെയോ പ്രതിനിധീകരിക്കുന്നതിന് വിവിധ ഭാഷകൾ പലപ്പോഴും വ്യത്യസ്തമായ ചിഹ്നങ്ങളുടെ വർഗങ്ങളും, സാധാരണഗതിയിൽ വ്യത്യസ്ത ചിഹ്ന ശ്രേണികളും ഉപയോഗിക്കാറുണ്ട്. താഴെ പറയുന്ന ഉദാഹരണങ്ങൾ പരിഗണിക്കുക:

- ഒരു പത്രത്തിലെ വാക്കുകൾ, അതുൾക്കൊള്ളുന്ന അക്ഷരങ്ങളുടെ ഒരു ശ്രേണി, മുമ്പെപ്പോഴെങ്കിലും ഏതെങ്കിലും സ്ഥലത്തു നടന്ന ഒരു സംഭവത്തിനു പ്രതിനിധാനമായി വർത്തിക്കുന്നു.

- ഒരു നോവലിലെ വാക്കുകൾ, അതുൾക്കൊള്ളുന്ന അക്ഷരങ്ങളുടെ ശ്രേണികൾ, കഥാപാത്രങ്ങൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും പ്രതിനിധാനമായി വർത്തിക്കുന്നു.

- ഒരു സംഗീതം ചിട്ടപ്പെടുത്തുന്നതിനുള്ള കുറിപ്പുകൾ, പിന്നീടെപ്പോഴെങ്കിലും സംഗീതോപകരണങ്ങളിൽ പ്ലേ ചെയ്യപ്പെടാനുള്ള സംഗീതത്തിന്റെ പ്രതിനിധാനമായി വർത്തിക്കുന്നു.

- ബെൻസീനിന്റെ രാസ സമവാക്യം, ഒരു രസതന്ത്ര പരീക്ഷണശാലയിലെ ഫ്ലാസ്കിൽ സൂക്ഷിച്ചിരിക്കുന്ന വിഷ ദ്രാവകത്തിന് പ്രതിനിധാനമായി വർത്തിക്കുന്നു.

- ഡിഎൻ‌എ തന്മാത്രയുടെ ജനിതക കോഡണുകൾ (ത്രയാക്ഷര പദങ്ങൾ), ഒരു പ്രോട്ടീൻ രൂപപ്പെടുന്നതിനായി ഒരു പ്രത്യേക ശ്രേണിയിൽ പരസ്പരം ബന്ധിച്ചിരിക്കുന്ന നിർദ്ദിഷ്ട അമിനോ ആസിഡുകൾക്ക് പ്രതിനിധാനമായി വർത്തിക്കുന്നു (Without Excuse, page 73).

ഇതു പോലെയുള്ള ഏതെങ്കിലുമൊരു കോഡിലോ ഭാഷയിലോ ഉള്ള ചിഹ്നങ്ങൾ അവകൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ആശയങ്ങളുടെ പ്രതിനിധാനമായി വർത്തിക്കുന്നത് (substitutive function) ചിന്തയും ബുദ്ധിയുമുള്ള ഒരു മനസ്സിന്റെ ബോധപൂർവമുള്ള പ്രവർത്തനത്തിലൂടെ മാത്രമേ സജ്ജീകരിക്കാൻ കഴിയൂ. മാത്രമല്ല, നടേ വിശദീകരിച്ചിട്ടുള്ള പോലെ ഇത്തരം ചിഹ്നങ്ങൾക്ക് ഏതെങ്കിലും ആശയത്തെ പ്രതിനിധീകരിക്കുന്ന അർഥ കല്പന നടത്തുന്നത് 'ഒരാളുടെ' പൂർണ്ണമായും ഏകപക്ഷീയവും ഐച്ഛികവുമായ തീരുമാനമാണ്, അല്ലാതെ ആ ചിഹ്നങ്ങൾക്കു പ്രകൃത്യാ ഉള്ള ഗുണമല്ല. പ്രതീകാത്മക പ്രാതിനിധ്യം തീർച്ചയായും ഒരു മാനസിക പ്രക്രിയയാണ്. ഇക്കാര്യം ഇൻഫർമേഷൻ സയന്റിസ്റ്റായ ഹെന്റി ക്വാസ്റ്റ്‌ലർ പറഞ്ഞത് നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്: “ബോധപൂർവമായ പ്രവർത്തനവുമായാണ് പുതിയ വിവരങ്ങളുടെ സൃഷ്ടിപ്പ് പ്രകൃതിപരമായി ബന്ധപ്പെട്ടിരിക്കുന്നത്.”

ഈ വസ്തുതകളെയെല്ലാം നിക്ഷ്പക്ഷമായി നിരീക്ഷിക്കുന്ന, നിരീശ്വരവാദത്തോടു മുൻവിധികളോടെയുള്ള അന്ധമായ പ്രത്യയശാസ്ത്ര പ്രതിബദ്ധത പുലർത്തുന്നവരല്ലാത്ത എല്ലാ ജീവശാസ്ത്രജ്ഞരും ജീവന്റെ ഉത്ഭവത്തിനു പിന്നിൽ ബുദ്ധിയും ബോധവുമുള്ള ഒരാളുടെ ആസൂത്രണമുണ്ടെന്ന് അംഗീകരിക്കുന്നു. ചിലരതിനെ മനസ് (mind) എന്നാണ് പരിചയപ്പെടുത്തുന്നതെങ്കിലും അത്രയെങ്കിലും അംഗീകരിക്കാതെ നിവൃത്തിയില്ല എന്ന് അവരുടെ ബൗദ്ധിക സത്യസന്ധത നിർബന്ധിക്കുന്നുണ്ട്. ഇക്കാര്യം സുതരാം വ്യക്തമാക്കുന്നതാണ് ക്വാണ്ടം ബയോളജി സിമ്പോസിയത്തിൽ പങ്കെടുത്ത് നോബൽ സമ്മാന ജേതാവായ ഹാർവാർഡ് യൂണിവേഴ്‌സിറ്റി ബയോളജിസ്റ്റ് ജോർജ്ജ് വാൾഡ് നടത്തിയ പ്രഭാഷണം. നേരത്തേ ഉദ്ധരിച്ചിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.

അമൂർത്തവും പ്രതീകാത്മകവുമായ ചിഹ്നങ്ങളുടെ  പ്രാതിനിധ്യം നന്നായി ഉപയോഗിക്കുന്ന ജനിതക കോഡുകൾ  കമ്പ്യൂട്ടർ ഭാഷയുമായി പൂർണാർഥത്തിൽ സാമ്യത പുലർത്തുന്നതാണ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് എഴുതുന്നു: Human DNA is like a computer program but far, far more advanced than any we’ve ever created - “മനുഷ്യരുടെ ഡി‌എൻ‌എ ഒരു കമ്പ്യൂട്ടർ പ്രോഗ്രാം പോലെയാണ്, പക്ഷേ നമ്മൾ ഇതുവരെ സൃഷ്ടിച്ചതിനേക്കാളെല്ലാം വളരെ, വളരെയധികം ഉയർന്ന നിലവാരമുള്ളതാണത്” (Bill Gates, The Road Ahead, page 228). സ്വാഭാവികമായ ഭൗതിക പ്രക്രിയകൾ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനോട് സാമ്യമുള്ള ഒന്നും സൃഷ്ടിക്കുന്നില്ല.

ഇൻഫർമേഷൻ ദ്രവ്യമോ ഊർജ്ജമോ അല്ല എന്നതിനെ അവഗണിക്കുന്ന ഒരു ഭൗതികവാദത്തിനും ഒറ്റ ദിവസം പോലും ആയുസുണ്ടാകില്ലെന്നു പറഞ്ഞ അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ നോർബെർട്ട് വീനറുടെ വാചകങ്ങൾ ഉദ്ധരിച്ച് ജർമൻ ശാസ്ത്രജ്ഞൻ വെർണർ ഗിറ്റ് തന്റെ In the Beginning Was Information എന്ന പുസ്തകത്തിൽ നൽകിയ ദീർഘമായ വിശദീകരണം നാം മുമ്പുദ്ധരിച്ചിട്ടുണ്ട്, വായനക്കാർ ഇവിടെയും ചേർത്തു വായിക്കുമല്ലോ. ഇൻഫർമേഷനു സ്വതന്ത്രവും മൗലികവുമായ അസ്തിത്വം ഉള്ളതിനാൽ വെറും ഭൗതിക പ്രക്രിയകളെ അതിന്റെ സ്രോതസായി കാണുന്നത് ശുദ്ധമായ വിഡ്ഢിത്തമാണെന്നാണ് അതിന്റെ രത്നച്ചുരുക്കം.

നിരീശ്വരവാദം ജീവോത്പത്തിയെ വിശദീകരിക്കാൻ ബുദ്ധിശൂന്യമായ ഭൗതിക പ്രക്രിയകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, അത്തരം ബുദ്ധിശൂന്യമായ പ്രക്രിയകൾക്ക് ഒരിക്കലും ജനിതക കോഡ് പോലെയുള്ള മനുഷ്യഭാഷയോടു സമാനമായ വ്യവസ്ഥാപിതമായ ഒരു ഭാഷ ഉണ്ടാക്കാൻ സാധിക്കില്ലല്ലൊ എന്നത് നിരീശ്വരവാദം നേരിടുന്ന പരിഹരിക്കാനാവാത്ത ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. ഒരു പത്രത്തിന്റെ മഷിയുടെയും പേപ്പറിന്റെയും രസതന്ത്രത്തിന് അതിലെ വാക്കുകളുടെയും അക്ഷരങ്ങളുടെയും ക്രമീകരണം വിശദീകരിക്കാൻ കഴിയാത്ത പോലെ, ഒരു ഡി‌എൻ‌എ തന്മാത്രയുടെ രസതന്ത്രത്തിന് അതിലെ അക്ഷരങ്ങളുടെ ക്രമീകരണം വിശദീകരിക്കാൻ കഴിയില്ല. ഭൗതിക രസതന്ത്രത്തിലെ ശ്രദ്ധേയമായ സൈദ്ധാന്തിക സംഭാവനകളിലൂടെ പ്രശസ്തനായ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഫിസിക്കൽ കെമിസ്ട്രി വിഭാഗം മുൻ ചെയർമാൻ മൈക്കൽ പോളാനി ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്:

As the arrangement of a printed page is extraneous to the chemistry of the printed page, so is the base sequence in a DNA molecule extraneous to the chemical forces at work in the DNA molecule. It is this physical indeterminacy of the sequence that produces the improbability of occurrence of any particular sequence and thereby enables it to have meaning–a meaning that has a mathematically determinate information content - "ഒരു അച്ചടിച്ച പേജിന്റെ ക്രമീകരണം ആ പേജിന്റെ രസതന്ത്രത്തിന് പുറമെയുള്ളതാണെന്ന പോലെ, ഒരു ഡിഎൻ‌എ തന്മാത്രയിലെ അടിസ്ഥാന ശ്രേണി, ആ ഡി‌എൻ‌എ തന്മാത്രയിൽ  പ്രവർത്തിക്കുന്ന രാസശക്തികൾക്ക് പുറമെയുള്ളതാണ്. ശ്രേണിയുടെ ഈ ഭൗതിക അനിശ്ചിതത്വമാണ് ഏതെങ്കിലും പ്രത്യേക ശ്രേണി സംഭവിക്കുന്നതിനു അസംഭവ്യത ഉളവാക്കുകയും അതുവഴി അർത്ഥമുണ്ടാക്കാൻ അതിനെ പ്രാപ്തമാക്കുകയും ചെയ്യുന്നത് - അതായത് ഗണിത ശാസ്ത്രപരമായി നിർണ്ണയിക്കാവുന്ന വിവരങ്ങളുടെ ഉള്ളടക്കമുള്ള ഒരു അർത്ഥം (Michael Polanyi, Life’s Irreducible Structure. Source: Science, Jun. 21, 1968, pp. 1308-1312).

ബുദ്ധിശൂന്യമായ, ഭൗതികമോ രാസപരമോ ആയ പ്രക്രിയകൾക്ക് ഒരു പത്രത്തിൽ ലേഖനം എഴുതാൻ കഴിയുമെന്ന് വാദിക്കുന്നത് എത്രമാത്രം അസംബന്ധമാണോ അതു പോലെയാണ് അത്തരം പ്രക്രിയകൾക്ക് ഒരു ഡി‌എൻ‌എ ശ്രേണി ഉണ്ടാക്കാൻ കഴിയുമെന്ന് വാദിക്കുന്നതും. അൾട്രാ എലൈറ്റ് നിരീശ്വരവാദികളായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ  റിച്ചാർഡ് ഡോക്കിൻസ് (ദി ഗോഡ് ഡെല്യൂഷന്റെ രചയിതാവ്), ഫ്രാൻസിസ് ക്രിക്ക് (ഡിഎൻ‌എ ഇരട്ട-ഹെലിക്‌സിന്റെ കണ്ടെത്തലിലെ പങ്കാളി എന്ന നിലയിൽ പ്രശസ്തൻ) എന്നിവർക്കെല്ലാം തീർച്ചയായും ഇതറിയാം. അതിനാലാണ് ബഹിരാകാശ പേടകത്തിൽ കയറി അന്യഗ്രഹ ജീവികളാണ് ഭൂമിയിലേക്ക് ജീവൻ കൊണ്ടുവന്നതെന്ന് അവർ അനുമാനിക്കേണ്ടി വരുന്നത്.

പറഞ്ഞു വന്നത്, ക്രൈസ്തവ ദൈവശാസ്ത്ര ഭാഷ്യകാരൻമാർ പരിചയപ്പെടുത്തിയതു പോലെ ദൈവം എന്നത് കേവലം 'ഗോഡ് ഓഫ് ദി ഗ്യാപ്സ്' അല്ല. മറിച്ച്, നമ്മുടെ ശാസ്ത്രീയ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള ബോധ്യമാണ്. എന്താണ്  ജീവന്റെ ഉറവിടം എന്ന ചോദ്യത്തിന് ബൗദ്ധിക സത്യസന്ധത പുലർത്തുന്ന നിരീശ്വര വാദികൾക്കു മുമ്പിൽ, നിലത്തു വീണ തെങ്ങിൻ പട്ടയിൽ ചവിട്ടിയ മാതിരി, പിന്നെയും 'മനസ്' തന്നെ ഉയർന്നു വരുന്നു! സൂപർ ഇന്റലിജന്റായ ഒരു മനസ് (mind) ആണ് ജീവൻ സൃഷ്ടിച്ചത്!! അതിനെ 'ദൈവം' എന്നു വിളിക്കാൻ അവർ തയ്യാറല്ല!!! ഹാസ്യദ്യോതകമായി പറഞ്ഞാൽ, ഇതായിരിക്കുമോ സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞ the return of the repressed - “അടിച്ചമർത്തപ്പെട്ടതിന്റെ മടങ്ങിവരവ്”?!