യേശുവിനെ ദാവീദിന്റെ കുലത്തിലും വംശത്തിലും പിറന്നവനായി വിശേഷിപ്പിക്കാറുണ്ടെങ്കിലും അതു വസ്തുതകൾക്കെതിരാണ്. കാരണം, യേശുവിന്റെ പിതാവല്ല, വളർത്തു പിതാവു മാത്രമാണ് യോസേഫ് (മറിയയുടെ പ്രതിശ്രുത വരൻ) എന്നാണ് ബൈബിളിന്റെ സാക്ഷ്യവും ക്രിസ്ത്യാനികളുടെ വിശ്വാസവും. ആ യോസേഫാണ് ദാവീദിന്റെ വംശപരമ്പരയിലെ ഇങ്ങേ കണ്ണിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് (മത്തായി 1:16, ലൂക്കോസ് 3:23-38). യഹൂദൻമാർക്ക് ദാവീദ് വളരെ പ്രധാന്യമർഹിക്കുന്ന വ്യക്തിത്വമായിരുന്നു. ചില്ലറ അപവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സങ്കീർത്തനങ്ങൾ ദാവീദ് ആലപിച്ചതാണെന്ന് കരുതപ്പെട്ടു പോന്നു. അതിനാൽ ക്രിസ്ത്യാനികൾ ദാവീദിന്റെ പൈതൃകാവകാശികൾ ആണെന്ന് വരുത്തി തീർക്കേണ്ടത് പുതിയ നിയമഗ്രന്ഥകാരൻമാരുടെ ആവശ്യമായിരുന്നു. യേശുവിനെ ദാവീദുപുത്രനായി സ്ഥാപിച്ചെടുക്കാൻ അവർ സാഹസപ്പെട്ടതും ഇക്കാരണത്താലാണ്. മൊത്തം അറുപതു തവണ പുതിയ നിയമത്തിൽ ദാവീദിനെ പരാമർശിച്ചിട്ടുണ്ട്.
Friday, August 31, 2018
യേശു ദാവീദുപുത്രനാണോ?
യേശുവിനെ ദാവീദിന്റെ കുലത്തിലും വംശത്തിലും പിറന്നവനായി വിശേഷിപ്പിക്കാറുണ്ടെങ്കിലും അതു വസ്തുതകൾക്കെതിരാണ്. കാരണം, യേശുവിന്റെ പിതാവല്ല, വളർത്തു പിതാവു മാത്രമാണ് യോസേഫ് (മറിയയുടെ പ്രതിശ്രുത വരൻ) എന്നാണ് ബൈബിളിന്റെ സാക്ഷ്യവും ക്രിസ്ത്യാനികളുടെ വിശ്വാസവും. ആ യോസേഫാണ് ദാവീദിന്റെ വംശപരമ്പരയിലെ ഇങ്ങേ കണ്ണിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് (മത്തായി 1:16, ലൂക്കോസ് 3:23-38). യഹൂദൻമാർക്ക് ദാവീദ് വളരെ പ്രധാന്യമർഹിക്കുന്ന വ്യക്തിത്വമായിരുന്നു. ചില്ലറ അപവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സങ്കീർത്തനങ്ങൾ ദാവീദ് ആലപിച്ചതാണെന്ന് കരുതപ്പെട്ടു പോന്നു. അതിനാൽ ക്രിസ്ത്യാനികൾ ദാവീദിന്റെ പൈതൃകാവകാശികൾ ആണെന്ന് വരുത്തി തീർക്കേണ്ടത് പുതിയ നിയമഗ്രന്ഥകാരൻമാരുടെ ആവശ്യമായിരുന്നു. യേശുവിനെ ദാവീദുപുത്രനായി സ്ഥാപിച്ചെടുക്കാൻ അവർ സാഹസപ്പെട്ടതും ഇക്കാരണത്താലാണ്. മൊത്തം അറുപതു തവണ പുതിയ നിയമത്തിൽ ദാവീദിനെ പരാമർശിച്ചിട്ടുണ്ട്.
ഖുർആനിൽ സൂറതുൽ ഇസ്തിജാബ എന്ന സൂറതുണ്ടോ?
അയ്യൂബ് അ.മിനു ഉത്തരം നൽകിയതിനെ സംബന്ധിച്ചുള്ള ആഖ്യാനത്തിന്റെ ഒടുവിൽ رَحْمَةً مِنْ عِنْدِنَا وَذِكْرَىٰ لِلْعَابِدِينَ എന്നു പറഞ്ഞിരിക്കുന്നതിനാൽ എല്ലാ ആബിദുകൾക്കും ഇതേ ഇസ്തിജാബ: ലഭിക്കുമെന്ന് മുഫസ്സിറുകൾ പറയുന്നു. തഥൈവ, യൂനുസ് അ.മിന്റെ സംഭവകഥനത്തിനു ശേഷം وَكَذَٰلِكَ نُنْجِي الْمُؤْمِنِينَ എന്നു പറഞ്ഞിരിക്കുന്നതിനാൽ എല്ലാ മുഅ'മിനീങ്ങൾക്കും ഇസ്തിജാബയിൽ പ്രതീക്ഷയർപ്പിക്കാം.
#ഇസ്തിജാബയുടെ_താക്കോലുകൾ
1. ക്ഷമ
നൂഹ് അ.മിന്റെ വിജയതന്ത്രം അവിടുത്തെ ക്ഷമ തന്നെ. ദീർഘമായ 950 വർഷമാണ് തന്റെ വാക്കുകൾ തെല്ലും കേട്ടില്ലെന്നു നടിച്ച ജനതയോട് അദ്ദേഹം പ്രബോധനം നിർവഹിച്ചത്. അതിനാൽ, ക്ഷമ ആവരണമായി സ്വീകരിക്കുക. "വിശ്വസിച്ചവരായുള്ളോരേ, നിങ്ങൾ ക്ഷമയും നിസ്കാരവും മുൻനിർത്തി സഹായമർത്ഥിക്കുക; തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവർക്കൊപ്പമാണ് "- അൽ ബഖറ 153.
2. അദബ്.
അല്ലാഹുവിനോടുള്ള അദബുകൾ യഥോചിതം പാലിച്ചതായിരുന്നു അയ്യൂബ് അ.മിന്റെ വിജയം. രോഗങ്ങളാൽ പ്രയാസപ്പെട്ടപ്പോഴും അല്ലാഹുവേ നീയെന്തിനെന്നെ കഷ്ടപ്പെടുത്തുന്നു എന്ന മട്ടിലുള്ള ഒരു വാക്കു പോലും അദ്ദേഹം ഉരിയാടിയില്ല. "ദുരിതം എന്നെ ബാധിച്ചിരിക്കുന്നു. കരുണ ചെയ്യുന്നവരിൽ ഏറ്റവും ഉത്തമൻ നീയല്ലോ" എന്നാണവിടുന്ന് പറഞ്ഞത്.
ഇതു അമ്പിയാഇന്റെ പൊതു ശീലമായിരുന്നു. ഇബ്റാഹീം അ. പറയുന്നതു നോക്കൂ: "അല്ലാഹുവാണെന്നെ പടച്ചത്; അവനെന്നെ സൻമാർഗത്തിലേക്കു നയിക്കുന്നു. അവനാണെനിക്കു അന്നവും പാനവും നൽകുന്നത്. ഞാൻ രോഗിയായാൽ എന്നെ സുഖപ്പെടുത്തുന്നതും അവൻ!". സൃഷ്ടിച്ചത് അല്ലാഹു, അന്നവും പാനവും നൽകുന്നത് അല്ലാഹു. എന്നാൽ അല്ലാഹുവാണ് രോഗിയാക്കിയത് എന്നു പറയുന്നില്ല; പകരം ശിഫയാക്കുന്നവൻ അല്ലാഹു!! ഇതാണ് അദബ്. ദീനിനോടും ദീനീചിഹ്നങ്ങളോടുമുള്ള അദബാണ് പ്രവാചകൻമാരുടെ വിജയത്തിന്റെ താക്കോൽ. അവർ നൻമകളും അനുഗ്രഹങ്ങളുമഖിലവും അല്ലാഹുവിലേക്കു ചേർത്തു പറയുകയും മറിച്ചുള്ളതെല്ലാം തങ്ങളുടേതായി പരിചയപ്പെടുത്തുകയും ചെയ്തു.
3. കുറ്റബോധം.
തീർച്ചയായും ഞാൻ അതിക്രമം കാണിച്ചവരിൽ പെട്ടു പോയല്ലോ എന്നാണ് യൂനുസ് അ. നിരന്തരം പറഞ്ഞത്. ഒപ്പം അല്ലാഹുവിന്റെ ഏകത്വത്തെ പ്രഘോഷിക്കുകയും ചെയ്തു. അവന്റേതല്ലാത്ത മറ്റൊരും അഭയസ്ഥാനവും തനിക്കു തണലേകില്ല എന്ന തിരിച്ചറിവാണതിന്റെ കാമ്പ്. വീഴ്ച എന്തുമാവട്ടെ, വിശ്വാസി ആവർത്തിച്ചു പറയേണ്ട മഹദ്വചനങ്ങളാണിത്.
4. സത്കർമങ്ങളിൽ ഉത്സാഹിക്കുക
സകരിയ്യാ അ.മിന്റെ പ്രാർഥന സ്വീകരിച്ചതു പറയുമ്പോൾ അവിടുത്തെ കുടുംബം ദീനീ കാര്യങ്ങളിൽ ചിട്ടയുള്ളവരാണെന്നു ഖുർആൻ പറയുന്നുണ്ട്: "ഇവരൊക്കെയും സൽകർമങ്ങളില്‍ അതിയായി ഉത്സാഹിക്കുന്നവരായിരുന്നു. പ്രത്യാശയോടും ഭയത്തോടും കൂടി നമ്മോട് പ്രാര്‍ഥിക്കുന്നവരും നമ്മുടെ മുന്നില്‍ വിധേയപൂർവം കുനിഞ്ഞവരുമായിരുന്നു". ഇതാണു സകരിയ്യാ അ.മിന്റെ വിജയതന്ത്രം.
വിഷമസന്ധികളിൽ ഇജാബതിനു അമ്പിയാഅ' ഓതി ദുആ ചെയ്യുക. ആമുഖമായി സൂറതിൽ പരാമർശിക്കപ്പെട്ട നബിമാർ ഓരോരുത്തർക്കും വെവ്വേറെ ഫാതിഹ ഓതുന്നതും ഇസ്തിജാബയുടെ ആയതുകൾ അബ്ജദു മൂല്യത്തിനു തുല്യമായി ആവർത്തിക്കുന്നതും ആയതുകളുടെ അർഥമനുസരിച്ച് പ്രതികരണമായി അനുയോജ്യമായ ദിക്റുകൾ ചൊല്ലുന്നതും കാര്യങ്ങൾ സുഖമമാക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ!
തുൻകഹുൽ മർഅതു - സ്ത്രീലമ്പടതയോ?
ബ്ബോ..!
ഒരു അച്ചായന്റെ പ്രസംഗം കേട്ടു. ടിയാന്റെ വിവരശൂന്യതയോർത്ത് കുറേയേറെ ചിരിച്ചു പോയി. അജ്ഞത അലങ്കാരമായി സ്വീകരിക്കുന്നതു കൊള്ളാം. പക്ഷെ, അതു വെച്ചു ഇസ്‌ലാമിനു മാർക്കിടരുത്.
എല്ലാ മുസ്‌ലിംകൾക്കും പല തവണ കേട്ടു പരിചയമുള്ള ഒരു ഹദീസ് വലിയ വായിൽ അവതരിപ്പിച്ചാണ് ടിയാൻ കയ്യടി വാങ്ങിയത്: "തുൻകഹുൽ മർഅതു ലി അർബഇൻ........" കണ്ടില്ലേ, എന്തിനു വേണ്ടിയാണ് മുസ്‌ലിംകൾ വിവാഹം ചെയ്യുന്നതെന്നു ഈ ഹദീസിലുണ്ട്. അവളുടെ സ്വത്ത് മോഹിച്ച്,അവളുടെ സൗന്ദര്യത്തിൽ മതിമറന്ന്, അവളുടെ തറവാട്ടു മഹിമയിൽ ഊറ്റം കൊണ്ട്.എല്ലാം കഴിഞ്ഞിട്ടാണ് വിശ്വാസത്തിന്റെ സ്ഥാനം.ലൗ ജിഹാദിനു വരുന്നവരെ നല്ലോണം സൂക്ഷിച്ചോളണം...!!
തുൻകഹു എന്ന പദം Passive Voice അഥവാ കർമ്മണി പ്രയോഗം ആണ്. അതായത് കർത്താവില്ലാത്ത വാചകമാണിത്. പിന്നെയെങ്ങനെ ഉപര്യുക്ത കർമം മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്ന സമ്പ്രദായമാണെന്നു കട്ടായം കിട്ടി?! ആ നാട്ടിൽ മുസ്‌ലിംകൾ മാത്രമല്ലല്ലൊ ഉണ്ടായിരുന്നത്.
അറേബ്യൻ നാടുകളിൽ ദീർഘകാലമായി നിലനിന്നു പോന്നിരുന്ന നാട്ടുനടപ്പിനെ കുറിച്ചാണ് ആ ഹദീസിന്റെ ആദ്യഭാഗം സംസാരിക്കുന്നത്. അതിനാലാണ് പ്രസന്റ് കണ്ടിന്യൂസ് ടെൻസിലുള്ള കർമ്മണി പ്രയോഗം - തുൻകഹു എന്നു - ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം, വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നു ആജ്ഞാസ്വരത്തിൽ തന്നെ നബിതിരുമേനി സ്വ. പ്രസ്താവിച്ചിട്ടുണ്ട്: "നിങ്ങൾ മതനിഷ്ടയുള്ളവളെ സ്വീകരിക്കുക''. ഇവിടെ കൃത്യമായ ഒരു സമൂഹത്തെ അഡ്രസ് ചെയ്താണ് സംസാരിച്ചിട്ടുള്ളത്.
ഓർത്തിരിക്കുക, സമ്പത്ത്, സൗന്ദര്യം, ആഭിജാത്യം എന്നിവ തിരസ്കരിക്കണമെന്ന് നബിതിരുമേനി സ്വ. പറഞ്ഞിട്ടില്ല. മുൻഗണന മതനിഷ്ടക്ക്. ബാക്കിയെല്ലാം ഒത്തുവന്നാൽ പഞ്ചാരക്കുന്നിൽ തേൻമഴ!
ഒരു അച്ചായന്റെ പ്രസംഗം കേട്ടു. ടിയാന്റെ വിവരശൂന്യതയോർത്ത് കുറേയേറെ ചിരിച്ചു പോയി. അജ്ഞത അലങ്കാരമായി സ്വീകരിക്കുന്നതു കൊള്ളാം. പക്ഷെ, അതു വെച്ചു ഇസ്‌ലാമിനു മാർക്കിടരുത്.
എല്ലാ മുസ്‌ലിംകൾക്കും പല തവണ കേട്ടു പരിചയമുള്ള ഒരു ഹദീസ് വലിയ വായിൽ അവതരിപ്പിച്ചാണ് ടിയാൻ കയ്യടി വാങ്ങിയത്: "തുൻകഹുൽ മർഅതു ലി അർബഇൻ........" കണ്ടില്ലേ, എന്തിനു വേണ്ടിയാണ് മുസ്‌ലിംകൾ വിവാഹം ചെയ്യുന്നതെന്നു ഈ ഹദീസിലുണ്ട്. അവളുടെ സ്വത്ത് മോഹിച്ച്,അവളുടെ സൗന്ദര്യത്തിൽ മതിമറന്ന്, അവളുടെ തറവാട്ടു മഹിമയിൽ ഊറ്റം കൊണ്ട്.എല്ലാം കഴിഞ്ഞിട്ടാണ് വിശ്വാസത്തിന്റെ സ്ഥാനം.ലൗ ജിഹാദിനു വരുന്നവരെ നല്ലോണം സൂക്ഷിച്ചോളണം...!!
- പ്രഥമമായി മനസ്സിലാക്കുക, ഈ ഹദീസിൽ മുസ്‌ലിംകൾക്കിടയിലെ വിവാഹ സമ്പ്രദായത്തെ പറ്റി പ്രത്യേകമായി ഒരു വാക്കു പോലും പരാമർശിച്ചിട്ടില്ല.അറബി പരിജ്ഞാനമില്ലാതെ ഏതോ പരിഭാഷക്കാരനെ അവലംബിച്ചതു കൊണ്ടു പിണഞ്ഞ അമളിയാണിത്.
തുൻകഹു എന്ന പദം Passive Voice അഥവാ കർമ്മണി പ്രയോഗം ആണ്. അതായത് കർത്താവില്ലാത്ത വാചകമാണിത്. പിന്നെയെങ്ങനെ ഉപര്യുക്ത കർമം മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്ന സമ്പ്രദായമാണെന്നു കട്ടായം കിട്ടി?! ആ നാട്ടിൽ മുസ്‌ലിംകൾ മാത്രമല്ലല്ലൊ ഉണ്ടായിരുന്നത്.
അറേബ്യൻ നാടുകളിൽ ദീർഘകാലമായി നിലനിന്നു പോന്നിരുന്ന നാട്ടുനടപ്പിനെ കുറിച്ചാണ് ആ ഹദീസിന്റെ ആദ്യഭാഗം സംസാരിക്കുന്നത്. അതിനാലാണ് പ്രസന്റ് കണ്ടിന്യൂസ് ടെൻസിലുള്ള കർമ്മണി പ്രയോഗം - തുൻകഹു എന്നു - ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം, വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നു ആജ്ഞാസ്വരത്തിൽ തന്നെ നബിതിരുമേനി സ്വ. പ്രസ്താവിച്ചിട്ടുണ്ട്: "നിങ്ങൾ മതനിഷ്ടയുള്ളവളെ സ്വീകരിക്കുക''. ഇവിടെ കൃത്യമായ ഒരു സമൂഹത്തെ അഡ്രസ് ചെയ്താണ് സംസാരിച്ചിട്ടുള്ളത്.
ഓർത്തിരിക്കുക, സമ്പത്ത്, സൗന്ദര്യം, ആഭിജാത്യം എന്നിവ തിരസ്കരിക്കണമെന്ന് നബിതിരുമേനി സ്വ. പറഞ്ഞിട്ടില്ല. മുൻഗണന മതനിഷ്ടക്ക്. ബാക്കിയെല്ലാം ഒത്തുവന്നാൽ പഞ്ചാരക്കുന്നിൽ തേൻമഴ!
നാരിയതു സ്വലാത്തിന്റെപുണ്യം
ഇമാം ഖുർഥുബി റ. സ്വലാതു ത്തഫ്രീജിയ്യ എന്നു പരിചയപ്പെടുത്തിയ സ്വലാത്താണ് നാരിയതു സ്വലാത് എന്ന പേരിൽ വിശ്രുതമായത്. കാര്യസാധനത്തിൽ അഗ്നി പടരുന്ന വേഗതയിൽ ഫലസിദ്ധി പ്രസിദ്ധമായതിനാലാണ് നാരിയതു സ്വലാത് എന്ന പേർ വീണത്. ഈ സ്വലാതിന്റെ വലിയ പ്രചാരകനായിരുന്ന സയ്യിദ് ഇബ്റാഹീമു ത്താസീ യിലേക്ക് ചേർത്തു സ്വലാത്തുത്താസിയ്യ എന്നു വിളിച്ചിരുന്നു. ഇതു പിന്നീടു നാസിയ്യ എന്നും നാരിയ്യ എന്നുമായി മാറിയതാണെന്ന വീക്ഷണവും പ്രമുഖരായ ഉലമാഅ' രേഖപ്പെടുത്തിയിട്ടുണ്ട്.
നബിതിരുമേനിയുടെ പൗത്രനായ ഹുസൈൻ റ.വിന്റെ പുത്രനായ സൈനുൽ ആബിദീൻ റ.വാണ് ആദ്യമായി ഈ സ്വലാതു ചൊല്ലിയത് എന്നു ചില മഹത്തുക്കൾ രേഖപ്പെടുത്തുന്നു. തന്റെ പിതാമഹനായ അലി റ.വിനെ സിയാറതു ചെയ്യാൻ വന്ന സമയത്തായിരുന്നത്രേ ഇത്. എന്നാൽ, പ്രബല വീക്ഷണമനുസരിച്ചു പ്രസിദ്ധ വലിയ്യും ഖുതുബുമായിരുന്ന ഇമാം അബുല്‍ ഹസന്‍ അലിയ്യു ശ്ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്സ്വലാത്. ദലാഇലുല്‍ ഖൈറാത്തിന്‍റെ അടിക്കുറിപ്പില്‍ ശൈഖ് ദിയാഉദ്ദീനിനില്‍ നിന്നു ഉദ്ധരിച്ചു മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ഖുർത്വുബിയെ ഉദ്ധരിച്ചു ശയ്ഖ് മുഹമ്മദ് ഹഖ്ഖി ന്നാസിലിയുടെ ഖസീനതുൽ അസ്റാറിലും സയ്യിദ് യൂസുഫുന്നബഹാനിയുടെ സആദതു ദ്ദാറയ്നിയിലും ഇപ്രകാരം രേഖപ്പെടുത്തുന്നു:
من أراد تحصيل أمر مهم عظيم، أو دفع البلاء المقيم، فليقرأ هذه الصلاة التفريجية، وليتوسل بها إلى النبي ذي الخلق العظيم، 4444 مرة، فإن الله تعالى يوفق مراده ومطلوبه وعلى نيته، وكذا ذكره العلامة ابن حجر العسقلاني فى خواص هذا العدد، فإنه إكسير فى التاثير.
"സുപ്രധാനമായ എന്തെങ്കിലും സംഗതി നേടിയെടുക്കുന്നതിനും വിഷമസന്ധികളെ പ്രതിരോധിച്ചു നിർത്താനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ 4444 തവണ സ്വലാതുത്തഫ്രീജിയ്യ ചൊല്ലി ഉന്നതസ്വഭാവത്തിന്നുടമയായ നബി തിരുമേനി സ്വ.യെ ഇടയാളനാക്കി പ്രാർഥിച്ചുകൊള്ളട്ടെ. അവന്റെ ഉദ്ദേശ്യവും തേട്ടവും അവന്റെ നിയ്യത്തു പ്രകാരം അല്ലാഹു നിറവേറ്റികൊടുക്കും. അല്ലാമാ ഇബ്നു ഹജറിൽ അസ്ഖലാനി റ.വും ഈ എണ്ണത്തിന്റെ സവിശേഷതകളെ പറ്റി പറഞ്ഞിട്ടുണ്ട്. കാര്യനിർവ്വഹണത്തിൽ ഒരു സഞ്ജീവനിയാണിത്."
അനേകം മഹത്തുക്കൾ ഈ സ്വലാതിന്റെ പുണ്യവും ശ്രേഷ്ഠതയും താളുകളോളം ഉപന്യസിച്ചിട്ടുണ്ട്. ചിലർക്ക് മൗലിക രചനകൾ തന്നെ ഉണ്ട്. അവയത്രയും ഈ കുറിപ്പിലേക്കു സംഗ്രഹിക്കുന്നത് ശ്രമകരമാണല്ലോ. ഇമാം ഖുർത്വുബിയെ തന്നെ ഹൃസ്വമായി ഉദ്ധരിച്ചു നിറുത്താം.
من داوم على هذه الصلاة كل يوم: 41 مرة، أو 100، أو زيادة، فرج الله همه وغمه، وكشف كربه وضره، ويسر أمره، ونور سره، وعلَى قدره، وحسن حاله، ووسع رزقه، وفتح عليه أبواب الخيرات والحسنات بالزيادة، ونفذت كلمته فى الرّاسيات، وآمنه من حوادث الدهر، وشر نكبات الجوع والفقر، وألقى له محبة في القلوب، ولا يسأل من الله حاجة إلا أعطاه، فلا تحصل هذه الفوائد إلا بالمداومة. وإن هذه الصلاة كنز من كنوز الله، وذكرها مفتاح خزائن الله، يفتح له إن داوم عليها من عباد الله، ويوصله بها إلى ما شاء الله.
ആരെങ്കിലും ദിനേന നാല്പത്തൊന്നോ നൂറോ അതിൽ കൂടുതലോ തവണ ഈ സ്വലാത്ത് പതിവാക്കിയാൽ അല്ലാഹു അവന്റെ ആധികളും വ്യാകുലതകളും പരിഹരിക്കും, ക്ലേശങ്ങളും പ്രയാസങ്ങളും അകറ്റും, കാര്യങ്ങൾ എളുപ്പമാക്കും, അധ്യാത്മികജീവിതം പ്രകാശമാനമാക്കും, പദവി ഉയർത്തും, അവസ്ഥ മനോഹരമാക്കും, ഉപജീവനം വിശാലമാക്കും, നന്മകളുടെയും വർധിച്ച സത്പ്രവൃത്തികളുടെയും കവാടങ്ങൾ തുറന്നിട്ടു നൽകും, അവന്റെ പ്രഖ്യാപനങ്ങൾ അചഞ്ചലമായി നടപ്പിൽ വരുത്തും, ദാരിദ്ര്യം, പട്ടിണി എന്നിങ്ങനെയുള്ള ദുരിതങ്ങളിൽ നിന്നും കാലവിപത്തുകളിൽ നിന്നും സംരക്ഷിക്കും, ജനമനസുകളിൽ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കും. അവൻ അല്ലാഹുവിനോടു ചോദിക്കുന്ന ആവശ്യങ്ങൾ അവൻ നൽകാതിരിക്കില്ല. സ്വലാത്ത് പതിവാക്കിയാലല്ലാതെ ഈ സദ്ഫലങ്ങൾ ലഭിക്കുകയില്ല. അല്ലാഹു നൽകുന്ന അമൂല്യനിധികളിലൊരു നിധിയാണീ സ്വലാത്. ഇതു ചൊല്ലൽ അല്ലാഹുവിന്റെ ഖജനാവുകളുടെ താക്കോലാണ്; തന്റെ അടിയങ്ങളിൽ നിന്ന് ഇതു പതിവാക്കുന്നവർക്ക് അവൻ അവ തുറന്നു കൊടുക്കും, അവനിച്ഛിക്കുന്ന ഉന്നത പദവികളിലേക്ക് അവനെ എത്തിക്കുകയും ചെയ്യും."
അല്ലാഹു നമ്മളെയെല്ലാവരെയും ആദരവായ മുത്തുനബിയുടെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തട്ടെ! അവർ വസ്വീലയായി നമ്മെ ഇരുലോകത്തും അഭിമാനം നിറഞ്ഞ പദവികളിലാക്കട്ടെ.
മൻ അറഫ നഫ്സഹു - ഹദീസാണോ?
എന്ന പ്രസ്താവന മുതഅല്ലിമായ കാലം മുതലേ കേട്ടു പരിചയമുള്ളതാണ്. ഇന്നലെ വാട്സപ്പിൽ അയച്ചു കിട്ടിയ ഒരു വീഡിയോ ക്ലിപ്പിൽ പ്രസ്തുത വാക്യം ഹദീസാണെന്നു പ്രശസ്തനായ ഒരു പ്രഭാഷകൻ പറയുന്നതു കേട്ടു. അതു ശരിയല്ല. ഇത് ഹദീസാണെന്നു കട്ടായം സ്ഥിരപ്പെട്ടിട്ടില്ല. ഇസ്മാഈലുൽ അജ്ലൂനിയുടെ #കശ്ഫുൽ_ഖഫാഇൽ (3/343) "ഇത് ഹദീസാണെന്നു സ്ഥിരപ്പെട്ടിട്ടില്ല" എന്നു ഇമാം നവവി റ.വിനെ ഉദ്ധരിച്ചു ചേർത്തിട്ടുണ്ട്. അബുൽ മുളഫ്ഫർ ഇബ്നു സ്സംആനിയുടെ #ഖവാഥിഇൽ ഇത് മർഫൂആയി അറിയപ്പെട്ടിട്ടില്ല എന്നു സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ട് എന്നും അജ്ലൂനി രേഖപ്പെടുത്തുന്നു. ഈ വിഷയത്തെ ആസ്പദമാക്കി മാത്രം ഇമാം അൽ ഹാഫിളുസ്സുയൂഥി റ. ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. "അൽ ഖൗലുൽ അശ്ബഹ് ഫീ മഅ'നാ മൻ അറഫ നഫ്സഹു ഫഖദ് അറഫ റബ്ബഹ്" എന്നാണ് അതിന്റെ പേര്. പ്രസ്തുത ഗ്രന്ഥത്തിലും ഇതു ഹദീസല്ലെന്ന കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അറിയപ്പെട്ടിടത്തോളം ഇത് യഹ്'യബ്നു മുആദിർറാസിയുടെ പ്രസ്താവനയാണ്. തിരുമേനി സ്വ.യുടേതല്ലാത്ത പ്രസ്താവനകൾ ഹദീസായി ചിത്രീകരിക്കുന്നതിനെ അവിടുന്ന് തന്നെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അവൻ തനിക്കുള്ള ഇരിപ്പിടം നരകത്തിൽ ഒരുക്കിക്കൊള്ളട്ടെ! എന്ന തിരുവാക്യത്തിൽ നിറഞ്ഞു നിൽക്കുന്ന ശാസനയുടെ ഗൗരവം നാം അവഗണിക്കരുത്.
കുമ്പസാരവും പാപമോചനച്ചീട്ടും
#കുമ്പസാരവും_പാപമോചനച്ചീട്ടും
#പൗരോഹിത്യത്തിന്റെ_ബലതന്ത്രങ്ങൾ
കുമ്പസാരം നിർത്തലാക്കണമെന്നു ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീയുടെ കുമ്പസാരം കേട്ട അച്ചൻ രഹസ്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും മാരകമായ ആ "കുമ്പസാരരഹസ്യം" മറ്റൊരച്ചന്, ആ അച്ചൻ മറ്റൊരച്ചന്, അവിടുന്നു മറ്റൊരച്ചന് എന്നിങ്ങനെ അഞ്ചോളം പേരിലേക്ക് കൈമാറുകയും, ഫലം അച്ചന്മാർ പങ്കിട്ടെടുക്കുകയും ചെയ്തത്രേ. എല്ലാം കഴിഞ്ഞാണ് സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽ പെട്ടതും രഹസ്യങ്ങളെല്ലാം പരസ്യങ്ങളായതും.
പരസ്യമായ ഈ സംഭവത്തേക്കാൾ മോശമായ എത്രയോ സംഭവങ്ങൾ പല കുമ്പസാരക്കൂടുകളിൽ നിന്നും പകർന്നു, നാട്ടിൽ അടക്കം പറച്ചിലുകളിലൂടെ പടർന്നുകൊണ്ടേയിരിക്കുന്നു!! മേലിൽ ഈ ദുർന്നടപ്പ് ആവർത്തിക്കാതിരിക്കണമെങ്കിൽ അച്ചടക്കനടപടികൾ ഉണ്ടായാൽ പോരാ, നിരോധിക്കുക തന്നെ വേണമെന്നു കട്ടായം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ശുപാർശ.
#എന്താണ്_കുമ്പസാരം?
കത്തോലിക്കരും ഓർത്തഡോക്സുകാരുമാണ് കുമ്പസാരം പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിച്ചു പോരുന്നത്. ക്രൈസ്തവ സഭയുടെ ആദ്യത്തെ 12 നൂറ്റാണ്ടുകളിൽ ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ല. 1251 നവംബർ 11 നു ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പ റോമില്‍ വിളിച്ചു കൂട്ടിയ നാലാമത്തെ ലാറ്റെറന്‍ കൗണ്‍സില്‍ (The Fourth Council of the Lateran) ആണ് കുമ്പസാരക്കൂദാശ പ്രഖ്യാപിച്ചത്. 71 പാത്രിയാർക്കുമാരും 412 ബിഷപ്പുമാരും 900 വൈദികരും ഒരുമിച്ച് ചേർന്ന ഈ സുന്നഹദോസിലെ ഇരുപത്തൊന്നാമത്തെ കാനോനാണ് കുമ്പസാരം അനുശാസിക്കുന്നത്. "Every Christian who has reached the years of discretion to confess all his, or her, sins at least once a year to his, or her, own priest - ഗുണദോഷ വിവേചന പ്രായം എത്തിയ എല്ലാ ക്രിസ്ത്യാനികളും ആണ്ടില്‍ ഒരിക്കല്‍ പാപങ്ങള്‍ പുരോഹിതനോട് ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം.''
ഭൂമിയിൽ പാപമോചനം നൽകാനുള്ള അധികാരം പുരോഹിതന്മാർക്ക് ദൈവം നൽകിയിട്ടുണ്ടെന്നാണ് ഈ സഭകൾ കുഞ്ഞാടുകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. മാമോദീസ സ്വീകരിച്ചതിനുശേഷം വിശ്വാസികൾ - ആണായാലും പെണ്ണായാലും- ചെയ്ത പാപങ്ങൾ പുരോഹിതനോടു ഏറ്റുപറയുമ്പോൾ അദ്ദേഹം അവർക്ക് പാപമോചനം നൽകുമത്രെ. പാപം പൊറുക്കുവാനുള്ള അധികാരം ദൈവത്തിനു മാത്രമാണ് എന്ന യേശുവിന്റെ അധ്യാപനത്തിന് വിരുദ്ധമാണ് ഈ ആചാരം. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യഹൂദര്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ മുട്ട് കുത്തി നിന്റെ പാപങ്ങള്‍ ഏറ്റു പറയുക, ഞാന്‍ നിന്നെ കുമ്പസാരിപ്പിച്ച് പാപ മോക്ഷം തരാം എന്നല്ല യേശു പറയുന്നത്, "ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക, ഇനിമേല്‍ പാപം ചെയ്യരുത്" എന്ന് മാത്രമാണ് [ യോഹന്നാന്‍ 8:1-11].
വിശ്വാസികൾ ഉന്നയിക്കാറുള്ള ന്യായമായ ചില സംശയങ്ങൾ:-
1. കത്തോലിക്കാ സഭയില്‍ ആദ്യ 12 നൂറ്റാണ്ടുകളില്‍ വികാരിമാരോട് കുമ്പസാരിക്കാതെ മരിച്ചവര്‍ നരകത്തിലാണോ പോയത് ?
2. എന്ത് കൊണ്ട് അത്രയും കാലം ഇങ്ങനെ ഒരു കുദാശ സഭയില്‍ ഉണ്ടായില്ല?
3. അപ്പോള്‍ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാതെ സഭ എങ്ങനെ വിശുദ്ധരെ നാമകരണം ചെയ്തു?
4. സഭയുടെ ദീർഘമായ 1251 വര്‍ഷക്കാലം - കുഞ്ഞാടുകള്‍ ദൈവത്തോട് നേരിട്ട് പറഞ്ഞിരുന്ന കാലം കുഞ്ഞാടുകളുടെ പാപങ്ങള്‍ ദൈവം പൊറുത്തിരുന്നില്ലേ!?
5. പാപിയായ കുഞ്ഞാടിന്റെ പാപങ്ങള്‍ പൊറുക്കാന്‍ പാപം ചെയ്യുന്ന പാതിരിക്കും ദൈവം അധികാരം നൽകിയതെന്താണ്?
വിശ്വാസികളുടെ മന:സാക്ഷിയുടെമേൽ പിടിമുറുക്കാനുള്ള പൗരോഹിത്യത്തിന്റെ തന്ത്രമാണ് കുമ്പസാരം എന്നു റോമാസാമ്രാജ്യത്തിന്റെ ക്ഷതി-പതനങ്ങളുടെ ചരിത്രമെഴുതിയ എഡ്‌വേർഡ് ഗിബ്ബണെപ്പോലുള്ളവർ നിശിതമായി വിമർശിച്ചിട്ടുണ്ട്. "കാമാർത്തരായ പുരോഹിതബ്രഹ്മചാരികൾ കുമ്പസാരക്കൂട്ടിൽ ഭാര്യമാരുടേയും പെണ്മക്കളുടേയും മാനം കവർന്നേക്കുമെന്ന ഭീതി മദ്ധ്യയുഗം മുതൽ കത്തോലിക്കാ പുരുഷന്മാരെ അലട്ടിയിരുന്നതായി" ഡയർമെയ്ഡ് മക്കല്ലക് A History of Christianity: The First Three Thousand Years, Page-846 ൽ രേഖപ്പെടുത്തുന്നു. അതു കൊണ്ടായിരിക്കാം, പുരോഹിതർക്ക് വിവാഹം അനുവദിക്കപ്പെട്ടിട്ടുള്ള ചില പൗരസ്ത്യസഭകളിൽ, സ്ത്രീകൾ വിവാഹിതരായ പുരോഹിതന്മാരുടെ അടുത്തു മാത്രമേ കുമ്പസാരിക്കാവൂ എന്ന നിഷ്കർഷയുണ്ടെന്ന് ഡി. ബാബു പോൾ പറയുന്നത് (വിശ്വാസപ്രമാണങ്ങൾ എന്ന കൃതിയിലെ "പണിയല്ല, വിളിയാണ്" എന്ന ലേഖനം -പുറം 106). വിശ്വാസികളുടെ അഭിമാനബോധത്തെ ഹനിക്കുകയാണ് സത്യത്തിൽ കുമ്പസാരക്കൂദാശയിലൂടെ നടത്തുന്നത് എന്ന വിമർശനത്തെ ആരോഗ്യകരമായി സമീപിക്കാൻ സഭക്കും കുഞ്ഞാടുകൾക്കും സാധിക്കണം. കോടതിയിടപ്പെട്ടു നിരോധിക്കുന്നതിനു പകരം സഭ തന്നെ തിരുത്തട്ടെ! അതിനെ മാന്യതയുള്ളവർ സല്യൂട്ട് ചെയ്യും, തീർച്ച.
#പാപമോചനച്ചീട്ട്
കുമ്പസാരക്കൂദാശ വിജയിച്ച് അധികം താമസിയാതെ
സഭ പാപമോചനച്ചീട്ട് എന്ന പുതിയ സിസ്റ്റം രംഗത്തിറക്കി. ഞാനതേ കുറിച്ച് വളരെ ചെറിയൊരു കുറിപ്പ് മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട് (https://goo.gl/ZHkRuS). പതിനാറാം നൂറ്റാണ്ട് യൂറോപ്പു മുഴുവന്‍ അടക്കി വാഴുന്ന മാര്‍പ്പാപ്പാമാരുടെ ഭരണകാലമായിരുന്നു. രാജ്യങ്ങളെയും ഭരണാധികാരികളെയും നിയന്ത്രിച്ചത് സഭാ നേതൃത്വമായിരുന്നു. ഇക്കാലത്ത് ലിയോ പത്താമന്‍ മാര്‍പ്പാപ്പയും ജര്‍മ്മനിയിലെ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടനും ജോണ്‍ ടെറ്റ്‌സണ്‍ എന്ന വൈദികനും ചേര്‍ന്നാണ് പാപമോചന ചീട്ട് വില്‍പ്പന നടത്തി പണം സമ്പാദിച്ചത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക ചർച്ചിന്റെ നിർമാണം ആര്‍ഭാടപൂര്‍ണ്ണമായി നടത്തുന്നതിന് പണം കണ്ടെത്തുവാനുള്ള കുറുക്കുവഴിയായിരുന്നു പാപമോചന ചീട്ട് വില്‍പ്പന. പണം നല്‍കി ചീട്ട് വാങ്ങുന്നവര്‍ക്ക് നരകയാതനയില്‍ നിന്നും പാപത്തില്‍ നിന്നും പാപ്പ മോചനം പ്രഖ്യാപിച്ചു! ബൈബിൾ വായിക്കാന്‍ പോലും അനുവാദമില്ലാത്ത യൂറോപ്പിലെ സാധാരണ ജനങ്ങളെ കബളിപ്പിക്കുന്നതിനു മിടുക്കരായ പ്രസംഗകരെയും ടിക്കറ്റു വില്പന ഏജൻറുമാരെയും നിയോഗിച്ചു!! പാപത്തിന്റെ ഗൗരവത്തിനനുസരിച്ച് പിഴ നിശ്ചയിച്ചിരുന്നു. ഉദാ: അല്മേനിയക്കാരനെ കൊന്നാൽ 5 രൂപ പിഴ, കന്യകയെ മര്യാദലംഘനം ചെയ്താൽ 7 രൂപ പിഴ, പുരോഹിതൻ കന്യാസ്ത്രീയെ ഗർഭിണിയാക്കിയാൽ 42 രൂപ പിഴ, പുരോഹിതൻ വെപ്പാട്ടിയെ വച്ചാൽ 8 രൂപ പിഴ എന്നിങ്ങനെ. പിഴയ്ക്കു വേണ്ടി ചീട്ടുകൾ നേരത്തെ അച്ചടിച്ചു വച്ചിരുന്നു, സിനിമ ടിക്കറ്റു പോലെ. തുക കൊടുത്ത് ചീട്ടു വാങ്ങിക്കുന്നതോടെ പാപപരിഹാരമാവും!!
ജര്‍മ്മനിയില്‍ പാപമോചന ചീട്ട് വില്‍പ്പനയുടെ ഹോൾസെയിൽ ഏജൻസി കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ടിനാണ് നല്‍കിയത്. 24-ാം വയസ്സില്‍ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടിന് ആ പദവിക്ക് വേണ്ടി പോപ്പിന് കൈക്കൂലിയായി ഭീമമായ തുക നല്‍കേണ്ടി വന്നിരുന്നു. ഈ പണം ജര്‍മ്മനിയിലെ ഒരു വട്ടിപ്പലിശക്കാരനിൽ നിന്ന് കൊള്ളപ്പലിശക്കെടുത്താണ് നല്‍കിയത്. പാപമോചനച്ചീട്ട് വിറ്റ് ലഭിക്കുന്ന വരുമാനത്തിന്റെ അമ്പതു ശതമാനം കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ടിന് എടുക്കാമെന്നാണ് പോപ്പുമായി ഉണ്ടാക്കിയ ധാരണ!!
ഏതു വിധേനയും പണം സമ്പാദിക്കാനുള്ള തീവ്ര ശ്രമമാണ് പീന്നീട് ആല്‍ബര്‍ട്ട് നടത്തിയതെന്നു പറയേണ്ടതില്ലല്ലൊ. ഡൊമിനിക്കന്‍ സന്യാസിയായ വൈദികന്‍ ജോണ്‍ ടെറ്റ്‌സണെയാണ് ചീട്ടുവില്‍പ്പനയുടെ ചുമതല ഏല്‍പ്പിച്ചത്. പാപമോചനച്ചീട്ടിന്റെ ഫലസിദ്ധിയെക്കുറിച്ച് ജോണ്‍ ടെറ്റ്‌സണ്‍ വാചാലമായി പ്രസംഗിച്ചു. ചെയ്തു കഴിഞ്ഞ പാപങ്ങള്‍ മാത്രമല്ല, ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്കും മോചനം ലഭിക്കുമെന്ന് അയാള്‍ പറഞ്ഞു!! ജര്‍മ്മനിയിലെങ്ങും ഓടി നടന്ന് എല്ലാ തന്ത്രങ്ങളും ഉപയോഗിച്ച് ചീട്ടുവില്‍പ്പന പൊടിപൊടിച്ചു. ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് പണം പിരിക്കുന്ന പദ്ധതി വിജയിക്കുന്നത് ടെറ്റ്‌സണെ കൂടുതൽ കൂടുതല്‍ ആവേശഭരിതനാക്കി.
ഒടുവില്‍ വിറ്റന്‍ബര്‍ഗ് പട്ടണത്തിൽ പാപമോചനച്ചീട്ട് വില്‍പ്പനക്കായി എത്തിയപ്പോൾ മാര്‍ട്ടിന്‍ ലൂഥര്‍ അതിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തി. സഭക്കും മാർപ്പാപ്പക്കുമെതിരായി 95 കുറ്റകൃത്യങ്ങൾ എഴുതിത്തയ്യാറാക്കി വിറ്റന്‍ബര്‍ഗ് കത്തീഡ്രല്‍ ദേവാലയത്തിന്റെ വാതില്‍ക്കല്‍ ആണിയടിച്ച് ഉറപ്പിച്ചു. പോപ്പിന്റെ അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പരസ്യമായ വെല്ലുവിളിയും നവീകരണത്തിനുള്ള ആഹ്വാനവുമായിരുന്നു ആ കുറിപ്പ്. അതോടെ ക്രൈസ്തവലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കപ്പെട്ടു. വരുന്ന ഒക്‌ടോബര്‍ 31ന് മാര്‍ട്ടിന്‍ ലൂഥറിന്റെ ധീരമായ ആ ചുവടുവയ്പ്പിനു 501വർഷം തികയുകയാണ്.
ഇനിയും ലൂഥർമാർ പിറന്നെങ്കിൽ എന്നു പല ക്രൈസ്തവ സുഹൃത്തുക്കളും അലമുറയിട്ടുകൊണ്ടേയിരിക്കുന്നു.
സത്യസന്ധമായ ആത്മാഭിമാനത്തെ ഹനിക്കുന്ന ഏതുതരം നിലപാടുകളോടും പ്രതികരിക്കാനുള്ള അഭിവാഞ്'ചയാണ് ഇസ്'ലാം എന്നും വിശ്വാസികൾക്കു നൽകുന്ന കരുത്ത്. അതിനു വേണ്ടി ഇത:പര്യന്തം മതത്തേയോ മതചിഹ്നങ്ങളെയോ കുരുതി കൊടുക്കേണ്ടി വന്നിട്ടില്ല. ഈ ദർശനത്തെ വായിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുക.
✍Muhammad Sajeer Bukhari
#ISRA_Aralam
ഇമാം അബൂഹനീഫയും യുക്തിവാദികളും - 2
ഒരു യുക്തിവാദിയോടു സംവദിക്കുകയായിരുന്നു ഇമാം അബൂഹനീഫ റ. അദ്ദേഹം ചോദിച്ചു: "കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം. പ്രക്ഷുബ്ധമായ കടൽ തിമിർത്താടുന്നു. ഗതിതെറ്റി വീശുന്ന കാറ്റ് ദിശയറിയാതെ നാലുപാടും അടിക്കുന്നു. അത്തരമൊരു അന്തരീക്ഷത്തിൽ കപ്പിത്താനില്ലാതെ ഒരു പായക്കപ്പൽ ശരിയായ ദിശയിൽ തെല്ലും ആടിയുലയാതെ അക്കര പറ്റുമോ?
യുക്തിവാദി : അതെങ്ങനെ? കപ്പിത്താൻ വേണം!
ഇമാം: ഓഹോ, എങ്കിലീ ക്ഷുബ്ധതയും ഇളകി മറിച്ചിലും തിമിർത്തു പെയ്യലുമെല്ലാമുള്ള ഈ ഭൂമി മൊത്തം താനേ ചലിക്കുന്നതെങ്ങനെ?!
അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ യുക്തിവാദികൾ തീർത്തും ഞെട്ടി.
(ശയ്ഖുനാ ഹബീബ് സൈൻ തങ്ങളുടെ അജ്'വിബയിൽ നിന്ന്).
ശവഭോഗം ഇസ്‌ലാം ഹലാലാക്കിയോ?
നബി സ്വ.യെ കരിവാരിത്തേക്കുക എന്ന ദുരുദ്ധേശത്തിൽ (നഊദു ബില്ലാഹ്) ഇന്നലെ ജോ യൽ എന്ന ക്രൈസ്തവ സഹോദരൻ എഫ്ബിയിൽ പോസ്റ്റ് ചെയ്ത വാചകങ്ങൾ നോക്കുക.
""""""
ശവഭോഗം. ഇസ്‌ലാമിൽ ഹലാൽ ആണ്.
---------------------
2012 ഏപ്രിലു മുസ്ലിം ഭൂരിപക്ഷം ഉള്ള ഈജിപ്ത് പാര്ലമെന്റിൽ ഒരു
വിചിത്ര നിയമം പാസാക്കാൻ ശ്രമം നടന്നു.
' ഒരാൾക്ക് തന്റെ ഭാര്യ മരിച്ചാൽ 8 മണിക്കൂർ നേരത്തേക്ക് അവളുടെ മൃതദേഹവും ആയി സെക്സിൽ ഏർപ്പെടാൻ കഴിയണം എന്നായിരുന്നു ആ നിയമം. ഈ ലിങ്കിൽ പോയാൽ ആ വാർത്തയുടെ വിശദംശം കാണാൻ പറ്റും.
http://english.alarabiya.net/articles/2012/04/25/210198.html
ഇതിനു പ്രചോദനം ആയത് മുഹമ്മദ്‌ന്റെ ഒരു ചര്യ ആണ്. ഈ ഹദീസ് നോക്കൂ.
The proposed Egyptian "Farewell Intercourse" law is based on the following hadith*...
* Hadith: Deeds and sayings of Muhammad the Prophet of Islam.
Kanz al-Ummal, Al-Hindi # 37611 (13/610) كنز العمال للهندي
37611 - عن ابن عباس قال : لما ماتت فاطمة أم علي خلع رسول الله صلى الله عليه و سلم قميصه وألبسها إياه واضطجع في قبرها فلما سوى عليها التراب قال بعضهم : يا رسول الله رأيناك صنعت شيئا لم تصنعه بأحد ؟ قال : إني ألبستها قميصي لتلبس من ثياب الجنة واضطجعت معها في قبرها لأخفف عنها من ضغطة القبر إنها كانت أحسن خلق الله صنيعا إلى بعد أبي طالب
ഈ ഹദീസ് ഡൌൺലോഡ് ചെയ്യാനായി http://www.almeshkat.net/books/open.php?cat=8&book=586 എന്ന ലിങ്കിൽ പോയാൽ കിട്ടും.
"""""""
ഈ ഹദീസിന്റെ ഇംഗ്ലീഷ് പരിഭാഷ അദ്ദേഹം ചേർത്തത് രണ്ടു കാരണങ്ങളാൽ ഒഴിവാക്കുന്നു. ഒന്ന്, ഇതിന്റെ വായനക്കാർ മലയാളികളാണ്. രണ്ട്, പോസ്റ്റിനു താഴെയുള്ള കമന്റുകളിലൊന്നിൽ "ഇതു കോയകൾ മലയാളം പരിഭാഷ നടത്തിയില്ല! കാരണം ഇസ്ളാമിന്റെ നട്ടെല്ല് ഒടിയും!" എന്നു ബുദ്ധിശൂന്യമായി പുലമ്പിയിരിക്കുന്നത് തന്നെ.
ലോകത്തേറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന സെമിറ്റിക് ഭാഷയായ ( http://aboutworldlanguages.com/semitic-branch) അറബിയിലാണ് ഹദീസ് രേഖപ്പെടുത്തിയിട്ടുള്ളത്. പുറമെ, ലോകഭാഷകളിൽ ഏറ്റവും മുൻപന്തിയിലുള്ള ആദ്യത്തെ പത്തു ഭാഷകളിൽ സ്പാനിഷ്, ഇംഗ്ലീഷ്, ഉറുദു തുടങ്ങി അനേകം ഭാഷകളിൽ വിവർത്തനങ്ങളുണ്ട്. എന്നിട്ടും ലോകജനസംഖ്യയുടെ തുലോംതുച്ഛം മാത്രം ശതമാനം സംസാരിക്കുന്ന മലയാളത്തിൽ പരിഭാഷ വരാത്തതു കൊണ്ടാണത്രെ ഇസ്‌ലാമിന്റെ നട്ടെല്ലൊടിയാത്തത്! ഹാവൂ, ഇസ്‌ലാമിന്റെ ഭാഗ്യം!! ഏതായാലും, ആ ഒരു കുറവ് നികത്തുകയാണ് - ജോയൽ ഉദ്ധരിച്ച ഹദീസിന്റെ പദാനുപദം പരിഭാഷ താഴെ ചേർത്തിട്ടുണ്ട്.
"ഇവിടെ മുഹമ്മദ് ഫാത്തിമ എന്ന മരിച്ച സ്ത്രീയോട് ഇത്തരത്തിൽ മരിച്ചതിനു ശേഷം sexual intercourse ചെയ്തതായി കാണാം" എന്ന വൃത്തിക്കെട്ട ആരോപണത്തിന്റെ നിജസ്ഥിതിയാണ് പരിശോധിക്കുന്നത്.
സാമാന്യം ദീർഘമായ ഈ പ്രബന്ധത്തിന് രണ്ടു ഭാഗങ്ങളും ഒരു അനുബന്ധവും ഉണ്ട്.
1. ഹദീസിന്റെ അപഗ്രഥനം.
2. ശവഭോഗത്തിന്റെ ഇസ്‌ലാമിക വിധി.
അനുബന്ധം : ശയിക്കുക എന്ന വാക്കിന്റെ ബൈബിൾ മാനം.
ആദ്യം ജോ യൽ ഉദ്ധരിച്ച ഹദീസിന്റെ പദാനുപദ പരിഭാഷ വായിക്കാം.
37611 - عن ابن عباس قال :
ഇബ്നു അബ്ബാസിൽ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു:
لما ماتت فاطمة أم علي
അലിയുടെ ഉമ്മ ഫാത്വിമ മരണപ്പെട്ടപ്പോൾ
خلع رسول الله صلى الله عليه و سلم قميصه
അല്ലാഹുവിന്റെ ദൂതർ സ്വ. തന്റെ കുപ്പായം ഊരി നൽകി
وألبسها إياه
അത് അവരെ ധരിപ്പിച്ചു
واضطجع في قبرها
അവരുടെ ഖബ്റിൽ ഇറങ്ങി ചെരിഞ്ഞു കിടന്നു
فلما سوى عليها التراب
അവർക്കു മീതേ മണ്ണിട്ടു മൂടിക്കഴിഞ്ഞപ്പോൾ
قال بعضهم :
ചിലർ അന്വേഷിച്ചു
يا رسول الله رأيناك صنعت شيئا لم تصنعه بأحد ؟
അല്ലാഹു വിന്റെ റസൂലേ, മറ്റൊരാൾക്കും വേണ്ടി ചെയ്യാത്ത ചിലതെല്ലാം അങ്ങു ചെയ്തതായി ഞങ്ങൾ കണ്ടല്ലോ?
قال : إني ألبستها قميصي لتلبس من ثياب الجنة
അവിടുന്നു പ്രതികരിച്ചു: ഞാനെന്റെ കുപ്പായം അവർക്കണിഞ്ഞത് സ്വർഗീയ ഉടയാടകൾ ധരിപ്പിക്കപ്പെടാനാണ്.
واضطجعت معها في قبرها لأخفف عنها من ضغطة القبر
അവർക്ക് ഖബ്റിന്റെ ഞെരുക്കം ലഘുവായിത്തീരാനാണ് ഞാൻ അവരുടെ ഖബ്റിൽ ഇറങ്ങിക്കിടന്നത്
إنها كانت أحسن خلق الله صنيعا إلى بعد أبي طالب
തീർച്ചയായും അബൂത്വാലിബിനു ശേഷം അല്ലാഹുവിന്റെ പടപ്പുകളിൽ എനിക്കേറ്റവും ഗുണം ചെയ്തത് അവരാണ്."
ഹദീസിലെ اضطجع എന്ന വാക്കിനെ കേന്ദ്രമാക്കിയാണ് വിമർശനം. കിടന്നു, ശയിച്ചു, ഉറങ്ങി, ചെരിഞ്ഞുകിടന്നു എന്നെല്ലാമാണ് ആ വാക്കിന്റെ അർത്ഥം. واضطجع في قبرها ( അവരുടെ ഖബ്റിൽ ഇറങ്ങിക്കിടന്നു ) എന്നു പറഞ്ഞാൽ sexual intercourse ചെയ്തു എന്നാണത്രെ. സത്യത്തിൽ ഈ ഹദീസിൽ ഇസ്‌ലാമിന്റെ നട്ടെല്ലൊടിക്കുന്ന തരത്തിലുള്ള വല്ലതുമുണ്ടോ, പരിശോധിക്കാം.
ഭാഗം ഒന്ന്.
ഹദീസിന്റെ അപഗ്രഥനം.
ഈ ഹദീസ് വിമർശകർ ഉദ്ധരിച്ചപ്പോളാണ് മുസ്‌ലിംകൾ അറിയുന്നത്, നേരത്തേ അറിഞ്ഞിരുന്നെങ്കിൽ എന്നോ ഇസ്‌ലാമിന്റെ നട്ടെല്ലൊടിഞ്ഞിട്ടുണ്ടാവും എന്നൊക്കെയാണ് പാവം കുഞ്ഞാടുകൾ വിചാരിക്കുന്നത്. വാസ്തവത്തിൽ നിവേദക പരമ്പര ദുർബലമാണെങ്കിലും പരശ്ശതം ഗ്രന്ഥങ്ങളിൽ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ജോയൽ ഉദ്ദരിച്ചതിൽ പ്രസ്തുത സംഭവത്തിന്റെ അവസാന ഭാഗം മാത്രമാണ് ഉള്ളത്. സംഭവച്ചിത്രം ഏറെക്കുറേ പൂർണമായി വന്നിട്ടുള്ളത് അനസു ബ്നു മാലിക് റ.വിൽ നിന്ന് ഇമാം ത്വബ്റാനി അൽമുഅ'ജമുൽ കബീറിൽ (ബാബുൽ ഫാഅ' - ഫാത്വിമതു ബിൻതു അസദി ബ്നി ഹാശിമിൻ, ഉമ്മി അലിയ്യി ബ്നി അബീ ത്വാലിബിൻ) രേഖപ്പെടുത്തിയിട്ടുള്ള റിപ്പോർട്ടിലാണ്. പ്രസ്തുത നിവേദനം കൂടി ഉദ്ധരിക്കാം.
«دعا رسول الله أسامة بن زيدٍ، وأبا أيوب الأنصاري، وعمر بن الخطاب، وغلاما أسود يحفرون فحفروا قبرها، فلما بلغوا اللحد حفره رسول الله بيده، وأخرج ترابه بيده، فلما فرغ دخل رسول الله : فاضطجع فيه، وقال الله الذي يحيي ويميت وهو حي لا يموت اغفر لأمي فاطمة بنت أسد ولقنها حجتها ووسع عليها مدخلها بحق نبيك والأنبياء الذين من قبلي فإنك أرحم الراحمين ثم كبر عليها أربعا ثم أدخلوها القبر هو والعباس وأبو بكر الصديق رضي الله عنهم »
ഉസാമതു ബ്നു സൈദ്, അബൂ അയ്യൂബിൽ അൻസ്വാരി, ഉമർ ബ്നുൽ ഖത്വാബ് , അസ്.വദിന്റെ രണ്ടു മക്കൾ എന്നിവരെ ഖബ്ർ കുഴിക്കാൻ അല്ലാഹുവിന്റെ റസൂൽ സ്വ. വിളിച്ചേൽപ്പിച്ചു. അപ്രകാരം അവർ ഖബ്ർ കുഴിച്ചു. ലഹ്ദ് എത്തിയപ്പോൾ റസൂൽ തിരുമേനി സ്വന്തം കരങ്ങളാൽ തന്നെ കുഴിയെടുത്തു. സ്വന്തമായി കൈകൾ കൊണ്ടു മണ്ണുവാരി പുറത്തിട്ടു. പൂർത്തിയായപ്പോൾ അവിടുന്ന് അതിലേക്കിറങ്ങി. ഒരു വശം ചെരിഞ്ഞു കിടന്നു ഇങ്ങനെ പ്രാർഥിച്ചു: "ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനായ അല്ലാഹുവേ - ഒരിക്കലും മരിച്ചു പോകാതെ എന്നുമെന്നും ജീവിച്ചിരിക്കുന്നവൻ അവനല്ലോ - എന്റെ ഉമ്മ അസദിന്റെ മകൾ ഫാത്വിമക്ക് നീ മാപ്പേകണമേ..., നിന്റെ നബിയായ എന്റെയും എന്റെ മുൻഗാമികളായ നബിമാരുടെയും മഹത്വം മൂലം ( വിചാരണ വേളകളിൽ ) പ്രമാണങ്ങൾ അവർക്കു നീ പറഞ്ഞു നൽകേണമേ..., അവരുടെ വാസസ്ഥലമായ ഖബ്ർ അവർക്കു നീ വിശാലമാക്കീടണമേ... തീർച്ചയായും കരുണ ചെയ്യുന്നവരിൽ വെച്ചേറ്റവും ഉത്തമൻ നീയല്ലോ..." അനന്തരം അവിടുന്നു നാലു തവണ അല്ലാഹു അക്ബർ എന്നുറക്കെ പറഞ്ഞു. ശേഷം തിരുമേനിയും അബ്ബാസ് റ., അബൂബക്ർ റ. എന്നിവരും ചേർന്ന് അവരെ ഖബ്റിലേക്കു വെച്ചു."
ഇപ്പോൾ സംഭവം എന്താണെന്നു പിടി കിട്ടിയല്ലോ. തിരുമേനിയെ വിഷയലമ്പടനും കാമാസക്തനുമാക്കി ചിത്രീകരിക്കാൻ തക്ക സാഹചര്യങ്ങൾ പോലും അവിടെ ഉണ്ടായിട്ടില്ല.
മറ്റു ചില വസ്തുതകൾ കൂടി ശ്രദ്ധിക്കൂ.
1. മരണപ്പെട്ട ഫാത്വിമ റ. നബി തിരുമേനി സ്വ.യുടെ മൂത്തുമ്മയാണ്. പിതൃസഹോദരനായ അബൂത്വാലിബിന്റെ ഭാര്യ. അദ്ദേഹത്തിന്റെ മരണശേഷം അവിടുത്തെ ഏറ്റവും വലിയ താങ്ങും തണലും മഹതിയായിരുന്നു. തിരുമേനി അവരെ ഉമ്മാ എന്നാണു വിളിച്ചിരുന്നത്. അവരുടെ പുത്രൻ അലിയാണ് തിരുമേനിയുടെ പുത്രിയായ ഫാത്വിമയെ വിവാഹം ചെയ്തത്.
2. ഖബ്റടക്കം ആരുമറിയാതെ ഇരുളിന്റെ മറവിൽ നടത്തിയതായിരുന്നില്ല. പട്ടാപ്പകൽ ജനമധ്യത്തിലാണ്. മരണപ്പെട്ട ഫാത്വിമയുടെ പുത്രനും അവിടുത്തെ ജാമാതാവുമായ അലി സ്ഥലത്തുണ്ടായിരുന്നു. അവിടുത്തെ വളർത്തു പുത്രനായ സൈദിന്റെ മകൻ ഉസാമ ഉണ്ടായിരുന്നു. അവിടുത്തെ ഭാര്യമാരായ ആഇശ, ഹഫ്സ്വ എന്നിവരുടെ പിതാക്കളായ അബൂബക്ർ, ഉമർ, അവിടുത്തെ മൂത്തുപ്പയും മരണപ്പെട്ട ഫാത്വിമയുടെ ഭർതൃസഹോദരനുമായ അബ്ബാസ്, മദീനയിലേക്ക് അവിടുന്ന് വന്നപ്പോൾ ആദ്യമായി താമസ സൗകര്യം ഏർപ്പെടുത്തിയ അബൂഅയ്യൂബ് തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. ഇവരെല്ലാം ചേർന്നാണ് ഖബറടക്കം നിർവ്വഹിച്ചത്. മരണപ്പെട്ടത് തിരുമേനിയുടെ ഉമ്മയാകയാൽ മ്ലാനവതിയായ മദീനയിലെ ആബാലവൃദ്ധം അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഇത്രയും ആളുകൾക്കു മുമ്പിൽ വെച്ചു അവിടുന്നു പരസ്യമായി വേഴ്ചയിലേർപ്പെട്ടു എന്നു പറയണമെങ്കിൽ ബുദ്ധിക്കു തകരാറില്ലാതിരിക്കാൻ വഴിയില്ല.
3. ഖബ്റിന്റെ ലഹ്ദ് ആണ് തിരുമേനി കുഴിച്ചത്. എന്താണ് ലഹ്ദ്? ഒരാൾ ആഴമുള്ള കുഴിയാണ് ഖബ്ർ. അതിൽ മുകളിലെ അര ആൾ പൊക്കം കുഴിയെടുക്കുന്ന ആൾക്ക് ഇറങ്ങി നിൽക്കാൻ തക്കത്തിലുള്ള വീതിയുണ്ടാകും. അതിനു ശേഷം മയ്യിതിനെ കഷ്ടിച്ചു വെക്കാൻ മാത്രം വലിപ്പമുള്ള പക്കോ കുഴിയോ ആണ് ലഹ്ദ്. മയ്യിത് ഖിബ്.ലക്കു നേരെ ചെരിച്ചാണു കിടത്തുക. മലർന്നു പോകാതിരിക്കാൻ പിറകിലെ ചുമരിൽ ചാരി വെക്കുന്ന മാതിരി ഉണ്ടാകുന്നയത്ര വീതിയേ ലഹ്ദിനുണ്ടാകൂ. അഥവാ, ഒരു ശരീരം കഷ്ടിച്ചു ചെരിച്ചു കിടത്താം.
ഹദീസിൽ ചെരിഞ്ഞു കിടന്നു എന്ന അർഥത്തെ കുറിക്കുന്ന اضطجع എന്ന വാക്കു തന്നെ പ്രയോഗിച്ചതിന്റെ സാധുത മനസ്സിലായല്ലോ. അത്തരം ഒരു കുഴിയിൽ വേഴ്ച നടത്താൻ സാധിക്കുമാറ് സഹശയനം നടത്തി എന്നു പറയുന്നതിനെ എന്തു വിളിക്കണം?! വാസ്തവത്തിൽ, ഖബ്ർ കുത്തിക്കഴിഞ്ഞ ശേഷം മയ്യിത് ഖബ്റിലേക്കിറക്കുന്നതിന്റെ മുമ്പാണ് തിരുമേനി ലഹ്ദിലേക്കിറങ്ങിയത്. ഇക്കാര്യം നടേ ഉദ്ധരിച്ച അനസ് റ.വിന്റെ നിവേദനം വ്യക്തമാക്കിയിട്ടുണ്ട്.
4. വാദത്തിനു വേണ്ടി മയ്യിത്തു ഖബ്റിൽ ഉണ്ടായിരിക്കേയാണ് തിരുമേനി ഖബ്റിലേക്കിറങ്ങിയത് എന്നു വിചാരിക്കുക. എന്നാൽ പോലും അവിടെ വിശ്വാസികൾ ദുരർഥം കല്പിക്കുകയില്ല. തങ്ങളുടെ നേതാവിനെയും അവിടുത്തെ സ്വഭാവ മഹിമയെയും സംബന്ധിച്ചു അശ്ലീലതയുടെ വൃത്തികെട്ട കണ്ണടകൾ വെച്ചല്ല വിശ്വാസികൾ നോക്കിക്കാണുന്നത്. അത്തരം മാനസികത്തകരാർ ഉള്ളവർ ബൈബിളിലെ ഏലീശാ ദീർഘദർശിയെ കുറിച്ചു എന്താണു പറയുകയെന്നറിയാൻ വായനക്കാർക്ക് താത്പര്യമുണ്ട്.
"എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു. പിന്നെ അവൻ കയറി ബാലന്റെ മേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു" (സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 4 : 32 - 35).
5. ഹിജ്റ നാലാം വർഷത്തിലാണ് മഹതി മരണപ്പെടുന്നത്. ബദ്ർ, ഉഹ്ദു യുദ്ധങ്ങൾക്കു ശേഷം പൊതുമണ്ഡലത്തിൽ തിരുജീവിതം വിപ്ലവകരമായ ഇടപെടലുകൾ കൊണ്ടു ശ്രദ്ദേയമായിരുന്ന കാലം. ത്വുലയ്ഹതുൽ അസ്ദീ, ഖാലിദ് ബ്നു സുഫ്.യാൻ എന്നിവർക്കെതിരെയുള്ള പടനീക്കങ്ങൾ, റജീഅ് യുദ്ധം, ബിഅ്‌റ് മഊന യുദ്ധം, ബദ്റുൽ ആഖിറ: യുദ്ധം, അംറു ബ്നു ഉമയ്യക്കെതിരെ സൈനിക നടപടി, ബനൂ നളീർ ഗോത്രം സന്ധിക്കരാർ ലംഘിച്ചതിനെ തുടർന്നുണ്ടായ നിരന്തരമായ സംഘർഷങ്ങൾ, തന്റെ പുത്രി റുഖയ്യയുടെ പുത്രൻ, മുലകുടി ബന്ധത്തിലുള്ള സഹോദരൻ കൂടിയായ പ്രമുഖ സ്വഹാബി അബൂസലമ എന്നിവരുടെ മരണം ഇവയെല്ലാം ഒന്നിനു പിറകെ ഒന്നായി നടക്കുന്നു. അതിനിടയിൽ പുത്രി ഫാത്വിമ ഹുസൈനെ പ്രസവിക്കുന്നു, ഉമ്മു സലമ ജീവിത സഖിയാവുന്നു. ജൂത ക്രൈസ്തവ വേദങ്ങളുടെ പഠനം മുന്നിൽ കണ്ടു സൈദ് ബ്നു സാബിതിനെ സുരിയാനി പഠിക്കാൻ പറഞ്ഞു വിടുന്നു, അദ്ദേഹം വെറും പതിനേഴ് ദിവസം കൊണ്ടു ഭാഷ പഠിച്ചു തിരിച്ചു വരുന്നു, അടുത്ത ഒരു മാസത്തിനകം ഉദരപൂരണത്തിനു വേണ്ടതെല്ലാം ദൈവങ്ങളുടെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കി മതത്തെ ദുർവ്യയം ചെയ്തിരുന്ന ജൂതപുരോഹിതരുടെ അന്തഃപുരങ്ങളിൽ ഇടിത്തീ വീണ പ്രതീതി സൃഷ്ടിച്ചു കൊണ്ട് വ്യഭിചാരക്കുറ്റത്തിന്റെ പേരിൽ തങ്ങളുടെ മുമ്പിൽ ഹാജരാക്കപ്പെട്ട ജൂത സമുദായക്കാരായ ആണിനും പെണ്ണിനും ജൂതവേദത്തിന്റെ കൂടി സാക്ഷ്യം ഉദ്ധരിച്ചു വധശിക്ഷ നടപ്പിലാക്കുന്നു. ബഹുലമായ ഈ സംഭവവികാസങ്ങളെല്ലാം അരങ്ങേറുന്നത് ഹിജ്റ നാലിലാണ്. മിത്രങ്ങളേക്കാൾ കൂടുതൽ ശത്രുക്കൾ സജീവമായ ഘട്ടം. ആക്ഷേപിക്കാനും കുറ്റം പറയാനും ഒറ്റപ്പെടുത്താനുമുള്ള അവസരങ്ങൾക്കു വേണ്ടി മുടിനാരിഴ കീറി നോക്കി തക്കം പാർത്തു നടക്കുന്നവരാണും ചുറ്റും. എന്നിട്ടും, അവരാരും 'ഇസ്‌ലാമിന്റെ നട്ടെല്ലൊടിക്കാൻ പറ്റിയ' ഈ സംഭവം കണ്ടില്ല!!
6. എന്തിനു ഖബ്റിലിറങ്ങി? എന്തിനു അവിടുത്തെ വസ്ത്രം ധരിപ്പിച്ചു? അതിന്റെ ഉത്തരം ഹദീസിന്റെ പ്രത്യക്ഷത്തിൽ നിന്നു തന്നെ വ്യക്തമാണല്ലോ. തിരുമേനി അസാധാരണ വ്യക്തിത്വമാണ്. അവിടുത്തെ തിരുസ്പർശനത്തിനും ശേഷിപ്പുകൾക്കും പ്രത്യേകതകൾ ഉണ്ട്. ആ പ്രത്യേകതകൾ വിശ്വാസികൾക്ക് മരണാനന്തരവും ഗുണം ചെയ്യും. "നിന്റെ നബിയായ എന്റെയും എന്റെ മുൻഗാമികളായ നബിമാരുടെയും മഹത്വം മൂലം..............." എന്ന പ്രാർഥനയിലും "ഞാനെന്റെ കുപ്പായം അവർക്കണിഞ്ഞത് സ്വർഗീയ ഉടയാടകൾ ധരിപ്പിക്കപ്പെടാനാണ്. അവർക്ക് ഖബ്റിന്റെ ഞെരുക്കം ലഘുവായിത്തീരാനാണ് ഞാൻ അവരുടെ ഖബ്റിൽ ഇറങ്ങിക്കിടന്നത്" എന്ന മറുപടിയിലും തിരുമേനി ആ സന്തോഷമാണ് വിശ്വാസികളെ അറിയിക്കുന്നത്.
ഭാഗം രണ്ട്.
ശവഭോഗത്തിന്റെ മതവിധിയെന്ത്?
ഭാര്യ മരിച്ചാൽ 8 മണിക്കൂർ നേരത്തേക്ക് അവളുടെ മൃതദേഹവുമായി സെക്സിൽ ഏർപ്പെടാൻ അനുമതി നൽകുന്ന ഒരു നിയമം ഈജിപ്ത് പാര്ലമെന്റിൽ ചർച്ചക്കു വന്നത്രെ. ഈജിപ്ത് പാര്ലമെന്റിൽ മുസ്ലിം ഭൂരിപക്ഷം ഉള്ളതു കൊണ്ടു അതു മുസ്‌ലിം നിയമമാണു പോൽ. ക്രിസ്ത്യാനികളടക്കം വിവിധ മതസമൂഹങ്ങൾ ജീവിക്കുന്ന നാടാണ് ഈജിപ്ത്. ഇസ്‌ലാമിക ശരീഅതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭരണകൂടമോ ഭരണഘടനയോ അവിടെയില്ല. മുസ്ലിം ഭൂരിപക്ഷം ഉള്ളതു കൊണ്ടു മുസ്‌ലിം നിയമമാണു എന്നു പറയുന്നവർ ഇന്ത്യൻ പാർലിമെന്റിൽ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളായത് കൊണ്ടു ഇന്ത്യയിൽ ഹിന്ദുമത നിയമസംഹിതയാണ് നിലനിൽക്കുന്നത് എന്നു പറയുമോ ?! വിമർശകർക്ക് സാമാന്യബോധവും തത്വദീക്ഷയും ഇല്ലെന്നതിന്റെ ഉദാഹരണമാണ് ഈ ആരോപണം.
> ഇസ്‌ലാമിക വിധിയെന്ത്?
ശവഭോഗം കുറ്റകരവും പാപവും ഹറാമുമാണ് എന്ന കാര്യത്തിൽ കർമശാസ്ത്ര വിശാരദർക്കിടയിൽ തർക്കമേയില്ല. നാലു മദ്ഹബുകളിൽ ഒന്നു പോലും വിമർശകർ പറയുന്നതു പോലെ അതു ഹലാലാക്കിയിട്ടില്ല. പ്രത്യുത, കല്ലെറിഞ്ഞു കൊല്ലൽ / ചാട്ടവാറടി (ഹദ്ദ് ) ഊരുവിലക്കു പോലെയുള്ള ശിക്ഷാ നടപടികൾ (സജ്ർ) തുടങ്ങിയവ ഏതാണ് സ്വീകരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചാണ് മനനങ്ങൾ ഉണ്ടായിട്ടുള്ളത്. മയ്യിത്തിന്റെ ആദരവിനെ ഹനിക്കുക എന്ന നീചകൃത്യം കൂടിയുള്ളതിനാൽ കുറ്റവാളി ഇരട്ടി ശിക്ഷക്കു അർഹനാണെന്ന വീക്ഷണങ്ങളും ചിലർ ഉന്നയിച്ചിട്ടുണ്ട്. വിമർശകർ ഈ വസ്തുതകൾ മൂടി വെക്കുകയാണ് ചെയ്യുന്നത്.
അനുബന്ധം:
ശയിക്കുക എന്നതിന്റെ ബൈബിൾ മാനം.
ഹദീസിൽ വന്ന اضطجع ( ചെരിഞ്ഞുകിടന്നു) എന്ന വാക്കിന്റെ അർത്ഥം sexual intercourse ചെയ്തു എന്നായിരുന്നല്ലോ ആരോപിച്ചത്. അറബിഭാഷ അറിയാവുന്ന ഒരാൾക്കും ഇന്നോളം അറിയാത്ത ആ അർഥം ജോ യലിനു കിട്ടിയതു ബൈബിളിൽ നിന്നാണെന്നാണു നേര്. പ്രവാചകൻമാരും ഗോത്രപിതാക്കളുമായ "പലരും ശയിച്ചു, അടുത്തു ചെന്നു" എന്നെല്ലാം പറഞ്ഞാൽ sexual intercourse ചെയ്തു എന്നാണു ബൈബിൾ കല്പിക്കുന്ന അർഥം. ചില ഉദാഹരണങ്ങൾ നോക്കൂ..
1. പെണ്മക്കള്‍ അച്ഛനോടൊപ്പം ശയിക്കുന്നു.
ഉല്പത്തി/അദ്ധ്യായം 19 : 30-38
........
30 അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു.
31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.
32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.
35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു.
37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു.
38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു.
2. അമ്മയോടൊപ്പം മകന്‍ ശയിക്കുന്നു.
ഉല്പത്തി/അദ്ധ്യായം 35 : 21-23
....................
21പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.
22യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹയോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.
23യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ , ശിമെയോൻ , ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ .
3. അമ്മായപ്പന്‍ മരുമകളുടെ അടുത്തു പോകുന്നു.
ഉല്പത്തി/അദ്ധ്യായം 38 : 13 - 18
.................
13നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.
14ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു.
15യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.
16അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു.
17ഞാൻ ആട്ടിൻ കൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു.
18എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.
4. അച്ഛന്‍റെ ഒന്നിലേറെ ഭാര്യമാരെ മകന്‍ പരസ്യമായി ഭോഗിക്കുന്നു
ശമൂവേൽ -2 - അദ്ധ്യായം 16 : 21-23
...................
21 അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.
22 അങ്ങനെ അവർ അബ്ശാലോമിന്നു വെൺമാടിത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.
23 അക്കാലത്തു അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.
5. സഹോദരന്‍ സഹോദരിയോടൊപ്പം ശയിക്കുന്നു.
2 ശമൂവേൽ/അദ്ധ്യായം 13 : 10-14
.............
10 അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.
11 അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
12 അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.
13 എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വേക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
14 എന്നാൽ അവൻ , അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാൽക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.
6. ദൈവമായ യഹോവ ദാവീദിന്റെ ഭാര്യമാരെ പരസ്യമായി വ്യഭിച്ചരിപ്പിക്കുന്നു!
2 ശമൂവേൽ/അദ്ധ്യായം 12 : 11-13
.........................
11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.
12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.
13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
7. രാജാവ് സൈനികന്‍റെ ഭാര്യയോടൊപ്പം ശയിക്കുന്നു.
2 ശമൂവേൽ/അദ്ധ്യായം 11 : 2 - 5
.........................
2 ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
3 ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
4 ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.
5 ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു.
ഇനിയും എത്രയോ ഉദ്ധരിക്കാനുണ്ട്. കുരുടൻമാരുടെ കണ്ണു തുറപ്പാൻ ഇവ ധാരാളമല്ലോ.
Friday, August 24, 2018
ചർച്ചും അമ്പലവും വിശ്വസികൾ വെടിപ്പാക്കാമോ?
പ്രളയത്തിൽ ഈമാൻ ഒലിച്ചുപോകരുത്
രിദ്ധതിന്റെ വഴികൾ സൂക്ഷിക്കുക
ഈമാനാണ് വിശ്വാസിക്കു ജീവനേക്കാൾ വലുത്. പതിനഞ്ചു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിൽ കരുത്തുറ്റ എത്രയോ ധീരകേസരികൾ രണഭൂവിലിറങ്ങി ത്യജിച്ചും സഹിച്ചുമാണ് ഈ വിശ്വാസധ്വജം സൂര്യസമാനം ഉയർത്തിപ്പിടിച്ചത്. ഒരു മലവെള്ളപ്പാച്ചിലിൽ അതൊലിച്ചുപോവരുത്!!
പൊതുജനസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം മഹത്തരമാണ്. ചില സന്ദർഭങ്ങളിൽ മറ്റു പലതിനേക്കാളും അതിനു പ്രാമുഖ്യം നൽകേണ്ടി വരും. എല്ലാ സന്ദർഭങ്ങളിലും വിശ്വാസിയുടെ ഉരക്കല്ല് ഈമാനിന്റെ ശോഭക്ക് ഏതാണ് കൂടുതൽ ഉചിതമെന്ന വിചാരമാണ്. നമ്മുടെ സാന്ത്വന പ്രവർത്തനങ്ങളെല്ലാം അല്ലാഹു ഖബൂലാക്കട്ടെ, ആമിൻ!
വിശ്വാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നമുക്കു കൂടുതൽ ശ്രദ്ധ വേണം. വിശ്വാസത്താൽ ബന്ധിതമായ കുടുംബാംഗത്തിനു കിട്ടുന്ന മുന്തിയ പരിഗണനയാണത്. ആപത്തുകാലത്ത് അന്യദേശക്കാരെക്കാളും സ്വദേശികളെ നാം ശ്രദ്ധിക്കാറുള്ള പോലെ, അയൽവാസികളെക്കാളും സ്വന്തം കുടുംബത്തെ പരിഗണിക്കുന്ന മാതിരി മുൻഗണനയർഹിക്കുന്നതാണിതും.
നമ്മുടെ നാട്ടിലോ അയൽപക്കത്തോ ഉള്ള അവിശ്വാസികളെ സഹായിക്കരുതെന്നല്ല പറഞ്ഞതിന്റെ സംക്ഷിപ്തം. അവർക്ക് ഈ മതത്തോടും അനുയായികളോടും മതിപ്പും ആദരവും സ്നേഹവും ഉണ്ടാകുന്ന വിധം അനുഭാവത്തോടും അനുകമ്പയോടും വർത്തിക്കേണ്ടതാണ്. അവർക്കും
ഈ കാരുണ്യദർശനത്തിന്റെ സൗകുമാര്യതയും സമഗ്രതയും ഗ്രഹിക്കാൻ ഉതകുന്ന മാതൃകകളാണ് ആവിഷ്കരിക്കേണ്ടത്.
ദുരന്തകാലത്ത് നഷ്ടപ്പെട്ട അവരുടെ ജീവപരിസരവും ഉപജീവനമാർഗങ്ങളും വീണ്ടെടുക്കാൻ യത്നിക്കുമ്പോൾ ഇതായിരിക്കണം വിശ്വാസിയുടെ നിയ്യത്ത്. നിയ്യത്തില്ലാത്ത ഏതു കൃത്യവും അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലശൂന്യമാണെന്ന് അറിയാമല്ലോ.
നാം അല്ലാഹുവിനെ അനുസരിക്കുന്നവരാണ്. അവന്റെ ഇഷ്ടം നമ്മുടെ ഇഷ്ടവും അവന്റെ അനിഷ്ടം നമ്മുടെ അനിഷ്ടവുമാണ്. അവനെ കൂടാതെ വേറെയും ദൈവങ്ങളോ ദേവീ ദേവൻമാരോ പൂജാബിംബങ്ങളോ പ്രതിഷ്ഠകളോ ആരാധനക്കർഹരാണ് എന്നു വിശ്വസിക്കുന്നത് അവൻ ഒരിക്കലും പൊറുക്കാത്ത അപരാധമാണ്. ദീനിന്റെ ചിഹ്നങ്ങളായ പള്ളികളെയും മറ്റും സ്നേഹിക്കുന്നതും പരിപാലിക്കുന്നതും അവന്റെ ഇഷ്ടം പറ്റുന്നതും അവനല്ലാത്തവരുടെ ആരാധനാലയങ്ങളെ മേൽപടി സമീപിക്കുന്നത് വൻകുറ്റവുമാകുന്നു. "അതിലൊന്നും കുഴപ്പമില്ല" എന്ന നിലപാടോടെയോ "അതൊക്കെ ഈ കാലത്ത് ആവശ്യമാണ്" എന്ന ന്യായീകരണത്തോടെയോ ആയാൽ ഇസ്‌ലാമിൽ നിന്നു തന്നെ തെറിച്ചു പോകും; നഊദു ബില്ലാഹി മിനൽ കുഫ്'രി ബഅ'ദൽ ഈമാൻ!
പ്രളയാതിജീവനത്തിനു വേണ്ടിയുള്ള ശ്രമദാനങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പല തവണ കണ്ടു. ചെയ്തതോ പ്രചരിപ്പിച്ചതോ അതിനെ മാതൃകയാക്കി പുനരാവിഷ്കരിച്ചവതോ ന്യായീകരണമർഹിക്കുന്നില്ല. സാഹചര്യേണ ചെയ്തതെന്ന തരത്തിലുള്ള വാക്കുകളൊന്നും മതപരമായി ന്യായമല്ല. അതു യൂണിഫോമിട്ടോ മതചിഹ്നമായി കരുതപ്പെടുന്ന വേഷം ധരിച്ചിട്ടോ ആയാൽ ഗൗരവം വർധിച്ചു. നിങ്ങൾ അമ്പലമോ കുരിശോ ശുചീകരിക്കുന്ന സമയം കൂടെ അവരുടെ വീടോ ഓഫീസോ ശുചീകരിച്ചോളൂ - അതു കൊണ്ടു രിദ്ധത്ത് വന്നു ചേരുകയില്ല. തെറ്റുകളെ ന്യായീകരിക്കാതിരിക്കുകയും തൗബ ചെയ്യുകയുമാണ് വിശ്വാസിയുടെ സ്വഭാവം. അല്ലാഹു നൻമയാണെന്നു പറഞ്ഞതു നൻമയും അവൻ തിൻമയാണെന്നു പറഞ്ഞതു തിൻമയും ആണെന്നംഗീകരിക്കുന്നവനാണ് മുസ്‌ലിം.
സഹപ്രവർത്തകരേ, സുഹൃത്തുക്കളേ, നമ്മുടെ ധർമം നമുക്കും നിർവഹിക്കാം. വിശ്വാസത്തിന്റെ കരുത്താണ് നമ്മുടെ യഥാർഥ ശക്തി. ബാക്കിയെല്ലാം നൈമിഷികമായിരിക്കും. താത്കാലിക പരിഗണനകളോ പേരെടുക്കലോ ഉഖ്‌റവിയ്യായ വിജയത്തിന്റെ വഴിയല്ല, മറക്കാതിരിക്കുക.
ഇതു സംബന്ധമായി FB യിൽ നടന്ന ചർച്ചകൾക്ക് ഇവിടെ തൊടുക https://goo.gl/rrzUY4
രിദ്ധതിന്റെ വഴികൾ സൂക്ഷിക്കുക
ഈമാനാണ് വിശ്വാസിക്കു ജീവനേക്കാൾ വലുത്. പതിനഞ്ചു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിൽ കരുത്തുറ്റ എത്രയോ ധീരകേസരികൾ രണഭൂവിലിറങ്ങി ത്യജിച്ചും സഹിച്ചുമാണ് ഈ വിശ്വാസധ്വജം സൂര്യസമാനം ഉയർത്തിപ്പിടിച്ചത്. ഒരു മലവെള്ളപ്പാച്ചിലിൽ അതൊലിച്ചുപോവരുത്!!
പൊതുജനസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം മഹത്തരമാണ്. ചില സന്ദർഭങ്ങളിൽ മറ്റു പലതിനേക്കാളും അതിനു പ്രാമുഖ്യം നൽകേണ്ടി വരും. എല്ലാ സന്ദർഭങ്ങളിലും വിശ്വാസിയുടെ ഉരക്കല്ല് ഈമാനിന്റെ ശോഭക്ക് ഏതാണ് കൂടുതൽ ഉചിതമെന്ന വിചാരമാണ്. നമ്മുടെ സാന്ത്വന പ്രവർത്തനങ്ങളെല്ലാം അല്ലാഹു ഖബൂലാക്കട്ടെ, ആമിൻ!
വിശ്വാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നമുക്കു കൂടുതൽ ശ്രദ്ധ വേണം. വിശ്വാസത്താൽ ബന്ധിതമായ കുടുംബാംഗത്തിനു കിട്ടുന്ന മുന്തിയ പരിഗണനയാണത്. ആപത്തുകാലത്ത് അന്യദേശക്കാരെക്കാളും സ്വദേശികളെ നാം ശ്രദ്ധിക്കാറുള്ള പോലെ, അയൽവാസികളെക്കാളും സ്വന്തം കുടുംബത്തെ പരിഗണിക്കുന്ന മാതിരി മുൻഗണനയർഹിക്കുന്നതാണിതും.
നമ്മുടെ നാട്ടിലോ അയൽപക്കത്തോ ഉള്ള അവിശ്വാസികളെ സഹായിക്കരുതെന്നല്ല പറഞ്ഞതിന്റെ സംക്ഷിപ്തം. അവർക്ക് ഈ മതത്തോടും അനുയായികളോടും മതിപ്പും ആദരവും സ്നേഹവും ഉണ്ടാകുന്ന വിധം അനുഭാവത്തോടും അനുകമ്പയോടും വർത്തിക്കേണ്ടതാണ്. അവർക്കും
ഈ കാരുണ്യദർശനത്തിന്റെ സൗകുമാര്യതയും സമഗ്രതയും ഗ്രഹിക്കാൻ ഉതകുന്ന മാതൃകകളാണ് ആവിഷ്കരിക്കേണ്ടത്.
ദുരന്തകാലത്ത് നഷ്ടപ്പെട്ട അവരുടെ ജീവപരിസരവും ഉപജീവനമാർഗങ്ങളും വീണ്ടെടുക്കാൻ യത്നിക്കുമ്പോൾ ഇതായിരിക്കണം വിശ്വാസിയുടെ നിയ്യത്ത്. നിയ്യത്തില്ലാത്ത ഏതു കൃത്യവും അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലശൂന്യമാണെന്ന് അറിയാമല്ലോ.
നാം അല്ലാഹുവിനെ അനുസരിക്കുന്നവരാണ്. അവന്റെ ഇഷ്ടം നമ്മുടെ ഇഷ്ടവും അവന്റെ അനിഷ്ടം നമ്മുടെ അനിഷ്ടവുമാണ്. അവനെ കൂടാതെ വേറെയും ദൈവങ്ങളോ ദേവീ ദേവൻമാരോ പൂജാബിംബങ്ങളോ പ്രതിഷ്ഠകളോ ആരാധനക്കർഹരാണ് എന്നു വിശ്വസിക്കുന്നത് അവൻ ഒരിക്കലും പൊറുക്കാത്ത അപരാധമാണ്. ദീനിന്റെ ചിഹ്നങ്ങളായ പള്ളികളെയും മറ്റും സ്നേഹിക്കുന്നതും പരിപാലിക്കുന്നതും അവന്റെ ഇഷ്ടം പറ്റുന്നതും അവനല്ലാത്തവരുടെ ആരാധനാലയങ്ങളെ മേൽപടി സമീപിക്കുന്നത് വൻകുറ്റവുമാകുന്നു. "അതിലൊന്നും കുഴപ്പമില്ല" എന്ന നിലപാടോടെയോ "അതൊക്കെ ഈ കാലത്ത് ആവശ്യമാണ്" എന്ന ന്യായീകരണത്തോടെയോ ആയാൽ ഇസ്‌ലാമിൽ നിന്നു തന്നെ തെറിച്ചു പോകും; നഊദു ബില്ലാഹി മിനൽ കുഫ്'രി ബഅ'ദൽ ഈമാൻ!
പ്രളയാതിജീവനത്തിനു വേണ്ടിയുള്ള ശ്രമദാനങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പല തവണ കണ്ടു. ചെയ്തതോ പ്രചരിപ്പിച്ചതോ അതിനെ മാതൃകയാക്കി പുനരാവിഷ്കരിച്ചവതോ ന്യായീകരണമർഹിക്കുന്നില്ല. സാഹചര്യേണ ചെയ്തതെന്ന തരത്തിലുള്ള വാക്കുകളൊന്നും മതപരമായി ന്യായമല്ല. അതു യൂണിഫോമിട്ടോ മതചിഹ്നമായി കരുതപ്പെടുന്ന വേഷം ധരിച്ചിട്ടോ ആയാൽ ഗൗരവം വർധിച്ചു. നിങ്ങൾ അമ്പലമോ കുരിശോ ശുചീകരിക്കുന്ന സമയം കൂടെ അവരുടെ വീടോ ഓഫീസോ ശുചീകരിച്ചോളൂ - അതു കൊണ്ടു രിദ്ധത്ത് വന്നു ചേരുകയില്ല. തെറ്റുകളെ ന്യായീകരിക്കാതിരിക്കുകയും തൗബ ചെയ്യുകയുമാണ് വിശ്വാസിയുടെ സ്വഭാവം. അല്ലാഹു നൻമയാണെന്നു പറഞ്ഞതു നൻമയും അവൻ തിൻമയാണെന്നു പറഞ്ഞതു തിൻമയും ആണെന്നംഗീകരിക്കുന്നവനാണ് മുസ്‌ലിം.
സഹപ്രവർത്തകരേ, സുഹൃത്തുക്കളേ, നമ്മുടെ ധർമം നമുക്കും നിർവഹിക്കാം. വിശ്വാസത്തിന്റെ കരുത്താണ് നമ്മുടെ യഥാർഥ ശക്തി. ബാക്കിയെല്ലാം നൈമിഷികമായിരിക്കും. താത്കാലിക പരിഗണനകളോ പേരെടുക്കലോ ഉഖ്‌റവിയ്യായ വിജയത്തിന്റെ വഴിയല്ല, മറക്കാതിരിക്കുക.
ഇതു സംബന്ധമായി FB യിൽ നടന്ന ചർച്ചകൾക്ക് ഇവിടെ തൊടുക https://goo.gl/rrzUY4
Subscribe to:
Posts (Atom)