Tuesday, June 14, 2016

ചൈനയിൽ നോമ്പിന് നിരോധനമോ ?

റമളാൻ മാസത്തിൽ നോംബെടുക്കുന്നതിൽ നിന്നും ചൈനയിലെ മുസ്ലികളെ സർക്കാർ വിലക്കിയിരിക്കുന്നു എന്ന വാർത്ത വാർത്ത മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് ചൈനയിൽ വർഷങ്ങളായി ബിസിനസുകൾ നടത്തുന്ന മലയാളികൾ വെളിപ്പെടുത്തുന്നു. ചൈനയിലെ വിവിധ ഭാഗങ്ങളിൽ നിരവധി ഇഫ്താർ സംഗമങ്ങൾ നടക്കുന്നതായും പ്രാർത്ഥനകൾക്കും നോംബെടുക്കുന്നതിനും മറ്റും യാതൊരു തടസ്സങ്ങളും നേരിടുന്നില്ലെന്നും അനുഭവസ്ഥർ ജി.സി.സി മലയാളിയോട് പറഞ്ഞു.



abiwaqas
സ്വഹാബി അബീ വഖാസ് മസ്ജിദ്


കൂടാതെ, ചൈനയിലേക്ക് ഇസ്ലാമിക പ്രബോധനവുമായി എ.ഡി 620 കളിൽ കടന്ന് ചെന്ന പ്രവാചകാനുയായി സ-അദ്ബ്നു അബീ വഖാസിന്റേതടക്കം പ്രമുഖകരുടെ ഖബറുകൾ സ്ഥിതി ചെയ്യുന്ന ഗ്വാങ്ഗ്ഷോയിലെ പ്രസിദ്ധമായ ‘സ്വഹാബി അബീ വഖാസ്’ പള്ളിയുടെ പുനർ നിർമ്മാണത്തിനു 17 മില്ല്യൻ ചൈനീസ് യുവാനാണു ചൈനീസ് സർക്കാർ ചിലവഴിച്ചതെന്നും 6 വർഷം മുംബ് നടന്ന പുന:നിർമ്മാണ പ്രക്രിയകൾക്ക് തങ്ങൾ സാക്ഷികളാണെന്നും ഇവിടെയുള്ള മലയാളികൾ അറിയിച്ചു .


image1 (19)__1465473716_5.246.106.75
അബീ വഖാസ് മസ്ജിദിൽ കഴിഞ്ഞ ദിവസം നമസ്ക്കാരത്തിനെത്തിയ വിശ്വാസികൾ


തറാവീഹ് നമസ്ക്കാരത്തിനു വിദേശികൾക്കും സ്വദേശികൾക്കും രണ്ടു ഇമാമുകളുടെ നേതൃത്വത്തിൽ രണ്ടു ജമാ-അത്ത് ആണു ഇവിടെ നടക്കുന്നത്.ആയിരത്തിലധികം പേരാണ് ദിവസവും ജമാ-അത്തിനു പങ്കെടുക്കുന്നത്. ഇതെല്ലാം ചൈനീസ് അധികാരികളുടെ അറിവോടും സമ്മതത്തോടും കൂടെയാണെന്നതാണു വസ്തുത .

if
നോമ്പ് തുറക്കുള്ള തയ്യാറെടുപ്പ്


വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിനു അബീ വഖാസ് പള്ളിയിൽ മാത്രം 6000 ത്തിലധികം ആളുകള് പങ്കെടുക്കാറുണ്ട്. പെരുന്നാൾ ദിനത്തിൽ 25000 ത്തോളം വിശ്വാസികൾ നമസ്ക്കാരത്തിൽ പങ്ക് കൊള്ളും.രണ്ട് ജമാ-അത്തായാണു പെരുന്നാൾ നമസ്ക്കാരങ്ങൾ നടക്കുക. നഗരത്തിന്റെ ഹൃദയ ഭാഗത്തായി 4 ഏക്കറോളം വരുന്ന ഭൂമിയിൽ സ്ഥിതി ചെയ്യുന്ന അബീ വഖാസ് പള്ളിയിലേക്ക് നമസ്ക്കാരങ്ങൾക്ക് ആളുകൾ വരുമ്പോൾ റോഡ്‌ ബ്ലോക്ക് ആകാതെ ആരാധനകൾ നിർവഹിക്കാൻ പോലീസ് സഹായവും ഉണ്ടാകാറുണ്ട്.

nom
നോമ്പ് തുറക്കുള്ള വിഭവം


അതേ സമയം ചൈനയിലെ പ്രശ്നബാധിത പ്രദേശമായ സിൻജിയാങ് എന്ന പ്രദേശത്തെ പ്രത്യേക സാഹചര്യങ്ങളിൽ  സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും നോംബെടുക്കുന്നതിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ചൈനയെ മൊത്തം ബാധിക്കുന്ന തരത്തിലുള്ള പ്രശ്നമാക്കി വാർത്ത പ്രചരിക്കുന്നതിൽ വർഷങ്ങളായി ചൈനയിൽ യാതൊരു പ്രയാസവും കൂടാതെ ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ച് വരുന്ന തങ്ങൾക്ക് മന:പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിയണമെന്നും ചൈനയിലെ ഗ്വാംഡോംഗ് മലയാളി കമ്മ്യൂണിറ്റിയിലെ പ്രവർത്തകർ ആവശ്യപ്പെട്ടു .
ജിഹാദുദ്ധീന്‍ അരീക്കാടന്‍, ജൂണ്‍ 6, 2016

പുണ്യങ്ങളുടെ റമളാൻ


വിശ്വസിച്ചവരായുള്ളോരേ… നിങ്ങളുടെ പൂര്‍വീകര്‍ക്കെന്നപോലെ വ്രതാനുഷ്ഠാനം നിങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മ-ഭക്തിയുള്ളവര്‍ ആകുന്നതിനത്രെ അത് (വി. ഖുര്‍ആന്‍).
പുണ്യങ്ങളുടെ പൂക്കാലം വിടര്‍ന്നിരിക്കുന്നു. വിശ്വാസിയുടെ കണ്ണിലും ഖല്‍ബിലും വസന്തം പൂത്തുനില്‍ക്കുന്നു. ഇലാഹീ പ്രീതിയില്‍ സ്വയം വിലയം പ്രാപിച്ച് വ്രതാനുസാരിയായി ആ മഹദ് സന്നിധിയില്‍ വിജയ പക്ഷം ചേരാനാണ് ഓരോ വിശ്വാസിയുടെയും ഹൃദയം വ്യഗ്രപ്പെടുന്നത്. നാഥാ… റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് അനുഗ്രഹം വര്‍ഷിക്കേണമേ… വിശുദ്ധ റമളാനിലേക്കെത്തിക്കുകയും നിസ്‌കാര വ്രതാദികര്‍മങ്ങളും വര്‍ധിത ഖുര്‍ആന്‍ പാരായണവും നിര്‍വഹിക്കാന്‍ കടാക്ഷിക്കേണമേ…! എന്ന ഹൃദയമുരുകിയുള്ള പ്രാര്‍ത്ഥനകളുടെ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിലാണ് നാമീ വസന്തത്തെ സ്വീകരിച്ചത്. തീര്‍ച്ചയായും അല്‍ റയ്യാന്‍ നമ്മെയാണ് സ്വാഗതം ചെയ്യുന്നത്. ഐഹിക ജീവിതത്തിന്റെ തുടര്‍ച്ചയായാണ് പരലോക ജീവിതം സംവിധാനിക്കപ്പെട്ടിരിക്കുന്നത്. അനുസരിക്കുന്നവര്‍ക്ക് രക്ഷയും ധിക്കരിക്കുന്നവര്‍ക്ക് ശിക്ഷയും നല്‍കപ്പെടുന്ന വിധിനാളിന്റെ സമാപ്തി. കൃഷിയിടമായി ഒരുക്കിത്തന്ന ഭൗമജീവിതത്തില്‍ മുള്ളും മുല്ലയും പാകിയവര്‍ വിതച്ചതു കൊയ്യുന്ന ദിനം. വിധിപൂര്‍വ്വകം വിലയിരുത്തി സുവര്‍ണ സുന്ദരമായ സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്ന വിശ്വാസികളില്‍ നോമ്പുകാര്‍ക്ക് മാത്രം സ്വാഗതമരുളാന്‍ എന്ന നിലയില്‍ ധന്യമായി പ്രഭാസിക്കുന്ന ഗോപുര കവാടമാണ് അല്‍റയ്യാന്‍. മഹാസുകൃതികള്‍ പോലും സ്വര്‍ഗപ്പൂങ്കാവനത്തിന്റെ ഇതരകവാടങ്ങളിലൂടെ അകംപ്രവേശിക്കുമ്പോള്‍ ഇലാഹിന്റെ സ്‌നേഹാശ്ലേഷമായി നോമ്പുകാരനെ പുല്‍കുകയാണ് അല്‍റയ്യാന്‍. അവന്‍ തന്നെ പറഞ്ഞുവല്ലോ: നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നവനും ഞാന്‍തന്നെ!.
വ്രതത്തിന്റെ ശ്രേഷ്ഠതയും അകക്കാമ്പും പരാമര്‍ശിക്കാന്‍ ആയുമ്പോഴൊക്കെ തിരുവചനങ്ങള്‍ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ അറിയാതെയറിയാതെ വാചാലമാവുന്നതും ആവേശപ്പെടുന്നതും കാണാനാവും. ‘ജനങ്ങളേ! നിങ്ങള്‍ക്കിതാ റമളാന്‍ സമാഗതമായിരിക്കുന്നു. ദിവ്യാനുഗ്രഹീത മാസമാണിത്. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ഒരു രാവുണ്ടതില്‍. അതിന്റെ പുണ്യം ആര്‍ക്കു തടയപ്പെട്ടുവോ അയാള്‍ സര്‍വ നന്മകളും തടയപ്പെട്ടവനെപ്പോലെയായി. ആരാധനകളില്‍ താല്‍പര്യമില്ലാത്ത നിര്‍ഭാഗ്യവാന്മാര്‍ക്കാല്ലാതെ അത് തടയപ്പെടുകയില്ല. റമളാന്റെ പകലില്‍ നിങ്ങള്‍ക്ക് അല്ലാഹു വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിലെ രാത്രി നിസ്‌കാരം (തറാവീഹ്) സുന്നത്തുമത്രെ, അതില്‍ ഒരു ഐഛിക നന്മ അനുഷ്ഠിക്കുന്നവന് ഇതര മാസങ്ങളില്‍ ഒരു നിര്‍ബന്ധ കര്‍മം അനുഷ്ടിച്ചതു പോലെയുള്ള പ്രതിഫലം നല്‍കപ്പെടും. നിര്‍ബന്ധ കര്‍മത്തിനാകട്ടെ, ഇതര മാസങ്ങളിലെ എഴുപത് നിര്‍ബന്ധ കര്‍മത്തിന്റെ പ്രതിഫലമാണ് നല്‍കപ്പെടുന്നത്(ബുഖാരി).
നോമ്പുകാരന്റെ ശ്വാസഗന്ധമാണ് കസ്തൂരിയുടെ പരിമളത്തെക്കാള്‍ അല്ലാഹുവിന് ഹൃദ്യം എന്നു കൂടിയുണ്ട് വിശുദ്ധാധ്യാപനത്തില്‍. മുന്തിയ അന്നപാനീയങ്ങളുടെയോ വിശിഷ്ഠ ഭോജ്യങ്ങളുടെയോ മോഹിപ്പിക്കുന്ന ഗന്ധമല്ല ആ ശ്വാസഗന്ധിയെ ഇഷ്ടപ്പെടുത്തുന്നത്. പ്രത്യുത, അവനില്‍ മേളിതമായ വ്യക്തി വിശുദ്ധിയുടെ മഹത് ശിഖരങ്ങള്‍- പ്രതികാരവാഞ്ജ വറ്റിയ മനസും അപരാധം കാണിക്കാത്ത കരങ്ങളും അസത്യമുരയാത്ത അധരങ്ങളുമാണവനെ സൃഷ്ടി സാകല്യത്തില്‍ നിന്ന് വേറിട്ട് അടയാളപ്പെടുത്തിയത്. സകലമാന തിന്മകളില്‍ നിന്നും അകന്നു നില്‍ക്കുകയും സദാചാര നിഷ്ഠമായ ആരാധനകളിലവസ്ഥാനം ചെയ്യുകയും ചെയ്യുന്ന ഒരു സുകൃതമാനസന്റെ വ്രതനിശ്വാസത്തിന് അനിതര സാധാരണമായ സൗരഭ്യം ഉണ്ടെന്ന് പറയുന്നതില്‍ അതിശയോക്തിയൊന്നുമില്ല.
ഇതര നിര്‍ബന്ധ കര്‍മങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് നോമ്പ്. നിസ്‌കാരമോ സകാത്തോ ഹജ്ജോ ആവട്ടെ, ആചരിക്കുന്നത് മറ്റുള്ളവരുടെ നേത്രവട്ടത്തില്‍ നിന്ന് ഒളിച്ചുപിടിക്കാനാവില്ല. എന്നാല്‍ വ്രതം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള നിഗൂഢമായ വ്യവഹാരമത്രെ. ശരിയായി വ്രതം അനുഷ്ടിക്കുന്നവനെ ശ്രദ്ധിക്കുന്നവനും നിയാമകനും നിയന്താവുമായ ഉടയവന്‍ മാത്രം. അതുകൊണ്ടു കൂടിയാണ് അവന്‍ അരുള്‍ ചെയ്തത്: നോമ്പ് എനിക്കുള്ളതാണ്. അതിന് ഫലം ചെയ്യുന്നതും ഞാന്‍ തന്നെ.
എന്നാല്‍ ഇന്ന് കാര്യങ്ങളുടെ സ്ഥിതി നേരെ മറിച്ചായിരിക്കുന്നു. വ്രതാനുഷ്ഠാനം പോലും പ്രകടനപരതയില്‍ വഴിമുട്ടി പോവുന്നു. മറ്റുള്ളവര്‍ക്കു മുമ്പില്‍ ആഹാരപാനങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രം കിട്ടുന്നതാണോ നോമ്പ്? നോമ്പിന്റെ സമ്പൂര്‍ത്തിക്ക് ഒരുവന്‍ നിര്‍ബന്ധ ബുദ്ധിയാ അനുസരിച്ചിരിക്കേണ്ട അനേകം നിയമങ്ങളും നിര്‍ദേശങ്ങളും മതം മുന്നോട്ടുവെക്കുന്നു. അവയത്രയും വ്യക്തിജീവിതത്തില്‍ അക്ഷരംപ്രതി ആവിഷ്‌കൃതമാവുന്നില്ലെങ്കില്‍ പ്രകടനപരതയുടെ മലവെള്ളപ്പാച്ചിലില്‍ നമ്മുടെ വ്രതവും കൂലംകുത്തിയൊലിച്ചുപോവും. കാമ്പ് കളഞ്ഞു തൊലിയില്‍ സായൂജ്യമടഞ്ഞ വിഡ്ഡിയായ വെള്ളക്കാരന്റെ ജ്ഞാന ശൂന്യമായ നിര്‍വൃതിയായിരിക്കും നമുക്കും കിട്ടുക. ദോഷബാധക്കെതിരെ ആത്മ നിയന്ത്രണങ്ങള്‍ കൊണ്ട് ശക്തമായ പ്രതിരോധം ഉയര്‍ത്തിയാവണം വൃതാനുസാരി ചലിക്കേണ്ടത്. സൂക്ഷ്മഭക്തിയുള്ളവരാകാന്‍ വേണ്ടിയാണല്ലോ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. പൊളിവാക്കുരയുകയും തെറ്റ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കപട ഭക്തിയാണ്. അതിനെതിരെ തിരുപ്രവാചകര്‍ ഏറെ രോഷപ്പെട്ടിട്ടുണ്ട്: ഒരുവന്‍ വ്യാജം മൊഴിയുന്നതും തദനുസാരം കപടം പ്രവര്‍ത്തിക്കുന്നതും വര്‍ജിക്കുന്നില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങളെ വെടിയണമെന്ന് അല്ലാഹുവിന് തീരെ താല്‍പര്യമില്ല.
മറ്റൊരിക്കല്‍ അവിടുന്ന് ഇപ്രകാരം അരുള്‍ ചെയ്യുകയുണ്ടായി: എത്രയെത്ര നോമ്പുകാര്‍!! തങ്ങളുടെ വ്രതം കൊണ്ടു വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും നേടാന്‍ ആവാത്തവര്‍! എത്രയെത്ര രാത്രി നിസ്‌കാരക്കാര്‍!! രാത്രി മുഴുവന്‍ നിന്ന് നിസ്‌കരിക്കുന്നതിനായി ഏറെ ഉറക്കമിളച്ചെന്നല്ലാതെ മറ്റൊന്നും കിട്ടാത്തവര്‍!.
ഉദ്ധൃത വചനങ്ങള്‍ തെര്യപ്പെടുത്തുന്നത് എന്താണ്? ഏറെ ഉറക്കം ഒഴിവാക്കുന്നതോ അന്നപാനീയങ്ങളെ ഉപേക്ഷിക്കുന്നതോ അല്ല ഇബാദത്ത് -പരമമായ വണക്കം. അത് ലോകരുടെ അഭയവും ശരണസ്ഥനുമായ അല്ലാഹുവിനു മുമ്പില്‍ പൂര്‍വാധികം എളിമയോടും വിധേയത്വത്തോടുമുള്ള സര്‍വാധി സമര്‍പ്പണമാണ്. വിദ്വേഷങ്ങളുടെ അപശ്രുതികളും ദുഷ്‌ചെയ്തികളുടെ അസ്വാരാസ്യങ്ങളും മാത്രം നിറഞ്ഞ ജീവപരിസരത്തോട് സമരസപ്പെടാനല്ല, സമരം ചെയ്യാനാണ് നോമ്പ് നിങ്ങളെ ക്ഷണിക്കുന്നത്. അടങ്ങാത്ത ഇഛാശക്തിയുടെയും അണയാത്ത ആത്മപ്രചോദനത്തിന്റെയും പിന്‍ ബലമില്ലെങ്കില്‍ ശാരീരികമായ വ്രതാനുഷ്ഠാനം കൊണ്ട് ഫലമൊന്നുമില്ല. അത് ആന്തരികമായ ഉപവാസത്തിന്റെ യഥാരൂപത്തിലുള്ള ബാഹ്യാവിഷ്‌കരണമായിരിക്കണം. സത്യം പ്രകാശിപ്പിക്കുന്നതിനുള്ള, സത്യമല്ലാതെ മറ്റൊന്നും പ്രകാശിപ്പിക്കാതിരിക്കാനുള്ള അദമ്യമായ അഭിലാഷമാണ് വ്രതം സമ്മാനിക്കുന്നത.് അതിനാല്‍ സത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കും എതിരാളികളെ കുറിച്ച് പോലും സ്‌നേഹം വെച്ച് പുലര്‍ത്തുന്നവര്‍ക്കും മൃഗീയ വികാരങ്ങളില്‍ നിന്നു മുക്തി നേടിയവര്‍ക്കും മാ്രതമേ ഭൗതിക സമ്പത്തുകളും അഭിലാഷങ്ങളും വര്‍ജിച്ച് വ്രതം നല്‍കുന്ന ആത്മ വിശുദ്ധിയുടെ അന്തര്‍ധാരയെ പുല്‍കാന്‍ സാധിക്കൂ.
നോമ്പ് നിര്‍ബന്ധമാക്കിയത് നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയാണെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. തഖ്‌വക്ക് നല്‍കിയ സൂക്ഷ്മഭക്തി എന്ന അര്‍ത്ഥം അപൂര്‍ണമാണ്. ശരിയായ അര്‍ത്ഥം അല്ലാഹുവിന്റെ കല്‍പനകളെ പൂര്‍ണമായും നിര്‍ബന്ധബുദ്ധ്യാ അനുസരിക്കുകയും നിരോധനങ്ങളെല്ലാം കര്‍ശന ബുദ്ധ്യാ വെടിയുകയും ചെയ്യുക എന്നതാണ്. പരിശുദ്ധിയുടെയും സമ്പൂര്‍ണതയുടെയും ആത്മാര്‍പ്പണത്തിന്റെയും നിത്യഭാസുരമായ സത്യത്തിന്റെ രാജവീഥിയാണത്. അച്ചടക്കവും അനുധ്യാനവും തുടുത്തുനില്‍ക്കേണ്ട കഠിനമായ ആത്മീയ സാധനയാണ ്വ്രതത്തെ ശ്രേഷ്ടമാക്കുന്നത്. അതിനാലെത്ര വ്രതത്തിന്റെ അഭിവാജ്യ ഘടകമായി പ്രാര്‍ത്ഥന പരാമര്‍ശിക്കപ്പെട്ടത്.
മനുഷ്യജീവിതം അനുവദിക്കപ്പെട്ടത് തന്നെ അല്ലാഹുവിനെ ഉപാസിക്കാനും ആരാധിക്കാനുമാണ് എന്നാണല്ലോ ഖുര്‍ആനികാധ്യാപനം. ജീവിതത്തോണിയുടെ പങ്കായമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയെന്നാല്‍ സമയക്രമങ്ങളും ചിട്ടവട്ടങ്ങളുമൊപ്പിച്ച് നിര്‍വഹിക്കുന്ന ഒരു പ്രത്യേക ഉപാസനയാെണന്നാണല്ലോ പ്രഥമദൃഷ്ട്യാ ഗ്രഹിക്കാറ്. എന്നാല്‍ അതിനെക്കാളേറെ വിശാലമായ അര്‍ത്ഥതലങ്ങളുണ്ട് പ്രാര്‍ത്ഥനക്ക്. പ്രാര്‍ത്ഥന തന്നെയാണ് ആരാധന. പ്രാര്‍ത്ഥന ആരാധനയുടെ സത്തയത്രെ! തുടങ്ങിയ പ്രവാചക മൊഴികള്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവിശാലതയെ സ്ഥാനപ്പെടുത്തുന്നുണ്ട്. പ്രാര്‍ത്ഥനയെക്കുറിച്ച് ഖുര്‍ആന്‍ നടത്തിയ ഏറ്റവും ശ്രദ്ധേയമായ പരാമര്‍ശം വ്രതത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ക്കിടയിലാണ്: എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് അവിടുത്തോട് ആരാഞ്ഞാല്‍(അങ്ങ് പറയുക) നിശ്ചയം ഞാനവരുടെ സമീപസ്ഥനത്രെ. പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാനവന് ഉത്തരം ചെയ്യും. അതിനാല്‍ അവര്‍ എന്റെ വിളിക്കുത്തരം ചെയ്യുകയും എന്നാല്‍ എന്നില്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ. പ്രാര്‍ത്ഥനയും വ്രതവും അഭേദ്യമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ വചനം. വ്രതം ഒരു ആരാധനയാണ്. ആരാധനകളുടെ സത്തയാണ് പ്രാര്‍ത്ഥന. വ്രതം എന്ന ശരീരത്തിന്റെ ആത്മാവാണ് പ്രാര്‍ത്ഥന. ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ ഒന്ന് ഗ്രഹിക്കാം; വ്രതം ഒരു സാധനയാവണം. നിത്യവ്യവഹാരത്തില്‍ ഉദ്ദേശിക്കപ്പെടാറുള്ളത് പോലെ ഏകാഗ്രമായ ഒരു ആത്മീയ പ്രക്രിയ ആയിരിക്കണം അത്. ശരീരവും മനസ്സും ത്രസിക്കുന്ന ആത്മീയാനുഭൂതിയായി നോമ്പ് മാറണം. വിരസമായ ഒരു പൂജാമുറയല്ല അത്. മാനുഷിക ധര്‍മത്തിന്റെ തെളിമയും ചൈതന്യവുമത്രെ. ആത്മീയ ഔന്നിത്യത്തിലേക്കുള്ള പടിപടിയായ വളര്‍ച്ചയുടെ അനുഭൂതിധായകമായ പ്രചോദകമാണ് വ്രതം.
മനുഷ്യന്റെ ഏറ്റവും മൗലികമായ രണ്ട് വികാരങ്ങളാണ് വിശപ്പും കാമവും. മനഃശാസ്ത്രപരമായ ഒരു വസ്തുത ഉണ്ട്, മനുഷ്യനിലെ മൗലിക വികാരങ്ങളില്‍ ഒന്നിനെ പോലും ആമൂലാഗ്രം പിഴുതെറിയാനാവില്ല എന്ന.് പ്രത്യുത, അവയെ വിമലീകരിക്കുകയാണ് വേണ്ടത്. തദ്വാരാ അപരിഷ്‌കൃതനായ ഒരു ജീവി മാലാഖയെക്കാള്‍ ഉയര്‍ന്ന വിതാനത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.
യഥാര്‍ത്ഥത്തില്‍ വ്രതം ഒരു അഗ്നി പരീക്ഷയാണ്. വികാരങ്ങളെ വിവേകപൂര്‍ണമായി അതിജയിക്കാനുള്ള ഇഛാശക്തിയും ആത്മബലവും നല്‍കുന്ന അനുപമ സാധന. അത് നേടിയെടുക്കേണ്ടത് അഭംഗുരം തുടരുന്ന ആത്മനിയന്ത്രണവും ധ്യാനവും അനുശീലിക്കുന്നതിലൂടെയാണ്. ജീവിതത്തെ വീട്ടുമുറ്റത്ത് അഴിച്ചെറിഞ്ഞ് കാനനമേറിയല്ല ഈ ധ്യാനം നടത്തേണ്ടത്. പ്രത്യുത നഗ്ന യാഥാര്‍ത്ഥ്യങ്ങളുടെ പകല്‍വെളിച്ചത്തില്‍ ജീവിച്ചുകൊണ്ട് ശാരീരികമായ ദുര്‍മേദസ്സുകളെ അഴിച്ചുമാറ്റാനും മനോവൈകല്യങ്ങളെയും അന്തരാത്മാവിലെ മാലിന്യങ്ങളെയും കഴുകിക്കളഞ്ഞ് ധ്യാന ധന്യരാവാനും കഴിയണം. അതിനാണ് വ്രതാനുഷ്ടാനം നമ്മെ ശക്തിപ്പെടുത്തുന്നത്. അത് മൗലികമൂല്യങ്ങളെ പിഴുതെറിയുകയല്ല, വിമലീകരിക്കുകയാണ്. നിയന്ത്രണമില്ലാതെ ലക്ഷ്യം തെറ്റി ഓടുന്ന മനസ്സിന് കടിഞ്ഞാണിടുകയാണ് കഠിനമായ ആത്മനിയന്ത്രണത്തിലൂടെ വ്രതാനുസാരി ചെയ്യുന്നത്. ശരീരത്തിന്റെ ഇഛകള്‍ക്കെതിരെ ആര്‍ജിച്ചെടുക്കുന്ന ആ വിജയമാണ് ഏറ്റവും പ്രാധാന്യമാവുന്നത്.
ശത്രുക്കള്‍ക്കെതിരെ യുദ്ധം ജയിച്ച് വരുന്ന തന്റെ സഖാക്കളോട് പ്രവാചകര്‍ നടത്തിയ, ‘നിങ്ങള്‍ യുദ്ധം ജയിച്ചുവരികയാണല്ലേ എങ്കില്‍ ഏറ്റവും വലിയ യുദ്ധം (ജിഹാദുല്‍ അക്ബര്‍) ഇപ്പോഴും ശേഷിക്കുന്നു’ എന്ന പ്രാക്തന വചസ് നമുക്ക് പാഠമാണ്. ശരീരത്തിന്റെ ഇഛകള്‍ക്കെതിരെയുള്ള അധമമായ കാമവിചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് തിരുദൂതര്‍ ഉദ്ദേശിച്ച ജിഹാദുല്‍ അക്ബര്‍. ഈ ജിഹാദുല്‍ അക്ബറിന്റെ നിര്‍വഹണ വേദിയത്രെ ശഹ്‌റു റമളാന്‍. ഏറ്റവും മുന്തിയ വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ മുന്നിലുണ്ടാവുമ്പോഴും കണ്ണിറുക്കിയടച്ച് വിശപ്പിനെ ഉപാസിക്കുക, മധുര പാനീയങ്ങള്‍ യഥേഷ്ടം പാനം ചെയ്യാനുള്ള അവസരം ഉണ്ടായിട്ടും ദാഹമൂര്‍ഛയെ വരിക്കാന്‍ സര്‍വ്വാത്മനാ തയ്യാറാവുക, അതിശക്തമായ പ്രലോഭനങ്ങളുടെ പ്രകോപനങ്ങള്‍ ഉണ്ടായിട്ടും ഒരു വിരാഗിയെപ്പോലെ പ്രണയിനിയില്‍ നിന്ന് അകന്ന് നില്‍ക്കുക, ഏറെ സാഹചര്യങ്ങള്‍ പ്രേരിപ്പിച്ചിട്ടും പൊളിവാക്കുരയുകയോ വ്യാജം ചെയ്യുകയോ ചെയ്യാതിരിക്കുക… വ്രതത്തിലൂടെ ഒരാള്‍ ആര്‍ജിക്കുന്ന ഈ ആത്മസംസ്‌കരണമല്ലാതെ മറ്റെന്താണ് ജിഹാദുല്‍ അക്ബര്‍. അതെ, ശഹ്‌റുറമളാനില്‍ ജയിക്കുന്നവര്‍ ജിഹാദുല്‍ അക്ബര്‍ ജയിച്ചവര്‍ മാത്രം!

മതപ്രബോധനം നടത്തേണ്ടതാര്?


ഇസ്‌ലാമിക പ്രബോധനം മതത്തിന്റെ ആഴമേറിയ ജ്ഞാനത്തിലേക്കും സൂക്ഷ്മതയിലേക്കുമുള്ള ആവശ്യകത അടിവരയിടുന്നു. ദേഹേച്ഛക്ക് വശംവദരായും അറിവില്ലായ്മയിലകപ്പെട്ടും എത്രയധികം മതപ്രബോധകരാണ് നിർബന്ധമായും അനുധാവനം ചെയ്യേണ്ട തെളിഞ്ഞ പാതയിൽ നിന്നു വ്യതിചലിക്കുന്നത്.
അതുകൊണ്ടുതന്നെ ആധുനികകാല പ്രതിസന്ധികളുടെ സ്വഭാവത്തെക്കുറിച്ചും സാമൂഹ്യ മൂല്യത്തിൽ വിശ്വസിച്ച് മതജീവിതം നയിക്കുന്നതിനെക്കുറിച്ചും നിസ്വാർത്ഥരായ മതപ്രബോധകർക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. പ്രബോധനം സാർത്ഥകമാകാൻ ചില നിബന്ധനകളുണ്ട്.
പ്രബോധകനിൽ യഥാർത്ഥ ഇസ്‌ലാം രൂഢമൂലമാകുകയാണ് പ്രഥമമായി വേണ്ടത്. ഇതിന്റെ അനിവാര്യത മനസ്സിലാകുന്ന ഒരാൾക്കും തന്റെ പക്കലില്ലാത്ത ഒന്ന് പകർന്ന് നൽകാനാകില്ല. ഇസ്‌ലാമിന്റെ നിയമങ്ങളും മര്യാദകളും അനുധാവനം ചെയ്യാത്ത വിശ്വാസിയും ഇതൊക്കെ അനുധാവനം ചെയ്യുന്നുണ്ടെങ്കിൽ കൂടി അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിക്കാതിരിക്കുന്ന വിശ്വാസിയും ഇതിൽ നിന്ന് ഗുണപാഠം കണ്ടെത്തേണ്ടതുണ്ട്. മുസ്‌ലിമായ ഒരു വ്യക്തി സ്വന്തം മതത്തിന്റെ നിയമങ്ങൾക്കും മര്യാദകൾക്കും വഴിപ്പെടുകയും അത് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടാകുന്നതിന്റെയും മറ്റുള്ളവർക്ക് പ്രബോധനം ചെയ്യുന്നതിന് ഉണർവ് നൽകുന്നതിന്റെയും അടിസ്ഥാന പ്രേരണ ഒന്നു തന്നെയാണ്.
പ്രബോധന മേഖലയിൽ വ്യാപൃതനായ ഉത്സാഹം നിറഞ്ഞ ഒരു മനുഷ്യൻ സ്വന്തം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവനാണെങ്കിൽ അവൻ പ്രബോധനം നടത്തുന്നതിൽ ഔത്സുക്യം കാണിക്കുന്നതിന്റെ പ്രേരണ മറ്റുപലതുമായിരിക്കും. ഇലാഹിയ്യായ ആധാരങ്ങളല്ല യഥാർത്ഥത്തിൽ അവനെ വഴിനടത്തുക. വിചിത്രമായ ഇത്തരമൊരു ഔത്സുക്യത്തിന് പ്രേരിപ്പിച്ചേക്കാവുന്ന ഘടകങ്ങൾ വിവിധങ്ങളാണ്. ഈ ആവേശമൊക്കെ ചിലപ്പോൾ ശരീരത്തിന് നല്ല ആരോഗ്യമുള്ള സമയത്തും ദേഹേച്ഛക്ക് വഴിപ്പെടുന്ന മറ്റു സമയങ്ങളിലും ഇല്ലാതെയാവും. ഇത്തരമൊരു പ്രബോധനോദ്യമത്തിൽ ആരും ഒരു ഫലവും നേടുകയില്ല.
ഈയൊരു ദഅ്‌വ പരിസരത്തിൽ നാം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടത് യഥാർത്ഥ ഇസ്‌ലാമിന്റെ സ്വത്വത്തെ കുറിച്ചാണ്. ഇസ്‌ലാം മറ്റു മതങ്ങളെ ഭയപ്പെടുത്തുന്ന ഒരു പ്രത്യയശാസ്ത്രമാണോ അതോ ഇതര സംഘടനകളോട് കിടപിടിക്കുന്ന സംഘടനയാണോ? അതല്ല പരസ്പരം വിഘടിച്ചുനിൽക്കുന്ന വലതുപക്ഷമോ ഇടതുപക്ഷമോ ആണോ? ഇവയൊന്നുമല്ല എന്നതാണ് ഉത്തരം. മറിച്ച് ഇസ്‌ലാമെന്നത് ആ പദം വിളിച്ചറിയിക്കുന്നതു പോലെ ആരാധ്യനായ അല്ലാഹുവിന് മുമ്പിലുള്ള പൂർണമായ കീഴൊതുങ്ങലാണ്. അവന്റെ കൽപനകൾക്കും നിരോധങ്ങൾക്കും അനുസരണ കാണിക്കലാണ്.
ഹൃദയത്തിൽ രൂഢമൂലമാകേണ്ട പൂർണമായ വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനശില. എന്നാൽ, ഹൃദയത്തിനുള്ള വിശ്വാസ ബലം ഇച്ഛകളിൽ നിന്നും ദുഷിച്ച സ്വഭാവങ്ങളിൽ നിന്നും ബന്ധം വിച്ഛേദിക്കുക വഴിയല്ലാതെ നടക്കുകയില്ല. ഈ ആത്മ സംസ്‌കരണത്തെക്കുറിച്ചാണ് ഖുർആൻ ഇങ്ങനെ പരാമർശിക്കുന്നത്: ‘നിശ്ചയം ഹൃദയത്തെ തിന്മകളിൽ നിന്നു ശുദ്ധീകരിച്ചവർ വിജയം പുൽകിയിരിക്കുന്നു. ഹൃദയാന്തരാളങ്ങളിൽ തിന്മ മറച്ചുപിടിച്ചവൻ നാശമടയുകയും ചെയ്തിരിക്കുന്നു’ (സൂറത്തുശ്ശംസ്). ഒരാൾ ആത്മാവിനെ സംസ്‌കരിക്കുന്നത് നിശ്ചയം അവനു വേണ്ടിത്തന്നെയാണ്. മടക്കം അല്ലാഹുവിലേക്കാണ് (സൂറത്തുൽ ഫാതിർ). സ്വച്ഛമായ ഹൃദയവുമായി കടന്നുവന്നവനല്ലാതെ സന്താനവും സമ്പത്തും ഉപകാരം ചെയ്യാത്ത ദിനമാണത് (സൂറത്തുശ്ശുഅറാഅ്). ഇതു തയൊണ് റസൂൽ(സ്വ)യുടെ വാക്കിന്റെ പൊരുളും: ‘അറിയണം നിങ്ങൾ, നിങ്ങളുടെ ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നാകുന്ന പക്ഷം ശരീരം മുഴുവനും നന്നാവുന്നു. അതു ചീത്തയാകുന്ന പക്ഷം ശരീരം മുഴുവനും ദുഷിക്കുകയും ചെയ്യുന്നു. നിശ്ചയം അത് ഹൃദയമാണ്.’
ഓരോ മുസ്‌ലിമിലും ഉണ്ടായിരിക്കേണ്ടത് ഹൃദയത്തിലാകെയും വ്യാപിച്ചു കിടക്കുന്ന തെളിഞ്ഞ വിശ്വാസമാണ്. ഈ വിശ്വാസമാണ് ഇസ്‌ലാമിന്റെ ജീവനാഡി. ഇതു തന്നെയാണതിന്റെ ശ്വസനവായുവും ജീവിതോപാധിയും. ഈ വിശ്വാസത്തിനു ഭംഗം വരാതെ സംശുദ്ധമായി നിലനിർത്താൻ അല്ലാവിന്റെ കൽപനകൾക്ക് വഴിപ്പെടുന്നത് വഴി മനുഷ്യന് സാധ്യമാകുന്നു. ഇതിനായി ഓരോ മുസ്‌ലിമിൽ നിന്നുമുണ്ടാവേണ്ടത് ഐഹിക ലോകത്തോടുള്ള ഭ്രമത്തിൽ നിന്നുള്ള മോചനവും കഠിനാധ്വാനവും അതുവഴി വിശുദ്ധിയുടെ ഉത്തുംഗത്തിലേക്ക് സ്ഥാനാരോഹണം ചെയ്യപ്പെടലുമാണ്. പുണ്യപ്രവാചകർ(സ്വ) പറഞ്ഞതുപോലെ ‘അങ്ങനെയാവുമ്പോൾ തെറ്റുകൾക്ക് പ്രേരിപ്പിക്കുന്ന മനസ്സിന്റെ ചാപല്യങ്ങൾ സ്വാധീനം ചെലുത്താത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. അവന്റെ ഹൃദയം പടച്ചവനെക്കുറിച്ചുള്ള ചിന്ത മാത്രം വെളിപ്പെടുന്ന തിളങ്ങുന്ന കണ്ണാടിയായി രൂപാന്തരപ്പെടും. ഈ ഹൃദയത്തിന്റെ ഉടമ പടച്ചവനെ ആരാധിക്കുകയും അവന്റെ ഹൃദയത്തിൽ റബ്ബിനെക്കുറിച്ചുള്ള വിചാരങ്ങൾ സജീവമാവുകയും ചെയ്യുന്ന പക്ഷം അവൻ അല്ലാഹുവിനെ കാണുന്നത് പോലെയാണ്. ഈ വെളിപാടിനെ ആത്മാവിന്റെ ചപലതകളോ ദേഹേച്ഛകളോ ഐഹികമായ ഭ്രമങ്ങളോ തടഞ്ഞുനിർത്തുകയില്ല.’
മുസ്‌ലിം ജീവിക്കുന്നതും ജനങ്ങളെ പ്രബോധനം ചെയ്യുന്നതും ഈ മതത്തിനു വേണ്ടിയാണ്. ഈ മതം മറ്റു മതപ്രസ്ഥാനങ്ങളെപ്പോലെ ഒരു കേവല പ്രസ്ഥാനമാണെന്ന ധാരണ പാടില്ല. ഇതര മതങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ബാഹ്യമായ നിലനിൽപ്പ് മാത്രമേയുള്ളൂ.
ഇസ്‌ലാം മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ പൊതിഞ്ഞുനിന്ന് പരന്നൊഴുകുന്ന പ്രകാശമാണ്. അത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് തുടങ്ങി അംഗങ്ങളുടെ പ്രകടഭാഗങ്ങൾ വരെ വിസ്തൃതമായിക്കിടക്കുന്നു. ഖുർആൻ ഓർമപ്പെടുത്തുന്നത് നോക്കുക: ‘നബിയേ നിങ്ങൾ പറഞ്ഞുകൊടുക്കണം, എന്റെ നിസ്‌കാരവും ആരാധനകളും ജീവിതം തന്നെയും പ്രപഞ്ചനാഥനായ അല്ലാഹുവിന് വേണ്ടിയാണ്. അവന് പങ്കുകാരില്ല. ഈ ഏകദൈവ വിശ്വാസം കൊണ്ട് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. ഞാനാണ് ആദ്യമായി അവന് വഴിപ്പെടുന്നവൻ.’
പ്രസ്തുത യാഥാർത്ഥ്യങ്ങളുള്ള ഇസ്‌ലാമാണ് ഓരോ മുസ്‌ലിമിലും രൂഢമൂലമാകേണ്ടത്. അതുതന്നെയാണ് ഓരോ പ്രബോധകനും അനുവർത്തിക്കേണ്ടതും.
ഇസ്‌ലാമിക ബോധനം ആദ്യമായി മുസ്‌ലിംകളുടെ ജീവിതത്തിലാണ് സക്രിയമായി വേരു പിടിക്കേണ്ടത്. അതുവഴി അവർ ഈ സൽസരണിയിൽ ലയിച്ചു ചേരുകയും സ്വജീവിതത്തിൽ ഇസ്‌ലാമിക സംസ്‌കാരവും മൂല്യങ്ങളും വേരുറക്കുകയും ചെയ്യുന്നു. ഈ സന്മാർഗികളുടെ ജീവിതം ഇതര മത പ്രസ്ഥാനങ്ങളുടെ പ്രശ്‌ന കാലുഷ്യങ്ങളെയും ഇരുളടഞ്ഞ ചക്രവാളങ്ങളെയും ഭേദിക്കും. അത് ഇസ്‌ലാമിന്റെ ആന്തരിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ വഴി വെക്കുകയും ശേഷം അതിനെ ജീവിതത്തിൽ പുൽകാൻ ഉത്സാഹിപ്പിക്കുകയും ചെയ്യും.
അശക്തരാണെന്നോ മറ്റോ ന്യായീകരണം പറഞ്ഞ് ജീവിതം നന്നാക്കാതെയും ഇസ്‌ലാമിക ജീവിതം അനുവർത്തിക്കാതെയും മറ്റുള്ളവരെ അല്ലാഹുവിലേക്ക് ക്ഷണിക്കാനും ഇസ്‌ലാം കൊണ്ട് മാർഗദർശനം നൽകാനും ഒരുമ്പെടുന്നത് തികഞ്ഞ അപരാധമാണ്. കാരണം ഈ മതത്തെ കുറിച്ചുള്ള അജ്ഞതയേക്കാളുപരി മുസ്‌ലിംകളുടെ പരിതാപകരമായ അവസ്ഥാ വിശേഷമാണ് അവരെ ഈ സത്യ മതത്തെ തൊട്ട് ഒരു പരിധിവരെ അകറ്റുക.
ഇന്ന് മുസ്‌ലിംകൾ അനുഭവിക്കുന്ന ദാരുണമായ അവസ്ഥാവിശേഷത്തിന് പ്രതിവിധി ആത്മസംസ്‌കരണമാണ്. തങ്ങളുടെ പരിതാവസ്ഥയെക്കുറിച്ച് ആത്മവിചിന്തനം സാധ്യമാക്കുന്നതിലുപരി യൂറോപ്പിന്റെയും അമേരിക്കയുടെയും വിശാലദേശങ്ങളിലും ആഫ്രിക്കയുടെ നിബിഢതകളിലും ഇസ്‌ലാം അനുഭവിക്കുന്ന പ്രതിസന്ധികളെ ഓർത്ത് കരയുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. ഇവയുടെ അനന്തരഫലം നാം നേരിടുന്ന യഥാർത്ഥ പ്രതിസന്ധികൾ അവഗണിക്കപ്പെടുകയും നമ്മുടെ കഴിവ് സക്രിയമല്ലാത്ത രീതികളിൽ പാഴാക്കിക്കളയുകയും ചെയ്യൽ മാത്രമായിരിക്കും.
മത പ്രബോധനം വിശ്വാസി ബാധ്യതയാണ്. എന്നാൽ അതിന്റെ മര്യാദകൾ അടക്കമുള്ള ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചു പ്രബോധകന് പൂർണബോധ്യമുണ്ടാകണം. പ്രബോധനത്തിന് ചില പ്രത്യേക പക്ഷം ചേർന്നുള്ള അളവുകോലുകൾ മാനദണ്ഡമായി സ്വീകരിക്കുവാനും പാടില്ല. അല്ലാഹുവിലേക്ക് മാത്രമായി ക്ഷണിക്കുന്നു എന്ന വാദമുന്നയിക്കുകയും പക്ഷപാത സ്വഭാവം പ്രബോധനത്തിൽ പുലർത്തുകയും ചെയ്യുന്നത് ശരിയല്ല. മതം ലളിതമാണ്. പ്രബോധനവും ലളിതമാവണം. സുവാർത്തയറിയിക്കൂ, വെറുപ്പിക്കല്ലേ എന്നാണ് വിശുദ്ധവാക്യം.

● ഡോ. സഈദ് റമളാൻ ബൂത്വി, പകര്‍ത്തിയത്: സുന്നിവോയ്സ്, 2016 ഏപ്രില്‍16

Saturday, April 9, 2016

കുട്ടിക്കാലം നിഷ്‌കളങ്കമായ ജീവിതകാലം


വരയും കുറിയുമൊന്നുമില്ലാത്ത ശൂന്യമായ വെള്ളക്കടലാസ് പോലെയാണ് കുട്ടികളുടെ മനസ്സ്. നിഷ്‌കപടമായ മനസ്സോടെയാണ് ഓരോരുത്തരും ജനിക്കുന്നത്. എന്തിനോടെങ്കിലും പ്രത്യേകമായുള്ള ആകര്‍ഷണമോ, അനുകൂലമോ പ്രതികൂലമോ ആയ സമീപനമോ ജന്മസിദ്ധമായി ഉണ്ടാകുന്നതല്ല; കുടുംബാന്തരീക്ഷത്തില്‍നിന്ന് കിട്ടുന്നതാണ്. ഇക്കാര്യം ലളിതമായിപ്പറയുന്ന ഒരു ഹദീസ് വളരെ പ്രാധാന്യത്തോടെ എടുത്തുദ്ധരിച്ച ശേഷം അതേക്കുറിച്ച് സംസാരിക്കുന്നുണ്ട് ഇഹ്‌യാഅ്. ‘ഓരോ ശിശുവും ജനിക്കുന്നത് നിഷ്‌കളങ്കവും ശുദ്ധവുമായ പ്രകൃതിയിലാണ്. അവനെ ജൂതനോ നസ്രാണിയോ മജൂസിയോ ആക്കുന്നത് അവന്റെ മാതാപിതാക്കളാണ്. അതായത് തെറ്റായ ശിക്ഷണത്തിലൂടെയും ശീലങ്ങളിലൂടെയുമാണ് അവര്‍ വഴിമാറിപ്പോവുന്നത്. ജനനസമയത്ത് എല്ലാ അവയവങ്ങളും പൂര്‍ണ വളര്‍ച്ച പ്രാപിച്ചിട്ടുണ്ടാകില്ലല്ലോ. വളരുന്നതിനനുസരിച്ച് ശരിയായ പോഷണവും പരിപാലനവും കിട്ടുമ്പോള്‍ ശരീരം പൂര്‍ണവളര്‍ച്ചയും ആരോഗ്യവും കൈവരിക്കുന്നു. അതുപോലെ തന്നെയാണ് മനസ്സും. ജനന സമയത്ത് അത് പൂര്‍ണമായ വളര്‍ച്ചയും പക്വതയും കൈവരിച്ചിട്ടുണ്ടാകില്ല. അത് നേടിയെടുക്കേണ്ടതാണ്. ചിട്ടകളും ശീലങ്ങളും വളര്‍ത്തുന്നതിലൂടെയും സ്വഭാവ സംസ്‌കരണത്തിലൂടെയും വളരുന്നതിന് ആനുപാതികമായ വൈജ്ഞാനിക ശിക്ഷണത്തിലൂടെയുമാണ് മാനസിക വളര്‍ച്ചയും വ്യക്തിത്വ വികാസവും ഉണ്ടാകുന്നത്'(ഇഹ്‌യാഉ ഉലൂമിദ്ദീന്‍ 2/ 66. ഇതേ ആശയം മീസാനുല്‍ അമല്‍ പേ.70ലും രേഖപ്പെടുത്തിയിട്ടുണ്ട്).
അതിനാല്‍ കുട്ടികളുടെ ബാല്യ കൗമാര കാലത്ത് രക്ഷിതാക്കളുടെ ഉത്തരവാദിത്തം വളരെ വലുതാണെന്ന് ഇമാം ഗസ്സാലി(റ) ഓര്‍മപ്പെടുത്തുന്നു. നിങ്ങളുടെ കയ്യില്‍ കിട്ടിയ ശൂന്യമായ വെള്ളക്കടലാസില്‍ അര്‍ത്ഥശൂന്യമായ കുറേ കുത്തിവരകള്‍ നിറക്കണോ അതോ സുന്ദരവും ആകര്‍ഷകവും വര്‍ണശബളവുമായ പടം വരക്കണോ? രണ്ടായാലും നിങ്ങളുടെ തീരുമാനമാണ് പ്രധാനം. ഇതുപോലെയാണ് കുട്ടികളുടെ മനസ്സ്. നിങ്ങള്‍ കൊടുക്കുന്നത് അവര്‍ സ്വീകരിക്കും. ശരിയായാലും തെറ്റായാലും. ഇഹ്‌യാഇല്‍നിന്നുതന്നെ വായിക്കാം: ‘കുട്ടികളുടെ മനസ്സ് വരകളോ ചിത്രങ്ങളോ ഒന്നും ഇല്ലാത്ത പൂര്‍ണമായി ശുദ്ധവും നിഷ്‌കപടവുമായ ഒരു നൈസര്‍ഗിക ഗുണമാണ്. എന്തു കുറിച്ചാലും അത് സ്വീകരിക്കും. എങ്ങോട്ട് തിരിച്ചാലും അങ്ങോട്ട് ചായും. നന്മ ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അതിനൊത്ത് വളരും. ഇഹത്തിലും പരത്തിലും വിജയിക്കും. അവര്‍ക്ക് ലഭിക്കുന്ന രക്ഷയിലും പ്രതിഫലത്തിലും അവരുടെ രക്ഷിതാവിനും പങ്കാളിത്തമുണ്ടാകും. അവരുടെ ഓരോ അധ്യാപകനും ചിട്ടകളും അച്ചടക്കവും ശീലിപ്പിക്കുന്നവരാകണം. തിന്മ ശീലിപ്പിക്കുകയും മൃഗങ്ങളെപ്പോലെ കെട്ടഴിച്ചുവിടുകയും ചെയ്താല്‍ തീര്‍ച്ചയായും അവര്‍ പരാജയപ്പെട്ടു. നാശമടഞ്ഞു. അതിന്റെ കുറ്റം അവരുടെ പരിപാലനോത്തരവാദിത്തം ഉണ്ടായിരുന്ന രക്ഷിതാക്കള്‍ക്ക് കൂടിയാണ്'(ഇഹ്‌യാഉ ഉലൂമിദ്ദീന്‍ 3/78).
അതിനാല്‍ കുട്ടിക്കാലം രക്ഷിതാക്കളെ ഏല്‍പിച്ചിട്ടുള്ള അമാനത്താണ്. അതിനെ യഥോചിതം പരിപാലിക്കണം. ഇല്ലെങ്കില്‍ സാമൂഹിക സംവിധാനം തന്നെ താറുമാറാകും. അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം രക്ഷാകര്‍തൃത്വമുള്ളവര്‍ക്കൊക്കെ ഉണ്ടായിരിക്കും; മാതാപിതാക്കളായാലും അധ്യാപകരായാലും.
ക്രിയാത്മക പരിശീലനം
ഒരാളുടെ ശീലവും സ്വഭാവവും മാറ്റിയെടുക്കുന്നത് അസാധ്യമാണെന്നാണ് നമ്മുടെ വെപ്പ്. അത് ശരിയല്ല. ‘ഹസ്സിനൂ അഖ്‌ലാഖകും എന്ന് നബിതിരുമേനി(സ) പറഞ്ഞിട്ടുണ്ട്(ഇഹ്‌യാഅ് 3/60). നിങ്ങളുടെ സ്വഭാവം നന്നാക്കണമെന്നാണ് ഈ നിര്‍ദ്ദേശം. മാറ്റം അസാധ്യമെങ്കില്‍ വിശുദ്ധ ഖുര്‍ആനിലും തിരുഹദീസിലും നിര്‍ദ്ദേശിക്കപ്പെട്ട ഉപദേശങ്ങളും ചരിത്ര പാഠങ്ങളുമെല്ലാം നിരര്‍ത്ഥകമാവും. അതിനാല്‍ സ്വഭാവ രൂപീകരണം പോലെ പ്രധാനമാണ് സംസ്‌കരണവും. രണ്ടായാലും സക്രിയവും നിരന്തരവുമായ പരിശീലനം ആവശ്യമാണ്. ഈ തിരിച്ചറിവ് രക്ഷിതാക്കള്‍ക്ക് ഇല്ലാതെയാകുന്നതാണ് പതിവു പ്രശ്‌നം. അതിനാല്‍ പരിശീലനത്തിലൂടെ ശീലങ്ങള്‍/ സ്വഭാവങ്ങള്‍ രൂപപ്പെടുത്തുക/ സംസ്‌കരിക്കുക. ഉദാഹരണത്തിന് അഹംഭാവം എന്ന ദുര്‍ഗുണം മാറ്റിയെടുക്കാന്‍ ഒരാള്‍ ചെയ്യേണ്ടത് വിനയാന്വിതരുടെ നടപ്പുശീലങ്ങള്‍ അപ്പടി പകര്‍ത്തുകയാണ്. അവരുടെ പെരുമാറ്റവും ശൈലിയും ഇടപെടലുകളുമെല്ലാം ഇദ്ദേഹം പതിവായി അനുകരിക്കട്ടെ. ദീര്‍ഘകാലം അപ്പടി പരിശീലിക്കുകയും വിനയം മനസ്സിലും വാക്കിലും പ്രകടനത്തിലും ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുകയും ചെയ്യുമ്പോള്‍ അതു ക്ഷിപ്രസാധ്യമാകും(ഇഹ് യാഅ് 3/63). സല്‍സ്വഭാവികളോടും നല്ലവരോടും കൂട്ടുകൂടുന്നതും സ്വഭാവരൂപീകരണത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു(ഇഹ്‌യാഅ് 3/ 65).
സ്വഭാവ പ്രകൃതത്തിലും ശീലത്തിലും നിരന്തരവും ക്രിയാത്മകവുമായ പരിശീലനത്തിലൂടെ മാറ്റിയെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ല. കുറേ കുട്ടികള്‍ ജന്മനാ നല്ല ശീലമുള്ളവരായി വളരുന്നു. എന്നാല്‍ എത്രയോ പേര്‍ മറിച്ചാണ്. നിരന്തരമായ പരിശീലനത്തിലൂടെയും സ്വഭാവഗുണങ്ങളുള്ളവരുമായുള്ള ഇടപഴകലിലൂടെയും അവരെ മാറ്റിയെടുക്കാവുന്നതാണ്. നല്ല വിദ്യാഭ്യാസത്തിലൂടെയും ഇതു സാധ്യമായേക്കും(ഇഹ്‌യാഅ് 3/63).
ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്ന് വശങ്ങളുടെയും സംഘാതമാണ് ഒരാള്‍. അതിനാല്‍, കായികാരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള വ്യായാമമുറകള്‍ ശീലിപ്പിച്ചോ പോഷകാഹാരം നല്‍കിയോ മാത്രം രക്ഷിതാക്കളുടെ ബാധ്യത പൂര്‍ത്തിയാക്കാനാവില്ല. മാനസികവും ആത്മീയവുമായ വ്യായാമവും അറിവ് എന്ന അന്നവും കുട്ടികള്‍ക്ക് യഥാവിധി കിട്ടിയിരിക്കണം. ശരീരം രോഗവിമുക്തമായിരിക്കുന്നതുപോലെ മനസ്സിന്റെയും ആത്മാവിന്റെയും മൂല്യശോഷണത്തിന് കാരണമാകുന്നതും ആത്മീയാഭിവൃദ്ധിക്ക് തടസ്സമാകുന്നതുമായ രോഗങ്ങളില്‍നിന്നും മോചനം വേണം. ഭൗതിക ശാസ്ത്രത്തിനും ഡോക്ടര്‍മാര്‍ക്കും ശരീരത്തെ ചികിത്സിക്കാനേ കഴിയൂ. ആത്മീയ സാധന കൊണ്ടു മാത്രമാണ് സ്വഭാവ സംസ്‌കരണം സാധ്യമാവുക. അധ്യാപകരായാലും രക്ഷിതാക്കളായാലും തങ്ങളുടെ അധീനതയിലുള്ളവരുടെ ആധ്യാത്മിക പോഷണത്തിന് ഉപകരിക്കുന്ന ചില മാര്‍ഗരേഖകളും പരിശീലന രീതികളും പ്രായോഗികമായി നടപ്പില്‍ വരുത്തേണ്ടതാണ്. അതിന്റെ വിധവും പ്രകാരവും എങ്ങനെയെല്ലാം ആകാമെന്ന് ഇഹ്‌യാഉ ഉലൂമിദ്ദീനില്‍ സവിസ്തരം പറഞ്ഞിട്ടുണ്ട്.
നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കുക
ജന്മനാ നിഷ്‌കളങ്ക പ്രകൃതരായ കുട്ടികളുടെ സ്വഭാവ മൂല്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് മാതാപിതാക്കള്‍ക്കാണല്ലോ. അതിനാല്‍ നല്ല കുടുംബാന്തരീക്ഷം ഉണ്ടെങ്കിലേ മക്കളും നന്നായി വളരൂ എന്ന് ഓര്‍ക്കുക. വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവര്‍ക്കല്ലാതെ നല്ല മാതാപിതാക്കളാകാന്‍ കഴിയില്ല. സ്‌നേഹവും ലാളനയും കുട്ടികളോട് മാത്രം പോരാ. മാതാപിതാക്കള്‍ പരസ്പരം സ്‌നേഹവും ബഹുമാനവും വിശ്വാസ്യതയും നിലനിര്‍ത്തണം. അത് കുടുംബത്തിന്റെ മൊത്തത്തിലുള്ള സുരക്ഷിതത്വ ബോധം ഉയര്‍ത്തും. അതിന്റെ വിശദമായ രീതിശാസ്ത്രം കിതാബുന്നികാഹില്‍ ഇമാം ഗസ്സാലി(റ) തന്നെ വിശദീകരിച്ചിട്ടുണ്ട്.
മാതാപിതാക്കള്‍ കുട്ടികളുടെ റോള്‍മോഡലുകള്‍ ആവണം. അഥവാ, സ്വയം ശീലിച്ചും കുട്ടികളെ പരിശീലിപ്പിച്ചും കാണിക്കേണ്ട കുറേ കാര്യങ്ങള്‍ ഉണ്ട്. അതിലൂടെ മാതൃകാകുടുംബങ്ങള്‍ സൃഷ്ടിക്കപ്പെടും. കുട്ടിയുടെ വളര്‍ച്ചക്കും പക്വതക്കും അനുസരിച്ച് ഓരോരോ കാര്യങ്ങള്‍ ശീലിപ്പിക്കണം. ഇഹ്‌യാഉ ഉലൂമിദ്ദീനില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
കുടുംബം എന്ന പര്‍ണശാലയില്‍നിന്ന് അഭ്യസിപ്പിക്കപ്പെടേണ്ട പ്രാഥമിക പാഠങ്ങള്‍ ഇഹ്‌യാഇല്‍നിന്ന് സംഗ്രഹിക്കാം.
1. ഭോജനം
ബാല്യത്തിലേ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ശീലമാണ് ഇസ്‌ലാം നിര്‍ദ്ദേശിച്ച രീതിയിലുള്ള ഭോജനം. ആഹരിക്കുന്നതിനുമുമ്പ് കൈ കഴുകുക. വലതുകൈകൊണ്ട് കഴിക്കുക. ബിസ്മില്ലാഹി ചൊല്ലി തുടങ്ങുക. തളികയില്‍ തന്നോട് ചേര്‍ന്ന ഭാഗത്തുനിന്ന് കഴിക്കുക. ആര്‍ത്തി വെടിയുക. അനാവശ്യമായി സമയം പാഴാക്കുന്ന വിധത്തില്‍ പതുക്കെ കഴിക്കാതിരിക്കുക. ഒന്നിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെ പരിഗണിക്കുക. നന്നായി ചവച്ചരക്കുക. വായിലുള്ളത് ഇറക്കിയ ശേഷം അടുത്തത് കഴിക്കുക. കൈവെള്ളയാകെ ഭക്ഷണം പരത്താതെയിരിക്കുക, തളികക്കു പുറത്തോ വസ്ത്രത്തിലോ വീഴ്ത്താതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീഴ്ചകള്‍ സൗമ്യമായ ഭാഷയില്‍ തിരുത്തുകയും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അഭിനന്ദിക്കുകയും ചെയ്യുക. കിട്ടിയത് തൃപ്തിപ്പെടാന്‍ ശീലിപ്പിക്കുക.
2. വസ്ത്രധാരണം
വസ്ത്രധാരണം നിര്‍വഹിക്കുമ്പോഴും നിര്‍ദേശിക്കപ്പെട്ടുള്ള ദിക്‌റുകള്‍ ചൊല്ലാനും വലതു വശത്തിന് മുന്‍ഗണന നല്‍കാനും ചെറുപ്പത്തിലേ ശീലിപ്പിക്കണം. ധാരണം പോലെ പ്രധാനമാണ് തെരഞ്ഞെടുപ്പും. മാന്യമായ ഏതു വസ്ത്രവും ആവാം. എന്നാല്‍ ആഢംബരം ഒഴിവാക്കുക. അത് കുട്ടികളില്‍ അമിതവ്യയം, ദുര്‍വിനിയോഗം, പൊങ്ങച്ചം, പ്രകടനപരത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ വളരുവാന്‍ കാരണമാകും.
3. സഭ്യത
സഭയില്‍ പെരുമാറേണ്ടതെങ്ങനെ എന്ന് പ്രത്യേകം ഉണര്‍ത്തണം. മറ്റൊരാളോട് മുഖം തിരിഞ്ഞിരിക്കരുത്. അത് അവഗണനയാണ്. കാലിന്മേല്‍ കാല്‍ കയറ്റി ഇരിക്കുന്നത് തടയണം. അത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. താടിക്ക് കൈ കുത്തിയിരിക്കുന്നതും പിരടിമേല്‍ കൈകെട്ടുന്നതും അലസന്മാരുടെ സ്വഭാവമാണ്, ഒഴിവാക്കണം. സഭയില്‍ തുപ്പുക, കാര്‍ക്കിക്കുക, കോട്ടുവായിടുക എന്നിവ ഒഴിവാക്കണം. കോട്ടുവാ തടുക്കാനായില്ലെങ്കില്‍ മറ്റൊരാളുടെ മുഖത്തിനു നേരെയാകാതിരിക്കാനും ഇടതുകൈയുടെ പുറം ഭാഗംകൊണ്ട് വായ പൊത്താനും ശ്രദ്ധിക്കണം.
4. സംസാരം
അമിതഭാഷണം എല്ലാ സന്ദര്‍ഭത്തിലും ഉപേക്ഷിക്കാന്‍ ശീലിപ്പിക്കേണ്ടതാണ്. ആവശ്യമായിടത്തല്ലാതെ സംസാരം ആരംഭിക്കുന്നത് താനാകാതിരിക്കുക. നിരര്‍ത്ഥകം, അനാവശ്യം, വഴക്ക്, കളവ്, ഏഷണി, പരദൂഷണം തുടങ്ങിയവ പൂര്‍ണമായും വര്‍ജിക്കാനും അത്തരം സ്വഭാവങ്ങള്‍ ഉള്ളവരുമായുള്ള സഹവാസം ഒഴിവാക്കാനും ശ്രദ്ധിക്കണം. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അവരുടെ ഭാഷണത്തിന് ചെവി കൊടുക്കുക. ഇടയില്‍ കയറിപ്പറ്റാതിരിക്കുക. മുതിര്‍ന്നവരോടും ആദരിക്കപ്പെടേണ്ടവരോടും സംസാരിക്കുമ്പോള്‍ അവരെക്കാള്‍ ശബ്ദം ഉയര്‍ത്താതിരിക്കുക.
5. കളി
അനുവദിക്കണം. ശരീരത്തിനും മനസ്സിലും അത് ഊര്‍ജവും ആവേശവുമാണ്. ബുദ്ധി വളര്‍ച്ചക്കുകൂടി അത് ഉപകരിക്കുന്നു. ഇഹ്‌യാഇന്റെ അതേ വാക്കുകളില്‍ ‘പാഠശാലയില്‍നിന്ന് വന്നാല്‍ നല്ല രീതിയിലുള്ള കളിയിലേര്‍പ്പെടാന്‍ കുട്ടിക്ക് അനുവാദം നല്‍കണം. ക്ഷീണം തീര്‍ക്കാനും വിശ്രമത്തിനും ഇതാവശ്യമാണ്. എന്നാല്‍ കൡച്ച് ക്ഷീണിക്കാനിടവരരുത്. കുട്ടിയെ തീര്‍ത്തും കളിയില്‍നിന്ന് തടയുകയും പഠിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്താല്‍ അവന്‍ മാനസികമായി തകരുകയും ബുദ്ധി ശോഷിക്കുകയും ജീവിതം ക്ലേശകരമാവുകയും പഠനത്തില്‍നിന്ന് രക്ഷപ്പെടാന്‍ കുതന്ത്രം പ്രയോഗിക്കുകയും ചെയ്യും'(ഇഹ്‌യാഉ ഉലൂമിദ്ദീന്‍ 3/117).
6. ദുഃസ്വഭാവങ്ങളില്‍നിന്ന് അകറ്റുക
ഹറാം ഭോജനം, മോഷണം, ചതി, കളവ്, സ്വവര്‍ഗഭോഗം, മറ്റു നിഷിദ്ധമായ എല്ലാ പ്രവൃത്തികളില്‍നിന്നും അകറ്റിനിര്‍ത്തേണ്ടതാണ്. മോശമായ ഒരു പ്രവര്‍ത്തനം രഹസ്യമായിപ്പോലും ചെയ്തുകൂടാ. അതിന് ആവശ്യമായ ആത്മീയ ബോധവും പരലോകചിന്തയും വളര്‍ത്തണം.
7. ചീത്ത കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കുക
കുട്ടികളെ വളര്‍ത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അവരുടെ സുഹൃദ്ബന്ധങ്ങളാണ്. ചാരിയാല്‍ ചാരിയത് മണക്കും. അതിനാല്‍ അയല്‍പക്കത്തായാലും പാഠശാലയിലായാലും ദുഃസ്വഭാവം, ആഢംബരം, പൊങ്ങച്ചം തുടങ്ങിയവയുള്ള കൂട്ടുകാരില്‍നിന്ന് മക്കളെ അകറ്റി നിര്‍ത്തണം. ചീത്ത കൂട്ടുകെട്ട് സല്‍കര്‍മങ്ങള്‍ നശിപ്പിക്കുന്ന തീയാണ്. എവിടെയെങ്കിലും തീപിടുത്തമുണ്ടായെന്ന് കരുതുക. നിങ്ങളുടെ കുട്ടിക്ക് ആപത്തണയാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കും. എങ്കില്‍ ഏറ്റവും വലിയ സംരക്ഷണം കൊടുക്കേണ്ടത് നരകത്തില്‍നിന്നാണ്. ‘നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്നിയില്‍നിന്ന് കാത്തുകൊള്‍വിന്‍’ എന്ന് ഖുര്‍ആന്‍ പറഞ്ഞുവല്ലോ.
8. ഒഴിവുസമയം നികത്തുക
ഒഴിവുവേളകളില്‍ ബൗദ്ധികമോ പാരത്രികമോ ആയ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശീലിപ്പിക്കുക. സമയം പാഴാക്കാന്‍ അനുവദിക്കരുത്. ആരോഗ്യവും ഒഴിവുസമയവും യഥോചിതം ചെലവഴിക്കാത്തവര്‍ സ്വയം വഞ്ചിതരായി എന്ന് തിരുനബി(സ) ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പകലുറക്കം അനുവദിക്കരുത്. അത് ആലസ്യം വളര്‍ത്തും.
9. അനുസരണം
മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവരെ ആദരിക്കാനും അനുസരിക്കാനും പഠിപ്പിക്കുക. തന്നെക്കാള്‍ പ്രായത്തിനു മുതിര്‍ന്നവരെ ബഹുമാനിക്കുക. പരിചയക്കാരായാലും അല്ലെങ്കിലും. ആദരിക്കപ്പെടേണ്ടവരെ കാണുമ്പോള്‍ എഴുന്നേറ്റുനില്‍ക്കലും അവര്‍ക്ക് സ്ഥലസൗകര്യം ചെയ്തുകൊടുക്കുന്നതും സല്‍സ്വഭാവമാണ്. മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും മുന്നില്‍ കയറി നടക്കുന്നത് മര്യാദകേടാണ്. അവരുടെ സംസാരത്തിന് പൂര്‍ണമായും ശ്രദ്ധ കൊടുക്കുകയും വ്യക്തമായ മറുപടി നല്‍കുകയും ചെയ്യുക എന്നതും ഉത്തമ ശീലമാണ്.
10. ശിക്ഷയല്ല, ശിക്ഷണം
കുട്ടികള്‍ എന്തബദ്ധം ചെയ്താലും അതെല്ലാം കുറ്റമായി കാണുകയും ശിക്ഷിക്കുകയും ചെയ്യുന്നത് ശരിയല്ല. അറിവില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അത് അബദ്ധമാണ്; തിരുത്തുക. കുറ്റമല്ല, ശിക്ഷിക്കരുത്. ഏറ്റവും പ്രധാനമാണല്ലോ നിസ്‌കാരം. ഏഴുവയസ്സായാല്‍ നിസ്‌കരിക്കാന്‍ കല്‍പിക്കുകയും പത്തുവയസ്സായാല്‍ ചെയ്തില്ലെങ്കില്‍ അടിക്കുകയും വേണമെന്ന ഹദീസ് പ്രസിദ്ധമാണ്. ഇതിനെ ആധാരമാക്കി പത്തുവയസ്സിനു മുമ്പ് കുട്ടികള്‍ക്ക് പ്രഹരശിക്ഷ കൊടുത്തുകൂടാ എന്ന അഭിപ്രായപ്പെടുന്നവരുണ്ട്. അതിനാല്‍ ശിക്ഷ ആവാം, സത്സ്വഭാവിയായി വളരുവാന്‍ ആവശ്യമായ വിധത്തില്‍ സന്ദര്‍ഭോചിതമായിട്ടാവണമെന്ന് മാത്രം.
ചെറുതും വലുതുമായ സകല കാര്യങ്ങളിലും നിരന്തരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ശിക്ഷിക്കുകയും ചെയ്താല്‍ അവരുടെ ആത്മവിശ്വാസം തകരുവാനും ദുഃസ്വഭാവികളും തിന്മ ചെയ്യാന്‍ അറപ്പില്ലാത്തവരും ആയി മാറാനും കാരണമാകും.
അബദ്ധങ്ങള്‍ തിരുത്തുന്നതുപോലെ തന്നെ പ്രധാനമാണ് സുബദ്ധങ്ങളെ അഭിനന്ദിക്കുന്നതും. അനുസരണവും വിധേയത്വവും അഭിമാനബോധവും ആത്മവിശ്വാസവും വളര്‍ത്തണം. അതിന് നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിരുകവിയാത്ത പ്രശംസയും പ്രാര്‍ത്ഥനയും ചെയ്യാന്‍ മറക്കരുത്. കാരണം ശിക്ഷയല്ല, ശിക്ഷണമാണ് പ്രധാനം.
പിന്‍കുറിപ്പ്: ‘അറിവ് പ്രയോഗിക്കാനുള്ളതാണ്. പ്രയോജനരഹിതമായ അറിവ് പേറിനടക്കുന്നത് ഒരു തരം മാനസിക രോഗമാണ്'(അയ്യുഹല്‍വലദ്, ഇമാം ഗസ്സാലി(റ).

Monday, March 21, 2016

ജമാഅത്തെ ഇസ്‌ലാമി ആഇശ ബീവിയുടെ വിവാഹപ്രായം തിരുത്തുന്നു

വളരെയധികം പ്രസക്തമായ ഒരു ചോദ്യം ഈയടുത്ത് ഒരു സുഹൃത്ത് ഇമെയില്‍ ചെയ്തത് വായനക്കാരോട് പങ്ക് വെക്കട്ടെ. നബി (സ) ആഇശാബീവിയെ വിവാഹം ചെയ്യുന്ന സമയത്ത് മഹതിക്ക് 18 വയസ് പ്രായമുണ്ടായിരുന്നുവെന്ന് ജമാഅത്ത് ഇസ്‌ലാമിയിലെ ചില പ്രവര്‍ത്തകര്‍ പ്രസംഗിക്കുന്നത് കേള്‍ക്കാനിടയായി എന്നാണ് അദ്ദേഹം ഇമെയില്‍ ചെയ്തിരിക്കുന്നത്. ത്വബ്‌രി ഇമാമിന്റെ താരീഖ് ഉള്‍പ്പെടെയുള്ള ചില ഗ്രന്ഥങ്ങളില്‍നിന്ന് ഏതാനും വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് അവര്‍ സംസാരിച്ചിട്ടുള്ളതെന്ന് സുഹൃത്ത് വിശദീകരിച്ചു. ബുഖാരി ഇമാമിന്റെ സ്വഹീഹ് ഉള്‍പ്പെടെയുള്ള നബിതിരുമേനി(സ) തങ്ങള്‍ വിവാഹം ചെയ്യുമ്പോള്‍ മഹതിക്ക് ആറു വയസ് അല്ലെങ്കില്‍ ഏഴു വയസ് പ്രായവും, ദാമ്പത്യത്തിലേര്‍പ്പെടുമ്പോള്‍ 10 വയസ് അല്ലെങ്കില്‍ 9 വയസ് പ്രായവുമാണ് ഉണ്ടായിരുന്നത് തുടങ്ങി എല്ലാ ഖണ്ഡിത പ്രമാണങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണത്രെ പ്രസംഗം. ആദ്യമേ പറഞ്ഞുകൊള്ളട്ടെ, ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക നിലപാടാണോ എന്ന് എനിക്കറിഞ്ഞൂകൂടാ.
എങ്കിലും വിവാഹപ്രായം 18 ആക്കണം എന്ന ചര്‍ച്ച കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ ശക്തനായ വക്താവും യുക്തിവാദികള്‍ക്ക് മറുപടി പറയാന്‍ വേണ്ടി വെബില്‍ സജീവവുമായിട്ടുള്ള ഒരു ബ്ലോഗര്‍ ഇങ്ങനെ ഒരു വാദം ഉന്നയിച്ചത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞാന്‍ അത് കോപ്പി-പേയ്സ്റ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. അസ്മാഅ്(റ)യുമായി താരതമ്യം ചെയ്തും, അവര്‍ തമ്മിലുള്ള പ്രായത്തിന്റെ ഗ്യാപ് ആധാരമാക്കിയുമാണ് പ്രധാനമായും ഈ വാദം അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്.
അസ്മാഅ് ബീവിയുടെ പുത്രനായ ബഹുമാനപ്പെട്ട അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ലാണ്. അന്ന് അസ്മാഅ് ബീവിയുടെ പ്രായം 100 വയസാണ്. ഇത് വെച്ച് കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് ബീവി ജനിച്ചതെന്ന് ലഭിക്കും. തഖ്‌രീബുത്തഹ്ദീബും അല്‍ബിദായത്തു വന്നിഹായയും ഇങ്ങനെയുള്ള അനുമാനം നടത്തിയിട്ടുണ്ട് എന്നാണ് ബ്ലോഗര്‍ പറഞ്ഞത്. അതായത് ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅ് ബീവിക്ക് പ്രായം 27. അസ്മാഅ് ബീവിക്ക് ആഇശ ബീവിയേക്കാള്‍ 10 വയസ് കൂടുതല്‍ ഉണ്ടായിരുന്നു എന്ന ചരിത്ര വസ്തുതകള്‍ മുന്നില്‍ വെച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആഇശ ബീവിക്ക് പ്രായം 17. അപ്പോള്‍ ഹിജ്‌റ ഒന്നാംവര്‍ഷം ദാമ്പത്യം ആരംഭിക്കുമ്പോള്‍ ബീവിക്ക് 18 വയസ് !! അതുപോലെ ഇമാം ത്വബ്‌രിയുടെ കിതാബുല്‍ഉമം എന്ന ഗ്രന്ഥത്തില്‍ അബൂബക്കര്‍ (റ)വിന്റെ മക്കളെല്ലാം ജനിച്ചത് നബി (സ) തങ്ങള്‍ക്ക് നുബുവ്വത്ത് ലഭിക്കുന്നതിന് മുമ്പായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞതുപോലെ ആഇശ (റ) ജനിച്ചത് നുബുവ്വത്തിന്റെ നാലുവര്‍ഷം മുമ്പാണ് എന്ന ചരിത്രനിഗമനത്തോട് ഒത്തുവരുന്നു.
ഈ നിഗമനങ്ങളോട് വിയോജിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ്. ആ ഹദീസില്‍ എനിക്ക് ആറു വയസുണ്ടായിരിക്കുമ്പോഴാണ് നബി തിരുമേനി (സ്വ) എന്നെ വിവാഹം ചെയ്തതെന്നും അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി, എനിക്ക് ഒമ്പത് വയസായിരിക്കുമ്പോള്‍ ദാമ്പത്യം ആരംഭിച്ചുവെന്നും ബീവി ആഇശ (റ) പറയുന്നുണ്ട്. സ്വന്തം ചരിത്രനിഗമനം ശരിയാക്കാന്‍ ചെരുപ്പിനൊത്ത് കാല്‍ ചെത്തുകയാണ് വിമര്‍ശകര്‍ ഈ ഹദീസിന്റെ കാര്യത്തില്‍ ചെയ്തിട്ടുള്ളത്. ഈ ഹദീസില്‍ എന്തൊക്കെയോ പിശകുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്തുവാന്‍ നടത്തുന്ന ഗവേഷണ ഗരിമയെ സ്തുതിക്കുക തന്നെ വേണം!!
ഇമാം ബുഖാരിയുടെ ഈ ഹദീസിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ഒന്നാമത്തെ വിമര്‍ശനം, ആഇശ (റ)യുടെ വിവാഹ പ്രായം ഒമ്പത് ആണ് എന്ന റിപ്പോര്‍ട്ടുകളെല്ലാം ഹിശാമുബ്‌നു ഉര്‍വഃയാണ് ഉദ്ധരിച്ചത് എന്നതത്രെ. നബിതിരുമേനിയുടെയും ബീവി ആഇശ (റ) യുടെയും വിവാഹമായത് കൊണ്ട് ഇത് വളരെ സുപ്രസിദ്ധമായ ഒരു കാര്യമാവേണ്ടിയിരുന്നതും ഒരുപാട് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതും ആയിട്ടുപോലും ഇതെങ്ങനെ ഹിശാമു ബ്‌നു ഉര്‍വഃയില്‍ മാത്രം കേന്ദ്രീകരിച്ചു എന്നതാണ് വിമര്‍ശകരുടെ സംശയം.
ഹിശാമുബ്‌നു ഉര്‍വഃ (റ) 71 വയസ് വരെ മദീനയിലാണ് കഴിച്ചുകൂട്ടിയത്. പക്ഷേ മദീനക്കാരായ ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ഇവര്‍ വാദിക്കുന്നു. 71 വയസിനു ശേഷം ഇദ്ദേഹം ഇറാഖിലേക്ക് താമസം മാറിപ്പോയി. അതിന് ശേഷം അവിടെ വെച്ചാണ് ഇത് സംബന്ധമായിട്ടുള്ള എല്ലാ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. 70 വയസ് തികഞ്ഞ ഒരാള്‍ പഴയ കാര്യങ്ങള്‍ അനുസ്മരിക്കുമ്പോള്‍ കൃത്യത കാണിക്കുകയില്ല എന്ന് നമുക്കേവര്‍ക്കും അറിയാവുന്നതാണല്ലോ.
ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെക്കുറിച്ച് പ്രതിപാദിക്കുന്ന തഖ്‌രീബുത്തഹ്ദീബ് എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വഃയെക്കുറിച്ച് ഇറാഖിലെ ആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യയോഗ്യമാണ് എന്ന് യഅ്ഖൂബ്‌നു ശൈബഃ (റ) പറഞ്ഞതായി ഉദ്ധരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു തെളിവ്. അപ്പോള്‍ ഇറാഖില്‍നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യയോഗ്യമല്ല എന്ന്! ഇമാം മാലികുബ്‌നു അനസ് (റ) ഹിശാമ്ബ്‌നു ഉര്‍വഃയില്‍നിന്ന് ഇറാഖിലൂടെ വന്ന ഹദീസുകള്‍ തള്ളിക്കളഞ്ഞിട്ടുണ്ട് എന്ന ഒരു അഭിപ്രായം ഇതില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഹദീസ് റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥമായ ഹാഫിളുദ്ദഹബിയുടെ മീസാനുല്‍ഇഅ്തിദാലില്‍ പ്രായമായ ഹിശാമ്ബ്‌നു ഉര്‍വഃയുടെ ഓര്‍മശക്തിക്ക് ന്യൂനതകള്‍ ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അപ്പോള്‍ സ്വാഭാവികമായും എത്തിച്ചേരുന്ന നിഗമനം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമുബ്‌നു ഉര്‍വഃക്ക് പിഴവ് സംഭവിക്കുകയും അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയോ ഓര്‍മക്കുറവോ മൂലം 18-ാം വയസില്‍ നബിതിരുമേനി(സ) ആഇശ ബീവിയെ കല്യാണം കഴിച്ചത് ഒമ്പതാം വയസില്‍ അല്ലെങ്കില്‍ 10-ാം വയസില്‍ എന്നു തെറ്റായി രേഖപ്പെടുത്തുന്നതിനു ഇടയാവുകയും ചെയ്തുവെന്നാണ്. അതിനാല്‍ ബുഖാരിയുടെ ഹദീസ് സ്വീകാര്യമല്ലേയല്ല എന്നാണ് ഇപ്പോള്‍ ഇവര്‍ എത്തിനില്‍ക്കുന്ന നിഗമനം.
ബുഖാരിയുടെ ഹദീസ് തെറ്റാണെന്ന് വരുത്താന്‍ വേണ്ടി ഇതിനു പുറമെ അവര്‍ അവതരിപ്പിച്ചിട്ടുള്ള മറ്റു ചില നിഗമനങ്ങള്‍ കൂടി പറഞ്ഞ ശേഷം മറുപടി പറയാം. പൊതു ധാരണയനുസരിച്ച് ഹിജ്‌റയുടെ മൂന്നു വര്‍ഷം മുമ്പാണ് ബീവി ആഇശ(റ) ജനിച്ചിട്ടുള്ളത്. എന്നാല്‍ സ്വഹീഹുല്‍ബുഖാരിയിലെ കിതാബുത്തഫ്‌സീറില്‍ സൂറത്തുല്‍ഖമറ് അവതരിപ്പിക്കപ്പെട്ട സമയത്തെക്കുറിച്ച് പറയുമ്പോള്‍ ആഇശ (റ) കൗമരപ്രായക്കാരിയാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സൂറത്തുല്‍ഖമറ് ഹിജ്‌റയുടെ ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിപ്പിച്ചത്. അന്നുതന്നെ അവര്‍ കൗമാരപ്രായത്തില്‍ എത്തിയിട്ടുണ്ടായിരുന്നുവെങ്കില്‍ ഹിജ്‌റയുടെ സമയത്ത് വയസ് ഒമ്പത് പോരാ. അപ്പോള്‍ ഹിശാമുബ്‌നു ഉര്‍വഃക്ക് തെറ്റുപറ്റി എന്ന നിഗമനം ശക്തിപ്പെടുന്നു. വാദം തുടരുന്നു…
മറ്റൊന്ന് ബദ്ര്‍, ഉഹ്ദ് യുദ്ധങ്ങളിലെല്ലാം ആഇശ ബീവി (റ) പങ്കെടുത്തിട്ടുണ്ട് എന്ന് പല നിവേദനങ്ങളിലും കാണുന്നുണ്ട്. 15 വയസ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. ഹിജ്‌റ രണ്ടാംവര്‍ഷമല്ലേ ബദര്‍യുദ്ധം നടന്നത്. ഏറ്റവും കുറഞ്ഞത് ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ 15 വയസ്സെങ്കിലും ബീവി ആഇശക്കുണ്ടാകാം എന്ന് ഇതില്‍നിന്നു അനുമാനിക്കാവുന്നതാണ്. ത്വബ്‌രിയുടെ ഒരു റിപ്പോര്‍ട്ടില്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്ഇം എന്നയാളുടെ അടുത്തുചെന്ന് തന്റെ മകളെ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന ഒരു രംഗം ഉണ്ട്. അദ്ദേഹത്തിന്റെ മകനുമായി ബീവി ആഇശക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്‌ലാമിനോടുള്ള ശത്രുത കാരണം മുത്ഇം ആ വിവാഹാലോചനയില്‍നിന്ന് പിന്‍മാറുകയാണുണ്ടായത്. അതായത് അബ്‌സീനിയയിലേക്കുള്ള ഹിജ്‌റയുടെ കാലത്ത് തന്നെ ബീവി ആഇശക്ക് വിവാഹപ്രായമായിട്ടുണ്ട് എന്നര്‍ത്ഥം. ചുരുക്കിപ്പറഞ്ഞാല്‍ ബീവി ആഇശയെ നബി തിരുമേനി (സ) വിവാഹം കഴിച്ച് ദാമ്പത്യത്തിലേര്‍പ്പെടുന്ന സമയത്ത് 18 വയസ് പൂര്‍ത്തിയായിട്ടുണ്ട്. പിന്നെ എന്തിന് നമ്മള്‍ ആവശ്യമില്ലാത്ത ആരോപണങ്ങള്‍ക്ക് വകവെക്കുന്ന വിധത്തില്‍ ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ആറാം വയസില്‍ നിക്കാഹ് ചെയ്യുകയും ഒമ്പതാം വയസില്‍ ദാമ്പത്യം ആരംഭിക്കുകയും അല്ലെങ്കില്‍ ഏഴാം വയസില്‍ നിക്കാഹ് ചെയ്യുകയും 10-ാം വയസില്‍ ദാമ്പത്യം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് പ്രചരിപ്പിക്കണം. ബുഖാരിയുടെ ഹദീസില്‍ വന്ന അബദ്ധം നമ്മള്‍ സമുദായത്തെ ബോധ്യപ്പെടുത്തുകയല്ലേ വേണ്ടത് എന്നാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ നിലപാട്.
ബീവിമാരുടെ പ്രായത്തിലുള്ള അന്തരം
ഒന്നാമത്തെ നിഗമനം അസ്മാഅ് ബീവി(റ)യും ആഇശ ബീവി(റ)യും തമ്മിലുള്ള പ്രായവ്യത്യാസം നോക്കിയാണല്ലോ. ഈ വ്യത്യാസം 10 വയസാണ് എന്ന നിഗമനം യഥാര്‍ത്ഥത്തില്‍ ഖണ്ഡിതമല്ല. ഹാഫിളുദ്ദഹബിയുടെ തന്നെ സിയറു അഅ്‌ലാമിന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ അസ്മാഅ് ബീവിയുടെ പ്രായം രേഖപ്പെടുത്തിയിരിക്കുന്നത് ‘ആഇശയേക്കാള്‍ പത്തില്‍ ചില്ലാനം വയസ് അസ്മാഇന് കൂടുതല്‍ ഉണ്ടായിരുന്നു’വെന്നാണ്(2/188). പത്തില്‍ ചില്ലാനം എന്ന് പറയുമ്പോള്‍ ഈ ചില്ലാനത്തിന്റെ കണക്ക് എത്ര? അത് മനസിലാക്കാന്‍ മറ്റു ചില വാക്യങ്ങള്‍ സഹായിക്കും. ഇമാം ഇബ്‌നു ഹജര്‍(റ) തന്റെ അല്‍ഇസാബഃ ഫീ തംയീസി സ്സ്വഹാബഃയിലുദ്ധരിക്കുന്നു: ‘നബിതിരുമേനി(സ്വ) അല്ലാഹുവിന്റെ നിയോഗവുമായി വന്നതിന് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഹതി (ആഇശ ബീവി) ഭൂജാതയായത്’ (8/16). അബൂ നഈം(റ)വിന്റെ മുഅ്ജമുസ്സ്വഹാബഃയില്‍ അസ്മാഅ് ബീവിയുടെ ജനനത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് ‘സന്ദേശവാഹകത്വലബ്ദിക്ക് പത്തു വര്‍ഷം മുമ്പാണ് മഹതി ജനിച്ചത് എന്നാണ്’. ഈ രണ്ട് നിവേദനങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍, അവര്‍ തമ്മിലുള്ള വയസിന്റെ അന്തരം ഏറ്റവും കുറഞ്ഞത് പതിനാലോ പതിനഞ്ചോ ആണ് എന്ന് സരളമായി മനസിലാക്കാന്‍ കഴിയും. അപ്പോള്‍ അസ്മാഅ് ബീവിയുടെയും ആഇശ ബീവിയുടെയും ഇടയിലുള്ള പ്രായവ്യത്യാസം 10 എന്ന് പറയുന്നത് ഖണ്ഡിതമായ നിവേദനമല്ല; കുറഞ്ഞത് പതിനഞ്ചെങ്കിലും ആവുമെന്ന് ചരിത്രനിവേദനങ്ങള്‍ തന്നെ സ്ഥാപിക്കുന്നുണ്ട്.
അസ്മാഅ് ബീവിക്ക് വയസ്സെത്ര?
ഹിജ്‌റ 73ല്‍ അസ്മാഅ് ബീവിയെ കണ്ടവരുണ്ട്. ബീവിക്ക് അന്ന് 100 വയസുണ്ടാകാം എന്ന് പറഞ്ഞതാണ് മറ്റൊരു പ്രധാന തെളിവ്. നാം മനസിലാക്കേണ്ടത്, 90 വയസുള്ള ആളെ കണ്ടാലും 85 വയസുള്ള ഒരാളെ കണ്ടാലും 100 വയസുള്ള ആളെ കണ്ടാലും ഒക്കെ നമുക്ക് ഏതാണ്ട് ഒരു പ്രായം ആയിരിക്കും തോന്നുക; കൃത്യമായ വ്യത്യാസം മനസിലാവുകയില്ല. ഏതാണ്ട് ഇത്ര പ്രായം ആയി എന്ന് വേണമെങ്കില്‍ അനുമാനിച്ചു പറയാം. അസ്മാഅ് ബീവി (റ)യുടെ പ്രായത്തെക്കുറിച്ചു ഇതേ പ്രകാരം പുറത്തുനിന്നുള്ള ഒരാളുടെ നിഗമനമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് നാം മറക്കരുത്. എന്നാല്‍ അങ്ങനെയല്ല ആഇശബീവിയുടെ കാര്യം. ആഇശ (റ)യുടെ പ്രായം മറ്റൊരാളുടെ നിഗമനമല്ല, ആരെങ്കിലും പറഞ്ഞ കഥയോ ഊഹാപോഹമോ അല്ല. അതു ബീവി ആഇശയുടെ തന്നെ പ്രസ്താവനയാണ്. ഓട്ടോ ബയോഗ്രഫിക്കല്‍ ആയ രേഖയാണ്. ആത്മകഥനപരമായ ഒരു പ്രസ്താവന പിഴക്കാന്‍ വളരെയധികം സാധ്യത കുറവാണ്. അതും ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ വിവാഹസന്ദര്‍ഭത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലാക്കണം. ഇത് തിരുനബി(സ)യുമായുളള ദാമ്പത്യമാണ്. അതിനാല്‍ ആഇശ(റ) ബീവിക്ക് തെറ്റില്ലെന്ന് മാത്രമല്ല, കുറച്ച് കൂടെ ശ്രദ്ധകൂടും എന്ന കാര്യം മറക്കരുത്.
ബീവി ആഇശ(റ) ഇത് പറയുന്നത് തന്റെ സമകാലികരും തന്റെ കല്യാണത്തിന് സാക്ഷിയുമായിട്ടുള്ള ആളുകളുടെ മുന്നില്‍ വെച്ചാണ് എന്നോര്‍ക്കണം. പത്തും പതിനെട്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരുമായവരുടെ മുന്നില്‍ വെച്ചാണ് ബീവി ആഇശ (റ) അങ്ങനെയൊരു ആത്മകഥനപരമായ പ്രസ്താവന നടത്തുന്നത്. 2210 ഹദീസുകള്‍ നിവേദനം ചെയ്ത, ചരിത്രം കണ്ട ഏറ്റവും വലിയ ബുദ്ധിശാലിനിയും പണ്ഡിതയുമായ ബീവി ആഇശ (റ) മരണം വരെ ഏതെങ്കിലും തരത്തിലുള്ള ഓര്‍മപിശകോ ബുദ്ധിത്തകരാറോ ആരോപിക്കപ്പെട്ടിട്ടില്ലാത്ത മഹതിയാണ് എന്നതും പരിഗണിച്ചേ തീരൂ.
ഈ ഹദീസ് ബീവി ആഇശ(റ)യില്‍നിന്നും ഉദ്ധരിച്ചതു തന്നെ സ്വഹീഹുല്‍ബുഖാരിയാണ്. ചരിത്രം കണ്ട ഏറ്റവും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായി സംശോധന പൂര്‍ത്തിയാക്കി നബിതിരുമേനി(സ)യുടെ തിരുഹദീസുകളെ ക്രോഡീകരിച്ച ഇമാം ബുഖാരി(റ)വിന്റെ നിവേദനമാണ് എന്നതുതന്നെ അതിന്റെ പ്രതിപക്ഷത്ത് നില്‍ക്കുന്ന ദുര്‍ബലമായ എല്ലാ നിവേദനങ്ങളോടുമുള്ള ശക്തമായ വിയോജിപ്പാണ്. ഇമാം ബുഖാരി(റ) സ്വഹീഹുല്‍ബുഖാരിയുടെ നിവേദനത്തില്‍ കാണിച്ച കൃത്യതയും വ്യവസ്ഥാപിതമായ നിലപാടും നിഷ്‌കര്‍ഷയും പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം എന്ന ബഹുമതി സ്വഹീഹുല്‍ബുഖാരി നേടിയെടുത്തിട്ടുണ്ട്. നൂറ്റാണ്ടുകളായി ഇസ്‌ലാമിക ചരിത്രം അതംഗീകരിച്ചിട്ടുമുണ്ട് എന്ന കാര്യം മറക്കരുത്.
കിതാബുല്‍ഉമം രേഖപ്പെടുത്തിയത്
ത്വബ്‌രിയുടെ ഗ്രന്ഥം ബീവി ആഇശ(റ)യെക്കുറിച്ച് മിണ്ടിയിട്ട് പോലുമില്ല! അബൂബക്ര്‍(റ) വിന്റെ എല്ലാ മക്കളും നുബുവ്വത്തിന്റെ മുമ്പ് ജനിച്ചിട്ടുണ്ട് എന്ന് മറ്റാരുടേയോ നിഗമനത്തെ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്!!
ഇമാം ത്വബ്‌രിയുടെ കിതാബുല്‍ ഉമമി വല്‍മുലൂക്ക് ഒരു ചരിത്രഗ്രന്ഥമാണ്. ഒരു ചരിത്രഗ്രന്ഥം ഒശേെീൃശരമഹ ഠലഃ േഎന്ന രീതിയില്‍ നല്‍കാവുന്ന എല്ലാ പരിഗണനകളും അതിന് നല്‍കും. അതിന്റെ അപ്പുറം അതിന് ആരും അപ്രമാദിത്വം കല്‍പിക്കാറില്ല. ലോകത്ത് എല്ലായിടത്തും എക്കാലത്തും ഏതു ഭാഷയിലും രചിക്കപ്പെട്ടിട്ടുള്ള ചരിത്രഗ്രന്ഥങ്ങളില്‍ സ്ഖലിതങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇമാം ത്വബ്‌രി(റ) തന്നെ തന്റെ ചരിത്രഗ്രന്ഥത്തിനു ആമുഖമെഴുതിയപ്പോള്‍ സഗൗരവം, ചരിത്രം തന്നെ കുറ്റപ്പെടുത്തരുത് എന്ന നിഷ്‌കര്‍ഷതയോടെ ആ കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്:
‘എന്റെ ഈ ഗ്രന്ഥം നോക്കുന്നവര്‍ അറിഞ്ഞിരിക്കുക: ഇതിലെ പരാമര്‍ശങ്ങള്‍ക്കെല്ലാം ഞാന്‍ അവലംബമാക്കിയിട്ടുള്ളത് ഇതില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരമുള്ള കഥനങ്ങളും ഞാന്‍ പരാമര്‍ശിക്കുന്ന നിവേദകരിലേക്ക് ചേര്‍ത്തിയിട്ടുള്ള വാര്‍ത്തകളും എനിക്കും കിട്ടി എന്നത് മാത്രമാണ്. വിരളം സംഗതികളെ പ്രതിയല്ലാതെ ധൈഷണികമായ പ്രമാണങ്ങള്‍ ചികയാനോ മാനസികമായ ചിന്താവ്യാപാരങ്ങളില്‍ മുഴുകുവാനോ മുതിരാതെയാണിത് നിര്‍വഹിച്ചിട്ടുള്ളത്. അതിനു കാരണം, ബുദ്ധിപരമായ സാധ്യതകളെ ആരായുകയോ മസ്തിഷ്‌ക വ്യവഹാരങ്ങളില്‍ വ്യാപൃതരാവുകയോ ചെയ്യാതെ കേവലം എടുത്തുദ്ധരിക്കുകയും കഥപറയുകയും ചെയ്ത ആളുകളുടെ റിപ്പോര്‍ട്ടുകളിലൂടെയല്ലാതെ, മഹാപൂര്‍വ്വികരെ കുറിച്ചുള്ള പല വൃത്താന്തങ്ങളും അവര്‍ക്കു പിന്നാലെ വന്നവരെ സംബന്ധിച്ചുള്ള ധാരാളം വര്‍ത്തമാനങ്ങളും അവരെ കാണുകയോ അവരുമായി സന്ധിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ക്ക് കിട്ടാതെ പോയേക്കും എന്നതാണ്. അതുകൊണ്ട് വാസ്തവമെന്ന് പറയുന്നതില്‍ എന്തെങ്കിലും ഒരു അര്‍ത്ഥമോ സാധ്യത കല്‍പിക്കാവുന്ന എന്തെങ്കിലും ഒരു ന്യായമോ മനസിലാക്കാന്‍ പറ്റാത്തതിനാല്‍ അനുവാചകനു വിരസതയോ വിയോജിപ്പോ അനുഭവപ്പെടുന്ന വല്ലതും ഈ ഗ്രന്ഥത്തില്‍ കാണുന്നപക്ഷം വായനക്കാരന്‍ മനസിലാക്കേണ്ടത്, അവ എന്റെ വകയായി എഴുന്നള്ളിക്കപ്പെട്ടതല്ല; മറിച്ച് ആ കഥനങ്ങള്‍ നമ്മോട് എടുത്തുദ്ധരിച്ചവരില്‍ നിന്ന് വന്നുപോയതാണ്, കിട്ടിയത് അപ്പടി ഉദ്ധരിക്കുക മാത്രമാണ് നാം ചെയ്തിട്ടുള്ളത് എന്നത്രെ’ (മുഖദ്ദിമതു താരീഖിത്ത്വബ്‌രി, പേ. 8).
ഇമാം ത്വബ്‌രി ഈ ഗ്രന്ഥത്തിന് ഇങ്ങനെയൊരു ആമുഖം എഴുതിയത് എന്തുകൊണ്ടായിരിക്കും? തന്റെ ഗ്രന്ഥത്തിലുള്ളതെല്ലാം പ്രാമാണികമായ നിവേദനങ്ങളോട് വിയോജിച്ച് നില്‍ക്കാന്‍ മാത്രം കെല്‍പുറ്റ തെളിവുകളാണ് എന്ന് തനിക്കുപോലും അഭിപ്രായമില്ലെന്നും വായനക്കാരന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ വിയോജിപ്പും വിരസതയുമനുഭവപ്പെടുന്ന ധാരാളം കാര്യങ്ങള്‍ ഇതിലുണ്ട് എന്ന ബോധ്യത്തോടും കൂടിയല്ലേ! അതുകൊണ്ട് ഇമാം ത്വബ്‌രിയുടെ ചരിത്ര ഗ്രന്ഥത്തില്‍ അബൂബക്ര്‍(റ)വിന്റെ എല്ലാ മക്കളും നുബുവ്വത്തിന് മുമ്പ് ജനിച്ചിട്ടുണ്ട് എന്ന പരാമര്‍ശം ഉദ്ധരിച്ച് കണ്ടത് കൊണ്ടുമാത്രം സ്വഹീഹുല്‍ബുഖാരിയിലെ നിവേദനം തെറ്റാണെന്ന് സ്ഥാപിക്കാന്‍ പോവുന്നത് കടന്നാക്രമണമാണ്; നീതീകരിക്കാവതല്ല.(തുടരും)

ബൈബിള്‍ ത്രിയേകത്വം തിരുത്തുന്നു

പിതാവ്ത്രി, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു പേര്‍ ചേര്‍ന്നുള്ള ഒരു ഏകദൈവത്തെയാണ് ക്രൈസ്തവ സഹോദരങ്ങള്‍ വിശ്വസിക്കുന്നത്. ഈ വിശ്വാസത്തിന്നു ആധാരമായി ബൈബിളില്‍ ഉണ്ടായിരുന്ന ഒരേയൊരു വചനം ബൈബിളില്‍ ഇടക്കാലത്ത് ബോധപൂര്‍വം തിരുകിക്കയറ്റിയതായിരുന്നു, പിന്നീട് വെട്ടി ഒഴിവാക്കുകയുണ്ടായി. രണ്ടു പതിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്!! ഇംഗ്ലീഷിലുള്ള ഏതാനും പരിഭാഷകളും ചില പണ്ഡിതരുടെ വിശദീകരണവും ചേര്‍ക്കുന്നു. ബാക്കി വായനക്കാരുടെ സ്വതന്ത്ര വിലയിരുത്തലിനു വിടുന്നു.

New International Version
For there are three that testify:
New Living Translation
So we have these three witnesses--
English Standard Version
For there are three that testify:
New American Standard Bible 
For there are three that testify:
King James Bible
For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one.
Holman Christian Standard Bible
For there are three that testify:
International Standard Version
For there are three witnesses — 
NET Bible
For there are three that testify,
Aramaic Bible in Plain English
And The Spirit testifies because The Spirit is the truth.
GOD'S WORD® Translation
There are three witnesses: 
Jubilee Bible 2000
For there are three that bear witness in heaven, the Father, the Word, and the Holy Spirit; and these three are one.
King James 2000 Bible
For there are three that bear witness in heaven, the Father, the Word, and the Holy Spirit: and these three are one.
American King James Version
For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one.
American Standard Version
And it is the Spirit that beareth witness, because the Spirit is the truth.
Douay-Rheims Bible
And there are three who give testimony in heaven, the Father, the Word, and the Holy Ghost. And these three are one. 
Darby Bible Translation
For they that bear witness are three:
English Revised Version
And it is the Spirit that beareth witness, because the Spirit is the truth.
Webster's Bible Translation
For there are three that bear testimony in heaven, the Father, the Word, and the Holy Spirit, and these three are one.
Weymouth New Testament
For there are three that give testimony-- the Spirit, the water, and the blood;
World English Bible
For there are three who testify:
Young's Literal Translation
because three are who are testifying in the heaven, the Father, the Word, and the Holy Spirit, and these -- the three -- are one;
Matthew Henry's Concise Commentary
5:6-8 We are inwardly and outwardly defiled; inwardly, by the power and pollution of sin in our nature. For our cleansing there is in and by Christ Jesus, the washing of regeneration and the renewing of the Holy Ghost. Some think that the two sacraments are here meant: baptism with water, as the outward sign of regeneration, and purifying from the pollution of sin by the Holy Spirit; and the Lord's supper, as the outward sign of the shedding Christ's blood, and the receiving him by faith for pardon and justification. Both these ways of cleansing were represented in the old ceremonial sacrifices and cleansings. This water and blood include all that is necessary to our salvation. By the water, our souls are washed and purified for heaven and the habitation of saints in light. By the blood, we are justified, reconciled, and presented righteous to God. By the blood, the curse of the law being satisfied, the purifying Spirit is obtained for the internal cleansing of our natures. The water, as well as the blood, came out of the side of the sacrificed Redeemer. He loved the church, and gave himself for it, that he might sanctify and cleanse it with the washing of water by the word; that he might present it to himself a glorious church, Eph 5:25-27. This was done in and by the Spirit of God, according to the Saviour's declaration. He is the Spirit of God, and cannot lie. Three had borne witness to these doctrines concerning the person and the salvation of Christ. The Father, repeatedly, by a voice from heaven declared that Jesus was his beloved Son. The Word declared that He and the Father were One, and that whoever had seen him had seen the Father. And the Holy Ghost, who descended from heaven and rested on Christ at his baptism; who had borne witness to Him by all the prophets; and gave testimony to his resurrection and mediatorial office, by the gift of miraculous powers to the apostles. But whether this passage be cited or not, the doctrine of the Trinity in Unity stands equally firm and certain. To the doctrine taught by the apostles, respecting the person and salvation of Christ, there were three testimonies. 1. The Holy Spirit. We come into the world with a corrupt, carnal disposition, which is enmity to God. This being done away by the regeneration and new-creating of souls by the Holy Spirit, is a testimony to the Saviour. 2. The water: this sets forth the Saviour's purity and purifying power. The actual and active purity and holiness of his disciples are represented by baptism. 3. The blood which he shed: and this was our ransom, this testifies for Jesus Christ; it sealed up and finished the sacrifices of the Old Testament. The benefits procured by his blood, prove that he is the Saviour of the world. No wonder if he that rejects this evidence is judged a blasphemer of the Spirit of God. These three witnesses are for one and the same purpose; they agree in one and the same thing.
Pulpit Commentary
Verse 7. - For those who bear witness are three, and thus constitute full legal testimony (Deuteronomy 17:6; Deuteronomy 19:15; Matthew 18:16; 2 Corinthians 13:1). It will be assumed here, without discussion, that the remainder of this verse and the first clause of verse 8 are spurious. Words which are not contained in a single Greek uncial manuscript, nor in a single Greek cursive earlier than the fourteenth century (the two which contain the passage being evidently translated from the Vulgate), nor are quoted by a single Greek Father during the whole of the Trinitarian controversy, nor are found in any authority until late in the fifth century, cannot be genuine.
Benson Commentary
1 John 5:7. For there are three, &c. — It is well known that the authenticity of this verse has been a subject of much controversy. “The arguments, on both sides of the question, taken from ancient Greek MSS. and versions, and from quotations made by the fathers, and from printed editions, have been stated with the greatest fidelity and accuracy by Mill in his long note at the end of John’s first epistle, where he observes that this verse is wanting in all the ancient Greek MSS. of the New Testament which have come down to us, except a few, which shall be mentioned immediately. It is wanting likewise in the first Syriac, and other ancient versions, particularly the Coptic, Arabic, and Ethiopic, and in many of the present Latin MSS. With respect to quotations from the fathers, Mill acknowledges that few of the Greek writers, who lived before the council of Nice, have cited this verse. The same he observes concerning those who, after that council, wrote in defence of the Trinity against the Arians, and other heretics; which, he thinks, shows that this verse was not in their copies.” But, on the other hand, the proofs of the authenticity of this verse are,” 1st, Some of the most ancient and most correct Vatican Greek copies, from which the Spanish divines formed the Complutensian edition of the Greek Testament, and with which they were furnished by Pope Leo X.,” one of which Mill speaks of as peculiarly eminent, of great antiquity, and approved fidelity. “2d, A Greek copy, called by Erasmus, Codex Britannicus, on the authority of which he inserted this verse in his edition anno, 1522, but which he had omitted in his two former editions. This is supposed to be a MS. at present in the Trinity College library, Dublin, in which this, verse is found with the omission of the word αγισν,holy, before πνευμα, Spirit. It likewise wants the last clause of 1 John 5:8, namely, and these three are one. All Stephens’s MSS., being seven in number, which contain the catholic epistles, have this verse: only they want the words εν ουρανω, in heaven. 4th, The Vulgate version, in most of the MS. copies and printed editions of which it is found, with some variations. 5th, The testimony of Tertullian, who alludes to this verse, Praxeam, c. 25, and who lived in an age in which he saith, Præscript, c. 30, the authenticæ literæ (the authentic writings) of the apostles were read in the churches. By authenticæ literæ Mill understands, either the autographs of the apostles, which the churches, to whom they were written, had carefully preserved, or correct transcripts taken from these autographs. Also the testimony of Cyprian, who flourished about the middle of the third century, and who, in his epistle to Jubajanus, expressly cites the latter clause of this verse. The objections which have been raised against the testimonies of Tertullian and Cyprian, Mill hath mentioned and answered in his long note at the end of 1 John 5., which see in page 582 of Kuster’s edition. 6th, The testimony of many Greek and Latin fathers in subsequent ages, who have cited the last clause of this verse; and some who have appealed to the Arians themselves as acknowledging its authenticity. Lastly, the Complutensian edition, anno 1515, had this seventh verse exactly as it is in the present printed copies, with this difference only, that instead ofthese three are one, it hath substituted the last clause of 1 John 5:8, And these three agree in one, and hath omitted it in that verse. These arguments appear to Mill of such weight, that, after balancing them against the opposite arguments, he gave it as his decided opinion that, in whatever manner this verse disappeared, it was undoubtedly in St. John’s autograph, and in some of the copies which were transcribed from it.”
Vincent's Word Studies
There are three that bear record (τρεῖς εἰσιν οἱ μαρτυροῦντες).Lit., three are the witnessing ones.
The Father, the Word, and the Holy Ghost, and these three are one.
These words are rejected by the general verdict of critical authorities. For the details of the memorable controversy on the passage, the student may consult Frederick Henry Scrivener, "Introduction to the Criticism of the New Testament;" Samuel P. Tregelles, "An Account of the Printed Text of the Greek New Testament;" John Selby Watson, "The Life of Richard Porson, M.A.;" Professor Ezra Abbot, "Orme's Memoir of the Controversy on 1 John 5:7;" Charles Foster, "A New Plea for the Authenticity of the Text of the Three Heavenly Witnesses," or "Porson's Letters to Travis Eclectically Examined," Cambridge, 1867. On the last-named work, Scrivener remarks, "I would fain call it a success if I could with truth. To rebut much of Porson's insolent sophistry was easy, to maintain the genuineness of this passage is simply impossible." Tregelles gives a list of more than fifty volumes, pamphlets, or critical notices on this question. Porson, in the conclusion of his letters to Travis, says: "In short, if this verse be really genuine, notwithstanding its absence from all the visible Greek manuscripts except two (that of Dublin and the forged one found at Berlin), one of which awkwardly translates the verse from the Latin, and the other transcribes it from a printed book; notwithstanding its absence from all the versions except the Vulgate, even from many of the best and oldest manuscripts of the Vulgate; notwithstanding the deep and dead silence of all the Greek writers down to the thirteenth, and of most of the Latins down to the middle of the eighth century; if, in spite of all these objections, it be still genuine, no part of Scripture whatsoever can be proved either spurious or genuine; and Satan has been permitted for many centuries miraculously to banish the 'finest passage in the New Testament,' as Martin calls it, from the eyes and memories of almost all the Christian authors, translators, and transcribers."




Monday, March 14, 2016

ഇതാണ് റസൂല്‍ സ്വ. സാധിച്ച മാറ്റം


ഒരുവേള നിങ്ങളുടെ കണ്ണുകള്‍ അടച്ചുപിടിച്ച് പതിനാലു നൂറ്റാണ്ടു മുമ്പത്തെ അറേബ്യന്‍ മണലാരണ്യത്തെ ഉള്‍കണ്ണുകളില്‍ കാണാമോ? കാതിലലയ്ക്കുന്ന ഈ ശബ്ദവീചികള്‍ക്കു പകരം ശബ്ദായമാനമായ ആ സൈകതഭൂവിലേക്ക് മനസിന്റെ ചെവിക്കുടകള്‍ തുറന്നുവെക്കാമോ? നാനാഭാഗത്തും നടമാടുന്ന രക്തച്ചൊരിച്ചിലും കവര്‍ച്ചയും ഗോത്രപ്പോരും യുദ്ധവും സംഘട്ടനവും മൂലം ആ പ്രദേശമാകെ വിറങ്ങലിച്ച് നില്‍ക്കുന്നു. ശത്രുക്കള്‍ തങ്ങള്‍ക്കുമേല്‍ ചാടിവീണേക്കുമോ എന്ന ഉത്കണ്ഠയില്ലാതെ ഒരാള്‍ക്കും രാപാര്‍ക്കാന്‍ കഴിയാത്ത അവസ്ഥ. രാത്രിക്കാലം ശാന്തമായി കടന്നുപോയല്ലോ എന്ന് ആശ്വസിക്കാന്‍ കഴിയാതെ ഭീതിയില്‍ പുതഞ്ഞ പകലുകള്‍. സ്വത്തോ പണമോ കാലിയോ കൊള്ളയടിക്കാനോ സ്ത്രീകളെയോ കുട്ടികളെയോ അടിമകളാക്കാനോ കത്തിയാളുന്ന കാമാസക്തിയുടെ തള്ളിച്ചയിലോ ആരും ഏതു സമയത്തും കടിച്ചുകുടയപ്പെടാം എന്ന നില. കുടിച്ചു മഥിച്ചു രമിച്ചു രസിച്ചു തിമിര്‍ത്താടുന്ന കൊള്ളക്കാരും യുദ്ധക്കൊതിയന്മാരും പ്രഭുകുടുംബങ്ങളും. തൃഷ്ണകളപ്പാടെ ആഘോഷമായ കാലം. പേടിയൊന്ന് മാറിജീവിക്കാന്‍ ചേതനവും അചേതനവുമായ സകലതിലും ദിവ്യത്വം അദ്ധ്യാരോപിച്ച് പൂജയും ഉപാസനയുമായി ജീവിതം തീരുന്ന പാമരജനം. നേരും നെറിയുമായി ജനതക്ക് ആത്മവിശ്വാസം നല്‍കേണ്ട പൗരോഹിത്യമാകട്ടെ, ഉദരപൂരണത്തിനു വേണ്ടതെല്ലാം ദൈവത്തിന്റെ പേരില്‍ എഴുതിയുണ്ടാക്കി തങ്ങളുടെ കോയ്മ ഭദ്രമാക്കാനാണ് ശ്രമിച്ചത്. ഭാവനാദരിദ്രരായ നിരക്ഷരര്‍ക്കിടയില്‍ പ്രണയവും ഉന്മാദവും പോരാട്ടവും ഇതിവൃത്തമാക്കി ആടിപ്പാടി മേനിനടിച്ചു നടക്കുന്ന കുറേ പദകുചേലന്‍മാര്‍. ഒരു രക്ഷകന്‍? എല്ലാവരുടെയും മനസ്സ് കാത്തിരിക്കുകയാണ്. വേദഗ്രന്ഥപ്രവചനങ്ങളില്‍ വിശ്വാസമുള്ളവര്‍ വാഗ്ദത്ത രക്ഷകന്റെ ഊരും പേരും പഠിച്ചറിഞ്ഞു വിശുദ്ധമന്ദിരത്തിന്റെ പ്രാന്തങ്ങളില്‍ തമ്പടിച്ചു. ഒടുക്കം വന്നു ആ രക്ഷകന്‍. അറിയുമോ അത്? അന്‍തല്ലദി സുമ്മീത ഫില്‍ഖുര്‍ആനി, അഹ്മദ മക്തൂബന്‍ അലല്‍ ജിനാനി’ അസ്സ്വലാതു വസ്സലാമു അലയ്ക യാ റസൂലല്ലാഹ്!!ചരിത്രാനുഭവത്തിനു ചിരപരിചിതമല്ലാതിരുന്ന ചലനങ്ങള്‍ക്കാണ് അറേബ്യ സാക്ഷിയായത്. തിരുദൂതര്‍ (സ്വ) നാന്ദികുറിച്ച വിപ്ലവത്തിന്റെ അലയൊലികള്‍ ദേശഭാഷകളുടെ അതിര്‍ത്തിഭേദങ്ങളെ മുറിച്ചു കടന്ന് മുന്നേറി. ചിലര്‍ ജനിക്കുമ്പോള്‍ തൊലി വെളുത്തിരിക്കുന്നു. മറ്റു ചിലര്‍ കറുത്തിട്ടും, ചിലര്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നു, മഹാഭൂരിപക്ഷം വറുതികള്‍ക്ക് അറുതിയില്ലാതെ പൊറുതിമുട്ടുന്നു. ചിലര്‍ ഭരിക്കുന്നവരും മറ്റുള്ളവര്‍ ഭരിക്കപ്പെടുന്നവരുമാണ്. പട്ടണത്തിലും ഗ്രാമത്തിലും ജനിക്കുന്നവര്‍. അറബിയോ അനറബിയോ സംസാരിക്കുന്നവര്‍. ഇത് ലോകഘടനയാണ്. പരമജ്ഞാനിയും യുക്തിഭദ്രനും നിര്‍മാണ വല്ലഭനുമായ ഒരു കര്‍ത്താവിന്റെ നിര്‍മിതിയത്രെ എല്ലാം. അതിനാല്‍, ഒന്ന് പ്രശംസയുടെയും മറ്റേത് നൃശംസയുടെയും ആധാരമായിക്കൂടാ. ഈ ഭേദങ്ങളെ വകയിരുത്തി ശണ്ഠയും വൈരവും അരുത്. പച്ചമണ്ണില്‍ നിന്ന് സര്‍ജ്ജനം ചെയ്യപ്പെട്ട ആദമിന്റെ സന്തതികളാണെല്ലാവരും. ഒരാള്‍ മറ്റൊരാളുടെ സഹോദരനാണ്. ഒരേ ആത്മാവിന്റെ ജന്‍മങ്ങള്‍. വൈവിധ്യം അന്യോന്യം അറിയാനാണ്. അതിനാല്‍ ഓരോരുത്തരുടെയും വേദന എല്ലാവരുടേതുമാണ്. അപരനാണ് അത് ഒപ്പേണ്ടത്. കള്ളും കാമവും കാഞ്ചനവുമല്ല ഉന്നം വെക്കേണ്ടത്; കരുണയുടെയും പാരസ്പര്യത്തിന്റെയും ഉദാത്ത മൂല്യങ്ങളാണ്. ഒരിക്കല്‍ ആ പാരസ്പര്യത്തെ അവിടുന്ന വര്‍ണിച്ചതിങ്ങനെ: വിശ്വാസികള്‍ ഒരൊറ്റ മേനി പോലെയാണ്. ഒരവയവത്തിനു വേദനിച്ചാല്‍ മറ്റെല്ലാ അവയവങ്ങളും ഉറക്കമൊഴിച്ചും പനിച്ചും ആ വേദനയില്‍ പങ്കുചേരുന്നു.'(ബുഖാരി മുസ്‌ലിം).
ഒരിക്കല്‍ അബൂദര്‍റിന് അരിശം വന്നു. ഗിഫാര്‍ ഗോത്രക്കാരനായിരുന്ന അറബിയായിരുന്നു അദ്ദേഹം. സാമാന്യം തരക്കേടില്ലാത്ത മേനിയഴകും തിണ്ണമിടുക്കുമുണ്ട്. പോരാത്തതിന് നാലാള്‍ വകവെക്കുന്ന മാന്യനും കുബേരനും. അപ്പുറത്തുള്ളത് ബിലാലുബ്‌നു റബാഹ്. എത്യോപ്യയില്‍ നിന്നു വന്ന കാപ്പിരി. തലമുടി ചുരുണ്ട നീഗ്രോ. തൊലികറുത്ത അടിമ. ഇരുവരും സ്വഹാബികളാണ്. നബിതിരുമേനിയുടെ സന്തതസഹചാരികള്‍ – റളിയല്ലാഹു അന്‍ഹുമാ. കശപിശ മൂത്ത് തര്‍ക്കമായി. തര്‍ക്കം ശണ്ഠയായി. അതിനിടക്കെപ്പോഴോ ‘കറുത്തവളുടെ പുത്രാ…’ എന്നു വിളിച്ചുപോയി. അബൂദര്‍റ്, തൊലിയുടെ നിറം! ബിലാലിന് വല്ലാതെ നൊന്തു. തിരുനബിയോട് പരാതിപ്പെട്ടു. ഉടനെ അബൂദര്‍റിനെ വിളിച്ചു തിരുനബി (സ്വ) : ‘താങ്കളദ്ദേഹത്തെ തന്റെ മാതാവിന്റെ പേരില്‍ പരിഹസിച്ചോ? ഇപ്പോഴും ജാഹിലിയ്യത്ത് പൂര്‍ണമായി വിട്ടിട്ടില്ലേ?! അതിന്റെ ശിഷ്ടങ്ങള്‍ ഇപ്പോഴും താങ്കളില്‍ ശേഷിക്കുന്നല്ലോ. അവരും നിങ്ങളുടെ സഹോദരങ്ങളാണ്. ഓര്‍ക്കുക. (ബുഖാരി, മുസ്‌ലിം)
സമൂഹം പ്രധാനമെന്നു കല്പിച്ച നാലുതരം മാപകങ്ങള്‍ കൊണ്ട് അളന്നാലും പരിഹാസ്യനാവേണ്ടതാണ് ബിലാല്‍. ഒന്നാമതായി അടിമ. പിന്നെ തൊലി കറുത്തവന്‍. പരദേശി, സര്‍വ്വോപരി പരമദരിദ്രനും. എന്നാല്‍ ഉച്ചനീചത്വങ്ങളുടെ മാനദണ്ഡം ഇവയൊക്കെയാണ് എന്ന് വിശ്വസിക്കുന്ന മനോവൈകല്യത്തോടാണ് തിരുമേനിയുടെ സംവാദം. – ‘അവരും നിങ്ങളുടെ സഹോദരങ്ങളാണ്!’ തിരുദൂതരുടെ പ്രതികരണം അബൂദര്‍റിനെ ഖിന്നനാക്കി. ബിലാലിനോട് തന്റെ മുഖത്ത് കാല്‌കൊണ്ട് ചവിട്ടാന്‍ ആവശ്യപ്പെടുമാറ് ശക്തമായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം. അമേരിക്ക ന്യൂയോര്‍ക്കില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പ്രതിഷ്ഠിച്ചതു പോലെ, സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി വല്ല പ്രതിമയും സ്ഥാപിക്കുകയായിരുന്നില്ല അവിടുന്ന് ചെയ്തത്. ലോകം മുഴുവന്‍ അധിനിവേശപ്പിശാചായി അലച്ചാര്‍ത്തു ചെല്ലുമ്പോള്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അവിടെയുണ്ടായിട്ടെന്ത്? സ്വന്തം അധീനതയില്‍ പാര്‍ക്കുന്ന ജനതക്കുപോലും നിഷേധിക്കപ്പെട്ട ഫ്രാന്‍സിന്റെ മൂല്യത്രയം പോലെ മൃതാക്ഷരികളായില്ല തിരുനബിയുടെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും.
അദിയ്യുബ്‌നു ഹാതിമത്ത്വാ ഈ മദീനയിലേക്കു വരുമ്പോള്‍ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ടായിരുന്നില്ല. തിരുമേനിയെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. അറേബ്യയിലാകെ ചര്‍ച്ചാ വിഷയമായിരിക്കുന്നു ആ മാതൃകാജീവിതം. വ്യക്തികളും ഗോത്രങ്ങളും ഖാഫിലകളും യാത്രയുടെ ഉന്നം മദീനയാക്കിയതു പോലെ. അറിഞ്ഞവരെല്ലാം അവിടുത്തോട് ആകൃഷ്ടരാകുന്നു, അനുരക്തരാകുന്നു, ജീവന്‍ പോലും സമര്‍പ്പിക്കാന്‍ കൊതിപൂണ്ടു കൂടെ നില്‍ക്കുന്നു. എന്താവാം കാരണം? നേരില്‍ കണ്ട് വിലയിരുത്താം. അദിയ്യ് തിരുമേനിയുടെ സദസ്സിലെത്തി. അവിടുന്ന് സുസ്‌മേരവദനനായി ഇരിക്കുന്നു. ചുറ്റും അനുചര വൃന്ദം. അവരേതോ യുദ്ധം കഴിഞ്ഞു വന്നതേയുള്ളൂ. പടയങ്കിപോലും അഴിച്ചു മാറ്റിയിട്ടില്ല. അവര്‍ തിരുമേനിയോട് കാണിക്കുന്ന സ്‌നേഹം. പക്ഷേ, അവരാരും ഇമ്മാതിരി സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കുകയോ നേടിയെടുക്കുകയോ ചെയ്തിരുന്നില്ല. ഇവിടെ നിറച്ചുവെച്ച പാനപാത്രങ്ങളോ നിരത്തിവെച്ച ഉപധാനങ്ങളോ വിരിച്ചിട്ട പരവതാനികളോ ഇല്ല. സമൂഹഗാത്രത്തില്‍ മാന്യമായ പരിഗണന അനുവദിക്കപ്പെട്ടതിന്റെ സംപ്രീതിയാണ് അവരുടെ മുഖത്ത് പ്രശോഭിച്ചു നില്‍ക്കുന്നത്. നോക്കിയിരിക്കെ ഒരു സ്ത്രീ വന്നു. മദീനക്കാരി തന്നെ. പരമസാധുവായ ഒരടിമപ്പെണ്ണ്. ദാരിദ്ര്യത്തിന്റെ കഠോരത അവരുടെ മുഖത്ത് വരഞ്ഞിട്ടുണ്ട്. എനിക്കങ്ങയോട് ഒരു സ്വകാര്യം പറയാനുണ്ടായിരുന്നു. അവര്‍ പറഞ്ഞു. ‘മദീനയിലെ ഏതു തെരുവിലും ഞാന്‍ നിനക്കുവേണ്ടി ഏകനായി നിന്നു തരാമല്ലോ? പറഞ്ഞോളൂ.’ എന്നായിരുന്നു അവിടുത്തെ പ്രതികരണം. ആള്‍ക്കൂട്ടത്തില്‍ നിന്നു അല്പം മാറി അവരുടെ ദൃഷ്ടിവട്ടത്തില്‍ തന്നെ തിരുമേനി നിന്നു. ദീര്‍ഘനേരം അവര്‍ക്ക് ചെവി കൊടുത്തു. പലരെയും പോലെ അദിയ്യും. അതെല്ലാം നോക്കി നിന്നു. വെറുമൊരു അടിമപ്പെണ്ണിനു തിരുമേനി നല്‍കുന്ന മാനുഷിക പരിഗണന അദ്ദേഹത്തിന്റെ മനസ്സിനെ സ്വാധീനിച്ചു. വിശ്വാസികളുടെ ഗുണത്തിലേക്ക് ഒരാള്‍കൂടി – അശ്ഹദു അല്‍ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്നക റസൂലല്ലാഹ്! – സ്വല്ലല്ലാഹു അലയ്ഹി വസല്ലം!!
മിക്ക വിപ്ലവങ്ങളും കടലാസു പുലികളായിരുന്നു. വിമോചനം ചുവപ്പുനാടയില്‍ കുരുങ്ങി കാലവിളംബരത്തില്‍ പൊടിപിടിച്ച സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. ഊര്‍ദ്ധ്വന്‍ വലിച്ചു കിടക്കുന്ന ഉരുവില്‍ നിന്നു ഉയരുന്ന ചിലയ്പ്പ് പോലെയായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം (Charter of Human Rights) പോലെ. യുഎന്‍ പ്രഖ്യാപനത്തിന്റെ ആണ്ടറുതികളില്‍ തിമര്‍ത്താഘോഷിക്കാനായി എല്ലാവരും ഒത്തുചേരുന്നതിനപ്പുറത്തേക്ക് അംഗരാജ്യങ്ങള്‍ക്കിടയില്‍ പോലും പ്രഖ്യാപിത അവകാശരേഖ പ്രായോഗികതലത്തില്‍ ആവിഷ്‌കരിക്കാന്‍ യുഎന്നിന് സാധിച്ചില്ല. എന്നാല്‍ തിരുജീവിത മാതൃകകള്‍ തന്റെ സമകാലത്തിന്റെ പിടുത്തത്തില്‍ നിന്നു കുതറിമാറി സാര്‍വകാലികത്വം നേടിയെടുത്തത് എത്ര സുന്ദരമായാണ്. അതറിയാന്‍ ഇസ്‌ലാമിക രാജ്യത്തിന്റെ നേതൃത്വം പ്രജകളുടെ മാനവും അന്തസ്സും അഭിമാനവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും പരിരക്ഷിക്കാന്‍ കാണിച്ച ഔത്സുക്യം മാത്രം വായിച്ചാല്‍ മതി. ഇത പര്യന്തമുള്ള മനുഷ്യചരിത്രത്തില്‍ ആദ്യമായി വെറുമൊരു സാധാരണ പൗരന്‍ തന്റെ ഭരണാധികാരി ധരിച്ചിരിക്കുന്ന വസ്ത്രത്തെ പ്രതി വിചാരണ നടത്തിയത് ഇസ്‌ലാമിക് സ്റ്റേയ്റ്റിലാണ്. ഭരണകര്‍ത്താവിന്റെ മുഖത്തുനോക്കി താന്‍ അണിഞ്ഞിട്ടുള്ള വസ്ത്രം എവിടെ നിന്നു കിട്ടിയെന്ന് പൊതുസഭയില്‍ വെച്ച് പരസ്യമായി ചോദ്യം ചെയ്യുന്നു! എന്നിട്ടും ആരും അയാളെ തൂക്കിക്കൊന്നില്ല. നാടുകടത്തുകയോ ജയിലലടക്കുകയോ ലാത്തികൊണ്ട് പ്രഹരിക്കുകയോ ചെയ്തില്ല. പ്രത്യുത, ആ രാഷ്ട്രത്തിന്റെ സുപ്രീംഅതോറിറ്റിയായ ആ ഭരണാധികാരി ആ പൗരന്റെ മുമ്പില്‍ കണക്കു ബോധിപ്പിച്ചു!! തന്റെ കൈവശം വന്നു ചേര്‍ന്നിട്ടുള്ള ചില്ലിക്കാശു പോലും വിഹിതമല്ലാത്തതില്ലെന്ന് ബോധ്യമുള്ള ആ രാഷ്ട്ര നായകന്‍ ഭയപ്പെടാനെന്തിരിക്കുന്നു?! ചോദ്യം ചെയ്തയാള്‍ക്കു മാത്രമല്ല, കൂടിനിന്ന ശ്രോതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും വ്യക്തമാകുമാറ്, അദ്ദേഹമത് വിശദീകരിച്ചു. ഉത്തുംഗങ്ങളില്‍ പ്രതിഷ്ഠിച്ചുവെച്ച മണിമാടങ്ങളിലും ചില്ലുകൊട്ടാരങ്ങളിലുമല്ല, സാധാരണ ജനങ്ങള്‍ക്കിടയിലാണ് തന്നെയന്വേഷിക്കേണ്ടത് എന്ന് പഠിപ്പിച്ച തിരുമേനി (സ്വ)യുടെ അരുമശിഷ്യനായ ഉമറായിരുന്നു ആ ഖലീഫ. റളിയല്ലാഹു അന്‍ഹു.
പരദേശികളായ ഒരു വര്‍ത്തകസംഘം മദീനയില്‍ വന്നു. കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഖലീഫ ഉമര്‍(റ) സന്തതസഹചാരിയായ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനോട് അന്വേഷിച്ചു: ‘ഈ രാത്രി അവര്‍ക്ക് കാവല്‍ നില്‍ക്കാന്‍ എന്റെ കൂടെ വരാമോ?’ അദ്ദേഹം സമ്മതിച്ചു. അങ്ങനെ അന്നുരാത്രി ഇരുവരും ആ കച്ചവടസംഘത്തിനു കാവല്‍ നിന്നു. രണ്ടുപേരും നിസ്‌കരിച്ചുകൊണ്ടിരിക്കെ ഉമര്‍(റ) ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. നിസ്‌കാരത്തില്‍ നിന്ന് വേഗം വിരമിച്ച് കുട്ടിയുടെ മാതാവിന്റെ അടുക്കലേക്ക് ഓടിച്ചെന്നു അദ്ദേഹം: ‘അല്ലാഹുവിനെ ഭയക്കുക. കുട്ടിയോട് നന്നായി പെരുമാറുക.’
സ്വസ്ഥാനത്ത് മടങ്ങിയെത്തിയതേയുള്ളൂ, അപ്പോഴേക്കും ഉമറിനെ വീണ്ടും ആ കുട്ടിയുടെ കരച്ചില്‍ അസ്വസ്ഥനാക്കി. അദ്ദേഹം മാതാവിന്റെ അടുക്കല്‍ ചെന്ന് മാതൃബാധ്യത ആവര്‍ത്തിച്ചു ഓര്‍മപ്പെടുത്തി. തിരിച്ചുവന്നു നിസ്‌കാരമാരംഭിച്ചു. വീണ്ടും കുട്ടിയുടെ കരച്ചില്‍! നിസ്‌കാരത്തില്‍ നിന്നു വേഗം വിരമിച്ചു മാതാവിന്റെ അടുക്കല്‍ ഓടിക്കിതച്ചെത്തി. ഇത്തവണ അദ്ദേഹത്തിന്റെ ഭാഷ അല്പം രൂക്ഷവുമായിരുന്നു: ‘നിങ്ങളെത്രമോശം ഉമ്മയാണ്! നിങ്ങളുടെ കുട്ടി രാത്രിമുഴുവനും ഒന്ന് സ്വസ്ഥവും സൈ്വര്യവുമായി അടങ്ങിക്കിടക്കുക പോലും ചെയ്തിട്ടില്ല.’
അറേബ്യന്‍ സാമ്രാജ്യത്തിന്റെ പരമാധികാരിയായ അമീറുല്‍മുഅ്മിനീനാണ് അദ്ദേഹം എന്നറിയാതെ ആ മാതാവ് പ്രതികരിച്ചു :’രാത്രിയുടെ ആദ്യയാമം തൊട്ടു തുടങ്ങിയതാണല്ലോ നിങ്ങളെന്നെ കുറ്റപ്പെടുത്തല്‍. ഞാനീ കുട്ടിയുടെ മുലകുടി നിര്‍ത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതാണെങ്കില്‍ നിര്‍ത്താന്‍ കൂട്ടാക്കുന്നുമില്ല!’
‘
എന്തിനാണിത്ര ധൃതിപിടിച്ച് അതിന്റെ മുലകുടി മാറ്റുന്നത്? അതിനു രണ്ട് വയസ് തികഞ്ഞോ?’
‘
ഇല്ല. പക്ഷേ, മുലകുടി മാറാത്ത കുട്ടികള്‍ക്ക് പൊതുമുതലില്‍ നിന്ന് ഉമര്‍ വിഹിതമനുവദിക്കില്ലല്ലോ?’
‘
കുട്ടിക്കെന്തു പ്രായമായി.’
‘
ഏതാനും മാസങ്ങള്‍.’
‘എങ്കില്‍ മുലകുടി മാറ്റാന്‍ ധൃതികാട്ടേണ്ടതില്ല. വഴിയുണ്ടാകും.’ ഇത്രയും പറഞ്ഞു ഉമര്‍(റ) തിരിച്ചുനടന്നു. വേപഥു പൂണ്ട അധരങ്ങള്‍ പോലെ അദ്ദേഹത്തിന്റെ ചുവടുകളും വേച്ചുവേച്ചു പോയി. ഈറനണിഞ്ഞ കണ്ണുകള്‍ കാഴ്ച മായ്ച്ചു.
അന്നു സുബ്ഹി നിസ്‌കാരത്തിനു നേതൃത്വം കൊടുത്ത ഖലീഫയുടെ ഖുര്‍ആന്‍ പാരായണം ഗദ്ഗദം കൊണ്ടു പലപ്പോഴും മുറിഞ്ഞു പോയി. കൂട്ടുപ്രാര്‍ത്ഥനക്കു ശേഷം എഴുന്നേറ്റു നിന്നപ്പോഴും അദ്ദേഹം വാക്കുകള്‍ക്കായി വിഷമിച്ചു: ‘എത്രകഷ്ടമാണീ ഉമറിന്റെ സ്ഥിതി. എത്ര കുട്ടികളെയാണിവന്‍ കൊന്നു കളഞ്ഞത്.’ നീറുന്ന വേദനയില്‍ പുളയുന്ന വാക്കുകള്‍.
പിന്നീട് വിളംബരക്കാരനോട് ‘ആരും കുട്ടികളുടെ മുലകുടി നിറുത്താന്‍ ധൃതികൂട്ടരുതെന്നും ജനിച്ചുവീഴുന്ന ഓരോ ശിശുവിനും പൊതുഖജനാവില്‍ നിന്നു വിഹിതമുണ്ടാകുമെന്നും’ വിളംബരം ചെയ്യാന്‍ കല്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിലേക്ക് ആ ഉത്തരവ് എഴുതിയ കത്തുമായി അശ്വരൂഢരായ ഭടന്മാര്‍ പാഞ്ഞു പോയി.
ധീരപരാക്രമിയും വില്ലാളിവീരനും ശത്രുവിന്റെ ഓര്‍മകളില്‍ പോലും ഇടിമുഴക്കവുമായിരുന്ന ഉമറിനെ, ഏതോ നാട്ടില്‍ നിന്നു വന്ന ഒരു അപരിചിത സംഘത്തിലെ ഏതോ ഒരു സ്ത്രീയുടെ മുലകുടി മാറാത്ത കുട്ടിയുടെ കരച്ചില്‍ തരളിതനും അസ്വസ്ഥനുമാക്കിയതെന്താണ്? ഇതാണ് തിരുനബി(സ്വ) സാധിച്ചെടുത്ത അനുപമമായ മനുഷ്യസ്‌നേഹത്തിന്റെ മാതൃക. ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്.
നീതി നിലാവൊളി നായകകണ്‍മണി
ദീനിസ്‌ലാം വഴി ഐനുല്‍ഹുദാമിഴി
ഖാദിര്‍കബീറിന്‍ അരുമൈ മുര്‍ത്തളാ റസൂലേ…’
സ്വല്ലല്ലാഹു അലയ്ക്ക വസല്ലം.