ഇന്നലെ രണ്ടു സഹോദരങ്ങൾ - ഒരാൾ മുസ്‌ലിമും മറ്റേയാൾ ക്രൈസ്തവനുമാണ് - തമ്മിൽ ദൈവവിശ്വാസത്തെ സംബന്ധിച്ചു നടന്ന ഒരു ചർച്ചയുടെ കമന്റ് ബോക്സിൽ എന്നെ ടാഗ് ചെയ്തതു കണ്ടു. രണ്ടാമത്തേയാൾ ഇത്രയും ചിന്താശൂന്യമായി കാര്യങ്ങളെ വിലയിരുത്തുന്നതു കഷ്ടമാണ്. പല മുസ്‌ലിം രാജ്യങ്ങളുടെയും പതാകയിലും കെട്ടിടങ്ങളുടെ മുകളിലും ചന്ദ്രക്കല കാണപ്പെടുന്നു - മുസ്‌ലിംകൾ ചന്ദ്രനെയാണു ആരാധിക്കുന്നതു എന്നതിനു ഇതിൽപരം എന്താണു തെളിവു വേണ്ടതെന്നാണ് ചോദ്യം!!? ഇതേ ചോദ്യം മുമ്പും ചില യുക്തൻമാരും ഇസ്‌ലാം ഖണ്ഡകരായ ക്രൈസ്തവ എഫ്ബി മുതലാളിമാരും ചോദിച്ചു കണ്ടിട്ടുള്ളതിനാൽ
തിരിച്ചു അഞ്ചു ചോദ്യങ്ങൾ:
1. അനേകം ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ മീതെ കുരിശു കാണാറുണ്ട്. എത്രയോ ക്രിസ്ത്യാനികൾ കഴുത്തിൽ കുരിശണിയുന്നു. അൻപതു നോമ്പിന്റെ സമയത്ത് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന കുരിശിന്റെ വഴി നടത്താറുണ്ടല്ലൊ. ഇതെല്ലാം ചൂണ്ടിക്കാട്ടി ചോദിക്കട്ടെ, എന്താ ക്രിസ്ത്യാനികൾ കുരിശിനെ ആരാധിക്കുന്നവരാണോ?
2. ലോകത്തിലുടനീളം അനേകം സംഘടനകൾ, പ്രസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ, കമ്പനികൾ, പ്രത്യയശാസ്ത്രാധിഷ്ഠിത സമൂഹങ്ങൾ എന്നിവ തങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനു ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. അവരുടെ സ്ഥാപനങ്ങളിലും വാഹനങ്ങളിലും യൂണിഫോമുകളിലും ഈ ചിഹ്നങ്ങൾ കാണാം. അവർ ഈ ചിഹ്നങ്ങളെയാണോ ആരാധിക്കുന്നത്?
3. ലോകത്തിലെ ഏറ്റവും കറകളഞ്ഞ ഏക ദൈവിക വിശ്വാസം മുസ്‌ലിംകളുടേതാണ് എന്ന കാര്യം സർവ്വരാലും അംഗീകരിക്കപ്പെട്ടതത്രെ. ഇസ്‌ലാമിന്റെ വിമർശകർ പോലും പരിചയപ്പെടുത്തുന്നതു അങ്ങനെയാണ്. അതിനെ മുൻ നിർത്തി ചോദിക്കട്ടെ, പതാകകളിലും മറ്റും മുസ്‌ലിംകൾ ചന്ദ്രക്കല ആലേഖനം ചെയ്തതു 'കണ്ടുപിടിച്ചവർ' അതിന്നടുത്തു നക്ഷത്രങ്ങൾ കൂടി കണ്ടിട്ടുണ്ടാവും. മുസ്‌ലിംകൾ രണ്ടു ദൈവങ്ങളെ പൂജിക്കുന്നു എന്നു വാദമുണ്ടോ?
4. മുസ്‌ലിംകൾ അല്ലാഹുവിനെ ആരാധിക്കുന്നു. ഇത:പര്യന്തമുള്ള മനുഷ്യാനുഭവ ചരിത്രത്തിൽ ഒരിക്കലെങ്കിലും മുസ്‌ലിംകൾക്കിടയിലോ അറബി ഭാഷ സംസാരിക്കുന്നവർക്കിടയിലോ ചന്ദ്രനെ കുറിക്കാൻ അല്ലാഹു എന്ന പദം ഉപയോഗിച്ചതായി തെളിയിക്കാമോ?
5. ലോകത്തു ജീവിച്ചു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു വിശ്വാസികളിൽ ഒരാളെയെങ്കിലും ഞങ്ങൾ ചന്ദ്രപൂജ ചെയ്യുന്നവരാണെന്നു സാക്ഷ്യപ്പെടുത്തുവാൻ ഹാജരാക്കാമോ?
No comments:
Post a Comment