Tuesday, November 3, 2015

സസ്യാഹാരവും പോഷകഗുണങ്ങളും


സസ്യാഹാരവും പോഷകഗുണങ്ങളും
മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം മൂന്ന്‍

മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും സസ്യാഹാരത്തില്‍ സുലഭമാണ് എന്നതാണ് മറ്റൊരു വാദം. മാംസ്യം, കൊഴുപ്പുകള്‍, വിവിധതരം ജീവകങ്ങള്‍, കാര്‍ബോ ഹൈഡ്രേറ്റ്, ധാതുലവണങ്ങള്‍, നാരുകള്‍ തുടങ്ങി ശരീരത്തിനു വേണ്ട സമസ്ത പോഷകങ്ങളുടെയും സമ്പുഷ്ടമായ കലവറയാണ് പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, കിഴങ്ങുകള്‍ തുടങ്ങിയവ. ശരിയായിരിക്കാം, അതുകൊണ്ട് മനുഷ്യന്‍ സസ്യഭുക്കാണെന്ന് തെളിയുമോ? അതൊരു വിചിത്രമായ ചിന്തയാണ്.
ലോകത്തെ മൊത്തം ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും മിശ്രഭോജികളാണ്. പൂര്‍ണമായും സസ്യാഹാരം ശീലമാക്കിയവരുടെ എണ്ണം വിവിധ സര്‍വേകള്‍ പ്രകാരം 5-10% മാത്രമാണ്. മൃഗസ്‌നേഹം പ്രകടിപ്പിക്കുന്ന പലരും നല്ല ഒന്നാന്തരം മാംസഭോജികള്‍ ആണെന്ന് വ്യക്തം. മാത്രമല്ല, തങ്ങള്‍ പൂര്‍ണമായും സസ്യാഹാരക്കാര്‍ ആണെന്ന് അവര്‍പോലും അവകാശപ്പെടുന്നുമില്ല. ലോകത്തെ എല്ലാ മനുഷ്യരും സസ്യാഹാരം തന്നെ കഴിക്കും എന്നു നിശ്ചയിച്ചാല്‍ എല്ലാവര്‍ക്കും വേണ്ട ഭക്ഷണം ലഭ്യമാക്കാന്‍ മാത്രം സമ്പന്നമാണോ നമ്മുടെ ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ അളവ്?! നമ്മുടെ കാര്‍ഷികരംഗം പട്ടിണിരഹിതമായ ഒരുലോകം പണിയാന്‍ മാത്രം സമൃദ്ധമാണോ? അല്ലെന്നു ആര്‍ക്കാണു അറിഞ്ഞുകൂടാത്തത്?
പ്രതിവര്‍ഷം 20 മില്യന്‍ ആളുകള്‍ പോഷകാഹാരക്കുറവ് കൊണ്ടുമാത്രം ലോകത്ത് മരിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര ആരോഗ്യ സംഘടനയുടെ കണക്ക്. അതേസമയം ഒരു സസ്യാഹാരിക്ക് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ മാംസഭോജിയേക്കാള്‍ രണ്ടു മൂന്നിരട്ടി ഭക്ഷണം വേണ്ടി വരും. ലോകത്തെ മുഴുവന്‍ പേരും സസ്യാഹാരം ശീലിച്ചാല്‍ ഭൂമിയില്‍ ഭക്ഷണം തികയില്ല എന്നുമാത്രമല്ല, അതിനായി വെട്ടി നശിപ്പിക്കപ്പെടുന്ന സസ്യങ്ങളുടെ കണക്ക് അതിഭീമമായിരിക്കുകയും ചെയ്യും. അതോടൊപ്പം ഭൂമിയില്‍ ജന്തുജാലങ്ങളുടെ ജീവനു വരെ അത്യന്താപേക്ഷിതമായ ഓക്‌സിജന്റെ ചാക്രിക വ്യവസ്ഥ താറുമാറാവുകയും ചെയ്യും. അപ്പോള്‍ മാംസാഹാരം ഒഴിവാക്കിയാല്‍ മനുഷ്യര്‍ക്ക് നിലനില്‍പ്പ് സാധ്യമല്ലെന്ന് ഏതു കണക്കുകളില്‍നിന്നും വ്യക്തമാകും.
പൊതുവെ മാംസാഹാരത്തേക്കാള്‍ പോഷകമൂല്യം കൂടുതല്‍ സസ്യാഹാരത്തിനാണ് എന്നത് ഒരു പരിധിവരെ ശരിയാണ്. അതിനര്‍ഥം മാംസാഹാരം മോശമാണ് എന്നോ പോഷകം ഒട്ടും ഇല്ലാത്തതാണെന്നോ ഉപേക്ഷിക്കേണ്ടതാണെന്നോ ആകുന്നതെങ്ങനെ!? മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളിലും പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ത്വക്ക്, പേശികള്‍, അവയവങ്ങള്‍, ഗ്രന്ഥികള്‍ എന്നിവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ നവീകരണത്തിനും പുതിയവയുടെ നിര്‍മാണത്തിനും ആവശ്യമായ പ്രോട്ടീന്‍ ലഭിച്ചിരിക്കണം. മാംസാഹാരത്തിലും മാംസജന്യാഹാരത്തിലുമാണ് ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ഉള്ളത്. ഒരു മുട്ടയില്‍ നിന്നുമാത്രം ലഭിക്കുന്ന പ്രോട്ടീന്‍ ലഭിക്കണമെങ്കില്‍ സസ്യാഹാരം മാത്രം കഴിക്കുന്നയാള്‍ ഒരു ദിവസം പലതവണ ഭക്ഷണം കഴിക്കേണ്ടിവരും!!!
വളരെ പോഷക സമ്പുഷ്ടമാണ് മാംസാഹാരം. പ്രോട്ടീന്‍, ഇരുമ്പ്, ഫോസ്ഫറസ്, എ, ബി, ഡി വൈറ്റമിനുകള്‍, തയാമിന്‍ (വൈറ്റമിന്‍ ബി 1), നിയാസിന്‍ ബി 3 തുടങ്ങിയ ധാതുക്കളുടെ മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍നിന്നുതന്നെ സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ. ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും മാംസാഹാരത്തില്‍ ഉണ്ട്. എന്നാല്‍ സസ്യാഹാരത്തില്‍ പ്രോട്ടീനുകള്‍ പൂര്‍ണമല്ല. പലതരം സസ്യാഹാരം ധാരാളം കഴിക്കുന്നതിലൂടെ ലഭിക്കുന്ന പോഷകം ഒരുതരം മാംസാഹാരം കഴിക്കുന്നതിലൂടെ ലഭിക്കുന്നു. അതിനാല്‍ മാംസാഹാരം കഴിക്കുന്നവര്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാവുകയില്ല.
ഇനി, സസ്യാഹാരത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ ശരിയായ നില പരിശോധിക്കുക. വെറും സസ്യാഹാരം മാത്രം പതിവുള്ളവര്‍ക്ക് ആവശ്യമായ കലോറി ലഭിക്കണമെന്നില്ല. പലപ്പോഴും ശരീരത്തിലെത്തുന്ന നാരുകളുടെ ആധിക്യം കാരണം ധാതുക്കളുടെ ആഗിരണം തടസപ്പെടുന്നു. പ്രധാന പോഷകങ്ങളില്‍ മിക്കതും അത്രയെളുപ്പത്തില്‍ ശരീരത്തില്‍ ലഭ്യമാകുകയില്ല. കൃത്യമായ മുന്‍ധാരണയോടെയും പ്ലാനിങ്ങോടെയും വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തി കഴിച്ചാല്ലേ ഫലം കിട്ടൂ. വിശിഷ്യാ പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, അയണ്‍, കാത്സ്യം, സിങ്ക്, വിറ്റാമിന്‍ ബി 12 എന്നിവ ലഭിക്കണമെങ്കില്‍ വളരെ ആസൂത്രിതമായ തിരഞ്ഞെടുപ്പും ക്രമീകരണവും ഇല്ലെങ്കില്‍ അസാധ്യമാണ്.
ചുവന്ന രക്താണുക്കള്‍, ഡി എന്‍ എ, നാഡീകോശങ്ങള്‍ എന്നിവയുടെ രൂപപ്പെടലിനു ആവശ്യമായ വിറ്റാമിന്‍ ബി 12 വിന്റെ പ്രധാന സ്രോതസ്സ് മാംസാഹാരമാണ്. മാംസം, മുട്ട, കോഴിയിറച്ചി, പാലുത്പന്നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവും പ്രധാന ഉറവിടം. സസ്യാഹാരം മാത്രം ലഭിക്കുന്നവരില്‍ വിറ്റാമിന്‍ ബി 12 വിന്റെ അഭാവം പ്രശ്‌നകാരിയാവുന്നു.
വാസ്തവത്തില്‍ ബാക്ടീരിയ ആണ് വിറ്റാമിന്‍ ബി 12 ഉത്പാദിപ്പിക്കുന്നത്. മൃഗങ്ങളില്‍ ബാക്ടീരിയ കൂടുതലായതിനാല്‍ വിറ്റാമിന്‍ ബി 12 വിന്റെ ഉത്പാദനവും കൂടുന്നു. മൃഗങ്ങളുടെ കുടലിലാണ് ബി 12 ഉത്പാദിപ്പിക്കുന്നത്.
സസ്യഭക്ഷണത്തിലൂടെ ഒരാളുടെ ഹൃദയധമനികള്‍ക്ക് കൈവരുന്ന മുഴുവന്‍ പോഷകഗുണങ്ങളും ഇല്ലാതാക്കാന്‍ ബി 12 വിന്റെ അഭാവം കാരണമാകും. മാത്രമല്ല, സസ്യാഹാരത്തില്‍ ഉയര്‍ന്ന തോതിലുള്ള ഹോമോസിസിറ്റീന്‍ ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും കാരണമായിത്തീരുന്നു. ഹോമോസിസിറ്റീനിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്നത് ബി 12 ആണ്. അതുപോലെ അനീമിയ പോലെയുള്ള രോഗങ്ങള്‍ക്ക് ബി 12 വിന്റെ കുറവ് കാരണമാകുന്നു. പെട്ടെന്നുണ്ടാകുന്ന ക്ഷീണം, തലചുറ്റല്‍, ചിന്താക്കുഴപ്പം, ഓര്‍മക്കുറവ്, മരവിപ്പ് തുടങ്ങിയ വ്യക്തിത്വ വ്യതിയാനങ്ങള്‍ ബി 12 വിന്റെ കുറവ് കാണിക്കുന്ന രോഗങ്ങളാണ്.

എസ്‌കിമോകള്‍ മനുഷ്യരല്ലേ?!

എസ്‌കിമോകള്‍ മനുഷ്യരല്ലേ?! 

മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം രണ്ട്

നിങ്ങള്‍ എസ്‌കിമോകളെ കുറിച്ചു കേട്ടിരിക്കും. ഗ്രീന്‍ലാന്‍ഡ്, അലാസ്‌ക (യു.എസ്), കാനഡ, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് എസ്‌കിമൊകള്‍ (Eskimos) അല്ലെങ്കില്‍ ഇനൂയിറ്റുകള്‍ (Inuits) എന്ന പേരില്‍ അറിയപ്പെടുന്നത്. തണത്തുറഞ്ഞ ഹിമപ്രദേശങ്ങളായതിനാല്‍ ഇവിടെ സസ്യാഹാരം പൊതുവെ ലഭ്യമല്ല. വേട്ടയാടിപ്പിടിക്കുന്ന Stoat(നീര്‍നായ), hales(കടലാന), alrus(നീര്‍ക്കുതിര), Caribou (കലമാന്‍) ഇനത്തില്‍ പെട്ട വലിയ കൊമ്പുകളുള്ള മൃഗം തുടങ്ങിയവയുടെ മാംസമാണ് പ്രധാന ആഹാരം. ഇവയെ പച്ചയായും വേവിച്ചും പിന്നെ ഉണക്കിയും തിന്നുന്നു.  (Eric Dewailly, N3 fatty acids and cardiovascular disease risk factors among the Inuit of Nunavik –  american journal of clinical nturition – 2001).  Shamanism   എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തരം പ്രേതാര്‍ച്ചക മതത്തില്‍ വിശസിക്കുന്നവരാണ് എസ്‌കിമോകള്‍. വിവിധ രാജ്യങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിക്കുന്നു. ഗ്രീന്‍ലാന്‍ഡില്‍ Kalaallisut അലാസ്‌കയില്‍ Inupiaq, കാനഡയില്‍ Inukitut, സൈബീരിയയില്‍ Yupik,Alute ദീപുകളില്‍ Aleut എന്നിവയാണ് പ്രധാനമായും സംസാരിക്കുന്നത്. ഇന്‍ഡോ – അമേരിക്കന്‍ ലാംഗ്വേജ് ഫാമിലിയില്‍ പെട്ടതാണ് ഈ ഭാഷകളെല്ലാം. ( (Encyclopedia Britannica, RR version Vol. 3 Page 268, Oxford Concise Encyclopedia Page 454, webster dictionary Page 485).മനുഷ്യശരീരത്തിനു മാംസാഹാരം ദഹിപ്പിക്കാന്‍ ആവശ്യമായ ആന്തരികാവയവങ്ങള്‍ നല്‍കപ്പെട്ടിട്ടില്ലെന്നു പറയുന്നവര്‍ എസ്‌കിമോകളെ കുറിച്ചെന്തു പറയും എന്നത് കൗതുകകരമായിരിക്കും. നാം രുചിക്കു വേണ്ടിയാണ് മാംസം ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ വേവിച്ചു കഴിക്കുന്നതെങ്കിലും നമ്മുടെ ദഹനം അനായാസമാക്കുന്നതില്‍ പാചകത്തിനു വലിയ പങ്കുണ്ട്. എന്നാല്‍ എസ്‌കിമോകള്‍ മാംസം വേവിക്കാതെ ആഹരിക്കുന്നവരാണ്. ഇങ്ങനെയൊക്കെയും ഇത്രയേറെ മാംസാഹാരം പച്ചയ്ക്കു കഴിച്ചിട്ടും എസ്‌കിമോകളില്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ വളരെ അപൂര്‍വമാണ്. കാരണം മാംസത്തിലൂടെ അവരിലെത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡാണ്. അത് ഹൃദയത്തിനും മസ്തിഷ്‌കത്തിനും സവിശേഷമായ സംരക്ഷണം നല്‍കുന്നു. ( ( Omega-3 fatty acids and cardiovascular disease: The epidemiological evidence, Artemis P. Simopoulos, environmental health preventive medicine, January 2002).  എസ്‌കിമോ (Eskimo) എന്ന പദത്തിന്റെ അര്‍ഥം തന്നെ ‘പച്ചയിറച്ചി തിന്നുന്നവര്‍’ എന്നാണ്. എന്താ, എസ്‌കിമോകള്‍ മനുഷ്യരല്ലെന്നു പറയാമോ?

മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം ഒന്ന്‍

കാട്ടിലൂടെ വെറുതെ അലസമായി നടക്കുകയായിരുന്നു അയാള്‍. പെട്ടെന്നാണ് ആ ദൃശ്യം അയാളെ അതിശയപ്പെടുത്തിയത്. വഴിവക്കിലുള്ള ഓരോ മരത്തിലും ആരോ ഓരോ വൃത്തം വരച്ചിരിക്കുന്നു. അവയുടെ കൃത്യം നടുക്ക് വളരെ കൃത്യമായി അമ്പെയ്തു തറച്ചിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും ഓരോ മരത്തിലും കൃത്യമായ ലക്ഷ്യത്തില്‍ അമ്പുകള്‍ തറച്ചിരിക്കുന്നതായി അയാള്‍ക്ക് കാണാനായി. എല്ലാ മരങ്ങളിലും, എല്ലായ്‌പ്പോഴും വളരെ കൃത്യമായി വൃത്തത്തിന്റെ നടുവില്‍ തന്നെ അമ്പ് കൊള്ളിക്കുന്ന അമ്പെയ്ത്തുകാരന്റെ വൈദഗ്ധ്യം ഓര്‍ത്ത് അയാള്‍ക്ക് രോമാഞ്ചമുണ്ടായി. പിന്നെയും കുറേ മുന്നോട്ട് പോയപ്പോള്‍ അയാള്‍ ആ അമ്പെയ്ത്തുകാരനെ നേരില്‍ കണ്ടു.
‘ഒരിക്കല്‍പോലും ഉന്നം തെറ്റാതെ, ഇത്ര കൃത്യമായി വൃത്തകേന്ദ്രത്തിലേക്ക് തന്നെ അമ്പെയ്യാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു? അതിശയകരം തന്നെ?’
അമ്പെയ്ത്തുകാരന്‍ മൃദുലമായി ചിരിച്ചു. പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ മറുപടി പറഞ്ഞു: ‘അത് വളരെ എളുപ്പമാണ്. ഞാന്‍ ആദ്യം അമ്പെയ്യും. പിന്നെ അതിനു ചുറ്റും ഒരു വൃത്തം വരക്കും…!’

മനുഷ്യന്‍ സസ്യഭുക്കാണെന്ന് സ്ഥാപിച്ചു കിട്ടാന്‍ ചില ‘പണ്ഡിതന്മാര്‍’ അവതരിപ്പിക്കുന്ന ‘ശാസ്ത്രീയ വസ്തുതകളും ഗവേഷണ ഫലങ്ങളും’ കേട്ടപ്പോള്‍ ആദ്യം ഓര്‍ത്തത് ഈ കഥയാണ്. വാസ്തവത്തില്‍ മനുഷ്യന്‍ സസ്യഭുക്കല്ല, മാംസഭുക്കുമല്ല! മിശ്രഭുക്കാകുന്നു. മനുഷ്യന്‍ സസ്യഭുക്കാണെന്ന് സ്ഥാപിക്കാന്‍ പ്രധാനമായി ഉന്നയിക്കുന്ന ന്യായങ്ങള്‍ എത്രത്തോളം അന്യായമാണെന്ന് നോക്കാം.
മനുഷ്യന്റെയും സസ്യഭുക്കുകളുടെയും ശാരീരിക സവിശേഷതകള്‍
ഏറ്റവും പ്രധാനപ്പെട്ട വാദം മനുഷ്യന്റെയും സസ്യഭുക്കുകളുടെയും ശരീരഘടനകള്‍ തമ്മില്‍ വലിയ സാമ്യതയുണ്ടെന്നാണ്.സസ്യഭുക്കുകള്‍ക്ക് ഭക്ഷണം ചവച്ചരച്ചു കഴിക്കാനാവശ്യമായ അണപ്പല്ലുകള്‍ ഉണ്ട്. മാംസം കടിച്ചു വിഴുങ്ങുന്നതിനാല്‍ മാംസഭുക്കുകള്‍ക്ക് അണപ്പല്ലുകള്‍ ഇല്ല. മാംസഭുക്കുകള്‍ക്ക് ജന്തുവേട്ട അനിവാര്യമായതിനാല്‍ കോമ്പല്ലുകളും കൈകാലുകളിലെ വിരലുകളില്‍ കൂര്‍ത്ത നഖങ്ങളും ഉണ്ട്. ജന്തുവേട്ട ആവശ്യമില്ലാത്തതിനാല്‍ സസ്യഭുക്കുകള്‍ക്ക് കോമ്പല്ലുകളും കൂര്‍ത്ത നഖങ്ങളും ഇല്ല. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരം ദഹിക്കാന്‍ സഹായകമായ ക്ഷാരഗുണമുള്ള ഉമിനീരായിരിക്കും ഉണ്ടാവുക. മാംസഭുക്കുകളുടെ ഉമിനീരാകട്ടെ മാംസം ദഹിക്കാന്‍ സഹായകമായ അമ്ലഗുണമുള്ളതായിരിക്കും.
ഈ വാദങ്ങളെല്ലാം അടിസ്ഥാനപരമായി തെറ്റാണ്. മറ്റു മാംസഭുക്കുകളെ പോലെ ഇരയുടെ പുറത്തേക്കു ചാടി വീണു മാന്തിക്കീറി വലിച്ചുതിന്നുന്ന പതിവല്ലല്ലോ മനുഷ്യനുള്ളത്. അതിനാല്‍ മാംസം കഴിക്കണമെങ്കില്‍ മാംസഭുക്കുകള്‍ക്ക് ഉള്ളത് പോലെയുള്ള കൂര്‍ത്ത പല്ലും നഖവും ഉണ്ടായേ തീരൂ എന്ന വിചാരത്തിനു പ്രസക്തിയില്ല. മനുഷ്യന്‍ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണ്. മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമാണ്. എന്നാല്‍ മനുഷ്യന് രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. അഥവാ പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളതും കൂര്‍ത്തവയുമുണ്ട്. ഈ പല്ലുകള്‍ പ്രധാനമായും രണ്ട് ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു; മുറിക്കുകയും അരക്കുകയും. മുന്‍ഭാഗത്തുള്ള പന്ത്രണ്ടു പല്ലുകള്‍ മുറിക്കാനും പൊട്ടിക്കാനും ഉള്ളതാണ് – അതിനാലവ കൂര്‍ത്തു മൂര്‍ച്ചയുള്ളവയാണ്. ബാക്കി ഇരുപത് പല്ലുകള്‍ പരന്നിട്ടാണല്ലൊ. ഇവ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അരച്ചു പൊടിച്ചു ദഹനയോഗ്യമാക്കുക. സസ്യഭുക്കുകള്‍ക്കില്ലാത്ത കോമ്പല്ല് മനുഷ്യന്റെ ഒരു സവിശേഷതയാണ്.
സസ്യഭുക്കുകള്‍ വെള്ളം വലിച്ചുകുടിക്കുന്നു. മാംസഭുക്കുകള്‍ നക്കിക്കുടിക്കുന്നു. മനുഷ്യന്‍ വലിച്ചാണ് കുടിക്കുന്നത് എന്നാണ് മറ്റൊരു വാദം. ശരിയാണ്, മനുഷ്യന്‍ വലിച്ചു കുടിക്കുകയാണ് പതിവ്. എന്നാല്‍ നക്കിയും കുടിക്കാന്‍ മനുഷ്യനു സാധിക്കും. സ്പൂണ്‍ ഇല്ലെങ്കില്‍ നാം ഐസ്‌ക്രീം കഴിക്കുന്നത് നക്കിയാണ്.
സസ്യഭുക്കുകളുടെ കരള്‍, വൃക്ക, ദഹനേന്ദ്രിയങ്ങള്‍ എന്നിവയുടെ വലിപ്പം മാംസാഹാര വിരുദ്ധര്‍ തെളിവായി കാണിക്കാറുണ്ട്. മാംസം ദഹിച്ചാല്‍ ഉണ്ടാവുന്ന വിഷം (Toxins) പുറന്തള്ളാന്‍ മാംസഭുക്കുകള്‍ക്ക് വലിയ കരളും വൃക്കകളും ആണുള്ളത്. എന്നാല്‍ മനുഷ്യന് ചെറിയ കരളും വൃക്കകളും ആണുള്ളത്. ഈ വാദത്തിലും കഴമ്പില്ല. കാരണം, മനുഷ്യനു മാംസാഹാരവും സസ്യാഹാരവും ദഹിപ്പിക്കാവുന്ന വിധമുള്ള ദഹനേന്ദ്രിയമാണുള്ളത്. സസ്യഭുക്കുകളില്‍ നിന്ന് ഭിന്നമായി മനുഷ്യരുടെ ആമാശയത്തിലെ അമ്ലത്തിന്റെ അളവ് കുറവാണ്. മാത്രമല്ല, കൂര്‍ത്ത നഖങ്ങളും ഉളി പോലെയുള്ള പല്ലുകളും ഉള്ള മാംസഭുക്കുകളായ മൃഗങ്ങളെ ഇക്കാര്യത്തില്‍ താരതമ്യത്തിനു സ്വീകരിച്ചത് തന്നെ ശുദ്ധഭോഷ്‌ക്കാണ്. കാരണം, മനുഷ്യന് പല്ലും നഖവും ദഹനേന്ദ്രിയങ്ങളും മാത്രമല്ല കിട്ടിയിട്ടുള്ളത്, ബുദ്ധി കൂടിയാണ്. അതിനാല്‍ മനുഷ്യന്‍ മാംസം വേവിച്ചാണ് കഴിക്കുന്നത്. അതിലൂടെ കരളും വൃക്കയും ചെയ്യേണ്ട ജോലിഭാരം കുറയുന്നു. അതിനാല്‍ ചെറിയ കരളും വൃക്കയുമേ നമുക്കാവശ്യമുള്ളൂ. മറ്റു മാംസഭുക്കുകള്‍ പച്ചമാംസം ആണ് കഴിക്കുന്നതെന്ന കാര്യം ഓര്‍ക്കുക. ഇനി, വേവിച്ച എന്നു കേള്‍ക്കുമ്പോഴേക്കും പരിഹസിച്ചു തള്ളുന്ന ‘സസ്യഭുക്കുകളോട്’ അവരുടെ പ്രധാന ആഹാരമായ അരിയും ഗോതമ്പും വേവിക്കാതെ കഴിക്കണമെന്ന് ആഹ്വാനം വന്നാല്‍ എങ്ങനെയിരിക്കും!
മനുഷ്യരുടെ കരളും വൃക്കയും ചെറിയതാണെന്ന് പറയുമ്പോള്‍ അതിന്റെ അസ്സല്‍ രൂപം വിസ്മരിക്കരുത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. മൊത്തം ശരീരത്തിന്റെ രണ്ടു ശതമാനത്തോളം കരളിനു മാത്രം സ്വന്തം. അഞ്ഞൂറിലധികം ജീവത്പ്രധാനമായ ധര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. അതിസങ്കീര്‍ണമായ ഈ അവയവം ആയിരത്തിലധികം എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു ബൃഹത്തായ ഫാക്ടറിയാണ്.

വയറിന്റെ മേല്‍ ഭാഗത്ത് നട്ടെല്ലിന്റെ ഇരു വശത്തുമായി സ്ഥിതി ചെയ്യുന്ന പയര്‍മണിയുടെ ആകൃതിയിലുള്ള രണ്ടു അവയവങ്ങളാണ് വൃക്കകള്‍. ഏതാണ്ട് 11 സെ.മീ. നീളവും 6 സെ.മീ. വീതിയും 4 സെ.മീ. ഘനവുമാണ് ഒരു വൃക്കക്കുള്ളത്. ഭാരം ഏതാണ്ട് 140 ഗ്രാം. രണ്ട് വൃക്കകളിലുമായി 25 ലക്ഷത്തിലധികം നെഫ്രോണുകള്‍ (nephron) സ്ഥിതി ചെയ്യുന്നുണ്ട്. കപ്പിന്റെ ആകൃതിയിലുള്ള ഒരു വായയും അതില്‍ നിന്നു തൂങ്ങി ക്കിടക്കുന്ന നീണ്ടു വളഞ്ഞ ഒരു കുഴലുമാണ് നെഫ്രൊണിലുള്ളത്.
ദഹനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ മറ്റൊരു കാര്യം കൂടി, സാധാരണ എല്ലാ സസ്യങ്ങളിലും 35% സെല്ലുലോസ് ആണ്. അത് ദഹിപ്പിക്കുന്നതിന് ആവശ്യമായ സെല്ലുലോസ് എന്‍സൈം എല്ലാ സസ്യഭുക്കുകളിലും ഉണ്ട്. എന്നാല്‍ സെല്ലുലോസ് മനുഷ്യ ശരീരത്തിലില്ല. അതുകൊണ്ടാണ് മനുഷ്യന് പുല്ല് ദഹിപ്പിക്കാനാവാത്തത്. സെല്ലുലോസ് മനുഷ്യന് തീരെ ദഹിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നതും ശരിയല്ല. അറബികള്‍ കസ്സ് എന്നു വിളിക്കപ്പെടുന്ന ഇലച്ചെടി ധാരാളമായി പച്ചക്ക് കഴിക്കാറുണ്ട്. നമ്മുടെ ശരീരത്തിലെ അപ്പെന്‍ടിക്‌സ് എന്ന അവയവമാണ് സെല്ലുലോസ് ദഹിപ്പിക്കുന്നത്. അതുപോലെ വേവിച്ച മാംസം ആണ് നാം സാധാരണ കഴിക്കാറുള്ളത്. ഇത് നമ്മുടെ ദഹന പ്രക്രിയ അനായാസമാക്കുന്നു. നമ്മുടെ ആമാശയത്തിനു പിന്നില്‍ നട്ടെല്ലിനോടു ചേര്‍ന്ന് ഏകദേശം ആറു ഇഞ്ച് നീളവും മൂന്ന് ഇഞ്ച് വീതിയും നൂറു ഗ്രാം തൂക്കവുമുള്ള ഒരു അവയവമാണ് ആഗ്നേയഗ്രന്ഥി (Pancreas). ദിവസവും ഒരു ലിറ്ററോളം ആഗ്നേയരസം ഉത്പാദിപ്പിക്കുന്നതാണ് ഇതിന്റെ പ്രഥമ ധര്‍മം. ഇവയില്‍ ലിപ്പേസ് (Lipase), ട്രിപ്‌സിന്‍ (Trapezes), കൈമോട്രിപ്‌സിന്‍ (Kino Trapezes ) പോലെയുള്ള ദഹനരസങ്ങള്‍ മാംസാഹാരങ്ങള്‍ ദഹിപ്പിക്കുന്നതിനുള്ളതാണ്. മനുഷ്യന്‍ ശുദ്ധ സസ്യഭുക്കാണെങ്കില്‍ എന്തിനാണ് ഈ എന്‍സൈമുകള്‍ എന്ന് പറയാനുള്ള ബാധ്യത മാംസാഹാരവിരോധികള്‍ക്കാണ്.

Wednesday, October 7, 2015

മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

ചോദ്യം:
അല്ലാഹു എങ്ങനെയാണ് മനുഷ്യനെ സ്രിഷ്ടിച്ചത്‌ ..ഖുർആനിൽ എന്താണ് പറഞ്ഞത് എന്ന് നോക്കുക .
1) മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു (.96:2)
2) അവൻ തന്നെയാണ് വെളളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്(.25:54)
3) കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ ) മുഴക്കമുണ്ടാകുന്ന കളിമണ്രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു (15:26)
മനുഷ്യനെ എങ്ങനെ അല്ലാഹു സൃഷ്ടിച്ചു എന്നത് ഖുർആനിൽ ഇവിടെ പറഞ്ഞത് പ്രകാരം 3 വിത്യസ്ത നിലയിലാണ് കാണുന്നത് .സത്യത്തിൽ ഇത് ഒരു വൈരുധ്യം അല്ലേ .ഭ്രൂണത്തിൽ നിന്നോ , വെളളത്തിൽ നിന്നോ , അതോ കളിമണ്രൂപത്തിൽ നിന്നോ എങ്ങനെ ആണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ..?

ചോദ്യകര്‍ത്താവ്: മുശ്താഖ് കണ്ണൂര്‍ | islamis6666@gmail.com

ഈ വാക്യങ്ങളില്‍ വൈരുധ്യം ഇല്ല, വൈവിധ്യം ആണുള്ളത്. രണ്ടും രണ്ടാണ്. വിശദമാക്കാം.
മനുഷ്യ സൃഷ്ടിപ്പിന്‍റെ ആരംഭത്തെ കുറിച്ച് പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ രണ്ടു തരത്തിലുള്ള വിശദീകരണങ്ങള്‍ തന്നിട്ടുണ്ട്. ഒന്ന്‍, ഏറ്റവും ആദ്യത്തെ മനുഷ്യനെപടച്ചതിനെ പറ്റിയാണ്. മറ്റേതാവട്ടെ, പ്രജനന വ്യവസ്ഥയിലൂടെ മനുഷ്യകുലം നിലനില്‍ക്കുന്നതിനെ സംബന്ധിച്ചാണ്. സ്വാഭാവികമായും രണ്ടിനും രണ്ടു തരം വിശദീകരണം ആണുണ്ടാവുക. അതാണ്‌ ഞാന്‍ പറഞ്ഞത്, വൈരുധ്യമല്ല വൈവിധ്യമാണ് എന്ന്.
ഈ രണ്ടു തരം വിശദീകരണങ്ങളെയും അതാതിന്‍റെ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തു കൂട്ടിക്കലര്‍ത്തി അവതരിപ്പിച്ചാണ് വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ ചിലര്‍ പെടാപാടു പെടുന്നത്. തകരാര്‍ ഖുര്‍ആനിനല്ല, ആരോപകര്‍ക്കാണ്. മറിച്ച്, രണ്ടിനെയും രണ്ടായി കണ്ടു തന്നെ വായിച്ചാല്‍ ഒരു തരത്തിലുള്ള വൈരുധ്യവും അനുഭവപ്പെടുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആനിന്‍റെ വ്യക്തവും കൃത്യവും ശാസ്ത്രീയവുമായ ആഖ്യാനം നിങ്ങളെ അതിശയിപ്പിക്കുക കൂടി ചെയ്യും.

മണ്ണില്നിന്നാണോ?

ചോദ്യകര്‍ത്താവ് ഉദ്ധരിച്ച മൂന്നാമത്തെ ആയത്ത് ആദിമ മനുഷ്യന്‍റെ സൃഷ്ടിപ്പിനെ സംബന്ധിച്ചുള്ളതാണ്. ഈ ആശയം പ്രതിപാദിക്കുന്ന മറ്റു ചില സൂക്ത ങ്ങൾ കൂടി ചേര്‍ക്കാം.
അല്ലാഹു ആദമിനെ മണ്ണിൽ നിന്നും സൃഷ്ടിച്ചു. എന്നിട്ട് അതിനോട്ഉണ്ടാകൂ എന്ന്പറഞ്ഞു. അപ്പോളതാ, അവൻ(ആദം)  ഉണ്ടാകുന്നു!!(3: 59)
അവനത്രേ കളി മണ്ണിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്(6:2)
നിങ്ങളെ അവൻ മണ്ണിൽ നിന്ന്സൃഷ്ടിച്ചു(30: 20)
 അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു(35: 11)

മനുഷ്യൻ സൃഷ്ടി  മണ്ണിൽ നിന്നായിരുന്നു എന്നാണു ഉപര്യുക്ത ആയത്തുകള്‍ എല്ലാം പറയുന്നത്. മണ്ണിനെ കുറിക്കാന്‍ വ്യത്യസ്തമായ അഞ്ചു പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. അവ ഉദ്ധരിച്ചു ഖുര്‍ആനില്‍ വൈരുധ്യം തേടി നടക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വാസ്തവം എന്താണെന്ന് നോക്കാം. തുറാബ് (تراب) എന്ന പദമാണ് അതിലൊന്ന്. ഇത് ഏതു തരം മണ്ണിനും പൊതുവായി പറയാവുന്ന ഒരു പദമാണ്. മണ്ണിന്‍റെ സ്വഭാവമോ വിധമോ മറ്റെന്തെങ്കിലും വിശേഷണമോ അതില്‍ നിന്ന് മനസ്സിലാകുകയില്ല. ആദമിനെ പടക്കാന്‍ ഏതു തരത്തിലുള്ള മണ്ണാണ് ഉപയോഗിച്ചത് എന്നു ചോദിക്കാവുന്നതാണ്. അതിനു ഉത്തരമായി രണ്ടു പദങ്ങള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു; ഹമഅ്(حمأ), ത്വീന്‍(طين) എന്നിവ. കളിമണ്ണ്‍, ചെളിമണ്ണ്‍ എന്നീ അര്‍ത്ഥങ്ങളി­ല്‍ ഉപയോഗിക്കുന്നതാണ് ഈ പദങ്ങ­ള്‍. കളിമണ്ണിന്‍റെ സ്വഭാവം എന്തായിരിക്കും എന്നറിയാനുള്ള അഭിവാജ്ഞക്ക് ഉത്തരമായി വീണ്ടും രണ്ടും പദങ്ങള്‍! മസ്നൂൻ(مسنون) ,സ്വൽസ്വാൽ(صلصال) എന്നിവയാണത്. പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നാണു മസ്നൂനിന്‍റെ അര്‍ഥം. അനന്തരം ഉണങ്ങി വരണ്ടാല്‍ രൂപപ്പെടുന്ന “മുട്ടിയാല്‍ ചിലപ്പ്‌ കേള്‍ക്കുന്നത്” എന്നാണു സ്വല്സ്വാലിന്‍റെ വിവക്ഷ. മണ്ണി­ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന പൊതു പ്രസ്താവനയുടെ വിശദീകരണങ്ങളാണ് ഇതെല്ലാം എന്നു ആര്‍ക്കാണ് മനസ്സിലാകാത്തത്. ഇതെങ്ങനെ വൈരുധ്യമാകും?!

വെള്ളത്തില്നിന്നാണോ?

ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സൂറത്തു­ല്‍ ഫുര്‍ഖാനിലെ സൂക്തം മനുഷ്യ സൃഷ്ട്ടിപ്പ് വെള്ളത്തില്‍ നിന്നാണെന്നു പരാമ­ര്‍ശിക്കുന്നു. വേരെയൊരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂക്തങ്ങള്‍ മനുഷ്യന്‍ മണ്ണില്‍ നിന്ന് പടക്കപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവങ്ങളോട് കലഹിക്കുമോ? ഇല്ല, ഒരിക്കലും ഇല്ല.
ഈ സൂക്തങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള പദം “മാഅ്”(ماء) എന്നാണ്. രണ്ടു അര്‍ത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. പ്രഥമാര്‍ത്ഥം ജലം എന്നു തന്നെ. ബീജം അല്ലെങ്കില്‍ അണ്ഡം എന്നാണ് അടുത്ത അര്‍ത്ഥം. “പുരുഷന്‍റെ ബീജത്തില്‍ നിന്നാണോ സ്ത്രീയുടെ അണ്ഡത്തില്‍ നിന്നാണോ ശിശു ജനിക്കുന്നത്?” എന്നു തിരുമേനി സ്വ.യോട് ജൂതന്‍ അന്വേഷിച്ച സംഭവം വിശ്രുതമാണ്. സ്വഹീഹായ അനേകം ഹദീസുഗ്രന്ഥങ്ങളില്‍ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇവിടെ ബീജം,അണ്ഡം എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത് “മാഅ്”(ماء) എന്നാണ്. സമാനമായ അനേകം ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാനാകും. ഈ അര്‍ത്ഥത്തി­ല്‍ “മാഇ”ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്നു വായിക്കുമ്പോള്‍ അതി­ല്‍ സംശയത്തിനിടയില്ല.
ജലം എന്ന അര്‍ഥം തന്നെ പരിഗണിച്ചാലും ഒരു വൈരുധ്യവും ഇല്ല എന്നോര്‍ക്കുക. മനുഷ്യനെ പടച്ചത് മണ്ണിൽ നിന്നു മാത്രമാണ് എന്നോ ജലത്തിൽ നിന്നു നിന്നു മാത്രമാണ് എന്നോ വിശുദ്ധ ഖുർആനിലൊരിടത്തും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഈ വചനങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന്പറയും?  മനുഷ്യനെ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത് എന്നതിന്‍റെ അര്‍ഥം  വെള്ളത്തിന്‍റെയും മണ്ണി​‍ന്‍റെയും മിശ്രിതത്തിൽ നിന്ന്സൃഷ്ടിക്കപ്പെട്ടു എന്നാണ്.
 വെള്ളം ചേർത്ത്മണ്ണ്കുഴച്ച്കളിമൺ രൂപമുണ്ടാക്കുക എന്നത്സ്വാഭാവികമായ കാര്യമാണല്ലോ.  ഇപ്രകാരമായിരിക്കും ആദിമനുഷ്യന്‍റെ രൂപം നിർമിച്ചത് എന്നാണ് ഈ ആഖ്യാനത്തില്‍ നിന്ന് മനസ്സിലാവുന്നത്. ആദി മനുഷ്യന്‍റെ സ്വരൂപം കളിമണ്ണിൽ നിന്ന്പാകപ്പെടുത്തിയ ശേഷം അതില്‍  ആത്മാവിനെ സന്നിവേശിപ്പിച്ചപ്പോഴാണ്മനുഷ്യനുണ്ടായതെന്നു വിശുദ്ധ ഖുർആ­ന്‍ പറഞ്ഞിട്ടുണ്ടല്ലോ(15:28,29).
ആദിമ മനുഷ്യന്റെ കാര്യത്തില് മാത്രമല്ല എല്ലാ മനുഷ്യരുടെ യും ഘടനയില് ജലം നിർണ്ണായക ഘടകമാണ്എന്നു അറിയാത്തവര്തുച്ചമായിരിക്കും. മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്.നവജാതശിശുവിൽ 77ശതമാനത്തോളവും പ്രായപൂർത്തിയായ ഒരാളിൽ 70 ശതമാനത്തോളവും പ്രായം ചെന്നവരിൽ 50 ശതമാനത്തോളവും ജലം ഉണ്ട്. മസ്തിഷ്കത്തിന്റെ 95 ശതമാനവും രക്തത്തിന്റെ 82 ശതമാനവും വെള്ളമാണ്. ഉമിനീരിന്റെ അടിസ്ഥാനവും വെള്ളമാണ്. അതുപോലെ സന്ധികള്ക്ക് ചുറ്റുമുള്ള ദ്രാവകവും വെള്ളം തന്നെ. എന്തിനധികം, നമ്മുടെ അസ്ഥികളുടെ പോലും 22 ശതമാനം വെള്ളമാണ്!! ദിവസവും രണ്ട് ലിറ്റര്മുതല്മൂന്ന് ലിറ്റര്വരെ ജലം മനുഷ്യ ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം ലഭിക്കാതെ നമുക്ക് അഞ്ചാഴ്ച പിടിച്ചു നില്ക്കാനാവുമെങ്കില്ജലമില്ലാതെ അഞ്ച് ദിവസത്തില്കൂടുതല്നിലനില്ക്കാനാകില്ല!! മനുഷ്യശരീരത്തില്എപ്പോഴും 35 മുതല് 40 വരെ ലിറ്റര്ജലം നില്ക്കുന്നു. ശരീരത്തില്ജലത്തിന്റെ ഒരു ശതമാനത്തിന്റെ കുറവുണ്ടാകുമ്പോഴേക്കും നമുക്ക് ദാഹിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്ശരീരത്തില്ജലത്തിന്റെ അളവ് കുറയുന്നു. ഇപ്പോള്നിലവിലുള്ളതിനേക്കാള്2 ശതമാനം കുറവുണ്ടായാല്നിര്ജലീകരണത്തിന് വിധേയമാകും. ഇത് പല രോഗങ്ങള്ക്കും കാരണമാകും.
             വെള്ളം ഒരു ലൂബ്രികന്റായി വര്ത്തിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓക്സിജനും പോഷക ഘടകങ്ങളും എത്തിക്കുക എന്നതാണ് പ്രധാനധർമ്മം. അതോടൊപ്പം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. ഇപ്രകാരം ശരീരോഷ്മാവ് നിയന്ത്രിക്കുക, ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയും ജലത്തിന്റെ ധർമ്മങ്ങളാണ്.
ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിച്ചാല്കുടലിലെ കാന്‍സര്‍ സാധ്യത 40 ശതമാനം വരെയും മൂത്രസഞ്ചിയിലെ കാന്‍സര്‍ സാധ്യത 50 ശതമാനം വരെയും കുറയുമെന്നാണ് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മൂത്രാശയ അണുബാധയുള്ളവര്‍ ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നാണല്ലോ വൈദ്യമതം. മനുഷ്യശരീരത്തിന്‍റെ നിലനില്‍പ്പിനും ആരോഗ്യ സംരക്ഷണത്തിനും ജലം എത്രമാത്രം അവശ്യഘടകമാണ് എന്നതിനു ഇനിയുമധികം പറയേണ്ടതില്ലല്ലോ.
                 അതുപോലെ നമ്മുടെ ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് മണ്ണും. മനുഷ്യ ശരീരത്തിൽ  കാണുന്ന എല്ലാ ലവണങ്ങളും ധാതുക്കളും മൂലകങ്ങളും മണ്ണില്അട ങ്ങിയിട്ടുണ്ട്!! നമ്മെ അതിശയിപ്പിക്കുന്ന ഒരു പഠനം സൂചിപ്പിക്കട്ടെ. പലരും ജൈവകൃഷിയിലേയ്ക്ക്ആകൃഷ്ടരാകുവാൻ കാരണം വർദ്ധിച്ചുവരുന്ന രോഗങ്ങളാണല്ലോ. മണ്ണിലെ മൂലകങ്ങളുടെ കുറവ്നാം ഭക്ഷിക്കുന്ന ഭക്ഷണതിലുണ്ടാകുകയും അത്മൂലമാണ് പല രോഗങ്ങളുംഉണ്ടാകുന്നത് എന്ന നിരീക്ഷണത്തിനു കിട്ടിയ അംഗീകാരമാണ് ജൈവകൃഷിക്ക് കിട്ടികൊണ്ടിരിക്കുന്ന പ്രചാരം. പലരുടെയും പഠനങ്ങൾ പറയുന്ന ചില ഉദാഹരണങ്ങൽ ചുവടെ ചേർക്കുന്നു.
1. മഗ്നീഷ്യത്തിന്‍റെ അപര്യാപ്തത മൂലം ഹൃദയഘാതം ഉയര്‍ന്ന രക്തസമ്മർദം, ആസ്ത്മ,കിഡ്നിയില്‍ കല്ല്മുതലായ രോഗങ്ങൾ ഉണ്ടാകുന്നു. പച്ചനിറമുള്ള ഇലകളിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
2. എല്ലിനും പല്ലിനും ബലക്കുറവുണ്ടാകുന്നു കാല്‍സ്യത്തിന്‍റെ കുറവ് മൂലം ആണ്.  കാൽസ്യം ഫൊസ്ഫറസിനൊപ്പം ചേർന്നാണ് ഉറപ്പുള്ള എല്ലും പല്ലും ഉണ്ടാകുന്നത്‌.  പാലിലും വെണ്ണയിലും കൂടുതൽ ഉണ്ടെങ്കിലും ക്യാൽസ്യം ഡെഫിഷ്യൻസിയുള്ള പശുവിന്‍റെ പലിന്‍റെ ഗതി എന്താവും! ഡോള്ളാമൈറ്റിൽ മഗ്നീഷ്യവും ക്യൽസ്യവും അടങ്ങിയിട്ടുണ്ട്‌.  ഇത്ജൈവകൃഷിക്ക്അനുയോജ്യമാണ്.
3. വളർച്ചയ്ക്കും, ഗർഭധാരണത്തിനും, പാലുൽപ്പാദനത്തിനും, മുറിവുണങ്ങുവാനും, പുതിയ ചര്‍മം ഉണ്ടാകുവാനും തുടങ്ങി പലതിനും സിങ്ക് ആവശ്യമാണ്‌.  വൈറൽ ഇൻഫെക്ഷൻസിനെതിരെ പോരാടുകയും ചെയ്യും.
                 ഇപ്പോഴും യഥാര്‍ത്ഥ മണ്ണില്‍ നിന്നുള്ള മൂലകങ്ങളും ധാതുക്കളും പോഷകങ്ങളും കൂടാതെ നമുക്ക് ജീവിക്കാന്‍ കഴിയുകയില്ല എന്നാണു പറഞ്ഞു വന്നതിന്റെ ചുരുക്കം മനുഷ്യ ശരീരത്തിന്‍റെ നിര്‍മിതിക്ക് വെള്ളവും മണ്ണും വേണമെന്ന് പറയുമ്പോള്‍ അതില്‍ എങ്ങനെയെങ്കിലും വൈരുധ്യം കണ്ടത്താന്‍ പഴുത് തേടുന്നവര്‍ ഈ പഠനങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും. പറഞ്ഞുവന്നതിന്‍റെ സംക്ഷിപ്തം, മനുഷ്യൻ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുർആനിക പ്രഖ്യാപനം മണ്ണില്‍ നിന്ന് പടക്കപ്പെട്ടവന്‍ എന്നതിനോട് വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, സൃഷ്ടിപ്പിനു വേണ്ടി ഉപയോഗിച്ച വിവിധ വസ്തുക്ക­ള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുക കൂടിയാണ് ചെയ്യുന്നത്.
ഒരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട് എന്നു നടേ പറഞ്ഞുവല്ലോ. വളരെ വലിയ ഒരു ശാസ്ത്രീയ സത്യമാണ് ഇതിലൂടെ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. ഇതര ഗ്രഹങ്ങളില്‍ എവിടെയെങ്കിലും ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ മുഖ്യമായും അവിടെ ജലകണികകളുണ്ടോ എന്ന അന്വേഷണമാണ് ആദ്യം നടത്തുന്നത് നാം വായിച്ചിട്ടുണ്ട്. ജലമുണ്ടെങ്കില്‍ ജീവനുണ്ടെന്നര്‍ഥം. ജലമില്ലാതെ ജീവന്‍ നിലനില്‍ക്കില്ല. നമ്മുടെ ഭൂമിക്ക് നീലഗ്രഹം എന്ന അപരനാമം കിട്ടിയത് ഇവിടുത്തെ ജലസാന്നിധ്യം കൊണ്ടാണ്. ജീവോത്പത്തി, വികാസം, പരിരക്ഷ തുടങ്ങിയവയെല്ലാം വെള്ളത്തെ ആശ്രയിച്ചാണ്. പ്രാണവായു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാനം വെള്ളമാണ്. ജലാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയാണ് ഭൂമിക്കുള്ളത്. പ്രകൃതിയിലെ ചെറുതും വലതുമായ എല്ലാ ജീവികളും ഈ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, വായു, സസ്യങ്ങള്‍, ജന്തുക്ക­ള്‍, പറവക­ള്‍, സൂക്ഷ്മജീവിക­ള്‍ എന്നിവയുടെയെല്ലാം നിലനില്‍പ്പിന് വെള്ളം കൂടിയേ തീരൂ. പ്രകൃതിസംവിധാനത്തിലും മൂലകങ്ങളുടെ ജൈവരാസ ചാക്രിക ഗതികളിലും വെള്ളമാണ് നിര്‍ണായകഘടകം. കാലാവസ്ഥാ നിര്‍ണയത്തിലും പ്രകൃതി സംവിധാനത്തിലും വെള്ളം അത്യാവശ്യമാണെന്നര്‍ഥം.

ഭ്രൂണത്തില്നിന്നാണോ?

                   മനുഷ്യന്‍ ഭ്രൂണത്തില്‍ നിന്നാണോ സൃഷ്ടിക്കപ്പെട്ടതെന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. അതും മുകളില്‍ പറഞ്ഞതും തമ്മില്‍ ഒരു വൈരുധ്യവും ഇല്ലെന്നു ഇനി അധികം പറയേണ്ടി വരില്ല. ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നതിനെ കുറിച്ചുള്ള ഖുര്‍ആനിലെ വിവരണത്തി­ല്‍ ശാസ്ത്രീയാബദ്ധം സംഭവിച്ചിട്ടുണ്ടെന്ന ആരോപണത്തിനു ഞാന്‍ നേരത്തെ വിശദമായ മറുപടി എഴുതിയിട്ടുണ്ട്. എന്‍റെ “ഖുര്‍ആനിന്‍റെ അമാനുഷികത: വിമര്‍ശനങ്ങള്‍ക്ക് മറുപടി”യുടെ ഒന്നാം വാള്യം വായിക്കുക. വൈരുദ്ധ്യമല്ല, ഈയടുത്ത കാലത്ത് മാത്രം ശാസ്ത്രം മനസ്സിലാക്കിയ കാര്യങ്ങളാണ് പതിനാലു നൂറ്റാണ്ട് മുമ്പേ “നിരക്ഷരനായ ദൂതന്‍” ലോകത്തോട്‌ വിളിച്ചു പരാജതെന്നു മനസ്സിലാക്കാം.
ഭ്രൂണത്തി­ല്നിന്നു പടക്കപ്പെട്ടുവെന്ന പ്രസ്താവം വെള്ളത്തില്നിന്നോ മണ്ണില്നിന്നോ പടക്കപ്പെട്ടുവെന്നതിനോട് മാത്രമല്ല, വിവിധയിടങ്ങളില്വന്ന അതിന്റെ വിശദീകരണങ്ങള്തമ്മില്തമ്മിലും ഒരു വൈരുധ്യവും പുലര്ത്തുന്നില്ല. ഏതാനും സൂക്തങ്ങൾ ഉദ്ധരിക്കാം.
ഒരു ശുക്ളകണത്തില്നിന്നാകുന്നു അവന്മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് (അന്നഹ്ല് : 4 )
മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്നിന്ന് സൃഷ്ടിച്ചു (അല്ഇന്സാന്‍: 2)
(ഗര്ഭാശയത്തിലേക്ക്) തെറിപ്പിക്കപ്പെട്ട നിസ്സാരമായ ശുക്ളകണമായിരുന്നില്ലേ അവന്(അല്ഖിയാമ : 37)
മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് (ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്നിന്ന്) സൃഷ്ടിച്ചിരിക്കുന്നു(അല്‍ അലഖ് : 2)

                 ഈ സൂക്തങ്ങളെല്ലാം ലൈംഗിക പ്രത്യൽപാദനത്തിന്‍റെ വിവിധ ഘട്ടങ്ങളെ പരാമര്‍ശിക്കുന്നവയാണ്‌.  അന്നഹ്­ലിലെ مِنْ نُطْفَةٍ  (മിന്‍ നുത്ഫതിന്‍) എന്ന പ്രയോഗം അണ്ഡ-ബീജ സങ്കലനം നടക്കാത്ത പുംബീജത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്‌. അൽ ഖിയാമയിലെ نُطْفَةً مِنْ مَنِيٍّ يُمْنَى  (നുത്ഫതന്‍ മിന്‍ മനിയ്യിന്‍ യുംനാ) എന്നു പറഞ്ഞിരിക്കുന്നതും തഥൈവ. എന്നാല്അല്ഇന്സാനില്مِنْ نُطْفَةٍ أَمْشَاجٍ(മിന്‍ നുത്ഫതിന്‍ അമ്ശാജ്- മിശ്രിത ശുക്ളം) എന്ന പ്രയോഗത്തിന്‍റെ ഉദ്ദേശം  മനുഷ്യന്റെ ജന്മം സ്ത്രീയുടെയും പുരുഷന്റെയും വെവ്വേറെയുള്ള ബീജങ്ങളില്നിന്നല്ല, മറിച്ച്, രണ്ടുപേരുടെയും രേതസ്സ് കൂടിച്ചേര്ന്ന് ഒന്നായിത്തീര്ന്ന ബീജത്തില്നിന്നാണ് എന്നാണ്. ഭ്രൂണത്തിൽ നിന്ന് അല്ലെങ്കില്‍ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തി­ല്നിന്ന് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അൽ അലഖിലെ مِنْ عَلَقٍ  (മിന്‍ അലഖിന്‍) എന്നപദം അണ്ഡ ബീജ സംയോജനത്തിലൂടെ ണ്ടാകുന്ന സിക്താണ്ഡത്തെ (zygote) കുറിച്ചാണ്.  عَلَقَة അലഖഃ എന്ന പദത്തിന്‍റെ ബഹുവചനമാണ് عَلَق അലഖ്. സാധാരണ പ്രയോഗത്തില്‍ ഒട്ടിപ്പിടിക്കുന്നത്, പറ്റിച്ചേര്‍ന്നു നില്ക്കുന്നത് എന്നൊക്കെയാണ് വാക്കിന്റെ അര്ഥം. ഗര്ഭധാരണം കഴിഞ്ഞു കുറച്ചുദിവസത്തേക്ക് ഭ്രൂണത്തിന്‍റെ അവസ്ഥയാണിത്! ശരീരത്തിൽ കടിച്ചുതൂങ്ങി അള്ളിപിടിച്ചു നില്‍ക്കുന്നതിനാൽ അട്ട എന്ന ജീവിക്ക്`അലഖ്` എന്നുപറയാറുണ്ട്‌. ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന സിക്താണ്ഡം ഗർഭാശയഭിത്തിയിൽ അള്ളിപിടിച്ചാണ്വളരാനാരംഭിക്കുന്നത്‌. അവസ്ഥയിലുള്ള ഭ്രൂണത്തിന്‍റെ രൂപം അട്ടയുടേതിന്സമാനവുമാണ്!! അനന്തരമുള്ള വളര്ച്ചാഘട്ടത്തെ  الْمُضْغَةَ (മുള്ഗ) അഥവാ, രക്തപിണ്ഡം എന്നു വിളിച്ചുഅല്മുഅ്മിനൂന്13). ചുരുക്കത്തില്‍, ഭ്രൂണവളർച്ചയുടെ വിവിധ ഘട്ടങ്ങൾ പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ്നൽകുന്നത്എന്ന വസ്തുതയാണ്നമുക്ക്ഇവിടെ കാണാൻ കഴിയുന്നത്‌.

               ആദിമമനുഷ്യന്‍റെ സൃഷ്ടിപ്പും ഒപ്പം, ഭ്രൂണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള വളര്ച്ചയെയും അല്മുഅ്മിനൂനിലെ ഉപര്യുക്ത സൂക്തത്തില്ഖുര്ആന്ആവിഷ്കരിച്ചിട്ടുള്ളത് എത്ര കൃത്യമായാണ് എന്നു നോക്കൂ: നിശ്ചയം, മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി(نُطْفَةً)  പരിവര്ത്തിച്ചു. പിന്നീട് രേതസ്കണത്തെ ഒട്ടുന്നപിണ്ഡം (عَلَقَةً) ആക്കി. അനന്തരം പിണ്ഡത്തെ മാംസം (مُضْغَةً ) ആക്കി. പിന്നെ മാംസത്തെ അസ്ഥികള്‍ (عِظَامًا) ആക്കി. എന്നിട്ട് അസ്ഥികളെ മാംസം (لَحْمًا ) പൊതിഞ്ഞു.  അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്ത്തിയെടുത്തു  -അല്ലാഹു വളരെ അനുഗ്രഹമുടയവന്തന്നെ.(അല്മുഅ്മിനൂന്12, 14).


                ഏറ്റവും ഉചിതവും ശാസ്ത്രീയവുമായ തിരഞ്ഞെടുപ്പാണ് അണ്ഡ ബീജസങ്കലനത്തെയും ഭ്രൂണ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാൻ വേണ്ടി വിശുദ്ധ ഖുർആൻ പ്രയോഗിച്ച എല്ലാ പദങ്ങളുടെയും കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് എന്നു ആധുനിക ഭ്രൂണശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു.  മനുഷ്യന്‍റെ ആദിമ സൃഷ്ടി മണ്ണിൽ നിന്നാണെന്നും ജലത്തിൽ നിന്നാണെന്നുമെല്ലാം ഉള്ള പരാമർശങ്ങളും തഥൈവ. ഇവയെല്ലാം ശരിയാണ്‌. ഇവയിൽ എവിടെയും യാതൊരു വൈരുധ്യവുമില്ല.  ഒരേ വസ്തുതയുടെ വിശദാംശങ്ങള്‍ പ്രതിപാധിക്കുന്നതിനു വൈരുധ്യം എന്നാണോ വിളിക്കുക?!